2018, ജൂലൈ 25, ബുധനാഴ്‌ച

കല്ലൂപ്പാറ ശ്രീ ഭഗവതി ക്ഷേത്രം. 2.തകഴി ശ്രീ ധർമശാസ്താക്ഷേത്രം ആലപ്പുഴ



കല്ലൂപ്പാറ ശ്രീ ഭഗവതി ക്ഷേത്രം


തകഴി ശ്രീ ധർമശാസ്താക്ഷേത്രം
ആലപ്പുഴ ജില്ലയിലെ തകഴി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന പഴക്കം ചെന്ന ഒരു ക്ഷേത്രമാണ്‌ തകഴി ശ്രീ ധർമശാസ്താക്ഷേത്രം. ഇവിടെ പ്രതിഷ്ഠിച്ചിട്ടുള്ളത് ധർമശാസ്താവിന്റെ വിഗ്രഹമാണെന്ന് ക്ഷേത്രത്തിന്റെ പേരുതന്നെ സൂചിപ്പിക്കുന്നു.
ഒരു കാലത്ത് കേരളത്തിന്റെ കിഴക്കുഭാഗത്തുള്ള ഒരു മലമ്പ്രദേശത്ത് പ്രതിഷ്ഠിച്ചിരുന്ന വിഗ്രഹം മഴവെള്ളത്തിൽ ഒലിച്ചുവന്ന് കുട്ടനാട്ടെ ചെളിയിൽ പുതഞ്ഞുകിടന്നുവെന്നും അതിനെ വില്വമംഗലം സ്വാമിയാർ കണ്ടെടുത്ത് ഉദയർക്കമുനിയെ ഏല്പിച്ചുവെന്നും അദ്ദേഹം ആ വിഗ്രഹം തകഴിയിൽ പ്രതിഷ്ഠിച്ചുവെന്നും പറയുന്ന ഒരു ഐതിഹ്യം പ്രചാരത്തിലുണ്ട്. മഴവെള്ളത്തിൽ ഒലിച്ചുവരുന്നതിനു മുൻപ് ഈ വിഗ്രഹം ഓതറമലയിൽ ആണ് പ്രതിഷ്ഠിച്ചിരുന്നത് എന്നും, ആ പ്രതിഷ്ഠ നടത്തിയത് പരശുരാമൻ ആയിരുന്നുവെന്നും കൂടി ഐതിഹ്യകഥ നീളുന്നു. ഒരുകാലത്ത് ഇത് ഒരു ബുദ്ധവിഗ്രഹം ആയിരുന്നു എന്നും വിശ്വസിച്ചുപോരുന്നു. കിഴക്കൻ മലയിൽ പരശുരാമൻ പ്രതിഷ്ഠിച്ച പലശാസ്താവിഗ്രഹങ്ങളിൽ ഒന്നാണ് ഇതെന്നും ഭക്തജനങ്ങൾ കരുതുന്നു. മലമ്പ്രദേശത്തെ ശാസ്താവിഗ്രഹങ്ങളെല്ലാം ആദ്യകാലത്ത് ബുദ്ധവിഗ്രഹങ്ങളായിരുന്നുവെന്ന സാമാന്യവിശ്വാസം ഇതിന് ഉപോത്ബലകമാണ്. ശങ്കരാചാര്യരുടെ ജീവിതകാലത്തിനുമുൻപ് കേരളത്തിന്റെ എല്ലാഭാഗത്തും ബുദ്ധ ജൈനമതങ്ങൾ പ്രബലമായിരുന്നു. ശങ്കരാചാര്യർ ബുദ്ധമതപണ്ഡിതൻമാരെ വാദപ്രതിവാദത്തിൽ പരാജയപ്പെടുത്തി വീണ്ടും ഹിന്ദുമതം പ്രചരിപ്പിച്ചു എന്ന അഭിപ്രായം ഇത്തരുണത്തിൽ ഗണനാർഹമാണ്. കേരളത്തിലെ പല ശാസ്താവിഗ്രഹങ്ങൾക്കും ശ്രീബുദ്ധന്റെ വിഗ്രഹങ്ങളോടുള്ള സാദൃശ്യം ക്ഷേത്രകലാവിദഗ്ദ്ധർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. തകഴി ക്ഷേത്രത്തിലെ വിഗ്രഹം ചെളിയിൽ നിന്ന് വീണ്ടെടുത്ത് തഴുകി ശുദ്ധിവരുത്തി പ്രതിഷ്ഠിച്ചതിനാലാണ് തകഴി എന്ന സ്ഥലപ്പേര് ഈ പ്രദേശത്തിനു സിദ്ധിച്ചതെന്ന് ഒരു വിശ്വാസമുണ്ട്. വിഗ്രഹപ്രതിഷ്ഠ കഴിഞ്ഞ് അചിരേണ ചെമ്പകശ്ശേരി രാജാക്കന്മാർ ക്ഷേത്രം പണികഴിപ്പിച്ചു എന്നാണ് നാട്ടുകാർ വിശ്വസിക്കുന്നത്.
ഈ ക്ഷേത്രത്തിലെ ശാസ്താവിഗ്രഹം ഒരുകാലത്ത് ശ്രീബുദ്ധന്റേതായിരുന്നുവെന്ന വിശ്വാസത്തോട് ഈ ഔഷധനിർമ്മാണത്തെ പഴമക്കാർ ബന്ധപ്പെടുത്തുന്നു. കേരളത്തിൽ ഒരുകാലത്ത് ആയുർവേദ വിജ്ഞാനം പ്രചരിക്കുകയും വികസിക്കുകയും ചെയ്യുന്നതിന് ബുദ്ധമതപണ്ഡിതന്മാർ അനുഷ്ഠിച്ച സേവനം ഇവിടെ സ്മർത്തവ്യമാണ്. ബുദ്ധമതം കേരളത്തിൽ നിന്ന് നിർമാർജ്ജനം ചെയ്യപ്പെട്ടപ്പോൾ കേരളീയ ബ്രാഹ്മണർ ബുദ്ധമതസന്ന്യാസിമാരെ വിരോധികളാക്കുന്നതിനു പകരം അനുനയങ്ങളിലൂടെ ഹൈന്ദവ വിശ്വാസത്തിലേക്കു പരിവർത്തനം ചെയ്തുകൊണ്ടിരുന്നു എന്ന വിശ്വാസത്തിന് ചരിത്രപരമായ പ്രാബല്യം ലഭിച്ചിട്ടുണ്ട്. അതോടൊപ്പം അവർ ബുദ്ധമതസന്ന്യാസിമാരിൽ നിന്ന് ആയുർവേദം, ജ്യോതിഷം തുടങ്ങിയ ശാസ്ത്രങ്ങൾ സ്വായത്തമാക്കിയിരുന്നു എന്നും കരുതാവുന്നതാണ്.

