- ഹോം
- കീര്‍ത്തനങ്ങള്‍
- ക്ഷേത്രവിശേഷം
- ഫോട്ടോഗാലെറി
- മറ്റു ക്ഷേത്രങ്ങള്‍
- kshethra chaithanyam/ആചാരങ്ങള്‍/ [Acharangal/anus...
- അറിയുവാന്‍II /നാഗാരാധന
- അറിയുവാന്‍ I / നാഗാരാധന
- ഞങ്ങളുടെ അമ്മ/ലളിത സഹസ്രനാമ സ്തോത്രം
- മഹാഭാരതകഥ/Mahabharatham
- ബന്ധപ്പെടുക// ഈ മാസത്തെപ്രധാന വഴിപാട് /
- vaikom Ashtami
- ashtabandha kalasam’,ദേവപ്രശ്നവും പരിഹാരങ്ങളും
2013, മേയ് 18, ശനിയാഴ്ച
2013, മേയ് 16, വ്യാഴാഴ്‌ച
കുങ്കുമം
കുങ്കുമം
ദേവിസ്വരൂപമാണ് കുങ്കുമം.
പുരികങ്ങള്ക്ക്
മദ്ധ്യേ വൃത്താകൃതിയില് തൊടുന്നു. ബിന്ദുരൂപത്തില്
സ്ഥിതിചെയ്ത് സര്വ്വതിനേയും നയിക്കുന്ന മഹാശക്തിയെ സൂചിപ്പിക്കുന്നു. നടുവിരലു കൊണ്ടാണ് കുങ്കുമം തൊടെണ്ടത്. കുങ്കുമം നെറ്റിക്ക് കുറുകെയോ നെടുകെയോ തൊട്ടുകൂടാ എന്ന് ശാക്തമതം.
ത്രികോണം, ചതുരം,
യോനി,
ബിന്ദു ഇങ്ങനെയുള്ള ആകൃതിയിലും കുങ്കുമം തൊടാറുണ്ട്.
കുങ്കുമം ചന്ദനകുറിയോട് ചേര്ത്ത്
തൊടുന്നത് വിഷ്ണുമായാ പ്രതീകവും,
കുങ്കുമം ഭസ്മകുറിയോട് ചേര്ത്ത്
തൊടുന്നത് ശിവശക്ത്യാത്മകവും, മൂന്നും
കൂടി തൊടുന്നത് ത്രിപുര
സുന്ദരി പ്രതീകവും ആകുന്നു.
ശാന്തശീലരായ സ്ത്രീകള്ക്ക്
പെട്ടന്ന് ശോകമോ, ബുദ്ധിമുട്ടുകളോ ഉണ്ടായാല്
ശിരസ്സിലുള്ള രക്തസംക്രമണത്തിന്റെ വേഗത
കുറയും.
കുങ്കുമത്തിന്റെ ചുവന്ന നിറവും
ഭ്രുമദ്ധ്യത്തില്
യോജിക്കുന്നതുകൊണ്ട് കുങ്കുമപ്പൊട്ട് അതിന്റെ
രശ്മികളുടെ ആകര്ഷണശക്തി
ഉപയോഗിച്ച് രക്തത്തെ ഭ്രുമദ്ധ്യത്തിലേക്ക് ആകര്ഷിക്കുകയും രക്തസംക്രമണത്തിന്റെ വേഗത
വര്ദ്ധിപ്പിക്കുകയും ചെയ്യന്നു. മാത്രമല്ല ഊര്ദ്ധഗതിയിലേക്ക് രക്തത്തെ എത്തിക്കുവാനുള്ള ഈ ശക്തി
മുഖശ്രീ വളര്ത്തുന്നതിന് സഹായകകരമാകും. മറ്റുള്ളവരുടെ നോട്ടത്തില് നിന്നും
ഉണ്ടാകുന്ന രോഗാണുസ്വഭാവമുള്ള രശ്മികള്
ബാധിക്കാതിരിക്കാന്
കുങ്കുമത്തിന്റെ ആന്റിബാക്ടീരിയല് രശ്മികള് പ്രയോജനപ്പെടും.
