ഭീഷ്മർ
മഹാഭാരതത്തിലെ ശ്രദ്ധേയരായ വ്യക്തികളിലൊന്നാണ് ഭീഷ്മർ അഥവാ ദേവവ്രതൻ. കുരുവംശത്തിലെ ശന്തനു മഹരാജാവിന്റേയും ഗംഗാദേവിയുടേയും മകനാണ്. പാണ്ഡവരുടെയും കൗരവരുടെയും പിതാമഹനായിരുന്നു ഇദ്ദേഹം. ഭീഷ്മർക്ക് സ്വന്തം ഇച്ഛ പ്രകാരമേ മരണം സംഭവിക്കൂ എന്ന വരം ലഭിച്ചിരുന്നു. സ്വന്തം പിതാവിനു വേണ്ടി മരണം വരെ ബ്രഹ്മചര്യമനുഷ്ഠിച്ച ഭീഷ്മരെ നിസ്വാർത്ഥതയുടെ പ്രതീകമായാണ് മഹാഭാരതത്തിൽ ചിത്രീകരിച്ചിരിക്കുന്നത്.
ഒരിക്കൽ വസിഷ്ഠ മഹർഷിയുടെ നന്ദിനിയെന്ന പശുവിനെ അഷ്ടവസുക്കൾ മോഷ്ടിക്കാൻ ശ്രമിക്കുന്നു. ഇതറിഞ്ഞ മഹർഷി അവരെ മനുഷ്യരായി ജനിക്കാൻ ശപിക്കുന്നു. എങ്കിലും മോഷണത്തിനു നേതൃത്വം കൊടുത്ത പ്രഭാസനെന്ന വസുവൊഴിച്ച് മറ്റെല്ലാവരും ജനിച്ചയുടനെ മരിച്ച് ശാപമുക്തരാകുമെന്നും പ്രഭാസൻ ഭൂമിയിൽ ദീർഘകാലം ജീവിക്കുമെന്നും മഹർഷി ശാപമോക്ഷം നൽകുന്നു. അങ്ങനെ പ്രഭാസനെന്ന വസുവാണ് ഭീഷ്മരായി ജനിക്കുന്നത്.
ഒരിക്കൽ കുരുവംശരാജാവായ ശന്തനു ഗംഗാനദിയുടെ തീരത്ത് നിൽക്കുന്ന സുന്ദരിയായ യുവതിയെക്കണ്ട് പ്രണയതരളിതനാകുകയും അവരോട് വിവാഹാഭ്യർത്ഥന നടത്തുകയും ചെയ്തു. ആ യുവതി മനുഷ്യ രൂപം പൂണ്ട ഗംഗാദേവിയായിരുന്നു. ഒരവസരത്തിലും തന്റെ ചെയ്തികളെക്കുറിച്ച് യാതൊരു ചോദ്യങ്ങളുമുന്നയിക്കില്ലെന്ന് ഉറപ്പു നല്കുകയാണെങ്കിൽ ശന്തനുവിനെ വിവാഹം കഴിക്കാമെന്ന് ഗംഗാദേവി അറിയിച്ചു. അപ്രകാരം സമ്മതിച്ച ശന്തനു ഗംഗാദേവിയെ വിവാഹം ചെയ്യുകയും ഏറെ താമസിയാതെ അവർക്ക് ഒരു കുട്ടി പിറക്കുകയും ചെയ്തു. എന്നാൽ പിറന്നയുടൻതന്നെ ഗംഗാദേവി കുട്ടിയെ നദിയിൽ മുക്കി കൊന്നുകളഞ്ഞു. വസുക്കൾക്ക് ശാപമോക്ഷം നൽകാനാണ് ദേവി ഇപ്രകാരം പ്രവർത്തിച്ചത്. ഗംഗാദേവിയുടെ ചെയ്തികളെക്കുറിച്ച് ചോദിക്കില്ലെന്ന് ഉറപ്പുനല്കിയതിനാൽ എന്തുകൊണ്ടാണ് അവർ അങ്ങനെ ചെയ്തതെന്ന ചോദിക്കാനും ശന്തനുവിന് സാധിച്ചില്ല. ഓരോ കുട്ടി പിറക്കുമ്പോഴും ഗംഗ അവരെയെല്ലം നദിയിൽ മുക്കുക പതിവായി. അങ്ങനെ എട്ടാമത്തെ പുത്രന് ജന്മം നല്കിയപ്പോൾ അവനെയും ഗംഗാദേവി നദിയിൽ മുക്കാൻ തുനിഞ്ഞു. അക്ഷമനായ ശന്തനു