ശ്രീ ഗോവിന്ദൻ കുളങ്ങര ദേവീക്ഷേത്രം 2.മുത്തൂർ ശ്രീ ഭദ്രകാളി ക്ഷേത്രം - മുത്തൂർ തിരുവല്ല



ശ്രീ ഗോവിന്ദൻ കുളങ്ങര ദേവീക്ഷേത്രം -മതിൽഭാഗം തിരുവല്ല
തിരുവല്ല ശ്രീവല്ലഭമഹാക്ഷേത്രത്തിന് സമീപത്തായിട്ടാണ് ഇ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.


മുത്തൂർ ശ്രീ ഭദ്രകാളി ക്ഷേത്രം - മുത്തൂർ തിരുവല്ല
തിരുവല്ല - ചങ്ങനാശ്ശേരി എം.സി റോഡിൽ തിരുവല്ല നഗരത്തിൽ നിന്നും ഏതാണ്ട് ഒരു കി.മി അകലെയായിട്ട് മുത്തൂർ ആൽത്തറ ജം ഗ് ഷ നിൽ നിന്നും റെയിൽവേ സ്റ്റേഷൻ -പായിപ്പാട് റോഡിന് അരികിലായിട്ടാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

തിരുവല്ല ശ്രീവല്ലഭമഹാക്ഷേത്രം



തിരുവല്ല ശ്രീവല്ലഭമഹാക്ഷേത്രം
പത്തനംതിട്ട ജില്ലയിലെ തിരുവല്ല പട്ടണത്തിലുള്ള പുരാതനമായ ക്ഷേത്രമാണ് തിരുവല്ല ശ്രീവല്ലഭമഹാക്ഷേത്രം. ക്രി മു 59ആം ആണ്ടിൽ നിർമ്മിച്ചു എന്നു വിലയിരുത്തപ്പെടുന്ന ഈ ക്ഷേത്രം കേരളത്തിലെ പഴക്കം കൊണ്ടും, വിസ്തീർണ്ണം കൊണ്ടും വലിയ ആരാധനാലയങ്ങളിൽ ഒന്നാണ്‌.
ഐതിഹ്യം:
ബ്രാഹ്മണരുടെ കുടിയേറ്റാരംഭത്തിൽ തിരുവല്ലയിലെ ഒരു പ്രധാന ബ്രാഹ്മണഗൃഹമായിരുന്നു ശങ്കരമംഗലത്ത്‌ മഠം. അവിടുത്തെ കുടുംബനാഥയായിരുന്ന ശ്രീദേവി അന്തർജ്ജനം, മഹാവിഷ്ണുവിനെ പ്രീതിപ്പെടുത്തുന്നതിന്‌ ഏകാദശിവ്രതം നോറ്റിരുന്നത്രെ. ഇതേ സമയം, ബ്രാഹ്മണകുടിയേറ്റത്തെ എതിർത്തിരുന്ന ആദിവർഗ്ഗ പരമ്പരയിലെ ഗോത്ര തലവനായിരുന്ന തുകലനുമായി(വിശ്വാസികൾക്ക്‌ തുകലാസുരൻ) ബ്രാഹ്മണർ ചെറുതല്ലാത്ത ഏറ്റുമുട്ടലുകൾ നടത്തിയിരുന്നത്രെ. "തുകലനും ബ്രാഹ്മണരും തമ്മിൽ ഉണ്ടായതായി പറയപ്പെടുന്ന സംഘട്ടനങ്ങൾ രണ്ട്‌ വ്യത്യസ്ത ജനതകളുടെ പ്രത്യയശാസ്ത്രപരമായ അഭ്പ്രായഭിന്നത മാത്രമായിരുന്നിരിക്കണം." തുകലൻ, വിഷ്ണുഭക്തയായിരുന്ന ശ്രീദേവി അന്തർജ്ജനത്തിന്റെ വ്രതം മുടക്കും എന്ന ഘട്ടത്തിൽ വിഷ്ണു ഒരു ബ്രാഹ്മണ ബാലന്റെ രൂപത്തിൽ പ്രത്യക്ഷപ്പെട്ട്‌ തുകലനെ നിഗ്രഹിച്ചു എന്നും, തന്റെ ആയുധമായ സുദർശന ചക്രം അവിടെ പ്രതിഷ്ഠിക്കുകയും ചെയ്തുവത്രെ. ഇത്‌ ക്രി മു 2998-ൽ ആണെന്നു കരുതുന്നു. പിന്നീട്‌ ക്രി മു 59 ൽ വിഷ്ണു പ്രതിഷ്ഠയും നടന്നു.
പ്രതിഷ്ഠ, പൂജാവിധികൾ:
കിഴക്കോട്ട് ദർശനമായി ശ്രീ വല്ലഭനേയും, പടിഞ്ഞാറേക്ക് ദർശനമായി സുദർശ്ശന മൂർത്തിയേയും പ്രതിഷ്ഠിച്ചിരിക്കുന്നു. കൂടാതെ മഹാലക്ഷ്മി, വരാഹമൂർത്തി, ദക്ഷിണാമൂർത്തി, ഗണപതി, ശാസ്താവ് എന്നീ പ്രതിഷ്ഠകളുമുണ്ട്. മുഖ്യപ്രതിഷ്ഠയായ മഹാവിഷ്ണുവിനെ അഞ്ച് വ്യത്യസ്ത രൂപങ്ങളിൽ സങ്കല്പിച്ച് അഞ്ച് പൂജകൾ നിത്യേന നടത്തി വരുന്നു. ഉഷഃപൂജയിൽ ബാലനായും എതൃത്തുപൂജയിൽ ബ്രഹ്മചാരിയായും പന്തീരടിപൂജയിൽ വനവാസിയായും ഉച്ചപൂജയിൽ ഗൃഹസ്ഥനായും അത്താഴപൂജയിൽ വിരാട്-പുരുഷനായുമാണ് സങ്കല്പിക്കുന്നത്. നിത്യവും അത്താഴപൂജയ്ക്കു ശേഷം ദുർവാസാവ് മഹർഷി ക്ഷേത്രത്തിൽ വരികയും പൂജ നടത്തുകയും ചെയ്യുന്നു എന്ന ഒരു വിശ്വാസം നിലവിലുണ്ട്. വിഷ്ണുവിഗ്രഹത്തിന് ആറടി ഉയരം വരും. നിൽക്കുന്ന രൂപത്തിലാണ് വിഗ്രഹം. സുദർശനമൂർത്തിയുടെ വിഗ്രഹവും ഏതാണ്ടിതേപോലെയാണ്. എന്നാൽ കൈകളുടെ എണ്ണത്തിലും അവയിൽ ധരിച്ചിരിയ്ക്കുന്ന ആയുധങ്ങളിലും വ്യത്യാസമുണ്ട്. വിഷ്ണുവിഗ്രഹം നാലുകൈകളിൽ ശംഖ്, ചക്രം, ഗദ, താമര എന്നിവ ധരിച്ചിരിയ്ക്കുമ്പോൾ സുദർശനവിഗ്രഹം എട്ടുകൈകളിൽ ശംഖ്, ചക്രം, അമ്പ്, വില്ല്, വാൾ, ത്രിശൂലം, ഉലക്ക, കയർ തുടങ്ങിയവ ധരിച്ചിരിയ്ക്കുന്നു

