2018, ജൂലൈ 31, ചൊവ്വാഴ്ച

കരിവെള്ളൂർ മഹാദേവക്ഷേത്രം



കരിവെള്ളൂർ മഹാദേവക്ഷേത്രം


Jump to navigationJump to search
കരിവെള്ളൂർ മഹാദേവക്ഷേത്രം
കരിവെള്ളൂർ ക്ഷേത്രഗോപുരം
കരിവെള്ളൂർ ക്ഷേത്രഗോപുരം

കണ്ണൂർ ജില്ലയിലെ പയ്യന്നൂരിനടുത്ത് കരിവെള്ളൂർ ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന പുരാതന മഹാക്ഷേത്രമാണ് കരിവെള്ളൂർ മഹാദേവക്ഷേത്രം. പഴയ കേരളത്തിലെ നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽപറയപ്പെടുന്ന ശിവക്ഷേത്രമാണിത്.[1]വൈഷ്ണവാംശഭൂതനായ ശ്രീ പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ടു എന്ന് ഐതിഹ്യമുള്ള ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയായ 'കരിവെള്ളൂരപ്പൻ' കരിവെള്ളൂർ ദേശത്തിന്റെ ദേശനാഥനായി അറിയപ്പെടുന്നു. [2]കരിവെള്ളൂർ ദേശത്തിലെ രണ്ടു മഹാശിവക്ഷേത്രങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം; രണ്ടാമത്തെ ശിവക്ഷേത്രം പുത്തൂർ മഹാദേവക്ഷേത്രമാണ്.

    ഐതിഹ്യം]

    കരിവെള്ളൂർ മഹാദേവക്ഷേത്രം

    ചരിത്രം

    ക്ഷേത്ര നിർമ്മിതി

    ശ്രീകോവിൽ

    നാലമ്പലം

    നമസ്കാര മണ്ഡപം

    പൂജാവിധികളും, വിശേഷങ്ങളും

    കേരളത്തിൽ അപൂർവ്വമായ മത്ത വിലാസം കൂത്ത്, വിരുത്തിക്കൂത്ത് എന്നിവ എല്ലാവർഷവും തുലാമാസത്തിൽ കരിവെള്ളൂർ ശിവക്ഷേത്രത്തിൽ അരങ്ങേറുന്നു..കരിവെള്ളൂർ ശിവക്ഷേത്രത്തിൽ കൂത്ത്‌ വഴിപാടായി നടത്തിയാൽ കുട്ടികളുണ്ടുകുമെന്ന്‌ ഭക്തർ വിശ്വസിക്കുന്നു.

    കേരളത്തിലെ അപൂർവ്വം ശിവക്ഷേത്രങ്ങളിൽ മാത്രമേ മത്തവിലാസം കൂത്ത് നടക്കാറുള്ളൂ. ആദ്യ രണ്ട് ദിവസവും പുറപ്പാടും മൂന്നാംദിവസം കപാലി വേഷവും അരങ്ങിലെത്തും. ഭക്തരുടെ പ്രാർഥനയായാണ് മത്തവിലാസം കൂത്ത് അവതരിപ്പിക്കുന്നത്...
    ബി.സി.500നും എ.ഡി.300നും ഇടയിലുള്ള മഹാശിലാ സംസ്ക്കാരത്തിൻറെ അവശിഷ്ടങ്ങൾ കരിവെള്ളൂർ-പെരളം പഞ്ചായത്തിൻറെ വിവിധ ഭാഗങ്ങളിലായി കണ്ടെത്തിയിട്ടുണ്ട്.

