നാഗാരാധന എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
നാഗാരാധന എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2018, ജൂലൈ 26, വ്യാഴാഴ്‌ച

ദിവസത്തിന്റെ അധിപതികളായ നാഗങ്ങള്‍

ദിവസത്തിന്റെ അധിപതികളായ നാഗങ്ങള്‍ 
ബ്രഹ്മാവ്‌ ഓരോ ദിവസത്തിനും അതിന്റെ അധിപതികളായി ഓരോ നാഗങ്ങളെ നിശ്ചയിച്ചിട്ടുണ്ട് .
ഇവരെ സ്മരിച്ചുകൊണ്ട് ആ ദിവസം ആരംഭിച്ചാല്‍ ഐശ്വര്യം ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു. 

ഞായര്‍---അനന്തന്‍ 
തിങ്കള്‍ ---വാസുകി
ചൊവ്വ ---തക്ഷകന്‍ 
ബുധന്‍ --കാര്കൊടകന്‍
വ്യാഴം ---പത്മന്‍
വെള്ളി --മഹാപത്മന്‍ 
  ശനീ ---കാളിയന്‍ ,ശമ്ഖപാലന്‍ 

വെട്ടിക്കൊട്ട് ശ്രീ നാഗരാജ ക്ഷേത്രം

വെട്ടിക്കൊട്ട് ശ്രീ നാഗരാജ ക്ഷേത്രം 

ആലപ്പുഴ ജില്ലയില്‍ കായംകുളത്താണ്  ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് . പ്രമുഖ നാഗരാജ ക്ഷേത്രങ്ങളില്‍ ഒന്നാണിത്. പരശുരാമന്‍ മഴു കൊണ്ട് മണ്ണ് വെട്ടിക്കൂട്ടി അതിനു മുകളില്‍ നാഗ പ്രതിഷ്ഠ നടത്തിയതിനാലാണ് വെട്ടിക്കോട് എന്ന് പേരുണ്ടായത്  ആദ്യമായി പ്രതിഷ്ഠ നടന്നത് വെട്ടികോട് ആയതിനാല്‍ ആദിമൂലം വെട്ടിക്കോട്  എന്നാണു വിശേഷണം .അനന്തഭഗവാനും, നാഗ യക്ഷിയുമാണ്   പ്രതിഷ്ഠ .ശ്രീ പരശുരാമന്‍ അനന്തന്റെ നിത്യ സാന്നിധ്യം ഈ മണ്ണില്‍ ഉണ്ടാവണമെന്ന ആഗ്രഹത്താല്‍ അസുര ശില്പ്പിയായ മയനെ കൊണ്ട് ഒരു അനന്ത വിഗ്രഹം പണിയിച്ചു അനന്ത ചൈതന്യത്തെ വിഗ്രഹത്തിലേക്ക് ആവാഹിച്ചു പ്രതിഷ്ടാകര്മത്തിന്റെ മുഹൂര്‍ത്തം കുറിച്ചത് ബ്രഹ്മാവും ദക്ഷിണ സ്വീകരിച്ചതു ശ്രീ പരമേശ്വരനുമായിരുന്നു.അങ്ങിനെ വെട്ടിക്കോട്ടെ നാഗരാജപ്രതിഷ്ടയില്‍ ബ്രഹ്മ വിഷ്ണു മഹേശ്വരന്മാരുടെ തേജസ്സുകളുടെ സമന്വയമുണ്ടായി .കിഴക്കോട്ടാണ് ദരശനം.ഇവിടെ വന്നു പ്രാര്‍ തിച്ച്ചാല്‍ ത്വക്ക് രോഗം മാറുമെന്നു അനുഭവസ്ഥര്‍  പറയുന്നു. ക്ഷേത്രത്തിനു ചുറ്റും ധാരാളം നാഗ പ്രതിമകളും ശി ല്പ്പങ്ങളും ഉണ്ട്. നാഗലിംഗ പൂക്കളാണ് പൂജയ്ക്ക് എടുക്കുന്നത്. മകരമാസത്തില്‍ പത്ത് ദിവസം ഉത്സവം നടത്തുന്നു. ആയില്യം തൊഴല്‍ ,പൂയം തൊഴല്‍,ശിവരാത്രി, ബാലഭദ്ര ജയന്തി  എന്നിവ പ്രധാനമാണ്.സര്‍പ്പ ബലി, നൂറും പാലും,അഷ്ട നാഗപൂജ, രാഹൂ ദോഷശാന്തി ,ധാര, ഉരുളി കമിഴ്ത് ,പുള്ളുവന്‍ പാട്‌ എന്നിവയും പ്രാധന്യ മേറിയതാണ് .ഏകദേശം ആര്‍ ഏക്കര്‍ ഭൂമിയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 

