പേജുകള്‍‌

Pages

Pages

2018 ജനുവരി 7, ഞായറാഴ്‌ച

sankarachaaryar

ഭഗവാനും ആര്യാംബയും
പുലര്ച്ചെ ശങ്കരന്പോവുകയാണ്.
അവന്റെ മുറിയില്ഇപ്പോഴും വെളിച്ചമുണ്ട്.ഏകയായ സ്വന്തം മാതാവിനെ ഉപേക്ഷിച്ചു,സന്യാസത്തിന്റെ പടവുകള്കയറാന്‍,നാട് വിട്ടു പോകുന്നതിന്റെ തലേ ദിവസവും ഓലകളുടെ നടുവിലാണോ എട്ടു വയസ്സുകാരനായ തന്റെ മകന്‍ ?അതോ ഓര്മ്മകളുടെ ഗ്രന്ഥപ്പുരയിലോ ?
ആര്യാംബ ജനാല തുറന്നു.സാഗരം പോലെ നീണ്ടു കിടക്കുന്ന പാട ശേഖരങ്ങള്‍.ദൂരെ തുരുത്ത് പോലെ ചെറു വെളിച്ചങ്ങളുമായി കാലടി ഗ്രാമം.നെല്വയലുകളുടെ മീതെ ചെറു നീല നക്ഷത്രങ്ങള്പോലെ മിന്നാ മിന്നികള്പാറി നടക്കുന്നു.കുഞ്ഞു ശങ്കരനെ തോളില്ഇട്ടു കൊണ്ട് ഭര്ത്താവു ശിവഗുരു നെല്ക്ക്തിരുകളുടെ മുകളില്ഒളിച്ചിരിക്കുന്ന മിന്നാമിന്നികളെ പറത്തി രസിപ്പിചിരുന്നത് ആര്യാംബ ഓര്മ്മിഗച്ചു.
ഏറെ നാള്വടക്കുംനാഥന് മുന്നില്പ്രാര്ധിച്ചാണ് തങ്ങള്ക്കു ഒരു മകന്പിറന്നത്.ശങ്കരന് രണ്ടു വയസ്സുള്ളപ്പോള്ശിവഗുരു മരിച്ചു.മരിക്കുന്നതിനു മുന്പ് പറഞ്ഞു അന്ന് നാല്പത്തിയെട്ട് ദിവസം നോയമ്പു നോറ്റതിന്റെ അവസാന നാള്ദക്ഷിണാമൂര്ത്തിയെ സ്വപ്നത്തില്ദര്ശിച്ച കാര്യം.
അസാമാന്യ പ്രതിഭാശാലിയായ ഒരു മകന്‍,ചുരുങ്ങിയ ആയുസ്സിനുള്ളില്അവനു ചെയ്തു തീര്ക്കേണ്ട ഒരു വലിയ ദൗത്യം...വേദങ്ങളുടെ വീണ്ടെടുപ്പ്...
വാക്കുകള്സത്യമാവുകയാണോ..?
ഉള്ളില്ഒരു സങ്കടത്തിര ഉയരുന്നു.
ശങ്കരാ പോകല്ലേ,അമ്മയെ തനിച്ചാക്കല്ലേ ..എത്ര പ്രാവശ്യം അവനു മുന്നില്കരഞ്ഞു പറഞ്ഞു.അവനും കരഞ്ഞു.
ഓര്മ്മകള്മിന്നാമിന്നികളെ പോലെ ഓടി മറയുന്നു. അവനെ വയറ്റില്ചുമന്നു നടന്ന നാളുകള്‍,മച്ചി എന്ന് വിളിച്ച ഭര്ത്താവിന്റെ ബന്ധുക്കളുടെ മുന്നില്തല ഉയര്ത്തി പിടിച്ചു താന്നിന്നു.അവനെ മുലയൂട്ടി ഉറക്കി..താരാട്ട് പാട്ടുകളായി ലക്ഷ്മിസ്തുതികള്ചൊല്ലിക്കൊടുത്തുത്.അവന്റെ കുഞ്ഞു കൈ പിടിച്ചു പാട വരമ്പിലൂടെ ,വടക്കുംനാഥ ക്ഷേത്രത്തിലേക്ക് നടന്നു പോയത്,ഗ്രന്ഥപ്പുരയിലെ ഓലക്കെട്ടുകള്ഓരോന്നായി അവന്പഠിച്ചെടുക്കുന്നത്, ഒടുവില്കഴിഞ്ഞവര്ഷം അവന്റെ ഉപനയനം നടത്തിയത്...