    കണ്ണൂരിലെ തെയ്യക്കാവുകളുടെ പട്ടിക




    കണ്ണൂരിലെ തെയ്യക്കാവുകളുടെ പട്ടിക

    കണ്ണത്ത് ദാവൂർ കരിങ്കാളി ക്ഷേത്രം , ചാലോട്

    1. പറയങ്ങാട്ട് മുനീശ്വര മന്ദിരം, കച്ചേരിപ്പാറ
    2. ഒതയോത്ത് കുട്ടിശാസ്തപ്പൻ ക്ഷേത്രം, എടയന്നൂർ
    3. ഒതയോത്ത് ആലിൻകാവിൽ ക്ഷേത്രം, കുയിലൂർ
    4. കുയിലൂർ കുന്നത്ത് ശ്രീ വേട്ടയ്ക്കൊരു മകൻ ക്ഷേത്രം, കുയിലൂർ
    5. വേങ്ങകണ്ടി ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം, മട്ടന്നൂർ
    6. മുണ്ടയോട് കൂടൻ ഗുരുക്കൻമാർക്കാവ്
    7. കുട്ടിച്ചാത്തൻമഠം മുടപത്തൂർ,
    8. പൊതിയാൽ കാവ് കുന്നത്ത്മൂല ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രം, ശങ്കരനെല്ലൂർ
    9. തില്ലങ്കേരി മുച്ചിലോട്ട് കാവ്, കാവുംപാടി
    10. ഒലായിക്കര ശ്രീ മലപ്പിലായിക്കാവ്, കൂത്ത്പറമ്പ
    11. കോട്ടയത്ത് ശാസ്ത ചാമുണ്ടെശ്വരി ക്ഷേത്രം, കൂത്ത്പറമ്പ
    12. കോതേരി വയനാട്ടുകുലവൻ ക്ഷേത്രം,
    13. നുള്ളിക്കണ്ടി പോർക്കലി ഭഗവതി ക്ഷേത്രം, കൊങ്ങാട്ട, കൂത്ത്പറമ്പ
    14. ഇരിവേരി ശ്രീ പുലിദേവ ക്ഷേത്രം, കുഞ്ഞിമംഗലം
    15. കുഞ്ഞിമംഗലം മല്ലിയോട്ട് കാവ്,
    16. ചെമനാട് ആലിചേരി കണക്കരംകോട് തറവാട്, കോളയാട്, കൂത്ത്പറമ്പ
    17. കുറ്റെരി മുച്ചിലോട്ട് കാവ്,, പാനൂർ
    18. അമ്മൽ കൈതേരി പോർക്കലി ഭഗവതി, വട്ടോളി
    19. കൈതേരി ഇടം ഭഗവതി ക്ഷേത്രം, കൂത്തുപറമ്പ
    20. ആലിചേരി കാഞ്ഞിരോളി മുത്തപ്പൻ മടപ്പുര, കോളയാട്
    21. കൂവപ്പാടി മടപ്പുര,
    22. ചെല്ലത്ത് വയൽ രയരോത്ത് തെയ്യം, ചിറ്റാരിപ്പറമ്പ
    23. പൂവത്തിൻകീഴിൽ വിശ്വകർമ്മ ക്ഷേത്രം, ചിറ്റാരിപറമ്പ
    24. പോതിയങ്കാവ് കുന്നത്ത്മൂല കൂർമ്പ ഭഗവതി ക്ഷേത്രം, മാങ്ങാട്ടിടം
    25. ആമ്പിലാട് പുതിയ ഭഗവതി ക്ഷേത്രം, കൂത്തുപറമ്പ
    26. തീര്ത്തങ്കര പുതിയകാവ്
    27. ആറ്റിങ്കര മുച്ചിലോട്ട് കാവ്, , ആറളം
    28. കളരിക്കാട്ട് മഞ്ഞംപ്രം മുത്തപ്പൻ മടപ്പുര, ആറളം
    29. പത്തായക്കുന്ന് മൂഴിവയൽ കനാൽപാലം ഗുളികൻ കാവ്, പാട്യം
    30. കൊയിലോട് തയ്യിലെക്കണ്ടി മടപ്പുര, മാങ്ങാട്ടിടം
    31. കേളോത്ത് മടപ്പുര, നരവുർ
    32. കൊങ്ങോട്ടു മടപ്പുര, പഴയനിരത്ത്
    33. തൃക്കണ്ണാപുരം കുറുമ്പ ഭഗവതി ക്ഷേത്രം
    34. എരട്ട കുളങ്ങര കക്കോട്ടിൽ തെയ്യം, ചിറ്റാരിപറമ്പ
    35. പുതിയടത്ത് കാവ് തളിപ്പറമ്പ് ,ചിറവക്ക്

    കേരളത്തിലെ കണ്ണൂർ ജില്ലയിലെ കണ്ണപുരത്താണ് കിഴക്കേക്കാവ്. ദുർഗ്ഗ

    കേരളത്തിലെ കണ്ണൂർ ജില്ലയിലെ കണ്ണപുരത്താണ് കിഴക്കേക്കാവ്. ദുർഗ്ഗ

    കേരളത്തിലെ കണ്ണൂർ ജില്ലയിലെ കണ്ണപുരത്താണ് സ്ഥിതി ചെയ്യുന്ന ഒരു കാവാണ്‌ കിഴക്കേക്കാവ്. ദുർഗ്ഗയാണ് ഇവിടത്തെ പ്രതിഷ്ഠ. ലക്ഷ്മിസരസ്വതികാളി എന്നീ ഭാവങ്ങളിൽ ദുർഗ്ഗ ഇവിടെ കുടികൊള്ളുന്നു എന്ന് വിശ്വസിക്കപ്പെടുന്നു.

