2019, മാർച്ച് 31, ഞായറാഴ്‌ച

ബിലാത്തികുളംശിവക്ഷേത്രം





 ബിലാത്തികുളം ശിവക്ഷേത്രം 
ഗോമുഖത്തപ്പൻ ക്ഷേത്രം  

എന്ന് പഴയപേര് .കോഴിക്കോട് വെസ്റ്റ് ഹില്ലിനടുത്തു  വണ്ടിപ്പേട്ട സ്റ്റോപ്പിൽ നിന്നും ഏകദേശം മുക്കാൽ കിലോമീറ്റര് .പ്രധാനമൂർത്തി ശിവൻ കിഴക്കോട്ടു ദര്ശനം രണ്ടു തന്ത്രിമാർ   ചാത്തനാട്ടും, കലശകോട്ടും. തൊട്ടു മുന്നിൽ ചിറ .മൂന്നു പൂജ ഉപദേവത ഗണപതി ,സുബ്രമണ്യൻ  ക്ഷേത്രത്തിൽ നന്ദിയില്ല /ശിവരാത്രി ആഘോഷം  നാടുവാഴിയായ അഴകിൽ നായർ പണിതീർത്ത ക്ഷേത്രമാണന്നു പുരാവൃത്തം .കാടായി കിടന്നിരുന്ന ഈ സ്ഥലത്ത്  വേട്ടയ്ക്ക് വന്ന നാടുവാഴി കാരണവർ  അമ്പെയ്തു അമ്പുകൊണ്ടു പിടഞ്ഞു വീണു   ചത്തത് പശുവായിരുന്നു .അക്കാലത്തു ഗോഹത്യയ്ക്കു പരിഹാരമായി വിധിയനുസരിച്ചു ചത്ത പശുവിന്റെ ജഡം  മുകളിൽ കെട്ടി തൂക്കി അതിനടിയിലിരുന്നു നാടുവാഴികാരണവർ ഭജിച്ചു പശുവിന്റെ ജഡം 

ചീഞ്ഞഴിഞ്ഞു  ശരീരത്തിൽ വീണു പുഴുവന്നു .ഭജനം പിന്നെയുണ് തുടർന്നു .അവസാനം ചത്ത പശുവിന്റെ കഴുത്ത് താഴെ വീണ സ്ഥലത്തു വിധിപ്രകാരം  ശിവപ്രതിഷ്ഠ നടത്തി  എന്നാണു ഐതിഹ്യം,(മണികണ്ഠപുരത്തിനും  ,തിരു ഏനാദിമംഗലം ക്ഷേത്രത്തിനും  ഇതേ ഐതിഹ്യമുണ്ട് )ഇപ്പോൾ എൻ.ആർ.&സി  ഇ  യുടെ മേൽനോട്ടത്തിലാണ് ഇതിനടുത്തു കാട്ടുപറമ്പിൽ മേനോക്കിമാരുടെ ക്ഷേത്രവുമുണ്ട് 

2019, മാർച്ച് 28, വ്യാഴാഴ്‌ച

ശ്രീ പന്തല്ലൂർ ഭഗവതി ക്ഷേത്രംമലപ്പുറം ജില്ല



ശ്രീ പന്തല്ലൂർ ഭഗവതി ക്ഷേത്രം
108  ദുർഗ്ഗാലയങ്ങളിൽ ഒന്ന് മലപ്പുറം ജില്ലയിലെ പന്തല്ലൂരിൽ .മഞ്ചേരിയിൽ നിന്നും പത്തു കിലോമീറ്റര് മഞ്ചേരി -വള്ളിക്കാപ്പറ്റ -പന്തലൂർ  റൂട്ട്. പ്രധാനമൂർത്തി ദുർഗ്ഗാ കിഴക്കോട്ടു ദര്ശനം മൂന്ന് നേരം പൂജ തന്ത്രി നാറാസ്സ് .ഉപദേവത  ശ്രീകൃഷ്ണൻ, വേട്ടക്കാരൻ ,ശങ്കരനാരായണൻ ,ഗണപതി .ഇവിടെ പായസ വഴിപാടിന് നാളികേരം ഉപയോഗിക്കാറില്ല പരശുരാമൻ പ്രതിഷ്ഠിച്ചു എന്നും പരശുരാമൻ കൊണ്ടുവന്ന വിഗ്രഹം നാറാണത്ത് ഭ്രാന്തൻ  തുപ്പി പ്രതിഷ്ഠിച്ചു എന്നും  ഐതിഹ്യം സാമൂതിരിയുടെ ക്ഷേത്രമായിരുന്നു. 

മൈബ ള്ളി ശിവക്ഷേത്രം



മൈബ ള്ളി ശിവക്ഷേത്രം   
തൃശൂർ  ജില്ലയിൽ  പൊന്നൂക്കരയിൽ ഒല്ലൂരിൽ നിന്നും  ആറു  കിലോമീറ്റര്  കിഴക്കു. പുത്തൂർ പഞ്ചായത്തു .ചെറിയ ക്ഷേത്രമാണ് പ്രധാനമൂർത്തി ശിവൻ നേരത്തെ പാടത്തിനു നടുവിലായിരുന്നു ക്ഷേത്രം .ഇപ്പോൾ പാടത്തിനരുകിൽ .പാലിയത്തച്ഛൻറെ ക്ഷേത്രമാണു .പാലിയത്തിനു ഈ പ്രദേശത്തു നല്ല ഭൂസ്വത്തുണ്ടായിരുന്നു. എന്ന് കരുതുന്നു. ഇതിന്റെ സംരക്ഷകാനായിരുന്നു  ഈ ശിവനത്രേ . പുത്തൂർ പഞ്ചായത്തിൽ തന്നെ  പാലിയത്തച്ഛന്റെ  മേത്തുള്ളി വിഷ്ണുക്ഷേത്രവുമുണ്ട് .ഇത് തൃക്കൂർ ആശുപത്രി ജംഗ്ഷനിൽ നിന്നും രണ്ടര കിലോമീറ്റര്  വടക്കു കിഴക്കു. 

മേപ്പാടി മാരിയമ്മൻ ക്ഷേത്രം വയനാട്

മേപ്പാടി മാരിയമ്മൻ ക്ഷേത്രം 

വയനാട് ജില്ലയിൽ മേപ്പാടിയിൽ . പ്രധാനമൂർത്തിമാരിയമ്മ . കിഴക്കോട്ടു ദര്ശനം നിത്യപൂജയുണ്ട്. കുംഭത്തിൽ ഉത്സവം മുൻപ് ഉത്സവസമയത്തു  കോഴിയെ അറുത്തു ചോറ് കലർത്തി മാരിയമ്മയ്ക്കു  കൊടുക്കുന്നു എന്ന വിശ്വാസത്തിൽ  മുകളിലേയ്ക്കു വലിച്ചെറിഞ്ഞിരുന്നു  കാര്യസാധ്യത്തിനു വേണ്ടി ഈ മാരിയമ്മയ്ക്കു മുൻപിൽ വച്ച് തിളച്ചവെള്ളം നിലകൊണ്ടു മേൽ തളിയ്ക്കും  പുതുക്കി പണിത ക്ഷേത്രമാണ് .ഇപ്പോൾ കമ്മിറ്റി


മൊറയൂർ ശിവക്ഷേത്രം മലപ്പുറം ജില്ല



മൊറയൂർ ശിവക്ഷേത്രം 
മലപ്പുറം ജില്ലയിലെ മൊറയൂർ പഞ്ചായത്തിൽ  കൊണ്ടോട്ടി-മലപ്പുറം  റൂട്ടിലെ മൊറയൂർ സ്റ്റോപ്പ്. പ്രധാനമൂർത്തി ശിവൻ .രണ്ടുനില വട്ട ശ്രീകോവിലാണ് കിഴക്കോട്ടു ദർശനം .രണ്ടുനേരം പൂജ. തന്ത്രി അരിപ്ര പരശുരാമ  പ്രതിഷ്ട എന്ന് ഐതിഹ്യം .ഉപദേവത :വേട്ടയ്ക്കൊരുമകൻ ,ഗണപതി. കൂടാതെ ശ്രീചക്രവുമുണ്ട്. ശ്രീ ചക്രം പരശുരാമ സങ്കല്പംത്തിലാണെന്നും പക്ഷം .മുറജപം മുടങ്ങാതെ നടന്നിരുന്നു.  അതിനാൽ മുറ ഊർ  എന്ന പേര് വന്നു . അത് മൊറയൂർ ആയെന്നും പുരാവൃത്തം  ഇപ്പോഴും വൃശ്ചികം ഒന്ന് മുതൽ 12  വരെ ഈ ക്ഷേത്രത്തിൽ മുറജപമുണ്ട്. സാമൂതിരിയുടെ മന്ത്രി ആയിരുന്ന മോങ്ങണ്ടം പുലമൂസതിന്റെ ക്ഷേത്രമായിരുന്നു. (സാമൂതിരിയുടെ മറ്റു മന്ത്രിമാർ  മങ്ങാട്ടച്ചൻ  തിനയഞ്ചേരി ഇളയത്  പാറനമ്പീശൻ )ക്ഷേത്രത്തിന്റെ ഉപദേവനായി   ഗണിച്ചു പോരുന്ന ശ്രീ ചക്രം  മൂസതി ന്റെ ഇല്ലത്തു  പൂജിച്ചിരുന്നതാണെന്നും  കരുതുന്നുണ്ട്.  ഇപ്പോൾ കമ്മിറ്റി   ക്ഷേത്രത്തിനു ഇപ്പോഴും മൂന്നു ഏക്കർഓളം  സ്ഥലമുണ്ട്. മൊറയൂർ പഞ്ചായത്തിലുള്ള ഒഴുക്കുറിൽ   18 കാവുകൾ  അരിപ്രയിൽ 18  ക്ഷേത്രങ്ങൾ  എന്നായിരുന്നു.  പഴയ ചൊല്ല്. ഇത് മുഴുവൻ  മൂസ്സതിന്റെ മേല്നോട്ടത്തിലുമായിരുന്നു. ഇപ്പോൾ ഇവയിൽ മിക്കതും ഇല്ലാതായി  ഇതിനടുത്തുള്ള  സാമൂതിരിയുടെ ആദ്യ ആസ്ഥാനമായിരുന്ന നെടിയിരുപ്പ്  പഞ്ചായത്തിൽ  മൂന്നു ക്ഷേത്രങ്ങളുണ്ട്. പൊയ്‌ലി ക്കാവ്  ഭഗവതി ,താന്നിക്കാട് ശിവൻ,ചിറയിൽ അയ്യപ്പൻ . ചിറയിൽ അയ്യപ്പൻ നിലമ്പൂർ കോവിലകം വകയായിരുന്നു  ഇത് കൂടാതെ ഈ പ്രദേശത്തു  കൊണ്ടോട്ടിയിൽ അയ്യപ്പ ക്ഷേത്രമുണ്ട്. 

