Temple/kshetha chaithanyam എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Temple/kshetha chaithanyam എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2018, ജൂലൈ 26, വ്യാഴാഴ്‌ച

ഗണപതി ഹോമത്തിന്റെ പ്രാധന്യം

ഗണപതി ഹോമത്തിന്റെ പ്രാധന്യം 
വ്ഘ്ന നിവാരണം ,ഗൃഹപ്രവേശം,കച്ചവടാരംഭം ,ദോഷപരിഹാരം, 
ഉദ്ദിഷ്ടകാര്യ പ്രാപ്തിക്കു  അഷ്ടദ്രവ്യ ഗണപതി ഹോമം നടത്തി വരുന്നു.
ഹിന്ദുക്കള്‍ ഏതു നല്ല കാര്യങ്ങള്‍ തുടങ്ങുന്നതിനു മുന്പ് ഗണപതിക്ക്‌  വിളക്ക് കത്തിച്ചു അതിനു മുന്‍പില്‍ 
ഗണപതിക്ക്‌  ശ ര്ക്കര ,മലര്‍,പഴം അവില്‍ തുടങ്ങിയവ  വച്ചു നെദിക്കുക പതിവാണ്‌.

2010, ഒക്‌ടോബർ 24, ഞായറാഴ്‌ച

DEVI YANTHRANGAL

tZho b{´§Ä

{io kqà b{´w
{iob{´w
kzbwhc b{´w
hcmlo b{´w
iIS b{´w
iqen\o b{´w
_KfmapJo b{´w
{]XywKncm b{´w
A¶]qÀtWizco b{´w
aZ\Imsaizco b{´w
alnjaÀZn\o b{´w
ZpÀ¤mb{´w
h\ ZpÀ¤m b{´w
Xmcmb{´w
_mem b{´w
{Xn]pc kpµcob{´w.