ഗംഗാദേവിയെ തടഞ്ഞ് എന്തുകൊണ്ടാണ് കുട്ടികളെ നദിയിൽ മുക്കിക്കൊല്ലുന്നതെന്ന് ആരാഞ്ഞു. ശപഥം തെറ്റിച്ച മഹാരാജാവിനെ ഉപേക്ഷിച്ച് പുത്രനേയും കൊണ്ട് ഗംഗ പോകുകയും ചെയ്തതു. പോകുമ്പോൾ മകൻ യുവാവാകുമ്പോൾ അവനെ തിരിച്ചേൽപ്പിക്കാമെന്ന് ഗംഗാദേവി രാജാവിന് ഉറപ്പു കൊടുത്തു.
ഭീഷ്മ ശപഥം
ഗംഗാദേവി യുവാവായ ദേവവ്രതനെ തിരുച്ചേല്പിക്കുകയും ശന്തനു അദ്ദേഹത്തെ യുവരാജാവാക്കി നിയമിക്കുകയും ചെയ്തു. ഇക്കാലഘട്ടത്തിലാണ് ശന്തനു സുന്ദരിയായ മത്സ്യകന്യക സത്യവതിയെ കണ്ടുമുട്ടുന്നത്. പ്രഥമദൃഷ്ടിയിൽത്തന്നെ അവളുമായി പ്രണയത്തിലായ ശന്തനു സത്യവതിയുടെ പിതാവായ ദാസരാജനോട് മകളെ തനിക്ക് വിവാഹം കഴിച്ചുതരാൻ അഭ്യർത്ഥിച്ചു. എന്നാൽ സത്യവതിയിൽ ശന്തനുവിന് പിറക്കുന്ന മകനെ അടുത്ത രാജാവാക്കുകയാണെങ്കിൽ മാത്രമേ മകളെ അദ്ദേഹത്തിന് വിവാഹം കഴിച്ചുകൊടുക്കുകയുള്ളൂവെന്ന് ദാസരാജൻ വ്യക്തമാക്കി.
തന്റെ അനന്തരാവകാശിയായി മകൻ ദേവവ്രതനെ തീരുമാനിച്ചുകഴിഞ്ഞ ശന്തനുവിന് ഇത് അനുവദിക്കാൻ സാധിക്കുമായിരുന്നില്ല. നിരാശയോടെ കൊട്ടാരത്തിലേക്ക് തിരിച്ചുപോയ ശന്തനു അതീവഖിന്നനായി കുറേക്കാലം കഴിച്ചുകൂട്ടി. ശന്തനുവിന്റെ മ്ലാനത ശ്രദ്ധയിൽപ്പെട്ടപ്പോൾ ദേവവ്രതൻ അതിന്റെ കാരണമന്വേഷിച്ചു. പിതാവിന്റെ ആഗ്രഹസാക്ഷാത്കാരത്തിനായി ദേവവ്രതൻ സത്യവതിയുടെ പിതാവായ ദാസരാജനെ കാണുകയും താൻ തന്റെ പിന്തുടർച്ചാവകാശം ത്യജിക്കുകയാണെന്നും അറിയിച്ചു. തന്റെ പിതാവിന് സത്യവതിയിൽ പിറക്കുന്ന പുത്രന്മാരായിരിക്കും തന്റെ രാജ്യത്തിന്റെ അടുത്ത അവകാശികാളെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. എന്നാൽ ദേവവ്രതന്റെ പുത്രന്മാർ ഈ ശപഥം തെറ്റിക്കാൻ സാധ്യതയില്ലേയെന്ന് ദാസരാജൻ ശങ്ക ഉന്നയിച്ചപ്പോൾ താൻ നിത്യബ്രഹ്മചാരിയായി തുടരുമെന്ന ഭീഷ്മശപഥം(ഭയങ്കരമായ പ്രതിജ്ഞ) ദേവവ്രതൻ എടുത്തു. ഇതിനെത്തുടർന്നാണ് ഇദ്ദേഹം ഭീഷ്മർ എന്നറിയപ്പെടാൻ തുടങ്ങിയത്. ഇതറിഞ്ഞ ശന്തനു സ്വേച്ഛ മൃത്യു എന്ന വരം ഭീഷ്മർക്ക് നൽകി. ഇത് പ്രകാരം ഭീഷ്മർക്ക് സ്വന്തം ആഗ്രഹം പ്രകാരമേ മരണം സംഭവിക്കൂ.
അംബ,അംബിക,അംബാലിക
ശന്തനുവിന് സത്യവതിയിൽ ചിത്രാംഗദൻ, വിചിത്രവീര്യൻ എന്നീ പുത്രന്മാർ ജനിച്ചു. ചിത്രാംഗദൻ ചെറുപ്പത്തിൽ തന്നെ അതേ പേരുള്ള ഒരു ഗന്ധർവ്വന്റെ കയ്യാൽ വധിക്കപ്പെട്ടു. വിചിത്രവീര്യന് വിവാഹപ്രായമായപ്പോൾ കാശി രാജ്യത്തെ അംബ, അംബിക, അംബാലിക എന്നീ രാജകുമാരിമാരെ ഭീഷ്മർ ബലമായി പിടിച്ചു കൊണ്ടു വന്നു. എന്നാൽ, മറ്റൊരു രാജാവുമായി താൻ പ്രണയത്തിലാണെന്ന് അംബ ഭീഷ്മരെ അറിയിച്ചു. ഭീഷ്മർ തുടർന്ന് അംബയെ പറഞ്ഞയച്ച് വിചിത്രവീര്യനെ അംബിക, അംബാലിക എന്നിവരുമായി വിവാഹം കഴിപ്പിച്ചു. എന്നാൽ, കാമുകനാൽ നിരസിക്കപ്പെട്ട അംബ ഭീഷ്മരോട് തന്നെ വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടു. ഭീഷ്മർ ഈ ആവശ്യം തള്ളികളഞ്ഞു. ഇതു കാരണം പ്രതികാര ദാഹിനിയായി മാറുന്ന അംബയാണ് പിന്നീട് ശിഖണ്ഡിയായി മാറുന്നത്.
അൽപ്പകാലം കഴിഞ്ഞപ്പോൾ രോഗബാധിതനായി വിചിത്രവീര്യൻ മരണമടയുന്നു. വിചിത്രവീര്യൻ മക്കളില്ലാത്തതു കാരണം കുരുവംശം തലമുറയറ്റു പോകുമെന്നു ഭയന്ന സത്യവതി ഭീഷ്മരോട് അംബിക, അംബാലിക എന്നിവരെ വിവാഹം ചെയ്യാൻ ആവശ്യപ്പെടുന്നു. എന്നാൽ തന്റെ ഭീഷ്മ പ്രതിജ്ഞകാരണം ഇത് നിരസിക്കുന്ന ഭീഷ്മർ സത്യവതിക്ക് പരാശര മുനിയിൽ ജനിച്ച വ്യാസനെ തനിക്കു പകരം നിർദ്ദേശിക്കുന്നു. വ്യാസന് അംബിക,അംബാലിക എന്നിവരിൽ ധൃതരാഷ്ട്രർ, പാണ്ഡു എന്നീ പുത്രന്മാർ ജനിക്കുന്നു.
