അറിയുവാന്‍II /നാഗാരാധന

ആയില്യം നാള്‍ സര്‍പ്പ പൂജയ്ക്ക് എന്തിനെടുക്കുന്നു.?

ആദി സേഷനായ അനന്തന്റെ ജന്മ നക്ഷത്രം ആയില്യമാണ്.പുരാണങ്ങളില്‍ ജലനാഗമായ ആയില്യന്‍ അഥവാ ഉദസര്‍പ്പ ത്തിന്റെ തലയിലെ നക്ഷത്രങ്ങളെ ആയില്യം എന്ന് പറയുന്നു.മഹാവിഷ്ണു വിന്റെ ശയ്യയായ അനന്തന്റെ അംശാവതാരമായ ശ്രീ രാമ സോദരന്‍ ലക്ഷ്മണന്‍ ആയില്യം നാളില്‍ ജനിച്ചതായി വാല്മീകി രാമായണത്തില്‍ പറയപെടുന്നു .കൂടാതെ ആയില്യം നക്ഷത്രത്തിന്റെ അധിദേവത സര്‍പ്പമാണ്. ഈ കാരണത്താല്‍ ആവാം ആയില്യം നാളില്‍ സര്‍പ്പ പൂജകള്‍ നടത്തുന്നത്.



ഹൈന്ദവ ജീവിതത്തിലെ നാഗാരാധന
അത്തിപെറ്റ നാഗകന്യകാക്ഷേത്രം 
അത്തിപെറ്റ നാഗകന്യകാക്ഷേത്രം പെരിന്തല്‍ മണ്ണയില്‍ നിന്നും മണ്ണാര്ക്കാട്‌ റൂട്ടില്‍ കരിങ്കല്ലാത്താണിയില്‍നിന്ന് പത്ത് കി, മീ ദൂരത്ത്‌ അത്തി പെറ്റ മനയോടു  ചേര്‍ന്ന് ഈ ക്ഷേത്രംസ്ഥിതിചെയ്യുന്നു. പണ്ട് കാലത്ത് അത്തി പെറ്റ മനയിലെ ക്കാരണവര്‍ വൈക്കത്ത് ഭജനമിരിക്കാന്‍ പോയിരുന്നു. ഒരാഴ്ചത്തെ ഭജനം കഴിഞ്ഞു ഇല്ലത്തെത്തിയപ്പോള്‍ കൂടെ കൊണ്ട് പോയിരുന്ന ഓലക്കുടയില്‍ നാഗമിരിക്കുന്നു.  നാഗത്തെ കാരണവര്‍ യഥ വിധി നടുമുറ്റത്ത്  പ്രതിഷ്ട ചെയ്തു ആരാധിച്ചു പോന്നു.  ആ നാഗ പ്രതിഷ്ടയാണ് ഇപ്പോള്‍ മനയുടെ നടുമുറ്റത്ത് കാണുന്ന പുറ്റും ഒന്ഗുമരവും .കാരണവര്‍ ഇല്ലത്തിന്റെ വടക്ക് ഭാഗത്ത് ഒരു ക്ഷേത്രം പണികഴിപ്പിച്ചു. ദിവസവും രാവിലെ മാത്രമാണ് പൂജ. ഈ ക്ഷേത്രത്തില്‍ നിന്നും നല്‍കുന്ന കണ്മഷി ഒരു ഉത്തമ ഔഷധമാണ് .കണ്ണിലെ അസുഖം മാറാന്‍ ഇത് ഉപയോഗിക്കുന്നു സ്വര്‍ണ്ണം ,വെള്ളി എന്നിവകൊണ്ട് കണ്ണ് വഴിപാടായി സമര്‍പ്പിക്കുന്നു. വിവാഹ തടസം നീങ്ങാന്‍ മംഗല്യ പൂജയും നടന്നു വരുന്നു. 
കളമെഴുത്തും പാട്ടും. അഥവാ സര്‍പ്പം തുള്ളല്‍ 
വീട്ടു മുറ്റത്തോ,സര്‍പ്പ കാവിലോ പന്തല്‍ ഇട്ട അതില്‍ പാലകൊമ്പ് കുലവാഴ എന്നിവ കൊണ്ട് അലങ്കരിക്കും കളം എഴുതുന്നതിനു മുന്‍പു കളം കുറിക്കുക എന്നൊരു ചടങ്ങുണ്ട്. ഏഴു ദിവസം മുന്‍പ് കളത്തിനു വേണ്ടുന്ന സാധനങ്ങളുടെ ചാര്‍ത്  കുറിക്കുന്നു. ത്രി സന്ധ്യയ്ക്ക് ശേഷം പന്തലിന്റെ കന്നി മൂലയില്‍ ഗണപതി പൂജ നടത്തുന്നു. അതിനു ശേഷം കളമെഴുത്ത് ആരംഭിക്കുന്നു.