2018, സെപ്റ്റംബർ 5, ബുധനാഴ്‌ച

അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ




അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ

 അമ്മേ നാരായണ
ദേവീ നാരായണ
ലക്ഷ്മീ നാരായണ
ഭദ്രേ നാരായണ
എന്ന് വിളിക്കാത്തവർ ചുരുങ്ങും.  ഒരുപക്ഷെ ചെറുപ്പം
 മുതൽ ഞാനേറ്റവും കൂടുതൽ വിളിച്ച നാമവും ഇപ്പോ വിളിക്കുന്നനാമവും ഇതു തന്നെയാകുംസാമാന്യരെന്ന് നാം  വിശേഷിപ്പിക്കുന്നനമ്മുടെ മുത്തശ്ശന്മാരും മുത്തശ്ശിമാരും അറിഞ്ഞോ അറിയാതെയോനമ്മളെ പഠിപ്പിച്ചു തന്ന  നാമങ്ങളിൽ പോലും ഉപനിഷത്തത്ത്വങ്ങളെ ഒളിപ്പിച്ചു വച്ചിരുന്നു.  ഒരുപക്ഷെ അത് മനസ്സിലാക്കാൻപറ്റാതെ പോയതാകും ഇന്നത്തെ നമ്മുടെ ഏറ്റവും വലിയ കുറവ്.
അമ്മേ നാരായണ
 എന്ന നാമത്തെ നോക്കിയാൽ പ്രപഞ്ചത്തിൽ ഏറ്റവും ശ്രേഷ്ഠമായഭാവമായി പറയപ്പെടുന്നത് മാതൃഭാവമാണ്ഒരു സ്ത്രീ അമ്മയെന്നുവിളിക്കപ്പെടുന്നത് അവൾ പരിപൂര്ണഗര്ഭവതിയായിരിക്കുമ്പോഴാണ്സച്ചിദാനന്ദസ്വരൂപിണിയായ ദേവി തന്നെയാണ്സകലപ്രപഞ്ചത്തിന്റേയും മാതാവായി അവയെ തന്നിൽ തന്നെധരിച്ചിരിക്കുന്നത്പ്രകടമാകാത്ത ജഗത്തിന്റെ അവ്യാകൃതമായഅവസ്ഥയെ ആണ് ഇവിടെ ഗര്ഭാവസ്ഥ എന്നതുകൊണ്ട്അര്ഥമാക്കിയിരിക്കുന്നത്.  ഏകവും സത്തും ആയ ബ്രഹ്മം മാത്രമേഉണ്ടായിരുന്നുള്ളു ജഗത്  ബ്രഹ്മം തന്നെയായിഅവ്യാകൃതാവസ്ഥയിൽ സ്ഥിതിചെയ്തിരുന്നതായി ശ്രുതി പറയുന്നുഅസദ് വാ ഇദമഗ്രമാസീത്,  തതോവൈ സദജായത–  ജഗത്  ഉത്പത്തിയ്കു മുന്പ്  അവ്യാകൃതമായ ബ്രഹ്മം തന്നെയായിരുന്നുഅതിൽ നിന്നാണ്  നാമരൂപവിശേഷങ്ങളോടു കൂടിയ ജഗത്  ജനിച്ചിട്ടുള്ളത് എന്ന് തൈത്തിരീയോപനിഷത് പറയുന്നുഅവ്യക്താവസ്ഥയിൽ നിന്നും ആകാശാദി പഞ്ചഭൂതങ്ങൾ മുതലായദൃശ്യപ്രപഞ്ചത്തെ നിര്മ്മിക്കുന്നവളും ജഗന്മാതാവായ ദേവിതന്നെയാകുന്നുഇപ്രകാരം അവ്യാകൃതമായ പ്രപഞ്ചത്തെ  ഗര്ഭംധരിച്ച് അഥവാ തന്നിൽ തന്നെ ധരിച്ച്  ജഗത്തിനെനിര്മ്മിക്കുന്നവളായതിനാൽ ദേവിയ്ക് ശ്രീമാതാ അഥവാ അമ്മയെന്ന്നാം വിളിക്കുന്നു
നാരായണ എന്ന ശബ്ദത്തിന് നാരാ ജലം അയനം സ്ഥാനം യസ്യ എന്നാണ്അര്ഥംഅയ ഗതൌ എന്ന്  ധാത്വര്ഥംനാരത്തിന്റെ അഥവാജ്ഞാനത്തിന്റെ മുക്തിസ്ഥാനം അഥവാ പ്രാപ്തിസ്ഥാനം എന്നാണ്ഇതിന് അര്ഥംഅമ്മേ നാരായണ എന്നതുകൊണ്ട്   ജഗത്സ്വരൂപിണിയായ അമ്മ തന്നെയാണ് മുക്തിയ്ക് അഥവാജ്ഞാനത്തിന് ആധാരമെന്ന് അര്ഥം ലഭിക്കുന്നു.