അനുഷ്ഠാനകലകൾ



അനുഷ്ഠാനകലകൾ
ചുമർചിത്രകല* 
-------------------------
ക്ഷേത്രങ്ങളും, പള്ളികളും, പഴയ രാജമന്ദിരങ്ങളും മോടിയാക്കുന്നതിന് അവയുടെ ചുമരുകളിൽ വരച്ചിട്ടുള്ള ചിത്രങ്ങളെയാണ് പൊതുവെ ചുമർചിത്രങ്ങൾ എന്നു പറയുന്നത്. കെട്ടിയുണ്ടാക്കിയ ഭിത്തിയിൽ, കുമ്മായം കൊണ്ടുള്ള ഒന്നാം തലത്തിനു മുകളിൽ പൂശിയെടുത്ത മറ്റൊരു നേർത്ത തലത്തിൽ രചിചിട്ടുള്ള ചിത്രങ്ങളെ മാത്രമാണ് ചുവർചിത്രങ്ങൾ എന്നു പണ്ഡിതർ അഭിപ്രായപ്പെടുന്നു. ഗുഹാചിത്രങ്ങളും മറ്റും ചുവർച്ചിത്രങ്ങളായല്ല, അവയുടെ മുന്നോടികളായ ചിത്രങ്ങളായാണ് പരിഗണിക്കുന്നത്. 
തരങ്ങൾ
-----------------
മ്യൂറൽ, ഫ്രസ്കോ എന്നിങ്ങനെ രണ്ടുതരത്തിലുള്ള ചുമർചിത്രങ്ങളുണ്ട്. ചുമരിന്മേൽ തേക്കുന്ന പശ ഉണങ്ങുന്നതിനു മുൻപേ അവയിൽ ചിത്രം രചിക്കുന്നതിനെ ഫ്രസ്കോ എന്നും പശ ഉണങ്ങിയതിനു ശേഷം ചിത്രം രചിച്ചാൽ അത്തരം ചിത്രങ്ങളെ മ്യൂറൽ എന്നും വിളിക്കുന്നു..
കേരളത്തിലെ ചുമർചിത്രങ്ങൾ
ചരിത്രം
--------------
കേരളത്തിലെ ചുമർചിത്രകലാ പാരമ്പര്യത്തിന് ഏകദേശം പത്തു നൂറ്റാണ്ടോളം പഴക്കമുണ്ട്. ആയ് ഭരണകാലത്ത് രചിക്കപ്പെട്ടതെന്നു കരുതുന്ന, കന്യാകുമാരി ജില്ലയിലെ തിരുനന്ദിക്കരയിലുള്ള ഗുഹാക്ഷേത്രത്തിലെ മച്ചിലുള്ള ചിത്രങ്ങളാണ് പഴക്കമേറിയത്. ഗുഹാക്ഷേത്രങ്ങളല്ലാതെ ക്ഷേത്രങ്ങൾ കെട്ടിയുണ്ടാക്കാൻ തുടങ്ങിയ (സുഘടിതക്ഷേത്രങ്ങൾ) എട്ട്-ഒൻപത് നൂറ്റാണ്ടുകളിലാണ് ചുവർച്ചിത്രകലയ്ക്ക് പ്രാധാന്യം ലഭിച്ചു തുടങ്ങിയത്. അതിനുമുൻപ്, കളമെഴുത്ത് എന്ന ചിത്രകലാ സമ്പ്രദായത്തിനായിരുന്നു കേരളത്തിൽ പ്രാധാന്യം. കളമെഴുത്തിലെ രചനാശൈലി തിരുനന്ദിക്കരയിലേയും പാർത്ഥിവപുരത്തേയും ചിതറാലിലേയും ചിത്രങ്ങളിൽ കാണുന്നു. പതിനഞ്ചു മുതൽ പത്തൊൻപതുവരെ നൂറ്റാണ്ടുകളിൽ രചിക്കപ്പെട്ട ചിത്രങ്ങളാണ് കേരളത്തിൽ അധികവും കാണുന്നത്. ഈ കാലത്തു രചിച്ച ചിത്രങ്ങൾക്കാണ് ഭംഗിയും ആകർഷണീയതയും കൂടുതലുള്ളത്. പോർച്ചുഗിസുകാരുടേയും ലന്തകളുടേയും ആക്രമണാധിപത്യങ്ങൾ കൊണ്ട് ശിഥിലമായ രാഷ്ട്രീയ-സാംസ്കാരികാന്തരീക്ഷത്തിൽ ഉണ്ടായ രണ്ടാം ഭക്തിപ്രസ്ഥാനം ഈ കാലഘട്ടങ്ങലിലെ ചുവർച്ചിത്രശൈലിയെ സ്വാധീനിച്ചിട്ടുണ്ട് . ശൈലീസവിശേഷതകളുടെ അടിസ്ഥാനത്തിൽ, കേരളത്തിലെ ചുവർച്ചിത്രങ്ങളെ, നാലുഘട്ടങ്ങളായി തരംതിരിച്ചിരിക്കുന്നു. വേണ്ടത്ര തെളിവുകളില്ലാത്തതിനാൽ കാലഗണനാക്രമത്തിൽ അവയെ വേർതിരിക്കുവാൻ കഴിഞ്ഞിട്ടില്ല.
 പ്രാഥമികഘട്ടം, തിരുനന്ദിക്കര, കാന്തളൂർ, ത്രിവിക്രമമംഗലം, പാർത്ഥിവപുരം എന്നീ ക്ഷേത്രങ്ങളിലെയും ചിതറാൽ ഗുഹയിലെയും ചിത്രങ്ങൾ പ്രതിനിധാനം ചെയ്യുന്നു. പ്രാഥമികാനന്തരഘട്ടം, മട്ടാഞ്ചേരിയിലെ രാമായണ ചിത്രങ്ങളും, തൃശൂർ വടക്കുന്നാഥൻ, തിരുവഞ്ചിക്കുളം, എളങ്കുന്നപ്പുഴ, മുളക്കുളം, കോട്ടയം താഴത്തങ്ങാടി, വാസുദേവപുരം, തൃക്കൊടിത്താനം എന്നീ ക്ഷേത്രങ്ങളിലെ ചിത്രങ്ങൾ പ്രതിനിധീകരിക്കുന്നു. മധ്യകാലഘട്ടം, അകപ്പറമ്പ്, കാഞ്ഞൂർ, തിരുവല്ല, കോട്ടയം (ചെറിയ പള്ളി), ചേപ്പാട്, അങ്കമാലി എന്നിവിടങ്ങളിലെ പള്ളികളിലെയും, കോട്ടയ്ക്കൽ, പുണ്ഡരീകപുരം, തൃപ്രയാർ, പനയന്നാർകാവ്, ലോകനാർകാവ്, ആർപ്പൂക്കര, തിരുവനന്തപുരം (പത്മനാഭസ്വാമി) എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളിലും, കരിവേലപ്പുരമാളിക, പത്മനാഭപുരം മട്ടാഞ്ചേരി (കോവേണിത്തളം, കീഴ്ത്തളം) എന്നീ കൊട്ടാരങ്ങളിലും കാണുന്ന ചിത്രങ്ങളാണ് പ്രതിനിധാനം ചെയ്യുന്നത്. മധ്യകാലാനന്തരഘട്ടം പ്രതിനിധാനം ചെയ്യുന്നത്, ബാലുശ്ശേരി, കോട്ടക്കൽ, കോഴിക്കോട് തളി, വടകര കീഴൂർ, വടകര ചേന്നമംഗലം, ലോകനാർകാവ്, കരിമ്പുഴ,പുന്നത്തൂർകോട്ട എന്നിവിടങ്ങളിലെ ചിത്രങ്ങളുമാണ്. 
ക്രൈസ്തവപ്പള്ളികളിൽ ചുവർച്ചിത്രങ്ങൾക്ക് നാലുനൂറ്റാണ്ടിന്റെയെങ്കിലും പാരമ്പര്യമുണ്ട്. 1599ലെ ഉദയംപേരൂർ സൂഹന്നദോസിനു ശേഷമാണ് ക്രൈസ്തവപ്പള്ളികളിൽ ചുവർച്ചിത്രങ്ങൾ കൂടുതലായി വരപ്പിച്ചുതുടങ്ങിയത് .
 വടക്കൻ കേരളത്തിൽ, പതിനെട്ടാം നൂറ്റാണ്ടിലെ മൈസൂർ ആക്രമണങ്ങൾ ഉണ്ടാക്കിയ അരാജകതയും ബ്രിട്ടീഷാധിപത്യവും, വിശ്വാസപ്രതിസന്ധിയും ക്ഷേത്രസംസ്കാരത്തകർച്ചയും സൃഷ്ടിക്കുകയും ചുവർച്ചിത്രകലയുടെ പതനത്തിനും ഇടയാക്കുകയും ചെയ്തു. തെക്കൻ കേരളത്തിൽ, കേണൽ മൺറോയുടെ ക്ഷേത്രങ്ങളുടെ ഭരണം സർക്കാർ നേരിട്ടു നടത്തണമെന്ന തീരുമാനം ക്ഷേത്രകേന്ദ്രീകൃതസാമൂഹികഘടന മാറ്റുകയും ഈ കല ശിഥിലമാക്കുകയും ചെയ്തത്. അക്കാലത്തെ രവിവർമച്ചിത്രങ്ങളുടെ പ്രശസ്തിയുണ്ടാക്കിയ അനുകരണഭ്രമവും ശിഥിലീകരണത്തിന്റെ മറ്റൊരു കാരണമാണ്.
കേരളത്തിലെ ചുവർച്ചിത്രസങ്കേതങ്ങൾ
 രാജസ്ഥാൻ കഴിഞ്ഞാൽ, ഇൻഡ്യയിൽ ഏറ്റവുമധികം ചുവർച്ചിത്രങ്ങൾ കേരളത്തിലാണുള്ളത്. ഇത്തരം ഇരുനൂറോളം കെട്ടിടസങ്കേതങ്ങൾ കേരളത്തിലുണ്ട്. അവയിൽ ചിലത് താഴെക്കൊടുത്തിരിക്കുന്നു:
ക്ഷേത്രങ്ങൾ :- 
------------------
തൃശ്ശൂർ വടക്കുംനാഥ ക്ഷേത്രം, തിരുവഞ്ചിക്കുളം, എളങ്കുന്നപ്പുഴ, മുളക്കുളം, കോട്ടയംതാഴത്തങ്ങാടി, വാസുദേവപുരം, തൃക്കൊടിത്താനം, കോട്ടയ്‌ക്കൽ, തലയോലപ്പറമ്പ് പുണ്ഡരീകപുരം, തൃപ്രയാർ പനയന്നാർകാവ്, ലോകനാർക്കാവ്, ആർപ്പൂക്കര, തിരുവനന്തപുരം ശ്രീപദ്‌മനാഭസ്വാമി ക്ഷേത്രം, കോഴിക്കോട് തളി, ഏറ്റുമാനൂർ തൃച്ചക്രപുരം, ബാലുശ്ശേരി, മൂക്കുതല, പുന്നത്തൂർകോട്ട, കണ്ണൂർ തൊടീക്കളം ശിവക്ഷേത്രം,വടകര പാറയിൽ ശിവക്ഷേത്രം.
ക്രൈസ്തവ ദേവാലയങ്ങൾ: 
-------------------------------------------
അകപ്പറമ്പ്, കാഞ്ഞൂർ, തിരുവല്ല, കോട്ടയം ചെറിയ പള്ളി, ചേപ്പാട്, അങ്കമാലി
കൊട്ടാരങ്ങൾ: 
------------------------
പദ്‌മനാഭപുരം, മട്ടാഞ്ചേരി, തിരുവനന്തപുരം കരിവേലപ്പുരമാളിക,
കൃഷ്‌ണപുരംസവിശേഷതകൾ 
വർണങ്ങൾ :-
---------------------- 