Cu b{´§Ä FÃmw Xs¶ {]tXyIw {]tXyIw ^ve kn²n¡mbn DÅXmé.ChbpsS a{´§fpw {]tXyIamé

2010, ഒക്‌ടോബർ 19, ചൊവ്വാഴ്ച

ദക്ഷിണ

ദക്ഷിണ 
എന്താണ്  ദക്ഷിണ ?
ശ്രീ  ലക്ഷ് മീ  ദേവിയുടെ ദക്ഷിണ ഭാഗത്ത് നിന്നും ഉത് ഭവിച്ച് ഉണ്ടായ ദേവിയാണ്  ദക്ഷിണാ ദേവി .
ഈ   ദേവിയ്ക്ക് കാണിക്കയായി  നല്‍കുന്നതാണ് ദക്ഷിണ . പണ്ടു യാഗങ്ങളില്‍ ദേവന്മാര്‍ക്ക് ഹവിസ്സ് ലഭിക്കാതെ വന്നപ്പോള്‍ അവര്‍ ബ്രഹ് മാവിന്റെ  അടുത്ത് ചെന്ന് സങ്കടം ഉണര്‍ത്തിച്ചു .അദ്ദേഹം ദേവന്മാരെ വിഷ്ണു വിന്റെ അടുത്ത് പറഞ്ഞയച്ചു . ശ്രീ ലക്ഷ്മിയുമായി ഇരുന്ന വിഷ്ണു ഭഗവാന്‍ അദ്ദേഹത്തിന്റെ 
പ്രേരണയാല്‍ ലക്ഷ്മി ദേവിയുടെ  ദക്ഷിണ ഭാഗത്ത് നിന്നും മര്‍ത്യ ലക്ഷ്മി ഉത് ഭവിച്ചു.കര്‍മ്മം ഏതായാലും ദൈവികമോ,വൈദികമോ,ഏതു സലകര്‍മ്മംആയാലുംകര്‍മഫലപ്രാപ്ക്കു ദക്ഷിണ നല്‍കണം .ദക്ഷിണ പ്രതി ഫലം ആയി നല്‍കുന്നത് അല്ല. നേരെ മറിച്ചു പരി പൂര്‍ണമായി , വിനയാദരം ദക്ഷിണാ ദേവിയ്ക്ക്  നല്‍കുന്ന കാണിക്കയാണ്‌. ദക്ഷിണ നല്‍കുന്ന സമയം ദേവി തന്റെ ഭര്‍ത്താവായ യന്ജനോടും ,ഫലദാദാവായ പുത്രന്‍ യന്ജപുരുഷനോട് ഒരുമിച്ചു എഴുന്നള്ളി ശുഭഫലത്തെ പ്രദാനം ചെയ്യുന്നു.  ഏതു കര്‍മം ആയാലും ദക്ഷിണ നല്‍കി ആചാര്യ പ്രീതി വരുത്തണം .ദക്ഷിണ നല്‍കാന്‍ മടിക്കുന്നവരെ ലക്ഷ്മി ദേവി ഉപേക്ഷിച്ചു പോകും എന്ന് പറയപ്പെടുന്നു. കര്മാവസാനത്ത്തില്‍ അവനവടെ കഴിവനുസരിച്ച്ചു ദക്ഷിണ നല്‍കണം .
ദക്ഷിണാ ദേവി/ യന്ജ പുരുഷന്‍ 
ഭഗവാന്‍ ശ്രീകൃഷ്ണന്‍,  സൌന്ദര്യവതിയും പ്രാനെശ്വരിയും   ആയ രാധയെ പോലെ തന്നെ സുന്ദരി ആയിരുന്ന  ഒരു ഗോപിക സുശീല യുമായി 
ചേര്ന്നിരിക്കുകയായിരു ന്നു. തത് സമയം രാധ അവിടേയ്ക്കു കടന്നു വന്നു .ഭഗവാന്റെ വാമ ഭാഗത്ത്  സന്തോഷതോടെ ഇരിക്കുന്ന  സുശീലയെ കണ്ട രാധയുടെ വദനവും   നേത്രങ്ങളും   ചുമക്കുകയും കൊപത്താലുള്ള മുഖ വും ഭഗവാന്‍ കണ്ടു . മായാമയനായ കൃഷ്ണന്‍ ഉടന്‍ അവിടം വിട്ടു. ഭഗവാന്റെ തിരോ ധാനം രാധയെ കൂടുതല്‍  രോഷാകുലയാക്കി.എല്ലാറ്റിനും കാരണക്കാരിയ്യായ 
സുശീലയെ അധിക്ഷേപി ച്ചു. ഗോകുലം വിട്ടു പോയില്ല എങ്കില്‍ ശ് പിക്കുമെന്നും 
ഭീഷ്ണിപ്പെടുത്തി . സുശീല വനത്തില്‍ പോയി തപസ്സു ചെയ്യുകയും ഭഗവാന്റെ അനുഗ്രഹത്താല്‍ ലക്ഷ്മി ഭഗവതിയില്‍ ചേര്‍ന്നു.ആ ദേവിയാണ് ദക്ഷിണാ ദേവി. 
ഭഗവാന്‍ ദക്ഷിണാ ദേവിയെ ബ്ര ഹ്മാവിനു നല്‍കി. ബ്രഹ്മാവ്‌ യന്ജനും നല്‍കി. 
അവര്‍ വിവാഹിതരായി. അവരില്‍ ഉണ്ടായ പുത്രന്‍ ആണ് യന്ജ പുരുഷന്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. ഈ യന്ജ പുരുഷനാണ് യന്ജങ്ങളുടെ ഫല ദാദാവ്‌.
ദക്ഷിണ നല്‍കുന്ന അവസരത്തില്‍ അത് സ്വീകരിക്കുന്നതിനു ദക്ഷ്ണ ഭര്ത് താ വിനോടും  പുത്രനോടും ചേര്‍ന്നു എഴുന്നള്ളുന്നു. സത്ഫലങ്ങളെ   ദാനം ചെയ്യുന്നു. 
ദക്ഷിണാ ദേവിയോട് ള്ള ആദരവാണ്  ദക്ഷിണ .


അവലംബം: ജ്യോതിഷ രത്നം  



2010, ഒക്‌ടോബർ 6, ബുധനാഴ്‌ച

ഈശ്വരന്മാരുടെ അംശഅവതാരങ്ങളും ,സൃഷ്ടികളും

ഈശ്വരന്മാരുടെ അംശഅവതാരങ്ങളും ,സൃഷ്ടികളും 

ശിവന്റെ അംശഅവതാരങ്ങള്‍ : അജന്‍,ഏകപാദന്‍ ,ഏകാദശരുദ്രന്മാര്‍ ,രുദ്രന്‍, ഹരന്‍ ,ശുംഭു ,ത്ര്യംബകന്‍ ,ഈശാനന്‍ ,ത്രിഭുവന്‍.അഹിര്‍ബുദ്ധ്ന്യന്‍ .
കൈകേയി : സരസ്വതിയുടെ അംശഅവതാരം 
ഹനുമാന്‍ :   വായു ദേവന്‍റെ അംശം .
കര്‍ണന്‍   : സൂര്യന്റെ അംശം.
വിദുരന്‍    : ധര്മാരജന്റെ അംശം 
ശിവ സൃഷ്ടികള്‍ : വീരഭദ്രന്‍ ,ഘന്ടകര്ണന്‍ ,ഭദ്രകാളി .
 

