ഹോമം/homam എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ഹോമം/homam എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2010, ഒക്‌ടോബർ 20, ബുധനാഴ്‌ച

ഭ ഗ വ ത് സേ വ

ഭ ഗ വ ത് സേ വ 
ദെവീപ്രീതിക്കായി ക്ഷേത്രങ്ങളിലും ഹിന്ദു ഭവനത്തിലും
സാധാരണ നടത്തി വരുന്നു. പദ്മം ഇട്ടു വിളക്ക് വച്ചാണ് ഈ പൂജ ചെയ്യാറ
കുടുംബത്തിന്റെയും ,വ്യ ക്തികളുടേയും ഐശ്വര്യങ്ങള്‍ക്കായി  ഈ കര്‍മം  നടത്തുന്നത് .
ത്രി കാലപൂജ ആയും (രാവിലെ ,ഉച്ചക്ക് ,വൈ കിട്ടു ) നടത്തി വരുന്നു.താമര ,ചെത്തി,ചുവന്ന പുഷ് പ്പങ്ങള്‍ എന്നിവ കൂടുതല്‍ ഉപയോഗിക്കുന്നു.  അഭീഷ് ടസിദ്ധിക്കായി പ്രത്യേകം മന്ത്രങ്ങള്‍  ഉരുവിടുന്നു.പൌ ര്‍ണമി നാളില്‍ ഭഗവതിസേവ  നടത്തുന്നത് അതി വിശിഷ്ടമാണ്. ഉത്തമനായ   ദൈവന്ജന്റെ  കാര്‍മികത്വ ത്തില്‍ മാത്രമാണ് ഇത് ചെയ്യേണ്ടതു .എങ്കില്‍ മാത്രമേ ഫലസിദ്ധി കൈവരുകയുള്ളൂ .

ഗണപതിഹോമം

ഗണപതി ഹോമം
ഓം കാരത്തിന്റെ രൂപമായും ദേവതയായും ഗണപതിയെ കണക്കാക്കുന്നു. 
വ്ഘ്ന നിവാരണം ,ഗൃഹപ്രവേശം,കച്ചവടാരംഭം ,ദോഷപരിഹാരം, പിതൃപ്രീതി, ഐശ്വര്യത്തിനു ,ഉദ്ദിഷ്ടകാര്യ പ്രാപ്തി എന്നിവക്കു  ഗണപതി ഹോമം നടത്തി
വരുന്നു. ഒരു നാളി കേരത്താല്‍ ഗണപതി പൂജയും ,എട്ടു നാളികേരത്താല്‍  
അഷ്ടദ്രവ്യ ഗണപതി ഹോമവും നടത്തി വരുന്നുണ്ട് .ഹിന്ദുക്കള്‍ ഏതു നല്ല കാര്യങ്ങള്‍ തുടങ്ങുന്നതിനു മുന്പ് ഗണപതിക്ക്‌  വിളക്ക് കത്തിച്ചു അതിനു മുന്‍പില്‍ 
ഗണപതിക്ക്‌  ശ ര്ക്കര ,മലര്‍,പഴം അവില്‍ തുടങ്ങിയവ  വച്ചു നെദിക്കുക പതിവാണ്‌. നാളികേരം, ശര്‍ക്കര ,തേന്‍ ,കരിമ്പ് ,പഴം എള്ള്‌, അപ്പം ,മലര്‍ എന്നി വയാണ്  അഷ്ട ദ്രവ്യങ്ങള്‍ .108 ,333 ,1008   എന്നീ നാളികേരതാലും മഹാഗണ പതി ഹോമവും നടത്തുന്നു. പ്ലാവിന്‍ വിറകു ജ്വലിപ്പിച്ചാണ്  ഹോമം നടത്തുന്നത്
ഉത്തമ പുഷ്പ്ങ്ങള്‍ പൂജക്കായി എടുക്കുന്നു. മുകൂറ്റി,കറുക ഇവയും ഹോമിക്കാരുണ്ട് 
ഫലസിദ്ധികള്‍ക്ക്  വിവിധ  മന്ത്രങ്ങള്‍ ജപിക്കുന്നു.
വിനായക ചതുര്‍ഥിയില്‍ ഗണപതി ഹോമം നടത്തുന്നത്  അതി വിശിഷ്ടമായി ഭക്തര്‍  കരുതുന്നു
.