അടുത്തത് ദേവീ നാരായണ
ദേവീ ശബ്ദം ദിവ് ധാതുവിൽ നിന്നാണ്അതിന് ദിവ്  ക്രീഡനേ എന്നര്ഥംഇതനുസരിച്ച്  പ്രപഞ്ചരചനയെന്നത്  കേവലം ലീലാമാത്രമാണ്.. സൃഷ്ടിയാൽ ദേവിയ്ക് നേടേണ്ട പ്രയോജനമൊന്നും തന്നെയില്ല.  ലോകവത്തു ലീലാകൈവല്യം എന്നു ബ്രഹ്മസൂത്രം പറയുന്നു.  ബാലാലീലാ വിനോദിനിയായി  പ്രപഞ്ചരചനയ്ക് പുറപ്പെടുന്നഅമ്മയെയാണ്  ദേവീനാരായണയായി പറയുന്നത്സോകാമയേതിബഹുസ്യാം പ്രജായേയേതി എന്ന്  തൈത്തിരീയം പറയുന്നുസ്വയംപലതാകാനുള്ള ആഗ്രഹം ഹേതുവായി എന്ന് പ്രമാണം.  ഈക്ഷതലോകാൻ നു സൃജാ ഇതിഅവൻ എനിക്ക് ലോകങ്ങളെ സൃഷ്ടിക്കണംഎന്നീക്ഷിച്ചു എന്ന്  ഐതരേയം.     ഇങ്ങിനെ ലോകസൃഷ്ടി എന്ന ലീലആടുന്ന പരാശക്തിയാണ് ഇവിടെ ദേവീ.
ലക്ഷ്മീ നാരായണ.
 ലക്ഷ്മീ എന്നതിന് ലക്ഷ ദര്ശനേ എന്നാണ് ധാതു.  അതായത് കാണുക.  അമ്മഎവിടെയാണ് കാണുക  എന്ന് ചോദിച്ചാൽ പറയുകചിദഗ്നികുണ്ഡസംഭൂതയെന്നാണ്ദേവി ഭക്തന്മാരുടെ ഹൃദയത്തിലാണ്എന്നര്ഥം.  ജ്ഞാനസ്വരൂപിണിയായ ദേവി ചിത്താകുന്നഅഗ്നികുണ്ഡത്തിൽ നിന്ന് ഉത്ഭവിച്ചവളാണ്അതായത് ഭക്തന്മാരുടെഹൃദയകമലത്തിൽ ജ്ഞാനസ്വരൂപിണിയായി പ്രകാശിക്കുന്നവളാണ്അഥവാ സ്ഥിതിചെയ്യുന്നവളാണ് ദേവിഇങ്ങിനെ ചിത്താകുന്നഅഗ്നികുണ്ഡത്തിൽ നിന്ന് സ്വയം ഉണ്ടായി ജ്ഞാനസ്വരൂപിണിയായിസ്ഥിതിചെയ്യുന്നവളായതുകൊണ്ട് ലക്ഷ്മീ.