മഞ്ഞള്‍ പൊടി,അരിപൊടി ,കരിപൊടി,വാകപൊടി എന്നിവയാണ് കളം എഴുതാന്‍ ഉപയോഗിക്കുന്നത്. കണ്ണന്‍ ചിരട്ടയില്‍ പൊടി നിറച്ച ശേഷം നിലത്തു തട്ടി തട്ടി യാണ് കളം വരയ്ക്കുന്നത്. രാവിലെ തുടങ്ങുന്ന കളമെഴുത്ത് ഉച്ച്ചയാകുന്നതോടെ  പൂര്‍ത്തിയാകും ഏഴര വെളുപ്പിന് മുന്‍പ് എല്ലാ ചടങ്ങുകളും പൂര്‍ത്തിയാക്കണം എന്നാണു പ്രമാണം .രഹു കാലത്ത് ചടങ്ങുകള്‍ ആരംഭിക്കാറില്ല. സര്‍പ്പങ്ങളുടെ ഉടല്‍ ആദ്യവും വാല് അവസ്സാനവുമാണ് എഴുതാറു. ചുറ്റി പിണഞ്ഞിരിക്കുന്ന രണ്ടു നാഗങ്ങളെയാണ് ചിത്രീകരിക്കുന്നത്. വരയ്ക്കുമ്പോള്‍ നാഗഫണം കിഴക്ക് വരുത്തിയാണ് വരയ്ക്കുന്നത് .  സര്‍പ്പം തുള്ളല്‍ നടത്തുന്ന തറവാടുകളില്‍ അവിടുത്തെ മുതിര്‍ന്ന ആള്‍ നേതൃത്വം  നല്‍കുന്നു.  ഇവിടെ സഹായി ആയി ഒരു ആണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയും ഉണ്ടായിരിക്കും.ഇവരെ കാപ്പും കന്യാവും എന്നാണ് വിളിക്കുന്നത്‌. സാധാരണ പന്ത്രണ്ടു വയസ്സ് താഴെ ഉള്ളവരായിരിക്കും  ഇവര്‍. ഒന്‍പതു ദിവസം വൃതം എടുത്തു വേണം കര്‍മ്മങ്ങള്‍ക്ക് തയ്യാറാവാന്‍ .കൈയില്‍ മഞ്ഞള്‍ കെട്ടിയ ചരട് കേട്ടുന്നതോടെ കാപ്പും കന്യാവും കര്മികള്‍ ആവുന്നു. പട്ടും മഞ്ഞളും ചാര്‍ത്തിയ വിളക്കിനു മുന്‍പില്‍ നാഗങ്ങള്‍ക്ക്‌ നൂറും പാലും നല്‍കുന്നു.  തുടര്‍ന്ന് പുള്ളുവന്‍ പാട്ട് ആരംഭിക്കുന്നു. കാപ്പും,കന്യാവും കൈയില്‍ കവുങ്ങിന്‍ പൂക്കുലയുമായി കളത്തില്‍ ഇരിക്കുന്നു. പാട്ടിനൊപ്പം കളമെഴുതി ആവഹിച്ചു സര്‍പ്പങ്ങള്‍ പ്രവേ ശിക്കുന്നതോടെ   ഇവര്‍ കലികയറി പൂക്കില കുലുക്കി പാട്ടിനൊപ്പം തുള്ളുന്നു. പാട്ടിന്റെ ദൃതാവ്സ്തയില്‍ കന്യകമാര്‍ നാഗങ്ങളായി ആടി കളം മായ്ക്കുന്നു. ഭക്തജങ്ങളെ അനുഗ്രഹിക്കുന്നു. ഇതോടുകൂടി കളമെഴുത്തും പാട്ടും അവസാനിക്കുന്നു. ഗൃഹത്തിലും നാട്ടിലും ഉണ്ടാകുന്ന ദൌര്‍ ഭാഗ്യങ്ങള്‍ക്ക്‌  രോഗങ്ങള്‍ക്കും പ്രതിവിധി ആയിട്ടാണ് സര്‍പ്പം പാട്ട്  നടത്തുന്നത്, ഭൂമിയുടെ അധിപന്മാര്‍ സര്‍പ്പങ്ങള്‍ ആണന്നും അവരെ പ്രസാ ദിപ്പിക്കുവാന്‍ പല വീടുകളിലും സര്‍പ്പം പാട്ട് നടത്താറുണ്ട്‌. ഇതിനു കാര്‍മികത്വം നടത്തുന്നത് പുള്ളുവര്‍ സമുദായക്കാരാണ്. കന്നി, തുലാം,കുംഭം ,മേടം എന്നീ മാസങ്ങളില്‍ ആണ് സര്‍പ്പം തുള്ളല്‍ നടത്തുക. 

