2018, ഒക്‌ടോബർ 3, ബുധനാഴ്‌ച

പുരാണ ചോദ്യോത്തരങ്ങൾ 1 ഭാഗം ഒന്ന്------ഭാഗം അഞ്ച്




പുരാണ ചോദ്യോത്തരങ്ങൾ 1

ഭാഗം ഒന്ന്

ചോദ്യം1) ഈശ്വരപൂജയില്‍ ഹിന്ദുക്കള്‍ ആദ്യമായി ഉപയോഗിക്കുന്ന മന്ത്രമേത്?
2) ഓംകാരത്തിന്‍റെ മറ്റൊരു പേരെന്ത്?
3) ഓംകാരത്തില്‍ എത്ര അക്ഷരങ്ങള്‍ അടങ്ങിയിട്ടുണ്ട്?
4) ഓംകാരത്തില്‍ അടങ്ങിയിരിക്കുന്ന അക്ഷരങ്ങള്‍ ഏതെല്ലാം?
5) ഓംകാരത്തിലെ ഏതെല്ലാം അക്ഷരങ്ങളില്‍ ഏതേതെല്ലാം ദേവന്‍മാരെ ഉദ്ദിഷ്ടരായിരിക്കുന്നു?
6) ഹരിഃ എന്ന പദത്തിന്‍റെ അ൪ത്ഥം എന്ത്?
7) ഹരി എന്ന പേരു കിട്ടാന്‍ എന്താണ് കാരണം?
8) വിഷ്ണു എന്ന വാക്കിന്‍റെ അ൪ത്ഥം എന്ത്?
9) ത്രിമൂ൪ത്തികള്‍ ആരെല്ലാം?
10) ത്രിലോകങ്ങള്‍ ഏതെല്ലാം?
11) ത്രിഗുണങ്ങള്‍ ഏതെല്ലാം?
12) ത്രിക൪മ്മങ്ങള്‍ ഏതെല്ലാം?
13) മൂന്നവസ്ഥകളേതെല്ലാം?
14) ത്രികരണങ്ങള്‍ ഏതെല്ലാം?
15) ത്രിദശന്മാ൪ ആര്?
16) ദേവന്മാ൪ക്ക് ത്രിദശന്മാ൪ എന്ന പേര് എങ്ങിനെ ലഭിച്ചു?
17) ത്രിസന്ധ്യകള്‍ ഏതെല്ലാം?
18) ത്രിനയനന്‍ ആര്?
19) ശിവന്‍റെ മൂന്ന് പര്യായപദങ്ങള്‍ പറയുക?
20) ത്രിനയനങ്ങള്‍ ഏതെല്ലാമാണ്?
21) രണ്ടു നേരവും ഈശ്വരനാമം ജപിക്കണം. എന്തിന്?
22) കണ്ണടച്ചു കൈകൂപ്പി ഈശ്വരനെ വണങ്ങുന്നു. എന്തിന് കണ്ണടയ്ക്കുന്നു? എന്തിന് കൈ കൂപ്പുന്നു?
23) വേദങ്ങള്‍ എത്ര?
24) വേദങ്ങള്‍ ഏതെല്ലാം?
25) വേദങ്ങളുടെ പൊതുവായ പേരെന്ത്?
26) ആരാണ് വേദങ്ങള്‍ക്ക് ഈ പേര് നല്‍കിയത്?
27) കൃഷ്ണദ്വൈപായനന്‍ ആര്?
28) വേദവ്യാസന് കൃഷ്ണദ്വൈപായനന്‍ എന്ന പേര് എങ്ങിനെ ലഭിച്ചു?
29) ചതുരാനനന്‍ ആര്?
30) ബ്രഹ്മാവിന് ചതുരാനനന്‍ എന്ന പേര് എങ്ങിനെ ലഭിച്ചു?
31) ചതുരുപായങ്ങള്‍ ഏതെല്ലാം?
32) ചതു൪ഥി എന്നാല്‍ എന്ത്?
33) ഏതു ചതു൪ഥി എന്തിന് പ്രധാനം?
34) ചതു൪ദശകള്‍ ഏതെല്ലാം?
35) ചതു൪ദന്തന്‍ ആര്?
36) ചതുരാശ്രമങ്ങള്‍ ഏതെല്ലാം?
37) ചതു൪ഭുജന്‍ എന്നത് ആരുടെ പേരാണ്?
38) മഹാവിഷ്ണുവിന്‍റെ നാല് പര്യായപദങ്ങള്‍ പറയുക?
ഉത്തരം 1) ഓംകാരം
2) പ്രണവം
3) മൂന്ന്
4) അ, ഉ, മ്
5) അ - വിഷ്ണു ഉ - മഹേശ്വരന്‍ (ശിവന്‍) അ - ബ്രഹ്മാവ്‌ ഭൂതം മ - ശിവന്‍ - സുഷുപ്ത്യാവസ്ഥ - ഭാവി ഇങ്ങനെയും അ൪ത്ഥം കാണുന്നുണ്ട് " അ "എന്നതിന്‌ വിഷ്ണു, ശിവന്‍, പാ൪വ്വതി എന്ന് അ൪ത്ഥം പറയുന്ന മറ്റൊരു അഭിപ്രായവും കാണുന്നു യഥാക്രമം വൈഷ്ണവ ശൈവ - ദേവ്യുപാസകരുടേതാണ് ഹിന്ദു മതം (മതം = അഭിപ്രായം)
6) ഈശ്വരന്‍ - വിഷ്ണു
7) പാപങ്ങള്‍ ഇല്ലാതാക്കുന്നതിനാല്‍ (" ഹരന്‍ ഹരതി പാപാനി " എന്ന് പ്രമാണം)
8) ലോകമെങ്ങും നിറഞ്ഞവന്‍ - വ്യാപനശീലന്‍
9) ബ്രഹ്മാവ്‌, വിഷ്ണു, മഹേശ്വരന്‍
10) സ്വ൪ഗ്ഗം, ഭൂമി, പാതാളം
11) സത്വഗുണം, രജോഗുണം, തമോഗുണം
12) സൃഷ്ടി, സ്ഥിതി, സംഹാരം
13) ഉത്ഭവം, വള൪ച്ച, നാശം (സുഷുപ്തി, സ്വപ്നം, ജാഗ്രത്ത്)
14) മനസ്സ്, വാക്ക്, ശരീരം
15) ദേവന്മാ൪
16) ബാല്യം, കൗമാരം, യൗവനം ഈ മൂന്നു അവസ്ഥകള്‍ മാത്രം ദേവന്മാ൪ക്ക് മാത്രമുള്ളതിനാല്‍
17) പ്രാഹ്നം, മദ്ധ്യാഹ്നം, അപരാഹ്നം (പ്രഭാതം, മധ്യാഹ്നം, പ്രദോഷം)
18) ശിവന്‍
19) ശംഭു, ശങ്കരന്‍, മഹാദേവന്‍
20) സൂര്യന്‍, ചന്ദ്രന്‍, അഗ്നി എന്നീ തേജ്ജസ്സുകളാണ് നയനങ്ങള്‍
21) പ്രകൃതികോപം മുതലായ അത്യാപത്ത് കൂടാതെ നമ്മെ കാത്തുരക്ഷിച്ചതിന് പ്രഭാതത്തിലും - സ൪വ്വത്ര ബഹളമയമായ പകല്‍ സമയം മുഴുവന്‍ നിരപായം രക്ഷിച്ചതിന് സായംകാലത്തും ഈശ്വരനാമം ഉച്ചരിക്കണം. ---- ( ഉപകാരസ്മരണയില്ലായ്ക മനുഷ്യധ൪മ്മമല്ലല്ലോ )
22) മനസ്സിനെ ബാഹ്യപ്രേരണകളിലേയ്ക്ക് നയിക്കുന്ന കണ്ണിനെ പ്രവൃത്തിരഹിതമാക്കാന്‍ കണ്ണടയ്ക്കുന്നു ഈശ്വരന്‍ ഒന്നേയുള്ളുവെന്നും ലോകമെങ്ങും നിറഞ്ഞിരിക്കുന്ന പരമാത്മാവാണെന്നും ആ പരമാത്മാവാണ് ക്ഷേത്രത്തിനുള്ളിലും തന്നിലും ഉള്ളതെന്നും ഭേദഭാവം പാടില്ലെന്നും ഉള്ളതിന്‍റെ പ്രതീകമാണ് കൂപ്പുകൈ
23) വേദങ്ങള്‍ - നാല്
24) ഋക്, യജുസ്, സാമം, അഥ൪വ്വം
25) ചതു൪വേദങ്ങള്‍
26) വേദവ്യാസന്‍
27) വേദവ്യാസന്‍
28) കറുത്ത നിറമുള്ളതിനാല്‍ കൃഷ്ണനെന്നും, ദ്വീപില്‍ ജനിക്കുകയാല്‍ ദ്വൈപായനനെന്നും രണ്ടും ചേ൪ന്ന് കൃഷ്ണദ്വൈപായനനിന്നുമായി
29) ബ്രഹ്മാവ്‌
30) നാല് മുഖമുള്ളതിനാല്‍
31) സാമം, ദാനം, ഭേദം, ദണ്ഡം
32) വാവ് കഴിഞ്ഞു നാലാം ദിവസം
33) ചിങ്ങമാസത്തിലെ ശുക്ലപക്ഷത്തിലെ ചതു൪ഥിയാണ് വിനായകചതു൪ഥി. ഇത് ഗണപതിപൂജയ്ക്ക് പ്രധാനമാണ്
34) ബാല്യം, കൗമാരം, യൗവനം, വാ൪ധക്യം
35) ഐരാവതം - ഇന്ദ്രന്‍റെ വാഹനം, നാല് കൊമ്പുള്ളതിനാല്‍ ചതു൪ദന്തന്‍ എന്ന് പറയുന്നു
36) ബ്രഹ്മചര്യം, ഗാ൪ഹസ്ഥ്യം, വാനപ്രസ്ഥം, സന്ന്യാസം
37) മഹാവിഷ്ണു
38) പത്മനാഭന്‍, കേശവന്‍, മാധവന്‍, വാസുദേവന്‍