ഭദ്രേ നാരായണ
 ഭദ്ര ശബ്ദത്തിന് പ്രസാരിണീ എന്നാണ് അര്ഥംപ്രസരിച്ചുനിൽക്കുന്നവൾ ആണ് അമ്മ.   ദേവിസകലജഗത്തിന്റേയും കാരണവുംസൃഷ്ടികര്ത്താവും ആണ്.  എകവുംഅഖണ്ഡപരിപൂര്ണസച്ചിദാനന്ദവുമായി പ്രകാശിക്കുന്ന ദേവിരജ്ജുവിൽ സര്പമെന്ന പോലെയും കാനലിൽ ജലമെന്ന പോലെയുംആകാശത്തിൽ കൃഷ്ണവര്ണമെന്ന പോലെയും സ്വമായയാൽ പലതായിവിവര്ത്തിക്കുന്നുസ്വയംപ്രകാശസ്വരൂപിണിയായ ദേവിത്രിഗുണസ്വരൂപമായി സ്ഥാവരജംഗമരൂപമായ ജഗത്തായിവിവര്ത്തിച്ച് പ്രസരിച്ച് സ്ഥിതിചെയ്യുന്നു.  നാംകാണുന്ന പ്രപഞ്ചമായി വിവര്ത്തിക്കപ്പെട്ടിരിക്കുന്നതും പരമാര്ഥത്തിൽബ്രഹ്മസ്വരൂപിണിയായ ദേവി തന്നെയാണ് ഭാവമാണ്  ഭദ്രാരൂപമായ ഭഗവതി.
ഇങ്ങിനെ നാലു ദേവീനാമങ്ങളിലൂടെ ദേവീനാമപാരായണം നടത്തുന്നഭക്തന്മാരിൽ അനുഗ്രഹവര്ഷം നടത്തുന്ന ബാലാ ലീലാവിനോദിനിയായ ജഗത് സ്വരൂപിണിയായ അമ്മ എല്ലാവര്ക്കുംഅനുഗ്രഹത്തെ പ്രദാനം ചെയ്യട്ടെ.

നാരായണബലി



നാരായണബലി

**
21 തലമുറയുടെ അംശമാണ് ഒരു മനുഷ്യശരീരം. നാരായണബലി നടത്തിയാൽ അവർക്കെല്ലാം മോക്ഷപ്രാപ്തി ലഭിക്കും. ഇതിനു പുറമെ 21 തലമുറയുടെ ഗുരുനാഥന്മാരെയും ആവാഹിച്ചു നാരായണബലി നടത്തുന്നു.
അപമൃത്യുവിനിരയായവർക്കു വേണ്ടിയാണ് പലപ്പോഴും നാരായണബലി നടത്തുന്നത്…
മനുഷ്യശരീരത്തിൽ 10 പ്രാണനുണ്ട്. ഇവയ്ക്കോരോന്നിനും ഓരോ കർമവുമുണ്ട്. ഇവ ഒരുമിക്കുമ്പോഴാണ് മനുഷ്യൻ ജീവിക്കുന്നത്. *അവയിൽ പ്രധാനമായ പഞ്ചപ്രാണൻ (പ്രാണ, അപാന, ഉദാന, സമാന, വ്യാന) ചേർന്നതാണ് സൂക്ഷ്മശരീരം. ശരീരം മരിക്കുമ്പോൾ ജീവൻ സ്ഥൂല ശരീരത്തെവിട്ട് സൂക്ഷ്മ ശരീരമവലംബിച്ച് പ്രേതാവസ്ഥയെ പ്രാപിക്കുന്നു. ആ അവസ്ഥയിൽ ജീവന് സ്ഥൂല ശരീരമില്ലെങ്കിലും ഗൃഹാദികളിലും ബന്ധുജനങ്ങളിലും മറ്റുമുള്ള കർമബന്ധങ്ങൾ വിട്ടൊഴിയുന്നില്ല എന്നാണ് സങ്കൽപം*. അവരുടെ കർമവാസനകളും നിലനിൽക്കുന്നു. *അപ്പോൾ ജീവിച്ചിരിക്കുന്നവരിൽനിന്ന് ആത്മാക്കൾ പലതും പ്രതീക്ഷിക്കുന്നു*.