ഉള്ളന്നൂർ മലദേവർകുന്ന് മഹാദേവ ക്ഷേത്രം2,കഷായത്ത് ശ്രീ മഹാവിഷ്ണു (ധന്വന്തരി) ക്ഷേത്രം



കഷായത്ത് ശ്രീ മഹാവിഷ്ണു (ധന്വന്തരി) ക്ഷേത്രം -മുത്തൂർ ആൽത്തറ മുക്ക് ,തിരുവല്ല

ഉള്ളന്നൂർ മലദേവർകുന്ന് മഹാദേവ ക്ഷേത്രം
ആലപ്പുഴ- പത്തനംതിട്ട ജില്ലകളുടെ അതിര്ത്തി ഗ്രാമമായ കരയ്ക്കാട്- ഉള്ളന്നൂർ പ്രദേശത്ത് സ്ഥിതിചെയ്യുന്ന പുരാതനമായ ഇ ശിവക്ഷേത്രം സമുദ്രനിരപ്പിൽ നിന്നും ഏകദേശം 2000 അടി ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത് .ചെങ്ങന്നൂർ -പത്തനംതിട്ട റൂട്ടിൽ കോട്ട -മാന്തുക റോഡിൽ വടക്കേക്കരപ്പടി എന്ന സ്ഥലത്താണ് ഇ ക്ഷേത്രം.

ആനപ്രാമ്പാൽ ധർമ്മശാസ്താക്ഷേത്രം



ആനപ്രാമ്പാൽ ധർമ്മശാസ്താക്ഷേത്രം
ആലപ്പുഴ ജില്ലയിലെ തലവടി ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് ആനപ്രാമ്പാൽ ധർമ്മശാസ്താക്ഷേത്രം. ചക്കുളത്ത് കാവിൽ നിന്നും 3 കിലോമീറ്റർ അകലെയാണ് ഈ ക്ഷേത്രം ഉള്ളത്.
ശാസ്താവാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. മകരത്തിലെ ഉത്രം നാളിലാണ്‌ ഇവിടെ ഉത്സവം നടക്കുന്നത്.

പനയന്നാർകാവ് ഭഗവതി ക്ഷേത്രം 2.ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രം





പനയന്നാർകാവ് ഭഗവതി ക്ഷേത്രം -കേരളത്തിലെ പൂർണ്ണ തൃപുര സുന്ദരിദേവീ
ആലപ്പുഴ ജില്ലയിലെ തലവടി ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് .ചക്കുളത്ത് കാവിൽ നിന്നും 3 കിലോമീറ്റർ അകലെയാണ് ഈ ക്ഷേത്രം ഉള്ളത്.


ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രം
ആലപ്പുഴ ജില്ലയിലെ തലവടി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന പുരാതനവും ചരിത്രപ്രസിദ്ധവുമായ ഹൈന്ദവ ക്ഷേത്രമാണ് ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രം. ഇവിടത്തെ പ്രധാന പ്രതിഷ്ഠ മാതൃദേവത ആയ വനദുർഗ ആണ്. ഈ ക്ഷേത്രത്തിൽ ഗണപതി, ശിവൻ, സുബ്രഹ്മണ്യൻ, ഹനുമാൻ, വിഷ്ണു, ശാസ്താവ്, നവഗ്രഹങ്ങൾ, യക്ഷിയമ്മ എന്നീ ഉപദേവതകളുണ്ട്. മദ്ധ്യതിരുവിതാംകൂറിൽ പ്രശസ്തമാണ് ചക്കുളത്തുകാവ് പൊങ്കാല. പൊങ്കാല തൃക്കാർത്തിക ദിവസമാണ് നടക്കുന്നത്. കാർത്തിക സ്തംഭം, ലക്ഷദീപം, നാരീപൂജ തുടങ്ങിയ ചടങ്ങുകളും പേരുകേട്ടവയാണ്. മദ്ധ്യ തിരുവതാംകൂറിലെ സ്ത്രീകളുടെ ശബരിമല എന്നാണു ഈ ക്ഷേത്രത്തെ വിശേഷിപ്പിക്കുന്നത്.
പത്തനംതിട്ട ജില്ലയുടെയും ആലപ്പുഴ ജില്ലയുടെയും അതിർത്തിയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് .
ദേവിക്ക് എല്ലാ വർഷവും കളമെഴുത്തും പാട്ടും നടത്തുന്നു.ധനു ഒന്നുമുതൽ പന്ത്രണ്ടു വരെ നടക്കുന്ന ഉത്സവം പന്ത്രണ്ടു നോയമ്പ് മഹോത്സവം എന്ന് അറിയപ്പെടുന്നു. ആദ്യത്തെ വെള്ളിയാഴ്ചകളിൽ ദേവിക്ക് നിവേദിക്കുന്ന ഔഷധജലം സകലരോഗങ്ങൾക്കും ഒറ്റമൂലിയാണെന്നാണ് വിശ്വാസം. ആയുരാരോഗ്യത്തിനും. സമാധാനത്തിനും വേണ്ടി പ്രത്യേക പൂജ ചെയ്ത ഔഷധ ജലം നൽകാറുണ്ട്. ഇവിടെ വെറ്റില പ്രശ്നം അതിപ്രശസ്തമാണ്. പൂജാരിമുഖ്യനാണ് വെറ്റില ജോത്സ്യം വച്ചു പ്രവചനം നടത്തുക.
ചക്കുളത്തുകാവ് മദ്യപർക്ക് മോചനത്തിന്റെ തിരുനടയുമാണ്. എല്ലാ മലയാളമാസത്തിലെയും ആദ്യ വെള്ളിയാഴ്ച വിളിച്ചുചൊല്ലി പ്രാർത്ഥന നടക്കും. ഈ അവസരത്തിലാണ് മദ്യവിമുക്ത പ്രതിജ്ഞ.
പന്ത്രണ്ട് നോയമ്പ് ദേവീ സാക്ഷാത്ക്കാരത്തിന്റെ തീവ്രസമാധാന ക്രമത്തിലേക്ക് ഭക്തരെ നയിക്കുന്ന വ്രതാനുഷ്ഠാനമാണ് . ധനു ഒന്നിന് തുടങ്ങി പന്ത്രണ്ടിനാണ് പന്ത്രണ്ട് നോയമ്പ് അവസാനിക്കുന്നത്.
ഐതിഹ്യം:
കാട്ടിൽ വിറക് വെട്ടാൻ പോയ ഒരു വേടൻ തന്നെ കൊത്താൻ വന്ന സർപ്പത്തെ വെട്ടി. അതു ചത്തില്ല. പിന്നീട് ഇതേ സർപ്പത്തെ ഒരു കുളക്കരയിലെ പുറ്റിന് മുകളിൽ കണ്ടപ്പോൾ വേടൻ വീണ്ടും അതിനെ ആക്രമിച്ചു. പുറ്റ് പൊട്ടി ജലപ്രവാഹമുണ്ടായി . അമ്പരന്ന് നിന്ന വേടന് മുന്നിൽ ഒരു സന്യാസി പ്രത്യക്ഷപ്പെട്ട് അദ്ദേഹത്തെ ആശ്വസിപ്പിച്ചു. ഇതേ സമയം വേടൻറെ കുടുംബവും അവിടെയെത്തിയിരുന്നു. വെള്ളത്തിന് പാലും തേനും കലർന്ന നിറം വരുമ്പോൾ ജലപ്രവാഹം അവസാനിക്കുമെന്ന് സന്യാസി അവരോട് പറഞ്ഞു. പുറ്റിനകത്ത് പരാശക്തി ജലശയനം നടത്തിയ വെള്ളമാണിതെന്നും പുറ്റ് പൊളിച്ച് നോക്കിയാൽ ഒരു വിഗ്രഹം കാണാമെന്നും അദ്ദേഹം അവരോട് പറഞ്ഞു. അതിനെ വനദുർഗ്ഗയെന്ന് സങ്കല്പിച്ച് ആരാധിച്ചാൽ സർവ്വ ഐശ്വര്യവും ഉണ്ടാകുമെന്ന് പറഞ്ഞ് പുറ്റ് ഉടച്ച് സന്യാസി വിഗ്രഹം പുറത്തെടുത്തു. അതോടെ സന്യാസി അപ്രത്യക്ഷനുമായി.
