2019, ഡിസംബർ 30, തിങ്കളാഴ്‌ച

ചക്ര ധ്യാനവിദ്യ



ചക്ര ധ്യാനവിദ്യ

ചക്ര ധ്യാന വിദ്യ എന്ത്?
മനുഷ്യന്റെ സൂഷ്മ ശരീരത്തിൽ കുടികൊള്ളുന്ന 6 ചക്രങ്ങളെ ( ഊർജ്ജ കേന്ദ്രങ്ങൾ )  മന്ത്രം, പ്രാണൻ, മനസ് എന്നിവയെ ഉപയോഗിച്ച്  Active ആക്കുന്ന സൂക്ഷ്മയോഗ പരിശീലന മാർഗമാണ് ചക്ര ധ്യാന വിദ്യ.


സ്ഥൂല - സൂഷ്മ - കാരണ ശരീരങ്ങളെ ഊർജ്ജവൽക്കരിക്കുന്നു. ശരീരത്തിന്റെ ചൈതന്യം, തേജസ്സ്, ആരോഗ്യം  എന്നിവ വർദ്ധിപ്പിക്കുന്നു. പ്രമേഹം, ബ്ലഡ് പ്രഷർ, ക്ഷീണം തുടങ്ങിയ പാരമ്പര്യ - ജീവിത ശൈലീ രോഗങ്ങളെ  നിവാരണം ചെയ്യാൻ സഹായിക്കുന്നു.

മനസിന് അപാരമായ ശാന്തി, ഏകാഗ്രത , സന്തോഷം എന്നിവ കൈവരുന്നു. മാനസിക ഗുണങ്ങൾ, ശക്തികൾ എന്നിവ വർദ്ധിക്കുന്നു. ബോധ - ഉപബോധ - അബോധ - അതീത മനസുകളെ കണ്ടെത്താൻ സഹായിക്കുന്നു. മാനസിക സംഘർഷങ്ങൾ, ദൗർബല്യങ്ങൾ, ദു:ഖങ്ങൾ എന്നിവയെ നിവാരണം ചെയ്യുന്നു.

ബുദ്ധി വികസിക്കുന്നു. ഓർമ്മശക്തി , ഗ്രഹണ ശക്തി എന്നിവ വർദ്ധിപ്പിച്ച്  സാമാന്യ - അസാമാന്യ ബൗദ്ധിക ശേഷികളെ കൂട്ടുന്നു. അതീന്ദ്രിയ ജ്ഞാന സമ്പാദനത്തിന് സഹായിക്കുന്നു.

ത്വരിതഗതിയിലുള്ള ആത്മീയ വികാസം സാധ്യമാക്കുന്നു.കുണ്ഡലിനിയിലൂടെ പ്രാണൻ തടസങ്ങളില്ലാതെ സഞ്ചരിക്കുന്നു. ഇതിന്റെ ഫലമായി  ഷഡാധാര ചക്രങ്ങൾ ( മൂലാധാര - സ്വാധിഷ്ഠാന - മണിപൂരക - അനാഹത - വിശുദ്ധി - അജ്ഞാ ചക്രങ്ങൾ )  Active ആകുന്നു. സാധകന് ആത്മീയ അനുഭവങ്ങൾ, അനുഭൂതികൾ ലഭ്യമാകുന്നു.



സ്ഥൂല - സൂഷ്മ - കാരണ ശരീരങ്ങളെ ഊർജ്ജവൽക്കരിക്കുന്നു. ശരീരത്തിന്റെ ചൈതന്യം, തേജസ്സ്, ആരോഗ്യം  എന്നിവ വർദ്ധിപ്പിക്കുന്നു. പ്രമേഹം, ബ്ലഡ് പ്രഷർ, ക്ഷീണം തുടങ്ങിയ പാരമ്പര്യ - ജീവിത ശൈലീ രോഗങ്ങളെ  നിവാരണം ചെയ്യാൻ സഹായിക്കുന്നു.