സൂക്ഷ്മശരീരമാകയാൽ അതിനു സ്ഥൂലശശരീരികളുടെ മേൽ നിഗ്രഹാനുഗ്രഹ ശക്തിയുണ്ട്. മരിച്ചവന്റെ ശരീരം കർമം ചെയ്യുന്നവരുടെ കർമത്തെ ആശ്രയിച്ചു ചലിക്കുന്നെന്നാണ് പ്രമാണം.
കർമാധികാരികളായ പിൻമുറക്കാർ യഥാവിധി ചെയ്യുന്ന കർമങ്ങൾ കൊണ്ടാണ് ആത്മാക്കൾക്കു മേൽഗതി ഉണ്ടാകുന്നത്.
*മരിച്ചുപോയ പിതൃക്കൾക്ക് അവരുടെ പുണ്യമനുസരിച്ച് നിഗ്രഹാനുഗ്രഹ ശക്തിയുണ്ടെങ്കിലും സ്വയം കർമം ചെയ്യാനുള്ള സ്ഥൂലശരീരമില്ല*. അതിനാൽ അവരുടെ ജീവകലകൾ വഹിക്കുന്ന ആത്മസ്വരൂപികളായ മക്കൾ സുകൃതകർമങ്ങൾ ചെയ്ത് അവരിലേക്ക് എത്തിക്കുന്നു
*മനുഷ്യശരീരത്തിൽനിന്ന് ഒൻപതു പ്രാണൻ വിട്ടു പോകുമ്പോഴാണ് മരണമുണ്ടാകുന്നത്. ബാക്കിയുള്ള ഒരു പ്രാണൻ- ധനജ്ഞയനെന്നു പേരുള്ളത്- ശരീരം വിട്ടു പോകുന്നില്ല*. അതിനെ ബഹുമാനിച്ചു കൊണ്ടാണ് നമ്മൾ മരിച്ച ശരീരത്തെത്തെ ദഹിപ്പിക്കുന്നത്.
ശരീരം ദഹിക്കുമ്പോൾ പൊക്കിൾ കൊടിയിലൂടെ പുറത്തുകടക്കുന്ന പ്രാണൻ അന്തരീക്ഷത്തിൽത്തന്നെ നിൽക്കും. *ഈ പ്രാണൻ ചെയ്ത നന്മയും തിന്മയും അന്തരീക്ഷത്തിലുണ്ടാവും. ഇതാണ് ആത്മാവിന്റെ സാമീപ്യമായി അനുഭവപ്പെടുന്നത്.
പരേതാത്മാക്കളെ സാക്ഷി നിർത്തി സ്വത്തുതർക്കം നടത്തുന്നതും പിതൃദോഷത്തിനു കാരണമാകും.
*ആഗ്രഹപൂർത്തീകരണം സാധിക്കാതെ മരിക്കുന്നതും ജീവിച്ചിരിക്കുന്നവരുടെ ദ്രോഹം സഹിക്കവയ്യാതെ ആത്മഹത്യ ചെയ്യുന്നതും വലിയതരം പിതൃദോഷമുണ്ടാക്കും*. പണച്ചെലവ് ഒഴിവാക്കാൻ പരേതാത്മാവിന് ശ്രാദ്ധം നടത്താതിരിക്കുന്നതും പിതൃദോഷത്തിനു കാരണമാകും
ഈ ക്രിയ ചെയ്തില്ലെങ്കിൽ പരേതാത്മാക്കൾ കോപാകുലരാകുകയും പൈശാചിക ഭാവത്തിലായി ജീവിച്ചിരിക്കുന്നവരെ ശല്യ…ചെയ്യുകയും ചെയ്യും. ഇത് സന്താനപരമ്പരകളെ ബാധിക്കുന്നു.
