നിറപറ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
നിറപറ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2013, ജൂൺ 29, ശനിയാഴ്‌ച

നിറപറ





നിറപറ


മുഖ്യമായും ഈശ്വരപ്രീതിക്കുള്ള ഒരു വഴിപാടാണ് ഇത്. ക്ഷേത്രങ്ങളിലെ ചില പ്രത്യേക ചടങ്ങുകള്‍ക്ക് നിറപറ വയ്ക്കാറുണ്ട്. നിറപറക്ക് നെല്ലാണ് ഉപയോഗിക്കുക. അവിലും, മലരും, അരിയും മറ്റും നിറപറ വഴിപാടായി ചിലര്‍ കഴിച്ചുവരുന്നു. ഹിന്ദുക്കള്‍ കതിര്‍മണ്ഡപത്തില്‍ കത്തിച്ചുവെച്ച നിലവിളക്കിനു മുന്‍പില്‍ നിറപറയും, പറയുടെ മദ്ധ്യത്തില്‍ തെങ്ങിന്‍പൂക്കുലയും വയ്ക്കുന്നു. തൂശനില അഥവാ നാക്കിലയില്‍ വേണം പറ വയ്ക്കാന്‍. പറയുടെ പാലം കിഴക്കുപടിഞ്ഞാറായി വരത്തക്കവിധമേ എപ്പോഴും പറ വയ്ക്കാവു. വാലുള്ള കുട്ടയില്‍ നെല്ല് എടുത്തു വച്ച് അതില്‍നിന്നു ഭക്തിപൂര്‍വ്വം ഇരുകൈകളുംകൊണ്ട് വാരി മൂന്നുപ്രാവിശ്യം പറയിലിടുക. അതിനുശേഷം കുട്ടയെടുത്ത് അതിന്ടെ വാലില്‍കൂടി നെല്ല് പറയില്‍ ഇടുക. പറനിറഞ്ഞു ഇലയില്‍ വിതറിവീഴുന്നതുവരെ നെല്ല് ഇടണം