കാവിച്ചുവപ്പ്, കാവിമഞ്ഞ, പച്ച, ചുവപ്പ്, വെള്ള, നീല, ഹരിതനീലം, കറുപ്പ്, മഞ്ഞ, സ്വർണ്ണമഞ്ഞ തുടങ്ങിയ നിറങ്ങളാണ് ചുവർച്ചിത്ര രചനക്ക് ഉപയോഗിച്ചിരിക്കുന്നത്. എങ്കിലും കാവിച്ചുവപ്പാണ് കേരളത്തിലെ ചിത്രങ്ങളിലെ പ്രധാന വർണ്ണം. മണ്ണിലെ ധാതുക്കളും, സസ്യഭാഗങ്ങളും രാസവസ്തുക്കളും ചായങ്ങൾ നിർമ്മിക്കാൻ ഉപയോഗിച്ചിരുന്നു. വെട്ടുകല്ലിൽ നിന്ന് കാവിച്ചുവപ്പും, കാവിമഞ്ഞയും, നീലിയമരിയിൽ നിന്ന് നീല നിറവും, മാലക്കൈറ്റിൽ നിന്നോ എരവിക്കറയിലോ മനയോലയിലോ നീലനിറം ചേർത്തോ പച്ചനിറവും, എണ്ണക്കരിയിൽ നിന്ന് കറുപ്പും, നിർമ്മിച്ചിരുന്നത്. കൂടാതെ ചായില്യവും നിറക്കൂട്ടുണ്ടാക്കാൻ ഉപയോഗിച്ചിരുന്നു. ചില ചായങ്ങൾ പ്രയോഗിക്കുന്നതിനു മുമ്പ് തുരിശു ലായനിയോ നാരങ്ങാനീരോ പൂശി കുമ്മായം നേർപ്പിക്കുകയും ചെയ്തിരുന്നു.
മാധ്യമങ്ങൾ:
------------------------
പലതരം പശകളാണ് ഭിത്തിയിൽ പൂശിയ കുമ്മായം ബലപ്പെടുത്തുവാനും, ചായങ്ങൾ ഇളകാതിരിക്കുന്നതിനും ഉപയോഗിച്ചിരുന്നത്. ശർക്കര, വിളാമ്പശ, കള്ളിപ്പാൽ, വേപ്പിൻപശ എന്നിവ ഉപയോഗിക്കാമെന്നും നിറങ്ങൾ നാരങ്ങയിൽ കുതിത്ത്, കരിക്കിൻ വെള്ളത്തിൽ ചാലിച്ചിരുന്നതായും ചില പഴയ ഗ്രന്ഥങ്ങളിൽ കാണുന്നു.
ഉപകരണങ്ങൾ: 
----------------------------
കോരപ്പുല്ല്, കൈതവേര്, മുളന്തണ്ട് എന്നിവയാണ് ബ്രഷും വരക്കാനുള്ള തൂലികയും നിർമ്മിച്ചിരുന്നത്. ചായം പൂശാൻ കോതപ്പുല്ലും, ചായം പരത്താൻ കൈതവേരും ഉപയോഗിച്ചിരുന്നു. തടികൊണ്ടുള്ള മരവിയിൽ ചായം കൂട്ടി ചിരട്ടയിൽ പകർന്നാണ് ചായം തേച്ചിരുന്നത്. 
രചനാരീതി: 
------------------------
 ഭിത്തിലെ പരുത്ത ഒന്നാം പടലത്തിനു മുകളിൽ കുമ്മായം തേച്ചുണ്ടാക്കിയ രണ്ടാം പടലത്തിനു മുകളിലാണ് ചിത്രങ്ങൾ വരച്ചിരുന്നത്. അറ്റം കൂർപ്പിച്ച മുളംതണ്ട് മഞ്ഞച്ചായത്തിൽ മുക്കി ബാഹ്യരേഖ വരച്ച്, ചുവന്ന ചായം കൊണ്ട് ദൃഢമാക്കിയിരുന്നു. അതിനുശേഷം ചായങ്ങൾ തേച്ചു പിടിപ്പിക്കുന്നു. പിന്നീട് ചിത്രരചന കഴിഞ്ഞാൽ, പൈന്മരക്കറ നാലിലൊന്ന് എണ്ണയും ചേർത്ത് തുണിയിലരിച്ച് ചുവരിൽ തേച്ചു ബലപ്പെടുത്തുകയാണ് ചെയ്തിരുന്നത്.
പ്രമേയങ്ങൾ: 
--------------------------------
 മതപരമായ പ്രമേയങ്ങളാണ് കേരളത്തിലെ ചിത്രങ്ങളിലധികവും കാണുന്നത്. കൊട്ടാരങ്ങളിലും ക്ഷേത്രങ്ങളിലും മുഖ്യമായി ശൈവ-വൈഷ്ണവ സങ്കല്പത്തിലുള്ള ദേവീദേവന്മാരും പുരാണകഥകളുമാണ് ചിത്രീകരിച്ചിട്ടുള്ളത്, അപൂർവമായി നാടുവാഴികളേയും സാധാരണക്കാരേയും ചിത്രങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലെ ചില ദേശങ്ങളിൽ നടന്ന ശൈവ-വൈഷ്ണവസംഘട്ടനങ്ങൾ കേരളത്തിൽ നടന്നിട്ടില്ലെന്ന് ചിത്രങ്ങളുടെ പഠനങ്ങൾ തെളിയിക്കുന്നു. എന്നാൽ ദശാവതാരചിത്രങ്ങളിൽ ഒന്നിലും ശ്രീബുദ്ധനെ ചിത്രീകരിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ക്രൈസ്തവപ്പള്ളികളിൽ, പുരോഹിതർക്കും സഹായികൾക്കും മാത്രം പ്രവേശനമുള്ള മദ്ബഹയിലും മറ്റും ചിത്രങ്ങൾ രചിച്ചിരുന്നതിനാൽ അവയെക്കുറിച്ച് അധികമാരും അറിഞ്ഞിരുന്നില്ല. ബൈബിൾക്കഥകളും വിശുദ്ധന്മാരും മതാദ്ധ്യക്ഷന്മാരും യേശുദേവന്റെ ജീവചരിതവുമാണ് പള്ളികളിലെ ചിത്രങ്ങളുടെ പ്രമേയങ്ങൾ. കാഞ്ഞൂരെ പഴയ പള്ളിയിൽ, ആലുവയിൽ നടന്ന മൈസൂർ-തിരുവിതാംകൂർ യുദ്ധങ്ങൾ ചിത്രീകരിച്ചിട്ടുണ്ട്. 
ശൈലി: 
-------------------
 കേരളത്തിലെ ചുവർച്ചിത്രങ്ങൾ യഥാതഥമായ രീതിയിലല്ല, മറിച്ച് കാല്പനികവും ആദർശാത്മകവുമായാണ് രചിച്ചിരിക്കുന്നത്. വർണ്ണപ്രയോഗങ്ങളിൽ ആധാരമായ പാശ്ചാത്യസമ്പ്രദായത്തിൽ നിന്നു വ്യത്യസ്തമായി, രേഖകളുടെ വിന്യാസത്തിലൂടെയും അവയ്ക് അനുപൂരകങ്ങളായ വർണ്ണങ്ങളിലൂടെയും ഭാവോത്കർഷം വരുത്തുകയാണ് ഭാരതീയ ചിത്രരചനാ ശൈലി. അനുപാതം, നില, പശ്ചാത്തലം, സമമിതി, സാദൃശ്യം തുടങ്ങിയവയ്കുമാണ് തുടർന്നു പ്രാധാന്യം നൽകിയിരിക്കുന്നത്. വർണ്ണങ്ങൾക്ക് പ്രതീകസ്വഭാവമുണ്ട്. സാത്വികമൂർത്തികൾക്ക് പച്ചയും, രജോഗുണമുള്ളവർക്ക് ചുവപ്പും മഞ്ഞകലർന്ന ചുവപ്പും, തമോഗുണക്കാർക്ക് വൈഷ്ണവപക്ഷപ്രകാരം വെള്ളയോ ശൈവപക്ഷപ്രകാരം കറുപ്പോ നൽകിയിരിക്കുന്നു. ചിത്രീകരണശൈലികങ്ങളിൽ, ഭാവഗീതാത്മകമായ വൈണികം എന്ന രീതിയ്കാണ് കൂടുതൽ പ്രചാരം. സത്യം (യഥാതഥം), നാഗരം (ജീവിതസ്പർശി), മിശ്രം എന്നിവയാണ് മറ്റു മൂന്നു ശൈലികൾ. വിഗ്രഹനിർമ്മാണത്തിലെ താലപ്രമാണവും, കേരളീയവുമായ സവിശേഷതകളും ചിത്രങ്ങളിൽ കാണാം. കേരളത്തിലെ കുന്നുകളും താഴ്വരകളും, നടനകലകളിലെ വേഷങ്ങളും, സ്തോഭപ്രകടനരീതികളും, കേരളീയവാദ്യോപകരണങ്ങളും, ചുവർച്ചിത്രങ്ങളിലുണ്ട്. വികാരങ്ങളെ സംയമനത്തോടെ പ്രകടിപ്പിക്കുകയെന്ന കേരളീയരുടെ രീതിയും കാണാം. ചരിത്ര പുരുഷന്മാരേയും, രാജാക്കന്മാരേയും, ചെട്ടിയേയും, കോമട്ടിയേയും, അറബിയേയും, ഗോസായിയേയും ചിത്രങ്ങളിൽ കാണാം. വിവിധതരം പുരുഷന്മാരെയും സ്ത്രീകളേയും ചിത്രീകരിക്കുന്നത് അതാതു പ്രമാണങ്ങളനുസരിച്ചുമാണ്. അതുകൊണ്ട് ഒരേസമയം ഭാരതീയവും കേരളീയവുമാണ് ഈ ചുവർച്ചിത്രങ്ങൾ. മധ്യേഷ്യയിലെ കൃസ്തീയശൈലിയുടെയും കേരളീശൈലിയുടെയും സങ്കലനമാണ് പള്ളികളിലെ ചിത്രങ്ങളിൽ കാണുന്നത്. യഥാർഥശൈലിയുടെ കലർപ്പുള്ള ആദർശസൗന്ദര്യാകർഷണമാണ് ഈ ചിത്രങ്ങൾക്കുള്ളത്. ചുവർ തയാറാക്കുന്നതിലും നിറങ്ങളുണ്ടാക്കുന്നതിലും ക്ഷേത്രകലാകാരന്മാരുടെ അതേ സ്മ്പ്രദായം സ്വീകരിച്ചിരുന്നു. എന്നാൽ, നിറക്കൂട്ടിൽ കടുംനീലധാതു (Lapis lazuli) ഉപയോഗിച്ചിരുന്നു. താലവ്യവസ്ഥ പള്ളികളിലെ ചിത്രങ്ങൾക്കില്ല. വർണ്ണങ്ങളുടെ സൗമ്യപ്രസരണത്തിനു പകരം വർണ്ണപ്പൊലിമയാണ് അവയ്ക്. രൂപങ്ങളുടെ പുറമേകാണുന്ന അലങ്കാരരേഖകളും അവയിലില്ല. നൈസർഗ്ഗികമായ ചൈതന്യവും, കർമചൈതന്യത്തിന്റെ താളവും, അഭൗതികഗാംഭീര്യവും ഉള്ളവയാണ് ഈ ചിത്രങ്ങൾ.
കലാകാരന്മാർ: 
----------------------------
പതിനേഴാം നൂറ്റാൺറ്റിന്റെ ഒടുക്കം മുതലാണ് ചിത്രകാരന്മാരുടെ പേര് വയ്ക്കുന്ന രീതി തുടങ്ങിയത്.
1. ആഴ്വാഞ്ചേരിത്തമ്പ്രാക്കളുടെശിഷ്യനായ കൃഷ്ണനും ശിഷ്യനും
ശങ്കരനാരായണക്ഷേത്രത്തിന്റെ (വടക്കുന്നാഥക്ഷേത്രസമുച്ചയം) ശ്രീകോവിലിലെ ചിത്രങ്ങൾ
2. തിരുവനന്തപുരത്തെ രാമവർമപുരം നാരായണപ്പട്ടർ
പാണ്ഡവം ശാസ്താക്ഷേത്രം
3. ചാലയിലെ കാളഹസ്തി
പദ്മനാഭസ്വാമിക്ഷേത്രം
4. കോട്ടയ്കൽ ഇളങ്ങരമഠത്തിൽ ശങ്കരൻ നായരും ശിഷ്യൻ ആർങ്ങാട്ടു ഭരതപ്പിഷാരടിയും
കോട്ടയ്ക്കൽ ക്ഷേത്രം
5. കൃഷ്ണപ്പിഷാരടി
ബാലുശ്ശേരി വേട്ടയ്കൊരുമകൻക്ഷേത്രം, കീഴൂർ ശിവക്ഷേത്രം.