കുടുംബത്തിൽ സന്താനമില്ലാത്ത അവസ്ഥ, സന്താനത്തിനു മനോവൈകല്യവും മഹാരോഗങ്ങളും, കുടുംബഐശ്വര്യക്ഷയം തുടങ്ങിയവ സംഭവിക്കാം.
*മരിച്ച ആത്മാവിനു മോക്ഷം നൽകേണ്ടത് വിഷ്ണുവാണ്. അതുകൊണ്ട് വിഷ്ണുവിന്റെ പ്രധാന ക്ഷേത്രങ്ങളിൽ ബലിയിടുന്നതാണ് ഉത്തമം*

ശിവലിംഗം എന്നാല് എന്താണ്?




ശിവലിംഗം

ചോദ്യം: ശിവലിംഗം എന്നാല് എന്താണ്? ശിവലിംഗ തത്ത്വം വിശദീകരിക്കാമോ? ലിംഗം എന്നാല് ലൈംഗികാവയവം അല്ലേ? ഒരു ലൈംഗികാവയവത്തെ ആണോ ഹൈന്ദവര്
ആരാധിക്കുന്നത്?
ഉത്തരം
ശിവം = മംഗളം, ലിംഗം = ബാഹ്യലക്ഷണം. ശിവലിംഗം എന്ന് പറഞ്ഞാൽ ശിവം ലിംഗ്യതേ ഇതി ശിവലിംഗം. ശിവം എന്നാല്
മംഗളം എന്നര്ത്ഥം. മംഗളത്തെ സൂചിപ്പിക്കുന്നതെന്തോ അതിനെയാണ് ശിവലിംഗം എന്ന് പറയുന്നത്. ‘ലിംഗം’ എന്ന വാക്കിന്റെ അര്ത്ഥം ‘ലിംഗ്യതേ ഇതി ലിംഗം’ അതായത് സൂചിപ്പിക്കുന്നത് എന്തോ അത് ലിംഗം. സാധാരണ ഭാഷയില് ലിംഗ ശബ്ദത്തിനു ബാഹ്യ ലക്ഷണം എന്നാണ് അര്ത്ഥം. ഒരു സംന്യാസിയുടെ ലക്ഷണം എന്തെന്ന് ചോദിച്ചാല് ജ്ഞാനവും വൈരാഗ്യവുമാണ്. എന്നാല് ഒരു സംന്യാസിയുടെ ലിംഗം (ബാഹ്യലക്ഷണം) എന്തെന്നു ചോദിച്ചാല് കാഷായം, മുണ്ഡനം തുടങ്ങിയവയൊക്കെ പറയാം. അതുപോലെ ഒരു ബ്രഹ്മചാരിയുടെ ലിംഗമെന്തെന്നു ചോദിച്ചാല് ശിഖയാണ്
(തലയുടെ പിന് ഭാഗത്ത് നീട്ടി വളര്ത്തിയ മുടി) എന്നു പറയാം.
അങ്ങിനെ എല്ലാവര്ക്കും ഓരോ ലിംഗം ഉണ്ട്. വാനപ്രസ്ഥന്റെ ലിംഗം എന്തെന്ന് ചോദിച്ചാല് ജടയാണ് എന്ന് പറയാം. യഥാര്ത്ഥ ലക്ഷണം കുറെ കൂടി സൂക്ഷ്മമാണ്. ബാഹ്യ ലക്ഷണമാണ് ലിംഗം. അപ്പോള് ശിവം ലിംഗ്യതേ ഇതി ശിവലിംഗം എന്ന് പറഞ്ഞാല് ശിവത്തെ അഥവാ മംഗളത്തെ സൂചിപ്പിക്കുന്നത്
എന്നര്ത്ഥം.
എന്താണിത്? ഉപാസനാ തലത്തില് എന്താണിതിന്റെ പ്രാധാന്യം?
