2023, ജനുവരി 30, തിങ്കളാഴ്‌ച

ശ്രീ കാളികാ ദുർഗ്ഗാ പരമേശ്വരി ക്ഷേത്രം , ബാംഗ്ലൂരിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രം

 ശ്രീ കാളികാ ദുർഗ്ഗാ പരമേശ്വരി ക്ഷേത്രം

======================================

ബാംഗ്ലൂരിൽ  സ്ഥിതി ചെയ്യുന്ന ക്ഷേത്രം 

വിദ്യാരണ്യപുര കാളികാ ദുർഗ്ഗാ പരമേശ്വരി ക്ഷേത്രം സ്ഥാപിച്ചത് 1988-ൽ ശ്രീരാമു ശാസ്ത്രിയാണെങ്കിലും, ബാംഗ്ലൂരുകാർക്കിടയിൽ ഇത് വളരെ പ്രസിദ്ധമാണ്, കാരണം ശ്രീ ദുർഗ്ഗാ പരമേശ്വരിയുടെ രൂപത്തിലുള്ള പരമേശ്വരിയുടെ ദർശനം ഏത് പ്രശ്‌നവും ഇല്ലാതാക്കാൻ അത്യധികം ശക്തമാണ്എന്ന് വിശ്വസിക്കുന്നു . ഭക്തജനങ്ങൾ സമൃദ്ധവും സന്തുഷ്ടവുമായ ജീവിതം നയിക്കാനും  തുടങ്ങുന്നു.


108 അടി ഉയരമുള്ള പ്രധാന ഗോപുരത്തോടെ, ക്ഷേത്രം ഗംഭീരമായി നമുക്ക് കാണുവാൻ സാധിയ്‌ക്കുന്നു , കൂടാതെ ശൈലപുത്രി, ചന്ദ്രഘണ്ട, ബ്രഹ്മചാരിണി, കൂഷ്മാണ്ഡ, കാർത്യായിനി, സ്കന്ദമാത, കാളരാത്രി, സിദ്ധിധാത്രി, മഹാഗൗരി എന്നിവ ഉൾപ്പെടുന്ന ദുർഗ്ഗാദേവിയുടെ ശാരീരിക പ്രകടമായ 9 അവതാരങ്ങളുടെ ശ്രീകോവിൽ ഉൾപ്പെടുന്നു.


ദുർഗ്ഗാ മാതാവിന്റെ (നവ ദുർഗ്ഗ) 9 അവതാരങ്ങളുടെ അതുല്യമായ സംയോജനത്തോടൊപ്പം , നമുക്ക് ഭഗവാൻ മഹാഗണപതി, ഭഗവാൻ സുബ്രഹ്മണ്യ സ്വാമി, ഭഗവാൻ നർത്തക കൃഷ്ണൻ, ഭഗവാൻ നരസിംഹ സ്വാമി എന്നിവരെ ഇവിടെ പ്രാർത്ഥിക്കാം.


ശനീശ്വരൻ, നവഗ്രഹങ്ങൾ എന്നിവയ്ക്കുള്ള പ്രത്യേക അറകളും ക്ഷേത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട് . അവ ഓരോന്നും ഓരോ ശ്രീകോവിലിൽ സ്ഥാപിച്ചിരിക്കുന്നു.


മുകളിൽ പറഞ്ഞവ കൂടാതെ, ശ്രീ കാളികാ ദുർഗ്ഗാ പരമേശ്വരി ക്ഷേത്രത്തിൽ യക്ഷിണി ദേവിയും ഉൾപ്പെടുന്നു, ഭക്തരുടെ ആഗ്രഹങ്ങൾ ഉടനടി നിറവേറ്റുന്നു, അവരുടെ ആഗ്രഹം ഒരു കടലാസിൽ എഴുതി ദേവിയിൽ കെട്ടുന്നു.