നാഗപഞ്ചമി 
ആസ്തികമുനി നാഗരക്ഷ ചെയ്തുതു നാഗപഞ്ചമിക്കാണ എന്നും അന്ന് പൂജ നടത്തിയാല്‍ നാഗങ്ങള്‍ അത്യധികം സന്തോഷിക്കുമെന്നും ആഹ്ലാധിക്കുമെന്നും പുരാണങ്ങള്‍  പറയുന്നു. ശ്രാവണ മാസത്തിലെ ശു ക്ലപക്ഷത്തില്‍ വരുന്ന പഞ്ചമിയാണ് നാഗപഞ്ചമി .ഈ ദിനത്തെ മറ്റൊരു തരത്തിലും പറയപ്പെടുന്നു. കാളിയനുമേല്‍ ശ്രീ കൃഷ്ണന്‍ നേടിയ വിജയത്തിന്റെ അനുസ്മരണം ആയും ഈ ദിനം കൊണ്ടാടുന്നു. പൂര്‍ണ്ണമായും ഉപവസിച്ചു നാഗ തീര്‍ത്ത തിലോ നദികളിലോ സ്നാനം ചെയ്തു നാഗങ്ങള്‍ക്ക്‌ നൂറും പാലും സമര്‍പ്പിക്കുന്നു. 

