2011, ഓഗസ്റ്റ് 19, വെള്ളിയാഴ്‌ച

ശ്രീ മത് ഭാഗവതം

ശ്രീ മത് ഭാഗവതം
dÖàÎÄí ÍÞ·ÕÄ¢ ÆßÕØÕᢠ®K çÄÞÄßW ÕÏߺîá ÎÈTßÜÞAÞX
¦{áµæ{ çdÉÞrÞÙßMßAáÕÞX çÕIßÏáU ©gcÎJßÜÞÃá §Äá æºÏñßGáUÄí. çdØÏØßW dÉØßiàµøߺîßGáUÄÞÃßÄí.ÍÞ·ÕÄJßæÜ

 ¥ÎãÄÕÞÃßµZ ¦Ãá ¨ çÖïÞµBZ.

2011, ഓഗസ്റ്റ് 18, വ്യാഴാഴ്‌ച

ദീപം കൊളുത്തുമ്പോള്‍ ചൊല്ലേണ്ടുന്ന മന്ത്രം

ദീപം കൊളുത്തുമ്പോള്‍ ചൊല്ലേണ്ടുന്ന മന്ത്രം
"
ദീപം ജ്യോതി പരബ്രഹ്മഃ
ദീപം ജ്യോതിസ്തപോവനം
ദീപേന സാദ്ധ്യതേ സര്വ്വം
സന്ധ്യാദീപം നമോ നമഃ
ശിവം ഭവതു കല്ല്യാണം
ആയുരാരോഗ്യവര്ദ്ധനം
മമ ദുഃഖഃ വിനാശായ
സന്ധ്യാദീപം നമോ നമഃ"

പ്രഭാതത്തിലും സന്ധ്യാ സമയത്തും ദീപം കൊളുത്തുമ്പോള്‍

പ്രഭാതത്തിലും സന്ധ്യാ സമയത്തും ദീപം കൊളുത്തുമ്പോള്‍
നിലവിളക്ക് കൊളുത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട ചിലകാര്യങ്ങള്‍ ഉണ്ട്.
നിലവിളക്കു പീഠത്തിനു മുകളില്‍ പ്രതിഷ്ഠിക്കണം.നിലവിളക്കിനു സംഭവിക്കുന്ന അശുദ്ധി വീടിന്റെ ഐശ്വര്യത്തെ ബാധിക്കും.ശനിദോഷമകറ്റാനും പിതൃപ്രീതിക്കുമായി എള്ളെണ്ണയാണുത്തമം.ഒറ്റത്തിരിയിട്ടു കൊളുത്തുന്നതു മഹാവ്യാധിയും രണ്ടു തിരി ധനവൃദ്ധിയും മൂന്നുതിരി ദാരിദ്ര്യവും നാലുതിരി ആലസ്യവും അഞ്ചുതിരി സര്‍വൈശ്വര്യവുമെന്നു വിധിയുണ്ട്.കൊളുത്തുമ്പോള്‍ കിഴക്കുനിന്നാരംഭിച്ചു പ്രദക്ഷിണസമാനം ഇടതു വശത്തുകൂടി കൊളുത്തി ഏറ്റവും അവസാന തിരി കൊളുത്തിയശേഷം പിന്നീടു കൈ മുന്നോട്ടെടുക്കാതെ പിറകിലോട്ടു വലിച്ചു കൊള്ളി കളയണം.കിണ്ടിയില്‍ ജലപുഷ്പങ്ങള്‍ വയ്ക്കുമ്പോള്‍ കിണ്ടിയുടെ വാല്‍ കിഴക്കോട്ടു വരണം.
എണ്ണമുഴുവന്‍ വറ്റി കരിന്തിരി കത്താതെ നിലവിളക്കണക്കണം. കരിന്തിരി കത്തുന്നതു ലക്ഷണക്കേടെന്നാണു വിധി.വിളക്കണക്കാന്‍ കിണ്ടിയിലെ പുഷ്പം ഉപയോഗിക്കാം.ഊതി അണക്കുന്നതും കൈകൊണ്ടു തട്ടി അണക്കുന്നതും വിളക്കിനെ നിന്ദിക്കലാണ്. നാരായണജപത്തോടെ വേണം നിലവിളക്കണക്കേണ്ടത്. സ്ത്രീകളല്ലാതെ പുരുഷന്മാര്‍ വീട്ടില്‍ നിലവിളക്കു കൊളുത്തിയാല്‍ ഐശ്വര്യം നശിക്കുമെന്നും വിധിയുണ്ട്.
ഒരു ജ്വാലയെങ്കില്‍ കിഴക്കോട്ടും രണ്ടെങ്കില്‍ കിഴക്കും പടിഞ്ഞാറും, അഞ്ചെങ്കില്‍ നാലു ദിക്കുകള്‍ക്കു പുറമെ വടക്കു കിഴക്കേമൂലയിലേക്കും ജ്വാല വരും വിധമാകണം കൊളുത്തേണ്ടത്. പ്രധാനമായ നിലവിളക്ക് പ്രഭാതസന്ധ്യയിലും സായംസന്ധ്യയിലും വീടുകളില്‍ കൊളുത്തണം. ഓട്, പിത്തള, വെള്ളി, സ്വര്‍ണ്ണം എന്നീ ലോഹങ്ങളില്‍ നിര്‍മ്മിച്ച വിളക്കുകളാണ് ഉപയോഗിക്കേണ്ടത്.പാദങ്ങളില്‍ ബ്രഹ്മാവും മദ്ധ്യേ വിഷ്ണുവും മുകളില്‍ ശിവനുമെന്ന ത്രിമൂര്‍ത്തി ചൈതന്യവും ഒന്നിക്കുന്നതിനാല്‍ നിലവിളക്കിനെ ദേവിയായി കരുതി വരുന്നു.