      ഐതിഹ്യം

      ക്ഷേത്രത്തിന്റെ ഐതിഹ്യം തുടങ്ങുന്നതിങ്ങനെയാണ്, വലിയവീട്ടിൽകാരണവൻ തെക്കുംമ്പാട് പെരുംകൂലോം തായക്കാവിൽ ഇളംകോലം കാണുവാൻ ആചാരക്കുടയും ചുരലും കൈവിളക്കുമായി തിരിച്ചു. ഭക്തിയുടെപാരമ്യതയിൽ ദേവിക്കു കാരണവരെയും, കാരണവർക്ക് തിരിച്ചും കണ്ട് മതിവന്നില്ലാ അവസ്ഥ വന്ന്, വെള്ളൊലമെയ്ക്കുടയിൽ എഴുന്നളളീ തീരദേശത്തിനു കിഴക്ക്, കിഴക്കുതൃക്കൺപാർത്തല്ലങ്കരിച്ചു (മറ്റുപൂർവസ്ഥാനങ്ങൾ രണടിലും ദേവിപടിഞ്ഞാറ് അഭിമുഖമായാണ് ഉപവിഷ്ടയാകുന്നത്) കുടിയിരുന്നഇടമാണ് കിഴക്കെകാവ്.

      ഉത്സവാഘോഷം]

      • തുലാവം10 വെച്ചുചാർത്തി ദേവപ്രശ്നം.
      • തുലാമാസം 10 കഴിഞ്ഞുള്ള കാർത്തികനക്ഷത്രം തൃപ്പുത്തരി,രോഹിണീ നക്ഷത്രം മറുപുത്തരി.
      • ധനുമാസം 5 കളിയാട്ടമഹോത്സവത്തിനുള്ള അടയാളം കൊടുക്കൽ.
      • ധനുമാസം 11 മുതൽ 15 വരെ കളീയാട്ടമഹോത്സവം.
      • ധനുമാസം 20 തീയ്യതി കരിയിടൽകര്മ്മം,ഗുരുതിപൂജ,ഗുരുതിതർപ്പണം.
      • കുഭമാസത്തിലെ ആയില്യംനാളീൽ നാഗമൂട്ട്.
      • മീനമാസത്തിലെ കാർത്തിക തൊട്ട് പൂരം വരെ പൂരമഹോത്സവം.
      • മേടമാസം ഒന്നാം തീയ്യതി വിഷുക്കണി കഴിഞ്ഞു നടയടക്കുന്നു

      കളിയാട്ടമഹോത്സവത്തിനുകെട്ടിയാടുന്ന തെയ്യങ്ങൾ

      ശങ്കരകാളാമാഞ്ഞാളിയമ്മ,ചുഴലിഭഗവതി,കോലസ്വരൂപത്തിങ്കൽതായി,ധർമ്മദൈവം, പുലിയൂരുകണ്ണൻ,നെടുബാലിയൻ,വെട്ടയ്ക്കൊരുമകൻ,നാഗകന്നിയമ്മ,ഇളംകോലം(ദാരികവധം), രക്തചാമുണ്ഡി,വിഷ്ണുമൂർത്തി,വയനാട്ടുകുലവൻ.

      കളിയാട്ടമഹോത്സവത്തിനു തിരുവരങ്ങിലെത്തുന്ന പുറാട്ടുകൾ

      പനിയന്മാർ,ഇളയമ്മയും മൂത്തമ്മയും,നബോലൻ,മാപ്പിളപുറാട്ട്.

      ആരാധ്യസ്ഥാനങ്ങൾ

      കോലസ്വരൂപത്തിങ്കൽതായി(മഹാലക്ഷമി),ചുഴലിഭഗവതി(മഹാസരസ്വതി),ശങ്കരകാളാമാഞ്ഞളി(മഹാകാളി)എന്നീ ദേവതളെ പ്രധാനശ്രീകോവിലിനകത്തും. നെടുബാലിയൻ ദൈവം,വെട്ടയ്ക്കൊരുമകൻ,ധർമ്മദൈവം,ഗുരു,ശ്രീ പീഠദേവതാസ്ഥാനം പുറംകൊട്ടിലിലും,തെക്കെപള്ളിയറയിൽ പുലിയൂരുകണ്ണൻ ദൈവം,നാഗകന്നിയമ്മയെ കെട്ടിയാരാധിക്കുന്ന നാഗസ്ഥാനം,കന്നിമൂലയിൽ ബ്രഹ്മരക്ഷസ്സ്,വടക്കെപള്ളീയറയിൽ രക്തചാമുണ്ഡിയെയും വിഷ്ണുമൂർത്തിയെയും,കൊട്ടുപ്പുറത്ത് ദേവി ശക്തിപീഠത്തിലെഴുന്നള്ളി ഉപവിഷ്ടയാകുന്നയിടം.വടക്കെഭാഗത്തെ അമൃത്കലശത്തറകൾ,സോമതീർഥപടവിലെ പൂരമാടം,ഈശാനകോണിലെ ഗുരുകാരണവസന്നിധി,ക്ഷേത്രകാവൽക്കരനായ വയനാട്ടുകുലവൻദൈവത്തിന്റെ തിരുമുത്തിനുപുറത്തെ പള്ളിയറ,പൂർവ്വസ്ഥാനാത്തുള്ള നാഗവും ആരാധ്യസ്ഥാനങ്ങളാണ്.

