GENERAL എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
GENERAL എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2011, നവംബർ 13, ഞായറാഴ്‌ച

ദേവിമാരുടെ പ്രധാന ദിവസങ്ങള്‍

ദേവിമാരുടെ പ്രധാന ദിവസങ്ങള്‍

 ഭഗവതി: (ദുര്‍ഗ്ഗ)
ദുര്‍ഗ്ഗാഭഗവതിക്ക് കാര്‍ത്തികയും പ്രത്യേകിച്ച് വൃശ്ചികമാസത്തിലെ കാര്‍ത്തികയും ചൊവ്വാ, വെള്ളി ദിവസങ്ങളും പ്രധാനമാണ്.

സരസ്വതി:
കന്നിമാസത്തിലെ നവരാത്രികാലം പ്രത്യേകിച്ച് മഹാനവമി, വിദ്യാരംഭദിവസം( വിജയദശമി) എന്നിവ പ്രധാനമാണ്.

ഭദ്രകാളി:
ചൊവ്വാ, വെള്ളി ദിവസങ്ങളും ഭരണി നക്ഷത്രവും, പ്രത്യേകിച്ച് മകരചൊവ്വയും( മകരമാസത്തിലെ ആദ്യത്തെ ചൊവ്വാഴ്ച) മീനമാസത്തിലെ ഭരണിയും കുംഭ മാസത്തിലെ മകം നക്ഷത്രവും പ്രധാനമാണ്.

2011, ഓഗസ്റ്റ് 18, വ്യാഴാഴ്‌ച

പ്രഭാതത്തിലും സന്ധ്യാ സമയത്തും ദീപം കൊളുത്തുമ്പോള്‍

പ്രഭാതത്തിലും സന്ധ്യാ സമയത്തും ദീപം കൊളുത്തുമ്പോള്‍
നിലവിളക്ക് കൊളുത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട ചിലകാര്യങ്ങള്‍ ഉണ്ട്.
നിലവിളക്കു പീഠത്തിനു മുകളില്‍ പ്രതിഷ്ഠിക്കണം.നിലവിളക്കിനു സംഭവിക്കുന്ന അശുദ്ധി വീടിന്റെ ഐശ്വര്യത്തെ ബാധിക്കും.ശനിദോഷമകറ്റാനും പിതൃപ്രീതിക്കുമായി എള്ളെണ്ണയാണുത്തമം.ഒറ്റത്തിരിയിട്ടു കൊളുത്തുന്നതു മഹാവ്യാധിയും രണ്ടു തിരി ധനവൃദ്ധിയും മൂന്നുതിരി ദാരിദ്ര്യവും നാലുതിരി ആലസ്യവും അഞ്ചുതിരി സര്‍വൈശ്വര്യവുമെന്നു വിധിയുണ്ട്.കൊളുത്തുമ്പോള്‍ കിഴക്കുനിന്നാരംഭിച്ചു പ്രദക്ഷിണസമാനം ഇടതു വശത്തുകൂടി കൊളുത്തി ഏറ്റവും അവസാന തിരി കൊളുത്തിയശേഷം പിന്നീടു കൈ മുന്നോട്ടെടുക്കാതെ പിറകിലോട്ടു വലിച്ചു കൊള്ളി കളയണം.കിണ്ടിയില്‍ ജലപുഷ്പങ്ങള്‍ വയ്ക്കുമ്പോള്‍ കിണ്ടിയുടെ വാല്‍ കിഴക്കോട്ടു വരണം.
എണ്ണമുഴുവന്‍ വറ്റി കരിന്തിരി കത്താതെ നിലവിളക്കണക്കണം. കരിന്തിരി കത്തുന്നതു ലക്ഷണക്കേടെന്നാണു വിധി.വിളക്കണക്കാന്‍ കിണ്ടിയിലെ പുഷ്പം ഉപയോഗിക്കാം.ഊതി അണക്കുന്നതും കൈകൊണ്ടു തട്ടി അണക്കുന്നതും വിളക്കിനെ നിന്ദിക്കലാണ്. നാരായണജപത്തോടെ വേണം നിലവിളക്കണക്കേണ്ടത്. സ്ത്രീകളല്ലാതെ പുരുഷന്മാര്‍ വീട്ടില്‍ നിലവിളക്കു കൊളുത്തിയാല്‍ ഐശ്വര്യം നശിക്കുമെന്നും വിധിയുണ്ട്.
ഒരു ജ്വാലയെങ്കില്‍ കിഴക്കോട്ടും രണ്ടെങ്കില്‍ കിഴക്കും പടിഞ്ഞാറും, അഞ്ചെങ്കില്‍ നാലു ദിക്കുകള്‍ക്കു പുറമെ വടക്കു കിഴക്കേമൂലയിലേക്കും ജ്വാല വരും വിധമാകണം കൊളുത്തേണ്ടത്. പ്രധാനമായ നിലവിളക്ക് പ്രഭാതസന്ധ്യയിലും സായംസന്ധ്യയിലും വീടുകളില്‍ കൊളുത്തണം. ഓട്, പിത്തള, വെള്ളി, സ്വര്‍ണ്ണം എന്നീ ലോഹങ്ങളില്‍ നിര്‍മ്മിച്ച വിളക്കുകളാണ് ഉപയോഗിക്കേണ്ടത്.പാദങ്ങളില്‍ ബ്രഹ്മാവും മദ്ധ്യേ വിഷ്ണുവും മുകളില്‍ ശിവനുമെന്ന ത്രിമൂര്‍ത്തി ചൈതന്യവും ഒന്നിക്കുന്നതിനാല്‍ നിലവിളക്കിനെ ദേവിയായി കരുതി വരുന്നു.





