കാമോത്ത് ഭഗവതിക്ഷേത്രം എറണാകുളം ജില്ല
================================================
എറണാകുളം ജില്ലയിലെ പനങ്ങാട് .കുമ്പളം പഞ്ചായത്തിൽ .പ്രധാന മൂർത്തി ഭഗവതി. പടിഞ്ഞാട്ടു ദര്ശനം രണ്ടു നേരം പൂജയുണ്ട്. തന്ത്രി പുലിയന്നൂർ.അരൂക്കുറ്റിയിൽ നിന്നും വന്ന ഭഗവതി. എന്നാണു ഐതിഹ്യം ദേശക്ഷേത്രമായിരുന്നു ഉപദേവതമാർ ശനി, ശാസ്താവ് രക്ഷസ്സ്, യക്ഷി,സർപ്പങ്ങൾ . പുറത്ത് അറുകൊല. മീനത്തിലെ ആയില്യം നാളിൽതലപ്പൊലിയുണ്ട്. ഈ ക്ഷേത്രത്തിൽ മുടിയേറ്റ് പാടില്ലാന്നു വിലക്കുണ്ട് .ഭഗവതി പ്രതിഷ്ഠ പൊട്ടിയ ശിലകണ്ണാടിയാണ് ഇത് വെള്ളി കമ്പികൊണ്ട് ചുറ്റികെട്ടിയിരിക്കുകയാണ് .വിഗ്രഹം മാറ്റിക്കൂടായെന്നാണ് നിശ്ചയം