2019, മാർച്ച് 27, ബുധനാഴ്‌ച

കളമ്പൂക്കാവ്‌ എറണാകുളം ജില്ലയിലെ പിറവം പഞ്ചായത്തിൽ



കളമ്പൂക്കാവ്‌ 

എറണാകുളം ജില്ലയിലെ പിറവം പഞ്ചായത്തിൽ  മൂവാറ്റുപുഴയാറിന്റെ തീരത്താണ് ക്ഷേത്രം .എറണാകുളം -വെള്ളൂർ റൂട്ടിൽ ചങ്ങലപാലം  സ്റ്റോപ്പിൽ നിന്നും കടത്ത് കടന്നും പിറവം വഴിയും എത്താം . പ്രധാന മൂർത്തി ഭദ്രകാളി കിഴക്കോട്ടു ദര്ശനം രണ്ടുനേരം പൂജ തന്ത്രി മനയത്താറ്റ്  മന .ഉപദേവത ;ശാസ്താവ്,ശിവൻ ഘണ്ടാകര്ണൻ ,. മേടം 10  നു കൊടികയറി ആറു  ദിവസത്തെ ഉത്സവം പത്താമുദയത്തിനു  ഹരിജനങ്ങളുടെ കാളകളിയും  മറിച്ചു കുതിരയും .കുംഭത്തിലെ രേവതിയ്ക്കു  ഗരുഡൻ തൂക്കം  ധീവര സമുദായക്കാർ ഈ ദേവിയ്ക്ക് വള്ളത്തിൽ കെട്ട്കാഴ്ച  കൊണ്ടുവരും. മണ്ഡലം 41  വരെ കളമെഴുത്തും പാട്ടും. കുംഭത്തിലെ ചതയം പൂരുരുട്ടാതി ,ഉതൃട്ടാതി നാളുകളിൽ പാന .പാനയുടെ പിറ്റേ ദിവസം പഴയകാലത്തു കോഴി വെട്ടി ഗുരുതിയുണ്ടായിരുന്നു. മീനഭരണി ദിവസം ഉച്ചപൂജ കഴിഞ്ഞ് നട  അടച്ചാൽ  പിറ്റേ ദിവസമേ തുറക്കുകയുള്ളു  വടയാർ ഇളങ്കാവിലെ   ആറ്റുവേല മീനഭരണി നാളിലാണ്  ഭദ്രകാളി ഇളം കാവിൽ സഹോദരിയെ കാണാൻ പോകുന്നു. എന്നാണ് ഐതിഹ്യം .കൊടുങ്ങല്ലൂരിൽ നിന്നും  ആവാഹിച്ചു കൊണ്ട് വന്ന ഭദ്രകാളി  എന്നാണ് ഇളംകാവിലും ഇവിടെയും വിശ്വാസം  .ക്ഷേത്രത്തിലെ മുഖമണ്ഡപത്തിനു  ആറുകോൽ നീളമുള്ള ഒറ്റക്കല്ലാണ്‌ .രണ്ടുകൊൽ  വീതിയുമുണ്ട്. മനോരോഗത്തിന് ക്ഷേത്രത്തിൽ ഗുരുതി നടത്തും  കുളമ്പൂരില്ലം ആമ്പലപ്പള്ളി മന ,വെള്ളൂർ മന  നെടുമ്പ്രം  മനക്കാരുടെ ക്ഷേത്രമാണ് .ഊരാളന്മാരുടെ തർക്കം മൂലം  ഹൈക്കോടതി ക്ഷേത്രം ഊരാണ്മദേവസം  ബോര്ഡിനെ  ഏൽപ്പിച്ചു  ഇതിനടുത്തു കുന്നിൻ ച്ചെരുവിൽ അമർകുളം ശ്രീകൃഷ്ണ ക്ഷേത്രം  ഇത് തളിമനവക ക്ഷേത്രമാണ് .ഒരുനേരം പൂജ. നേരത്തെ മീനത്തിലെ തിരുവോണം  ആറാട്ടായി ഉത്സവമുണ്ടായിരുന്നു .തിരുവോണ ഊട്ടുമുണ്ടായിരുന്നു .ഇതും ഇപ്പോൾ ഊരാണ്മ ദേവസം ബോർഡ് .