2010, നവംബർ 22, തിങ്കളാഴ്‌ച

ഒരു ബുദ്ധമൊഴി

ഒരു ബുദ്ധമൊഴി
അറിവില്ലയ്മയോടെ യും അച്ചടക്കമില്ലതെയും  ഒരുവന്‍ നൂറു വര്ഷം ജീവിച്ചിരിക്കുന്നതിനെക്കാള്‍ ,അറിവോടെയും  സ്വ ബോധത്തോടെ യും ഒരു ദിവസം ജീവിക്കുന്ന ജീവിതമേ മഹത്തരം ആകുന്നുള്ളൂ
ശ്രീ ബുദ്ധന്‍

2010, സെപ്റ്റംബർ 7, ചൊവ്വാഴ്ച

ജന്മ നാളുകളും അവയുടെ മരങ്ങളും

ജന്മ നാളുകളും  അവയുടെ മരങ്ങളും .
ഓരോരുത്തരും അവരവരുടെ നാളുകളിലുള്ള മരങ്ങള്‍ നട്ടു വളര്‍ത്തി സംരക്ഷിക്കണമെന്ന്   വിശ്വാസം പൂര്‍വികന്മാര്‍  നമുക്ക് പറഞ്ഞു തന്നിട്ടുള്ളതാണ്. 27  നാളുകള്‍ക്കും അവയുടെതായ മരങ്ങള്‍ ഉണ്ട് .ഈ പറയുന്ന എല്ലാ മരങ്ങള്‍ക്കും ഔഷധ ഗുണം ഉള്ളതാണ്.ആയുര്‍വേദ വിധിയില്‍ പറയുന്ന  പലതരത്തിലും ഉള്ള ചികിത്സകള്‍ക്കു ഇവയുടെ  ഇല,വേര് ,കായ ,തൊലി,എന്നിവ പല വിധത്തിലും ഉപയോഗിക്കുന്നു.
നാളുകള്‍       മരങ്ങള്‍              ഔഷധ ഗുണം        
അശ്വതി              കാഞ്ഞിരം                       വാത  ,കഫം,ശ്വസനസംബധി
ഭരണി                 നെല്ലി                               ത്രിഫലയിലെ പ്രധാനി,ഒരു ഭക്ഷ്യയോഗ്യം 
കാര്‍ത്തിക          അത്തി                               ഭക്ഷ്യ യോഗ്യം ,രക്ത അര്സസു
രോഹിണി          ഞാവെല്‍                          പ്രമേഹം,അതിസാരം 
മകയിര്യം           കരിങ്ങാലി                        ചുമ,ചൊറി,രക്ത ശുധിക്കും
തിരുവാതിര       കരിമരം                             വേരിലും,തൊലിയിലും ഔഷധ ദ്രവ്യങ്ങള്‍
പുണര്‍തം            മുള                                    വിത്ത് ഭക്ഷണ യോഗ്യം
പൂയം                  അരയാല്‍                          ഇലകള്‍ ധാരാളം ഓക്സിജന്‍ പുറത്ത് വിടുന്നു.
ആയില്യം          നാകം                                ചര്‍മ രോഗങ്ങള്‍ക്കും,ശ്വാസകൊശ രോഗങ്ങള്‍ക്കും
മകം                   പേരാല്‍                            തൊലിയിലെ കറയ്ക്ക്  ഔഷധഗുണം 
പൂരം                   പ്ലാശു                                     
ഉത്രം                  ഇത്തി                               രക്ത ശുദ്ധിക്കു
അത്തം              അമ്പഴം                           ഔഷധഗുണം 
ചിത്തിര            കൂവളം                             പ്രമേഹ രോഗങ്ങള്‍ക്ക് 
ചോതി              നീര്‍മരുത്                        വാതം, കഫം ,ഹൃദയത്തിന് ഉത്തേജനം
വിശാഖം           വയ്യാം കൈത                  മാനസിക രോഗങ്ങള്‍ക്ക്            
അനിഴം             ഇലഞ്ഞി                          ദന്ത ,ഉദര രോഗങ്ങള്‍ക്ക് 
തൃക്കേട്ട             വെട്ടി                                 പനീ , മഞ്ഞപിത്തം 
മൂലം                 പൈന്‍(വെള്ളകുന്തിരിക്കം)   ഉദര രോഗം 
പൂരാടം             വഞ്ചി                                 പൂക്കള്‍ ഭക്ഷണ യോഗ്യം 
ഉത്രാടം            പ്ലാവ്                                  മഞ്ഞപിത്തം, ഭക്ഷണ യോഗ്യം 
തിരുവോണം    എരിക്ക്                             എക്സിമ,   ചര്‍മരോഗംങ്ങള്‍
അവിട്ടം             വന്നി                                       
ചതയം             കടമ്പ്                                       
പൂരുട്ടാതി         തേന്മാവ്                            ഔഷധ യോഗ്യം,ഭക്ഷണ യോഗ്യം 
ഉതൃട്ടാതി          കരിമ്പന                            വയറു കടി ,അതിസാരം 
രേവതി            ഇരിപ്പ                                ഔഷധ ഗുണം,തൈലം വാതരോഗത്തിന് .
  