എന്തൊരു തേജസ്സാണ് അവന്റെ മുഖത്ത്കാണുന്നവര്പറയുന്നതു കേള്ക്കുകമ്പോള്അവനെ ചേര്ത്ത് പിടിക്കും...നഷ്ടപെടാന്പോകുന്ന ഒരു രത്നമാണ് തന്റെ മകന്എന്ന് ആരോ പറയും പോലെ..അവനെ ആര്ക്കും വിട്ടു കൊടുക്കാന്മനസ്സില്ലായിരുന്നു ..ഏതൊരു അമ്മക്കാണ് അതിനു മനസ്സുണ്ടാകുക.
പുലര്ച്ചെ അമ്പലത്തില്പോയതിനു ശേഷം ശങ്കരന്ഭിക്ഷക്ക് പോകും.സന്യാസമാണ് തന്റെ വഴി എന്നവന്തീരുമാനിച്ചത് പോലെ.
ആരുമില്ലാത്ത വിധവയായ ജ്ഞാനാംബാളിന്റെ വീട്ടില്അവന്ഭിക്ഷക്കു ചെന്നതും ,ദരിദ്രയായ അവര്ഒരു നെല്ലിക്ക മാത്രം കൊടുത്തുവെന്നും ,അപ്പോള്അവന്ലക്ഷ്മിസ്തുതി ചൊല്ലിയെന്നും,ഇല്ലമാകെ കനക നെല്ലിക്കകള്പൊഴിഞ്ഞുവെന്നും അമ്പലത്തിലെ പൂജാരി ഗോവിന്ദന്നമ്പൂതിരി പറഞ്ഞു അറിഞ്ഞു.’കനകധാരഎന്ന ലക്ഷ്മിസ്തുതി തന്റെ മകന്ചൊല്ലുന്നത് കേട്ട് ദേവി ഇറങ്ങി വന്നു കാണണം.
അമ്മയും മകനും അതെക്കുറിച്ച് പരസ്പരം സംസാരിച്ചില്ല.സംസാരം ഒടുവില്സന്യാസം എന്ന അവന്റെ ആഗ്രഹത്തില്ചെന്നെത്തി നില്ക്കും എന്ന് അറിയാവുന്നത് കൊണ്ട്.
താന്ഒരിക്കലും അവന്സന്യസിക്കാന്പോകാന്സമ്മതിക്കയില്ല എന്ന് ശങ്കരന് അറിയാമായിരുന്നു.ഒടുവില്ഇന്നലെ ,കുളിക്കാനായി ആറ്റിലേക്ക് പോകുന്ന വഴി താന്അവനോടു പറഞ്ഞു.അവന്റെ കല്യാണം.അതാണ് ഇനി തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം.അവന്ഒന്നും പറഞ്ഞില്ല.അവന്റെ നിശബ്ദതയുടെ കാരണം തനിക്ക് അറിയാമായിരുന്നു.
അലക്കുന്നതിനിടയില്അവന്റെ നിലവിളി കേട്ടാണ് തല ഉയര്ത്തി നോക്കിയത്.വെള്ളത്തിനു നടുവില്പിടക്കുന്ന തന്റെ മകന്‍.മുതലയുടെ ശല്യം ഉള്ളത് കൊണ്ട് ദൂരേക്ക് നീന്താന്പോകരുതെന്ന് അവനോടു പറഞ്ഞിട്ടുള്ളതാണ്...എന്നിട്ടും എന്തിനു അവന്അനുസരണക്കേട്കാട്ടി?
കാലില്പിടി മുറുക്കിയിരിക്കുകയാണ് മുതല.
ആര്യാംബ ചങ്ക് പൊട്ടി നിലവിളിച്ചു.
ശങ്കരാ...മകനേ..”
അമ്മെ ,ഞാന്ഇപ്പോള്മരിക്കും.മരിക്കുന്നതിനു മുന്പ് ഞാന്ഒരു സന്യാസിയായി മരിക്കട്ടെ...ആപത്സന്യാസം സ്വീകരിച്ചു ഞാന്മരിക്കട്ടെ..എന്നെ അനുവദിക്കൂ..”
ചിന്തിക്കാന്നേരമില്ലായിരുന്നു.
അങ്ങിനെയാകട്ടെ എന്ന് താന്പറഞ്ഞതും ,മുതല പിടിവിട്ടു മറഞ്ഞതും ഒരുമിച്ചായിരുന്നു.
