2024, മാർച്ച് 29, വെള്ളിയാഴ്‌ച

മറവന്തുരുത്തിലെ ക്ഷേത്രങ്ങൾ




മറവന്തുരുത്തിലെ ക്ഷേത്രങ്ങൾ 
==================================
മറവൻതുരുത്തിനു ഉണ്ട് ഒരു കഥ .
കോട്ടയം ജില്ലയിൽ  വൈക്കം താലൂക്കിൽ മറവൻതുരുത്ത്    എന്ന പേരിൽ ഒരു ദ്വീപ ഖണ്ഡംഉണ്ടായിരുന്നു നാല് വശത്തും വെള്ളം പഞ്ഞിപ്പാലം മുതൽ പാലാംകടവ് വരെ  എല്ലാവശത്തും മൂവാറ്റുപുഴയാർ ഒഴുകിയെത്തുന്നു.
വൈക്കം -എറണാകുളം റൂട്ടിൽ ചെമ്പു ടോൾ  എന്ന സ്ഥലത്ത് നിന്നും ഒന്നര കിലോമീറ്റര് കിഴക്കോട്ടു ചെന്നാൽ മണിയശ്ശേരി വൈഷ്ണവ് ക്ഷേത്രത്തിൽ എത്താം  . പ്രധാനപ്രതിഷ്ഠ മഹാവിഷ്ണു.ഉപദേവതമാർ ഭുവേശ്വരി,ശാസ്താവ്,നാഗങ്ങൾ,വനദുർഗ്ഗ  വെള്ളാംഭഗവതി ഗണപതി . കൂടാതെ ക്ഷേത്രത്തിനു വെളിയിൽ ഗുരുക്കന്മാർ  കരിനാഗയക്ഷിയമ്മ എന്നിവയും ഉണ്ട്. രണ്ടു നേരം പൂജ .ഇവിടെ മണിയശ്ശേരിയിൽ നിന്നും കിഴക്കോട്ടു മാറി  ഒരു ശ്രീ കൃഷ്ണ ക്ഷേത്രവും സമീപത്തായി സുബ്രമണ്യക്ഷേത്രവും അവയ്ക്കു കിഴക്കു ഭാഗത്തായി  പടിഞ്ഞാട്ടു ദർശനമായി .  മേല്പറമ്പത് ഭദ്രകാളി ക്ഷേത്രവും സ്ഥിതിചെയ്യുന്നു .ഇത് ഒരു പുരാതന ക്ഷേത്രമാണ്.സുബ്രമണ്യ ക്ഷേത്രം  അടുത്തകാലത്ത് പുതുക്കി പണിതു .
 പണ്ട് ഒരു ദിവസം വില്വമംഗലം സ്വാമിയാർ മൂവാറ്റുപുഴയാറ്റിൽ കൂടി വള്ളത്തിൽ സഞ്ചരിയ്ക്കവേ  നദിക്കരയിൽ  വടക്കു ഭാഗത്തായി ഒരു കടമ്പ് വൃക്ഷത്തിൽ അദ്ദേഹത്തിന്റെ ഇഷ്ട ദേവനായ ഉണ്ണി കൃഷ്ണൻ ഇരിക്കുന്നത് കണ്ടു. വള്ളം കരയ്ക്കടുപ്പിച്ച് കരയിലിറങ്ങി നോക്കിയപ്പോൾ ഭഗവാൻ അപ്രത്യക്ഷനായി രിക്കുന്നു. ഉണ്ണിക്കണ്ണൻ എന്നെ കളിപ്പിക്കാനായി കാട്ടിലെവിടെയോ മറഞ്ഞിരിക്കുകയാണെന്നു  നിശ്ചയിച്ച് പാകതശിരോമണിയായ സ്വാമിയാർ  ആ വൻ കാട്ടിൽ ചുറ്റി തിരിഞ്ഞു  നടന്നു നോക്കി .അങ്ങിനെ ഭഗവാന്റെ സാന്നിധ്യം കണ്ടുപിടിച്ച് . ആസ്ഥാനത്ത് അദ്ദേഹം കുറച്ച് നാൾ താമസിച്ചു  ഭഗവാനെ ഭജിക്കുകയും  ബാലകൃഷ്ണനെ അവിടെ പ്രതിഷ്ഠിക്കുകയും ചെയ്തു.  അതിനു ശേഷം അദ്ദേഹം അവിടെ നിന്നും പോയി . ഇത് വെറും ഒരു തുരുത്തല്ല  മാറാ വാഴും തുരുത്താണ് എന്ന് പ്രഖ്യാപിക്കുകയും ചെയ്തു. എന്നും വേദ പൊരുളായ ഭഗവാൻ  വാഴുന്ന  ആ   'മറവാഴും തുരുത്ത് ' ആളുകൾ പറഞ്ഞു പറഞ്ഞു ലോപിച്ചു മറവന്തുരുത്ത്  എന്ന് ആയി .എന്നാണു ഐതിഹ്യം. തന്നെയുമല്ല ഈ ഗ്രാമം വേദങ്ങള്‍ കൊണ്ടും ,മുറജപങ്ങള്‍ കൊണ്ടും , യാഗങ്ങള്‍ കൊണ്ടും ഐശ്വര സമര്‍ദ്ധമായിരുന്നു. ഈ ഗ്രാമത്തില്‍ മുനിമാരും,ഋഷിമാരും ,ബ്രാഹ്മണ ശ്രെഷ്ടരാലും നിറഞ്ഞു നിന്നിരുന്നു. കൂടാതെ  ഒരു ബ്രാഹ്മണന്‍ ഒരിക്കല്‍ ദേശാടനത്തിനു  പോയി. അദ്ദേഹം വളരെ കാലം കഴിഞ്ഞു തിരച്ചു വന്നു . പക്ഷെ അദ്ദേഹത്തെ വീടുകാര്‍ വീട്ടില്‍ കയറ്റിയില്ല .അദ്ദേഹത്തിന്റെ പരദേവതയായ ശ്രീ കൃഷ്ണന് മായി വലഞ്ഞു നടന്നു. ഒടുവില്‍ മാങ്കമന തിരുമേനിയുടെ അടുത്ത് ചെന്ന് സങ്കടം പറഞ്ഞു.  തിരുമേനി കൃഷ്ണ ഭക്തനായബ്രാഹ്മണനു സുബ്രമണ്യ സ്വാമി  ക്ഷേത്രത്തിനു സമീപം കുറച്ചു സ്ഥലം കൊടുത്തു  അവിടെ താമസിച്ചു  കൊള്ളുവാന്‍ നിര്‍ദ്ദേശിച്ചു.  അങ്ങിനെ   ശ്രീ കൃഷ്ണ ഭക്തനായ അദ്ദേഹം കൃഷ്ണനെ   മറവന്‍ തുരുത്തില്‍ കൊണ്ടുവന്നു പ്രതിഷ്ടിച്ചു. ഈ ക്ഷേത്രത്തിനു കുറച്ചു വര്‍ഷങ്ങളെ പഴക്ക കാണുന്നുള്ളൂ. . ഇപ്പോഴത്തെ  ഉടമസ്ഥത  മാര്‍പാടിമനയ്ക്ക ലാണ്
ഇവിടുത്തെ പ്രധാനമൂര്‍ത്തി ശ്രീ കൃഷ്ണന്‍ (ഗോശാലകൃഷ്ണന്‍ ) , ഉപദേവതകള്‍ , ഗണപതി, ശാസ്താവ്, 
കോഴിപറപ്പിക്കൽ ,,അടിമകിടത്തൽ  തൊട്ടിൽ സമർപ്പണം  പുള്ളും കൂട്ടിൽ  തളിച്ചു കൊടുക്കൽ  തൃകൈയിൽ  വെണ്ണ എന്നിവയാണ് പ്രധാനവഴിപാടുകൾ .ഭഗവാൻ വില്വമംഗലത്തിനു ദര്ശനം നൽകിയ കടമ്പ്
വൃക്ഷത്തിന്റെ അംശം  ഇന്നും ഉണ്ടന്നും അവിടെ കടംപാലമിറ്റം എന്ന പേരോട് കൂടിയ ഒരു വീട് ഇപ്പോഴും ഉണ്ടന്ന് പറഞ്ഞുവരുന്നു. 