ഭാഗം രണ്ട്

ചോദ്യം1) ഇന്ന് ഹിന്ദുമതം എന്ന് പറയുന്നതിന്‍റെ പൌരാണികനാമം എന്തായിരുന്നു?
2) ഹിന്ദു എന്ന പേര് എന്നുണ്ടായി?
3) ലോകങ്ങള്‍ എത്ര? എവിടെയെല്ലാം? അവയുടെ മൊത്തത്തിലുള്ള പേരെന്ത്?
4) ഉപരിലോകങ്ങളുടെ പേരുകളെന്തെല്ലാം?
5) അധോലോകങ്ങളുടെ പേരുകളെന്തെല്ലാം?
6) ബ്രഹ്മാവ്‌ ഏത് ലോകത്ത് ജീവിക്കുന്നു?
7) ബ്രഹ്മാവിന്‍റെ വാഹനമെന്ത്?
8) ബ്രഹ്മാവിന്‍റെ ഉദ്ഭവസ്ഥാനമെന്ത്?
9) രുദ്രന്‍ എവിടെ നിന്നുണ്ടായി?
10) നീലകണ്ഠന്‍ ആര്?
11) ശിവന് നീലകണ്ഠന്‍ എന്ന പേര് എങ്ങിനെയുണ്ടായി?
12) ഹാലാഹലം എന്ത്?
13) ഹാലാഹലം എന്ന വിഷം എവിടെ നിന്ന് ഉണ്ടായി?
14) കാളകൂടവിഷം ശിവന്‍ പാനം ചെയ്ത കഥയില്‍ നിന്ന് ലഭിക്കുന്ന ഗുണപാഠം എന്ത്?
15) എന്താണ് പഞ്ചാക്ഷരം?
16) പഞ്ചാക്ഷരത്തിന്‍റെ സൂക്ഷ്മരൂപം എന്ത്?
17) ഓംകാരത്തിന്‍റെ സ്ഥൂലരൂപമെന്താണ്?
18) ഓംകാര (പ്രണവ) ത്തിന്‍റെ സൂക്ഷ്മരൂപത്തിലുള്ള അഞ്ച് - അംഗം ഏതെല്ലാമാണ്?
19) പഞ്ചമുഖന്‍ ആരാണ്?
20) പഞ്ചമുഖങ്ങള്‍ ഏതിനെയെല്ലാം ദ്യോതിപ്പിക്കുന്നു?
21) കപ൪ദം, പിനാകം, പാശുപതം, പരശു, ചന്ദ്രഹാസം, ഡമരു, എന്നിവ എന്ത്? ആരുടെ?
22) ശിവന്‍റെ ആസ്ഥാനം എവിടെ?
23) ശിവന്‍റെ വാഹനം എന്ത്?
24) ശിവന്‍ രാവണനു നല്‍കിയ ആയുധം എന്ത്?
25) ശിവന്‍ രാവണന് ചന്ദ്രഹാസം എന്ന വാള്‍ നല്‍കുവാന്‍ കാരണമെന്ത്?
26) ശിവപൂജയ്ക്കുള്ള പ്രധാന മന്ത്രം ഏത്?
27) ശിവപൂജയ്ക്കുള്ള പ്രധാന പുഷ്പം ഏത്?
28) ശിവപ്രീതിക്കുള്ള പ്രധാന വ്രതങ്ങള്‍ ഏവ?
29) പുരാരി ആരാണ്?
30) പുരാരി എന്ന പേര് ശിവന് എങ്ങിനെ ലഭിച്ചു?
31) ഭവാനി ആരാണ് ?
32) പാ൪വ്വതിക്ക് ഭവാനി എന്ന പേര് എങ്ങിനെ ലഭിച്ചു?
33) പാ൪വ്വതി മുന്‍ജന്മത്തില്‍ ആരായിരുന്നു?
34) പാ൪വ്വതിയുടെ അച്ഛനമ്മമാ൪ ആരെല്ലാം?
35) ഐങ്കരന്‍ ആരാണ്?
36) ഗണപതിയുടെ നാല് പര്യായങ്ങള്‍ ഏവ?
37) സേനാനി ആരാണ്?
38) സുബ്രഹ്മണ്യന്‍റെ മറ്റ് പേരുകള്‍ പറയുക?
39) സുബ്രഹ്മണ്യന്‍റെ അവതാരോദ്ദേശം എന്താണ്?
40) പുരാണങ്ങള്‍ എത്ര?
41) പുരാണങ്ങള്‍ ഏവ?
42) പുരാണങ്ങളുടെ ക൪ത്താവാര്?
43) വേദവ്യാസന്‍റെ അച്ഛനമ്മമാ൪ ആരെല്ലാം?
44) പുരാണത്തിലെ പ്രതിപാദ്യം എന്ത്?
45) ഭാഗവതമഹാപുരാണത്തിലെ കഥകളെന്തെല്ലാം?
46) മലയാളത്തില്‍ ഭാഗവതം എഴുതിയതാര്?
47) ഭാഗവതത്തില്‍ ഉള്ള ഏതെങ്കിലും ഒരു ചെറിയ കഥ പറയാമോ?
48) പഞ്ചമവേദം എന്ന് പറയുന്നത് ഏതാണ്?
49) പഞ്ചപ്രാണന്‍ ഏതെല്ലാം?
50) പഞ്ചപ്രാണങ്ങള്‍ ശരീരത്തിന്‍റെ ഏതേതു ഭാഗങ്ങളില്‍ വ൪ത്തിക്കുന്നു?
51) പഞ്ചക൪മ്മേന്ദ്രിയങ്ങള്‍ ഏവ?
52) ജ്ഞാനേന്ദ്രിയങ്ങള്‍ എത്ര?
53) ജ്ഞാനേന്ദ്രിയങ്ങള്‍ ഏതെല്ലാം?
54) പഞ്ചഭൂതങ്ങള്‍ ഏവ?
55) പഞ്ചോപചാരങ്ങള്‍ ഏവ?
56) പഞ്ചവിഷയങ്ങള്‍ ഏതെല്ലാം?
57) പഞ്ചക൪മ്മപാരായണന്‍ ആരാണ്?
58) പഞ്ചക൪മ്മങ്ങള്‍ ഏതൊക്കെയാണ്?
59) പഞ്ചലോഹങ്ങള്‍ ഏവ?
60) പഞ്ചാമൃതം എന്ന് പറയുന്നത് എന്ത്?
61) പഞ്ചാമൃതില്‍ എന്തെല്ലാം ചേ൪ന്നിട്ടുണ്ട്?
62) പഞ്ചദേവതമാ൪ ആരെല്ലാം?
63) പഞ്ചദേവതമാ൪ ഏതേതിന്‍റെ ദേവതകളാണ്?
64) പഞ്ചോപചാരങ്ങള്‍ എന്തിന്‍റെയെല്ലാം പ്രതീകങ്ങളാണ്?
65) ഈശ്വരാവതാരം എപ്പോള്‍ ഉണ്ടാവുന്നു?
66) എന്തിനാണ് ഈശ്വരാവതാരം ഉണ്ടാകുന്നത്?
67) ഈശ്വരാവതാരോദ്ദേശ്യം എന്താണെന്നാണ് ഭഗവത് ഗീത പറയുന്നത്?
68) പ്രധാന അവതാരങ്ങള്‍ എത്ര?
69) പ്രധാന അവതാരങ്ങള്‍ ഏതെല്ലാം?
70) ദശാവതാരങ്ങളില്‍ ഏറ്റവും ശ്രേഷ്ഠം ഏത്?
71) ഈശ്വരന്‍ എവിടെ വസിക്കുന്നുവെന്നാണ് ഭഗവത് ഗീതയില്‍ പറയുന്നത്?
72) ഭഗവത് ഗീതയുടെ ക൪ത്താവാര്?
73) ഗീത എന്ന വാക്കിന്‍റെ അ൪ത്ഥം എന്ത്?
74) എന്താണ് ഭഗവത് ഗീത പഠിപ്പിക്കുന്നത്‌?
75) പാ൪ഥന്‍ എന്ന് പറയുന്നത് ആരെയാണ്?
76) അ൪ജ്ജുനന് പാ൪ഥന്‍ എന്ന പേര് എങ്ങിനെ ലഭിച്ചു?
77) ആരാണ് ഭഗവത് ഗീത ഉപദേശിച്ചത്?
78) ഭഗവത് ഗീത ഉപദേശിക്കുന്ന ആളും കേള്‍ക്കുന്ന ആളും തമ്മിലുള്ള ബന്ധമെന്ത്?
79) ഭഗവത് ഗീതയില്‍ എത്ര അദ്ധ്യായങ്ങള്‍ ഉണ്ട്?
80) ഭഗവത് ഗീതയില്‍ എത്ര ശ്ലോകങ്ങളുണ്ട്?
81) ഭഗവത് ഗീത ഉള്‍ക്കൊള്ളുന്ന മഹദ്ഗ്രന്ഥം ഏത്?
82) മഹാഭാരതത്തില്‍ ഏത് ഭാഗത്ത് ഭഗവത് ഗീത ചേ൪ത്തിരിക്കുന്നു?
83) ഭഗവത് ഗീതയ്ക്ക് ഭാഷ്യം (വ്യാഖ്യാനം - സംസ്കൃതം) എഴുതിയ മലയാളി ആര്?
84) ആദ്യമായി ഭഗവത് ഗീത മലയാളത്തില്‍ ത൪ജ്ജമ ചെയ്തതാരാണ്?
85) മഹാത്മാ ഗാന്ധിയ്ക്ക് ഇഷ്ടപ്പെട്ടിരുന്നതെന്ന് പറയുന്ന ഭഗവത് ഗീതാ ശ്ലോകം ഏത്?

ഉത്തരം 1) സനാതനമതം - വേദാന്തമതം
2) പാശ്ചാത്യരുടെ ആഗമനശേഷം
3) ലോകങ്ങള്‍ പതിനാല് എണ്ണം, ഭൂമിക്കുപരി ഏഴും ഭൂമി ഉള്‍പ്പെടെ താഴെ ഏഴും മൊത്തം പതിനാലെണ്ണം. ചതു൪ദശലോകങ്ങള്‍ എന്ന് പറയുന്നു
4) ഭൂവ൪ലോകം, സ്വ൪ഗ്ഗലോകം, ജനലോകം, തപോലോകം, മഹ൪ലോകം, സത്യലോകം
5) അതലം, വിതലം, സുതലം, തലാതലം, മഹാതലം, രസാതലം, പാതാളം
6) സത്യലോകത്ത്
7) അരയന്നം (ഹംസം)
8) താമരപ്പൂവ് (പദ്മസംഭവന്‍)
9) ബ്രഹ്മാവിന്‍റെ പുരികങ്ങളുടെ മധ്യത്തില്‍ നിന്ന് - നെറ്റിയില്‍ നിന്ന്
10) ശിവന്‍
11) കഴുത്തില്‍ നീലനിറമുള്ളതിനാല്‍ നീലകണ്ഠന്‍ എന്ന് ശിവനെ പറയുന്നു
12) ലോകനാശകശക്തിയുള്ള വിഷം (കാളകൂടവിഷം)
13) പാലാഴി മഥനസമയത്ത് വാസുകിയില്‍ നിന്ന് ഉണ്ടായി
14) ലോകത്തെ - ജനങ്ങളെ - നാശത്തില്‍ നിന്നും രക്ഷിക്കാന്‍ ജീവത്യാഗത്തിനു പോലും തയ്യാറാവണമെന്ന്
15) നമഃ ശിവായ ആണ് പഞ്ചാക്ഷരം (ഓം നമഃ ശിവായ എന്നായാല്‍ "ഷഡാക്ഷരി" എന്ന് പറയുന്നു)
16) ഓം
17) നമഃ ശിവായ
18) അ, ഉ, മ്, ബിന്ദു, നാദം
19) ശിവന്‍
20) ഉത്ഭവം, വള൪ച്ച, നാശം, അനുഗ്രഹം, തിരോധാനം എന്നിവയെ ദ്യോതിപ്പിക്കുന്നു. കൂടാതെ പഞ്ചഭൂതങ്ങള്‍, പഞ്ചേന്ദ്രിയങ്ങള്‍, പഞ്ചപ്രാണങ്ങള്‍ എന്നിവയേയും പ്രതിനിധീകരിക്കുന്നതായി പറയാം
21) കപ൪ദം - ശിവന്‍റെ ജട പിനാകം - ശിവന്‍റെ വില്ല് പാശുപതം - ശിവന്‍ അ൪ജ്ജുനന് നല്‍കിയ അസ്ത്രം പരശു - ശിവന്‍ ഭൃഗുരാമനു കൊടുത്ത ആയുധം (പരശുരാമന്‍) ചന്ദ്രഹാസം - ശിവന്‍ രാവണന് നല്‍കിയ വാള്‍ ഡമരു - ശിവന്‍റെ വാദ്യവിശേഷം (ഉടുക്ക്)
22) കൈലാസം
23) വൃഷഭം (കാള)
24) ചന്ദ്രഹാസം എന്ന വാള്‍
25) ശിവന്‍ പ്രസാദിക്കാഞ്ഞ് രാവണന്‍ കൈലാസ പ൪വ്വതത്തെ ആകെ കുലുക്കിയെന്നും പാ൪വ്വതി ഭയന്ന് ശിവനെ ആലിംഗനം ചെയ്തുവെന്നും. ശിവന്‍ പ്രാസാദിച്ച് രാവണനു ചന്ദ്രഹാസം എന്ന വാള്‍ നല്‍കിയെന്നും കഥ
26) ഓം നമഃ ശിവായ
27) ബില്വദളം (കൂവളത്തില)
28) ശിവരാത്രി, പ്രദോഷം, ശനിപ്രദോഷം, സോമവാരവ്രതം വിശേഷം
29) ശിവന്‍
30) ത്രിപുരന്മാരെ നശിപ്പിക്കുകയാല്‍
31) പാ൪വ്വതി
32) ഭവന്‍റെ പത്നിയാകയാല്‍ ഭവാനി
33) ദക്ഷപുത്രിയായ സതി
34) ഹിമവാനും മേനയും
35) ഗണപതി
36) വിനായകന്‍, വിഘ്നേശ്വരന്‍, ഹേരംബന്‍, ഗജാനനന്‍
37) സുബ്രഹ്മണ്യന്‍ - ദേവന്മാരുടെ സേനാനായകനാകയാല്‍
38) ഷണ്മുഖന്‍, കാ൪ത്തികേയന്‍, കുമാരന്‍, ഗുഹന്‍
39) ലോകോപദ്രവകാരിയായ താരകാസുരനെ വധിച്ച്‌ ദേവകളേയും ലോകത്തേയും രക്ഷിക്കുക
40) പതിനെട്ട് (18)
41) ബ്രഹ്മം, പത്മം, വിഷ്ണു, ശിവ, ഭാഗവത, നാരദ, മാ൪ക്കണ്ഡേയ, അഗ്നി, ഭവിഷ്യ, ബ്രഹ്മവൈവ൪ത്ത, ലിംഗ, വരാഹ, സ്കാന്ദ, വാമന, കൂ൪മ്മ, ഗാരുഡ, ബ്രഹ്മാണ്ഡ, മാത്സ്യപുരാണള്‍ എന്നിവയാണ് പതിനെട്ട് പുരാണങ്ങള്‍
42) പുരാണമുനി വേദവ്യാസന്‍
43) പരാശരനും സത്യവതിയും
44) വേദാന്തതത്ത്വങ്ങള്‍ ഉള്‍ക്കൊള്ളിച്ച് അത്ഭുതകരങ്ങളായ കാര്യങ്ങള്‍ കഥാരൂപത്തില്‍ പറയുന്നതാണ് പുരാണം
45) ദശാവതാരകഥകള്‍, പ്രത്യേകിച്ച് ശ്രീകൃഷ്ണാവതാരകഥ
46) ഏഴുത്തച്ഛന്‍ (മുഴങ്ങോട്ടുവിളയുടെ ശരി ത൪ജമയും, സുബ്രഹ്മണ്യന്‍ തിരുമുമ്പിന്‍റെ വൃത്താനുവൃത്ത ത൪ജമയും ഉണ്ട്)
47) അജാമിളമോക്ഷം, അത്യന്തം സുഖിമാനായ, ഈശ്വരവിചാരമില്ലാതെ ജീവിച്ച ബ്രാഹ്മണന് "നാരായണ" എന്ന നാമോച്ചാരണത്താല്‍ അന്ത്യകാലത്ത് മോക്ഷം ലഭിച്ചു
48) മഹാഭാരതം - എല്ലാ വേദതത്വങ്ങളും ഉപനിഷത്സാരവും അടങ്ങിയ ഭഗവത്ഗീത ഉള്‍കൊള്ളുകയാല്‍
49) പ്രാണന്‍, അപാനന്‍, സമാനന്‍, ഉദാനന്‍, വ്യാനന്‍ ഇവയാണ് പഞ്ചപ്രാണന്‍
50) ഹൃദയത്തില്‍ - പ്രാണന്‍ ഗുദത്തില്‍ (നട്ടെല്ലിനു കീഴറ്റത്തുള്ള മലദ്വാരത്തില്‍) - അപാനന്‍ നാഭിയില്‍ - സമാനന്‍ കണ്ഠത്തില്‍ - ഉദാനന്‍ ശരീരത്തിന്‍റെ സകല ഭാഗങ്ങളിലും - വ്യാനന്‍
51) മുഖം, പാദം, പാണി, പായു, ഉപസ്ഥം
52) അഞ്ച് (5)
53) കണ്ണ്, മൂക്ക്, നാക്ക്, ചെവി, ത്വക്ക്
54) ഭൂമി, ജലം, തേജസ്സ്, വായു, ആകാശം
55) ഗന്ധം, പുഷ്പം, ധൂപം, ദീപം, നൈവേദ്യം
56) ദ൪ശനം, സ്പ൪ശനം, ശ്രവണം, രസനം, ഘ്രാണനം
57) ശിവന്‍
58) ഉത്ഭവം, സ്ഥിതി, നാശം, അനുഗ്രഹം, തിരോധനം
59) ചെമ്പ്, ഇരുമ്പ്, വെള്ളി, ഈയം, സ്വ൪ണ്ണം
60) അഞ്ച് മധുരവസ്തുക്കള്‍ ചേ൪ത്തുണ്ടാക്കിയതും സുബ്രഹ്മണ്യ പ്രീതിക്കും പ്രധാനവുമാണ് പഞ്ചാമൃതം
61) പഴം, തേന്‍, ശ൪ക്കര, നെയ്യ്, മുന്തിരിങ്ങ
62) ആദിത്യന്‍, ഗണപതി, ശിവന്‍, വിഷ്ണു, ദേവി
63) ആകാശത്തിന്‍റെ ദേവന്‍ വിഷ്ണു അഗ്നിയുടെ ദേവത ദേവി വായുവിന്‍റെ ദേവന്‍ ശിവന്‍ ഭൂമിയുടെ ദേവന്‍ സൂര്യന്‍ (ആദിത്യന്‍) ജയത്തിന്‍റെ ദേവന്‍ ഗണപതി
64) ഭൂമിയുടെ പ്രതീകം ഗന്ധം (ചന്ദനം) ആകാശത്തിന്‍റെ പ്രതീകം പുഷ്പം അഗ്നിയുടെ പ്രതീകം ദീപം വായുവിന്‍റെ പ്രതീകം ധൂപം ജലത്തിന്‍റെ പ്രതീകം നൈവേദ്യം
65) ധ൪മ്മം ക്ഷയിക്കുകയും അധ൪മ്മം അഭിവൃദ്ധി പ്രാപിക്കുകയും ചെയ്യുമ്പോള്‍ ഈശ്വരാവതാരം ഉണ്ടാകുന്നു
66) ധ൪മ്മം നിലനി൪ത്തുന്നതിന്
67) പരിത്രാണായ സാധുനാം വിനാശായ ച ദുഷ്കൃതാം ധ൪മ്മസംസ്ഥാപനാ൪ഥായ സംഭവാമി യുഗേ യുഗേ സജ്ജനങ്ങളെ സംരക്ഷിക്കുന്നതിനും ദു൪ജനങ്ങളെ നശിപ്പിക്കുന്നതിനും ധ൪മ്മം ഉറപ്പിക്കുന്നതിനും യുഗം തോറും അവതരിക്കുമെന്ന് ഭഗവാന്‍ തന്നെ പറയുന്നു
68) പത്ത് (ദശാവതാരം)
69) മത്സ്യം, കൂ൪മ്മം, വരാഹം, നരസിംഹം, വാമനന്‍, പരശുരാമന്‍, ശ്രീരാമന്‍, ബലരാമന്‍, ശ്രീകൃഷ്ണന്‍, കല്‍ക്കി
70) ശ്രീകൃഷ്ണന്‍
71) എല്ലാ ജീവജാലങ്ങളുടേയും ഉള്ളില്‍ വസിക്കുന്നുവെന്ന് "ഈശ്വരഃ സ൪വ്വഭൂതാനാം ഹൃദ്ദേശേƒ൪ജുന തിഷ്ഠതി ഭ്രാമയന്‍ സ൪വ്വലോകാനി യന്ത്രാരൂഢാനി മായയാ"
72) വേദവ്യാസന്‍
73) ഗായതേ ഇതി ഗീത (പാടിപ്പുകഴ്ത്തപ്പെടുന്നത്)
74) അദ്വിതീയനായ ഈശ്വരനില്‍ വിശ്വാസം ഉണ്ടാവാനും ലോകത്തിന്‍റെ നിലനില്‍പ്പിനാധാരമായ ക൪മ്മം ചെയ്യുന്നതില്‍ ഉത്തേജനം ലഭിക്കുവാനും ധ൪മ്മം നിലനി൪ത്താനും ധ൪മ്മം അഭംഗുരം തുടരുന്നതിനും പൗരുഷത്തോടെ ക൪മ്മം ചെയ്യുന്നതിനും അങ്ങനെ ലോകൈശ്വര്യം ഉണ്ടാവാനുമാണ് ഭഗവത് ഗീത പഠിപ്പിക്കുന്നത്
75) അ൪ജ്ജുനനെ
76) പൃഥ - കുന്തിയുടെ പുത്രനാകയാല്‍ പാ൪ഥന്‍ എന്ന പേര് ലഭിച്ചു?
77) ശ്രീകൃഷ്ണന്‍
78) ശ്രീകൃഷ്ണന്‍റെ അച്ഛന്‍റെ സഹോദരിയുടെ മകനും സ്യാലനുമാണ് അ൪ജ്ജുനന്‍
79) പതിനെട്ട് (18)
80) 700 ശ്ലോകങ്ങള്‍
81) മഹാഭാരതം
82) ഭീഷ്മപ൪വ്വത്തില്‍ 24 മുതല്‍ 42 വരെ പതിനെട്ട് അധ്യായങ്ങളിലായി ഭഗവത് ഗീത ചേ൪ത്തിരിക്കുന്നു
83) ശ്രീ ശങ്കരാചാര്യ൪
84) നിരണത്ത് മാധവപ്പണിക്ക൪
85) ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി ഇതാണ് മഹാത്മാ ഗാന്ധിയ്ക്ക് ഇഷ്ടപ്പെട്ടിരുന്നതായി പറയുന്ന ശ്ലോകം നിനക്ക് ക൪മ്മം ചെയ്യുവാന്‍ മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്‍റെ ഫലത്തില്‍ ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില്‍ സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്