MAHANAVAMI

മഹാനവമി
കന്നി മാസത്തിലെ കറുത്ത വാവ് കഴിഞ്ഞു പ്രഥ്മി മുതല്‍ നവമി വരെ യുള്ള 9 ദിവസം മേല്‍പറമ്പ്ത്ത് ദേവി ക്ഷേത്രത്തില്‍ മഹാനവമി കൊണ്ടാടുന്നു .ദേവിയെ പ്രകീര്ത്തിക്കുന്ന ദെവീഭാഗവതം 9 ദിവസം കൊണ്ട പരായണം ചെയ്യുന്നു. ശ്കതിയുട തുണ കൂടാതെ ശ്രി പരമേശ്വരന്  ഒന്നും ചെയ്യുവാന്‍ കഴിയില്ലാ എന്നാണ് പൊരുള്‍. ഇന്ത്യ ഒട്ടാകെ ദുര്‍ഗാ മാതാവിനെ ഒന്ന് പോലെ ആരാധിക്കുന്ന ദിവസങ്ങള്‍ ആണ് നവരാത്രി.
നവരാത്രിയില്‍ ആദ്യ  3  ദിവസം  ഭദ്രകാളിയായും ,അടുത്ത് 3 ദിവസം ലക്ഷ്മിയും ,ബാക്കി മൂന്നു ദിവസം
സരസ്വതിയായും  പൂജിച്ചു പോരുന്നു.സര സ്വതീ ദേവിയെ ജനങ്ങള്‍ പല പല ഭാവങ്ങളില്‍ ആരാധിച്ചു പോരുന്നു.
വീണാ സരസ്വതി , വാഗീ ശ്വരീ ,താന്‍ടവസരസ്വതി,വീണാസരസ്വതി,ലിപി സരസ്വതി,ഹംസാരൂടായ സരസ്വതി,പത്മാരൂടായ സരസ്വതി,പമാസന്സ്ഥ സരസ്വതി,മുദ്ര സരസ്വതിഎന്നിവയാണ് .കൈയില്‍ ഉള്ള 
ആയുധങ്ങള്‍ക്കും വ്യത്യാസം  ഉണ്ട്.കുഞ്ഞുങ്ങള്‍ ആദ്യാക്ഷരങ്ങള്‍ കുറിക്കുന്നത്  വിജയദശമിയില്‍ ആണ്.
പൂജവയ്പ്പു :- നവരാത്രി കാലത്ത്  അഷ്ടമി നാള്‍ വൈകുന്നേരം പൂജ വയ്ക്കുന്നു..പ്രത്യേകം ഒരുക്കിയ പീഠത്തില്‍ 
പുസ്തകങ്ങള്‍,മറ്റു ഗ്രന്ഥങ്ങള്‍ ,ആയുധങ്ങള്‍ എന്നിവ പൂജയ്ക്ക് വയ്ക്കുന്നു.തുടര്‍ന്നു മഹാനവമി നാളിലും പൂജ നടക്കുന്നു..
വിജയ ദശമി  നാള്‍  പൂജ എടുക്കുന്ന സമയത്ത്  അവനവന്‍  പഠിച്ച് അക്ഷരങ്ങള്‍ എഴുതുകയും,പുസ്തകങ്ങള്‍ വായിക്കുകയും ചെയ്യുന്നു
കുട്ടികളെ ആദ്യക്ഷരങ്ങള്‍ കുറിക്കുന്നതും വിജയദശ് മി നാളില്‍ തന്നെ. വിജയദശമി നാളില്‍ കുട്ടികള്‍ക്ക് ആദ്യക്ഷരങ്ങള്‍ കുറിക്കുന്നതിനുള്ള സൗകര്യംഎല്ലാ വര്‍ഷവും  ഇവിടെ സൗകര്യം ഒരുക്കി വരുന്നു.