അന്ന് രാത്രിയിൽ സന്യാസിയായി പ്രത്യക്ഷപ്പെട്ടത് സാക്ഷാൽ നാരദമുനിയാണെന്നും വേടന് സ്വപ്നദർശനം ഉണ്ടായി. ആ വിഗ്രഹമാണ് ചക്കുളത്തു കാവിൽ കുടി കൊള്ളുന്നതെന്നാണ് ഐതിഹ്യം. പഴക്കം നിർണ്ണയിക്കാൻ കഴിയാത്തതാണ് ചക്കുളത്തുകാവിലെ മൂലവിഗ്രഹം. അന്നു മുതൽ വേടനും കുടുംബവും ആ വനത്തിൽ തന്നെ താമസം തുടങ്ങി. എല്ലാ ദിവസവും കാട്ടിൽപ്പോയി വിറകും ഭക്ഷണങ്ങളും ശേഖരിച്ച് മൺകലത്തിൽ പാചകം ചെയ്താണ് അവർ കഴിഞ്ഞു പോന്നത്. ഉണ്ടാക്കുന്ന ഭക്ഷണത്തിൻറെ ഒരു പങ്ക് ദേവിക്ക് നൽകിയ ശേഷമാണ് അവർ കഴിച്ചിരുന്നത്. ഒരു ദിവസം അവർക്ക് ഭക്ഷണ സാധനങ്ങൾ ശേഖരിച്ച് സമയത്തിനെത്താനായില്ല. അന്ന് ദേവിയ്ക്ക് ഭക്ഷണം നൽകാനായില്ലെന്ന വിഷമത്തിലായിരുന്നു അവർ. എന്നാൽ പാചകത്തിനായി മരച്ചുവട്ടിൽ ചെന്നപ്പോൾ കലം നിറയെ ചോറും കറികളും കായ്കനികളും ഇരിക്കുന്ന കാഴ്ചയാണ് വേടനും കുടുംബവും കണ്ടത്. ആഹാര സാധനങ്ങൾ അവിടെയെത്തിയത് ദേവീകൃപകൊണ്ടാണെന്ന് മനസ്സിലാക്കിയ അവർ ഭക്തികൊണ്ട് ഉച്ചത്തിൽ ദേവീമന്ത്രങ്ങൾ ഉരുവിട്ടു. ഇതേ സമയം ഒരു അശരീരിയും ഉണ്ടായി. മക്കളേ, നിങ്ങൾക്കുവേണ്ടിയുണ്ടാക്കിയതാണ് ഈ ആഹാരം. ആവശ്യത്തിന് കഴിച്ച് വിശ്രമിക്കുക. നിങ്ങളുടെ നിഷ്കളങ്ക ഭക്തിയിൽ ഞാൻ സന്തുഷ്ടയാണ്. തീരാദുഖങ്ങളിൽ പോലും എന്നെ കൈവിടാത്തവർക്ക് ഞാൻ ദാസിയും തോഴിയുമായിരിക്കും. ഭക്തിപൂർവ്വം ആര് എവിടെനിന്ന് വിളിച്ചാലും അവരോടൊപ്പം ഞാൻ എപ്പോഴും ഉണ്ടായിരിക്കും.
ഈ ഓർമ്മ പുതുക്കാനാണ് ചക്കുളത്ത് കാവിൽ ജനലക്ഷക്ഷങ്ങൾ പൊങ്കാലയിടുന്നത്. ഭക്തർ അമ്മയ്ക്ക് പൊങ്കാലയിടുമ്പോൾ അവരിലൊരാളായി അമ്മയും പൊങ്കാലയിടാനുണ്ടാകുമെന്നാണ് വിശ്വാസം.
തിരുവല്ല നഗരത്തിൽ നിന്നും 12 കിലോമീറ്റർ മാറിയാണ് ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രം...
ആലപ്പുഴ ജില്ലയിലെ തലവടി പഞ്ചായത്തിൽ നീരേറ്റുപുറത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രം. മുഖ്യ പ്രതിഷ്ഠ പരാശക്തി. വനദുർഗ്ഗ സങ്കൽപ്പത്തിൽ കിഴക്കോട്ട് ദർശനം. ചക്കുളത്തമ്മ എന്ന പേരിൽ ഈ മഹാമായ കേരളത്തിൽ അറിയപ്പെടുന്നു. എട്ടുകൈകളോടുകൂടിയ ഭഗവതിയാണ് ഈ പ്രതിഷ്ഠ. ഈ ക്ഷേത്രത്തിൽ ഗണപതി, ശിവൻ, സുബ്രഹ്മണ്യൻ, ഹനുമാൻ, വിഷ്ണു, ശാസ്താവ്, നവഗ്രഹങ്ങൾ, യക്ഷിയമ്മ എന്നീ ഉപദേവതകളുണ്ട്.