ഭാഗം മൂന്ന്

ചോദ്യം1) എന്തിലാണ് ഈ ലോകം നിലനില്‍ക്കുന്നത്?
2) ഹിന്ദുക്കള്‍ ആദ്യമായി മംഗളക൪മ്മങ്ങള്‍ക്ക് ആരെയാണ് പൂജിക്കുന്നത്?
3) ഹിന്ദുക്കള്‍ ആദ്യമായി മംഗളക൪മ്മങ്ങള്‍ക്ക് ഗണപതിയെ പൂജിക്കുന്നത് എന്തിന്?
4) ഒരു കുട്ടിയെ എഴുത്തിനിരുത്തുമ്പോള്‍ ചൊല്ലിക്കുന്ന വന്ദനമന്ത്രം ഏതാണ്?
5) ഹരിഃ ശ്രീ ഗണപതയേ നമഃ എന്ന മന്ത്രത്തിന്‍റെ അ൪ത്ഥം എന്ത്?
6) പിതാക്കന്മാ൪ എത്ര?
7) പിതാക്കന്മാ൪ ആരെല്ലാം?
8) മാതാക്കള്‍ (അമ്മമാ൪) ആയി ആരെയെല്ലാം ബഹുമാനിക്കണം?
9) കേരളീയനായ അദ്വൈതാചാര്യന്‍ ആര്?
10) ശങ്കരാചാര്യ൪ കേരളത്തില്‍ എവിടെ ജനിച്ചു?
11) ഭജഗോവിന്ദം ആരുടെ കൃതിയാണ്? അതിലെ ഒരു പദ്യം ചൊല്ലാമോ?
12) ശങ്കരാചാര്യരുടെ ഗുരു ആരായിരുന്നു?
13) ശങ്കരാചാര്യരുടെ ശിഷ്യന്‍മാ൪ ആരെല്ലാം?
14) ശങ്കരാചാര്യ൪ രചിച്ച ആദ്ധ്യാത്മിക ജ്ഞാനലബ്ധിക്കുള്ള കൃതികള്‍ ഏതെല്ലാം?
15) ശങ്കരാചാര്യ൪ ഭാരതത്തില്‍ സ്ഥാപിച്ച പ്രധാന മഠങ്ങള്‍ എത്ര?
16) ശങ്കരാചാര്യ൪ ഭാരതത്തില്‍ സ്ഥാപിച്ച പ്രധാന മഠങ്ങള്‍ ഏതെല്ലാം?
17) യുഗങ്ങള്‍ എത്ര?
18) യുഗങ്ങള്‍ ഏതെല്ലാം?
19) വിഷ്ണു എവിടെ വസിക്കുന്നു?
20) വിഷ്ണുവിന്‍റെ വാഹനം എന്ത്?
21) വിഷ്ണുവിന്‍റെ ശയ്യ എന്ത്?
22) ദാരുകന്‍ ആരാണ്?
23) ഉദ്ധവ൪ ആരായിരുന്നു?
24) പാഞ്ചജന്യം എന്താണ്?
25) ശ്രീവത്സം എന്താണ്?
26) മഹാവിഷ്ണുവിന്‍റെ ഗതയുടെ പേരെന്ത്?
27) മഹാവിഷ്ണുവിന്‍റെ വാളിന്‍റെ പേരെന്ത്?
28) മഹാവിഷ്ണു അണിയുന്ന രത്നം ഏത്?
29) മഹാവിഷ്ണുവിന്‍റെ വില്ലിന്‍റെ പേരെന്ത്?
30) മഹാവിഷ്ണുവിന്‍റെ ചക്രായുധത്തിന്‍റെ പേരെന്ത്?
31) ശ്രീവത്സം എങ്ങിനെ ഉണ്ടായി? അതില്‍ നിന്ന് കിട്ടുന്ന ഗുണപാഠം എന്ത്?
32) ദാമോദരന്‍ എന്ന പേര് ആരുടേതാണ്?
33) പത്മനാഭന്‍ ആര്?
34) മഹാവിഷ്ണുവിന് പത്മനാഭന്‍ എന്ന പേര് എങ്ങിനെ ലഭിച്ചു?
35) പാ൪ത്ഥസാരഥി ആര്?
36) ശ്രീകൃഷ്ണന് പാ൪ത്ഥസാരഥി എന്ന പേര് എങ്ങിനെ ലഭിച്ചു?
37) ശ്രീമദ് ഭഗവദ്ഗീത എപ്പോള്‍, എവിടെ വച്ച്, ആര് ആരോട് പറഞ്ഞതാണ്?
38) ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഏത് യുഗത്തിന്‍ അവതരിച്ചു?
39) ശ്രീകൃഷ്ണന്‍റെ ജനനം എവിടെയാണ് നടന്നത്?
40) ശ്രീകൃഷ്ണന്‍ എന്നാണ് അവതരിച്ചത്? ആ ദിവസത്തിന്‍റെ പൊതുവായ പേരെന്ത്?
41) രണ്ടമ്മയും രണ്ടച്ഛനും ഉണ്ടായിരുന്ന ഭഗവാന്‍ ആര്? അവ൪ ആരെല്ലാം?
42) ഭഗവദ്സ്പ൪ശത്താല്‍ സുഗന്ധിയായി മോക്ഷം നേടിയ രാക്ഷസി ആരാണ്?
43) അമ്പാടി എന്താണ്?
44) വൃന്ദാവനം എന്താണ്?
45) അമ്പാടിയില്‍ നിന്ന് ഗോപന്മാ൪ താമസം മാറ്റാന്‍ എന്താണ് കാരണം?
46) ഉരുണ്ടുരുണ്ട്‌ ഉണ്ണികൃഷ്ണനെ കൊല്ലാന്‍ വന്നവന്‍ ആരാണ്?
47) തൃണാവ൪ത്തന്‍ ആരാണ്?
48) തൃണാവ൪ത്തന്‍ എങ്ങനെ കൃഷ്ണനെ നശിപ്പിക്കാന്‍ ശ്രമിച്ചു?
49) ജീവികളുടെ കുടിവെള്ളത്തില്‍ വിഷം കല൪ത്തിയവനെ ശ്രീകൃഷ്ണന്‍ ശിക്ഷിച്ച് ഓടിച്ചു. എവിടെ? ആരെ? എങ്ങോട്ട്?
50) പീതാംബരം എന്ന് പറഞ്ഞാല്‍ എന്ത്?
51) പീതാംബരധാരി ആര്?
52) കൃഷ്ണന് ഗൗരി എന്ന പേരുണ്ടാവാന്‍ കാരണമെന്ത്?
53) ആരാണ് ബലഭദ്രന്‍?
54) ബലരാമന്‍റെ ആയുധം എന്ത്?
55) ബ്രഹ്മാവിന്‍റെ പരീക്ഷ ശ്രീകൃഷ്ണന്‍ എങ്ങനെ ജയിച്ചു?
56) കുതിരയുടെ രൂപത്തില്‍ വന്ന ഒരസുരനെ ശ്രീകൃഷ്ണന്‍ വധിച്ചു ആരെയാണ്?
57) ശ്രീകൃഷ്ണന്‍റെ ഗുരു ആര്?
58) ശ്രീകൃഷ്ണന്‍ ഗുരുവിന് നല്‍കിയ ഗുരുദക്ഷിണ എന്ത്?
59) നരകാസുരന്‍ ആരാണ്?
60) നരകാസുരനെ വധിച്ചത് ആര്?
61) നരകാസുരവധസ്മരണയ്ക്കായി ആഘോഷിക്കുന്ന ദിനം ഏത്? അതിന്‍റെ പ്രത്യേക നാമം എന്ത്?
62) ശ്രീകൃഷ്ണന്‍ ഒടുവില്‍ വസിച്ചിരുന്നത് എവിടെയാണ്?
63) മഥുരയില്‍ നിന്ന് ദ്വാരകയിലേയ്ക്ക് ശ്രീകൃഷ്ണന്‍ താമസം മാറ്റാന്‍ എന്താണ് കാരണം?
64) ജരാസന്ധന് ശ്രീകൃഷ്ണനോട് വൈരമുണ്ടാവാന്‍ എന്താണ് കാരണം?
65) ശ്രീകൃഷ്ണന്‍റെ അന്ത്യം എങ്ങനെയായിരുന്നു?
66) നാരായണീയത്തിന്‍റെ ക൪ത്താവാര്?
67) നാരായണീയത്തിന്‍റെ പ്രതിപാദ്യം എന്താണ്?
68) പ്രസ്ഥാനത്രയം എന്നാലെന്ത്?
69) ത്രിപുരങ്ങള്‍ എന്താണ്? ത്രിപുരന്മാ൪ ആര്?
70) പഞ്ചമഹായജ്ഞങ്ങള്‍ ഏവ?
71) പഞ്ചബാണന്‍ ആര്?
72) പഞ്ചബാണങ്ങള്‍ ഏവ?
73) പഞ്ചബാണാരി ആരാണ്?
74) എന്തിനാണ് ശിവന്‍ കാമദേവനെ ദഹിപ്പിച്ചത്?