ദൈവികത വർദ്ധിപ്പിക്കുന്നതിനായി, ക്ഷേത്രം മുഴുവൻ ശിൽപങ്ങളാൽ നിറഞ്ഞിരിക്കുന്നു, ശിവനും പാർവതി ദേവിയുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങൾ ചിത്രീകരിച്ചിരി ക്കുന്നു. ക്ഷേത്രത്തിന്റെ ഉത്ഭവം മുതൽ, ക്ഷേത്രത്തിന്റെ വാതിലുകൾ എല്ലാ ദിവസവും തെറ്റാതെ തുറന്നിരുന്നു.


ദേവിക്ക് അർപ്പിക്കുന്ന വിവിധ തരത്തിലുള്ള പ്രത്യേക പൂജകൾക്ക് ഈ ക്ഷേത്രം അറിയപ്പെടുന്നു. മറ്റെല്ലാ ദിവസവും, മഹാ മംഗളാരതി പൂർത്തിയാക്കിയ ശേഷം, ഭക്തർക്ക് ചൂടുള്ളതും വളരെ രുചികരവുമായ സൗജന്യ ഉച്ചഭക്ഷണം നൽകും. ഭക്ഷണത്തിൽ സാമ്പാർ, രസം, മോർ, ചോറ് എന്നിവ ഉൾപ്പെടുന്നു.ഈ ക്ഷേത്രം സന്ദർശിക്കുകയും മഹാദുർഗ്ഗയെ ദർശിക്കുകയും ചെയ്യുന്നത് അവരുടെ ജീവിത പ്രശ്‌നങ്ങൾ എളുപ്പത്തിൽ പരിഹരിക്കാനുള്ള ശാക്തീകരണബോധം നൽകുന്നതിനാൽ, ബാംഗ്ലൂരിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള ധാരാളം ഭക്തർ ഞായറാഴ്ച മഹാഅഭിഷേകത്തിൽ മുഴുകാൻ ക്ഷേത്രത്തിൽ ഒത്തുകൂടുന്നു.


ദൈവീക മാതാവിന്റെ ശക്തി പ്രചരിപ്പിക്കാനുള്ള ക്ഷേത്രത്തിന്റെ സ്ഥാപകന്റെ ശക്തമായ കാഴ്ചപ്പാട്, അതിന്റെ ഉത്ഭവം മുതൽ, അടിസ്ഥാന സൗകര്യങ്ങളിലും പൂജകളിലും സേവനങ്ങളിലും ഭക്തരെ പ്രസാദിപ്പിക്കുന്ന അവിശ്വസനീയമായ പുരോഗതിക്ക് ക്ഷേത്രം സാക്ഷ്യം വഹിച്ചുവെന്ന് സ്ഥിരീകരിക്കപ്പെടുന്നു. വിനീതമായ ഒരു തുറസ്സുണ്ടായെങ്കിലും, അതിന്റെ വൻ വളർച്ചയുടെ ഫലം ഭക്തർ ആസ്വദിച്ചു വരുന്നു 

2023, ജനുവരി 25, ബുധനാഴ്‌ച

ദുഃഖകാരണം-ഭഗവദ്ഗീത പറയുന്നു

 


ദുഃഖകാരണം-ഭഗവദ്ഗീത പറയുന്നു

ഇന്നലെയുണ്ടായ വാഹനാപകടത്തിൽ, കൂട്ടുകാരൻ മരണമടഞ്ഞതിൽ ദുഃഖിതനായ തന്റെ മകനെ എങ്ങിനെ ആശ്വസിപ്പിക്കും എന്ന്‌ എന്റെ സുഹൃത്ത് ചോദിച്ച രണ്ടു ചോദ്യങ്ങളാണ് ഈ ചിന്തക്കാധാരം.
മകനെ എന്ത് പറഞ്ഞു സമാധാനിപ്പിക്കും? എന്ത് പറഞ്ഞു സമാധാനപ്പെടും?
ഈ ചോദ്യങ്ങൾക്ക് ഉത്തരം തേടാൻ ശ്രമിക്കുകയാണ് ഞാൻ…