അമ്മച്ചിവീട് മൂർത്തി ക്ഷേത്രം ,കൊല്ലം ജില്ല

 


അമ്മച്ചിവീട് മൂർത്തി ക്ഷേത്രം  

===========================


കേരളത്തിൽ


കൊല്ലം ജില്ലയിലെ കളക്ടറേറ്റിനു സമീപം സ്ഥിതിചെയ്യുന്ന ഒരു ഹിന്ദുക്ഷേത്രമാണ് അമ്മച്ചിവീട് മൂർത്തി ക്ഷേത്രം. ഇവിടുത്തെ പ്രധാന പ്രതിഷ്ഠ അരൂപിയായ ആദിപരാശക്തിയാണ്. ബഗ്ളാമുഖീ സങ്കൽപ്പത്തിൽ ആണ്‌ ആരാധന. പരാശക്തിയുടെ പത്തുഭാവങ്ങളായ ദശമഹാവിദ്യകളിൽ ഒന്നാണ് ഉഗ്രമൂർത്തിയായ ബഗ്ളാമുഖി. ഈ ക്ഷേത്രത്തിൽ എല്ലാ ജാതിമതസ്ഥർക്കും പ്രവേശനം അനുവദിച്ചിട്ടുണ്ട്. കിഴക്കോട്ടാണ് ദർശനം. ധാരാളം മത്സ്യം ലഭിക്കാനായി ക്ഷേത്രത്തിൽ നിന്നും കൊടി കൊണ്ടുപോയി മത്സ്യബന്ധന വള്ളങ്ങളിലും മറ്റും കെട്ടുന്ന പതിവുണ്ട്. അമ്മച്ചിവീട് ക്ഷേത്രത്തിൽ എല്ലാവർഷവും ധനു മാസത്തിൽ പത്തുദിവസം നീണ്ടുനിൽക്കുന്ന ഗുരുതി ഉത്സവം നടക്കാറുണ്ട്


