പൂക്കാട്ടിയൂർ ശിവ ക്ഷേത്രം Pookkttiyoor sivatemple
============================================
മലപ്പുറം ജില്ലയിൽ പൂക്കാട്ടിയൂരിൽ . വളാഞ്ചേരി- പെരിന്തൽമണ്ണ റൂട്ടിൽ എടയൂർ പഞ്ചായത്ത് . മൂന്ന് പ്രധാനമൂർത്തികൾ ശിവൻ വിഷ്ണു ഭദ്രകാളി .പൂക്കാട്ടിരി ക്ഷേത്രമെന്നും പ്രസിദ്ധിയുണ്ട് .ഇവയിൽ ശിവക്ഷേത്രമാണ് വലുത് .ക്ഷേത്ര നാഥനും ശിവനാണ് ഇത് സ്വയം ഭൂവാണ് പീഠം മുകളിലൂടെ ഇറക്കിയിരിക്കുകയാണ് വിഷ്ണുവിന് വട്ട ശ്രീകോവിൽ വിഷ്ണുവും ,ശിവനും കിഴക്കോട്ടും ഭഗവതി പടിഞ്ഞാട്ടും ദര്ശനം രണ്ടു നേരം പൂജയുണ്ട്. തന്ത്രി കാലടി പടിഞ്ഞാറേടത്ത് ഉപദേവതകൾ അയ്യപ്പൻ ഗണപതി. ഭഗവതിയ്ക്കു മകരച്ചൊവ്വ ദിവസം താലപ്പൊലിയുണ്ട്. മൂത്തമന ഇല്ലക്കാരുടെ ക്ഷേത്രമായിരുന്നു. മറ്റൊരു ഊരാളനായിരുന്ന പാറഞ്ഞാട്ടു അന്യം നിന്നു .ഇതിൽ വിഷ്ണു ക്ഷേത്രത്തിനാണ് പഴക്കം എന്ന് അനുമാനം ശിവന്റെ തെക്കേ വലിയമ്പലത്തിലാണ് പടിഞ്ഞാട്ടു ദർശനമായി ഭദ്രകാളി ശൈവ -വൈഷ്‌ണവ ശാക്തേയ സംയോജന കാലത്തെ ക്ഷേത്രമായിരിയ്ക്കാം