നമ്മളെപ്പോലെയുള്ള സാധാരണ മനുഷ്യർക്കു സഹിക്കാവുന്നതിൽ കൂടിയ ദുഃഖം ആണിത്.
ഒന്നും തന്നെ പറഞ്ഞു സമാധാനിപ്പിക്കാനോ സമാധാനിക്കാനോ കഴിയുന്നതല്ല ഇങ്ങനെയൊക്കെയുള്ള ദാരുണ നഷ്ട്ടങ്ങൾ. പക്ഷെ ഇതു പറയുമ്പോൾ തന്നെ, ഈ രണ്ടു ചോദ്യങ്ങള്ക്കുള്ള ആത്യന്തികമായ ഉത്തരം ‘ഭഗവത് ഗീത’ നല്കുന്നുണ്ടെന്നതും വിസ്മരിച്ചു കൂടാ.

ഈ ദുഃഖ കാരണം എന്താണ്?
ഗീതയുടെ വഴിയിൾ ഒന്നു ചിന്തിച്ചു നോക്കാം. കേരളത്തിൽ ഇന്നലെയോ അടുത്ത കാലത്തോ നടന്നിട്ടുള്ള ഇതുപോലെയുള്ള ദാരുണ സംഭവങ്ങൾ നമ്മളെ ഇങ്ങിനെ അലട്ടിയോ?
കേരളത്തിൽ ദിനം പ്രതി ഇതുപോലെ എത്രപേർ മരണപ്പെടുന്നു.
നമുക്ക് എന്തെങ്കിലും വിഷമം തോന്നുന്നുണ്ടോ?
ഇല്ല എന്നാണു അത്മാർത്ഥമായ ഉത്തരം. അപ്പോൾ പിന്നെ ഈ സംഭവം മാത്രം നമ്മളെ എന്തു കൊണ്ടു വല്ലാതെ ബാധിക്കുന്നു? കാരണം സ്പഷ്ടമാണ്,
ഇത്‌ എനിക്കറിയാവുന്ന, ഞാനുമായി ബന്ധമുള്ള ആളുകളാണ് എന്നതു തന്നെ. അതായത് ജീവനഷ്ടമല്ല, ‘എന്റെ’ എന്ന തിരിച്ചറിവാണ് ദുഖഹേതു.
ഇതായിരുന്നു അർജുനന്റെയും വിഷാദ കാരണം.
ഇന്ദ്രിയജന്യമായ ഈ ദുഖകാരണം മനസ്സിലായ സ്ഥിതിക്ക് അതിനു ‘ഗീത’ നല്കുന്ന നിവാരണ മാർഗ്ഗവും അറിയാൻ ശ്രമിക്കാം.

“മാത്രാസ്പർശാസ്തു കൌന്തേയ ശീതോഷ്ണ സുഖ ദുഃഖ:ദാ:
ആഗമാപായിനോfനിത്യാ; സ്താം സ്തിതിക്ഷസ്വ ഭാരതാ”

(കുന്തീപുത്രനായ ഹേ അർജുനാ! ഇന്ദ്രിയ വിഷയ ബന്ധങ്ങളാവട്ടെ ശീതം, ഉഷ്ണം, സുഖം, ദുഃഖം എന്നിവയെ ഉണ്ടാക്കുന്നതും അസ്ഥിരങ്ങളായ അവ വന്നും പോയും ഇരിക്കുന്നതുമാണ്. ശീതോഷ്ണാദികളെ സഹിക്കുന്ന പോലെ സുഖദുഃഖങ്ങളെയും സഹിക്കുക).

സാഹചര്യങ്ങളും വസ്തുക്കളും അസ്ഥിരങ്ങളെന്നും സുഖദുഃഖങ്ങൾ വന്നും പോയും ഇരിക്കുമെന്നും വിഷയാനുഭവങ്ങളൊക്കെയും അനിത്യങ്ങളെന്നും അറിയുന്ന വിവേകി ജീവിതത്തിൽ എന്ത് സംഭവിച്ചാലും കുലുങ്ങില്ല, സാഹചര്യം അനുകൂലമോ പ്രതികൂലമോ ആവാം.
എന്ത് തന്നെയായാലും ‘ഇതും മാറുകതന്നെ ചെയ്യും’ എന്നുറപ്പുള്ള ജ്ഞാനി എല്ലാ വെല്ലുവിളികളെയും തിതിക്ഷയോടെ നേരിടുന്നു.