കുരുക്ഷേത്രയുദ്ധം
യുദ്ധത്തിൽ ഭീഷ്മർ കൗരവ പക്ഷത്താണ് നിലകൊണ്ടത്. കൗരവരുടെ സർവ്വ സൈന്യാധിപനായിരുന്നു ഭീഷ്മർ. എങ്കിലും, പാണ്ഡവരെ വധിക്കാൻ ഇദ്ദേഹം തയ്യാറായിരുന്നില്ല. സ്വേച്ഛമൃത്യുവായ ഭീഷ്മർ ഉള്ളിടത്തോളം പാണ്ഡവർക്ക് യുദ്ധത്തിൽ ജയിക്കാന കഴിയില്ലെന്നു മനസ്സിലാക്കിയ കൃഷ്ണൻ ഭീഷ്മരുടെ തന്നെ ഉപദേശമനുസരിച്ച് യുദ്ധത്തിന്റെ പത്താം ദിവസം ശിഖണ്ഡിയെ മുൻനിർത്തി ഭീഷ്മരോടേറ്റുമുട്ടാൻ അർജുനനെ ഉപദേശിക്കുന്നു. സ്ത്രീകളോട് യുദ്ധം ചെയ്യില്ലെന്നു ശപഥമെടുത്ത ഭീഷ്മർ ശിഖണ്ഡി വേഷധാരിയായ അംബയോട് ഏറ്റുമുട്ടാൻ തയ്യാറാവുന്നില്ല. ഈ തക്കത്തിന് അർജുനൻ നിരായുധനായ ഭീഷ്മരെ അമ്പെയ്തു വീഴ്ത്തുന്നു. അങ്ങനെ, ഭീഷ്മർ ശരശയ്യയിൽ യുദ്ധഭൂമിയിൽ കിടക്കുന്നു.
മരണം
ശരശയ്യയിലായെങ്കിലും സ്വേച്ഛമൃത്യു വരം കാരണം ഭീഷ്മർ മരിക്കുന്നില്ല. കുരുക്ഷേത്ര യുദ്ധം സമാപിച്ചതിനു ശേഷം രാജാവായി മാറിയ യുധിഷ്ഠിരന് ആവശ്യമായ ഉപദേശം കൊടുത്തതിനു ശേഷം ഭീഷ്മർ സ്വയം മരണം സ്വീകരിക്കുന്നു.
ആരാണ് ഭീഷ്മര്‍?
ശന്തനുവിന്റെയും,ഗംഗാദേവി യുടെയും പുത്രന്‍ ദേവവ്രതന്‍,സത്യവ്രതന്‍ എന്നും വിളിക്കും.നായാട്ടിനായി പോയ പിതാവ് വന്നത് ദുഖത്തോടെ.കാരണം അനുഷിച്ചു സംഗതി മനസ്സിലാക്കിയ സത്യവ്രതന്‍ സത്യവതി എന്നാ ദാശര കന്യകയാണ് പിതാവിന്റെ ദുഃഖ ഹേതു എന്ന് മനസ്സിലാക്കി പിതാവിന്റെ ദുഖം മാറ്റാനായി പുറപ്പെട്ടു.അവകാശ പ്പെട്ട രാജ്യാധികാരവും,പിത്രുഭാവവും സത്യവതിയുടെ പിതാവിന്റെ മുന്നില്‍ സമര്‍പ്പിച്ചു പുത്രാ ധര്‍മ്മം നിറവേറ്റി.സന്തോഷവാനായ ശാന്തനു പുത്രന് വരവും നല്‍കി സ്വഛന്ദ മൃത്യു ഭവ --ഇത്രയും തീവ്രമായി പിതാവിന് വേണ്ടി അവകാശങ്ങള്‍ എല്ലാം കൈവെടിഞ്ഞ ഒരു കഥാ പാത്രം പുരാണങ്ങളില്‍ എവിടെയും കാണില്ല.ദേവകളും മറ്റുള്ള മുനിമാരും വാഴ്ത്തി കഠിനമായ ശപഥം ചെയ്തവന്‍ ഭീഷ്മര്‍