വൃശ്ചികമാസത്തിലെ തൃക്കാർത്തിക ദിവസം പ്രസിദ്ധമായ കാർത്തിക പൊങ്കാല ഇവിടെ നടക്കുന്നു. അന്നപൂർണേശ്വരിയായ ദേവിക്ക് മുൻപിൽ സ്ത്രീകൾ ഇഷ്ടകാര്യസിദ്ധിക്കായി നടത്തപ്പെടുന്ന ദ്രാവിഡ ആചാരപ്രകാരമുള്ള ഒരു ആരാധനയാണ് പൊങ്കാല. അന്നേ ദിവസം തന്നെയുള്ള കാർത്തികസ്തംഭം, ലക്ഷദീപം, ധനുമാസത്തിലെ മുപ്പെട്ട് വെള്ളിയാഴ്ചയുള്ള നാരീപൂജ, വിളിച്ചു ചൊല്ലിയുള്ള പ്രാർഥന, ലഹരിവിമോചന പ്രതിജ്ഞ തുടങ്ങിയ ചടങ്ങുകളും ഇവിടെയുണ്ട്. മദ്ധ്യ തിരുവതാംകൂറിലെ "സ്ത്രീകളുടെ ശബരിമല" എന്നാണു ഈ ക്ഷേത്രത്തെ വിശേഷിപ്പിക്കുന്നത് .
പത്തനംതിട്ട ജില്ലയുടെയും ആലപ്പുഴ ജില്ലയുടെയും അതിർത്തിയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് .
പരാശക്തിക്ക് ഇവിടെ എല്ലാ വർഷവും കളമെഴുത്തും പാട്ടും നടത്തുന്നു. ധനു ഒന്നുമുതൽ പന്ത്രണ്ടു വരെ നടക്കുന്ന ഉത്സവം "പന്ത്രണ്ടു നോയമ്പ് മഹോത്സവം" എന്ന് അറിയപ്പെടുന്നു[അവലംബം ആവശ്യമാണ്].
ചക്കുളത്തുകാവ് മദ്യപർക്ക് മോചനത്തിന്റെ തിരുനടയുമാണ്[അവലംബം ആവശ്യമാണ്]. എല്ലാ മലയാളമാസത്തിലെയും ആദ്യ വെള്ളിയാഴ്ച വിളിച്ചുചൊല്ലി പ്രാർത്ഥന നടക്കും. ഈ അവസരത്തിലാണ് മദ്യവിമുക്ത പ്രതിജ്ഞ.
പന്ത്രണ്ട് നോയമ്പ് ഇവിടത്തെ ഒരു വ്രതാനുഷ്ഠാനമാണ് . ധനു ഒന്നിന് തുടങ്ങി പന്ത്രണ്ടിനാണ് പന്ത്രണ്ട് നോയമ്പ് അവസാനിക്കുന്നത്[അവലംബം ആവശ്യമാണ്]. നവരാത്രി മഹോത്സവവും വിദ്യാരംഭവും ഇവിടെ വിശേഷമാണ്.
ഐതിഹ്യം
കാട്ടിൽ വിറക് വെട്ടാൻ പോയ ഒരു വേടൻ തന്നെ കൊത്താൻ വന്ന സർപ്പത്തെ വെട്ടി. അതു ചത്തില്ല. പിന്നീട് ഇതേ സർപ്പത്തെ ഒരു കുളക്കരയിലെ പുറ്റിന് മുകളിൽ കണ്ടപ്പോൾ വേടൻ വീണ്ടും അതിനെ ആക്രമിച്ചു. പുറ്റ് പൊട്ടി ജലപ്രവാഹമുണ്ടായി . അമ്പരന്നുനിന്ന വേടന് മുന്നിൽ ഒരു സന്യാസി പ്രത്യക്ഷപ്പെട്ട് അദ്ദേഹത്തെ ആശ്വസിപ്പിച്ചു. ഇതേ സമയം വേടൻറെ കുടുംബവും അവിടെയെത്തിയിരുന്നു. വെള്ളത്തിന് പാലും തേനും കലർന്ന നിറം വരുമ്പോൾ ജലപ്രവാഹം അവസാനിക്കുമെന്ന് സന്യാസി അവരോട് പറഞ്ഞു. പുറ്റിനകത്ത് ആദിപരാശക്തി ജലശയനം നടത്തിയ വെള്ളമാണിതെന്നും പുറ്റ് പൊളിച്ച് നോക്കിയാൽ ഒരു വിഗ്രഹം കാണാമെന്നും അദ്ദേഹം അവരോട് പറഞ്ഞു. അതിനെ വനദുർഗ്ഗയെന്ന് സങ്കല്പിച്ച് ആരാധിച്ചാൽ സർവ്വ ഐശ്വര്യവും ഉണ്ടാകുമെന്ന് പറഞ്ഞ് പുറ്റ് ഉടച്ച് സന്യാസി വിഗ്രഹം പുറത്തെടുത്തു. അതോടെ സന്യാസി അപ്രത്യക്ഷനുമായി.