2019, മാർച്ച് 26, ചൊവ്വാഴ്ച

റാന്നി രാമപുരം ക്ഷേത്രം പത്തനംതിട്ട ജില്ല





റാന്നി രാമപുരം ക്ഷേത്രം 

പത്തനംതിട്ട ജില്ലയിൽ  റാന്നി യിൽ പമ്പാനദിക്കരയിലാണ് ക്ഷേത്രം.പ്രധാനമൂർത്തി വിഷ്ണു ശ്രീകൃഷ്ണ സങ്കല്പം പടിഞ്ഞാട്ടു ദര്ശനം വട്ട ശ്രീകോവിൽ മൂന്നു നേരം പൂജ. തന്ത്രം കുഴക്കാട്ടു. ഉപദേവത  ഇല്ല.അഷ്ടമിരോഹിണി ആട്ട വിശേഷം .റാന്നിയിലെ കോട്ടയിൽ  കർത്താക്കന്മാർ ആറന്മുള ക്ഷേത്രത്തിൽ എത്തുന്നതിനു മുൻപ്   അവിടെ  ഉത്സവം തുടങ്ങിയതിനാൽ കോപാകുലനായി എഴുന്നള്ളിച്ചിരുന്ന  ആനയുടെ തുമ്പികൈ  വെട്ടി വിഘടിച്ചുവെന്ന്  റാന്നിയിൽ ഈ ക്ഷേത്രം പണിതീർത്തു പ്രതിഷ്ഠ നടത്തി  എന്ന് ഐതിഹ്യം 
തെക്കുംകൂറിന്റെ നാമമാത്രമായ മേല്കോയ്മയെ  റാന്നി കർത്താക്കന്മാർ ക്കു ഉണ്ടായിരുന്നുള്ളുവത്രേ  ഇപ്പോൾ തിരുവതാംകൂർ  ദേവസം  ബോർഡ് വക ക്ഷേത്രം ഇവിടുത്തെ  മറ്റു ക്ഷേത്രങ്ങൾ ഭഗവതിക്കുന്നു ഭദ്രകാളി  പ്രയാർ വടശേരിക്കര കൃഷ്ണൻ ,തോട്ടമണ്  ശാസ്താ ,റാന്നി ശാസ്താ . റാന്നിയിൽ തൊട്ടമണ് കാവ് ഭഗവതിക്ഷേത്രമുണ്ട്   അവിടെ ഭദ്രകാളി കിഴക്കോട്ടു ദര്ശനം  കുംഭത്തിലെ രേവതി ആഘോഷം 

രാവണേശ്വരം പെരുംതൃക്കോവിൽ ക്ഷേത്രം കാസര്‍കോട്



രാവണേശ്വരം പെരുംതൃക്കോവിൽ ക്ഷേത്രം

രാവണേശ്വരം പെരുംതൃക്കോവില്‍ ക്ഷേത്രം കാസര്‍കോട്-കാഞ്ഞങ്ങാട് റൂട്ടില്‍. ചാലുങ്കൽ സ്റ്റോപ്പിൽനിന്നും
 നാലുകിലോമീറ്റർ  പടിഞ്ഞാറ് ഭാഗത്ത് .സ്വയംഭൂവായ ശിവന്‍ പ്രധാന പ്രതിഷ്ഠ. ഗോകര്‍ണത്തുനിന്ന് വരുമ്പോള്‍ രാവണന്‍ ക്ഷേത്രത്തിന് താഴെയുള്ള ഗുഹയില്‍ ശിവലിംഗം വച്ച് ഏഴുദിവസം ഭജനമിരുന്നുവെന്നും ലിംഗം ഇവിടെ ഉറച്ചുവെന്നും പിന്നീട് സ്വയംഭൂവായി ഉയര്‍ന്നുവന്നുവെന്നുമാണ് വിശ്വാസം.കിഴക്കോട്ടു ദര്ശനം  തന്ത്രി നെടുവത്ത്  പുടവർ .ഉപദേവത : ഗണപതി യക്ഷി, നേരത്തെ മകരത്തിലെ ഉത്രം  വിളക്ക് ആഘോഷമുണ്ടായിരുന്നു. ഇപ്പോൾ കുംഭം 19  നു സന്താനലബ്ധിയ്ക്കു  ഇവിടെ നെയ്‌വിളക്ക് കത്തിയ്ക്കും  ഈ ക്ഷേത്രത്തിനു താഴെ  ഒരു ഗുഹയുണ്ട്.   ഗുഹ പുറത്ത് നിന്നാൽ കാണാം  ഗോകർണ്ണത്ത് നിന്നും  വരുമ്പോൾ രാവണൻ  ഈ ഗുഹയിൽ ശിവലിംഗം വച്ച് എന്നും ഐതിഹ്യം  ക്ഷേത്രത്തിന്റെ വലതു ഭാഗത്തിരുന്നു  ഏഴ് ദിവസം രാവണൻ ഭജിച്ചു എന്നും ലിംഗം അവിടെ ഉറച്ച് എന്നും ഐതിഹ്യം .പിന്നീട് സ്വയം ഭൂവായി  ഉയർന്നു വന്നു എന്നും  പുരാവൃത്തം തളിപ്പറമ്പിൽ നിന്നും  എഴുന്നള്ളി വന്നതാണ് ഇവിടുത്തെ ശിവൻ എന്ന് മറ്റൊരു ഐതിഹ്യം   തളിപ്പറമ്പ്  ഗ്രാമത്തിൽ നിന്നും എന്തോ കാരണത്താൽ ഇങ്ങോട്ടു വരേണ്ടിവന്ന  നമ്പൂതിരിമാർ  ഇവിടെ പ്രതിഷ്ഠ നടത്തിയതുമാകാം
പെരുമ്പുഴയ്ക്കു വടക്കാണ് ഈ പ്രദേശമെന്നതിനാൽ ഗ്രാമത്തിൽ നിന്നും നിഷ്കാസിതരായവരാണോ ഇവിടെ വന്നതെന്ന് സംശയിക്കണം  മാത്രമല്ല പെരുംതൃക്കോവിൽ എന്ന പേരും തളിപ്പറമ്പ് പെരുംതൃക്കോവിലപ്പനെപ്പോലെയാണ്   ഈ ക്ഷേത്രവും  എന്ന് സങ്കൽപ്പത്തിൽ നൽകിയതായിരിക്കണം .പെരും തൃക്കോവിലുകൾ  പഴയകാലത്തെ ഭരണകേന്ദ്രങ്ങളായിരുന്നു .രാവണനുമായി  ബന്ധമുണ്ടാകാൻ കാരണം പ്രതി ഷ്ഠ നടത്തുമ്പോൾ രാവണാനുഗ്രഹ മൂർത്തീഭാവത്തിൽ പ്രതിഷ്ഠ നടത്തിയതുകൊണ്ടാവണം .തെറ്റു ചെയ്യുന്നവനും  തന്നെ ഭജിച്ചാൽ അനുഗ്രഹം നൽകുന്ന ദേവനാണ്  ശിവൻ എന്നാണു രാവന്നാനുഗ്രഹമൂർത്തി
സങ്കൽപ്പത്തിന് പിന്നിലെന്നും വരാം എന്തെങ്കിലും തങ്ങൾ തെറ്റു ചെയ്തിട്ടുണ്ടങ്കിൽ പൊറുക്കാനായിരിക്കണം ഇവിടെ എത്തിയവർ  ഈ സങ്കൽപ്പത്തിൽ; പ്രതിഷ്ട നടത്തിയിരിക്കുക. അല്ലങ്കിൽ പരിഹാരമായി തളിപ്പറമ്പിൽ നിന്നും നിർദേശിച്ചപ്രകാരമായിരിക്കണം   ശിവന്റെ അനുഗ്രഹ മൂർത്തി  ഭാവത്തിൽ ഒന്നാണ് രാവണാനുഗ്രഹ മൂർത്തി   മറ്റു അനുഗ്രഹ ഭാവങ്ങൾ  ചന്ദ്രശാനുഗ്രഹമൂർത്തി ,ചക്രദാനമൂർത്തി,നന്ദിസാനുഗ്രഹ മൂർത്തി
  വിഘ്നേശ്വരനുഗ്രഹ മൂർത്തി,മാടത്തിൽ മല്ലിശേരി  ഇല്ലക്കാരുടെ ക്ഷേത്രമായിരുന്നു 