ധര്‍മ്മത്തില്‍ വല്ല വീഴ്ചയും വരുത്തുമായിരുന്നെങ്കില്‍ അന്നേ ദേവന്മാരും മുനിമാരും ഭീഷ്മര്‍ എന്നാ നാമം ദേവവ്രതന് കൊടുക്കില്ലായിരുന്നു
ശാന്തനുവിനു സത്യവതിയില്‍ ജനിച്ച ചിത്രാംഗദന്‍ ,വിചിത്ര വീര്യന്‍ എന്നീ കുട്ടികള്‍ മരിച്ചപ്പോള്‍ സത്യവതി ഭീഷ്മരോട് സാഹചര്യം മാറി എന്നും വിവാഹം കഴിക്കണം എന്നും പറഞ്ഞപ്പോളും ഭീഷ്മര്‍ തന്റെ സത്യത്തില്‍ ഉറച്ചു നിന്ന്.പിന്നെ എവിടെയാണ് ഭീഷ്മരെ അധ്ര്മ്മി എന്ന് പറയാന്‍ ഇടം?
പിന്നെ കാശി രാജ പുത്രിമാരുടെ കാര്യം ആണെങ്കില്‍ ഭീഷ്മര്‍ അവിടെ വിചിത്ര വീര്യനു വേണ്ടി വിവാഹാലോച്ചനക്ക് ചെന്നപ്പോള്‍ ആണ് അവിടെ സ്വയം വരം എന്ന് അറിഞ്ഞത് ഭീഷ്മര്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ എത്തിയതല്ല വന്ന സ്ഥിതിക്ക് പങ്കെടുത്തു സഹോദരന് കന്യാദാനം ചെയ്യാം എന്ന് കരുതി അതില്‍ അന്നത്തെ നാട്ടുനടപ്പിനു വിപരീതമായി ഒന്നും ഇല്ല.എല്ലാവരും ഭീഷ്മരെ കളിയാക്കാന്‍ തുടങ്ങിയപ്പോള്‍ ആണ് തന്റെ കഴിവ് എന്താണെന്ന് ഭീഷ്മര്‍ കാണിച്ചു കൊടുത്തത് അതില്‍ എന്താ തെറ്റ്? വിവാഹം കഴി ക്കില്ലെന്നു സത്യം ചെയ്തു പക്ഷെ അഭിമാനം പണയം വെച്ചിട്ടില്ല.ഭീഷ്മര്‍ ക്ഷത്രിയന്‍ ആണ്.ഭീഷ്മര്‍ക്ക് സത്യം ആണ് ആധാരം അല്ലാതെഭീഷ്മാര്‍ ഒരു യോഗി ആയിട്ടില്ല അപ്പോള്‍ രാജ്യം സ്ത്രീ ഇവയോടുള്ള കാമം ആണ് ഒഴിവാക്കിയത് ബാക്കി ക്ഷത്രിയ ഗുണങ്ങള്‍ ഒഴിവാക്കി യിട്ടില്ല --പിന്നെങ്ങിനെ ഭീഷ്മര്‍ അധ്ര്‍മ്മിയാകും?പിന്നെ മറ്റൊരു വാദം ഭീഷ്മര്‍ ദുരാഗ്രഹി ആയിരുന്നു മോക്ഷം കിട്ടാനായി ഉത്തരായനം വരെ കാത്തു-എന്താ ഇതിനൊക്കെ മറുപടി പറയുക? മോക്ഷത്തിനു വേണ്ടിയല്ലേ എല്ലാവരും ധര്‍മ്മങ്ങള്‍ ചയ്തു ജീവിക്കുന്നത്? അപ്പോള്‍ മോക്ഷത്തിനു ഭീഷ്മര്‍ ശ്രമിച്ചാല്‍ അത് ദുരാഗ്രഹമോ? ചിന്തിക്കുക