      ക്ഷേത്രമഹത്ത്വങ്ങൾ

      കോലസ്വരൂപത്തിന്റെ കുലദേവതയായ കോലസ്വരൂപത്തിങ്കൽത്തായിയെയും, ചുഴലിസ്വരൂപത്തിന്റെ കുലദേവതയായ ചുഴലിഭഗവതിയെയും, അള്ളടം സ്വരൂപത്തിനെറ് ദേവതയായ ശങ്കരകാള മാഞ്ഞാളീയെയും ഒരു പള്ളിയറകകത്ത് ആരാധിക്കുന്നു. ഇങ്ങനെ മൂന്നു നാട്ടു- രാജ്യദേവതകളെ ഒരു ശ്രീകോവിലനകത്ത് മൂർത്തി കല്പനയിലും,തിഗുണാംബികയായി ബ്രഹമ്കല്പനയിലും ആരാധിക്കുന്നു.അപൂർവമായ താന്ത്രീകഅനുഷ്ടാനച്ചിട്ടയുള്ള ക്ഷേത്രങ്ങളീലൊന്നാണ്,ഇവിടെ പൂജാകർമ്മങ്ങൾ കാൽപിണച്ചുവച്ചു നിന്നുകൊണ്ടാണ്,സാധാരണയായി പത്മാസനത്തിലിരുന്നാണ്(സുഖപൂരകാസനം)ക്ഷേത്രത്തിൽ പൂജാകർമ്മങ്ങൾ. ഭദ്രകാളി ദാരുകവധം നടത്തുന്നത് നാന്ദകവാൾ(ഒരാളൂടെ തലയ്ക്കു ചേർന്ന)ഉപയോഗിച്ചാണ്, കളീയാട്ടമഹോത്സവത്തിനു ദേവി അസുരവധം(കുലകൊത്തുന്നത്)നടത്തുന്നത് ക്ഷേത്രത്തിൽ പൂജിക്കുന്ന ഈ വാൾ കൊണ്ടാണ്.

      ഊർപഴച്ചി കാവ്, 2. ഉറുമ്പച്ചൻ കോട്ടം





      ഉറുമ്പച്ചൻ കോട്ടം

      .
      Jump to navigationJump to search
      ഉറുമ്പിനെ ആരാധിക്കുന്ന ക്ഷേത്രമാണ് ഉറുമ്പച്ചൻ ക്ഷേത്രം. ഒരു ക്ഷേത്രത്തിന്റെ രൂപ-ഭാവങ്ങളൊന്നുമില്ല ഈ ക്ഷേത്രത്തിന്. മുടങ്ങാതെ പൂജയുണ്ട്. ഒരു തറ മാത്രമാണ് ഈ ക്ഷേത്രം.കണ്ണൂർ ജില്ലയിൽ തോട്ടട എന്ന സ്ഥലത്തു നിന്നും കിഴുന്നപ്പാറയിലേക്കുള്ള റോഡിൽ കുറ്റിക്കകം എന്നിടത്താണ് ഈ ക്ഷേത്രം. കണ്ണൂർ- തലശ്ശേരി ഹൈവേയിൽ കണ്ണൂർ നിന്ന് 8 കി. മീ. അകലെയാണ് തോട്ടട.
      ഉദയമംഗലം ക്ഷേത്രത്തിന്റെ ആരൂട സ്ഥാന മാണ് ഈ ക്ഷേത്രം.

      ഐതിഹ്യം

      നാലു നൂറ്റാണ്ടുകൾക്കുമുമ്പ് ഗ്ണപ്തി ക്ഷേത്രം പണിയാൻ ഇവിടെ കുറ്റിയടിച്ചിരുന്നു. പിറ്റേന്നു നോക്കിയപ്പോൾ കുറ്റിയുടെ സ്ഥാനത്ത് ഉറുമ്പിൻ കൂട് കാണുകയും. കുറ്റി കുറച്ചു ദൂരെ മാരി കാണുകയും ചെയ്തു. പുതിയ സ്ഥലത്ത് കുറ്റി കണ്ടീടത്ത് ഗണപതി ക്ഷേത്രം പണിയുകയും ആദ്യം കുറ്റി വച്ചിടത്ത് ഉറുമ്പിന് പൂജ തുടങ്ങുകയും ചെയ്തു.

