2020, ജൂലൈ 14, ചൊവ്വാഴ്ച

വാർത്താളി ഭഗവതി.


 വാർത്താളി ഭഗവതി.


ഫോട്ടോയുടെ വിവരണം ലഭ്യമല്ല.

===================

കരിനീലി കാവിൽ പ്രതിഷ്ഠിച്ചിരിക്കുന്ന അത്യുഗ്ര മൂർത്തിയാണ് വാർത്താളി ഭഗവതി. പരാശക്തിയുടെ ഉഗ്രത ഏറിയ ഈ ദേവി മിക്ക മാന്ത്രികന്മാരുടെയും ഇഷ്ട ദേവതയും സ്വപ്നവും ആണ്.

വസൂരി സ്വാമിയെന്ന മഹാ മാന്ത്രികനിലൂടെയാണ് ഗുരുനാഥനിലേക്ക് വാർത്താളി ഭഗവതി വന്നു ചേർന്നത്. ജന്മം തന്നെ വാർത്താളി അമ്മക്ക് സമർപ്പിച്ചു ആ അനുഭൂതി മണ്ഡലത്തിൽ ജീവിച്ചു ഏകാന്ത സഞ്ചാരിയായി അലഞ്ഞിരുന്ന വസൂരി സ്വാമി എന്ന മഹാ ഗുരുവിലേക്ക് ഗുരുനാഥൻ ആകസ്മികമായി എത്തിപ്പെടുക ആയിരുന്നു. കഠിനമായ ഉപാസന നൽകി തന്റെ ശിഷ്യനെ അനുഗ്രഹിച്ച വസൂരി സ്വാമി ഗൂഢമായ മാന്ത്രിക കർമങ്ങൾ കൈമാറി വാർത്താളി ദേവിക്ക് പ്രതിഷ്ഠ വെച്ച് ഉപചരിക്കണം എന്ന നിർദേശവും കൊടുത്ത് തന്റെ ജന്മത്തിൽ പൂർത്തീകരിക്കാൻ ഉള്ള നിയോഗങ്ങൾ ലക്ഷ്യം വെച്ച് യാത്രയായി.

കൊടും തപസിനും പ്രതിസന്ധികൾക്കും പരീക്ഷണങ്ങൾക്കും ഒടുവിൽ വാർത്താളി അമ്മ വസൂരി സ്വാമി അനുഗ്രഹിച്ച പോലെ ഗുരുനാഥന് വശമായിരുന്നു പിന്നീട് മഹാ മാന്ത്രികൻ പട്ടാമ്പി സ്വാമി നിമിത്തം കരിനീലി കാവിൽ പ്രതിഷ്ഠ ആയി കുടിയിരികുകയും ചെയ്തു.

പന്നി മുഖി, പഞ്ചുരുളി, പാതിരാ പഞ്ചമി എന്നിങ്ങനെ ഒരുപാട് പേരുകളിൽ അറിയപ്പെടുന്ന ഈ ദേവി ക്ഷിപ്ര പ്രസാദിയും അത്ര തന്നെ അപകടകാരിയും ആണ്. ശ്രീ ലളിത പരമേശ്വരിയുടെ സർവ സൈന്യാധിപയായ വാരാഹി ആണ് അംശ കലകളിലെ വ്യത്യസ്തത കൊണ്ട് വാർത്താളി ആവുന്നത്. സ്ഫോടനാത്മകമായ ഊർജ പ്രവാഹം തന്നെയാണ് വാർത്താളി.

സർവ ദുരിത ശമനത്തിന് വാർത്താളി അത്യുത്തമം ആണ്. കരിനീലി കാവിൽ വാർത്താളി ഭഗവതിക്ക് നാരങ്ങ മാല ചാർത്തി പ്രാർത്ഥന നടത്തുന്നത് അതിവിശേഷം ആണ്. പഞ്ചമി, അഷ്ടമി, നവമി, അമാവാസി എന്നീ തിഥികളും ചൊവ്വ, വെള്ളി ദിവസങ്ങളും വാർത്താളി ദേവിക്ക് വിശേഷപ്പെട്ടതാണ്. അതീവ രഹസ്യമായി വസൂരി സ്വാമിയിൽ നിന്നും ലഭിച്ച കർമങ്ങളും, പൂജകളും ആണ് കരിനീലി കാവിൽ വാർത്താളി അമ്മക്ക് സമർപ്പിക്കുന്നത്. പച്ച മൽസയ്‌വും പച്ച മാംസവും നിവേദ്യം വെച്ച് നിഗൂഢ മന്ത്രങ്ങൾ കൊണ്ട് വാർത്താളി അമ്മക്ക് അർച്ചന നടത്തി അതിനൊത്ത കർമങ്ങൾ ചെയ്താൽ തീരാത്ത ദുരിതങ്ങളില്ല.

കടപ്പാട്