മനസിന് അപാരമായ ശാന്തി, ഏകാഗ്രത , സന്തോഷം എന്നിവ കൈവരുന്നു. മാനസിക ഗുണങ്ങൾ, ശക്തികൾ എന്നിവ വർദ്ധിക്കുന്നു. ബോധ - ഉപബോധ - അബോധ - അതീത മനസുകളെ കണ്ടെത്താൻ സഹായിക്കുന്നു. മാനസിക സംഘർഷങ്ങൾ, ദൗർബല്യങ്ങൾ, ദു:ഖങ്ങൾ എന്നിവയെ നിവാരണം ചെയ്യുന്നു.
ബുദ്ധി വികസിക്കുന്നു. ഓർമ്മശക്തി , ഗ്രഹണ ശക്തി എന്നിവ വർദ്ധിപ്പിച്ച്  സാമാന്യ - അസാമാന്യ ബൗദ്ധിക ശേഷികളെ കൂട്ടുന്നു. അതീന്ദ്രിയ ജ്ഞാന സമ്പാദനത്തിന് സഹായിക്കുന്നു.
ത്വരിതഗതിയിലുള്ള ആത്മീയ വികാസം സാധ്യമാക്കുന്നു.കുണ്ഡലിനിയിലൂടെ പ്രാണൻ തടസങ്ങളില്ലാതെ സഞ്ചരിക്കുന്നു. ഇതിന്റെ ഫലമായി  ഷഡാധാര ചക്രങ്ങൾ ( മൂലാധാര - സ്വാധിഷ്ഠാന - മണിപൂരക - അനാഹത - വിശുദ്ധി - അജ്ഞാ ചക്രങ്ങൾ )  Active ആകുന്നു. സാധകന് ആത്മീയ അനുഭവങ്ങൾ, അനുഭൂതികൾ ലഭ്യമാകുന്നു.

ആർക്കൊക്കെ പഠിക്കാം

ജാതി - മത- സ്ത്രീ - പുരുഷ വ്യത്യാസമില്ലാതെ മനുഷ്യനായി പിറന്ന ഏതൊരാൾക്കും ചക്ര ധ്യാന വിദ്യ അഭ്യസിക്കാം.
.............................
പരിശീലന തീയതി : 22.12.2019