മുനിക്കല്ല് ഗുഹാലയക്ഷേത്രം എറണാകുളം ജില്ല

മുനിക്കല്ല് ഗുഹാലയക്ഷേത്രം 
എറണാകുളം ജില്ലയിലെ ചെങ്ങമനാട് പഞ്ചായത്തിൽ . ചെങ്ങമനാട് ജംഗ്ഷനിൽ നിന്നും 100 മീറ്റർ പടിഞ്ഞാറ് ഭാഗത്തു പാറയ്ക്കുമുകളിൽ . പാറയ്ക്കു 100  അടി പൊക്കമുണ്ട് ഇതിൽ ചെറിയ ഗുഹയുമുണ്ട് .പ്രധാന മൂർത്തി സുബ്രമണ്യനാണ് എന്ന് സങ്കല്പം വേലാണ്.കൂടാതെ ശിവനുമുണ്ട്. പടിഞ്ഞാട്ടു ദര്ശനം  മൂന്നു നേരംപൂജ.  തന്ത്രി കിഴക്കേടത്ത്  എംകാരപൂയം ആഘോഷം വിശ്വകർമ്മരുടെ കൈവശമായിരുന്നു ക്ഷേത്രം . ഇപ്പോൾ ചെങ്ങമനാട്‌  ഹൈന്ദവ യൂണിയൻ ,ജംഗമമഹര്ഷി ഇവിടെ തപസ്സു ചെയ്തിരുന്നു. എന്നും ചെങ്ങമനാട് മഹാദേവക്ഷേത്രത്തിൽ മൂലം  ഇവിടെയായിരുന്നു  എന്നും  ഐതിഹ്യമുണ്ട്  ഇപ്പോഴത്തെ ക്ഷേത്രത്തിൽ പ്രതിഷ്ഠ നടത്തിയത്  ശ്രീനാരായണഗുരുവിന്റെ സാന്നിധ്യത്തിൽ ചട്ടമ്പി സ്വാമികളാണ്

മുത്തുവിളയാംകുന്നു ക്ഷേത്രം പാലക്കാട് ജില്ല





മുത്തുവിളയാംകുന്നു ക്ഷേത്രം 

പാലക്കാട് ജില്ലയിലെ കൂടല്ലൂരിൽ ആനക്കര പഞ്ചായത്ത് കുമ്പിടിവഴിയുള്ള തൃത്താല -കുറ്റിപ്പുറം റൂട്ടിൽ. കുന്നിനു മുകളിലാണ് ക്ഷേത്രം 100  പടികളുണ്ട്. പ്രധാനമൂർത്തി ശിവൻ കിഴക്കോട്ടു ദര്ശനം.  40  കോൽ ചുറ്റളവുള്ള വട്ട ശ്രീകോവിൽ ഖര പ്രതിഷ്ഠ എന്ന് ഐതിഹ്യം. (കുറ്റിപ്പുറത്തെ മല്ലൂരും ഉമ്മത്തൂരും ,മുത്തുവിളയാംകുന്നിലും  മൂന്നു ലിംഗങ്ങൾ ഖരൻ പ്രതിഷ്ഠിച്ചു എന്നാണു ഐതിഹ്യം .) ഉപദേവതാ: ഗണപതി ,ദക്ഷിണാമൂർത്തി ,സുബ്രമണ്യൻ ,ശാസ്താവ്. നിത്യപൂജയുണ്ട് .ഉത്സവമില്ല. ശിവരാത്രി ആഘോഷം  അഞ്ചു ഇല്ലക്കാരുടെ ക്ഷേത്രമായിരുന്നു. ഇതിൽ ഒരിളം അന്യം നിന്നു . ബാക്കി കുന്നമ്പള്ളി ,കോഴിയമ്പറ്റ ,മാങ്കോത് , തെന്തെത്ത്  ഇല്ലക്കാരായിരുന്നു ഊരാളന്മാർ .(ഈ ഇല്ലക്കാര്ക്ക് മൂന്നു ക്ഷേത്രങ്ങളാണ് .കുറിഞ്ഞിക്കാവ് ദേവസം  എന്നായിരുന്നു  ക്ഷേത്രങ്ങൾ അറിയപ്പെട്ടിരുന്നത് ക്ഷേത്രം നിന്നിരുന്ന കുന്നിനു ചുറ്റും  ഗുഹകൾ കണ്ടെത്തിയിരുന്നു.  ഇതിൽ മഹർഷിമാർ തപസ്സു ചെയ്തിരുന്നു എന്നാണു പഴമ.അപൂർവമായ നാഗലിംഗ പൂമരവും  ക്ഷേത്രത്തിലുണ്ട്. (ഈ മരം ആമസോൺ നദിതീരത്തുനിന്നും  കേരളത്തിൽ എത്തി എന്നാണു  അനുമാനം. ) ഭാരതപ്പുഴ ഈ ഗ്രാമത്തിന്റെ  തെക്കു നിന്നും വടക്കോട്ടു ഒഴുകുന്നു. ക്ഷേത്രം നിൽക്കുന്ന കുന്നിൽ നിന്നും  മുത്തുകൾ കിട്ടിയിരുന്നതിനാൽ മുത്തുവിളയാംകുന്നു എന്ന പേര് വന്നു എന്നും പുരാവൃത്തം 

2019, മാർച്ച് 24, ഞായറാഴ്‌ച

കൂടാളികാവ്‌ കണ്ണൂർ ജില്ല


കൂടാളികാവ്‌  കണ്ണൂർ ജില്ല
കണ്ണൂർ ജില്ലയിലെ  കൂടാളി പഞ്ചായത്തിൽ . കണ്ണൂർ -മട്ടന്നൂർ  റൂട്ട്. പ്രധാനമൂർത്തി ദൈവത്താർ . ശിവാംശമെന്നും
കിരാതമൂർത്തിയെന്നു സങ്കല്പം. പടിഞ്ഞാട്ടു ദര്ശനം  മൂന്നു പൂജ  ഉപദേവതയില്ല മുൻപ് വൃശ്ചികത്തിൽ  ഒന്ന് മുതൽ ഏഴുവരെ ഉത്സവം  ഇപ്പോൾ വൃശ്ചികം ആറു , ഏഴ്  തീയതികളിൽ കണ്ണൂർ ജില്ലയിൽ  ആറു  ദൈവത്താർ
കാവുകളെങ്കിലും ഉണ്ട്  ദൈവത്താർ ശരിയ്ക്കും  തിരിച്ചറിഞ്ഞിട്ടില്ലാത്ത മൂർത്തിയാണ്. പല കാവുകളിലും പല തരത്തിലാണ് സങ്കല്പങ്ങൾ. ശ്രീരാമൻ, ശാസ്താവ്,ശിവാംശം  , എന്നിങ്ങനെ  ഊർപഴശ്ശി ക്കാവ്  ,പടുവിലാക്കാവ്, മാവിലാക്കാവ്, കാപ്പാട്ടുകാവ്,  അണ്ടല്ലൂർകാവ് കൂടാളിക്കാവ്,  എന്നിവയാണ്  അറിയാവുന്ന  ദൈവത്താർ കാവുകൾ.  ഇവയിൽ അഞ്ചിടത്തു  തന്ത്രം കരുമാര ത്തില്ലത്തിനാണ് .കാപ്പാട്ടുകാവിൽ വെടി  ,മാവിലക്കാവിൽ അടി ,പടുവിലക്കാവിൽ പിടി ,അണ്ടല്ലൂർകാവിൽ മുടി  കൂടാളികാവിൽ കടി , എന്നാണ് പഴയ ചൊല്ല്. കൂടാളികാവിൽ പഴം കടിയായിരുന്നു എന്നും പറയുന്നുണ്ട്,. വിരാജ്പേട്ടയിൽ നിന്നും  കാളയുടെ രൂപത്തിൽ  ദൈവത്താർ  കൂടാളിയിൽ വന്നു എന്നും  ഐതിഹ്യം.  രണ്ടത്തറ  നാട്ടിലെ കുരുമുളക് സംഭരണകേന്ദ്രമായിരുന്നു.  പഴയകാലത്തു  കൂടാളി ചന്ദ്രോത്തിടം ,കുഴങ്ങരിടം ,ഒതയോത്തിടം ,കുരിച്ചാട്ടി ടം   എന്നി നാലിടക്കാർ  വക ക്ഷേത്രമായിരുന്നു .മരുമക്കത്തായത്തെ ചൊല്ലി ഇവർ തമ്മിൽ  പ്രശ്നമുണ്ടായതിനെ ചൊല്ലി  മദ്ധ്യയ്സ്ഥനായ  താഴത്തെ വീട് കൂടാളി യശമാൻമാർ ക്ഷേത്രഊരാളനായി  എന്നും പഴമ. ഇപ്പോൾ ട്രസ്റ്റ് .

മുളക്കുളം ലക്ഷ്മണ ക്ഷേത്രം എറണാകുളം ജില്ല





മുളക്കുളം ലക്ഷ്മണ ക്ഷേത്രം 

എറണാകുളം ജില്ലയിലെ മുളക്കുളത്ത് . പിറവം=പെരുവ റൂട്ട് .പ്രധാനമൂർത്തി ലക്ഷ്മണൻ  ശീവേലി തിടമ്പാണ് പ്രതിഷ്ഠ. പടിഞ്ഞാട്ടു  ദര്ശനം  അഞ്ചുപൂജയും ശീവേലിയുമുണ്ട്.  തന്ത്രി മനയത്താറ്റു  . മേടത്തിൽ രോഹിണി ആറാട്ടായി 9  ദിവസത്തെ ഉത്സവം  ഉപദേവത  ഗണപതി ,ശിവൻ, ശാസ്താവ് ശിവൻ  കിരാതമൂർത്തിയാണ്. .പ്രസിദ്ധ് മായ തിരുമൂഴിക്കുളം ക്ഷേത്രത്തിൽ  ദാസിയാട്ടം നടത്തുന്നതിനെ ചൊല്ലി ബ്രാഹ്മണരായ  ഇടപ്പള്ളി, പറവൂർ  രാജാക്കന്മാർ തമ്മിൽ തർക്കമുണ്ടായെന്നും  തോറ്റവരുടെ കൂടെയുണ്ടായിരുന്നവർ തിരുമൂഴിക്കുളത്തു നിന്നും   ശീവേലിതിടമ്പിൽ  ലക്ഷ്മണനെ ആവാഹിച്ചു ഇവിടെ കൊണ്ടുവന്നു പ്രതിഷ്ഠിച്ചുവെന്നും  പുരാവൃത്തം., പറവൂർ രാജാവുമായി ഇടഞ്ഞ  തിരുമൂഴിക്കുളത്തെ  ഏതാനും ഊരാളന്മാർ  അവിടെ  സംഘർഷം മൂലം  നിലനില്പില്ലാതായപ്പോൾ  തിടമ്പിൽ  ലക്ഷ്മണനെ ആവാഹിച്ചു കൊണ്ടുവന്നതാണെന്നും  പറയുന്നുണ്ട്.  പറക്കെഴുന്നള്ളിച്ചു കൊണ്ടുപോയ  തിടമ്പ്  തട്ടിയെടുത്തതാണെന്നും  ഐതിഹ്യം  ഇപ്പോൾ തിരുവതാം കൂർ ദേവസം ബോർഡിൻറെ ക്ഷേത്രമാണ്. 