നിങ്ങള്ക്ക് അറിയാമോ? 
നാഗപഞ്ചമി എന്ന ദിവസം ...............  ചിംങ്ങമാസത്തിലെ ശുക്ലപക്ഷ പഞ്ചമി.
ആയില്യം നക്ഷത്രത്തിന്റെ ദേവത.......                   സര്‍പ്പം 
ഇന്ത്യന്‍ മെഡിക്കല്‍ അസോഷ്യഷന്റെ ചിന്ഹം ..സര്‍പ്പം 
നാരദന് നാഗവീണ നല്‍കിയത് ..............................സരസ്വതി 
പഞ്ചമി തിഥി യുടെ ദേവത .....................................നാഗങ്ങള്‍ 
ഗരുടനുംസര്‍പ്പംങ്ങളുംരമ്യതയില്‍വരുന്നദിവസം..നാഗപഞ്ചമി  
രാഹുവിന്റെ അധി ദേവത .......................................നാഗദൈവങ്ങള്‍ 
അര്‍ജുനന്‍ വിവാഹം കഴിച്ച നാഗകന്യക ............ഉലൂപിക
പാഴി മഥനം നടത്തിയത് .....................................വാസുകിയെ കയറാക്കി
സര്‍പ്പക്കാവുകളിലെ കല്ലിന്റെ പേര് .....................ചിത്ര കൂടകല്ല്‌. 
ഉപപ്രാണങ്ങളില്‍ ഒന്നിന്റെ പേര് .........................നാഗന്‍
ആദി ശേഷന്റെ അവതാരമായ്തു .............................ബലരാമന്‍ 
ദശഅവതാരങ്ങളില്‍ ആരുടെ ആത്മാവാണ് 
 നാഗമായി രൂപാന്തരപെട്ടത്‌ .............................. ബലരാമന്‍ 
ശത്രു നിഗ്രഹത്തിനു അയക്കുന്ന അസ്ത്രം .............  നാഗാസ്ത്രം 
മഹാമേരുവിലെ ഒരു പര്‍വതം.............................നാഗം.
പാതാള വാസിയായ നാഗം ..................................കുഴിനാഗം 
ഭൂതല വാസിയായ നാഗം .....................................സ്ഥല നാഗം 
ആകാശ വാസിയായ നാഗം ................................പറ നാഗം 
കാര്‍ കൊടകന്റെ  നിറം .......................................കറുപ്പ് 
വാസുകിയുടെ നിറം .............................................മുത്തിനുള്ള വെളുത്തനിറം 
തക്ഷകന്റെ  നിറം ...............................................ചുവപ്പ് ,പത്തിയില്‍ സ്വസ്തിക 
പത്മന്റെ നിറം ....................................................താമരയുടെ ചുവപ്പുനിറം 
മഹാപത്മന്റെ നിറം ..........................................വെളുത്തനിറം ,പത്തിയില്‍ ത്രിശൂലം 
ശംഖപാലന്റെ നിറം..........................................മഞ്ഞ നിറം.
 ഗുളികന്റെ നിറം................................................ചുവപ്പ് 
നഗപത്തി വിളക്ക്..............................................ഏഴു തലയുള്ള നാഗത്തിന്റെ പത്തിയില്‍ 
                                                                                 കത്തിയ്ക്കുന്ന വിളക്ക്        
ഗാര്‍ഗമുനി അറിവ് സമ്പാതിച്ചത്.....................ശേഷനാഗനില്‍ നിന്ന്. 
ബുദ്ധ ശാസനകളുടെ കാവല്‍ക്കാര്‍  .................നാഗങ്ങള്‍ 
ഗൃഹത്തില്‍  നഗമരം നടെണ്ടത്.....................വടക്ക്.