സ്ഥലം :
യോഗോപാസന കേന്ദ്രം
( വൈക്കം ധ്യാന മണ്ഡലി )
ഫോൺ: 8078388409

കടപ്പാട് 

നാമജപത്തിനുള്ള ചിട്ടകൾ




നാമജപത്തിനുള്ള ചിട്ടകൾ

1. പ്രഭാതത്തില് ബ്രഹ്മമുഹൂർത്തത്തിലും വൈകുന്നേരം സന്ധ്യാസമയവും വളരെ നല്ലതാണ്. ഈ സമയങ്ങളിൽ സത്വശുദ്ധി വർദ്ധിക്കുന്നു. കൃത്യമായ സമയനിഷ്ഠ പാലിക്കാൻ ശ്രദ്ധിക്കണം.
2. നിത്യേന ഒരേ സ്ഥലത്തിരുന്നു ജപിക്കണം. സമയവും സ്ഥലവും മാറ്റരുത്.
3. സമകായശിരോഗ്രീവനായി ഇരിക്കണം. യോഗാസനത്തില് ഏതെങ്കിലും ഒന്നിനെയെങ്കിലും തിരഞ്ഞെടുക്കണം. അത് മനസ്സിനെ നിശ്ചലമാകാന് സഹായിക്കും.
4. കിഴക്കോ വടക്കോ തിരിഞ്ഞിരിക്കാന് ശ്രദ്ധിക്കണം.
5. മാന്തോല്, കുശ, പരവതാനി എന്നിങ്ങനെ ഏതെങ്കിലും ഇരിപ്പിടം തിരഞ്ഞെടുക്കുക, ഇത് ശരീരത്തിലെ വൈദ്യുതിയെ രക്ഷിക്കും.
6. ഇഷ്ടദേവതയുടെ സ്തുതികളും കീർത്തനങ്ങളും സാത്വികഭാവത്തെ ഉണ്ടാക്കാൻ സഹായകമാണ്.
7. മന്ത്രോച്ചാരണം തെറ്റ് കൂടാതെ വ്യക്തതയോടെ ചെയ്യണം.
8. നിരന്തരമായ ജാഗ്രത അവസാനംവരെ ഉണ്ടായിരിക്കണം. പലപ്പോഴും ഉണർവ്വും ഉത്സാഹവും ആദ്യം ഉണ്ടാവുമെങ്കിലും പിന്നീട് മനസ്സ് ചലിക്കാൻ തുടങ്ങും. ഇവയെ ജയിക്കുകതന്നെ വേണം.
9. ജപമാല ഉണർവ്വുണ്ടാക്കുന്നു, ഔത്സുക്യത്തെ വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് ജപതൃഷ്ണയെ വളർത്തുന്നു. ഇത്ര മാല ജപിക്കും എന്ന് തീർച്ചപ്പെടുത്തണം.
10. ജപിക്കുമ്പോൾ ആദ്യം ഉച്ചത്തിലും പിന്നീട് പതുക്കെയും അവസാനം മനസ്സിലും
ജപിച്ചാൽ മന്ത്രഉച്ചാരണത്തിൽ വൈവിധ്യം വരികയും അത് ശ്രദ്ധ നിലനിർത്താനും, മുഷിച്ചിൽ അകറ്റാനും വിശ്രമത്തിനും സഹായിക്കുന്നു.
11. ജപത്തോടുകൂടി തന്നെ ഇഷ്ടദേവതാ സ്വരൂപത്തെ ധ്യാനിക്കുകയും വേണം.
12. ജപം കഴിഞ്ഞാൽ ഒരു പത്തു മിനിറ്റ് ഇരുന്നു ഒരു സ്തുതിയോ കീർത്തനമോ പാടുക. ദേവന്റെ സ്വരൂപത്തെ ധ്യാനിച്ചു കൊണ്ടു സാഷ്ടാംഗനമസ്ക്കാരം ചെയ്തു മെല്ലെ എഴുന്നേല്ക്കുക.
സാധനകൾ ദൃഡനിശ്ചയത്തോടും നിരന്തര പരിശ്രമത്തോടും ചിട്ടയിലും ചെയ്‌താൽ ഫലം ലഭിക്കുക തന്നെ ചെയ്യും.
സന്ധ്യാസമയത്തിന് ജീവിതത്തിൽ വളരെയേറെ പ്രാധാന്യം ആചാര്യന്മാർ കല്പിച്ചിട്ടുണ്ട്. സന്ധ്യാസമയം നാമജപത്തിന് മാത്രമുള്ളതാണ്. സൂര്യന്റെയും ചന്ദ്രന്റെയും സദ്ഗുണങ്ങൾ ഭൂമിയിൽ അനുഭവപ്പെടാത്ത സമയമാണത്. അന്തരീക്ഷം വിഷവായുക്കളെ കൊണ്ട് അപ്പോൾ നിറഞ്ഞിരിക്കും. ആ സമയത്ത് നാമജപമല്ലാതെ മറ്റൊന്നും ചെയ്യരുത്. കിണറ്റിൽ നിന്ന് വെള്ളം കോരാനോ കല്ലിൽ തുണികൾ അടിച്ചു ശബ്ദമുണ്ടാക്കി അലക്കാനോ, ചെടികളിൽ നിന്ന് ഇലകളോ കായ്കളോ കിഴങ്ങുകളോ ഒന്നും അടർത്തിയെടുക്കാനോ, പൂക്കൾ പറിക്കാനോ പാടുള്ളതല്ല. സന്ധ്യയായാൽ ചെടികൾ നിശ്ചലമാകയും രാത്രി സുഷുപ്തിയില് ലയിക്കുകയും ചെയ്യുന്നു. സന്ധ്യാസമയം ജലപാനംപോലും അരുത്. സന്ധ്യയില് സംഗം ചെയ്ത് കുട്ടികൾ ജനിച്ചാൽ അവര് മന്ദബുദ്ധികളോ ദുഷ്ടരോ ആയിത്തീരും. ക്ഷേത്രത്തില് സന്ധ്യക്കുള്ള ദീപാരാധന തൊഴുന്നത് വളരെ വിശേഷമാണ്.
ചിത്രത്തിൽ ഇനിപ്പറയുന്നത്‌ അടങ്ങിയിരിക്കാം: ഒരു വ്യക്തി

