പേജുകള്‍‌

Pages

Pages

2018 ഓഗസ്റ്റ് 11, ശനിയാഴ്‌ച

ചിറ്റിച്ചാത്തക്കുടം ശ്രീധർമ്മശാസ്താക്ഷേത്രം



ചിറ്റിച്ചാത്തക്കുടം ശ്രീധർമ്മശാസ്താക്ഷേത്രം


തൃശ്ശൂർ നഗരത്തിൽ നിന്ന് 10 കിലോമീറ്റർ തെക്കുമാറി നാഷണൽ ഹൈവേ 47-ൽ തലോർ ബൈപാസിൽനിന്ന് അരകിലോമീറ്റർ നീങ്ങി വിശാലമായ പാടത്താണ് ചിറ്റിച്ചാത്തക്കുടം ശ്രീധർമ്മശാസ്താക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പുരാതന ക്ഷേത്രങ്ങളിലൊന്നായ ഇതിന്റെ കാലപ്പഴക്കം നിർണ്ണയിക്കാൻ മതിയായ രേഖകളോ ശിലാലിഖിതങ്ങളോ ഇല്ല. ശ്രീകോവിൽചുറ്റമ്പലം മുതലായവയുടെ ഘടന, ബിംബത്തിന്റെ തേയ്മാനം മുതലായവ ഈ ക്ഷേത്രത്തിന്റെ പഴക്കത്തെ സൂചിപ്പിക്കുന്നു. ശാസ്താവാണ് പ്രധാന പ്രതിഷ്ഠ.

ഐതിഹ്യം

പരശുരാമൻ പ്രതിഷ്ഠ നടത്തിയ ക്ഷേത്രങ്ങളിൽ ഒന്നാണ് ചിറ്റിച്ചാത്തക്കുടം ക്ഷേത്രം എന്നാണ് ഐതിഹ്യം.

പ്രധാന വിശേഷങ്ങൾ

മകരമാസത്തിൽ മകയിരം നാളിലെ പ്രതിഷ്ഠാദിനവും മീനമാസത്തിലെ പൂരവുമാണ് പ്രധാനം. മീനമാസത്തിലെ മകയിരം നാളിൽ കൊടികയറി അത്തം നാളിൽ കൊടികുത്തോടെ ഒമ്പത് ദിവസം നീണ്ട് നിൽക്കുന്നു ഇവിടത്തെ പൂരക്കാലം. ഈ ഒമ്പത് ദിവസങ്ങളിൽ പെരുവനം-ആറാട്ടുപുഴപൂരങ്ങൾ ഉൾപ്പെടെ എല്ലാ പ്രധാന പൂരങ്ങളിലും ഈ ദേവൻ പങ്കെടുക്കുന്നുണ്ട്.