മുരിയമംഗലം നരസിംഹക്ഷേത്രം എറണാകുളം ജില്ല





മുരിയമംഗലം നരസിംഹക്ഷേത്രം 

എറണാകുളം ജില്ലയിലെ തിരുവാണിയൂയൂർ പഞ്ചായത്തിൽ . തൃപ്പൂണിത്തുറ മൂവാറ്റുപുഴ റൂട്ടിൽ കമ്പനിപ്പടി സ്റ്റോപ്പിൽ നിന്നും അര  കിലോമീറ്റര് തെക്കുഭാഗത്ത്. പ്രധാനമൂർത്തി നരസിംഹം. ഹിരണ്യ വധം കഴിഞ്ഞു  കലിപൂണ്ട നിൽക്കുന്ന നരസിംഹമാണ്എന്ന് സങ്കല്പം,    അതിനാൽ ആയിരം കുടം ധാരയാണ് പ്രധാന വഴിപാട്. (സാധാരണ ശിവക്ഷേത്രങ്ങളിലാണ് ധാര വഴിപാടു. ) അഞ്ചടിയോളം ഉയരമുള്ള വിഗ്രഹം  പടിഞ്ഞാട്ടു ദര്ശനം  മൂന്ന് പൂജ .തന്ത്രി  പുലിയന്നൂർ .ഉപദേവത  ശാസ്താവ്, ഭഗവതി . ശാസ്താവിന് പുറത്ത് പ്രത്യേകം ക്ഷേത്രമാണ്   ഈ ശാസ്താവിന് പ്രാധാന്യവുമുണ്ട്.  വിഷുവിനു തലേ ദിവസം  കോടിയേറി അഞ്ചു ദിവസത്തെ  ഉത്സവം,  നരസിംഹത്തിനും ശാസ്താവിനും ഒരുമിച്ചാണ് ആറാട്ട് .മുൻപ് കൊടിമരം ഉണ്ടായിരുന്നു 
ആദ്യം ഇവിടെ ശാസ്താ ക്ഷേത്രമായി രുന്നോ  എന്നും സംശയം.  ഇല്ലത്തെ ഹോമകുണ്ഠത്തിൽ നിന്നും  ഉയർന്നു വന്ന  നരസിംഹസ്വാമിയെ  അവിടെ തന്നെ പ്രതിഷ്ഠിച്ചു  എന്നാണു ഐതിഹ്യം കോമന ,മാങ്കുഴി ,നെടുവ  കരുമത് കോട്ട   കിഴക്കും ഭാഗത്ത് ഇല്ലക്കാരുടെ ക്ഷേത്രമായിരുന്നു.  ഇപ്പോൾ ക്ഷേത്ര സംരക്ഷണ സമിതി   ആദ്യം ഏഴില്ലക്കാരുടെ തായിരുന്നു. രണ്ടുഇല്ലങ്ങൾ അന്യം  നിന്നു എന്നും പഴമ. മറ്റകുഴി  ശിവക്ഷേത്രവും കക്കാട് അയ്യ പ്പ  ക്ഷേത്രവുമായി  ഈ ക്ഷേത്രത്തിനു  എന്തോ ബന്ധമുണ്ട് 

പരുക്കഞ്ചേരി ഭഗവതി ക്ഷേത്രം പാലക്കാട് ജില്ല



പരുക്കഞ്ചേരി  ഭഗവതി ക്ഷേത്രം

 പാലക്കാട് ജില്ലയിലെ  പള്ളിത്തേരിയിൽ  എലപ്പുള്ളി പഞ്ചായത്ത് . പരുക്കൻ ചേരി കാവ്  എന്നു  പേര്. പ്രധാനമൂർത്തി ഭഗവതി. സ്വയം ഭൂവാണ്. വടക്കോട്ടു ദര്ശനം മൂന്നു നേരം പൂജയുണ്ട്. ഭൂ നിരപ്പിൽ നിന്നും താഴെയാണ്  നാലമ്പലം അതിലും താഴെയാണ് സ്വയം ഭൂവായ ദേവി . ഹരിജൻ യുവതിയുടെ  അരിവാൾ കൊണ്ട്  ചോരപൊടിഞ്ഞു ചൈതന്യം  കണ്ടെത്തിയെന്ന് ഐതിഹ്യം  ഉപദേവതകൾ .ശിവൻ, ഗണപതി , ആദ്യം നമ്പൂതിരിമാരുടെ  ക്ഷേത്രമായിരുന്നു എന്നും അവർ മൂസ്സതിനെ ഏൽപ്പിച്ചു എന്നും പഴമ. മൂസ്സതിൽ നിന്നും നാടുവാഴികളായ  അഞ്ചു വീട്ടുകാർ  ഏറ്റെടുത്ത്.  എന്ന് പഴമയുണ്ട് .ഇപ്പോൾ എച് .ആർ.&സി .ഇ  യുടെ നിയന്ത്രണത്തിൽ


പുതുശ്ശേരി കുറുംബ ഭഗവതി ക്ഷേത്രംപാലക്കാട്‌ ജില്ല

പുതുശ്ശേരി കുറുംബ ഭഗവതി ക്ഷേത്രം
PUTHUSSERY KURUMBA BHAGAVATHI
============================================
പാലക്കാട്‌ ജില്ലയില് പുതുശ്ശേരി പഞ്ചായത്തിലാണ്‌ പുരാതനമായ ശ്രീ കുറുംബ ഭഗവതിക്ഷേത്രം. വെടിയുത്സവം കൊണ്ട്‌ പ്രസിദ്ധമായ ക്ഷേത്രം. വള്ളുവനാടന് ഉത്സവങ്ങള്ക്ക്‌ തുടക്കം കുറിക്കുന്ന പുതുശ്ശേരി ഉത്സവം. തമിഴ്‌നാട്ടില്നിന്നും പാലക്കാട്‌ ചുരം കടന്ന്‌ കേരളത്തിലേക്കുള്ള വഴിയില് ആദ്യത്തെ പ്രധാന ക്ഷേത്രവുമാണ്‌.

റോഡരുകില് ക്ഷേത്രം. കിഴക്കുഭാഗത്തുകൂടി കടക്കാന് രണ്ടു വാതില്. പ്രധാന ഗേറ്റില് വലിയ ഗോപുരം. വിസ്തൃതമായ മുറ്റത്ത്‌ ആലുകളും ഉയര്ന്നു നില്ക്കുന്ന കമ്പക്കാലുകളും കാണാം. തെക്കുഭാഗത്ത്‌ ശിവക്ഷേത്രം. അവിടത്തെ പൂജയും ഇവിടെയാണ്‌ നടത്തുക. ബലിക്കല്പ്പുരയുടെ മുന്നില് ദീപസ്തംഭം. ക്ഷേത്രത്തിനു മുന്നിലും തെക്കുഭാഗത്തും രണ്ടു പ്രതിമകള്. ശ്രീകോവിലില് ദേവി-ഭദ്രകാളി. കിഴക്കോട്ട്‌ ദര്ശനം. ക്ഷേത്രത്തിന്റെ വടക്കുഭാഗത്ത്‌ വസൂരിമാല. അതിനും വടക്ക്‌ അന്തിമഹാകാളന്. പടിഞ്ഞാറേ ഗേറ്റിനടുത്താണ്‌ ഗണപതി നട. മൂന്നുനേരം പൂജ. ശ്രീകോവിലിന്‌ കിഴക്കും വടക്കും നടയുണ്ട്‌. കിഴക്കേ നട തുറക്കുന്നത്‌ ആണ്ടില് ഒരു ദിവസം മാത്രം. പഴം, തേന്, കര്പ്പൂരം, കുങ്കുമം തുടങ്ങിയ പൂജാസാധനങ്ങള് ഭക്തജനങ്ങള് ക്ഷേത്രത്തില് കൊണ്ടുകൊടുത്ത്‌ വഴിപാട്‌ നടത്തുന്നു. കൂടാതെ കുരുമുളകും നെല്ലും നാളികേരവും ക്ഷേത്രസന്നിധിയില് വഴിപാടായി സമര്പ്പിച്ചുവരുന്നു.

കൊടുങ്ങല്ലൂര് ഭരണ ഉത്സവത്തിന്പോയ ഉള്ളാട്ടില് കണ്ടപ്പന്നായരുടെ കൂടപ്പുറത്തു വന്ന ഭഗവതിയാണ്‌ ഇവിടെ പ്രതിഷ്ഠ എന്ന്‌ ഐതിഹ്യം. പുതുശ്ശേരി വെടിയുത്സവം കുംഭത്തിലെ ആദ്യ ബുധനാഴ്ച കണ്യാര്കളിയോടെ ആരംഭിക്കും. മണിയിടല് ചടങ്ങ്‌ വിശേഷമാണ്‌. കുടമണി മുകളിലേയ്ക്ക്‌ ഇടും. അതിന്‌ പ്രത്യേകം നിയോഗിക്കപ്പെട്ടവരുണ്ട്‌.മണി താഴെ വീഴുമ്പോള് അതിന്റെ നാക്കിന്റെ ഭാഗം ഏതു ദിശയിലാണെന്ന്‌ നോക്കും. കിഴക്കും പടിഞ്ഞാറുമാണെങ്കില് നല്ലതാണെന്നും വടക്കോട്ടാണ്‌ വീണതെങ്കില് ദോഷമാണെന്നും വിശ്വാസം.