ഉത്തരം 1) ഈ ലോകം ക൪മ്മത്തില്‍ നിലനില്‍ക്കുന്നു
2) ഗണപതി
3) വിഘ്നങ്ങള്ളിലാതെ മംഗളകരമായി ക൪മ്മങ്ങള്‍ പര്യവസാനിക്കുന്നതിന്
4) ഹരിഃ ശ്രീ ഗണപതയേ നമഃ
5) ഹരിയേയും ശ്രീയേയും ഗണപതിയേയും വന്ദിക്കുന്നു ഒന്നാമതായി ഈശ്വരാനുഗ്രഹവും രണ്ടാമത് സമ്പത്തും മൂന്നാമത് തടസ്സമില്ലായ്മയും ഉണ്ടായെങ്കിലേ വിദ്യാഭ്യാസം സുഗമമായി നടക്കൂ
6) അഞ്ച് (5)
7) യഥാ൪ത്ഥ അച്ഛന്‍, ഉപനയിച്ച ആള്‍, വിദ്യാഭ്യാസം ചെയ്യിച്ച ആള്‍, ആഹാരം തന്നു രക്ഷിച്ച ആള്‍, ഭയത്തില്‍ നിന്ന് രക്ഷിക്കുന്നയാള്‍. ഈ അഞ്ചുപേരും പിതാക്കന്മാരാണ്
8) ഗുരുപത്നി, രാജപത്നി, ജ്യേഷ്ഠപത്നി, പത്നീമാതാവ്, സ്വന്തം മാതാവ് ഇവരഞ്ചും മാതാക്കളായി സ്മരിക്കപ്പെടുന്നു
9) ശങ്കരാചാര്യ൪
10) എറണാകുളം ജില്ലയിലെ കാലടിയില്‍ ജനിച്ചു
11) ശങ്കരാചാര്യരുടെ കൃതിയാണ് " പുനരപി ജനനം പുനരപി മരണം പുനരപി ജനനീ ജഠരേ ശയനം ഇഹ സംസാരേ ബഹുവിസ്താരേ കൃപയാ പാരേ പാഹി മുരാരേ"
12) ഗോവിന്ദഭഗവദ്പാദ൪
13) പദ്മപാദ൪, ഹസ്താമാലകന്‍, തോടകാചാര്യ൪, സുരേശ്വരാചാര്യ൪
14) ഭാഷ്യങ്ങള്‍ (ഭഗവദ്ഗീത, ഉപനിഷത്തുകള്‍, ബ്രഹ്മസൂത്രം എന്നിവയ്ക്ക്), അനേകം ദേവീദേവന്മാരുടെ അനേകം സ്ത്രോത്രങ്ങള്‍, പ്രകരണങ്ങള്‍ - ഈ വിഭാഗങ്ങളിലായി എല്ലാവ൪ക്കും മനസ്സിലാകത്തക്കവിധമുള്ള ഗ്രന്ഥങ്ങള്‍ ശങ്കരാചാര്യ൪ രചിച്ചിട്ടുണ്ട്
15) പ്രധാനമായും നാല് (4) മഠങ്ങളാണ് ശങ്കരാചാര്യസ്വാമികള്‍ ഭാരതത്തില്‍ സ്ഥാപിച്ചത്
16) പുരിയിലെ ഗോവ൪ധന മഠം, മൈസൂറിലെ ശൃംഗേരി മഠം, ദ്വാരകയിലെ ശാരദാമഠം, ബദരിയിലെ ജ്യോതി൪മഠം
17) യുഗങ്ങള്‍ നാല് (4)
18) കൃതയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം
19) വൈകുണ്ഠത്തില്‍
20) ഗരുഡന്‍
21) അനന്തന്‍
22) ശ്രീകൃഷ്ണന്‍റെ തേരാളി
23) ശ്രീകൃഷ്ണന്‍റെ ഭക്തനും മന്ത്രിയും
24) മഹാവിഷ്ണുവിന്‍റെ ശംഖ്
25) മഹാവിഷ്ണുവിന്‍റെ മാറിലെ മറുക്
26) കൗമോദകി
27) നാന്ദകം
28) കൗസ്തുഭം
29) ശാ൪ങ്ഗം
30) സുദ൪ശനം
31) ഭൃഗു മഹ൪ഷി പരീക്ഷണാ൪ത്ഥം വൈകുണ്ഠത്തില്‍ ചെല്ലുമ്പോള്‍ പകല്‍ ഉറങ്ങുകയായിരുന്ന വിഷ്ണുവിനെ ഉണ൪ത്തുവാന്‍ വക്ഷസ്സില്‍ (മാറിടത്തില്‍) ചവിട്ടിയതില്‍ നിന്ന് ശ്രീവത്സം എന്ന മറുക് ഉണ്ടായി ഗൃഹനാഥന്‍ ഒരിക്കലും പകലുറങ്ങരുതെന്നും അതിഥിപൂജ മുഖ്യമാണെന്നും പഠിപ്പിക്കുന്നു. "അതിഥി ദേവോ ഭവ " എന്ന ഉപനിഷദ്മന്ത്രം
32) ശ്രീകൃഷ്ണന്‍റെ ശ്രീകൃഷ്ണനെ യാശോധ അരയില്‍ കയറിട്ട് ഉരലില്‍ പിടിച്ചുകെട്ടുകയാല്‍ ദാമോദരന്‍ എന്ന പേര് ശ്രീകൃഷ്ണന് ഉണ്ടായി
33) മഹാവിഷ്ണു
34) മഹാവിഷ്ണുവിന്‍റെ നാഭിയില്‍ താമരയുള്ളതിനാല്‍
35) ശ്രീകൃഷ്ണന്‍
36) പാ൪ത്ഥന്‍റെ - അ൪ജ്ജുനന്‍റെ സാരഥി (തേരാളി) ആവുകയാല്‍
37) കൗരവ - പാണ്ഡവയുദ്ധത്തില്‍ കുരുക്ഷേത്രത്തില്‍ വച്ച് ശ്രീകൃഷ്ണഭഗവാന്‍ അ൪ജ്ജുനനോട് ഉപദേശിച്ചതാണ് ഭഗവദ്ഗീത
38) ദ്വാപരയുഗത്തില്‍
39) മഥുരയില്‍, കംസന്‍റെ രാജധാനിയിലെ കല്‍ത്തുറങ്കില്‍
40) ചിങ്ങമാസത്തിലെ കൃഷ്ണപക്ഷത്തില്‍ അഷ്ടമിയും രോഹിണിയും ചേ൪ന്ന ദിവസം - അഷ്ടമിരോഹിണി (ശ്രീകൃഷ്ണജയന്തി)
41) ശ്രീകൃഷ്ണന്‍ - ദേവകിയും വസുദേവരും, നന്ദഗോപനും യശോദയും
42) പൂതന
43) ശ്രീകൃഷ്ണന്‍ കുട്ടിക്കാലത്ത് വള൪ന്ന സ്ഥലം അമ്പാടി
44) ഗോപന്മാ൪ മാറിത്താമസിച്ച സ്ഥലം വൃന്ദാവനം. വൃന്ദാവനത്തിലാണ് ശ്രീകൃഷ്ണന്‍ പശുക്കളെ മേച്ചു നടന്നിരുന്നത്
45) അമ്പാടിയില്‍ വെച്ച് പൂതന, ശകടാസുരന്‍, തൃണാവ൪ത്തന്‍ മുതലായവരുടെ ഉപദ്രവങ്ങള്‍ അടിക്കടി ഉണ്ടാവുകയാല്‍ അവ വൃന്ദാവനത്തില്‍ ഉണ്ടാവുകയില്ലെന്നാശിച്ചും പശുക്കളെ വള൪ത്തുന്നതിന് വൃന്ദാവനം അല്‍പം കൂടി നല്ല സ്ഥലമെന്നു തോന്നുകയാലും ഗോപന്മാ൪ താമസം മാറ്റി
46) ശകടാസുരന്‍
47) കംസന്‍റെ കിങ്കരന്മാരിലൊരുത്തനാണ് തൃണാവ൪ത്തന്‍
48) കാറ്റായിട്ടു വന്ന് ശ്രീകൃഷ്ണനെ നശിപ്പിക്കാന്‍ ശ്രമിച്ചു
49) കാളിന്ദിയാറ്റില്‍ നിന്ന് കാളിന്‍ എന്ന സ൪പ്പത്തെ രമണകദ്വീപിലേയ്ക്ക്. (സുപ്രസിദ്ധമായ കാളിയമ൪ദ്ദനം കഥ ഓ൪ക്കുക
50) മഞ്ഞപ്പട്ട്
51) ശ്രീകൃഷ്ണന്‍
52) ശൂരസേനന്‍റെ കുലത്തില്‍ ജനിക്കയാല്‍
53) ശ്രീകൃഷ്ണന്‍റെ ജ്യേഷ്ഠന്‍ ബലരാമന്‍
54) കലപ്പ
55) ശ്രീകൃഷ്ണനെ പരീക്ഷിക്കാന്‍ ബ്രഹ്മാവ്‌ ശ്രീകൃഷ്ണന്‍ മേച്ചുകൊണ്ട് നിന്നിരുന്ന പശുക്കളേയും ഗോപാലന്മാരേയും അപഹരിച്ചുകൊണ്ട് പോയി. അതേമാതിരി ഗോപന്മാരേയും പശുക്കളേയും അത്രയും എണ്ണം നി൪മ്മിച്ച്‌ യാതൊന്നും സംഭവിക്കാത്തതുപോലെ ശ്രീകൃഷ്ണന്‍ ഒരു കൊല്ലം കഴിച്ചു
56) കേശിയെ, തന്മൂലം ശ്രീകൃഷ്ണന് കേശവന്‍ എന്ന് പേരുണ്ടായി
57) സാന്ദീപനി മഹ൪ഷിയാണ് ഗുരു
58) ഗുരുവിന്‍റെ (സാന്ദീപനി മഹ൪ഷിയുടെ) മരിച്ചുപോയ കുട്ടിയെ ജീവനോടെ കൊണ്ടുവന്നു കൊടുത്ത് ഗുരുദക്ഷിണ നി൪വഹിച്ചു
59) ഭൂമിദേവിയുടെ പുത്രനും ബലവാനുമായ ഒരസുരനാണ് നരകാസുരന്‍
60) ശ്രീകൃഷ്ണന്‍
61) ദീപാവലി - തുലാമാസത്തിലെ കറുത്തപക്ഷ ചതു൪ദ്ദശി - നരകചതു൪ദ്ദശി
62) ദ്വാരകയില്‍
63) മഗധരാജാവായ ജരാസന്ധന്‍റെ അടിക്കടിയുള്ള ഉപദ്രവം സഹിയാതെ അവന്‍റെ അന്ത്യകാലം സമീപിച്ചിട്ടില്ലാതിരുന്നതിനാല്‍ ശ്രീകൃഷ്ണന്‍ ദ്വാരകയിലേയ്ക്ക് താമസം മാറ്റി
64) ജരാസന്ധന്‍റെ പെണ്‍മക്കളുടെ ഭ൪ത്താവായ കംസനെ വധിച്ചു എന്നറിഞ്ഞ് ജരാസന്ധന് ശ്രീകൃഷ്ണനോട് വൈരമുണ്ടായി
65) പക്ഷികളെ പിടിച്ചു നടന്നിരുന്ന കാട്ടാളന്‍റെ അസ്ത്രം കാലില്‍ കൊണ്ട് ശ്രീകൃഷ്ണന്‍ സ്വ൪ഗ്ഗാരോഹണം ചെയ്തു
66) മേല്‍പ്പത്തൂ൪ നാരായണഭട്ടതിരി
67) മഹാഭാഗവതകഥയുടെ സംഗ്രഹമാണ് നാരായണീയം, പ്രത്യേകിച്ചും ശ്രീകൃഷ്ണകഥ
68) ശ്രീമദ്‌ ഭഗവദ്ഗീത, ബ്രഹ്മസൂത്രം, ഉപനിഷദ്
69) ഭൂമി - സ്വ൪ഗ്ഗം - പാതാളങ്ങളിലായി സ്വ൪ണ്ണം, വെള്ളി, ഇരുമ്പ് എന്നിവയാല്‍ നി൪മ്മിക്കപ്പെട്ടിരിക്കുന്ന നഗരങ്ങളാണ് ത്രിപുരങ്ങള്‍. വിദ്യുന്മാലി, താരകാക്ഷന്‍, കമലാക്ഷന്‍ (ഇവ൪ താരകാസുരന്‍റെ മക്കളാണ്) ഇവരാണ് ത്രിപുരന്മാ൪
70) ഭൂതയജ്ഞം, ദേവയജ്ഞം, പിതൃയജ്ഞം, നൃയജ്ഞം, ബ്രഹ്മയജ്ഞം
71) കാമദേവന്‍
72) അരവിന്ദം, അശോകം, ചൂതം, നവമല്ലിക, നീലോല്‍പലം മുതലായ പൂക്കളാണ് പഞ്ചബാണങ്ങള്‍
73) ശിവന്‍ പഞ്ചബാണനെ - കാമദേവനെ നേത്രാഗ്നിയാല്‍ ദഹിപ്പിക്കുകയാല്‍
74) തപോനിഷ്ഠനായിരുന്ന ശിവന്‍റെ മനസ്സ് പാ൪വ്വതിയില്‍ ആകൃഷ്ടമാക്കുന്നതിന് വേണ്ടി പഞ്ചബാണങ്ങള്‍ പ്രയോഗിക്കുക കാരണം ശിവന്‍ കാമദേവനെ രൂക്ഷമായി നോക്കി. കാമദേവന്‍ ശിവന്‍റെ നേത്രാഗ്നിയില്‍ ദാഹിച്ചു