ചില സുപ്രധാന ദേവദിനങ്ങള്‍
ചില സുപ്രധാന ദേവദിനങ്ങള്‍
വിഷ്ണു -
ചിങ്ങത്തിലെ ജന്മാഷ്ടമി, അഥവാ
അഷ്ടമി രോഹിണി (ശ്രീകൃഷ്ണജയന്തി),
ധനുമാസത്തിലെ ആദ്യ ബുധനാഴ്ച
(കുചേലദിനം).
കൂടാതെ എല്ലാ ഏകാദശിയും മുപ്പെട്ടു വ്യാഴാഴ്ചകളും.
ഗണപതി -
ചിങ്ങത്തിലെ വിനായകച്ചതുര്ഥി, തുലാത്തിലെ തിരുവോണം ഗണപതി,
മീനത്തിലെ പൂരം ഗണപതി,
ഓരോ മാസത്തിലെയും മുപ്പെട്ടു വെള്ളി.
ശിവന്‍ -
കുംഭത്തിലെ ശിവരാത്രി, ധനുവിലെ
തിരുവാതിര,
എല്ലാ പ്രദോഷവും, എല്ലാ
മുപ്പെട്ടു തിങ്കളും.
ശാസ്താവ് -
മണ്ഡലക്കാലമായ വൃശ്ചികം ഒന്ന്
മുതല്
ധനു പതിനൊന്നുവരെയുള്ള നാല്പത്തിയൊന്നു ദിനങ്ങള്,
മകരസംക്രമദിനം,
എല്ലാ മുപ്പെട്ടു ബുധനും
എല്ലാ ശനിയും.
ദുര്‍ഗാഭഗവതി -
പ്രത്യേകാല്
വൃശ്ചികത്തിലെ കാര്ത്തികയും എല്ലാ ചൊവ്വ
- വെള്ളി ദിനങ്ങളും എല്ലാ
കാര്ത്തികനാളുകളും.
സരസ്വതി -
കന്നിമാസത്തിലെ നവരാത്രികാലമായ ഒബതു
ദിനങ്ങളും,
മഹാനവമി,
വിജയദശമിദിനങ്ങള്
പ്രത്യേകം.
ഭദ്രകാളി -
മകരചൊവ്വയും
(മകരത്തിലെ ആദ്യചൊവ്വ) മകരം
ഇരുപത്തിയെട്ടാം തിയതിയും പ്രത്യേകാല്
മീനത്തിലെ ഭരണി, മേടപ്പത്ത്
(പത്താമുദയം),
എല്ലാ ചൊവ്വ - വെള്ളി
ദിനങ്ങളും എല്ലാ ഭരണിനാളും.
സുബ്രഹ്മണ്യന്‍ -
കന്നിയിലെ കപിലഷഷ്ടി, തുലാത്തിലെ സ്കന്ദഷഷ്ടി, മകരത്തില്
തൈപ്പൂയം,
കൂടാതെ എല്ലാ ഷഷ്ടിയും പൂയവും മുപ്പെട്ടു ഞായറും.
ശ്രീരാമന്‍ -
മേടമാസത്തില്
ശ്രീരാമനവമി,
നവമി
- ഏകാദശി തിഥികളും എല്ലാ
ബുധനാഴ്ചകളും.
സര്പ്പബലി
നടത്തുക,
നൂറും പാലും നിവേദിക്കുക,
ഉപ്പ്,
മഞ്ഞള്,
സര്പ്പവിഗ്രഹം,
പുറ്റ്,
മുട്ട എന്നിവ നടയില്
സമര്പ്പിക്കുക,
പാല്,
ഇളനീര്,
എണ്ണ തുടങ്ങിയവ കൊണ്ട്
അഭിഷേകം നടത്തുക. എന്നിവയൊക്കെ സര്പ്പപ്രീതികരങ്ങളായ വഴിപാടുകളാണ്. മാതൃശാപത്താല്
ചുട്ടു നീറുന്ന നാഗങ്ങള്ക്ക്
വെള്ളത്തില്
പാലോഴിച്ചുള്ള സ്നാനം ചെയ്യുന്നവരുടെ ഗൃഹത്തില്
സര്പ്പഭയമുണ്ടാകില്ല.
