2020, ജൂലൈ 14, ചൊവ്വാഴ്ച

സേവയും ഉപാസനയും - അറിയേണ്ട കാര്യങ്ങൾ



ചിത്രത്തിൽ ഇനിപ്പറയുന്നത്‌ അടങ്ങിയിരിക്കാം: ഒരു വ്യക്തി


സേവയും ഉപാസനയും - അറിയേണ്ട കാര്യങ്ങൾ
======================
ഉപാസന
-----------------
ഉപാസന എന്നത് ഗുരുവിന്റെ നിർദേശങ്ങൾ അനുസരിച്ചു ഒരു ദേവതയെ നിരന്തരം മന്ത്രങ്ങൾ കൊണ്ട് ജപിച്ചു ആ ദേവതയെ പ്രസാദിപ്പിച്ച ദേവതയുടെ അനുഗ്രഹം നേടൽ ആണ്.

ഓരോ ഘട്ടത്തിലും ജപം എങ്ങനെ വേണം എന്നും എന്തൊക്ക ചെയ്യണം എന്നും ഉള്ളത് ഗുരു ഉപദേശ പ്രകാരം ആയിരിക്കും. ഓരോ ദേവത അനുസരിച്ചു ഉപാസന രീതികൾ വ്യത്യാസപെടും.

ഭക്ഷണ ശീലങ്ങൾ, ചില പ്രത്യേക സമയങ്ങളിൽ ഉള്ള ജപം, പൂജ രീതികളില് വ്യത്യാസം എന്നിവ എല്ലാം ഓരോന്നിനും പ്രത്യേകo ഉണ്ടാവും. കാളി ഉപാസകർക് അർദ്ധ രാത്രി ജപം, ശാക്തേയ സമ്പ്രദായത്തിലെ ഉപാസകർ എല്ലാ മാംസവും കഴിക്കാതെ ദേവിക്ക് നിവേദിച്ച പ്രസാദം ആയ മാംസം മാത്രം കഴിക്കൽ എന്നിവ എല്ലാം ചില ഉദാഹരണങ്ങൾ ആണ്.

ഗുരു ഉപദേശo അനുസരിച്ചു മന്ത്രങ്ങളാൽ ഒരു ദേവതയെ അറിഞ്ഞു ഒരുപാട് തലങ്ങൾ പിന്നിട്ടു സാക്ഷാൽ പരബ്രഹ്മത്തെ അറിയുക എന്നതാണ് ഉപാസന. മന്ത്രങ്ങളാൽ ദേവതയോട് അടുക്കുന്ന അവസരങ്ങളിൽ പ്രതിസന്ധികളും പരീക്ഷണങ്ങളും ഉപാസകന് വെല്ലു വിളി ഉയര്ത്തും അതിനെ എല്ലാം മറികടന്നു ദേവതയെ അറിഞ്ഞു മുന്നോട്ട് പോവുക എന്നത് കഠിനമായ അവസ്ഥയാണ്.

ഇന്ന ഇന്ന കാര്യങ്ങൾ സാധിച്ചു തരണേ എന്ന് ഒന്നും പറയാതെ പരിപൂർണമായി തന്നെ ദേവതക്ക് സമർപ്പിച്ചു ദേവതയിൽ ലയിച്ചു പ്രാർത്ഥിക്കുന്ന അവസ്ഥയിൽ ദേവത ഉപാസകനിൽ പ്രസാദിച്ചു ഉപാസകന്റെ ഹിതമറിഞ്ഞ എല്ലാം കൊടുത്ത് അനുഗ്രഹിച്ചു അവനു വശമായിരിക്കുന്നു.

ഇവിടെ ഉപാസകനും ദേവതയും തമ്മിൽ ഉപാധികൾ ഇല്ലാത്ത ബന്ധം ഉടലെടുക്കുന്നു. ഊണിലും ഉറക്കത്തിലും തന്റെ ദേവതയെ ഉപാസകന് അനുഭവിക്കാൻ സാധിക്കുന്നു. ദേവതയുടെ രൂപം മനസ്സിൽ പ്രഭയോടെ വിളങ്ങി നില്കുന്നു. ശ്വാസോച്ഛാസം പോലെ ഉപാസകന് തന്റെ ദേവതയുടെ മന്ത്രം മനസ്സിൽ ഉരുവിടാൻ സാധിക്കുന്നു.