2011, ഓഗസ്റ്റ് 9, ചൊവ്വാഴ്ച

ലളിതാസഹസ്രനാമം – ലഘുവിവരണം PDF, പഠനക്രമം MP3, പ്രഭാഷണം MP3



ശ്രീ ലളിതാസഹസ്രനാമത്തിലെ ഓരോ പദങ്ങളുടെയും അര്‍ത്ഥം ലഘുവായി “ലളിതാസഹസ്രനാമം – പദങ്ങളുടെ ലഘുവിവരണം” എന്ന ഈ ഗ്രന്ഥത്തില്‍ വിവരിച്ചിരിക്കുന്നു. വളരെ ഗഹനമായ ധാരാളം വ്യാഖ്യാനങ്ങള്‍ ലഭ്യമാണെങ്കിലും ശ്രീ കെ. പി. ഗോവിന്ദമേനോന്‍ അവര്‍കളുടെ ഈ ലഘുവിവരണം ഒരു കൈപ്പുസ്തകംപോലെ ഉപയോഗികാവുന്നതാണ്...............
ലളിതാസഹസ്രനാമം – ലഘുവിവരണം PDF, പഠനക്രമം MP3, പ്രഭാഷണം MP3

ദാനം ആപത്തുകളെ തടയും






ദാനം ആപത്തുകളെ തടയും


ശ്രീരാമകൃഷ്ണ പരമഹംസര്‍ കാശീപുരോദ്യാനത്തില്‍ താമസിക്കുന്ന കാലം. അവസാനനാളുകളായിരുന്നു അത്. കടുത്തരോഗം. പക്ഷേ അദ്ദേഹമാകട്ടെ നിറഞ്ഞ ആനന്ദത്തിലും.
ഡോ. സര്‍ക്കാര്‍ പരിശോധന കഴിഞ്ഞിട്ട് പരമഹംസരോട് പറഞ്ഞു “എനിക്കെല്ലാമുണ്ട്, ധര്‍മ്മം, കീര്‍ത്തി, ഭാര്യ, മക്കള്‍, ആരോഗ്യം. പക്ഷേ മനഃസുഖം മാത്രമില്ല. ഞാനെന്തു ചെയ്യണം?..........തുടര്‍ന്നു  വായിക്കുക......

2011, ഓഗസ്റ്റ് 6, ശനിയാഴ്‌ച

ശ്രീപത്മനാഭസ്വാമി ക്ഷേത്രം – പ്രതിഷ്ഠയും പ്രത്യേകതയും

കേരളത്തിന്റെ മുഴുവന്‍ പ്രൌഢിയും ഗാംഭീര്യവും ഉള്‍ക്കൊണ്ടു് തലസ്ഥാനനഗരിയുടെ ഹൃദയഭാഗത്ത് ശ്രീപത്മനാഭസ്വാമി ക്ഷേത്രം നിലകൊള്ളുന്നു. വിശാലമായ കരിങ്കല്‍ കോട്ടയ്ക്കുള്ളില്‍ മനോഹരമായ ശില്പവൈദഗ്ദ്ധ്യത്തില്‍ മെനഞ്ഞെടുത്ത ക്ഷേത്രഗോപുരത്തിനുള്ളിലെ ശ്രീകോവിലില്‍ വിരാജിക്കുന്ന ശ്രീപത്മനാഭസ്വാമിയുടെ വിഗ്രഹ പ്രതിഷ്ഠ അനേകം പ്രത്യേകതകള്‍ നിറഞ്ഞതാണ്. കടുശര്‍ക്കരബിംബമെന്ന് ഒറ്റവാക്കില്‍ പറയാമെങ്കിലും ഇതിന്റെ നിര്‍മ്മിതി ഒരു നിസ്സാരകാര്യമല്ല. ബിംബനിര്‍മ്മാണവിധിയെക്കുറിച്ച് തന്ത്രസമുച്ചയത്തിലും താന്ത്രിക-മാന്ത്രികവിധികളുടെ ഇരിപ്പിടങ്ങളായ ചില പുരാതന തറവാടുകളിലെ നിലവറകളില്‍ ഇന്നും പുറംലോകം അറിയാതെയിരിക്കുന്ന മഹത്തായ താളിയോലഗ്രന്ഥങ്ങളിലും കടുശര്‍ക്കരബിംബ നിര്‍മാണവിധി പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്.....................വായിക്കുക ........



ശ്രീപത്മനാഭസ്വാമി ക്ഷേത്രം – പ്രതിഷ്ഠയും പ്രത്യേകതയും