സര്പ്പദോഷമൂലമുണ്ടാകുന്ന ചൊറി, വ്യാധി,
വെള്ളപാണ്ട്,
കുഷ്ഠം,
നേത്രരോഗങ്ങള്
എന്നിവയ്ക്ക് പുള്ളുവന്മാരെകൊണ്ട് സര്പ്പപാട്ട് പാടിച്ചാല്
സര്പ്പദേവതാ പ്രീതി ലഭിക്കും.
സദ്പുത്ര സന്താന ജനനത്തിനും,
രോഗശാന്തിക്കും,
സര്പ്പപൂജകള്
നടത്തുന്നത് ഉത്തമമാണ്. എരിക്കിന്പൂവും,
കൂവളത്തിലയും ചേര്ത്തുകെട്ടിയ മാല നഗരാജാവിനും,
വെളുത്ത ചെമ്പകപ്പൂക്കളും മഞ്ഞ
അരളിയും ചേര്ത്തുകെട്ടിയ മാല നാഗയക്ഷിക്കും കവുങ്ങിന്
പൂക്കുലയും ചെത്തിപൂവും ചേര്ത്ത
മാലകള്
വൈഷ്ണവ സാന്നിദ്ധ്യമുള്ള നാഗദേവതകള്ക്കും
നല്കിയാല്
നാഗശാപം ഒഴിവായി കിട്ടും.
ഭാഗവതത്തിലും,
നാരായണീയത്തിലും കാളിയ മര്ദ്ദനം
വിവരിക്കുന്ന ഭാഗം പാരായണം
ചെയ്താല്
നാഗദോഷം ഒഴിവാക്കാം. വര്ഷത്തില്
വരുന്ന പന്ത്രണ്ട് പഞ്ചമതിഥിയുടെ അധിദേവതകളായ നാഗങ്ങളെ സ്തുതിച്ചാല് സര്പ്പപ്രീതി ലഭിക്കും.
രാഹു കേതുക്കളുടെ ദോഷത്താല്
അവിവാഹിതരായി കഴിയുന്ന പെണ്കുട്ടികള്
അരയാലും വേപ്പും ഒന്നിച്ചുനില്ക്കുന്നതിന്റെ ചുവട്ടിലെ നാഗ
പ്രതിഷ്ഠകള്ക്ക്
പാലഭിഷേകം നടത്തിയാല്
ദോഷം അകലും. വര്ഷത്തില്
വരുന്ന പഞ്ചമതിഥികളില് വ്രതമനുഷ്ഠിച്ച്
നാഗങ്ങളെ ദ്രവ്യാഭിഷേകത്തോടെ തൃപ്തിപ്പെടുത്തിയാല്
പാമ്പു കടിയേറ്റു മരിച്ചവ്യക്തിയുടെ ആത്മാവിന് ഗതി
കിട്ടും.
ആയൂരാരോഗ്യ സമ്പല്സമൃതിക്കും,
ഗൃഹത്തില്
ഐശ്വര്യത്തിനും വേണ്ടി സര്പ്പബലി
നടത്തുന്നു.
നീച്ചസര്പ്പങ്ങളുടെ ദോഷം തീരാന്
സര്പ്പപ്പാട്ടും,
ഉത്തമ സര്പ്പങ്ങളുടെ ദോഷപരിഹാരത്തിന് സര്പ്പബലിയുമാണ് പ്രതിക്രിയ. സ്വര്ണ്ണംകൊണ്ടോ,
ചെമ്പ്കൊണ്ടോ ഉണ്ടാക്കിയ സര്പ്പപ്രതിമ സമര്പ്പിക്കുന്നത് ദോഷപരിഹാരത്തിന് ഉത്തമമാണ്.
കവുങ്ങിന്
പൂക്കില മാലകള്
എന്നിവകൊണ്ട് അലങ്കരിച്ചും, ചന്ദനം
ചാര്ത്തിയും,
കരിക്ക്,
പാല്,
പനിനീര്
എന്നിവയാല്
അഭിഷേകം നടത്തിയും, നെയ്യ്,
അപ്പം,
പായസം എന്നിവ നേദിച്ചും,
നൂറും പാലും കൊണ്ട്
സര്പ്പബലിനടത്തിയും നാഗദൈവങ്ങളെ പ്രീതിപ്പെടുത്താം.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)