2010, സെപ്റ്റംബർ 22, ബുധനാഴ്‌ച

ദീപം കത്തിയ്ക്കുമ്പോള്‍

ദീപം കത്തിയ്ക്കുമ്പോള്‍
ഒരു‌ തിരിയായി വിളക്കുകൊളുത്തരുതു. കൈതൊഴുതു പിടിക്കുമ്പോലെ രണ്ട്‌ തിരികള്‍ ചേര്‍ത്ത്‌ ഒരു ദീപമായി കത്തിക്കുക. രാവിലെ ഒരു ദീപം കിഴക്കോട്ടും, വൈകിട്ട്‌ രണ്ട്‌ ദീപങ്ങള്‍ കിഴക്കോട്ടും പടിഞ്ഞാറോട്ടും . തീപ്പെട്ടി ഉരച്ച്‌ വിളക്കില്‍ നേരിട്ട്‌ കത്തിക്കരുത്‌ കൊടി വിളക്കിലൊ വേറെ തിരിയിലൊ ആദ്യം കത്തിക്കണം. എന്നിട്ട്‌ വിളക്ക്‌ കൊണ്ട്‌ വേണം നിലവിളക്ക്‌ കൊളുത്തുവാന്‍.
ദീപം കത്തിക്കുമ്പോള്‍ കിഴക്കു നിന്നാരംഭിച്ച്‌ വലത്തു ചുറ്റിക്കൊണ്ടു വേണം. ദീപം കത്തിക്കുമ്പോള്‍ കെടരുത്‌. എണ്ണ തീര്‍ന്ന് നിലവിളക്ക്‌ പടുതിരിയായി കെടരുത്‌. വിളക്ക്‌ വെറും നിലത്ത്‌ വയ്ക്കാതെ പീഠത്തിലൊ താമ്പാളത്തിലൊ വെയ്ക്കുക.
സന്ധ്യാദീപദര്‍ശനം തെക്ക്‌, കിഴക്ക്‌ ഭാഗങ്ങളില്‍ നിന്ന് ഉത്തമവും, പടിഞ്ഞാറു, വടക്ക്‌ ഭാഗങ്ങള്‍ അശുഭവുമാകുന്നു. നിശ്ചിതസമയത്തിനു ശേഷം നിലവിളക്ക്‌ കെടുത്തി വെക്കാം. വസ്ത്രം കൊണ്ട്‌ വീശി കെടുത്തുന്നത്‌ ഉത്തമം, കൈ കൊണ്ട്‌ വീശികെടുത്തുന്നത്‌ മദ്ധ്യമം, എണ്ണയില്‍ തിരി താഴ്ത്തി കെടുത്തുന്നത്‌ അധമം ,ഊതി കെടുത്തുന്നത്‌ വര്‍ജ്ജ്യം(പാപഫലം)

അറിഞ്ഞിരിക്കേണ്ടവ -കൂവളം നട്ടാല്‍:-

അറിഞ്ഞിരിക്കേണ്ടവ
കൂവളം നട്ടാല്‍:-
ഒട്ടേറെ സല്ഫലങ്ങള്‍ ലഭിക്കുമെന്നു പുരാണങ്ങള്‍ പറയുന്നു. അശ്വമേധയാഗം നടത്തിയഫലം, ആയിരം പേര്‍ക്ക് അന്നദാനം നടത്തിയഫലം, ഗംഗ പോലുള്ള നദികളില്‍ നീരാടിയ ഫലം, കാശി മുതല്‍ രാമേശ്വരം വരെയുള്ള ശിവക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തിയഫലം എന്നിവ ലഭിക്കുമെന്നു പറയപ്പെടുന്നു.
സപ്തമാതൃക്കള്‍:-
ബ്രാഹ്മി, മഹേശ്വരി, കൌമാരി, വൈഷ്ണവി, വാരാഹി, ഇന്ദ്രാണി, ചാമുണ്ഡ എന്നിവരാണ്.


സനാതന ധര്‍മ്മം:-(സ്കന്ദ പുരാണം)
സത്യം പറയണം, പ്രിയം പറയണം, അപ്രിയമായ സത്യം പറയാതിരിക്കണം, പ്രിയമാണെങ്കിലും അസത്യം പറയാതിരിക്കണംഇവയാണ് സനാതന ധര്‍മ്മം.

നിലവിളക്ക് കെടുത്തുന്ന വിധം:-
ഒരു പുഷ്പമോ, തുളസി ഇലയോ, കൂവളദളമോ തിരിനാളത്തിന് മുകളില്‍വച്ചു കെടുത്താം. ഇതാണ് ഉത്തമം. നാല് കൈവിരലുകള്‍ വിശറിപോലെ ഉപയോഗിച്ചു മെല്ലെ വീശിക്കെടുത്തുന്നത് മാധ്യമം. ഊതി ക്കെടുത്തുന്നത് അധമം.