അതെ, നമുക്ക് ഉൾക്കൊള്ളാൻ കഴിയുന്നതല്ലെങ്കിലും സത്യം അതാണ്‌. ഏതു നഷ്ടദുഖവും കാലക്രമേണ മാറിപ്പോകും. ഈ സത്യത്തെ എത്രമാത്രം ഉൾക്കൊള്ളുന്നുവോ, അത്രമാത്രം ദുഖതീവ്രത നമ്മളിൽ കുറയും. ഈ ജ്ഞാനം ആർക്കെങ്കിലും ആശ്വാസം നൽകുമെങ്കിൽ അതു തന്നെയാകും ഈ കുറിപ്പിന്റെ ഗുണഫലവും.


കക്കര ഭഗവതി

 


കക്കര ഭഗവതി

==================

ഒരിക്കൽ കാളകാട് തന്ത്രി ഇല്ലത്ത് തേവാരം അനുഷ്ടിച്ചു  കൊണ്ടിരിക്കുകയായിരുന്നപ്പോൾ ഇല്ലത്തെ ഒരു പിഞ്ചോമനയുടെ കരച്ചിൽ അദ്ദേഹത്തിന് അരോചകമായി തോന്നി. ഈ കുട്ടിയെ എടുക്കാൻ ആരും ഇല്ലേ  എന്ന ചോദിക്കാൻ കരുതിയ അദ്ദേഹം പറഞ്ഞപ്പോൾ ഈ കുട്ടിയെ അടക്കാൻ എന്നായിപ്പോയി. കുറച്ചു സമയത്തിനുള്ളിൽ ആ കുട്ടി മരിച്ചു പോയി. ഇതിൽ മനം നൊന്ത അദ്ദേഹം കുഞ്ഞിനെക്കൊന്ന കുറ്റം ചുമത്തി ദേവിയുടെ പള്ളിവാൾ തോട്ടിൽ വലിച്ചെറിഞ്ഞു

ഒഴുകി വന്ന ആ പള്ളിവാൾ പൂന്തോട്ടം നമ്പൂതിരിക്ക് കിട്ടി. അദ്ദേഹം അതെടുത്ത് കക്കരക്കാവിൽ പ്രതിഷ്ഠിച്ചു. അങ്ങനെ കക്കര ഭഗവതി എന്നറിയപ്പെട്ടു.


ദാരികനെ വധം ചെയ്യാൻ കാളകണ്ഠനാം മഹേശ്വരന്റെ തൃക്കണ്ണിൽ നിന്നും കൊടിയതായുളവായ കാളീ രൂപമാണ് കക്കര ഭഗവതി. ഉടയിൽ അഗ്നിയും ‘ഭദ്രച്ചൊട്ട’ മുഖവുമായി അസുര വാദ്യത്തിൽ ചടുല നൃത്തച്ചുവടുകളുമായാടുന്ന കക്കര ഭഗവതിയുടെ അരങ്ങ് വളരെ ഭയഭക്തി നിറഞ്ഞതാണ്. വ്യത്യസ്ത ദേശങ്ങളിൽ വ്യത്യസ്ത നാമങ്ങളിൽ കെട്ടിയാടുന്ന കക്കര ഭഗവതിയുടെ യഥാർഥ നാമം കൽക്കുറഭഗവതി എന്നാണെന്നും ആരൂഢ സ്ഥാനം കൽക്കുറക്കാവെന്ന കക്കരക്കാവാണെന്നും തോറ്റംപാട്ടിൽ നിന്നും മനസിലാക്കാം.



പല നാടുകളില്‍ പല പേരുകളില്‍ അറിയപ്പെടുന്ന ഉഗ്ര മൂര്‍ത്തിയായ ഈ ദേവത ശ്രീ പരമേശ്വരന്റെ തൃക്കണ്ണില്‍ പിറവിയെടുത്ത അഗ്നി ദേവതയാണ് കൊടുംകാളിയായ ഈ ഭഗവതി. ആരൂഡം കല്‍കുറ കാവ് എന്ന കക്കര കാവാണെന്ന് വിശ്വസിക്കപ്പെടുന്നു.