ഭാഗം നാല്

ചോദ്യം1) ദ്വാദശാക്ഷരിമന്ത്രം എന്താണ്?
2) ദ്വാദശാക്ഷരിമന്ത്രം ആര് ആ൪ക്കാണ് ആദ്യമായി ഉപദേശിച്ചു കൊടുത്തത്?
3) ഷോഡശാക്ഷരി എന്താണ്?
4) ഷഡ്ഗുണങ്ങള്‍ ഏതെല്ലാമാണ്?
5) ഷഡ് വൈരികളാരൊക്കെയാണ്?
6) ഷഡ്ശാസ്ത്രങ്ങള്‍ ഏതൊക്കെയാണ്?
7) സപ്ത൪ഷികള്‍ ആരെല്ലാമാണ്?
8) സപ്ത ചിരംജീവികള്‍ ആരെല്ലാം?
9) സപ്ത പുണ്യനഗരികള്‍ ഏതെല്ലാം?
10) സപ്തദ്വീപങ്ങള്‍ ഏതെല്ലാം?
11) സപ്തസാഗര (സമുദ്രം) ങ്ങള്‍ ഏതെല്ലാം?
12) സപ്തപുണ്യനദികള്‍ ഏവ?
13) സപ്താശ്വന്‍ ആരാണ്?
14) സപ്ത പ൪വ്വതങ്ങള്‍ ഏവ?
15) സപ്തമാതാക്കള്‍ ആരെല്ലാം? ഇവരെ സ്മരിച്ചാലുള്ള ഫലമെന്ത്?
16) സപ്തധാതുക്കള്‍ ഏതെല്ലാമാണ്?
17) സപ്തനാഡികള്‍ ഏതെല്ലാമാണ്?
18) സപ്തമുനിമുഖ്യന്മാ൪ ആരെല്ലാം?
19) സപ്തവ്യസനങ്ങള്‍ എതെലാമാണ്?
20) അഷ്ടൈശ്വര്യങ്ങൾ ഏതെല്ലാം?
21) അഷ്ടാംഗയോഗങ്ങൾ ഏതെല്ലാം?
22) അഷ്ടപ്രകൃതികൾ ഏതെല്ലാമാണ്?
23) അഷ്ടമംഗല്യം ഏതെല്ലാം?
24) അഷ്ടകഷ്ടങ്ങൾ ഏതെല്ലാം?
25) അഷ്ടദിക്ക്പാലകന്മാർ ആരെല്ലാം?
26) അഷ്ടദിഗ്ഗജങ്ങൾ ഏതെല്ലാം?
27) അഷ്ടബന്ധം എന്താണ്?
28) അഷ്ടവിവാഹങ്ങൾ ഏവ?
29) നവഗ്രഹങ്ങൾ ഏതെല്ലാം?
30) നവദ്വാരങ്ങൾ ഏതെല്ലാം?
31) നവദ്വാരപുരമേതാണ്?
32) നവനിധികൾ ഏതെല്ലാം?
33) നവനിധികളുടെ ഭരണകർത്താവ് ആരാണ്?
34) ദശോപചാരങ്ങൾ ഏതെല്ലാം?
35) ദശോപനിഷത്തുക്കൾ ഏതെല്ലാം?
36) മന്ത്രം എന്നാൽ എന്ത്?
37) ഋഷികൾ എന്ന് പറയുന്നത് ആരെയാണ്?
38) ഷഡ്കർമ്മങ്ങൾ ഏതെല്ലാം?
39) ആതതായികൾ എത്ര?
40) ആതതായികൾ ആര്?
41) ഷഡാധാരങ്ങൾ ഏതെല്ലാം?
42) ഷഡ്ഋതുക്കൾ ഏവ?
43) ഷഡ്കാണ്ഡം ഒരു പുരാണഗ്രന്ഥമാണ്. ഏതാണ് ഗ്രന്ഥം, ആരാണ് അതിന്റെ കർത്താവ്?
44) ധർമ്മത്തിന്റെ നാല് പാദങ്ങൾ ഏതെല്ലാമാണ്?
45) പരലോകം പ്രാപിക്കുന്നവനെ പിൻതുടരുന്നവർ ആരെല്ലാമാണ്?
46) യമം എന്ന് പറയുന്നത് എന്തെല്ലാമാണ്?
47) ക്ഷേത്രം എന്ന പദത്തിന്റെ അര്‍ത്ഥം എന്ത്?
48) സാര്‍വഃ അര്‍ഥായേന തന്യന്തേ ത്രായന്തേ ച തന്ത്രം ?
49) ക്ഷേത്രസങ്കല്‍പം എന്നത് ഏത് ശാസ്ത്രത്തെയാണ് അടിസ്ഥാനപ്പെടുത്തിയിരിക്കുന്നത്?
50) തന്ത്രസമുച്ചയത്തിന്റെ രചയിതാവ് ആര്?
51) തന്ത്രസമുച്ചയത്തിലെ അദ്ധ്യായങ്ങള്‍ക്ക് പറയുന്ന പേരെന്താണ്?
52) തന്ത്ര സമുച്ചയത്തിലെ ശ്ലോക സംഖ്യ എത്ര?
53) ശിവപാര്‍വ്വതി സംവാദരൂപേണ ദത്താത്രേയ മുനി രചിച്ചിട്ടുള്ള ശാസ്ത്രശാഖ ഏത്?
54) ശിവന്‍ പാര്‍വ്വതിക്ക് ഉപദേശിച്ചുകൊടുത്ത തന്ത്രം ഏത് പേരില്‍ അറിയപ്പെടുന്നു?
55) പാര്‍വ്വതി ശിവന് പറഞ്ഞുകൊടുത്ത തന്ത്രം ഏതുപേരില്‍ അറിയപ്പെടുന്നു?
56) തന്ത്രവിഭാഗത്തെ മൂന്നായി വിഭജിച്ചതിന്റെ പേരുകള്‍ ഏതെല്ലാം?
57) സംഗീത മഹിമ വിളിച്ചോതുന്ന തന്ത്രത്തിന് പറയുന്ന പേരെന്ത്?
58) ദേഹം ദേവാലയവും അതിനുള്ളിലെ ജീവന്‍ സദാശിവവുമാണെന്ന് പറയുന്ന ഗ്രന്ഥമേത്?
59) ക്ഷേത്രനിര്‍മ്മാണത്തിനു വേണ്ട ശാസ്ത്രങ്ങള്‍ ഏതെല്ലാം?
60) സുപ്രസിദ്ധ ക്ഷേത്ര ശില്പഗ്രന്ഥം?
61) ഈ ശരീരം തന്നെയാണ് ക്ഷേത്രം എന്ന് പറയുന്ന ഗ്രന്ഥമേത്?
62) കേരളത്തില്‍ ഉടലെടുത്ത തന്ത്ര ശാസ്ത്ര ഗ്രന്ഥങ്ങള്‍ ഏതെല്ലാം?
63) താന്ത്രിക വിധിപ്രകാരം ഭൂമിയില്‍ ഏറ്റവുമധികം സാന്നിദ്ധ്യമുള്ള ദേവതമാര്‍ ഏത്?
64) ഏത് ശാസ്ത്രത്തെ അടിസ്ഥാനപ്പെടുത്തിയാണ് ശില്‍പികള്‍ ക്ഷേത്രവിഗ്രഹം നിര്‍മ്മിക്കുന്നത്?
65) വിഗ്രഹങ്ങളെ മൂന്നായി തിരിച്ചതില്‍ അവയ്ക്ക് പറയുന്ന പേരെന്ത്?
66) ക്ഷേത്രത്തില്‍ സ്ഥിരപ്രതിഷ്ഠ ചെയ്യുന്ന മൂല വിഗ്രഹങ്ങള്‍ക്ക് പറയുന്ന പേരെന്ത്?
67) എടുത്തു മാറ്റാവുന്ന ലോഹബിംബങ്ങള്‍ക്ക് ഏത് വിഭാഗത്തില്‍പ്പെടുന്നു?
68) പ്രതിഷ്ഠാവിഗ്രഹം തന്നെ അര്‍ച്ചനയ്ക്ക് ഉപയോഗിക്കുമ്പോള്‍ പറയപ്പെടുന്ന പേരെന്ത്?
69) ബിംബ രചനയ്ക്കുള്ള ശില എത്ര വര്‍ണ്ണമുള്ളതായിരിക്കണം?
70) ബിംബനിര്‍മ്മാണത്തിന് സ്വീകാര്യമായ മരങ്ങള്‍ ഏതെല്ലാം?
71) പുരുഷശിലയുടെ പ്രധാനലക്ഷണം എന്ത്?
72) സ്ത്രീ ശിലയുടെ പ്രധാന ലക്ഷണം എന്ത്?
73) ബിംബം പണിയുവാന്‍ ഉപയോഗിക്കുന്ന ശിലയുടെ അഗ്രഭാഗം (തല) ഏതു ദിക്കിലേക്കായിരിക്കണം?
74) ബിംബം പണിയുവാന്‍ ഉപയോഗിക്കുന്ന ശിലയില്‍ തീപ്പൊരി അധികം ഉണ്ടാകുന്ന ഭാഗം എന്താകുന്നു?
75) ഭൂമിയില്‍ പതിഞ്ഞുകിടക്കുന്ന ശിലയുടെ അധോമുഖ ഭാഗം ബിംബത്തിന്റെ എന്താകുന്നു?
76) ഏതു ദിക്കിലേക്ക് അഭിമുഖമായാണ് ബിംബം പ്രതിഷ്ഠിക്കപ്പെടേണ്ടത് ഏതു ദിക്കിലേക്ക് അഭിമുഖമായാണ് ശില നിവര്‍ത്തപ്പെടേണ്ടത് ആ ദിക്കിലേക്ക് അഭിമുഖമായി ബിംബം പ്രതിഷ്ഠിക്കണം
77) ബിംബത്തില്‍ നേത്രോന്മലീനം എന്ന ചടങ്ങിന് ഉപയോഗിക്കുന്ന സൂചി ഏതു ലോഹമാണ്?
78) ക്ഷേത്രത്തിലെ വിഗ്രഹം വെളുത്ത ശിലയിലാണെങ്കില്‍ തരുന്ന ഫലമെന്ത്?
79) ക്ഷേത്രത്തിലെ വിഗ്രഹം കൃഷ്ണശിലയിലാണെങ്കില്‍ തരുന്ന ഗുണമെന്ത്?
80) ക്ഷേത്രത്തിലെ വിഗ്രഹം മഞ്ഞ ശിലയിലാണെങ്കില്‍ തരുന്ന ഫലം?
81) പഞ്ചലോഹ വിഗ്രഹത്തില്‍ ചേര്‍ക്കേണ്ട ലോഹ അനുപാതം എത്ര?
82) ക്ഷേത്ര ബിംബങ്ങള്‍ക്കുള്ള മൂന്നു ഭാവങ്ങള്‍ ഏതെല്ലാം?
83) ദേവാലയ നിര്‍മ്മാണത്തിനുവേണ്ടി തരം തിരിച്ച ഭൂമിക്ക് പറയുന്ന പേരുകള്‍ ഏതെല്ലാം?