നാഗ നാമങ്ങള്‍  

ശേഷന്‍ ,വാസുകി, ഐരാവതന്‍ ,തക്ഷകന്‍,കാര്കൊടകാന്‍,ധനഞ്ജയന്‍ ,കാളിയന്‍, മണിനാഗന്‍,പുരണനാഗന്‍,കപിന്ജരന്‍,എലാപുത്രന്‍ ,സവാമന്‍ ,നീലന്‍,അനിലന്‍, കന്മാഷന്‍,    ശബളന്‍ ,ആര്യകന്‍,ഉഗ്രകന്‍,കലശപോതകന്‍ ,സുമനസ്സ് ,ദധിമുഖന്‍,വിമലന്‍,
പി ണ്ഡകന്‍,ആപ്തന്‍,ശംഖന്‍,  വാലി ,ശിഖന്‍, നിഷ്ടാനകന്‍,ഹേമഗുഹന്‍,നഹുഷന്‍,പിംഗളന്‍ ,ബാഹ്യ കര്‍ണന്‍ ,ഹസ്തി പദന്‍, മുല്‍ഗരന്‍,കുംബലന്‍,അശ്വതരന്‍,കാളികകന്‍,വൃത്തന്‍,സംവൃത്തന്‍ ,പത്തന്‍,ശംഖമുഖന്‍ ,കൂശമാണ്ഡകന്‍,ക്ഷേമകന്‍,പിണ്ഡരകന്‍, കരവീരന്‍ ,പുഷ്പ ദ്രുംഷ്ടന്‍ ,വി      ല്യ കന്‍,ബില്യ പാണ്ടുരന്‍ ,മൃഷ് ക്കാരന്‍ ,ശംഖന്‍,ശി രാപൂര്ണന്‍ ,ഹരിദ്രകന്‍,അപരാജിതന്‍ ,ജ്യോതിഗന്‍,പന്നഗന്‍ ,ശ്രീവഹന്‍,കൌര വ്യന്‍ ,ദൃതരാഷ്ട്രന്‍ ,ശംഖപീണ്ഡന്‍,സുബാഹു ,വീരജസ് ,ശാലിപീണ്ഡന്‍,ഹസ്തി പീണ്ഡന്‍,പീടരകന്‍,സുമുഖന്‍,കൌണപാശനന്‍ ,കുടരന്‍,കുജ്ഞരന്‍,പ്രഭാകരന്‍,കുമദന്‍,കുമദാക്ഷന്‍,തിത്തിരി,ഹലികന്‍,കുര്‍ദ്ദമന്‍ ,ബഹുമൂലകന്‍,കര്‍കരന്‍,അര്‍ക്കരന്‍,കുന്ട്രെമ്ധരന്‍,മഹോദരന്‍,അജ്ഞ്നന്‍ ,അതിഷണ്ഡാന്‍,അനീലന്‍,അമാഹ്ടന്‍,അവ്യയന്‍ ,അശ്വസേനന്‍ ,ആതകന്‍ ,ആപൂരണന്‍,
ഉഗ്രകന്‍,ഉഗ്രതെജസ്,ഉച്ചികന്‍,ഉപനന്ദന്‍,റുദ്ധിമാന്‍,രുഷഭന്‍,എരകന്‍,കക്ഷകന്‍,കലശന്‍,കാമടന്‍,കാലദന്തന്‍,കാല പുഷ്ടന്‍ ,കുലികന്‍.


നാഗ തീര്‍ഥങ്ങള്‍
കാശിയിലെ മഹേശ്വര പ്രതിഷ്ട
കാശ്മീരിലെ അനന്ത നാഗ് 
ഹിമാലയത്തിലെ ബെരീ നാഗ്
രാജസ്ഥാനിലെ ബായുത് നാഗ ക്ഷേത്രം 
നാഗാലാണ്ടിലെ ജാമ്പാമ്ഖോന്ഗ്
പ്രയാഗയിലെ നാഗ വാസുകി ക്ഷേത്രം.
രാജസ്ഥാനിലെ നാഗൌര്‍ 
തമിഴ് നാട്ടിലെ നാഗര്‍കോവില്‍ 
കുംഭ കോണത്തിലെ നാഗനാഥ ക്ഷേത്രം 
ബിലാസപൂരിലെ നാഗക്ഷേത്രം 

ഇനിയും ധാരാളം ക്ഷേത്രങ്ങള്‍ ഉണ്ട്.


Æfßà ÈWæµIÄá ®BæÈ?


