Melparampath temple, one among the oldest bhadrakali hindu temples in Kerala
പേജുകള്‍
▼
▼
Pages
▼
Pages
▼
2010 ജൂൺ 3, വ്യാഴാഴ്‌ച
പഞ്ചാക്ഷര കീര്‍ത്തനം
പഞ്ചാക്ഷര കീര്‍ത്തനം നരനായിങ്ങനെ ജനിച്ചു ഭൂമിയില്‍ നരക വാരിധി നടുവില്‍ ഞാന്‍ നരകത്തില്‍ നിന്നും കര കേട്ടിടനെ തിരു വൈക്കം വാഴും ശിവ ശംഭോ ശിവ ശംഭോ ,ശംഭോ ശിവ ശംഭോ. മരണ കാലത്തെ ഭയത്തെ ചിന്തിച്ചു മതി മറന്നു പോം മനമെല്ലാം മനതാരിലിന്നു വിള ആടിടനെ തിരു വൈക്കം വാഴും ശിവ ശംഭോ ശിവ ശംഭോ ,ശംഭോ ശിവ ശംഭോ. ശിവ ശിവ ഒന്നും പറയാവതല്ലേ മഹാ മായ തന്റെ പ്രകൃതികള്‍ മഹാ മായ നീക്കിട്ടരുളണം നാഥ് തിരു വൈക്കം വാഴും ശിവ ശംഭോ ശിവ ശംഭോ ,ശംഭോ ശിവ ശംഭോ. വലിയൊരു കാട്ടില്‍ അകപ്പെട്ടു ഞാനും വഴിയും കാണാതെ ഉഴലുമ്പോള്‍ വഴിയെ നേര്‍വഴി യരുലെണം നാഥ തിരു വൈക്കം വാഴും ശിവ ശംഭോ ശിവ ശംഭോ ,ശംഭോ ശിവ ശംഭോ. ശിവ ശംഭോ ,ശംഭോ ശിവ ശംഭോ.
യ ളുപ്പമായുള്ള വഴിയെ കാണുമ്പോള്‍ ഇടയ്ക്കിടെ ആറ് പടിയുണ്ട് പടിയാറും കടന്നു അവിടെ ചെല്ലുമ്പോള്‍ ശിവനെ കാണാകും ശിവ ശംഭോ ശിവ ശംഭോ ,ശംഭോ ശിവ ശംഭോ. -൦൦-
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.