ഉത്തരം 1) ഓം നമോ ഭഗവതേ വാസുദേവായ എന്ന മന്ത്രമാണ് ദ്വാദശാക്ഷരി മന്ത്രം
2) ബ്രഹ്മ൪ഷിയായ നാരദന്‍ ബാലനായ ധ്രുവന് ഉപദേശിച്ചു കൊടുത്ത ശ്രേഷ്ഠമായ മന്ത്രമാണ് ദ്വാദശാക്ഷരി മന്ത്രം
3) ഹരേ രാമ; ഹരേ രാമ; രാമ രാമ ഹരേ ഹരേ; ഹരേ കൃഷ്ണ; ഹരേ കൃഷ്ണ; കൃഷ്ണ കൃഷ്ണ ഹരേ ഹരേ; - ഇതാണ് ഷോഡശാക്ഷരി (അഖണ്ഡനാമജപത്തിന് ഉപയോഗിക്കുന്നു)
4) ഐശ്വര്യം, വീര്യം, യശസ്സ്, വിജ്ഞാനം, വൈരാഗ്യം, ശ്രീ എന്നിവയാണ് ഷഡ്ഗുണങ്ങള്‍
5) കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം
6) ശിക്ഷ, കല്പം, വ്യാകരണം, നിരുക്തം, ജ്യോതിഷം, ഛന്ദസ്സ്
7) മരീചി, അംഗിരസ്സ്, അത്രി, പുലസ്ത്യന്‍, പുലഹന്‍, ക്രതു, വസിഷ്ഠന്‍ എന്നിവരാണ് സപ്ത൪ഷികള്‍
8) അശ്വത്ഥാമാവ്, മഹാബലി, വ്യാസന്‍, ഹനുമാന്‍, വിഭീഷണന്‍, കൃപ൪, പരശുരാമന്‍ എന്നിവ൪ എക്കാലവും ജീവിച്ചിരിക്കുന്നുവെന്ന് പുരാണം പറയുന്നു അശ്വത്ഥാമാവു പകയായും, മഹാബലി ദാനശീലമായും, വ്യാസന്‍ ജ്ഞാനമായും, ഹനുമാന്‍ സേവാശീലമായും, വിഭീഷണന്‍ ഈശ്വരഭക്തിയായും, കൃപ൪ പരപുച്ഛമായും, പരശുരാമന്‍ അഹങ്കാരമായും മനുഷ്യരില്‍ കാണപ്പെടുന്നു
9) അയോധ്യാ മഥുരാ മായാ കാശീ കാഞ്ചീ അവന്തികാ പുരീ ദ്വാരാവതി ചൈവ സപ്തൈതേ മോക്ഷദായകാഃ (അയോധ്യ, മഥുര, കാശി, കാഞ്ചി, അവന്തി, പുരി, ദ്വാരക എന്നിവയാണ് മോക്ഷദായകങ്ങളായ ഏഴു പുണ്യനഗരികള്‍)
10) ജംബുദ്വീപം (ഏഷ്യാ), പ്ലാക്ഷദ്വീപം, പുഷ്കരദ്വീപം (തെക്കും വടക്കും അമേരിക്ക), ക്രൗഞ്ചദ്വീപം (ആഫ്രിക്ക), ശാകദ്വീപം (യുറോപ്പ്), ശാല്മലദ്വീപം (ഓസ്ട്രേലിയ), കുശദ്വീപം
11) ഇക്ഷു ( കരിമ്പിന്‍ നീ൪), സുര (മദ്യം), സ൪പിസ്സ് (നെയ്യ്), ദധി (തയി൪), ശുദ്ധജലം, ലവണം (ഉപ്പുവെള്ളം), ക്ഷീരം (പാല്‍) എന്നിവയാണ് സപ്തസാഗരങ്ങള്‍
12) ഗംഗ, സിന്ധു, കാവേരി, യമുന, സരസ്വതി, ന൪മദ, ഗോദാവരി സരസ്വതി നദി ഇപ്പോള്‍ ഭൂമിയ്ക്ക് അടിയിലൂടെ (അദൃശ്യമായി) ഒഴുകുന്നതായി സങ്കല്‍പ്പിക്കുന്നു
13) ആദിത്യന്‍ (സൂര്യന്‍), ആദിത്യന്‍റെ രഥത്തില്‍ ഏഴ് കുതിരകളെ പൂട്ടിയിട്ടുള്ളതായി പുരാണം പറയുന്നു
14) മഹേന്ദ്രം, മലയം, സഹ്യന്‍, വിന്ധ്യന്‍, ഋക്ഷം, ശുക്തിമാന്‍, പാരിയാത്രം എന്നിവ കുലാചലങ്ങള്‍ എന്നറിയപ്പെടുന്നു
15) കുമാരി, ധനദ, നന്ദ, വിമല, ബല, മംഗല, പത്മ എന്നിവരാണ് സപ്തമാതാക്കള്‍. ഇവരെ പ്രഭാതത്തില്‍ സ്മരിച്ചാല്‍ യഥാക്രമം, യൗവനം, സമ്പത്ത്, സന്തോഷം, പരിശുദ്ധി, ബലം, ഐശ്വര്യം, തേജസ്സ് എന്നിവയുണ്ടാകും
16) ത്വക്ക്, രക്തം, മാംസം, മേദസ്സ്, അസ്ഥി, മജ്ജ, സ്നായു എന്നിവയാണ് സപ്തധാതുക്കള്‍
17) ഇഡ, പിംഗല, സുഷുമ്ന, വൃഷ, അലംബുഷ, അസ്ഥിജിഹ്വ, ഗാന്ധാരി എന്നിവയാണ് സപ്തനാഡികള്‍
18) വിശ്വാമിത്രന്‍, കണ്വന്‍, വസിഷ്ഠന്‍, ദു൪വാസാവ്, വേദവ്യാസന്‍, അഗസ്ത്യന്‍, നാരദന്‍
19) നായാട്ട്, ചൂത്, സ്ത്രീസേവ, മദ്യപാനം, വാക്പാരുഷ്യം, ദണ്ഡപാരുഷ്യം, അ൪ത്ഥദൂഷ്യം എന്നിവ ഭരണാധികാരികള്‍ ഒഴിവാക്കേണ്ടതാണ്
20) അണിമ (ഏറ്റവും ചെറുതാകൽ), മഹിമ (ഏറ്റവും വലുതാകൽ), ഗരിമ (ഏറ്റവും കനമേറിയതാകുക, ലഘിമ (ഏറ്റവും കനം കുറഞ്ഞതാകുക), ഈശ്വിതം (രക്ഷാസാമർത്ഥ്യം), വശിത്വം (ആകർഷിക്കാനുള്ള കഴിവ്), പ്രാപ്തി (എന്തും നേടാനുള്ള കഴിവ്), പ്രാകാശ്യം (എവിടേയും ശോഭിക്കാനുള്ള കഴിവ്) എന്നിവയാണ് അഷ്ടൈശ്വര്യങ്ങൾ. യോഗാഭ്യാസം കൊണ്ട് അഷ്ടൈശ്വര്യങ്ങൾ നേടാവുന്നതാണ്
21) യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധ്യാനം, ധാരണ, സമാധി
22) ഭൂമി, ജലം, അഗ്നി, വായു, ആകാശം, മനസ്സ്, ബുദ്ധി, അഹങ്കാരം
23) കുരവ, കണ്ണാടി, വസ്ത്രം, ചെപ്പ്, വിളക്ക്, സ്വർണ്ണാഭരണങ്ങൾ, നിറനാഴി, പൂർണ്ണകുംഭം, എന്നിവ വെച്ചുള്ള പ്രശ്നമാണ് അഷ്ടമംഗല്യപ്രശ്നം
24) കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം, ഡംഭം, അസൂയ
25) ഇന്ദ്രൻ, വഹ്നി, പിതൃപതി, നിരൃതി, വരുണൻ, മരുത്ത്, കുബേരൻ, ഈശാനൻ എന്നിവരാണ് യഥാക്രമം കിഴക്ക് തുടങ്ങിയ എട്ടു ദിക്കിന്റെയും ദേവന്മാർ. ഇവർക്ക് പ്രത്യേകം ബലിപൂജാദികളുണ്ട്
26) ഐരാവതം, പുണ്ഡരീകൻ, വാമനൻ, കുമുദൻ, അഞ്ജനൻ, പുഷ്പദന്തൻ, സാർവ്വഭൗമൻ, സുപ്രതീകൻ. ഈ ദിഗ്ഗജങ്ങളും കിഴക്ക് തുടങ്ങിയ ദിക്കുകളിലെയാണ്. ഇവർക്ക് ക്ഷേത്രങ്ങളിൽ പ്രത്യേകം പേരുകളിൽ കരിണികളുമുണ്ട്
27) വിഗ്രഹം പീഠത്തിൽ ഉറപ്പിക്കുന്നതിന് എട്ടുവസ്തുക്കൾ ചേർത്തുണ്ടാക്കുന്നതാണ് അഷ്ടബന്ധം ശുംഖുപൊടി, കടുക്ക, ചെഞ്ചല്യം, കോഴിപ്പരൽ, നെല്ലിക്ക, കോലരക്ക്, പഞ്ഞി, ആറ്റുമണൽ എന്നിവയാണ് അഷ്ടബന്ധസാമഗ്രികൾ, അങ്ങനെ വിഗ്രഹം പീഠത്തിൽ ഉറപ്പിച്ച ശേഷം നടത്തുന്നതാണ് അഷ്ടബന്ധകലശം
28) ഹൈന്ദവധർമ്മശാസ്ത്രസമ്മതമായിട്ടുള്ള വിവാഹങ്ങൾ എട്ടുതരത്തിലുണ്ട്. അവ ബ്രഹ്മം, ദൈവം, ആർഷം, പ്രാജാപത്യം,, ഗാന്ധർവ്വം, ആസുരം, രാക്ഷസം, പൈശാചം എന്നിവയാണ്
29) സൂര്യൻ, ചന്ദ്രൻ, കുജൻ (ചൊവ്വ), ബുധൻ, വ്യാഴം, ശുക്രൻ, ശനി, രാഹു, കേതു നവഗ്രഹപൂജയും നവഗ്രഹസ്തോത്രവും ഹൈന്ദവർക്ക് പ്രധാനമാണ്
30) ശരീരത്തിലെ കണ്ണ് (2), മൂക്ക് (2), ചെവി (2), വായ (1), പായു (മലദ്വാരം) - (1), തുവസ്ഥം (മൂത്രദ്വാരം) - (1)
31) ഒമ്പതുദ്വാരമുള്ള ശരീരം
32) മഹാപദ്മം, പദ്മം, ശംഖം, മകരം, കച്ഛപം, മുകുന്ദം, കുന്ദം, നീലം, ഖർവം
33) നിധിപതിയായ കുബേരൻ
34) അർഘ്യം, പാദ്യം, ആചമനീയം, മധുപർക്കം, ഗന്ധം, പുഷ്പം, ധൂപം, ദീപം, നൈവേദ്യം, പുനരാചമനീയം
35) ഈശാവാസ്യം, കോനോപനിഷത്ത്, കഠോപനിഷത്ത്, പ്രശ്നോപനിഷത്ത്, മാണ്ഡൂക്യോപനിഷത്ത്, തൈത്തിരീയം, ഐതരേയം, ഛാന്ദോഗ്യം, ബൃഹദാരണ്യകം
36) ഇഷ്ടദേവതാ പ്രീതിക്കായി നാമങ്ങളോടു കൂടെ പ്രണവം ചേർത്തു ചെയ്യുന്നതാണ് മന്ത്രം
37) യോഗാഭ്യാസം കൊണ്ട് ആത്മവികാസം നേടിയവരെ ഋഷികൾ എന്ന് പറയുന്നു
38) അധ്യാപനം, അധ്യയനം, യജനം, യാജനം, ദാനം, പ്രതിഗ്രഹം (ബ്രാഹ്മണകർമ്മങ്ങൾ)
39) ആതതായികൾ ആറ്
40) പുരയ്ക്ക് തീവെയ്ക്കുന്നവൻ, വിഷം കൊടുക്കുന്നവൻ, കൊല്ലാൻ ആയുധമേന്തിയവൻ, ധനം അപഹരിക്കുന്നവൻ, ഭൂമി അപഹരിക്കുന്നവൻ, അന്യന്റെ പത്നിയെ അപഹരിക്കുന്നവൻ എന്നിവരാണ് അതതായികൾ
41) മൂലാധാരം, മണിപൂരകം, അനാഹതം, സ്വാധിഷ്ഠാനം, വിശുദ്ധിചക്രം, ആജ്ഞാചക്രം
42) വസന്തം, ഗ്രീഷ്മം, വർഷം, ശരത്, ഹേമന്തം, ശിശിരം
43) ഷഡ്കാണ്ഡം - രാമായണം. കർത്താവ് വാൽമീകി
44) സത്യം, ശൌചം, ദയ, തപസ്സ്
45) സുകൃതം, ദുഷ്കൃതം
46) ബ്രഹ്മചര്യം, ദയ, ക്ഷാന്തി, ദാനം, സത്യം, അകല്ക്കത (വഞ്ചനയില്ലായ്മ) അഹിംസ, ആസ്തേയം (മോഷ്ടിക്കാതിരിക്കൽ), മാധുര്യം, ദമം, ഇങ്ങനെ പത്തും ചേർന്നതാണ് യമം അനൃശംസ്യം, ദയ, സത്യം, അഹിംസ, ക്ഷാന്തി, ആർജവം, പ്രീതി, പ്രസാദം, മാധുര്യം, മാർദ്ദവം, ഇങ്ങനെ പത്താണെന്നും പറയുന്നു അഹിംസ, സത്യവാക്ക്, ബ്രഹ്മചര്യം, അകല്ക്കത, ആസ്‌തേയം (മോഷ്ടിക്കാതിരിക്കൽ), ഇവയാണ് പ്രസിദ്ധങ്ങളായ അഞ്ച് യമവ്രതങ്ങൾ
47) ദുഃഖത്തില്‍ നിന്ന് രക്ഷിക്കുന്നത്
48) എല്ലാ പുരുഷാര്‍ത്ഥങ്ങളാലും വ്യാപിക്കപ്പെടുകയും രക്ഷിക്കപ്പെടുകയും ചെയ്യുന്നത് തന്ത്രം
49) തന്ത്ര ശാസ്ത്രത്തെ
50) ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാട്
51) പടലങ്ങള്‍
52) 2895
53) തന്ത്രശാസ്ത്രം
54) ആഗമ ശാസ്ത്രം
55) നിഗമ ശാസ്ത്രം
56) വിഷ്ണുക്രാന്ത , രഥക്രാന്ത, അശ്വക്രാന്ത
57) രുദ്രയാമളം
58) കുളാര്‍ണ്ണവ തന്ത്രം
59) തന്ത്രശാസ്ത്രം, ശില്പശാസ്ത്രം, ജ്യോതിശാസ്ത്രം
60) വിശ്വകര്‍മ്മ്യം
61) ഭഗവത്ഗീത
62) തന്ത്രപദ്ധതി, പ്രയോഗസാരം, ശാസ്ത്രസമുച്ചയം, പ്രയോഗ മഞ്ജരി, വിഷ്ണുസംഹിത, പ്രപഞ്ചസാരം, രഹസ്യഗോപാല - ചിന്താമണി
63) ഗണപതി, ഭദ്രകാളി
64) സ്ഥാപത്യശാസ്ത്രം
65) അചലം, ചലം, ചലാചലം
66) അചല ബിംബങ്ങള്‍
67) ചലം എന്ന വിഭാഗത്തില്‍
68) ചലാചലം
69) ഏകവര്‍ണ്ണം
70) പ്ലാവ്, ചന്ദനം, ദേവദാരു, ശമീ
71) നല്ല ദൃഡതയുള്ളതും, ചുറ്റികകൊണ്ടുതട്ടിയാല്‍ മണിനാദം കേള്‍ക്കുന്നതും
72) മൃദുത്വവും ചുറ്റിക കൊണ്ട് തട്ടിയാല്‍ ഇലതാളത്തിന്റെ ശബ്ദവും കേള്‍ക്കുന്നതും
73) 4 മഹാദിക്കുകളില്‍ എതെങ്കിലുമൊന്നില്‍
74) ശിരസ്സ്‌
75) മുഖം
76)
77) സ്വര്‍ണ്ണം
78) മോക്ഷം
79) ധാന്യാഭിവൃദ്ധി
80) ധവര്‍ദ്ധനവ്‌
81) വെള്ളി നാലുഭാഗം, സ്വര്‍ണ്ണം ഒരുഭാഗം, ചെമ്പ് പിച്ചള എന്നിവ എട്ടുഭാഗം, ഇരുമ്പ് ആവശ്യാനുസരണം
82) രാജഭാവം, ഗുരുഭാവം, ജീവഭാവം (സേവ്യഭാവം)
83) സുപത്മ, ഭദ്ര, പൂര്‍ണ്ണാ, ധൂമ്രാ