ഈശ്വരനു പ്രതിമയില്ല. ‘നതസ്യ പ്രതിമാ അസ്തി’, അവനു പ്രതിമയില്ല. എന്തുകൊണ്ടെന്നാല്, ‘അശബ്ദ അസ്പര്ശ അരൂപമവ്യയം’. ശബ്ദമില്ല, സ്പര്ശമില്ല, രൂപമില്ല, രസമില്ല. അപ്പോള് ശബ്ദസ്പര്ശരൂപരസഗന്ധാദി തത്വങ്ങളൊന്നുമില്ലാത്ത അല്ലെങ്കില് വകഭേദങ്ങളൊന്നുമില്ലാത്ത പരമ ഈശ്വര തത്വത്തെ അത്യന്ത സൂക്ഷ്മബുദ്ധിയായ ഒരു വ്യക്തിക്ക് അനുസന്ധാനം
ചെയ്യുവാന് കഴിഞ്ഞേക്കാം. പക്ഷെ ജനസാമാന്യത്തിനു അഥവാ സാധാരണ ജനങ്ങള്ക്ക്, ആ ഒരു നിര്ഗുണ നിരാകാരമായ തത്വത്തെ അനുസന്ധാനം ചെയ്യുവാന് കഴിയില്ല. അപ്പോള് അപാരകൃപാവാന്മാരായ നമ്മുടെ ഋഷീശ്വരന്മാര് എല്ലാവര്ക്കും ഉപാസിച്ചുയരാനുള്ള ചില സങ്കേതങ്ങളെ തന്നു. അവയാണ് നാമ സഹായം, രൂപ സഹായം എന്നിവ. അതായത് നാമ രൂപങ്ങളുടെ സഹായത്തെ വിഗ്രഹങ്ങളിലൂടെ സ്വീകരിച്ചു. ‘വിഗ്രഹം’ എന്ന് പറഞ്ഞാല് ‘വിശേഷേണ ഗ്രാഹയതി’. വിശേഷേണ നമ്മെ ഗ്രഹിപ്പിക്കുന്നതെന്തോ അതാണ് വിഗ്രഹം. കൊച്ചു കുട്ടിയായിരിക്കുമ്പോള് അദ്ധ്യാപകന് നമ്മെ എണ്ണം പഠിപ്പിക്കുവാന്‍ വേണ്ടി നമ്മുടെ കൈവിരലുകള്
ഉപയോഗിക്കുവാന് ഉപദേശിച്ചു. അങ്ങിനെ നമുക്ക് സംഖ്യകളും എണ്ണവും എളുപ്പം മനസ്സിലായി. വിരലുകളുടെ സഹായത്തോടെ നമ്മള് സംഖ്യകളെ കൂട്ടുകയും കുറക്കുകയും ചെയ്തു. കൈ വിരലുകള് ഉപയോഗിച്ച്പത്ത് വരെയും പിന്നെ കാല് വിരലുകളെ കൂട്ടി ഇരുപത് വരെയും കുട്ടികള് ചെറിയ
ക്ലാസ്സുകളില് എണ്ണം പഠിച്ചു. എന്നാല് അതെ കുട്ടികള് വലിയ ക്ലാസുകളില് എത്തുമ്പോള് വിരലുകളുടെ സഹായമില്ലാതെ തന്നെ വലിയ സംഖ്യകള് കൂട്ടാനും, കുറക്കാനും ഗുണിക്കാനും ആയാസരഹിതമായി ചെയ്യുവാന് പഠിച്ചു. ഇവിടെ അമൂര്ത്തമായ സംഖ്യ എന്ന സങ്കലപ്പത്തിനു എപ്രകാരം
മൂര്ത്തമായ വിരലുകളുടെ സഹായം ഒരു കുട്ടി സ്വീകരിച്ചുവോ അതുപോലെ അമൂര്ത്തമായി ഇരിക്കുന്ന ഈശ്വര തത്വത്തെ ഉപാസന ചെയ്യുന്നതിന് മൂര്ത്തങ്ങളായ വിഗ്രഹങ്ങളെ, നാമ, രൂപ വിഗ്രഹങ്ങളെ നാം സ്വീകരിക്കുന്നു. അത് വ്യത്യസ്തങ്ങളായ സത്വ, രജ, തമോ ഗുണഭേദമനുസരിച്ചിട്ടുള്ള
ദേവതകള്ക്ക് അതിനനുസരിചിട്ടുള്ള വിഗ്രഹഭേദങ്ങളുണ്ട്.