2010, ജൂലൈ 25, ഞായറാഴ്‌ച

ദശ പുഷ്പ്പങ്ങള്‍

ദശപുഷ്പ്പങ്ങള്‍ 

പുഷ്പ്പം                ദേവത                  ഫലസിദ്ധി 
കറുക                 ആദിത്യന്‍      --ആദി, വ്യാധി നാശം 
വിഷ്ണുക്രാന്തി - ശ്രീകൃഷ്ണന്‍  --വിഷ്ണു പദപ്രാപ്തി 
തിരുതാളി           മഹാലക്ഷ്മി -- ഐ ശ്വ ര്യം 
പൂവ്വാംകുരുന്നില- ബ്രഹ്മാവ്‌     --ദാരിദ്ര്യ ശാന്തി 
കയ്യുണ്ണി              ശിവന്‍           --പഞ്ചപാതക ശാന്തി 
മുക്കൂറ്റി             പാര്‍വതി       --ഭര്‍ത്തൃ സൌഖ്യം 
നിലപ്പന              ഭൂമി ദേവി     --വിവേകാദി സദ്ഗുണങ്ങള്‍ 
ഉഴിഞ്ഞ              ഇന്ദ്രന്‍           -- അഭീഷ്ട സിദ്ധി 
ചെറൂള              യമധര്‍മന്‍       --ദീര്‍ഘായുസ് 
മുയല്‍ച്ചെവിയന്‍  --കാമദേവന്‍ --സൌന്ദര്യം 
[മുഴചെവി]

2010, മാർച്ച് 4, വ്യാഴാഴ്‌ച

തത്വ വാക്യങള്

തത്വ വാക്യങള്
ജഞാനമാണു ശക്തി
പ്രയക്ത്നമാണു കാമധേനു
ആവശ്യമാണു സ്രുഷ്ടിയുടെ മാതാവ്
നാവാണു മനുഷ്യ്ന്റെ ശ്ത്രു
സ്വ്ഭാവമാണ് ജീവിതത്തിന് അലങ്കാരം
ജീവിതം ഒരു നാടകമാന്ണു
ഭീരുക്കല് പലതവണ മരിക്കുന്നു
കഷ്ടപ്പടില്ലാത്ത ജീവിതം നിറ്ജീവമാണു
മന്‍സ്സാണു നരകവും സ്വ്ര്ഗ്ഗവും സൃഷ്ടിക്കുന്നത്
പഴയതൊക്കെ നല്ലതുമല്ലാ,പുതിയതൊക്കെ ചീത്തയുമല്ലാ.