അന്ന് രാത്രിയിൽ സന്യാസിയായി പ്രത്യക്ഷപ്പെട്ടത് സാക്ഷാൽ നാരദമുനിയാണെന്നും വേടന് സ്വപ്നദർശനം ഉണ്ടായി. ആ വിഗ്രഹമാണ് ചക്കുളത്തു കാവിൽ കുടി കൊള്ളുന്നതെന്നാണ് ഐതിഹ്യം. അന്നു മുതൽ വേടനും കുടുംബവും ആ വനത്തിൽ തന്നെ താമസം തുടങ്ങി. എല്ലാ ദിവസവും കാട്ടിൽപ്പോയി വിറകും ഭക്ഷണങ്ങളും ശേഖരിച്ച് മൺകലത്തിൽ പാചകം ചെയ്താണ് അവർ കഴിഞ്ഞു പോന്നത്. ഉണ്ടാക്കുന്ന ഭക്ഷണത്തിൻറെ ഒരു പങ്ക് ദുർഗ്ഗാദേവിക്ക് നൽകിയ ശേഷമാണ് അവർ കഴിച്ചിരുന്നത്. ഒരു ദിവസം അവർക്ക് ഭക്ഷണ സാധനങ്ങൾ ശേഖരിച്ച് സമയത്തിനെത്താനായില്ല. അന്ന് ഭഗവതിക്ക് ഭക്ഷണം നൽകാനായില്ലെന്ന വിഷമത്തിലായിരുന്നു അവർ. എന്നാൽ പാചകത്തിനായി മരച്ചുവട്ടിൽ ചെന്നപ്പോൾ കലം നിറയെ ചോറും കറികളും കായ്കനികളും ഇരിക്കുന്ന കാഴ്ചയാണ് വേടനും കുടുംബവും കണ്ടത്. ആഹാര സാധനങ്ങൾ അവിടെയെത്തിയത് ദേവീകൃപ കൊണ്ടാണെന്ന് മനസ്സിലാക്കിയ അവർ ഭക്തികൊണ്ട് ഉച്ചത്തിൽ ദേവീമന്ത്രങ്ങൾ ഉരുവിട്ടു. ഇതേ സമയം ഒരു അശരീരിയും ഉണ്ടായി. "മക്കളേ, നിങ്ങൾക്കുവേണ്ടിയുണ്ടാക്കിയതാണ് ഈ ആഹാരം. ആവശ്യത്തിന് കഴിച്ച് വിശ്രമിക്കുക. നിങ്ങളുടെ നിഷ്കളങ്ക ഭക്തിയിൽ ഞാൻ സന്തുഷ്ടയാണ്. തീരാദുഖങ്ങളിൽ പോലും എന്നെ കൈവിടാത്തവർക്ക് ഞാൻ ദാസിയും തോഴിയുമായിരിക്കും. ഭക്തിപൂർവ്വം ആര് എവിടെനിന്ന് വിളിച്ചാലും അവരോടൊപ്പം ഞാൻ എപ്പോഴും ഉണ്ടായിരിക്കും."
ഈ ഓർമ്മ പുതുക്കാനാണ് ചക്കുളത്ത് കാവിൽ ജനലക്ഷക്ഷങ്ങൾ പൊങ്കാലയിടുന്നത്. ഭക്തർ അമ്മയ്ക്ക് പൊങ്കാലയിടുമ്പോൾ അവരിലൊരാളായി അമ്മയും പൊങ്കാലയിടാനുണ്ടാകുമെന്നാണ് വിശ്വാസം.
ചക്കുളത്തുകാവിലെ ഏറ്റവും ശ്രദ്ധേയമായ അനുഷ്ഠാനമാണ് നാരീപൂജ. അന്നേദിവസം ഇന്ത്യയിലെ പ്രശസ്തരായ വനിതകളെ അതിഥിയായി ക്ഷണിച്ച് ഇവിടെ നാരീ പൂജയ്ക്കിരുത്താറുണ്ട്[
അലങ്കൃത പീഠത്തിൽ സ്ത്രീകളെ ഇരുത്തി, ഭക്ത്യാദരപൂർവ്വം പൂജാരി ഇവരെ ദുർഗ്ഗാസങ്കൽപ്പത്തിൽ പൂജിക്കുന്നു. സ്ത്രീകൾ എവിടെ മാനിക്കപ്പെടുന്നുവോ അവിടെ ദേവതമാർ ആനന്ദിക്കുന്നുവെന്ന സങ്കല്പവും സ്ത്രീയെ ശക്തിസ്വരൂപിണിയായി ആരാധിക്കണമെന്ന താന്ത്രിക സങ്കല്പവുമാണ് ഇത്തരമൊരു പൂജയുടെ പൊരുൾ. സ്ത്രീയാണ് സൃഷ്ടിയുടെ അടിസ്ഥാനം എന്ന സങ്കൽപ്പത്തിൽ നിന്നാണ് ശാക്തേയർ മഹാദേവിയെ ആരാധിച്ചത്‌. ഈ വിശ്വാസപ്രകാരം സ്ത്രീകളെ ലോകമാതാവായ ആദിപരാശക്തിയുടെ പ്രതീകമായി ആരാധിക്കുന്ന ശാക്തേയ പൂജയാണിത്.
എത്തിച്ചേരുവാൻ
MC റോഡിലെ തിരുവല്ല നഗരത്തിൽ നിന്നും 12 കിലോമീറ്റർ മാറിയാണ് ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് . തിരുവല്ല/ ഹരിപ്പാട് റെയിൽവേ സ്റ്റേഷനുകളിൽ ഇറങ്ങിയും ഇവിടെയെത്താം.