ഋഷീശ്വരന്മാര് ദര്ശിച്ചു നിര്ദേശിച്ചിട്ടുള്ള ധ്യാനശ്ലോകങ്ങള്
ക്കനുസരിച്ചാണ് അത്തരം ഓരോ വിഗ്രഹങ്ങളും രൂപകല്പന
ചെയ്യുന്നത്. വ്യത്യസ്തമായ ദേവതാരൂപങ്ങളെല്ലാം തന്നെ
ഈ ധ്യാനശ്ലോകങ്ങങ്ങൾക്കനുസരിച്ചാണ് നിര്മ്മിച്ചിട്ടുള്ളത്.
അവയെല്ലാം സഗുണമാണ്, സാകാരമാണ് ഒന്നു കൂടെ
സ്പഷ്ടമായി പറഞ്ഞാല് സകലീകൃതമാണ്, അംഗപ്രത്യംഗങ്ങളോട് കൂടിയതാണ്. അങ്ങനെയുള്ള വിഗ്രഹങ്ങളിലൂടെ ഞാന് ദേവതകളെ ഉപാസിക്കുന്നു. ആ
ദേവതകളിലൂടെ ഈശ്വരന് ലക്ഷീകരിക്കപ്പെടുന്നു. ഇങ്ങനെ സഗുണ സാകരമായ,സകലീകൃതമായ ഉപാസനാ പദ്ധതികളാണ് ക്ഷേത്രങ്ങളിലെല്ലാം തന്നെ പ്രചരിക്കുന്നത്. അതിലൂടെ മനുഷ്യന് ഏകാഗ്രതയെ,ശുദ്ധിയെ നേടുന്നു. ഇതാണ് ക്ഷേത്രോപാസനയുട അടിസ്ഥാനം.
ശിവലിംഗത്തിനു അവയവങ്ങള് സങ്കല്പ്പിക്കാമോ? ഉദാഹരണമായി ശിവലിംഗത്തിനു മുഖച്ചാര്ത്തു തുടങ്ങിയവ അണിയിക്കാമോ?
ക്ഷേത്രങ്ങളില് വിഗ്രഹങ്ങള് മാത്രമല്ല വിശിഷ്ഠങ്ങളായ മന്ത്രങ്ങള്, അത്യന്ത സൂക്ഷ്മ ഉപാസനാ ശക്തിയോടുകൂടിയ ആചാര്യന്റെ അഥവാ തന്ത്രിയുടെ സങ്കല്പ്പങ്ങള്, അനേകം ഉപാസകന്മാരുടെ സങ്കല്പ്പങ്ങള്‍ ഇവയെല്ലാം
സമ്മേളിക്കുന്നു. അടിസ്ഥാനപരമായി നോക്കുമ്പോള് ക്ഷേത്രം ഒരു പ്രതീകമാണ്, വിഗ്രഹമാണ്. എന്നാല് കേവലം അതൊരു വിഗ്രഹമല്ലതാനും. അവിടെ മന്ത്ര ചൈതന്യം പറയേണ്ടതുണ്ട്, ഉപാസനാനിഷ്ഠനായതന്ത്രിയുടെ സങ്കല്പം
പറയേണ്ടതുണ്ട്, അനേകായിരം ഉപാസകന്മാരുടെ സങ്കല്പങ്ങള്