അമ്മച്ചിവീട് മുർത്തി ക്ഷേത്രത്തിന്റെ ആദ്യകാല ചരിത്രത്തെ സംബന്ധിച്ചുള്ള രേഖകളൊന്നും ലഭ്യമല്ല. ഏതാണ്ട് 600 വർഷങ്ങൾക്കു മുമ്പ് കൊല്ലത്തെ അമ്മച്ചിവീട് കുടുംബം നിർമ്മിച്ചതാണ് ഈ ക്ഷേത്രമെന്നു കരുതുന്നു


പ്രധാന പ്രതിഷ്ഠ ആദിപരാശക്തിയാണെന്നും അരൂപിയാണെന്നും വിശ്വസിക്കുന്നു. ശാസ്താംകോട്ടയിലെ ധർമ്മശാസ്താവിന്റെ ഗുരുവാണ് ഇവിടുത്തെ ഭഗവതിയെന്നും വിശ്വാസമുണ്ട്.


ഈ ക്ഷേത്രത്തിൽ ആദ്യം പീഠം മാത്രമായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് പുതുക്കി പണിതു. ശ്രീകോവിലിലെ നാലടിയോളം പൊക്കമുള്ള ഗർഭഗൃഹത്തിൽ പരാശക്തി കുടി കൊള്ളുന്നു. ഇവിടെ വിഗ്രഹം ഇല്ല എന്ന പ്രേത്യേക ഉണ്ട്. സ്വർണപീഠത്തിൽ രണ്ടു ശംഖുകൾ. ഇവയിൽ ആണ് ഭഗവതി കുടികൊള്ളുന്നത്. വിഗ്രഹം ഇല്ലെങ്കിലും ഒരുക്കങ്ങൾക്ക് ഒട്ടും കുറവില്ല. വലിയ മാലകളും വള്ളിലതാധികളും സ്വർണം കൊണ്ടുള്ളതാണ്. നിവേദ്യം തിടപ്പള്ളിയിൽ നിന്നും കൊണ്ട് വരുന്നത് തന്നെ മുത്തുക്കുട ചൂടിയാണ്.


ഇവിടുത്തെ പ്രധാന വഴിപാട് മേനി പായസവും ബഗ്‌ളാമുഖി പുഷ്പാഞ്ജലിയും ആണ്. ഇന്ത്യയിൽ തന്നെ അപൂർവമായി ബഗ്‌ളാമുഖി അർച്ചന നടത്തുന്ന ശാക്തേയ ക്ഷേത്രങ്ങളിൽ ഒന്നാണിത്. ഖേതടത്തിന് തൊട്ടടുത്തുള്ള കാവിൽ പറപ്പൂരമ്മയും നാഗദേവതകളും കുടികൊള്ളുന്നു.


പ്രധാന പ്രതിഷ്ഠ കൂടാതെ ഗണപതി, രക്തചാമുണ്ഡി, , രക്ഷസ്, മറുത, യക്ഷി, ഗന്ധർവൻ, മാടൻ, ബ്രഹ്മരക്ഷസ്സ്, വേതാളം, യോഗീശ്വരൻ എന്നിവരെയും ഇവിടെ ആരാധിക്കുന്നു. ക്ഷേത്രത്തോടു ചേർന്ന് നാഗരാജാവും നാഗയക്ഷിയും നാഗകന്യകയും കുടികൊള്ളുന്ന ഒരു സർപ്പക്കാവുണ്ട്. ഇവിടെ എല്ലാവർഷവും സർപ്പബലിയും നൂറും പാലും നടത്താറുണ്ട്. ക്ഷേത്രത്തിനു പുറത്ത് ജിന്നിനെയും പ്രതിഷ്ഠിച്ചിരിക്കുന്നു.


അമ്മച്ചിവീട് മൂർത്തി ക്ഷേത്രത്തിൽ നിത്യവും അഞ്ചുപൂജ നടക്കാറുണ്ട്. വിശേഷാവസരങ്ങളിൽ പ്രത്യേക പൂജകളും നടത്തിവരുന്നു. എല്ലാവർഷവും ധനുമാസത്തിൽ (ഡിസംബർ - ജനുവരി) ക്ഷേത്രത്തിലെ ഉത്സവം നടത്തുന്നു. 'ഗുരുതി ഉത്സവം' എന്നാണ് ഇതറിയപ്പെടുന്നത്. ധനുമാസത്തിലെ വെള്ളിയാഴ്ച ഗുരുതി ഉത്സവത്തിനു കൊടിയേറുന്നു. ഉത്സവാഘോഷങ്ങൾ പത്തുദിവസം വരെ നീണ്ടുനിൽക്കാറുണ്ട്. ശബരിമല ശ്രീ ധർമ്മശാസ്താക്ഷേത്രത്തിലെ മണ്ഡലപൂജയ്ക്കു ശേഷമാണ് അമ്മച്ചിവീട് ക്ഷേത്രത്തിലെ ഗുരുതി ഉത്സവം നടക്കുന്നത്. നവരാത്രി വിജയദശമിയും പ്രധാനമാണ്


കടപ്പാട്