പൂന്തോട്ടം, കാളകാട് എന്നീ മാന്ത്രിക ഇല്ലങ്ങളുമായി ദേവിക്ക് ബന്ധമുണ്ടെന്നു കരുതപ്പെടുന്നു. ദേവിയുടെ ചൈതന്യം കുടി കൊള്ളുന്ന വാള്‍ ഒരിക്കല്‍ കാളകാട്ടു നമ്പൂതിരി പുഴയിലെറിഞ്ഞുവെന്നും ഒഴുകി വന്ന വാള്‍ പൂന്തോട്ടം എടുത്ത് തന്റെ ഇല്ലത്ത് പ്രതിഷ്ടിച്ചു എന്നുമാണ് ഐതിഹ്യം.




“എടുത്തെറിഞ്ഞതോ എന്റെ കാളകാട്…

വലിച്ചു കരകയറ്റിയതെന്റെ പൂന്തോട്ടം”


കുത്തി നിര്‍ത്തിയ ഉടയില്‍ തീപന്തവും കൊണ്ട് കാഴ്ചക്കാരുടെ നേരെ പാഞ്ഞടുക്കുന്ന ഈ ദേവി ക്രോധഭാവം വളരെയധികം ഉള്ള ഉഗ്രമൂര്ത്തികളില്‍ ഒന്നാണ് എന്നുള്ളത് കൊണ്ട് ഈ തെയ്യക്കോലം കാഴ്ചക്കാരില്‍ ഭീതിയുണര്‍ത്തും എന്നുള്ള കാര്യത്തില്‍ സംശയമില്ല. ചെണ്ടയുടെ ആസുര താളത്തില്‍ ഉറഞ്ഞു തുള്ളുന്ന ദേവിയുടെ നൃത്ത ചുവടുകളും അത് പോലെ ഭീതി നിറക്കുന്നതാണ്.


മാമ്പള്ളി ഭഗവതി, അറുമ്പള്ളി ഭഗവതി, ചെക്കിചേരി ഭഗവതി, കാരാട്ട് ഭഗവതി, കോയികുളങ്ങര ഭഗവതി, ധൂളിയാങ്ങ ഭഗവതി എന്നിങ്ങനെ പല നാടുകളില്‍ പല പേരുകളിലാണ് ഈ ദേവി അറിയപ്പെടുന്നത്..


(കടപ്പാട് )

പാലന്തായി കണ്ണന്‍ ,കാസര്‍കോഡ് ജില്ല

 

