2018, ഫെബ്രുവരി 12, തിങ്കളാഴ്‌ച



My new blog for Devotionalsongs


https://entepattupetti.blogspot.in/

ഏറ്റുമാനൂരപ്പന്റെ ഏഴരപ്പൊന്നാന...

ഏറ്റുമാനൂരപ്പന്റെ ഏഴരപ്പൊന്നാന...



കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ ക്ഷേത്രത്തിലെ ഏഴ്വലിയ ആനകളുടെയും, ഒരു ചെറിയ ആനയുടെയും സ്വർണ്ണത്തിൽ നിർമ്മിച്ച പൂർണ്ണരൂപത്തിലുള്ള പ്രതിമകളാണ്ഏഴരപ്പൊന്നാന എന്നറിയപ്പെടുന്നത്‌. പ്ലാവിൻ തടിയിൽ നിർമ്മിച്ച ആനകളെ സ്വർണപാളികളാൽ പൊതിഞ്ഞിരിക്കുന്നു. വലിയ ആനകൾക്ക്രണ്ടടിയും ചെറിയ ആനയ്ക്ക്ഒരടിയുമാണ്ഉയരം. ഏറ്റുമാനൂർ ക്ഷേത്രത്തിലെ എട്ടാം ഉത്സവനാളായ കുംഭമാസത്തിലെരോഹിണി നക്ഷത്രത്തിനാണ്പ്രസിദ്ധമായ ഏഴരപ്പൊന്നാന എഴുന്നള്ളിപ്പ്നടത്തുന്നത്. അന്നേ ദിവസം ഏറ്റുമാനൂർ തേവർ ക്ഷേത്ര മതിൽക്കകത്തെ പടിഞ്ഞാറെ മൂലയിലെ ആസ്ഥാന മണ്ഡപത്തിൽ ഏഴരപ്പെന്നാന ദർശനം നൽകി എഴുന്നള്ളിയിരിക്കുന്നു
ഏഴരപ്പൊന്നാനായുമായി ബന്ധപ്പെട്ട് നിരവധി ഐതിഹ്യങ്ങളുണ്ട്, അതില് ഒന്ന് ഏഴരപ്പൊന്നാനയെ അഷ്ടദിക്ക് ഗജങ്ങളെ പ്രതിനിധീകരിക്കുന്നു എന്നാണ് ഐരാവതം, പുണ്ഡീരകം, കൌമുദം, അഞ്ജന, പുഷ്പദന്തം, സുപ്രദീകം, സാർവഭൌമൻ, വാമനൻ എന്നിവയാണ് ദിക്ക്ഗജങ്ങൾ. വാമനൻ ചെറുതാകയാൽ അരപൊന്നാനയാകുകയാണ് ഉണ്ടായതത്രേ, മറ്റൊന്ന് മാർത്താണ്ഡവർമ്മ
പ്രായശ്ചിത്തമായി നടയ്ക്ക് വച്ചതുമായാണ്. അത് ഇപ്രകാരം പറയുന്നു.
മലയാള വർഷം 929- വടക്കുംകൂർ രാജ്യം പിടിച്ചടക്കുന്നതിനായി തിരുവതാംകൂർ മഹാരാജാവിന്റെ സൈന്യങ്ങൾ ഏറ്റുമാനൂരിലെ മാധവിപ്പിള്ളനിലത്തിൽ പ്രവേശിക്കുകയും അവിടുത്തെ പുരയിടങ്ങളിലെ ഫലപുഷ്ടിയുള്ള വൃക്ഷങ്ങളും മാധവിപ്പള്ളി മഠവും നശിപ്പിച്ചുകളയുകയും ചെയ്തുവത്രെ. തന്നിമിത്തം തിരുവിതാംകൂർ മഹാരാജവിന് ഏറ്റുമാനൂർ മഹാദേവന്റെ അനിഷ്ടവും പല വിധത്തിലുള്ള അനർത്ഥങ്ങളും സംഭവിക്കുകയാൽ തുടർ പരിഹാരാർത്ഥം മഹാരാജാവു പ്രായശ്ചിത്തമായി നടയ്ക്കുവെച്ചതാണത്രേ ഏഴരപ്പൊന്നാനകൾ.