      ആചാരം

      ഉദയമംഗലംക്ഷേത്രത്തിൽ പൂജനടക്കുമ്പോൾ എല്ലാ മാസവും നിവേദ്യം ആദ്യം നൽകുന്നത് ഉറുമ്പുകൾക്കാണ്. ഇവ്വിടെ പൂജ ചെയ്ത ശേഷമാണ് ക്ഷേത്രത്തിൽ പൂജ ചെയ്യുന്നത്. സുബ്രപ്മണ്യന്റെ ചൈതന്യം ഇവിടെ ഉണ്ടെന്ന വിശ്വാസത്തിൽ ദിവസവും വിളക്കു വെക്കുന്നുണ്ട്.വിശ്വാസികകൾ കൊണ്ടു വരുന്ന നാളികേരം ഉടച്ച് വെള്ളം തറയിലൊഴുക്കുന്നതാണ് വഴിപാട്.
      ഊർപഴച്ചി കാവ്
      കേരളത്തിലെ ഏക ശനീശ്വര ക്ഷേത്രമാണ് കണ്ണൂർ ജില്ലയിലെ എടക്കാട്‌ വേട്ടക്കൊരുമകൻ പ്രതിഷ്ഠയുള്ള ഊർപഴച്ചി കാവ്. നടാൽ - മാളികാപറബ റോഡിലാണ് ഈ ക്ഷേത്രം.
                                                                           ഊർപഴച്ചി കാവ്

      കണ്ണൂർ ജില്ലയിൽ കണിച്ചാർ ഗ്രാമപഞ്ചായത്തിൽ ആനയംകാവ്




      ആനയംകാവ്


      Jump to navigationJump to search
      കണ്ണൂർ ജില്ലയിൽ കണിച്ചാർ ഗ്രാമപഞ്ചായത്തിൽ കേളകത്ത് നിന്നും മലയാംപടിയിലേക്കുള്ള റോഡിൽ വെള്ളുന്നി എന്ന സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശ്രീ പാർവ്വതി അല്ലെങ്കിൽ ശ്രീ ദുർഗ്ഗ ആണ് പ്രതിഷ്ഠ. ഉഗ്ര രൂപിണി ആയ ദുർഗ്ഗ ആയും ശാന്ത രൂപിണി ആയ പാർവതി ആയും പറയപ്പെടുന്ന ഈ പ്രതിഷ്ഠ പുനഃപ്രതിഷ്ഠാ വേളയിൽ ശാന്ത രൂപിണി ആയ ദേവീ ഭാവത്തിൽ ആണെങ്കിലും ദേവിയുടെ ഉഗ്ര ഭാവം പല തവണ പലർക്കും അനുഭവപ്പെട്ടിട്ടുള്ളതാണ്. ഗണപതിയുടെ അമ്മ എന്ന് അർഥം വരുന്ന ആനമുഖനമ്മൻ കാവ് എന്നതിൽ നിന്നാണ് ആനയം കാവ് എന്ന പേര് വന്നത് എന്ന് കരുതപ്പെടുന്നു. കൊട്ടിയൂർ ക്ഷേത്രത്തിലെ വിശ്വാസങ്ങളുടെ ബന്ധപ്പെട്ടു കിടക്കുന്ന ഈ ക്ഷേത്രം കൊട്ടിയൂർ വൈശാഖ ഉത്സവ ത്തിൽ പങ്കെടുക്കുന്ന എല്ലാവരും സന്ദർശിക്കണം എന്ന് പറയപ്പെടുന്നു.


      ഒരു കാലത്തു കാട് മാത്രം ആയിരുന്ന ഈ പ്രദേശത്തു വേട്ടയാടി കൊണ്ടിരുന്ന കുറിച്യർഒരിക്കൽ ആകാശ മാർഗ്ഗം ഒരു ദിവ്യ ജ്യോതിസ് പറന്നു പോകുന്നത് കാണുകയും അത് ഇന്ന് ക്ഷേത്രം ഇരിക്കുന്ന മലഞ്ചെരുവിൽ താഴ്ന്നിറങ്ങുന്നത് കാണുകയും ചെയ്തു. അതിനെ പിന്തുടർന്ന് വന്ന അവർ ആ ദിവ്യ ജ്യോതിസ് പറന്നിറങ്ങിയ സ്ഥലത്തു വന്നു ചേരുകയും അവിടെ ദേവീ സാന്നിധ്യം തിരിച്ചറിയുകയും ചെയ്തു. അവർ തങ്ങളുടെ പക്കൽ ഉണ്ടായിരുന്ന മാസം കൊണ്ട് ദേവിക്ക് അവിടെ നിവേദ്യം അർപ്പിക്കുകയും അവിടം ഒരു ദേവസ്ഥാനം ആയി മാറുകയും ചെയ്തു. ക്ഷേത്രത്തിൽ ഉത്സവം ആരംഭിക്കുന്ന വേളയിൽ ഇന്നും ആദ്യ പൂജ നടത്തുന്നതിനുള്ള അവകാശം കുറിച്യ ജന വിഭാഗത്തിനാണ്‌.