വേദപ്പൊരുളായ ദക്ഷിണാമൂര്ത്തീ അവിടുന്നാണോ എന്റെ മകനെ കൊണ്ട് പോകാന്മുതലയായി വന്നത് ?ബന്ധങ്ങളുടെ ജീവിത സാഗരത്തില്അവനെ പിടി വിടാതെ പിടിച്ചിരിക്കുന്ന മുതല അവന്റെ അമ്മയാണെന്ന് അവിടുന്ന് അറിഞ്ഞുവോ ?
തിരികെ കരയിലേക്ക് നീന്തി വന്നു കയറിയ മകന്റെ മുഖത്ത് ഒരു തേജസ് വെട്ടി തിളങ്ങുന്നുണ്ടായിരുന്നു.ഒരു സന്യാസിയുടെ തേജസ്‌.
അപ്പോള്പൊട്ടിക്കരഞ്ഞത് ,സന്തോഷം കൊണ്ടാണോ ദുഃഖം കൊണ്ടാണോ ?
തന്റെ കാലില്കെട്ടിപ്പിടിച്ചു അവന്കരഞ്ഞു.താനും .
ശങ്കരാ മകനെ,നീ പോയാല്ഞാന്തനിച്ചാവും..പോകരുതേ..ഞാന്മരിക്കുന്ന നേരത്ത് ,എന്റെ കൂടെയിരിക്കാന്‍ ,എന്റെ ശേഷക്രിയകള്ചെയ്യാന്ചെയ്യാന്എനിക്ക് വേറെ ആരുണ്ട്?”
അമ്മയെ വിട്ടു പോകുന്നത് എനിക്ക് സന്തോഷമുള്ള കാര്യമാണോ ?ചങ്ക് പൊടിയുന്നത് പോലെ എനിക്ക് തോന്നുന്നു...ദക്ഷിണാമൂര്ത്തി യുടെ അനുഗ്രഹത്താല്അമ്മ എപ്പോള്നിനച്ചാലും ഞാന്അമ്മയുടെ അരികിലെത്തും അമ്മെ..”തന്റെ കാല്ചുവട്ടില്കെട്ടി പിടിച്ചു മുഖത്തേക്ക് നോക്കി ശങ്കരന്പറഞ്ഞു.യോഗവിദ്യയുടെ തേജസ് നിറഞ്ഞ അവന്റെ കണ്ണുകളില്നിന്ന് കണ്ണുനീര്ധാര ധാരയായി ഒഴുകി.
അപ്പോള്തീരുമാനിച്ചതാണ്. ഇനി കരയില്ല.സന്തോഷത്തോടെ താന്അവനെ യാത്രയാക്കും.
കോഴി കൂവുന്നു..അവനു പോകാന്നേരമായിരിക്കുന്നു.
പൂജാ മുറിയില്നിന്ന് പുറത്തു വന്ന ശങ്കരന്അമ്മയുടെ കാലില്വീണു നമസ്ക്കരിച്ചു.ആര്യാംബ അവനെ എഴുന്നേല്പ്പിച്ചു.
പുറത്തു ഇരുട്ട് മാറിയിട്ടില്ല.കുഞ്ഞുങ്ങള്ക്കു വേണ്ടി ഇര തേടി കൂട് വിട്ടു ദൂരേക്ക് പറക്കാന്ഒരുങ്ങുന്ന കിളികളുടെ ചെറു ശബ്ദങ്ങള്‍.
ആര്യാംബ പാനീസ് വിലക്ക് ഉയര്ത്തി പിടിച്ചു. ഇരുട്ടില്അവനു അല്പം വെളിച്ചം കൂടി കിട്ടട്ടെ.
ശ്രദ്ധിച്ചു പോകണേ മകനെ ശങ്കരാ..”
എന്നും അവന്പുലര്ച്ചെ പോകുമ്പോള്പറയുന്നതു പോലെ ഇപ്രാവശ്യവും അവര്പറഞ്ഞു.
മുറ്റത്ത്നിന്ന് നടകള്ഇറങ്ങി ശങ്കരന്നടന്നു തുടങ്ങി.തിരിഞ്ഞു നോക്കാതെ .
നേര്ത്ത ഇരുട്ടില്‍ ,പാതയുടെ അറ്റത്ത്,ഒരു പൊട്ടു പോലെ മകന്തന്റെ ജീവിത്തില്നിന്ന് മറയുന്നത് ആര്യാംബ നോക്കി നിന്നു.ഇനി എന്നാണ് അവനെ കാണുക?