ആദ്യ ഘട്ടത്തിൽ പ്രതിസന്ധികൾ കൊണ്ടും ദേവത പ്രസാദിച്ചു സിദ്ധി വന്നാൽ പ്രലോഭനങ്ങൾ കൊണ്ടും ഉപാസകൻ പരീക്ഷിക്കപെടും. ദേവത അനുഗ്രഹം കൊണ്ട് കൈവന്ന സിദ്ധി കൈമോശം വരാതെ സൂക്ഷിക്കേണ്ടത് ഉപാസകൻ ശ്രദ്ധിക്കേണ്ടതാണ്. നിരന്തരമായ മന്ത്ര ജപത്തിലൂടെയും പൂജകളിലൂടെയും ദേവതയും ഉപാസകനും തമ്മിൽ വേർപെടുത്താൻ ആവാത്ത ബന്ധം ഉടലെടുക്കുന്നു. സ്വപ്ന ദർശനം, ശബ്ദം, രൂപം എന്നിങ്ങനെ പല തരത്തിൽ ഉപാസകന് ദേവതയെ അനുഭവിച്ചറിയാൻ സാധിക്കുന്നു.

സേവ
---------------

സേവകൾ പലതരത്തിൽ കാണുന്നു, എന്നാലും ഒരു പ്രത്യേക ഉദ്ദേശം വെച്ച് ഒരു ദേവതയെ ഗുരു ഉപദേശം അനുസരിച്ചു നിരന്തരം ജപ സാധനകളാൽ വശം ആയിരിത്തി അങ്ങനെ പ്രാപ്തമാവുന്ന കഴിവ് കൊണ്ട് തന്റെയും മറ്റുള്ളവർക് വേണ്ടിയും ഉള്ള ആവശ്യങ്ങൾ നേടി എടുക്കുക എന്നത് സേവ തന്നെയാണ്.

ഇവിടെ സേവ മൂർത്തിയെ തന്റെ ഒപ്പം സന്തോഷിപ്പിച്ച നിർത്തുവാൻ ആയി മാസം തോറും അല്ലെങ്കിൽ മറ്റേതെങ്കിലും ഇടവേളകൾ ക്രമീകരിച്ചു നിവേദ്യങ്ങൾ കൊടുക്കുന്നു. സേവ മൂർത്തിയുടെ ബലം പരമാവധി ഉപയോഗിച്ച് കാമ്യ കർമങ്ങൾ ചെയ്ത് ഫലം ഉണ്ടാക്കുവാൻ ഇതിലൂടെ സാധിക്കും.

സേവ മൂർത്തി ഒരു ആജ്ഞാനിവർത്തി ആയി എന്നും കൂടെ ഉണ്ടാവും എന്നതിനാൽ ദാസ്യ വേല എടുപ്പിക്കാൻ വരെ മന്ത്രികർ മുതിരും. ഈ അവസ്ഥ പിനീട് അപകടം ക്ഷണിച്ചു വരുത്തും എന്നതും സൂക്ഷിക്കേണ്ടതാണ്.

സേവ മൂർത്തിയെ സന്തോഷിപ്പിച്ച വേണ്ടതെല്ലാം കൊടുത്തു കൊണ്ട് നടന്നു തനിക് ആവശ്യം ഉള്ളതൊക്കെ നടത്തി എടുക്കുമ്പോൾ അതിനൊക്കെ ഒരു പരിധി മാന്ത്രികൻ തന്നെ കല്പിച്ചു വെക്കേണ്ടതാണ്. ഓരോ തരം സേവകൾകും ചിട്ടകൾ, ചെയ്യേണ്ട കാര്യങ്ങൾ എന്നിവ പ്രത്യേകം ഉണ്ടാവും, ഗുരുമുഖത്തു നിന്നും ഗ്രഹിച്ചു ഒന്നിലും പതറാതെ കാര്യങ്ങൾ അനുഷ്ഠിക്കുകയാണെങ്കിൽ സേവ വിജയിച്ചു ഫലം ചെയ്യുന്നതാണ്.

ഏതു ദേവതയുടെ ഉപാസന ആയിരുന്നാലും അതു ഗുരു സമ്പ്രദായം അനുസരിച്ചു ഇരിക്കും. ഓരോന്നിലും ചില പ്രത്യേകം ആയി ചെയ്യണ്ട കാര്യങ്ങൾ ഉണ്ടാവും. അതു മന്ത്രം സ്വീകരിക്കുമ്പോൾ ഗുരു ശിഷ്യന് കൃത്യമായി പറഞ്ഞു മനസിലാക്കി കൊടുക്കുന്നത് ആണ്.

ഭദ്രകാളി ഉപാസന
-------------------------
ഗുരു ഉപദേശം സ്വീകരിച്ചു മന്ത്രം ജപിക്കാൻ, ഏതെങ്കിലും ദേവതയെ ഉപാസിക്കണം എന്ന് ഒക്കെ ആഗ്രഹം കൊണ്ട് നടക്കുന്നവർ ആ ഉദേശിച്ച വഴിയിൽ ആഗ്രഹിച്ച രീതിയിൽ എത്തിച്ചേരാൻ ശ്രീ ഭദ്രകാളി യെ ആരാധിക്കുന്നത് വളരെ നല്ല ഗുണം ചെയ്യുന്നതാണ്.

