പേജുകള്‍‌

Pages

Pages

2019 ജൂൺ 30, ഞായറാഴ്‌ച

തളംപിള്ളർക്കാട് ക്ഷേത്രം



തളംപിള്ളർക്കാട്  ക്ഷേത്രം 

ആലപ്പുഴജില്ലയിലെ വെൺമണി പഞ്ചായത്തിൽ .പന്തളം-ചെങ്ങന്നൂർ റൂട്ടിൽ .കുളനടയിൽ നിന്നും 8 കിലോമീറ്റര്  അകലെ. പ്രധാനമൂർത്തി  വിഷ്ണു പടിഞ്ഞാട്ടു ദർശനം .രണ്ടു നേരം പൂജയുണ്ട്. ഉപദേവത ഇല്ല. നേരത്തെ ഉത്സവം ഉണ്ടായിരുന്നു .പന്തളം കോവിലകത്തെ കുട്ടികൾ കളിച്ചു ചെന്നപ്പോൾ കിട്ടിയ വിഗ്രഹം എന്ന്  പുരാവൃത്തം പന്തളം കോവിലകം വക ക്ഷേത്രമായിരുന്നു ഇപ്പോൾ തിരുവതാം കൂർ ദേവസം  ബോർഡ്..ഇതിനടുത്തതാണ് തളത്തിൽ  ഭഗവതി ക്ഷേത്രവും  പന്തളം കോവിലകത്തിന്റെ ഇവിടെയുണ്ടായിരുന്ന ശാഖയുടെ  നാലുകെട്ടിനകത്ത്  ദേവി ക്ഷേത്രമായിരുന്നു  തളത്തിൽ  ഭഗവതി .കുള നടയിൽ നിന്നും കിഴക്കു ഭാഗത്ത്  പനങ്ങാട് പുലിക്കുന്നിൽ ശാസ്താക്ഷേത്രമുണ്ട്  ഇവിടെ പ്രധാനമൂർത്തി ശിവനാണെങ്കിലും ശാസ്താവിന് പ്രാധാന്യം .കിഴക്കോട്ടു ദർശനം .ഇത് നാല് വീട്ടിൽ കുറുപ്പന്മാരുടെ ക്ഷേത്രമായിരുന്നു ഇപ്പോൾ കമ്മിറ്റി  അയ്യപ്പൻ പുലികളെ ഈ പാറയുടെ മുകളിൽ കൊണ്ടുവന്നു വിട്ടു എന്ന് ഐതിഹ്യം ഈ ക്ഷേത്രം പത്തനം തിട്ട ജില്ലയിലാണ്