      ഐതിഹ്യം

      ഒരു കാലത്തു കാട് മാത്രം ആയിരുന്ന ഈ പ്രദേശത്തു വേട്ടയാടി കൊണ്ടിരുന്ന കുറിച്യർഒരിക്കൽ ആകാശ മാർഗ്ഗം ഒരു ദിവ്യ ജ്യോതിസ് പറന്നു പോകുന്നത് കാണുകയും അത് ഇന്ന് ക്ഷേത്രം ഇരിക്കുന്ന മലഞ്ചെരുവിൽ താഴ്ന്നിറങ്ങുന്നത് കാണുകയും ചെയ്തു. അതിനെ പിന്തുടർന്ന് വന്ന അവർ ആ ദിവ്യ ജ്യോതിസ് പറന്നിറങ്ങിയ സ്ഥലത്തു വന്നു ചേരുകയും അവിടെ ദേവീ സാന്നിധ്യം തിരിച്ചറിയുകയും ചെയ്തു. അവർ തങ്ങളുടെ പക്കൽ ഉണ്ടായിരുന്ന മാസം കൊണ്ട് ദേവിക്ക് അവിടെ നിവേദ്യം അർപ്പിക്കുകയും അവിടം ഒരു ദേവസ്ഥാനം ആയി മാറുകയും ചെയ്തു. ക്ഷേത്രത്തിൽ ഉത്സവം ആരംഭിക്കുന്ന വേളയിൽ ഇന്നും ആദ്യ പൂജ നടത്തുന്നതിനുള്ള അവകാശം കുറിച്യ ജന വിഭാഗത്തിനാണ്‌.

      കണ്ണൂര്‍ പട്ടണത്തിൽ നിന്നും 6 കി.മി. തെക്ക് കിഴക്കായി എടക്കാട് പഞ്ചായത്തിൽ





      ആദികടലായി ശ്രീകൃഷ്ണ ആദികടലായി ശ്രീകൃഷ്ണ ക്ഷേത്രം


      വടക്കെ മലബാറിലെ പ്രധാനപ്പെട്ട ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലൊന്നാണ് ആദികടലായി ശ്രീകൃഷ്ണ ക്ഷേത്രം . കണ്ണൂർ പട്ടണത്തിൽ നിന്നും 6 കി.മി. തെക്കുകിഴക്കായി കണ്ണൂർ കോർപ്പറേഷനിൽ പെട്ട ആദികടലായി എന്ന സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്[1]ചിറക്കൽ കടലായി ക്ഷേത്രത്തിന്റെ മൂലസ്ഥാനമാണ് ഈ ക്ഷേത്രം എന്നതുകൊണ്ടാണ് ഇത് 'ആദികടലായി' എന്നറിയപ്പെടുന്നത്.