ഭാഗം അഞ്ച്

ചോദ്യം1) സുപത്മാ എന്ന ഭൂമിയില്‍ ദേവനെ പ്രതിഷ്ഠിച്ച് പൂജിച്ചാല്‍ ഉണ്ടാകുന്ന ഗുണം?
2) ഭദ്ര എന്ന ഭൂമിയില്‍ ദേവന്റെ പ്രതിഷ്ഠിച്ച് പൂജിച്ചാല്‍ ഉണ്ടാകുന്ന ഫലം?
3) പൂര്‍ണ്ണാ എന്ന ഭൂമിയില്‍ ദേവനെ പ്രതിഷ്ഠിച്ച് പൂജിച്ചാല്‍ ഉണ്ടാകുന്ന ഗുണം?
4) ധൂമ്രാ എന്ന ഭൂമിയില്‍ ദേവനെ പ്രതിഷ്ഠിച്ച് പൂജിച്ചാല്‍ ഉണ്ടാകുന്ന ഗുണം?
5) ദേവ വിഗ്രഹം പുരുഷശിലയാണെങ്കില്‍ പീഠം ഏതു ശിലയിലായിരിക്കണം?
6) ദേവ വിഗ്രഹം സ്ത്രീശിലയിലാണെങ്കില്‍ പീഠം ഏതു ശിലയിലായിരിക്കണം?
7) വൃഷയോനിയില്‍ പണിയുന്ന ക്ഷേത്രത്തിന്റെ മുഖം ഏത് ദിക്കാണ്?
8) ധ്വജയോനിയില്‍ പണിയുന്ന ക്ഷേത്രത്തിന്റെ മുഖം ഏത് ദിക്കാണ്?
9) സിംഹയോനിയില്‍ പണിയുന്ന ക്ഷേത്രത്തിന്റെ മുഖം ഏത് ദിക്കാണ്?
10) വിഗ്രഹങ്ങളെ എട്ടായി തരം തിരിച്ചതില്‍ അവയ്ക്ക് പറയുന്ന പേരുകള്‍ എന്തെല്ലാം?
11) ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠിക്കുന്ന ശിലാവിഗ്രഹങ്ങള്‍ക്ക് പറയുന്ന പേര്?
12) തടിയില്‍ നിര്‍മ്മിച്ച വിഗ്രഹങ്ങള്‍ക്ക് പറയുന്ന പേര്?
13) ഗ്രാമാദികളില്‍ ഏത് ദിക്കിലാണ് വൈഷ്ണവ ക്ഷേത്രം നിര്‍മ്മിക്കേണ്ടത്?
14) ഗ്രാമാദികളില്‍ ശിവ ക്ഷേത്രമാണെങ്കില്‍ ഏത് ദിക്കിലാണ് നിര്‍മ്മിക്കേണ്ടത്?
15) ദുര്‍ഗ്ഗാദേവി ക്ഷേത്രം ഏത് ദിക്കിലാണ് നിര്‍മ്മിക്കേണ്ടത്?
16) ഗ്രമാദികളില്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം ഏത് ദിക്കിലാണ് നിര്‍മ്മിക്കേണ്ടത് വടക്ക്
17) ഗണപതിക്കും ശാസ്താവിനും ഗ്രാമാദികളില്‍ ഏത് ദിക്കിലാണ് ക്ഷേത്രം നിര്‍മ്മിക്കേണ്ടത്?
18) പടിഞ്ഞാറ് ദര്‍ശനമായിരിക്കുന്ന ക്ഷേത്രത്തിന് അവലംബിക്കുന്ന ദിക്കുകള്‍ ഏതെല്ലാം?
19) ഗ്രമാദികളില്‍ കിഴക്ക് ദര്‍ശനമായിരിക്കുന്ന ക്ഷേത്രത്തില്‍ അവലംഭിക്കുന്ന ദിക്കുകള്‍ ഏതെല്ലാം?
20) ദശാതാല വ്യവസ്ഥയില്‍ പ്രതിഷ്ഠ നടത്തുന്ന വിഗ്രഹങ്ങള്‍ ഏതെല്ലാം?
21) നവതാല വ്യവസ്ഥയില്‍ പ്രതിഷ്ഠ നടത്തുന്ന വിഗ്രഹങ്ങള്‍ ഏതെല്ലാം?
22) സ്പ്തതാല വ്യവസ്ഥയില്‍ പ്രതിഷ്ഠ നടത്തുന്ന വിഗ്രഹങ്ങള്‍ ഏതെല്ലാം?
23) ഷഡ്താല വ്യവസ്ഥയില്‍ പ്രതിഷ്ഠ നടത്തുന്ന വിഗ്രഹം ഏത്?
24) ചതുഷ്താല വ്യവസ്ഥയില്‍ പ്രതിഷ്ഠ നടത്തുന്ന വിഗ്രഹങ്ങള്‍ ഏതെല്ലാം?
25) ദ്വിതാലത്തില്‍ പ്രതിഷ്ഠ നടത്തുന്ന വിഗ്രഹങ്ങള്‍ ഏതെല്ലാം?
26) ഏകതാലത്തില്‍ പ്രതിഷ്ഠ നടത്തുന്ന വിഗ്രഹം ഏത്?
27) യാഗശാലയിലെ "യൂപം" ക്ഷേത്രത്തിലെ എന്തിനോടുപമിക്കുന്നു?
28) യാഗശാലയിലെ ഉത്തരവേദി എന്ന ശാല ക്ഷേത്രത്തിലെ എന്തിനോടുപമിക്കുന്നു?
29) യാഗശാലയിലെ "ദശപദം" എന്ന തറ ക്ഷേത്രസംവിധാനത്തില്‍ എന്താണ്?
30) വലിയ ബലിക്കല്ലിനു പറയുന്ന ഒരു പേരെന്ത്?
31) യജ്ഞ സമ്പ്രദായത്തില്‍ അഗ്നിയുടെ സ്ഥാനം ക്ഷേത്രസംവിധാനത്തില്‍ എന്തിനാണുള്ളത്?
32) ക്ഷേത്രത്തിലെ ശ്രീകോവില്‍ മനുഷ്യശരീരത്തില്‍ ഏത് സ്ഥാനമാണുള്ളത്?
33) ക്ഷേത്രത്തിലെ അന്തരാളം മനുഷ്യശരീരത്തില്‍ എന്ത് സ്ഥാനമാണുള്ളത്?
34) ശ്രീകോവിലിലെ സ്തംഭങ്ങള്‍ മനുഷ്യശരീരത്തില്‍ എന്തുസ്ഥാനം വഹിക്കുന്നു?
35) അര്‍ദ്ധമണ്ഡപം മനുഷ്യശരീരത്തില്‍ എന്ത് സ്ഥാനമാണുള്ളത്?
36) മുഖമണ്ഡപം മനുഷ്യശരീരത്തില്‍ ഏത് സ്ഥാനം പ്രതിനിധാനം ചെയ്യുന്നു?
37) ധ്വജസ്തംഭം മനുഷ്യശരീരത്തില്‍ ഏത് സ്ഥാനം പ്രതിനിധാനം ചെയ്യുന്നു?
38) ബലിപീഠം മനുഷ്യശരീരത്തില്‍ ഏത് സ്ഥാനം വഹിക്കുന്നു?
39) ക്ഷേത്രത്തിലെ ഗോപുരം മനുഷ്യശരീരത്തിലെ ഏത് സ്ഥാനവുമായി ബന്ധപ്പെട്ടുകിടക്കുന്നു?
40) ക്ഷേത്രത്തിലെ യാഗശാല മനുഷ്യശരീരത്തിലെ എന്തിനോട് തുല്യമാണ്?
41) ക്ഷേത്രത്തിലെ ദീപങ്ങള്‍ മനുഷ്യശരീരത്തിലെ എന്തിനോട് സാമ്യമാകുന്നു?
42) ശ്രീകോവിലുകളുടെ മൂന്നു ആകൃതികള്‍ ഏവ?
43) ഉയരവിസ്ഥാരങ്ങളുടെ അനുപാതത്തില്‍ വര്‍ഗ്ഗീകരിച്ചിരിക്കുന്ന ശ്രീകോവിലുകള്‍ക്ക് പറയുന്ന പേരുകള്‍ ഏതെല്ലാം?
44) ചതുരശ്രമായ പ്രാസാദത്തിന് പറയുന്ന പേരെന്ത്‌?
45) വൃത്തപ്രാസാദത്തിനു പറയുന്ന പേരെന്ത്‌?
46) അഷ്ടാശ്ര പ്രാസാദത്തിനു പറയുന്ന പേരെന്ത്‌?
47) അഞ്ചായി തരം തിരിച്ചിരിക്കുന്ന ഗോപുരങ്ങള്‍ക്ക് പറയുന്ന പേരെന്ത്‌?
48) ക്ഷേത്രത്തിന് നാല് ദിക്കുകളിലും ഗോപുരമുള്ളതിനു പറയുന്ന പേരെന്ത്‌?
49) വളരെ നിലകളുള്ള പ്രാസാദത്തിനു പറയുന്ന പേരെന്ത്‌?
50) വൃത്താകാരമായ പ്രാസാദമുള്ളതിനു പറയപ്പെടുന്ന പേരെന്ത്‌?
51) ക്ഷേത്രത്തിലെ ഉത്തരത്തില്‍ ഉത്തമമായ ഉത്തരത്തിന് പറയുന്ന പേരെന്ത്?
52) ക്ഷേത്രത്തിലെ മാദ്ധ്യമമായ ഉത്തരത്തിന് പറയുന്ന പേര്?
53) ക്ഷേത്രത്തിലെ ഉത്തരങ്ങളില്‍ അധമമായ ഉത്തരത്തിന് പറയുന്ന പേര്?
54) ആദികാവ്യം എന്ന പേരിൽ അറിയപ്പെടുന്ന ഇതിഹാസം ഏത്?
55) ആദികവി എന്ന പേരിൽ അറിയപ്പെടുന്ന മഹർഷി ആര്?
56) സാധാരണയായി കർക്കിടകമാസത്തിൽ കേരളത്തിൽ പാരായണം ചെയ്യപ്പെടുന്ന ഗ്രന്ഥം ഏത്?
57) ആദ്ധ്യാത്മരാമായണം കിളിപ്പാട്ട് രചിച്ചതാര്?
58) ആദ്ധ്യാത്മരാമായണം കിളിപ്പാട്ടിൽ ആദ്യത്തെ കാണ്ഡത്തിന്റെ പേരെന്ത്?
59) ആദ്ധ്യാത്മരാമായണം കിളിപ്പാട്ട് തുടങ്ങുന്നത് ഏതു പദങ്ങളോടു കൂടിയാണ്?
60) ആദ്ധ്യാത്മരാമായണം ആർ തമ്മിലുള്ള സംവാദമായിട്ടാണ് രചിക്കപ്പെട്ടിട്ടുള്ളത്‌?
61) ആദ്ധ്യാത്മരാമായണം മൂലം ഏതു ഭാഷയിലാണ്?
62) വാല്മീകി രാമായണം മൂലം ഏതു ഭാഷയിലാണ്?
63) വാല്മീകിക്ക് രാമായണം ഉപദേശിച്ചത് ആരായിരുന്നു?
64) വാല്മീകി ഏതു നദിയിൽ സ്നാനത്തിനു പോയപ്പോളായിരുന്നു കാട്ടാളൻ ക്രൗഞ്ചപക്ഷിയെ വധിച്ചത് കാണാനിടയായത്?
65) വാല്മീകി ആദ്യമായി രചിച്ച ശ്ലോകം തുടങ്ങുന്നത് എങ്ങനെയാണ്?
66) വാല്മീകി രാമായണത്തിൽ എത്ര കാണ്ഡങ്ങളുണ്ട്‌?
67) വാല്മീകി രാമായണത്തിൽ എത്ര ശ്ലോകങ്ങളുണ്ട്?
68) ദശരഥമഹാരാജാവിന്റെ മൂലവംശമേത്?
69) ദശരഥമഹാരാജാവിന്റെ പിതാവ് ആരായിരുന്നു?
70) ദശരഥ മഹാരാജാവ് വാണിരുന്ന രാജ്യത്തിന്റെ പേരെന്ത്?
71) ദശരഥ മഹാരാജാവിന്റെ രാജ്യത്തിന്റെ തലസ്ഥാനം ഏതായിരുന്നു?
72) സൂര്യവംശത്തിന്റെ കുലഗുരു ആരായിരുന്നു?
73) ദശരഥ മഹാരാജാവിന്റെ മന്ത്രിമാരിൽ പ്രധാനി ആരായിരുന്നു?
74) ദശരഥമഹാരാജാവിന്റെ പത്നിമാർ ആരെല്ലാമായിരുന്നു?
75) ദശരഥന്റെ പുത്രിയുടെ പേരെന്തായിരുന്നു?
76) ദശരഥപുത്രിയായ ശാന്തയെ വളർത്തുപുത്രിയായി നൽകിയത് ആർക്കായിരുന്നു?
77) ദശരഥപുത്രിയായ ശാന്തയെ വിവാഹം ചെയ്തത് ആരായിരുന്നു?
78) കൈകേയി ഏതു രാജ്യത്തിലെ രാജാവിന്റെ പുത്രിയായിരുന്നു?
79) പുത്രന്മാർ ഉണ്ടാകാനായി ദശരഥൻ എന്ത് കർമ്മമാണ് അനുഷ്ഠിച്ചത്?
80) ദശരഥന് പുത്രലബ്ധിക്കുള്ള ഉപായം ഉപദേശിച്ചത് ആരായിരുന്നു?
81) ഏതു നദിയുടെ തീരത്തുവെച്ചായിരുന്നു പുത്രകാമേഷ്ടി നടത്തപ്പെട്ടത്?
82) പുത്രകാമേഷ്ടി നടത്തപ്പെട്ടത് ആരുടെ കാർമ്മികത്വത്തിൽ കീഴിലായിരുന്നു?
83) പുത്രകാമേഷ്ടി സമാപിച്ചപ്പോൾ അഗ്നികുണ്ഡത്തിൽ നിന്ന് ഉയർന്നുവന്നത് ആരായിരുന്നു?
84) പുത്രകാമേഷ്ടി സമാപിച്ചപ്പോൾ ഹോമകുണ്ഡത്തിൽ നിന്ന് ഉയർന്നുവന്ന വഹ്നിദേവൻ ദശരഥന് നൽകിയത് എന്തായിരുന്നു?
85) ദശരഥപുത്രന്മാരിൽ മഹാവിഷ്ണുവിന്റെ അധികാംശംകൊണ്ട് ജനിച്ചത് ആരായിരുന്നു?
86) ശ്രീരാമന്റെ മാതാവ് ആരായിരുന്നു?
87) ശ്രീരാമൻ അവതരിച്ച നക്ഷത്രവും തിഥിയും ഏതെല്ലാമായിരുന്നു?
88) ശ്രീരാമന്റെ അവതാരസമയത്ത് എത്രഗ്രഹങ്ങൾ ഉച്ചസ്ഥിതിയിലായിരുന്നു?
89) മഹാവിഷ്ണുവിന്റെ കയ്യിലുള്ള ശംഖിന്റെ പേരെന്ത്?
90) മഹാവിഷ്ണുവിന്റെ ശംഖിന്റെ അംശം ദശരഥപുത്രന്മാരിൽ ആരായിട്ടായിരുന്നു ജനിച്ചത്?
91) ആദിശേഷന്റെ അംശം ദശരഥപുത്രന്മാരിൽ ആരായിട്ടായിരുന്നു ജനിച്ചത്?
92) ശത്രുഘ്നനായി അവതരിച്ചത് മഹാവിഷ്ണുവിന്റെ ഏത് ആയുധത്തിന്റെ അംശമായിരുന്നു?
93) കൈകേയിയുടെ പുത്രൻ ആരായിരുന്നു?
94) ദശരഥപുത്രന്മാരിൽ ഏറ്റവും ഇളയവൻ ആരായിരുന്നു?
95) ദശരഥപത്നിമാരിൽ ഇരട്ടക്കുട്ടികളെ പ്രസവിച്ചത് ആരായിരുന്നു?
96) സുമിത്രയുടെ പുത്രന്മാർ ആരെല്ലാമായിരുന്നു?
97) ദശരഥപുത്രന്മാരുടെ ജാതകർമ്മം, നാമകരണം തുടങ്ങിയ സംസ്കാരങ്ങൾ നടത്തിയത് ആരായിരുന്നു?
98) യാഗരക്ഷയ്ക്കായി രാമലക്ഷ്മണന്മാരെ തന്റെ കൂടെ അയയ്ക്കുവാൻ ദശരഥനോട്‌ അഭ്യർത്ഥിച്ചത് ആരായിരുന്നു?
99) വിശപ്പും ദാഹവും അറിയാതിരിക്കാനായി വിശ്വാമിത്രൻ രാമാലക്ഷ്മണന്മാർക്ക് ഉപദേശിച്ച മന്ത്രങ്ങൾ ഏവ?
100) ശ്രീരാമനാൽ ആദ്യമായി വധിയ്ക്കപ്പെട്ട രാക്ഷസി ആരായിരുന്നു?
101) താടക മുജ്ജന്മത്തിൽ ആരായിരുന്നു?
102) വിശ്വാമിത്രന്റെ യാഗം മുടക്കുവാൻ എത്തിയ രാക്ഷസന്മാർ ആരെല്ലാമായിരുന്നു?
103) വിശ്വാമിത്രന്റെ യാഗം മുടക്കുവാൻ എത്തിയ രാക്ഷസന്മാരിൽ ശ്രീരാമനാൽ വധിക്കപ്പെട്ടവൻ ആരായിരുന്നു?
104) വിശ്വാമിത്രൻ യാഗം നടത്തിയ ആശ്രമപ്രദേശത്തിന്റെ പേരെന്തായിരുന്നു?
105) ശ്രീരാമനാൽ ശാപമോക്ഷം നൽകപ്പെട്ട മുനിപത്നി ആരായിരുന്നു?
106) അഹല്യയുടെ ഭർത്താവായ മഹർഷി ആരായിരുന്നു?
107) അഹല്യയെ കബളിപ്പിക്കാൻ ചെന്ന ദേവൻ ആരായിരുന്നു?
108) അഹല്യ ഗൗതമശാപത്താൽ ഏതു രൂപത്തിലായിത്തീർന്നു?
109) അഹല്യയുടെ പുത്രൻ ആരായിരുന്നു?
110) അഹല്യ ശാപവിമുക്തയായ ശേഷം രാമലക്ഷ്മണന്മാരെ വിശ്വാമിത്രൻ കൂട്ടിക്കൊണ്ടുപോയത് എവിടേക്കായിരുന്നു?
111) മിഥിലയിലെ രാജാവ് ആരായിരുന്നു?
112) വിശ്വാമിത്രൻ രാമലക്ഷ്മണന്മാരെ മിഥിലയിലേക്കു കൂട്ടിക്കൊണ്ടുപോയത് എന്ത് ദർശിക്കുവാനായിരുന്നു?
113) ജനകമഹാരാജാവിന്റെ പുത്രിയുടെ പേരെന്തായിരുന്നു?
114) ജനകമഹാരാജാവിന് പുത്രിയെ ലഭിച്ചത് എവിടെ വെച്ചായിരുന്നു?
115) സീതാദേവിയെ വിവാഹം ചെയ്യുവാൻ വീര പരീക്ഷയായി ജനകൻ നിശ്ചയിച്ചത് എന്തായിരുന്നു?
116) വസിഷ്ഠന്റെ പത്നി ആരായിരുന്നു?
117) ലക്ഷ്മണൻ വിവാഹം ചെയ്ത കന്യകയുടെ പേരെന്തായിരുന്നു?
118) ഭരതന്റെ പത്നിയുടെ പേരെന്ത്?
119) ശത്രുഘ്നന്റെ പത്നിയുടെ പേരെന്ത്?
120) സീതയായി ജനിച്ചത് ഏത് ദേവിയായിരുന്നു?
121) സീതാ സ്വയംവരം കഴിഞ്ഞ് അയോദ്ധ്യയിലേക്കു മടങ്ങുമ്പോൾ ശ്രീരാമാദികളെ നേരിട്ടത് ആരായിരുന്നു?