നിങ്ങള്ക്ക് അറിയാമോ? നാഗപഞ്ചമി എന്ന ദിവസം

നിങ്ങള്ക്ക് അറിയാമോ? 
നാഗപഞ്ചമി എന്ന ദിവസം ...............  ചിംങ്ങമാസത്തിലെ ശുക്ലപക്ഷ പഞ്ചമി.
ആയില്യം നക്ഷത്രത്തിന്റെ ദേവത.......                   സര്‍പ്പം 
ഇന്ത്യന്‍ മെഡിക്കല്‍ അസോഷ്യഷന്റെ ചിന്ഹം ..സര്‍പ്പം 
നാരദന് നാഗവീണ നല്‍കിയത് ..............................സരസ്വതി 
പഞ്ചമി തിഥി യുടെ ദേവത .....................................നാഗങ്ങള്‍ 
ഗരുടനുംസര്‍പ്പംങ്ങളുംരമ്യതയില്‍വരുന്നദിവസം..നാഗപഞ്ചമി  
രാഹുവിന്റെ അധി ദേവത .......................................നാഗദൈവങ്ങള്‍ 
അര്‍ജുനന്‍ വിവാഹം കഴിച്ച നാഗകന്യക ............ഉലൂപിക
പാഴി മഥനം നടത്തിയത് .....................................വാസുകിയെ കയറാക്കി
സര്‍പ്പക്കാവുകളിലെ കല്ലിന്റെ പേര് .....................ചിത്ര കൂടകല്ല്‌. 
ഉപപ്രാണങ്ങളില്‍ ഒന്നിന്റെ പേര് .........................നാഗന്‍
ആദി ശേഷന്റെ അവതാരമായ്തു .............................ബലരാമന്‍ 
ദശഅവതാരങ്ങളില്‍ ആരുടെ ആത്മാവാണ് 
 നാഗമായി രൂപാന്തരപെട്ടത്‌ .............................. ബലരാമന്‍ 
ശത്രു നിഗ്രഹത്തിനു അയക്കുന്ന അസ്ത്രം .............  നാഗാസ്ത്രം 
മഹാമേരുവിലെ ഒരു പര്‍വതം.............................നാഗം.
പാതാള വാസിയായ നാഗം ..................................കുഴിനാഗം 
ഭൂതല വാസിയായ നാഗം .....................................സ്ഥല നാഗം 
ആകാശ വാസിയായ നാഗം ................................പറ നാഗം 
കാര്‍ കൊടകന്റെ  നിറം .......................................കറുപ്പ് 
വാസുകിയുടെ നിറം .............................................മുത്തിനുള്ള വെളുത്തനിറം 
തക്ഷകന്റെ  നിറം ...............................................ചുവപ്പ് ,പത്തിയില്‍ സ്വസ്തിക 
പത്മന്റെ നിറം ....................................................താമരയുടെ ചുവപ്പുനിറം 
മഹാപത്മന്റെ നിറം ..........................................വെളുത്തനിറം ,പത്തിയില്‍ ത്രിശൂലം 
ശംഖപാലന്റെ നിറം..........................................മഞ്ഞ നിറം.
 ഗുളികന്റെ നിറം................................................ചുവപ്പ് 
നഗപത്തി വിളക്ക്..............................................ഏഴു തലയുള്ള നാഗത്തിന്റെ പത്തിയില്‍ 
                                                                                 കത്തിയ്ക്കുന്ന വിളക്ക്        
ഗാര്‍ഗമുനി അറിവ് സമ്പാതിച്ചത്.....................ശേഷനാഗനില്‍ നിന്ന്. 
ബുദ്ധ ശാസനകളുടെ കാവല്‍ക്കാര്‍  .................നാഗങ്ങള്‍ 
ഗൃഹത്തില്‍  നഗമരം നടെണ്ടത്.....................വടക്ക്. 

2011, മേയ് 4, ബുധനാഴ്‌ച

അനന്തന്കാട് നാഗരാജ ക്ഷേത്രം


അനന്തന്കാട് നാഗരാജ ക്ഷേത്രം 
തിരുവനന്തപുരം ജില്ലയില്‍ ശ്രീ പദ്മനാഭ ക്ഷേത്രത്തിന്റെ  പടിഞ്ഞാറ് വശത്ത് അനന്തന്‍ ക്കാട് നാഗരാജ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. വൈഷ്ണവ നാഗമായ അനന്തനാണ് ഇവിടുത്തെ പ്രതിഷ്ട.ഇവിടെ പ്രതിഷ്ട നടത്തിയത് വില്വമംഗലമാണ്ന്നും അതല്ല  ദിവാകരമുനി എന്ന തുളു സന്യാസി ആണന്നും അതുമല്ല രണ്ടും ഒരേ ആള്‍ തന്നെയാണ് എന്നും ഐതിഹ്യങ്ങള്‍ ഉണ്ട്.ശിലാ രൂപമായ അനന്ത വിഗ്രഹമാ ണിവിടെ.ഇവിടുത്തെ പ്രധാന  വഴിപാട്‌ കളമെഴുത്തും പാട്ടുമാണ്‌ .ആയില്യപൂജയും ഉണ്ട്. പാല്‍ മഞ്ഞള്‍ എന്നിവ അഭിഷേകം നടത്തുന്നു.സര്‍പ്പ ദോഷത്തിനും .കുടുംബ ദോഷത്തിനും അറുതി വരുത്താനും  സന്താന ലബ്ധിക്കും പ്ര ത്യേക വഴിപാടുകള്‍ നടത്തി വരുന്നു.  