      പഴയ ക്ഷേത്രത്തെ കുറിച്ച്

      കണ്ണൂർ പട്ടണത്തിൽ നിന്ന് ഏതാണ്ട് ആറു കിലോമീറ്റർ തെക്കുകിഴക്കായി ഇന്നത്തെ കണ്ണൂർ കോർപ്പറേഷനിൽ പെട്ട 'കരാറിനകം കടലായി'യിലായിരുന്നു , പണ്ട് കോലത്തിരി[2] രാജാക്കന്മാരുടെ പ്രമുഖമായ "കടലായി കോട്ട" സ്ഥിതി ചെയ്തിരുന്നത്. കോട്ടയുടെ രക്ഷകനായി 'കോലത്തിരി സ്വരൂപത്തിലെ ' രാജാക്കന്മാരിൽ പ്രമുഖനായ വളഭൻ സ്ഥാപിച്ചതായിരുന്നു "കടലായി ക്ഷേത്രം"[3]..
      കൊല്ലവർഷം 964ൽ ടിപ്പുവിന്റെ സൈന്യങ്ങൾ മലബാറിലാകമാനമുള്ള ക്ഷേത്രങ്ങൾ കൊള്ളയടിച്ചിരുന്ന കാലത്ത്‌ കടലായി ക്ഷേത്രത്തിലെ മേൽശാന്തി ശ്രീകൃഷ്ണ വിഗ്രഹത്തെ രക്ഷിക്കുന്നതിനായി അത് പുഴക്കിയെടുക്കുകയും തന്റെ ഇല്ലത്തുള്ള കിണറ്റിൽ സൂക്ഷിക്കുകയും വിവരം കോലത്തിരിയെ അറിയിക്കുകയും ചെയ്തുവത്രേ. അനന്തരം കോലത്തിരി ചിറക്കൽ കോവിലകത്തിന് തെക്ക് കിഴക്കായി ഒരു ക്ഷേത്രം പണികഴിപ്പിച്ചു. കൊല്ലവർഷം 1023ൽ കടലായി കൃഷ്ണനെ അവിടെ പുനപ്രതിഷ്ഠിക്കുകയും ചെയ്തു. കാലക്രമേണ കരാറിനകം കടലായികോട്ടയും ക്ഷേത്രവും നാശോന്മുഖമാവുകയും ക്ഷേത്രക്കുളവും മറ്റും തൂർന്നു പോവുകയും ചെയ്തു[4]. 'കോട്ടമ്മൽ' എന്ന് വിളിച്ചു വരുന്ന പ്രസ്തുത സ്ഥലത്ത് പഴയ കോട്ടയുടെ പ്രാരാവശിഷ്ടങ്ങൾ ഇന്നും കാണ്മാനുണ്ട്. അത് പോലെ ചിറക്കടവത്ത്‌, മോലോത്ത്‌, ഇല്ലത്തിൽ, മനയുള്ളതിൽ, അമ്പലത്തിൽ, കടലായി നട എന്നിങ്ങനെ ഇപ്പോഴും വിളിച്ചു വരുന്ന സ്ഥലനാമങ്ങൾ കരതലാമലകം പോലെ പഴയ ചരിത്ര യാഥാർത്ഥ്യങ്ങളെ വിളിച്ചോതുകയാണ്.

      പുതിയ ക്ഷേത്രനിർമ്മാണം

      കാലചക്രഭ്രമണത്തിൽ തകർന്നു തരിപ്പണമായ പല ക്ഷേത്രങ്ങളുടെയും നവീകരണവും പുനഃപ്രതിഷ്ഠാപനവും നടന്നു വരുന്ന ഇക്കാലത്ത് ഇവിടുത്തെ പുരാതനക്ഷേത്രം നിലനിന്നിരുന്ന സ്ഥലം വീണ്ടെടുക്കാൻ കഴിയാത്ത വണ്ണം അന്യാധീനപ്പെട്ടു പോയിരിക്കയാൽ അവിടെ നിന്നും ഉദ്ദേശം അരകിലോമീറ്റർ കിഴക്കോട്ടായി പണ്ടത്തെ ക്ഷേത്രത്തിൽനിന്നും ഭഗവാന്റെ വിഗ്രഹം എഴുന്നള്ളിച്ചു കൊണ്ട് വന്നിരുന്നതായ സ്ഥലത്താണ് ഇപ്പോഴത്തെ ക്ഷേത്രം പണി കഴിപ്പിച്ചിട്ടുള്ളത്. ഈ സ്ഥലത്ത് രാത്രിയുടെ നിശ്ശബ്ദയാമങ്ങളിൽ മുരളീരവവും ഗോക്കളുടെ കുളമ്പൊച്ചയും പതിവായി കേൾക്കാറുണ്ടായിരുന്നതായി[5] പഴമക്കാർ അനുസ്മരിക്കുന്നു. കൊല്ലവർഷം 1140 ചിങ്ങമാസത്തിലെ "അഷ്ടമിരോഹിണി" ദിവസം ഒരു ഭക്തൻ ഈ സ്ഥലത്തുവെച്ചു പൂജ നടത്തി പലർക്കും പ്രസാദം നൽകുകയുണ്ടായി. അടുത്ത വർഷം മുതൽ ഏതാനും ഭക്തന്മാർ ചേർന്ന് വിശേഷാൽ പൂജ, പായസ ദാനം , ഹരികഥാകാലക്ഷേപം എന്നീ പരിപാടികളോടെ ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കുകയും തുടർന്നുള്ള കാലങ്ങളിൽ ഉത്തരോത്തരം അഭിവൃദ്ധിയോടെ ഇത് ആവര്തിക്കപ്പെടുകയും ചെയ്തു.

