അനന്തന്കാട് നാഗരാജ ക്ഷേത്രം
തിരുവനന്തപുരം ജില്ലയില്‍ ശ്രീ പദ്മനാഭ ക്ഷേത്രത്തിന്റെ പടിഞ്ഞാറ് വശത്ത് അനന്തന്‍ ക്കാട് നാഗരാജ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. വൈഷ്ണവ നാഗമായ അനന്തനാണ് ഇവിടുത്തെ പ്രതിഷ്ട.ഇവിടെ പ്രതിഷ്ട നടത്തിയത് വില്വമംഗലമാണ്ന്നും അതല്ല ദിവാകരമുനി എന്ന തുളു സന്യാസി ആണന്നും അതുമല്ല രണ്ടും ഒരേ ആള്‍ തന്നെയാണ് എന്നും ഐതിഹ്യങ്ങള്‍ ഉണ്ട്.ശിലാ രൂപമായ അനന്ത വിഗ്രഹമാ ണിവിടെ.ഇവിടുത്തെ പ്രധാന വഴിപാട് കളമെഴുത്തും പാട്ടുമാണ് .ആയില്യപൂജയും ഉണ്ട്. പാല്‍ മഞ്ഞള്‍ എന്നിവ അഭിഷേകം നടത്തുന്നു.സര്‍പ്പ ദോഷത്തിനും .കുടുംബ ദോഷത്തിനും അറുതി വരുത്താനും സന്താന ലബ്ധിക്കും പ്ര ത്യേക വഴിപാടുകള്‍ നടത്തി വരുന്നു.