തിരിഞ്ഞു നോക്കാതെ നടന്ന ശങ്കരന്ഇല്ലം വിട്ടു ദൂരെ ആയപ്പോള്ഒരു നിമിഷം നിന്നു.പിന്നെ ഏങ്ങലടിച്ചു കരഞ്ഞു.
അമ്മേ...മാപ്പ്...
കൊടിയ ദാരിദ്യ്രത്തില്‍,ഏകാന്തതയില്‍ ,തന്റെ അമ്മയെ ഉപേക്ഷിച്ചു താന്പോവുകയാണ്.പൊരുള്തേടാന്‍.ഉള്ളില്ഉറങ്ങുന്ന ശ്വാസം പ്രപഞ്ച സൃഷ്ടാവിന്റെ തന്നെയാണെന്ന സത്യം തെളിയിക്കാന്‍.അത് ലോകത്തെ അറിയിക്കാന്‍.എന്നായിരിക്കും താന്ഇനി വരുക?അതോ ഇനി തിരിച്ചു വരികയില്ലേ ?
ഓര്മ്മപെടുത്തല്പോലെ ശംഖു നാദം കേള്ക്കുന്നു.ദക്ഷിണാമൂര്ത്തിയുടെ ക്ഷേത്ര നട തുറന്നിരിക്കുന്നു.ലോക ബന്ധങ്ങള്ഉപേക്ഷിച്ചു തന്റെ ദൗത്യം സ്വീകരിക്കാന്അവിടുന്ന് പറയുന്നത് പോലെ.ശങ്കരന്ക്ഷേത്ര ദിശ നോക്കി തൊഴുതു.യാത്ര തുടര്ന്നു.
അതൊരു യാത്ര തന്നെയായിരുന്നു.ഭാരത ദിഗ്വിജയം.നാളുകള്വര്ഷങ്ങളായി.
ആര്യാംബ എന്നും അവനെ കാത്തു ഉമ്മറപ്പടിയില്പാതയുടെ അറ്റത്തേക്ക് നോക്കി ഇരിക്കും..പാടവരമ്പിലൂടെ ഒറ്റക്ക് നടക്കുമ്പോള്‍,രോഗ ദുരിതത്തിലും പട്ടിണിയിലും വേദന അനുഭവിക്കുമ്പോള്‍,ചുവന്ന വെളിച്ചത്തില്ഓരോ സന്ധ്യയും മുങ്ങി മറയുമ്പോള്‍,നീണ്ടു നേര്ത്ത ചുവന്ന വര പോലെ ഉള്ള ചക്രവാളത്തിലൂടെ കിളികള്കൂട്ടിലേക്ക് തിരികെ പറക്കുന്നത് കാണുമ്പോള്ഒക്കെ അവര്മകനെ ക്കുറിച്ച് ഓര്മ്മിച്ചു .അവനെ കാണുവാനുള്ള തീവ്രമായ അഭിലാഷം പൊന്തി വരുന്നത് അവര്കണ്ണുനീര് കൊണ്ട് മൂടി വച്ചു.ഇല്ല.അവന്റെ ദൗത്യം അവന്പൂര്ത്തിയാക്കട്ടെ . അമ്മ അതിനു ഒരു തടസ്സം ആവാന്പാടില്ല.ഒരു മുതലയെ പോലെ ഇനി അവനെ പിന്നോട്ട് വലിക്കാന്പാടില്ല.എട്ടു വര്ഷത്തെ അവന്റെ ഓര്മ്മകള്മതി തനിക്ക്.
മകനെ ക്കുറിച്ചുള്ള വാര്ത്തകള്അവരുടെ ചെവിയില്എത്തുന്നുണ്ടായിരുന്നു.
ശങ്കരന്ദക്ഷിണാമൂര്ത്തിയുടെ അവതാരം തന്നെയാണ് എന്നാണ് ഇപ്പോള്ആളുകള്പറയുന്നത്.അദ്വൈത സിദ്ധാന്തം ഭാരതം കീഴടക്കിയിരിക്കുന്നു. എത്രയോ ശ്ലോകങ്ങളാണ് അദ്ദേഹം ചുരുങ്ങിയ കാലത്തിനുള്ളില്എഴുതി കൂട്ടിയിരിക്കുന്നത്.എല്ലാം അമ്മയുടെ ഭാഗ്യം.”