2019, ഡിസംബർ 15, ഞായറാഴ്‌ച

പത്തിയൂർ ദുർഗ്ഗാക്ഷേത്രം ,ആലപ്പുഴ ജില്ല




പത്തിയൂർ ദുർഗ്ഗാക്ഷേത്രം ,ആലപ്പുഴ ജില്ല
==============================================




ആലപ്പുഴ ജില്ലയിലെ പത്തിയൂർ പഞ്ചായത്തിൽ. കായംകുളത്തിനടുത്ത് കരിയിലേക്കുളങ്ങരയിൽ നിന്നും ഒന്നര കിലോമീറ്റര് കിഴക്കുഭാഗത്ത് സ്ഥിതി ചെയ്യുന്നു .പ്രധാനമൂർത്തി ദുർഗ്ഗ. വട്ട ശ്രീകോവിൽ .കിഴക്കോട്ടു ദർശനം .മൂന്നു നേരം പൂജയുണ്ട് രണ്ടു തന്ത്രിമാർ .താഴമണ്ണും ,കുഴിക്കാട്ടും ദുർഗ്ഗ ചാതുർ ബാഹുവാണ് .ശംഘു ചക്രം, അഭയഹസ്തം കടിഹസ്തം -സാധാരണ നിലയിൽ കടിഹസ്തം അപൂർവ്വമാണ് വലതുകൈകൊണ്ട് അഭയ മുദ്രയും ,വഞ്ചിതാർത്ഥങ്ങൾ പ്രദാനം ചെയ്യുന്നു എന്ന് കാണിയ്ക്കാൻ വരമുദ്രയും കൈ നിവർത്തിപിടിച്ചു വിരലുകൾ മുകളിലേയ്ക്കു നിവർത്തിയ മുദ്രയാണ് അഭയമുദ്ര. വിരലുകൾ മുകളിലേയ്ക്കു നിവർത്തിയ മുദ്രയാണ് അഭയമുദ്ര. വിരലുകൾ അധോമുഖമാണെങ്കിൽ വരമുദ്ര. അധോമുഖ വാമഹസ്ത വശ്യതോ വരമുദ്രികഊർദ്ധികൃതോ ദക്ഷഹസ്ഥ :പ്രസ്യതോ ത ഭയ മുദ്രിക എന്ന് പ്രമാണം )
ഉപദേവത ,ശിവൻ, ഗണപതി ഹനുമാൻ, ശ്രീകൃഷ്ണൻ നാഗം രക്ഷസ് ശാസ്താവ് .മീനത്തിലെ മകംകൊടി കയറി 10 ദിവസത്തെ ഉത്സവം കെട്ടുകാഴ്ചയും തെരളി വഴിപാടും ഉണ്ട് .കായംകുളം രാജാവിന്റെ ക്ഷേത്രമായിരുന്നു ഇപ്പോൾ തിരുവതാം കൂർ ദേവസം ബോർഡ് ഭരണം ഇതിന്റെ കീഴേടമാണ്കുറ്റികുളങ്ങര ദേവിക്ഷേത്രം