ഹിന്ദുമതാചാരത്തിന്റെ പൂര്‍ത്തീകരണത്തില്‍ ദക്ഷിണ എന്നാ വാക്കിന് മതിയായ സ്ഥാനമുണ്ട്. ഏത് കര്‍മ്മത്തിന്റെയും അവസാനം ആചാര്യന് ദക്ഷിണ നല്‍കണം എന്നതാണ് വിധി. യജ്ഞപുരുഷനായ വിഷ്ണുവിന്റെ പത്നിയായ ദക്ഷിണാദേവിയെ സങ്കല്‍പ്പിച്ചാണ് നാം ദക്ഷിണ നല്‍കിവരുന്നത്. ദക്ഷിണ നല്‍കാത്ത ഒരു പൂജയും കര്‍മ്മവും ഫലപ്രാപ്തി കൈവരില്ല. ദക്ഷിണ നല്‍കാനായി എടുക്കുന്ന വെറ്റില ത്രിമൂര്‍ത്തി സ്വരൂപത്തെയും പാക്കും പണവും അതിലെ ലക്ഷ്മി സ്വരൂപത്തെയും കാണിക്കുന്നു. വെറ്റിലയുടെ തുമ്പ് അര് കൊടുക്കുന്നുവോ ആ വ്യക്തിക്ക് നേരെപിടിച്ചാണ് ദക്ഷിണ നല്‍കേണ്ടത്. ഇത് പൂജകനില്‍ നിന്നുള്ള പുണ്യം നമ്മളിലെയ്ക്ക് വരുവാന്‍ ഇടയാകുന്നു. ദേവപൂജയ്ക്ക് ശേഷം ദക്ഷിണ നല്‍കുമ്പോള്‍ വെറ്റിലതുമ്പ് ദക്ഷിണ കൊടുക്കുന്ന ആളിന് നേരെ വരണം. ദക്ഷിണ സ്വീകരിക്കാന്‍ ദേവനും, ദൈവീക കാര്യങ്ങള്‍ ചെയ്യുന്ന വ്യക്തിക്കും മാത്രമേ അവകാശമുള്ളൂ. യഥാശക്തി ദക്ഷിണ നല്‍കുക. ദക്ഷിണ ഒരിക്കലും ചോദിച്ചു വാങ്ങുവാന്‍ പാടില്ല. ദക്ഷിണ കിട്ടിയതിനു ശേഷം അത് എത്രയുണ്ട് എന്ന് എണ്ണി നോക്കുവാന്‍ പോലും


നാഗവഴിപാടുകളും ഫലസിദ്ധികളും


വെള്ളരി, ആയില്യപൂജ, നൂറും പാലും :-           സമ്പല്‍സമൃദ്ധിക്ക്

പാട്ട്, ധാന്യം, ദിവ്യാഭരണങ്ങള്‍ :-                  വിദ്യക്കും സല്‍കീര്‍ത്തിക്കും

ഉപ്പ് :-                                              ആരോഗ്യം വീണ്ടുകിട്ടാന്‍

മഞ്ഞള്‍ :-                                          വിഷനാശത്തിന്

ചേന :-                                             ത്വക്ക് രോഗശമനത്തിന്

കുരുമുളക്, കടുക്, ചെറുപയറ് തുടങ്ങിയവ :-      രോഗശമനത്തിന്

നെയ്യ് :-                                            ദീര്‍ഘായുസ്സിന്

വെള്ളി, സ്വര്‍ണ്ണം എന്നിവയില്‍ നിര്‍മ്മിച്ച സര്‍പ്പരൂപം, സര്‍പ്പത്തിന്റെ മുട്ട എന്നീ രൂപങ്ങള്‍ :-                                 സര്‍പ്പദോഷ പരിഹാരത്തിന്

പാല്, കദളിപ്പഴം, നെയ്യ് പായസ്സം :-                ഇഷ്ടകാര്യസിദ്ധി

നൂറും പാലും, സര്‍പ്പബലി, ആയില്യപൂജ, ഉരുളി :  സന്താനലാഭത്തിന്

പായസഹോമം, പാലും പഴവും, അപ്പം, അവില്‍, കരിക്ക് മുതലായവ :-
                            സര്‍പ്പ ഹിംസാദി ദോഷപരിഹാരത്തിന്.


സര്‍പ്പ ദോഷങ്ങള്‍ 12 തരം

1. ആനന്ദ കാല സര്‍പ്പയോഗം
2.ഗുളികകാല സര്പ്പയോഗം
3.വാസുകീ കാല സര്‍പ്പയോഗം
4,ശം ഖു ബലകാലസര്‍പ്പയോഗം
5.പത്മ കാല സര്‍പ്പയോഗം
6.മഹാ പത്മ കാലസര്‍പ്പയോഗം
7.വാഹസ കാലസര്‍പ്പയോഗം
8.കാര്‍ക്കോടക കാലസര്‍പ്പയോഗം
9. നിര്‍മുക്ത കാലസര്‍പ്പയോഗം
10.കാടക കാലസര്‍പ്പയോഗം
11.വിഷ ധന കാലസര്‍പ്പയോഗം
12. ശ്ശെ ഷകാല കാലസര്‍പ്പയോഗം