കണ്യാര് കഴിഞ്ഞാല് വിളക്കുംവരിയെത്തും മറ്റു പരിപാടികളും അടുത്തടുത്ത ദിവസങ്ങളില് നടക്കും. വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം കുമ്മാട്ടിത്തലകളും പുതുകുളങ്ങര ഭഗവതിക്ഷേത്രത്തില്നിന്നുള്ള കുമ്മാട്ടിത്തലകളും പുതുകുളങ്ങര ഭഗവതിക്ഷേത്രത്തില്നിന്നുള്ള കുമ്മാട്ടിത്തലകളും വയലുകുളത്തിനടുത്തുവച്ച്‌ കൂടിയാര്ക്കല് നടക്കും. പിന്നെ പിരിഞ്ഞ്‌ അതാത്‌ ദേവസ്ഥാനത്തേയ്ക്ക്‌ പോകും. പിന്നെ പിരിഞ്ഞ്‌ അതാത്‌ ദേവസ്ഥാനത്തേയ്ക്ക്‌ പോകും. പുതുകുളങ്ങരയില് വിശേഷം കഴിഞ്ഞാല് മൂന്നാംപക്കം വെടി വിശേഷം.

ഉത്സവത്തിലെ മറ്റൊരു പ്രധാന ഇനം ചെട്ടിയാര് കമ്പം നാട്ടലാണ്‌. റോഡിനപ്പുറം വയലുകുളത്തിന്റെ കരയില് ഒന്പതു കതിനവെടി പൊട്ടും. അപ്പോള് കാട്ടില് മുളവെട്ടാന്പോയ നാട്ടുകാര് വെടിയൊച്ച കേട്ടാലുടനെ മുളവെട്ടും. വാളയാര് കാട്ടിലാണ്‌ മുളവെട്ടല് ചടങ്ങ്‌. നൂറുകണക്കിനാളുകളാണ്‌ കാട്ടില് പോവുക. ഇരുപതിലധികം കി.മീ.ദൂരമുള്ള കാട്ടിലേയ്ക്ക്‌ അവര് പോകുന്നത്‌ നടന്നാണ്‌. വ്രതാനുഷ്ഠാനത്തോടെയുള്ള ഈ യാത്ര അവര്ക്ക്‌ ഒരു നേര്ച്ചപോലെയാണ്‌. മുളവെട്ടി തിരിച്ചുള്ള യാത്രയില് പഴങ്ങളും പാനകവും നീട്ടി സ്വീകരിക്കാന് ഓരോ വീട്ടിനു മുന്നിലും ഭക്തജനങ്ങള് കാത്തുനില്ക്കും. ക്ഷേത്രത്തിലെത്തി കഴിഞ്ഞാല് മൂന്നുവലം വച്ച്‌ മുള വടക്കുഭാഗത്തു വയ്ക്കും. ആ മുളയാണ്‌ കമ്പത്തിന്‌ നാട്ടുക. അതിനെയാണ്‌ ചെട്ടിയാര് കമ്പം നാട്ടലെന്ന്‌ പറയുന്നത്‌.

വെളുപ്പിനുള്ള കരിമരുന്നുപ്രയോഗം കഴിഞ്ഞാല് കമ്പംകൊള്ളുന്ന സമയം വെളിച്ചപ്പാടായി ഉറഞ്ഞ്‌ അതിന്റെ ചുവട്ടില് നില്ക്കും. പിന്നീട്‌ വേല ക്ഷേത്രത്തിന്റെ വടക്കുഭാഗത്തുകൂടി പോയി കിഴക്കുഭാഗത്തുനിന്നും വാദ്യമേളത്തോടെ ഘോഷയാത്രയായി പുറപ്പെടും. വേല പുറപ്പെട്ടിരുന്ന ഈ സ്ഥലം വേലക്കോട്‌ എന്നാണ്‌ അറിയപ്പെടുന്നത്‌. തലേദിവസം ഉള്ളാട്ടുകാവില് നിന്നാണ്‌ വേല പുറപ്പെടുന്നത്‌. അപ്പോള് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഗജവീരന്മാരുടെ എഴുന്നെള്ളത്തു നടക്കും. ആയിരങ്ങള് അതിനെ അനുഗമിക്കും. ആറുമണിക്കു പുറപ്പെടുന്ന എഴുന്നെള്ളത്ത്‌ പത്തുമണിയോടെ കാവില് എത്തിച്ചേരും. അപ്പോള് പരുക്കഞ്ചേരി ഭഗവതിയുടേയും കൊട്ടേക്കാട്‌ ഭഗവതിയുടേയും വാളെഴുന്നെള്ളത്ത്‌ ക്ഷേത്രത്തില് എത്തിച്ചേരും. വെളുപ്പിന്‌ ദേശക്കമ്പം കത്തിക്കലും വെടിക്കെട്ടും ഉണ്ടാകും. ഉച്ചക്ക്‌ ഈടു വെടിയുണ്ടാകും.

കണ്യാര്തൊട്ട്‌ വെടിവരെ പതിനാല്‌ ദിവസമാണ്‌ പരിപാടികള്. പതിനാലാം വേലയോടെ പുതുശ്ശേരി ദേശത്തിന്റെ വര്ണപ്പകിട്ടാര്ന്ന ഉത്സവത്തിന്‌ സമാപനമാകും.

പരിമഠം ദുർഗ്ഗാ ക്ഷേത്രം ,കണ്ണൂർ



പരിമഠം  ദുർഗ്ഗാ  ക്ഷേത്രം  കണ്ണൂർ 

കണ്ണൂർ ജില്ലയിലെ ന്യൂ മാഹി  പഞ്ചായത്തിൽ ..വടകര -തലശേരി റൂട്ടിലെ  പരിമഠം  സ്റ്റോപ്പ്..ഇത് 108  ദുർഗ്ഗാ ക്ഷേത്രങ്ങളിൽ ഒന്നാണ് എന്ന് കരുതുന്നുണ്ട്. പ്രധാനമൂർത്തി ദുർഗ്ഗാ  സ്വയം ഭൂവാണ് രൂപമില്ലാത്ത ശില.പഞ്ചദുർഗ്ഗയാണെന്നും  സങ്കല്പം. പടിഞ്ഞാട്ടു ദര്ശനം തൊട്ടു മുന്നിൽ കുളം  എന്തോ പ്രത്യേക ചക്രത്തിന്റെ രൂപത്തിലാണ് ഈ കുളമെന്നു  കരുതുന്നു. (മലബാറിൽ പല ക്ഷേത്രങ്ങളിലും ഇത് പോലെയുള്ള
കുളങ്ങളുണ്ട് ) മൂന്നു നേരം പൂജ,തന്ത്രി തരണനെല്ലൂർ .ഉപദേവൻ .ഗണപതി മീനത്തിലെ കാർത്തിക കൊടിയേറി  ഉത്രാടം ആറാട്ട്  .സൂര്യാസ്തമയം സമയത്ത് സൂര്യ കിരണങ്ങൾ ഇവിടുത്തെ വിഗ്രഹത്തിൽ പതിയും . അഞ്ചു നായർ കുടുംബങ്ങളുടെ  ക്ഷേത്രമായിരുന്നു  . ഇപ്പോൾ കമ്മിറ്റി.കാടുപിടിച്ചസ്ഥലം വെട്ടി  തെളിച്ചപ്പോൾ  കല്ലിൽ അരിവാൾ കൊണ്ട്  രക്തവും ,പാലും കണ്ടു  എന്ന് ഐതിഹ്യം .ഇതിന്റെ കീഴേടമാണ് ഇതിനടുത്ത് കടലോരത്തുള്ള  അഴിയ്ക്കൽ ഭഗവതി ക്ഷേത്രം  ഇത് അനിയത്തി യാണെന്നും ഐതിഹ്യം .ഉത്സവത്തിന്റെ പൂരം നാലിൽ   പൂരം കുളിച്ചു ദുർഗ്ഗാ ഭഗവതി  ഈ സഹോദരിയെക്കാണാൻ പോകും എം. തിരിച്ചു വരുമ്പോൾ ആർപ്പും കുരവയും  വാദ്യങ്ങളും ഉണ്ടാകാറില്ല.  അനിയത്തിയെ സമാധാനിപ്പിച്ചു ഒളിച്ചു വരുന്നു എന്നതും ഐതിഹ്യങ്ങൾ.  അന്ന് രാവാരി നായരുടെ പൂരപ്പാട്ടുമുണ്ട്.മാഹി പാലത്തിനടുത്തുള്ള  മാങ്ങോട്ടു കാവും  കീഴേടമാണ്.  പഴയ കുറുങ്ങോത്ത് രാജ്യത്തായിരുന്നു ക്ഷേത്രം  എന്ന് തോന്നുന്നു. തലശ്ശേരിയ്ക്കും മയ്യഴിയ്ക്കും ഇടയിലാണ് കുറുങ്ങോത്ത് രാജ്യം  .കോലത്തിരിയുടെ മേൽക്കോയ്മ സ്വീകരിച്ചിരുന്ന കുറുങ്ങോത്ത് നായരുടെ സ്ഥലമാണ്.ബ്രിട്ടീഷ്കാർക്ക്  വ്യാപാരശാല  നിർമിക്കാൻ കോലത്തിരി നൽകിയത് .