ഒരിക്കല്വടക്കുംനാഥ ക്ഷേത്രത്തില്തൊഴാന്ചെന്നപ്പോള്സഞ്ചാരിയായ ഒരു ഭിക്ഷു പറഞ്ഞുഅത് കേട്ടപ്പോള്അഭിമാനം കൊണ്ട് കണ്ണ് നിറഞ്ഞു.
ഇരുപത് വര്ഷങ്ങള്‍..എത്ര പെട്ടെന്നാണ് സമയം കഴിഞ്ഞു പോകുന്നത്.കാലം ആര്യംബയെ രോഗിയാക്കി.തുറന്നു കിടന്ന മുറിയുടെ വാതിലിലൂടെ ,പുറത്തെ സന്ധ്യയിലേക്ക് ആര്യാംബ നോക്കി കിടന്നു.ഇനി വയ്യ.അവസാന നിമിഷങ്ങളില്താന്എത്തിയിരിക്കുന്നു.കണ്ണിലൂടെ മരണവേദന ചാലിട്ടൊഴുകി.
ശങ്കരാ..മകനേ...”
ശ്രിംഘേരിയിലെ മഠത്തില്പൂജ കഴിഞ്ഞു ശങ്കരന്എഴുന്നേല്ക്കു കയായിരുന്നു..അപ്പോഴാണ് ഉള്ളില് വിളി മുഴങ്ങുന്നത്.
ശങ്കരാ..മകനേ...”
അമ്മ...
ഒരു നിമിഷം ഇരുപതുവര്ഷം മുന് ത്തെ പുലരിയില്തന്നെ യാത്രയാക്കി ഇല്ലത്തിന്റെ ഉമ്മറത്ത്നോക്കി നിന്ന രൂപം ഉള്ളില്തെളിയുന്നു.എന്നും തനിച്ചാവുമ്പോള്ഉള്ളില്തെളിയുന്ന രൂപം.ആഹാരം കഴിക്കുമ്പോള്ഓര്ക്കും..
അമ്മ എങ്ങനെയാണു കഴിയുന്നത്‌ ?അമ്മക്ക് അസുഖം വരാറുണ്ടോ ?അമ്മ തനിച്ചിരുന്നു കരയുന്നതു എത്ര പ്രാവശ്യം സ്വപ്നം കണ്ടിരിക്കുന്നു..എല്ലാം ഇട്ടെറിഞ്ഞു തിരികെ പോകാന്പല പ്രാവശ്യം തുടങ്ങിയതാണ്.പക്ഷെ...
ആദ്യമായാണ് അമ്മ തന്നെ വിളിക്കുന്നത്‌..കൊല്ലങ്ങള്ക്ക് ശേഷം ..
ദക്ഷിണാമൂര്ത്തീ എന്നെ അമ്മയുടെ അരികില്എത്തിച്ചാലും..
അമ്മെ ..”
ആര്യാംബ കണ്ണുകള്ഉയര്ത്തി .വാതില്ക്കല്ഒരു തേജസ്വിയായ യുവാവ് നില്ക്കുന്നു.
ശങ്കരന്‍.
ഇരുപതു വര്ഷംമുന്പത്തെ കൊച്ചു ബാലനല്ല.ആചാര്യനായി മാറിയ തന്റെ മകന്‍.മരണ സമയത്ത് തന്റെ അരികില്എത്താം എന്ന വാക്ക് അവന്പാലിച്ചിരിക്കുന്നു.
കണ്ണുനീരിലൂടെ ശങ്കരന്അമ്മയെ വീണ്ടും കണ്ടു.ഇരുപതു വര്ഷംപ മുന്പനത്തെ ആരോഗ്യവതിയായ അമ്മയല്ല ,മെലിഞ്ഞു ശോഷിച്ച ഒരു വൃദ്ധ രൂപം.ശങ്കരന്അമ്മയുടെ കട്ടിലിനരികില്മുട്ട് കുത്തി ,ചുളിവുകള്വീണ കൈകള്നെഞ്ചോട്ചേര്ത്തു.
ശങ്കരാ..മകനെ..”ആര്യാംബ വിളിച്ചു.
മാപ്പ് തരൂ എന്ന് ഒരു കടല്ശങ്കരന്റെ ഉള്ളില്നിലവിളിച്ചു .