എട്ടുമാറ്റിൽ ഏഴായിരത്തി ഒരുന്നൂറ്റി നാൽപത്തിമൂന്നേ അരയ്ക്കാൽ കഴഞ്ചു സ്വർണ്ണം കൊണ്ട് ഏഴര ആനകളെയും ഏഴു കഴഞ്ചു സ്വർണ്ണം കൊണ്ട് തോട്ടിയും വളറും തൊണ്ണൂറ്റാറര കഴഞ്ചു സ്വർണ്ണം കൊണ്ട് ഒരു പഴുക്കാക്കുലയും നടയ്ക്കു വെച്ചുവെന്നാണ് കരുതുന്നത്. അതിന്റെ പ്രായശ്ചിത്തച്ചാർത്ത് കൊല്ലം 964-ആമാണ്ട് ഇടവമാസം പന്ത്രണ്ടാം തിയതി എഴുതിവെച്ചതായി ദേവസ്വത്തിൽ ഇപ്പോഴും കാണുന്നുണ്ട്
മറ്റൊന്ന് പറയുന്നത് വൈക്കത്തപ്പനുമായി ബന്ധപ്പെട്ടതാണ്,
ഏഴരപ്പൊന്നാനകളെ 973 - മാണ്ട് നാടു നീങ്ങിയ തിരുവിതാംകൂർ ധർമ്മരാജാ കാർത്തിക തിരുനാൾ രാമവർമ്മ മഹാരാജാവുണ്ടാക്കി വൈക്കം ക്ഷേത്രത്തിലേക്ക് വഴിപാടായി കൊടുത്തയച്ചതാണെന്നും ആനകളെ കൊണ്ടുപോയവർ ഏറ്റുമാനൂരെത്തിയപ്പോൾ അല്പം വിശ്രമിക്കുകയും,കുളിയും ഭക്ഷണവുമൊക്കെ കഴിഞ്ഞ് വന്നപ്പോള് ഏഴരപ്പൊന്നാനകളുടെ മുകളില് പത്തിവിടര്ത്തി നില്ക്കുന്ന സര്പ്പങ്ങളെ കാണുക ഉണ്ടായെന്നും, തുടര്ന്ന് ദൈവഹിതം അറിയാനായി പ്രശ്നം വെച്ചപ്പോള് അത് ഏറ്റുമാനൂരപ്പന് സമര്പ്പിക്കണമെന്ന് ചിന്തയില് കാണുക ഉണ്ടായിയെന്നുമാണ് ഐതിഹ്യം. അതെന്തായാലും തിരുവിതാംകൂർ രാജാക്കന്മാരുടെ കാലത്ത് നടയ്ക്കുവെച്ചതാണ് ഏഴരപ്പൊന്നാനകൾ
ഏഴരപ്പൊന്നാന ദർശനം
ഏഴരപ്പൊന്നാന വർഷത്തിൽ കുംഭമാസത്തിൽ മാത്രമാണ് ഭക്തരുടെ ദർശനത്തിനായി പുറത്തെടുക്കുക. ക്ഷേത്രത്തിലെ ആസ്ഥാ മണ്ഡപത്തിൽ അർദ്ധരാത്രി 12 മണിക്കാണ് ഏഴരപ്പൊന്നാന ദർശനം നടത്തുന്നത്. പൊന്നാനകളെ ദർശിച്ചു കാണിക്കയർപ്പിച്ച് ഏറ്റുമാനൂരപ്പനെ പ്രണമിക്കാൻ ആയിരങ്ങൾ അന്നു ക്ഷേത്രത്തിലെത്തും. ഏഴരപ്പൊന്നാന ദശർനത്തിലൂടെ സർവ്വൈശ്വര്യവും സിദ്ധിക്കുമെന്നാണ്വിശ്വാസം. കുംഭമാസത്തിലെ രോഹിണിനാളിൽ അർധരാത്രി ഭഗവാൻ ശരഭമൂർത്തിയായി എത്തി ഇന്ദ്രൻറെ ബ്രഹ്മഹത്യാപാപം തീർത്തുവെന്നാണ്വിശ്വാസം. സകല ദേവന്മാരും സന്നിഹിതരാകുന്ന സന്ദർഭത്തിൽ അഷ്ടദിഗ്ഗജങ്ങളാൽ സന്നിഹിതനാകുന്ന ശ്രീപരമശിവനെ വണങ്ങി