2023, മാർച്ച് 20, തിങ്കളാഴ്‌ച

ഉറുമ്പും മഹാദേവനും

 

ഉറുമ്പും മഹാദേവനും

========================

ഒരിക്കൽ മഹാദേവൻ, അന്നപൂർണശ്വരിയായ പാർവതിയുടെ കൈയിൽ നിന്നും അന്നം വാങ്ങി പ്രപഞ്ചത്തിലെ സകല ജീവികൾക്കും നൽകാൻ സാധാരണ പോലെ യാത്രയായി.

           ഇതു കണ്ട ഗണപതിയും മുരുകനും അച്ഛനെ പറ്റിക്കാൻ ഒരു ഉറുമ്പിനെ പിടിച്ചു, മൺ പാത്രത്തിൽ ഇട്ട്, ശിവന്റെ ഇരിപ്പടത്തിന്റെ അടിയിൽ വെച്ചു.ഇതെന്താണ് നിങ്ങൾ ചെയ്യുന്നത് എന്ന് പാർവതി ചോദിച്ചപ്പോൾ ഗണപതി പറഞ്ഞു. ഈ ഉറുമ്പിനെ അച്ഛൻ കാണുകയില്ല... ഇതിന് ഭക്ഷണം കിട്ടുകയുമില്ല

പാർവതി ചിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല.

     തിരികെ ശിവൻ വന്നപ്പോൾ മക്കൾ അച്ഛനെ നോക്കി കളിയാക്കി.. മഹാദേവൻ കാര്യം തിരക്കി. ഗണപതി പറഞ്ഞു

അച്ഛനിന്ന് ഒരു ഉറുമ്പിന് ഭക്ഷണം എത്തിച്ചിട്ടില്ല.

        മഹാദേവൻ ഉറുമ്പിനെ കാണിച്ചു തരാൻ ആവിശ്യപെട്ടു. ഗണപതി, താൻ ഒളിപ്പിച്ചു വച്ചിരുന്ന ഉറുമ്പിനെ സൂക്ഷിച്ചിരുന്ന പാത്രം പുറത്തെടുത്തു തുറന്നപ്പോൾ,,

ആ ഉറുമ്പിന്റെ അരികിൽ ഒരു നെൽമണി കിടക്കുന്നു.

        അത്ഭുതപ്പെട്ടു നിൽക്കുന്ന ഉണ്ണി ഗണപതിയോട് പാർവതി പറഞ്ഞു.

നിന്റെ അച്ഛൻ എല്ലാ ജീവജാലങ്ങളുടെയും ഹൃദയത്തിലാണ് വസിക്കുന്നത്... ആ ചൈതന്യം നഷ്ട്ടമാകുമ്പോൾ അത് നിർജീവമാകുന്നു.... അതൊരു പ്രപഞ്ച സത്യമാണ് ഗണേശാ..എല്ലാം അദ്ദേഹത്തിന്റെ ലീലകൾ... ആ പരമത്മാവിന്റെ ആത്മ അംശങ്ങൾ..

അവിടെ കേവലം ഉറുമ്പ് എന്നോ, ദേവരാജൻ ഇന്ദ്രൻ എന്നോ പക്ഷപാധമില്ല.... എല്ലാം പല ശരീരം സ്വീകരിച്ചു അവസാനം ഇവിടെ വന്നു ചേരുന്നു...കാര്യം മനസിലായ ഗണപതി മഹാദേവന്റെ കാൽ തൊട്ട് വന്ദിച്ചു.

ഭഗവാൻ മൃതുജയനാണ്. കാരണം ജീവനാകുന്ന ആത്മാവ് കടപ്പെട്ടിരിക്കുന്നത് പരമാത്മാവ് ആകുന്ന ശിവനോട് മാത്രം... പരമാത്മാവ് എപ്പോൾ തിരികെ വിളിച്ചാലും ജീവത്മാവിന്, ശരീരം ഉപേക്ഷിക്കുകയെ വഴിയുള്ളു.

***********************************

പല നദികൾ സമൂദ്രത്തിൽ ചേരുമ്പോൾ നദികൾ ഇല്ലാതാകുകയും സമൂദ്രം ശേഷിക്കുകയും ചെയ്യും. വീണ്ടും അതെ സമൂദ്രത്തിൽ നിന്നും വിവിധ നദികൾ പരിണമിക്കുന്നു.അപ്പോഴും സമൂദ്രത്തിന് മാറ്റാമില്ല.വീണ്ടും കറങ്ങി തിരിഞ്ഞ് നദികൾ സമൂദ്രത്തിൽ എത്തുന്നു.അതുപോലെ ആത്മാവ് പല ശരീരം സ്വീകരിച്ചു, മരണശേഷം മഹാദേവനിൽ എത്തിച്ചേരുന്നു. ജീവിതത്തിൽ മഹാദേവനെ ആത്മാവ് അറിഞ്ഞാൽ പിന്നീട് ജനനമില്ല,ആ ബ്രഹ്മത്തിൽ എന്നുന്നേക്കുമായി ലയിക്കുന്നു...... ശരീരം ചെയ്യുന്ന കർമങ്ങൾ ആത്മാവിനെ ബന്ധിച്ചാൽ വീണ്ടും മഹാദേവനിൽ നിന്നും പുനർജനിക്കുന്നു...ഇത് തുടർന്ന് കൊണ്ടിരിക്കും.


ഈ പ്രപഞ്ചത്തിൽ ഒരാൾ എത്ര ധനികൻ ആയാലും, ദാരിദ്രൻ ആയാലും, സനാഥൻ ആയാലും, അനാഥൻ ആയാലും, പണ്ഡിതനോ പാമരനോ ആയാലും, ബ്രഹ്മണനോ ശുദ്രനോ ആയാലും,എത്ര കഴിവുള്ളവനായാലും കഴിവ് കെട്ടവനായാലുംആദി പരമത്മാവിന് അവന്റെ മക്കൾ തന്നെയാണ് ആരും അദ്ദേഹത്തിൽ നിന്നും വിഭിന്നനല്ല ഒന്നുകിൽ  അദ്ദേഹത്തിന്റെ സ്വാത്തിക ഗുണം ( ദൈവീകം)അല്ലങ്കിൽ രാജോ ഗുണം ( മാനുഷികം)അല്ലങ്കിൽ താമസിക ഗുണം (അസൂരികം) അത്രമാത്രം

ഇതെല്ലാം ഉണ്ടാകുന്നതും ചെന്നവസാനിക്കുന്നതും ഒരേ പരമത്മാവിൽ തന്നെ അതറിയാതെ നാം കാട്ടി കൂട്ടുന്ന വികൃതിയുടെ പേരാണ് ജീവിതം****


കടപ്പാട്