പാലന്തായി കണ്ണന്
=====================

കാസര്കോഡ് ജില്ലയിലെ പ്രകൃതി രമണീയമായ പ്രദേശമാണ് നീലേശ്വരം. പുഴകളും പാലങ്ങളും കൊച്ചു ദ്വീപുകളും കൊണ്ട് ഏറെ പ്രകൃതി സമ്പ്ന്നമായ പ്രദേശം. നീലേശ്വരം രാജാവിന്റെ പടനായകരില് പ്രധമൻ 'കുറുവാട്ടുകുറുപ്പ്'. ജാതീയത കൊടികുത്തിവാണിരുന്ന ഒരു കാലഘട്ടമാണത്. കുറുവാട്ട് കുറുപ്പ് ഏറെ ധനികനും രാജാവിന്റെ പ്രീതിയാല് ധാരാളം ഭൂസ്വത്ത് കൈവശം വച്ചിരുന്ന ആളുമായിരുന്നു. ആയിരക്കണക്കിന് 'പറ' നെല്ല് കൊയ്യ്തെടുത്ത പാടങ്ങളും. നൂറുകണക്കിന് പശുക്കളെ കൊണ്ട് നിറഞ്ഞ ഗോശാലയും കുറുപ്പിന്റെ സന്വത്തിന്റെ ആഴം നമുക്ക്‌ കാണിച്ച് തരുന്നു. കുറുപ്പിന്റെ വിശാലമായ ഭൂപ്രദേശം നോക്കി നടത്താന് ധാരാളം ജോലിക്കാരുമുണ്ടായിരുന്നു. അതില് കുറുപ്പിന്റെ കാലികളെ പരിചരിക്കാന് നിയോഗിക്കപ്പെട്ട ചെക്കനായിരുന്നു' കണ്ണന്.
ജാതിയതയും തൊട്ടു കൂടായ്മ്മയും ദൃഷ്ടിയില് കാണുന്നത് പോലും 'അയിത്തമായി കണ്ട ഒരു കെട്ടകാലത്താണ് 'പാലന്തായി കണ്ണന്റെ' കഥ നടക്കുന്നത്. കുറുപ്പിന്റെ ജോലിക്കാരനായിരുന്നു കണ്ണന്. ഒരു നാള് മാവില്ക്കയറി പഴുത്ത പറിച്ചു. മാങ്ങ തിന്നശേഷം മാങ്ങയണ്ടി താഴേക്ക് വലിച്ചെറിയുന്നതിനിടയില് അതുവഴി പോവുകയായിരുന്ന കുറുപ്പിന്റെ മരുമകളുടെ തലയില് വീണു. ജാതിയമായീ താഴ്ന്ന ജാതിയില് പെട്ട 'തീയ്യ ചെക്കന്' തന്റെ മരുമകളെ അപമാനിച്ചതായി കുറുപ്പ് തെറ്റിദ്ധരിച്ചു. അന്ന് കൊല്ലിനും കൊലയ് ക്കും കുലാധിക്കാരമുണ്ടായിരുന്നവരാണ് ഈ കുറുപ്പന്മ്മാര്. തന്റെ മരുമകളെ അപമാനിച്ച കാലിയ ചെക്കനെ പിടിച്ചുകെട്ടി തറവാട്ടുമുറ്റത്ത് ഹാജരാക്കാന് കുറുപ്പ് ഉത്തരവിട്ടു. ഈ വിവരം അറിഞ്ഞ കണ്ണന് ജീവനും കൊണ്ടോടി. ചന്ദ്രഗിരിപ്പുഴയും കടന്ന് തുളുനാട്ടിലേക്ക് രക്ഷപ്പെട്ടു. മംഗലാപുരത്തുളള കോവില് കുറുപ്പാടി എന്ന സ്ഥലത്തെത്തിയ കണ്ണനെ അവിടത്തെ തറവാട്ടിലെ അമ്മ സഹായിയാക്കി. തറവാട്ടിലെ അടിച്ചുതെളിക്കും പൂജാദികര്മങ്ങള്ക്കും സഹായിച്ച് വര്ഷങ്ങള് ചെലവഴിച്ചു. ഒരു നാള് പൂജയ്ക്കായി ഒരുക്കിയ പാല് നഷ്ടപ്പെട്ട വിവരത്തിന് 'പാല് എന്തായി കണ്ണാ' എന്ന തറവാട്ടമ്മയുടെ അന്വേഷണമാണ് പിന്നീട് പാലന്തായി കണ്ണന് എന്നറിയപ്പെടാനിടയായത്.