ദിവസവും ദേവിയുടെ സ്തോത്രം ചൊല്ലി പ്രാർത്ഥിക്കുന്നതും മാസത്തിൽ ഒരിക്കൽ ദേവിയുടെ ക്ഷേത്രത്തിൽ ദർശനം ചെയ്‌യുന്നതും നല്ലതാണ്. സ്ഥിരമായി ഉള്ള സ്തോത്ര ജപം നമുക്ക് ഉച്ചാരണ സ്പുടത യും കുറച്ചു നേരം എങ്കിലും അടങ്ങി ഒതുങ്ങി ഇരുന്നു ദേവിയിൽ തന്നെ ശ്രദ്ധ കൊടുക്കാനും ഒക്കെ സഹായിക്കും.

ഒരു 3 മണ്ഡല കാലം ഈ വഴി പോവുന്നത് ക്ഷമ ശീലം വർധിപ്പിക്കും. ഇങ്ങനെ ചെറുതായി തോന്നുന്ന കാര്യങ്ങൾ എല്ലാം അടുത്ത ഘട്ടത്തിൽ ഗുരു ഉപദേശം സ്വീകരിച്ചു ചെയുന്ന കാര്യങ്ങളിൽ നമ്മെ ഒരുപാട് സഹായിക്കും.

അഷ്ടോത്തരം, ഭദ്രോല്പത്തി ഇവയെല്ലാം ഇതിന് ഫലം ചെയ്യും.

സേവചെയ്യുന്നവരും, ഉപാസന നടത്തുന്നവരും എന്തെങ്കിലും ആവശ്യങ്ങൾക്കായി ദൂരയാത്ര ചെയ്യേണ്ടിവന്നാൽ ദിവസവും ചെയ്യുന്ന പൂജക്ക്‌ മുടക്കം വരില്ലേ? അങ്ങിനെ ഒരു സാഹചര്യം വന്നാൽ എങ്ങിനെയാണ് അത് തുടർന്നു ചെയ്തുകൊണ്ടുപോവുന്നത്.?

ദൂര യാത്ര ചെയ്യേണ്ട അവസ്ഥയിലും ഉപാസനയിലെ മർമ പ്രധാനമായി അനുഷ്ടിക്കേണ്ട ജപം ഉപാസകർ മുടക്കില്ല.

കൃത്യമായ ജപം കഴിഞ്ഞേ പൂജ പോലുള്ള കാര്യങ്ങൾക്കു സ്ഥാനം ഉള്ളു, പൂജയും മറ്റു കാര്യങ്ങൾക്കും ഉപാസകനെ പ്രാപ്തനാക്കുന്നത് നിഷ്ഠയോടെ ഉള്ള ജപം ആകെയാൽ അതു അവര് ഏതു യാത്രയിലും ചെയ്തിരിക്കും.

108 ജപിക്കാൻ ഉള്ള അവസ്ഥ തീരെ ഇല്ലെങ്കിൽ 41 എങ്കിലും ജപിക്കും. മന്ത്ര സിദ്ധി കൈവന്നവർ ആണെങ്കിൽ ആ ഉപാസന മൂർത്തി തന്നെ അത്തരം അവസരങ്ങളിൽ എന്ത് എങ്ങനെ അനുഷ്ടിക്കണം എന്ന് ഓതി കൊടുത്തിരിക്കും.

ഇതു സംബന്ധിച്ച എല്ലാ സംശയങ്ങളും ഗുരുമുഖത്തു നിന്നും ദൂരീകരിച്ചു വേണo ഒരു ഉപാസകൻ മുന്നോട്ട് പോവാൻ, ഉപാസകന് വരുന്ന എല്ലാ അവസ്ഥകളും അവന്റെ ഉപാസന മൂർത്തി അറിഞ്ഞേ സംഭവിക്കു എന്നതിനാൽ ഇത്തരം സന്ദർഭങ്ങളിൽ പ്രത്യേക പ്രശ്നം വരുന്നില്ല.

മന്ത്ര ജപത്തിലൂടെ നിത്യേന തന്റെ ഉപാസന മൂർത്തിയോട് സംവദിക്കുന്ന ഉപാസകൻ ഏതു അവസ്ഥയും അതിജീവിക്കും, ഇതിനു അചഞ്ചലമായ ഗുരുഭക്തിയും ദേവതയിലുള്ള വിശ്വാസവും അത്യാവശ്യം ആണ്.