അമ്മേ,ഒന്പതു മാസം എന്നെ അമ്മയുടെ ഉദരത്തില്വഹിച്ചു. സമയം എന്റെ മല മൂത്രങ്ങള്അമ്മയുടെ ശയ്യയായി മാറ്റി.അതിനു പകരം ഞാന്അമ്മക്ക് എന്താണ് തന്നത്?എന്നെ ഗുരുകുലത്തിലേക്കയച്ചു പഠിപ്പിച്ചു,എന്നെ ലാളിച്ചു,എനിക്ക് ആഹാരം തന്നു,ഞാന്കരഞ്ഞപ്പോള്എന്റെ ഒപ്പം കരഞ്ഞു,ചിരിച്ചപ്പോള്എന്റെ ഒപ്പം കളിച്ചു എന്റെ കൂട്ടുകാരിയായി,രോഗം വന്നപ്പോള്ഉറക്കമിളച്ചു എന്നെ പരിചരിച്ചു.അതിനു പകരം ഞാന്എന്താണ് അമ്മക്ക് തന്നത് ?ഒടുവില്കൊടിയ വേദനയില്എന്നെ സന്യാസത്തിനു അയച്ചു.സര്വ്വ ദൈവങ്ങളെയും വിളിച്ചു അമ്മ എനിക്ക് വേണ്ടി കരഞ്ഞു.ഞാന്പോയി വര്ഷങ്ങള്അമ്മയെ തനിച്ചാക്കി..ഒടുവില്അമ്മക്ക് മരണ നേരം ഒരു തുള്ളി വെള്ളം തരാന്‍,കാതില്രാമ ഓതാന്‍,മരണയാത്രയില്അമ്മക്കു കൂട്ടിരിക്കാന്‍,വൈകിയാണെങ്കിലും ഞാന്എത്തിയിരിക്കുന്നു.ഞാന്മാപ്പ് അര്ഹിക്കുന്നില്ല.

ശങ്കരന്വിമ്മി ക്കരഞ്ഞു കൊണ്ട് അമ്മയുടെ പാദങ്ങളില്ചുംബിച്ചു.
നീ വാക്ക് പാലിച്ചുവല്ലോ.അത് മതി.ശങ്കരാ എനിക്ക് നീ ഒരു ശ്ലോകം ചൊല്ലി തരൂ...അത് കേട്ട് ഞാന്പോകട്ടെ ...”ആര്യാംബ മകന്റെ ശിരസ്സില്തടവിക്കൊണ്ട് പറഞ്ഞു.
അമ്മയെ യാത്രയാക്കാന്സമയമായിരിക്കുന്നു.തന്റെ ജീവിതം കൊണ്ട് ഒരിക്കലും കടം വീട്ടാന്കഴിയാത്ത അമ്മക്ക് വേണ്ടി ശങ്കരന്ഉള്ളു നൊന്തു ശ്രീ മഹാ വിഷ്ണുവിനെ സ്മരിച്ചു.മോക്ഷപ്രാപ്തിക്കു വേണ്ടി.
മുറിയില്ഒരു അലൌകിക പ്രഭ നിറഞ്ഞു. ആര്യാംബയുടെ ശിരസ്സിനു മുകളില്കൈകളില്ഗദയും ചക്രവും ധരിച്ചു മഹാവിഷ്ണു പ്രത്യക്ഷപെട്ടു. വിശ്വരൂപം ദര്ശിച്ചു കൊണ്ട് അമ്മക്ക് വേണ്ടി,അമ്മയുടെ മുന്നില്കൈകള്കൂപ്പി ശങ്കരന് ശ്ലോകം ചൊല്ലി .
നമസ്തേ നമസ്തേ ജഗന്നാഥ വിഷ്ണു..
നമസ്തേ നമസ്തേ ഗദാ ചക്രപാണേ
നമസ്തേ നമസ്തേ പ്രപന്നാര്തി്ണുഹാരിന്
സമസ്താപരാധം ക്ഷമാസ്വാകിലേശം
മുഖേ മന്ദഹാസം നഖെ ചന്ദ്രഹാസം.
കരേ ചാരുചക്രം സുരേഷാഭി വന്ദ്യം
ഭുജന്ഗ്ഗെ ശയാനം ഭജേ പദ്മനാഭം ...”
ആര്യാംബയുടെ കണ്ണുകള്നിറഞ്ഞൊഴുകി.
അമ്മയുടെ ആത്മാവ് മോക്ഷത്തിലേക്ക് മടങ്ങുന്നത് കണ്ടു ശങ്കരന് കണ്ണുകള്തഴുകിയടച്ചു.
കടപ്പാട്: അനീഷ് ഫ്രാന്സീസ്