2024, മാർച്ച് 29, വെള്ളിയാഴ്‌ച

അമ്മച്ചിവീട് മൂർത്തി ക്ഷേത്രം ,കൊല്ലം ജില്ല

 


അമ്മച്ചിവീട് മൂർത്തി ക്ഷേത്രം  

===========================


കേരളത്തിൽ


കൊല്ലം ജില്ലയിലെ കളക്ടറേറ്റിനു സമീപം സ്ഥിതിചെയ്യുന്ന ഒരു ഹിന്ദുക്ഷേത്രമാണ് അമ്മച്ചിവീട് മൂർത്തി ക്ഷേത്രം. ഇവിടുത്തെ പ്രധാന പ്രതിഷ്ഠ അരൂപിയായ ആദിപരാശക്തിയാണ്. ബഗ്ളാമുഖീ സങ്കൽപ്പത്തിൽ ആണ്‌ ആരാധന. പരാശക്തിയുടെ പത്തുഭാവങ്ങളായ ദശമഹാവിദ്യകളിൽ ഒന്നാണ് ഉഗ്രമൂർത്തിയായ ബഗ്ളാമുഖി. ഈ ക്ഷേത്രത്തിൽ എല്ലാ ജാതിമതസ്ഥർക്കും പ്രവേശനം അനുവദിച്ചിട്ടുണ്ട്. കിഴക്കോട്ടാണ് ദർശനം. ധാരാളം മത്സ്യം ലഭിക്കാനായി ക്ഷേത്രത്തിൽ നിന്നും കൊടി കൊണ്ടുപോയി മത്സ്യബന്ധന വള്ളങ്ങളിലും മറ്റും കെട്ടുന്ന പതിവുണ്ട്. അമ്മച്ചിവീട് ക്ഷേത്രത്തിൽ എല്ലാവർഷവും ധനു മാസത്തിൽ പത്തുദിവസം നീണ്ടുനിൽക്കുന്ന ഗുരുതി ഉത്സവം നടക്കാറുണ്ട്


അമ്മച്ചിവീട് മുർത്തി ക്ഷേത്രത്തിന്റെ ആദ്യകാല ചരിത്രത്തെ സംബന്ധിച്ചുള്ള രേഖകളൊന്നും ലഭ്യമല്ല. ഏതാണ്ട് 600 വർഷങ്ങൾക്കു മുമ്പ് കൊല്ലത്തെ അമ്മച്ചിവീട് കുടുംബം നിർമ്മിച്ചതാണ് ഈ ക്ഷേത്രമെന്നു കരുതുന്നു


പ്രധാന പ്രതിഷ്ഠ ആദിപരാശക്തിയാണെന്നും അരൂപിയാണെന്നും വിശ്വസിക്കുന്നു. ശാസ്താംകോട്ടയിലെ ധർമ്മശാസ്താവിന്റെ ഗുരുവാണ് ഇവിടുത്തെ ഭഗവതിയെന്നും വിശ്വാസമുണ്ട്.


ഈ ക്ഷേത്രത്തിൽ ആദ്യം പീഠം മാത്രമായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് പുതുക്കി പണിതു. ശ്രീകോവിലിലെ നാലടിയോളം പൊക്കമുള്ള ഗർഭഗൃഹത്തിൽ പരാശക്തി കുടി കൊള്ളുന്നു. ഇവിടെ വിഗ്രഹം ഇല്ല എന്ന പ്രേത്യേക ഉണ്ട്. സ്വർണപീഠത്തിൽ രണ്ടു ശംഖുകൾ. ഇവയിൽ ആണ് ഭഗവതി കുടികൊള്ളുന്നത്. വിഗ്രഹം ഇല്ലെങ്കിലും ഒരുക്കങ്ങൾക്ക് ഒട്ടും കുറവില്ല. വലിയ മാലകളും വള്ളിലതാധികളും സ്വർണം കൊണ്ടുള്ളതാണ്. നിവേദ്യം തിടപ്പള്ളിയിൽ നിന്നും കൊണ്ട് വരുന്നത് തന്നെ മുത്തുക്കുട ചൂടിയാണ്.


ഇവിടുത്തെ പ്രധാന വഴിപാട് മേനി പായസവും ബഗ്‌ളാമുഖി പുഷ്പാഞ്ജലിയും ആണ്. ഇന്ത്യയിൽ തന്നെ അപൂർവമായി ബഗ്‌ളാമുഖി അർച്ചന നടത്തുന്ന ശാക്തേയ ക്ഷേത്രങ്ങളിൽ ഒന്നാണിത്. ഖേതടത്തിന് തൊട്ടടുത്തുള്ള കാവിൽ പറപ്പൂരമ്മയും നാഗദേവതകളും കുടികൊള്ളുന്നു.


പ്രധാന പ്രതിഷ്ഠ കൂടാതെ ഗണപതി, രക്തചാമുണ്ഡി, , രക്ഷസ്, മറുത, യക്ഷി, ഗന്ധർവൻ, മാടൻ, ബ്രഹ്മരക്ഷസ്സ്, വേതാളം, യോഗീശ്വരൻ എന്നിവരെയും ഇവിടെ ആരാധിക്കുന്നു. ക്ഷേത്രത്തോടു ചേർന്ന് നാഗരാജാവും നാഗയക്ഷിയും നാഗകന്യകയും കുടികൊള്ളുന്ന ഒരു സർപ്പക്കാവുണ്ട്. ഇവിടെ എല്ലാവർഷവും സർപ്പബലിയും നൂറും പാലും നടത്താറുണ്ട്. ക്ഷേത്രത്തിനു പുറത്ത് ജിന്നിനെയും പ്രതിഷ്ഠിച്ചിരിക്കുന്നു.


അമ്മച്ചിവീട് മൂർത്തി ക്ഷേത്രത്തിൽ നിത്യവും അഞ്ചുപൂജ നടക്കാറുണ്ട്. വിശേഷാവസരങ്ങളിൽ പ്രത്യേക പൂജകളും നടത്തിവരുന്നു. എല്ലാവർഷവും ധനുമാസത്തിൽ (ഡിസംബർ - ജനുവരി) ക്ഷേത്രത്തിലെ ഉത്സവം നടത്തുന്നു. 'ഗുരുതി ഉത്സവം' എന്നാണ് ഇതറിയപ്പെടുന്നത്. ധനുമാസത്തിലെ വെള്ളിയാഴ്ച ഗുരുതി ഉത്സവത്തിനു കൊടിയേറുന്നു. ഉത്സവാഘോഷങ്ങൾ പത്തുദിവസം വരെ നീണ്ടുനിൽക്കാറുണ്ട്. ശബരിമല ശ്രീ ധർമ്മശാസ്താക്ഷേത്രത്തിലെ മണ്ഡലപൂജയ്ക്കു ശേഷമാണ് അമ്മച്ചിവീട് ക്ഷേത്രത്തിലെ ഗുരുതി ഉത്സവം നടക്കുന്നത്. നവരാത്രി വിജയദശമിയും പ്രധാനമാണ്


കടപ്പാട്