തറവാട്ടിലെത്തി വർഷം 12 കഴിഞ്ഞു. കണ്ണൻ നല്ല യുവാവായി. പിറന്ന നാടിന്റെയും പെറ്റമ്മയുടെയും ഓർമ്മകൾ കണ്ണനെ അലട്ടാൻ തുടങ്ങി. കണ്ണൻ മുത്തശ്ശിയോട്‌ കാര്യം പറഞ്ഞു. സങ്കടത്തോടെ മുത്തശ്ശി സമ്മതം മൂളി.നാടിന്റെ കണ്മണിയായി മാറിയ പാലന്തായിക്കണ്ണനെ യാത്രയാക്കാൻ ഗ്രാമം ഒന്നടങ്കമെത്തി.12 വർഷം താൻ വിളക്ക്‌ വെച്ച്‌ നൈവേദ്യമർപ്പിച്ച വിഷ്ണുമൂർത്തിയുടെ പള്ളിയറയുടെ മുന്നിൽ കണ്ണൻ തൊഴു കൈകളോടെ നിന്നു. പൊടുന്നനെ ശ്രീകോവിലിനകത്ത്‌ സൂക്ഷിച്ചിരുന്ന ദേവിയുടെ ഉടവാള് സ്വയം ഉറഞ്ഞ് തുളളി കണ്ണന്റെ കൈയ്യിലേക്ക് വന്നു. കണ്ണന് പോകുന്ന സങ്കടത്തോടെ തറവാട്ടമ്മ അരിയിട്ട് യാത്രയയച്ചു. കുമ്പളപ്പുഴ കടന്ന് മടിയന്ക്ഷേത്രപാലകനെ തൊഴുത് വന്ദിച്ചശേഷം മൂലപ്പള്ളി കൊല്ലന് കൊട്ടിലില്നിന്ന് ചുരികയ്ക്ക് മൂര്ച്ചവരുത്തുകയുംചെയ്തു.
അങ്ങനെ കണ്ണൻ ജന്മനാടായ നീലേശ്വരത്ത്‌ എത്തി.അപ്പോഴാണു കളിക്കൂട്ടു കാരനായിരുന്ന കനത്താടനെ കണ്ടത്ത്‌.
വിശേഷങ്ങൾ പങ്കു വെച്ച്‌ കണ്ണനെ തന്റെ വീട്ടിലേക്ക്‌ ക്ഷണിച്ചു ഭക്ഷണത്തിനു മുൻപ്‌ കദളിക്കുളത്തിലിറങ്ങി കുളിക്കാൻ ആവശ്യപ്പെട്ടു ആസമയത്ത്‌ കനത്താടൻ കുറുപ്പിനടുത്തേക്കോടി വിവരമറിയിച്ചു.കുടിപ്പക മൂത്ത്‌ കുറുപ്പ്‌ വാളുമായി കദളിക്കുളത്തിലേക്കോടി.
താമരകൾ നിറഞ്ഞ കുളത്തിലതാ കണ്ണൻ അരയോളം വെള്ളത്തിൽ.മാനിന്റെ നേരെ പുലിയെന്ന കുറുപ്പ്‌ പോലെ കണ്ണനു നേരെ പാഞ്ഞടുത്തു.കുളിച്ചു കൊണ്ടിരുന്ന കണ്ണനെ ആഞ്ഞു വെട്ടി.കണ്ണന്റെ ചോര വീണ കദളിക്കുളം കുരുതിക്കളം പോലെ ചുവന്നു.കൽപ്പടവിൽ വെച്ച കണ്ണന്റെ ചുരികയും കുടയും അയാൾ ചിള്ളിയെറിഞ്ഞു.
ആ മാത്രയിൽ ഓലക്കുടനിന്നു തുള്ളാൻ തുടങ്ങി.കണ്ണന്റെ ചുരിക കദളിക്കുളത്തിലെ താമരകളെയൊക്കെയും അറുത്തിട്ട്‌ പടിഞ്ഞാറോട്ട്‌ കുതിച്ചു.പേടിച്ചരണ്ട കുറുപ്പ്‌ ഭ്രാന്തനെപ്പോലെ വീട്ടിലെക്കോടി.അവിടെയെത്തിയ കുറുപ്പ്‌ ഞെട്ടി.തന്റെ തറവാട്‌ നിന്നിടത്ത്‌ ചെമ്മണ്ണും തീപ്പുകയും മാത്രം.