പറയേണ്ടതുണ്ട്. ഇവയില്ലാം വച്ച് ഏറ്റവും പ്രധാനംമന്ത്രമാണ്. ക്ഷേത്രം ഒരു പ്രതീകമാണെന്ന് ആദ്യമേ പറയുന്നുവെങ്കിലും അത് വെറുമൊരു പ്രതീകമല്ല. ഇങ്ങനെയുള്ള ഉപാസനാപദ്ധതി, അംഗ പ്രത്യംഗങ്ങളോടു കൂടിയ,തികച്ചും മാനുഷികഭാവത്തോടു കൂടിയ വിഗ്രഹങ്ങള് എന്നിവയില് നിന്നും ആരംഭിച്ച് ക്രമികമായി ഉയര്ന്ന്, സര്വ്വ വിഗ്രഹങ്ങള്ക്കും ഉപരിയുള്ള പരമമായ സത്യാനുസന്ധാനത്തിലേക്ക് നമ്മെ നയിക്കുന്നുണ്ട്. ക്ഷേത്രോപാസനയിലൂടെ തന്നെ സകല ഉപാസനകളെയും അതിക്രമിക്കുവാന് ഒരാള്ക്ക് സാധിക്കും. ഇത്രയും മനസ്സിലാക്കിയെങ്കിൽ പറയട്ടെ, സഗുണസാകാരമായ തലത്തിനും,നിര്ഗുണ നിരാകാരമായ തലത്തിനും ഇടക്കുള്ള ഒരു
ഘട്ടമാണ് നാം ശിവലിംഗോപാസനയില് കാണുന്നത്. അവിടെ
വിഗ്രഹമുണ്ട്, പക്ഷെ വിഗ്രഹത്തിന് അവയവങ്ങള് ഇല്ല. ശിവലിംഗ സങ്കല്പത്തില് അതിനു ആദിയും അന്തവും ഇല്ലാത്തതാണ്. ശിവലിംഗം എന്നാല് ഒരു പീഠത്തില് ആദ്യന്തരഹിതമായ ഒരു വിഗ്രഹം ഇറക്കി വച്ചിരിക്കുകയാണ്. ആ ശിവലിംഗത്തിന് ഒരു പ്രത്യേക ആകാരമുണ്ട് എന്നു പറയാന്
സാധിക്കില്ല. അത് ദീര്ഘമല്ല, ചതുരമല്ല, വൃത്തവുംമല്ല. ഈ
ശിവലിംഗോപാസന സാധാരണയായിട്ടുള്ള സഗുണ സാകരാമായ ഉപാസനക്ക് ഒരു പടി ഉയര്ന്നതും എന്നാല് നിര്ഗുണ നിരാകാര തത്ത്വാനുസന്ധാനം ആയിട്ടില്ലാത്തതുമായ ഒരു തലത്തിലെ ഉത്കൃഷ്ടമായ ഉപാസനയാണ്. പക്ഷെ നമ്മള് പലപ്പോഴും ഈ ഉത്കൃഷ്ടതലത്തില് നിന്നും ശിവലിംഗോപാസനയെ ഇറക്കികൊണ്ടുവരുന്നു. ശിവലിംഗത്തിനു കണ്ണും,കാതും, മൂക്കും ഒക്കെ വച്ച്
നാം അവയെ അലങ്കരിക്കുന്നു.അതിലും ഭേദംധ്യാനമഗ്നനായ ശിവന്റെവിഗ്രഹമാണ് അല്ലെങ്കില്നൃത്തമാടുന്ന നടരാജ രൂപമാണ്.ഉന്നതമായശിവലിംഗോപാസനയെ നാംഒരിക്കലും ഇറക്കി കൊണ്ടുവരരുത്.
( 2013 നവംബര് മാസത്തില് എറണാകുളം TDM ഹാളില് വച്ച്
നടത്തിയ ഉപനിഷത്ത് വിചാരസത്രത്തിലെ ഒരു ചോദ്യത്തിന് കുളത്തൂര് അദ്വൈതാശ്രമത്തിലെ സ്വാമി ചിദാനന്ദ പുരി
നല്കിയ മറുപടി)