2019, ഡിസംബർ 14, ശനിയാഴ്‌ച

കാർപ്പിള്ളികാവ് ശിവ ക്ഷേത്രം എറണാകുളം ജില്ല




കാർപ്പിള്ളികാവ് ശിവ ക്ഷേത്രം എറണാകുളം ജില്ല
===============================================
എറണാകുളം ജില്ലയിലെ മഞ്ഞപ്രയിൽ .കാലടി -മഞ്ഞപ്ര റൂട്ടിൽ ചന്ദ്രപ്പുര കവലക്കു തെക്കു ഭാഗത്ത് .പ്രധാനമൂർത്തി ശിവൻ. പടിഞ്ഞാട്ടു ദര്ശനം മൂന്ന് നേരം പൂജയുണ്ട് തന്ത്രി കുറ്റാല കാട് .ഉപദേവതാ കാർത്ത്യവീരാർജ്ജുനൻ ഭുവനേശ്വരി, ശാസ്താവ് ഗണപതി,ശിവൻ ഇവരിൽ കരാത്തവീരർജുനൻ പ്രാധന്യമര്ഹിക്കുന്നു. ഈ വിഗ്രഹത്തിനു അംഗഭംഗമുണ്ട് സാധാരണ ശിവക്ഷേത്രങ്ങളെ കാവെന്നു പറയാറില്ല .കാർ ത്തവീരാർജുനൻ ഇപ്പോൾ സങ്കല്പിക്കപ്പെടുന്ന മൂർത്തിയുടെ കാവായിരുന്നോ ഇത് എന്നും സംശയമുണ്ട്
കാർത്ത്യവീരാർജ്ജുനൻ പ്രതിഷ്ഠ നടത്തി എന്നാണു ഐതിഹ്യവും ആദ്യം ഒൻപതു ദേവന്മാരായിരുന്നു എന്ന് പഴമ .ക്ഷേത്രത്തിൽ നന്ദിയില്ല സതീവിയുകതനായ ശിവനായതുകൊണ്ടു നന്ദിയില്ലാത്തതു ഏന് വിശദികര ണം വൈക്കം പെരുംതൃക്കോവിലപ്പനെ പോലെ അന്നദാനപ്രഭുവായ ശിവനാണ് ഇവിടെഎന്നും വിശ്വാസമുണ്ട് .ഈ പ്രദേശത്തെ പത്തില്ലക്കാർ ക്ഷേത്രം ജീർണ്ണോദ്ധാരണം നടത്തി എന്നാണു പുരാവൃത്തം ഇവയിൽ പന യിൽപാഴൂരൊഴിച്ചു ബാക്കിയില്ലങ്ങൾ അന്ന്യം നിന്നു .ഈക്ഷേത്രത്തിലെ ശിവനും ക്ഷേത്രത്തിനു വടക്കു പടിഞ്ഞാറ് ഭാഗത്തുള്ള കുമരം കുളം സുബ്രമണ്യക്ഷേത്രത്തിലെ സുബ്രഹ്മണ്യനും അച്ഛനും മകനും ആണെന്ന് വിശ്വാസമുണ്ട് വടക്കൻ പറ വൂരിലെ ശിവനും മന്നം സുബ്രഹ്മണ്യനും ഇതുപോലെ ബന്ധമുണ്ടന്നു ഐതിഹ്യമുണ്ട് .മകരത്തിലെ തിരുവാതിര ആറാട്ടായി എട്ടു ദിവസത്തെ ഉത്സവം