സേവ ക്ഷേത്രത്തിൽ വെച്ചാണോ ഗൃഹത്തിൽ വെച്ചാണോ ചെയ്യുന്നത്? ഏതാണ് അനുയോജ്യമായത്? ഗൃഹത്തിൽ വെച്ചാണെങ്കിൽ ശൗചാലയവും, കുടുംബ അംഗങ്ങളിൽ ചിലർ മാംസഭുക്ക് ആണെങ്കിൽ അതും സേവയെ ദോഷകരമായ ബാധിക്കുമോ??? സ്വന്തം ആയി വീടില്ലാതെ വാടക വീട്ടിൽ താമസിക്കുന്നവർ വീട്ടിൽ സേവ തുടങ്ങിയാൽ ഭാവിയിൽ വീട് മാറേണ്ട സാഹചര്യം വന്നാൽ എങ്ങനെ ചെയ്യും?

]ഒരു സേവ മൂർത്തിയുടെ മന്ത്രം ഗുരു ഉപദേശിച്ചു തരുമ്പോൾ തന്നെ അതു എവിടെ എങ്ങനെ ചെയ്യണം എന്ന് നിര്ദേശിച്ചിരിക്കും, വീട്ടിൽ കൊണ്ട് വന്നു ചെയ്യാൻ തടസങ്ങൾ ഇല്ല, വീട്ടിൽ ആരെങ്കിലും മാംസഭുക്ക് ആയത് കൊണ്ടോ വീട്ടിൽ ശൗചാലയം ഉള്ളത് കൊണ്ടോ ഒന്നും സേവക്ക് പ്രതിബന്ധം ആവുന്നില്ല. ചില മൂർത്തികളുടെ സേവക്ക് മാംസം കഴിക്കുകയും ചെയ്യാം.

ഇതെല്ലാം സേവ ചെയുന്ന ആളിനെയും ആ മൂർത്തിയെയും വെച്ച് മാത്രം ചിന്തിച്ചാൽ മതിയാകും, പണ്ട് കാലത്ത്, അശുദ്ധി എന്ന് പറയുന്ന കാര്യങ്ങൾ എല്ലാം നടക്കുന്ന സൗകര്യം കുറഞ്ഞ വീടുകളിൽ ആണ് ഉപാസനയും സേവയും ഒക്കെ ചെയ്ത് നമ്മുടെ പൂർവികർ ശക്തി ചൈതന്യങ്ങളെ കുടിയിരുത്തിയത്.

ഇന്ന് നമ്മൾ ഇതൊന്നും ആലോചിക്കാതെ എല്ലാത്തിലും സംശയം കൊണ്ട് വട്ടം കറങ്ങുകയാണ്, ഗുരു നിർദേശം പ്രകാരം ശ്‌മശാനം, കാട്, കുന്നിന്റെ മുകളിൽ, അങ്ങനെ പ്രത്യേകം ഒരു സ്ഥലം സേവക്കായി പറഞ്ഞു എങ്കിൽ അതു തന്നെ ചെയ്യണം, വാടക വീട് അല്ല എവിടെ സേവ ചെയ്താലും സേവ മൂർത്തി അയാൾ വിളിക്കുന്ന ഇടത്തേക്ക് വരും.

ഒരു ചൈതന്യത്തെ വിളിച്ചു വരുത്താൻ കെല്പു ഉള്ളവന് അതിനെ ഉദ്വസിക്കാനും ഏത് തരത്തിൽ എങ്ങനെ കൊണ്ട് നടക്കണം എന്നും കൃത്യമായ ബോധം കൈവന്നിരിക്കും.

സേവ തുടങ്ങും മുൻപ് അല്ലെങ്കിൽ സേവ യെ പുറത്ത് നിന്ന് നോക്കുമ്പോൾ ആണ് സംശയങ്ങൾ ഉണ്ടാവുക, ഗുരുമുഖത്തു നിന്ന് ആ വക കാര്യങ്ങൾ അറിഞ്ഞു മുന്നോട്ട് പോവുമ്പോൾ ഇതൊന്നും ഒരു വിഷയമേ അല്ല, ഇന്നും എത്രയോ തറവാടുകളിൽ എത്രയോ മൂർത്തികൾ ഇരിക്കുന്നു. ഒരു മീൻ വിഭവം വെച്ചാൽ പോലും അതു കൊണ്ട് പോയി എല്ലാവർക്കും നിവേദിച്ചു പിന്നെ മാത്രം അതു കൂട്ടി ഭക്ഷണം കഴിക്കുന്ന ഇടങ്ങൾ ഉണ്ട്.

സേവ തുടങ്ങുമ്പോൾ മൂർത്തി ഭേദം അനുസരിച്ചു ഉള്ള ചിട്ടകൾ പാലിക്കുക എന്ന് മാത്രം. അതു പലതിനും പല തരത്തിൽ ആണ്.

(കടപ്പാട് )