വിഗ്രഹത്തിന്റെ ഫോട്ടോ എടുക്കരുത് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
വിഗ്രഹത്തിന്റെ ഫോട്ടോ എടുക്കരുത് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2013, ജൂൺ 29, ശനിയാഴ്‌ച

വിഗ്രഹത്തിന്റെ ഫോട്ടോ എടുക്കരുത്




വിഗ്രഹത്തിന്റെ ഫോട്ടോ എടുക്കരുത്.

ശ്രീകോവിലിലുള്ള മൂലവിഗ്രഹം താന്ത്രികവിധി അനുസരിച്ച് പ്രാണപ്രതിഷ്ഠ നടത്തപ്പെട്ടതാണ്
. തന്മൂലം വിഗ്രഹത്തിന് പ്രാണശക്തിയുണ്ടെന്നാണ് വിശ്വാസം. വിഗ്രഹത്തില്‍നിന്ന് എടുക്കപ്പെട്ട ഛായയോ നിഴലോ ആണ് ഫോട്ടോയെന്ന് പറയാം. ആ നിലയ്ക്ക് അതിനും ചെറിയൊരംശം ശക്തിയുണ്ട്. അതുകൊണ്ട് ആഗമവിധി അനുസരിച്ച് ഫോട്ടോ എടുക്കുന്നത് ദോഷംതന്നെയാകുന്നു. എന്നാല്‍ വിഗ്രഹത്തിന്റെ ചിത്രം വരച്ചു വെയ്ക്കുന്നതിന്ന് വിരോധമില്ല. ശീവേലിവിഗ്രഹത്തിന്റെ ഫോട്ടോ എടുക്കുന്നതിന്ന് വിലക്ക് കല്പിച്ച് കാണുന്നില്ല. എന്നാല്‍കൊടിമരത്തിനും ശ്രീകോവിലിനും സമീപത്തുവെച്ച് ഫോട്ടോ എടുക്കരുതെന്ന് പറയപ്പെടുന്നു. അവിടെ അനേകം ദേവതാശക്തികളെ മന്ത്രപുരസ്സരം പ്രതിഷ്ഠിച്ചതുകൊണ്ടായിരിക്കും അങ്ങനെ പറയപ്പെടുന്നത്. അതുകൊണ്ടാണല്ലോ ധ്വജത്തെയും വന്ദിച്ച് തൊഴുത് ദേവനെ വന്ദിക്കുന്ന ആചാരം ഉണ്ടായിട്ടുള്ളത്.