2011, ഏപ്രിൽ 27, ബുധനാഴ്‌ച

പ്രധാന നാഗരാജ ക്ഷേത്രങ്ങള്‍

പ്രധാന നാഗരാജ ക്ഷേത്രങ്ങള്‍ 

പാമ്പുമെയ്ക്കാട്ട 
അത്തിപെറ്റ് നാഗകന്യകാ ക്ഷേത്രം
പെരളശ്ശേരി സുബ്രമണ്യ ക്ഷേത്രം 
ആമെട ക്ഷേത്രം 
നാഗംപോഴി ക്ഷേത്രം 
അനന്തേശ്വരം  ക്ഷേത്രം 
അനന്തന്‍ കാട് നാഗ രാജ ക്ഷേത്രം 
തിരു നാഗേ ശ്വരം ക്ഷേത്രം - കുംഭ കോണം 
ശ്രീ കാളഹസ്തി --ആന്ധ്ര 
കുക്കി ശ്രീ സുബ്രമണ്യ ക്ഷേത്രം -കര്‍ണ്ണാടക 
വെട്ടിക്കൊട്ട് നാഗരാജ ക്ഷേത്രം 
മണ്ണാരശാലാ ക്ഷേത്രം 
വെളോര്‍ വട്ടം 

2011, ഏപ്രിൽ 26, ചൊവ്വാഴ്ച

ഹൈന്ദവജീവിതത്തിലെനാഗാരാധന

ഹൈന്ദവ ജീവിതത്തിലെ  നാഗാരാധന

നാഗങ്ങളുടെ ഉത്ഭവം :
 
ബ്രഹ്മാവിന്‍ടെ മാനസപുത്രന്മാരില്‍ ഒരാളാണ് മരീചി. മരീചിയുടെ പുത്രനായ കശ്യപന് ദക്ഷ രാജാവിന്ടെ മക്കളായ കദൃവും വിനീതയും ഭാര്യ മാരായിരുന്നു. ഭാര്യമാരുടെ ശുശ്രു ശയില്‍ സംപ്രീതനായി  അവര്‍ക്ക് ആവശ്യ   മുള്ള  വരം ചോദിച്ചു കൊള്ളുവാന്‍ പറഞ്ഞ്ഞു .കദ്രു അതി ശക്തിമാന്മാരായ ആയിരം നാഗങ്ങള്‍  തനിക്കു പുത്രന്മാരായി വേണമെന്ന് വരം ചോദിച്ചു വിനീത കദൃവിന്ടെ പുത്രന്മാരെക്കാള്‍ വീര്യവും ,പരാക്രമവും ഓജസുമുള്ള രണ്ടു പുത്രന്മാര്‍ മതി എന്ന വരമാണ് ചോദിച്ചത് . തുടര്‍ന്ന് രണ്ടുപേരും മുട്ടകള്‍ ഇട്ടു.
അഞ്ഞൂറ് വര്ഷം കഴിഞ്ഞു കദൃവിനു ആയിരം നാഗങ്ങള്‍ ഉണ്ടായി .ക്ഷെമയില്ലാതെ വിനീത ഒരു മുട്ട പൊട്ടിച്ചു നോക്കി  . അതില്‍ നിന്നും വരുണന്‍ പുറത്ത് വന്നു. പൂര്‍ണ്ണ വളര്‍ച്ച  വരാതെ മുട്ട പോട്ടിച്ച്ച്തിനാല്‍ വരുണന്‍ വിനീതയെ ശ പിച്ച് . ഇനി മുതല്‍ കദൃവിന്റെ ദാസിയായി ജീവിക്കണമെന്നും പൊട്ടിക്കാത്ത മുട്ടയില്‍ നിന്നും വരുന്ന മകന്‍ അമ്മയെ ദാസ്യ ത്തില്‍ നിന്നും മോചിപ്പിക്കുമെന്നും പറഞ്ഞു ആകാ ശ ത്തിലേയ്ക്ക് ഉയര്‍ന്നു. ആ വരുണന്‍ ആണ് സൂര്യന്റെ സാരഥി . സമയം ആയപോള്‍ രണ്ടാമത്തെ മുട്ട വിരിയുകയും  ഗരുഡന്‍ പുറത്ത് വരികയും ചെയ്തു. കദ്രു പുത്രന്മാരായ നാഗങ്ങളില്‍ നിന്നാണ് ഇന്നത്തെ നാഗങ്ങള്‍ ഉത്ഭവിച്ചത് .