      അങ്ങനെയിരിക്കെ, 1970 ൽ ഈ ആഘോഷനടത്തിപ്പിന് ശരിയായ ഒരു ആസ്ഥാനം വേണമെന്ന ഉദ്ദേശത്തിൽ ഏതാനും ദേശവാസികൾ ചേർന്ന് സ്ഥലത്തുവെച്ചു പ്രശ്നവിചാരം ചെയ്യുകയും താമസിയാതെ ഒരു കോവിൽ പണിയിച്ചു ഭക്ത ജനങ്ങൾക്ക്‌ ആരാധന സൌകര്യമേർപ്പെടുത്തുകയും ചെയ്യണമെന്നു നിർദ്ദേശിക്കുകയും ചെയ്തതനുസരിച്ച് യഥാവിധി ക്ഷേത്ര നിർമ്മാണം ആരംഭിക്കപ്പെട്ടു. പ്രശ്നവശാൽ നിരൂപണം ചെയ്ത പ്രകാരം വലതുകരത്തിൽ കാലിക്കോലും ഇടത് കൈ കൊണ്ട് അരയിൽ തിരുകിയ ഓടക്കുഴലിന്റെ അഗ്രം പിടിച്ചും സുസ്മേരവദനനായി നിൽക്കുന്ന ഗോപാലകൃഷ്ണനാണ് ആരാധനാമൂർത്തി. വിധിപ്രകാരം കൃഷ്ണ ശിലയിൽ കന്യാകുമാരിയിൽ നിന്നും നിർമിച്ച വിഗ്രഹം കാലെകൂട്ടിതന്നെ വരുത്തിയത് തളാപ്പ് ശ്രീ സുന്ദരേശ്വര ക്ഷേത്രത്തിൽ സൂക്ഷിക്കുകയും പ്രതിഷ്ഠാ കലാശ മുഹൂർത്തത്തിന് മുൻപായി എഴുന്നള്ളിച്ചു ആദികടലായിൽ കൊണ്ട് വന്നു താന്ത്രികവിധി പ്രകാരമുള്ള വിവിധ പൂജാഹോമാദികൾക്ക് വിധേയമാവുകയും തുടർന്നു 1981 മാർച്ച് 15നു (1156 മീനമാസം 1) 11 മണി 45 മിനുട്ടിനും 12 മണിക്കുമിടയ്ക്കുള്ള ശുഭ മുഹൂർത്തത്തിൽ വൈദിക പ്രമുഖനായ ബ്രഹ്മശ്രീ പറവൂർ ശ്രീധരൻതന്ത്രി, സഹതന്ത്രിമാരുടെ സഹായത്തോടെ പ്രതിഷ്ഠാ കലശം നടത്തുകയും ചെയ്തു

      ശ്രീ നാരായണഗുരു മണ്ഡപം

      2003 നവംബർ 21-ന് ശ്രീനാരായണഗുരു മണ്ഡപത്തിന്റെ നിർമ്മാണ പ്രവർത്തനം ആരംഭിച്ചു. ശ്രീ നാരായണഗുരുദേവന്റെ പ്രതിമയുടെ പ്രതിഷ്ഠാ കർമ്മം 2007 ഒക്ടോബർ 24-ന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പറവൂർ ശ്രീധരൻതന്ത്രി നിർവഹിച്ചു.

      നാഗസ്ഥാനം

      2011 ജനുവരി 26-ന് ശ്രീ ദേവദാസ്‌ കൊടുങ്ങല്ലൂർ നാഗസ്ഥാനത്തിന്റെ കുറ്റിയടിക്കൽ കർമ്മം നിർവഹിച്ചു. 2011 ജൂലൈ 15-ന് ആമേട മംഗലത്ത്മന ബ്രഹ്മശ്രീ എം.എസ് ശ്രീധരൻ നമ്പൂതിരി നാഗപ്രതിഷ്ഠ നടത്തി.

      വിശേഷ ദിവസങ്ങൾ

      ഉത്സവം

      ഉത്സവം
      ആദികടലായി ശ്രീകൃഷ്ണ ക്ഷേത്രോത്സവം മൂന്നു ദിവസം ആഘോഷിക്കപെടുന്നു.മകര മാസത്തിലെ പുണർതം നാളിലാണ് ഉത്സവം ആരംഭിക്കുന്നത്.അന്നേദിവസം വൈകുന്നേരം പഴയ ക്ഷേത്രം നിലനിന്നിരുന്ന സ്ഥലത്തുനിന്നും ശോഭായാത്രയോടു കൂടി ഭഗവാന്റെ വിഗ്രഹം ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചു കൊണ്ട് വരുന്നു. കടലായി,തോട്ടട, കുറുവ, കാഞ്ഞിര, അവേര ദേശവാസികളാണ് മൂന്നു ദിവസത്തെയും ഉത്സവം നടത്തി വരുന്നത്.

      പ്രതിഷ്ടാദിനം

      എല്ലാ വർഷവും മാർച്ച്‌ 15 തിയ്യതി ക്ഷേത്ര പ്രതിഷ്ടാദിനം ആഘോഷിച്ചു വരുന്നു.

      ശ്രീകൃഷ്ണ ജയന്തി

      ഭഗവാൻ ശ്രീകൃഷ്ണന്റെ ജന്മദിനം വളരെ വിപുലമായി ആഘോഷിക്കുന്നു.

      ഉപദേവതകൾ