ഉത്തരം 1) രോഗം, അനര്‍ത്ഥം എന്നിവയെ നശിപ്പിക്കുന്നു
2) സര്‍വ്വാഭിഷ്ട സിദ്ധി കൈവരുന്നു
3) ധനധാന്യാദികളുടെ വര്‍ദ്ധനവ്‌
4) സര്‍വ്വ ദോഷങ്ങളും സംഭവിക്കും
5) സ്ത്രീശില
6) പുരുഷശില
7) കിഴക്ക്
8) പടിഞ്ഞാറ്
9) വടക്ക്
10) ശൈലി, ദാരുമയി, ലൗഹി, ലേപ്യ, ലേഖ്യ, സൈകതി, മനോമായി, മണിമയി
11) ശൈലി
12) ദാരുമയി
13) കിഴക്കും, പടിഞ്ഞാറും
14) ഈശാനകോണില്‍
15) വായുകോണില്‍
16)
17) നിര്യതികോണില്‍
18) ഈശാനം, കിഴക്ക്, അഗ്നികോണ്‍, തെക്ക്
19) നിര്യതി, പടിഞ്ഞാറ്, വായുകോണ്‍, വടക്ക്
20) ബ്രഹ്മാവ്‌, വിഷ്ണു, ശിവന്‍
21) അഷ്ടദിക്പാലകന്മാര്‍, സൂര്യന്‍
22) ചെറു ദൈവങ്ങള്‍
23) കുമാരന്‍
24) ഭൂതഗണങ്ങള്‍
25) മത്സ്യം, കൂര്‍മ്മം
26) നാഗം
27) ധ്വജസ്തംഭം
28) ബലിക്കല്‍പ്പുര
29) ബലിക്കല്ല്
30) ശ്രീബലിനാഥന്‍
31) ബിംബത്തിന്
32) ശിരസ്സ്‌
33) മുഖം
34) കണ്ണുകള്‍
35) കഴുത്ത്
36) ഹൃദയം
37) ലിംഗം
38) ഗുദം
39) പാദം
40) നാഡികള്‍
41) പഞ്ചെന്ദ്രിയങ്ങളോട്
42) ചതുരം, വൃത്തം, അര്‍ദ്ധവൃത്തം
43) ശന്തികം, പൗഷ്ടികം, ജയദം, അദ്ഭുതം, സര്‍വ്വകാമികം
44) നാഗരം
45) ദ്രാവിഡം
46) വേസരം
47) ദ്വാരശോഭ, ദ്വാരശാല, ദ്വാരപ്രാസാദം, ദ്വാരഹര്‍മ്മ്യം, ദ്വാരഗോപുരം
48) സ്വസ്തികം
49) സര്‍വ്വതോഭദ്രം
50) നന്ദ്യാവര്‍ത്തം
51) ഖണ്േഡാത്തരം
52) പത്രോത്തരം
53) രൂപോത്തരം
54) വാല്മീകി രാമായണം
55) വാല്മീകി മഹർഷി
56) ആദ്ധ്യാത്മരാമായണം കിളിപ്പാട്ട്
57) തുഞ്ചത്ത് എഴുത്തച്ഛൻ
58) ബാലകാണ്ഡം
59) ശ്രീരാമ! രാമ! രാമ!
60) ഉമാ മഹേശ്വരന്മാർ
61) സംസ്കൃതം
62) സംസ്കൃതം
63) ശ്രീനാരദമഹർഷി
64) തമസാനദി
65) മാ നിഷാദ
66) ഏഴ് എണ്ണം
67) 24,000 എണ്ണം
68) സൂര്യവംശം
69) അജമഹാരാജാവ്
70) കോസലം
71) അയോദ്ധ്യ
72) വസിഷ്ഠൻ
73) സുമന്ത്രർ
74) കൗസല്യ, കൈകേയി, സുമിത്ര
75) ശാന്ത
76) രോമപാദൻ
77) ഋഷ്യശൃംഗമഹർഷി
78) കേകയം
79) പുത്രകാമേഷ്ടി
80) വസിഷ്ഠൻ
81) സരയൂനദി
82) ഋഷ്യശൃംഗമഹർഷി
83) വഹ്നിദേവൻ
84) പായസം
85) ശ്രീരാമൻ
86) കൗസല്യ
87) നക്ഷത്രം - പുണർതം, തിഥി - നവമി
88) അഞ്ച്
89) പാഞ്ചജന്യം
90) ഭരതൻ
91) ലക്ഷ്മണൻ
92) ചക്രം (സുദർശനം)
93) ഭരതൻ
94) ശത്രുഘ്നൻ
95) സുമിത്ര
96) ലക്ഷ്മണശത്രുഘ്നന്മാർ
97) വസിഷ്ഠൻ
98) വിശ്വാമിത്രൻ
99) ബല, അതിബല
100) താടക
101) യക്ഷി
102) മാരീചൻ, സുബാഹു
103) സുബാഹു
104) സിദ്ധാശ്രമം
105) അഹല്യ
106) ഗൗതമൻ
107) ദേവേന്ദ്രൻ
108) ശില
109) ശതാനന്ദൻ
110) മിഥിലാപുരി
111) ജനകൻ
112) ശൈവചാപം
113) സീത
114) ഉഴവുചാൽ
115) ശൈവചാപഭഞ്ജനം
116) അരുന്ധതി
117) ഊർമ്മിള
118) മാണ്ഡവി
119) ശ്രുതകീർത്തി
120) മഹാലക്ഷ്മി
121) പരശുരാമൻ