കാണിക്ക അർപ്പിക്കാൻ ഭക്തജന ലക്ഷങ്ങളാണ്എത്താറുള്ളത്‌. ഏഴരപ്പൊന്നാന ദർശനത്തിനു മുന്നോടിയായി തങ്കത്തിൽ തീർത്ത കുട തലേദിവസം വൈകിട്ട് നടക്കുന്ന സേവയിൽ എഴുന്നള്ളിക്കുക പതിവുണ്ട്. എട്ടും പത്തും ഉത്സവദിവസങ്ങളിൽ ഏഴരപൊന്നാനയെ ദർശനത്തിനായി പുറത്തെടുക്കാറുണ്ട്.അര പൊന്നനയെ വിഷു ദിവസം ദശർനതിനു വയ്കും
ഏഴരപൊന്നാനയെ കൂടാതെ, രത്നകല്ലുകളുള്ള പൊന്നിൻകുട, നെന്മാണിക്യം, രത്നംപതിച്ച വലംപിരിശംഖ്, കരിങ്കൽ നാഗസ്വരം, സ്വർണവിളക്ക്, സ്വർണകുടങ്ങൾ, സ്വർണനാണയങ്ങൾ എന്നിവയുൾപ്പെടുന്ന സവിശേഷശേഖരം ഏറ്റുമാനൂർ ക്ഷേത്രത്തിന്റെ പ്രത്യേകതകളാണ് .[3] ഭാരതം ഒട്ടുക്കും ഏറ്റുമാനൂർ ഏഴരപൊന്നാന ദർശനം പ്രസിദ്ധവും ഭക്തജനപ്രിയവുമാണ്. നാടിന്റെ നാനാഭാഗങ്ങളിൽനിന്നുമായി തീർഥാടകസഹസ്രങ്ങൾ ദർശനസായൂജ്യവും അഭിലാഷപൂർത്തിയും തേടി ഏഴരപൊന്നാന ദർശനദിവസം ക്ഷേത്രാങ്കണത്തിലെത്തുന്നു.
ഏഴരപ്പൊന്നാനപ്പുറത്തെഴുന്നള്ളും ഏറ്റുമാനൂരപ്പാ
തൊഴുന്നേൻ തൊഴുന്നേൻ തൊഴുന്നേൻ ഞാൻ
തിരുനാഗത്തളയിട്ട തൃപ്പാദം
നമ:ശിവായ നമ:ശിവായ നമ:ശിവായ
കളഭ മുഴുക്കാപ്പു ചാർത്തിയ തിരുമേനി
കണികാണാൻ വരുന്നേരം കാലത്ത്
കണികാണാൻ വരുന്നേരം
തരുമോ തൊഴുകൈക്കുമ്പിളിലെനിക്കു നിൻ
തിരുമുടിപ്പുഴയിലെ തീർഥജലം
നമ:ശിവായ നമ:ശിവായ നമ:ശിവായ
(
ഏഴരപ്പൊന്നാന..)
ഹിമഗിരി കന്യക കൂവളമലർമാല്യം
അണിയിക്കുമാതിരരാവിൽ
തിരുമാറിൽ അണിയിക്കുമാതിരരാവിൽ
തരുമോ തിലകം ചാർത്താനെനിക്കു നിൻ
തിരുവെള്ളിപ്പിറയിലെ തേൻ കിരണം
നമ:ശിവായ നമ:ശിവായ നമ:ശിവായ
(
ഏഴരപ്പൊന്നാന..)
ഒാം നമഃ ശിവായ
ഏറ്റുമാനൂർ മഹാദേവക്ഷേത്രം തിരുവുത്സവം 2K18https://static.xx.fbcdn.net/images/emoji.php/v9/ff4/1/16/2728.png
തൃകൊടിയേറ്റ് 16 Feb 2k18
ഏഴരപ്പൊന്നാന്ന 
തിരുആറാട്ട് 25 Feb 2K18
ഒാം നമഃ ശിവായ ഒാം നമഃ ശിവായ ഒാം നമഃ ശിവായ ഒാം നമഃ ശിവായ ഒാം നമഃ ശിവായ ഒാം നമഃ ശിവായ ...................
ഒാം നമഃ ശിവായ.....
ശംഭോ മഹാദേവാ....🚩🚩🚩