ആലയിലെ കാലികളെയെല്ലാം നരിപിടിച്ചിരിക്കുന്നു.. നാട്‌ മുഴുവൻ അനർത്ഥങ്ങൾ കണ്ടു തുടങ്ങി.കുറുപ്പ്‌ നീലെശ്വരം കൊട്ടാരത്തിലെത്തി തമ്പുരാനെ കണ്ടു.തന്റെ പടനായർക്കു വന്ന ദുസ്ഥിതിയറിയാൻ ജ്യോതിഷിയെ വരുത്തി.കണ്ണന്റെ ചുരികപ്പുറമേറി കീർത്തിയുള്ളൊരു പരദേവത വന്നിട്ടുണ്ടെന്നും തന്റെ നിസ്വാർത്ഥ ഭക്തിയാൽ കണ്ണനും ദൈവക്കരുവായി മാറിയെന്നും പ്രശ്ന ചിന്തയിൽ തെളിഞ്ഞു.കണ്ണന്റെ ചുരിക ചെന്നു നിന്ന കോട്ടപ്പുറം പൂഴിപ്പരപ്പിൽ കുറുവാട്ട്‌ കുറുപ്പ്‌ സ്വയം കല്ല് ചുമന്ന് ക്ഷേത്രം നിർമ്മിച്ച്‌ വിഷ്ണുമൂർത്തിയെയും പാലന്തായിക്കണ്ണനെയും പ്രതിഷ്ഠിക്കണമെന്നും തെളിഞ്ഞു.
അതിൻപ്രകാരം നീലേശ്വരം രാജാവ്‌ തലയിൽ വെച്ച്‌ കൊടുത്ത മുഹൂർത്തക്കല്ലുമായി കുറുപ്പ്‌ കോട്ടപ്പുറത്തെത്തി ക്ഷേത്രം പണിത്‌ വിഷ്ണുമൂർത്തിയെയും പാലന്തായികണ്ണനെയും കുടിയിരുത്തി.അങ്ങനെ കോട്ടപ്പുറം ശ്രീ വൈകുണ്ഠ ക്ഷേത്രം ഉയർന്നു വന്നു..
പിന്നീട്‌ വിഷ്ണുമൂർത്തിയെ കോലം കെട്ടിയാടിക്കാൻ തീരുമാനിച്ചു.പാലായിയിലെ കൃഷ്ണൻ എന്ന മലയൻ വീട്ടിലിരിക്കവെ തേജസ്വിയായ ഒരു ബ്രാഹ്മണൻ അവിടെയെത്തി.ഇന്നു പച്ചോല മെടഞ്ഞുണ്ടാക്കിയ കുടിലിൽ കിടന്നുറങ്ങണം എന്നാവശ്യപ്പെട്ട്‌ ആ ബ്രാഹ്മണൻ മറഞ്ഞു.
അതിൻ പ്രകാരം ഉറങ്ങവെ അദ്ദേഹം ഒരു സ്വപനം കണ്ടു അതിൽ കണ്ട രൂപം നിനക്ക്‌ കോട്ടപ്പുറത്ത്‌ കെട്ടിയാടിക്കാമൊ എന്ന ചോദ്യവും.സങ്കീർണ്ണമായ രണ്ടു രൂപങ്ങളും പറ്റില്ല എന്നറിയിച്ചു. മൂന്നാമതായി കണ്ടത്‌ കുരുത്തോലകൾ അലങ്കരിച്ച ഒരു രൂപമായിരുന്നു.അത്‌ ആറ്റവും തോറ്റവുമുണ്ടാക്കി കെട്ടിയാടിക്കാം എന്നറിയിച്ചു.
അങ്ങനെ കോട്ടപ്പുറത്ത്‌ ആണ്ടു കളിയാട്ടം നിശ്ചയിച്ചു.വിഷ്ണുമൂർത്തിയെ ആദ്യമായി കെട്ടിയാടി.പാലായി പരപ്പേൻ എന്ന ആചാരം കോലക്കാരനു ലഭിച്ചു.പാലന്തായികണ്ണനെ പള്ളിക്കര കർണ്ണമൂർത്തി എന്ന ആചാരമുള്ള വണ്ണാൻ സമുദായക്കാരും കെട്ടിയാടുന്നു.
വിഷ്ണുമൂർത്തിയെ കെട്ടിയാടുന്ന കോഴിക്കോട്‌ മുതൽ മംഗലാപുരം വരെയുള്ള കാവുകളിലെല്ലാം പാലന്തായിയുടെയും കോട്ടപ്പുറം ശ്രീ വൈകുണ്ഠ ക്ഷേത്രത്തിന്റെയും കീർത്തി പരന്നു കിടക്കുന്നു.