കുറ്റുമുക്ക് ശിവക്ഷേത്രം തൃശൂർ







കുറ്റുമുക്ക് ശിവക്ഷേത്രം തൃശൂർ
=======================================
തൃശൂർ ചേറൂരിനു കിഴക്കു ഭാഗത്ത് .പ്രധാന മൂർത്തി ശിവൻ പടിഞ്ഞാട്ടു ദര്ശനം . ഖരപ്രതിഷ്ഠ എന്നാണു ഐതിഹ്യം ലിംഗത്തിനു നാലടിയോളം ഉയരമുണ്ട് മൂന്ന് പൂജയും മൂന്ന്ശീവേലിയും,നവകവുമുണ്ട് തന്ത്രം പുലിയന്നൂർ ,ഉപദേവത ഗണപതി ,ശാസ്താവ് വിഷ്ണു,പ്രധാന വഴിപാട് ആയിരം കുടം ധാര കുന്പത്തിലെ തിരുവാതിര ആറാട്ടായി പത്ത് ദിവസത്തെ ഉത്സവം തൃക്കേൽ കിഴക്കേ ഏറന്നൂർ പടിഞ്ഞാറേ ഏറന്നൂർ,ചെ റ്റ്യായി കരാമ്പിരി കരുമാട് എന്നി 6 ഇല്ലക്കാരുടെ ക്ഷേത്രമായിരുന്നു .ഇത് ആറും അന്യം നിന്നു ഇപ്പോൾ കൊച്ചി ദേവസം ബോർഡ് ഓത്തു പാഠിയ്ക്കാൻ തീർത്ത ക്ഷേത്രമാണ് ചെറു തൃക്കോവ് ക്ഷേത്രം .കുറ്റുമുക്ക് ശിവക്ഷേത്രത്തിന്റെ കീഴേടമാണ് ചെറുതൃക്കോവ്..ഇവിടെ പ്രധാനമൂർത്തി ത്രിവിക്രമൻ സന്താനഗോപാലമൂർത്തിയാണെന്നും സങ്കല്പം .പടിഞ്ഞാട്ടു ദര്ശനം ഇവിടെ പൂജയില്ല. നേദ്യം മാത്രമേയുള്ളു .തിരുവോണഊട്ടാണ്പ്രധാന വഴിപാടു. കോക്കർണിയുണ്ട് ഇത് ഇപ്പോൾ കൊച്ചി ദിവസം ബോർഡ്

കുളത്തൂർ ദേവിക്ഷേത്രം പത്തനംതിട്ടജില്ല




കുളത്തൂർ ദേവിക്ഷേത്രം പത്തനംതിട്ടജില്ല

പത്തനംതിട്ടജില്ലയിലെ കുലത്ത്തൂരിൽ. കോട്ടാങ്ങൽ പഞ്ചായത്ത് മല്ലപ്പള്ളിയിലും നിന്നും ചുങ്കപ്പാറ റൂട്ടിൽ `12 കിലോമീറ്റര്  അകലെ. പ്രധാനമൂർത്തി ഭദ്രകാളി കിഴക്കോട്ടു ദര്ശനം രണ്ടു നേരം പൂജയുണ്ട് തന്ത്രി അക്കിരമൺ .മീനത്തിലെ ഉത്രം  ആറാട്ടായി പത്ത് ദിവസത്തെ ഉത്സവം .കൊടുങ്ങല്ലൂരിൽ  നിന്നും വന്ന ഭദ്രകാളി എന്ന് ഐതിഹ്യം .ഉപദേവത ,അയ്യപ്പൻ നാഗരാജാവ് .ഇപ്പോൾ ത്രിരുവതാം കൂർദേവസം ബോർഡിൻറെ ക്ഷേത്രം മല്ലപ്പള്ളി കോഴഞ്ചേരി റൂട്ടിലുള്ള കീഴ്വായ്പൂർ സുബ്രമണ്യക്ഷേത്രവും ഇപ്പോൾ തിരുവതാം കൂർ ദേവസം ബോർഡിന്റെ വകയാണ് .ഇത് നേരത്തെ തെന്നശ്ശേരി കുടുംബം വക ക്ഷേത്രമായിരുന്നു മല്ലപ്പള്ളി പഞ്ചായത്ത് .ഇവിടെ രണ്ടു സുബ്രമണ്യൻമാരാണ്  പ്രധാനമൂർത്തികൾ കിഴക്കോട്ടു ദർശനമായി താരകാസുരനിഗ്രഹാനന്തര  സങ്കല്പത്തിലും പടിഞ്ഞാട്ടു ദർശനമായി ശാന്തസ്വരൂപ സങ്കൽപ്പത്തിലും . വട്ടശ്രീകോവിൽ രണ്ടു നേതാവും പൂജ. തന്ത്രി പനാവൂർ ..ധനുവിലെ കാർത്തികകൊടി കയറി പത്ത് ദിവസത്തെ ഉത്സവം. തൈപൂയത്തിനു കാവടിയുണ്ട് ഉപദേവതാ ഭഗവതി. നാഗം