2011, നവംബർ 13, ഞായറാഴ്‌ച

കൃഷ്ണ ഭക്തി കീര്‍ത്തനം

കൃഷ്ണ ഭക്തി  കീര്‍ത്തനം                                                                                   ( font kartika)

അണിവാക ചാര്‍ത്തില്‍ ഞാനുണര്‍ന്നൂ കണ്ണാ..
മിഴിനീരില്‍ കാളിന്ദി ഒഴുകീ കണ്ണാ.. (അണിവാക..)
അറുനാഴി എള്ളണ്ണ ആടട്ടയോ...
മറുജന്മ പൊടി മെയ്യിലണിയട്ടയോ
തിരുമാറില്‍ ശ്രീവത്സമാവട്ടയോ (അണിവാക..)

ഒരുജന്മം തായാവായി തീര്‍ന്നെങ്കിലും
മറുജനം പയ്യായി മേഞ്ഞെങ്കിലും
യദുമന്യാ വിരഹങ്ങള്‍ തേങ്ങുന്ന
യാമത്തില്‍ രാധയായി പൂത്തെങ്കിലും
കൃഷ്ണാ..
പ്രേമത്തിന്‍ ഗാഥകള്‍ തീര്‍ത്തെങ്കിലും
എന്റെ ഗുരുവായുരപ്പാ നീ കണ്ണടച്ചൂ..
കള്ള ചിരി ചിരിച്ചൂ..പുല്ലാങ്കുഴല്‍ വിളിച്ചൂ..(അണിവാക..)

യമുനയിലോളങ്ങല്‍ നെയ്യുമ്പോഴും
യദുകുല കാമ്പോജി മൂളുമ്പോഴും (യമുനയില്‍..)
ഒരുനേരമെങ്കിലും.. നിന്റെ തൃപ്പാദങ്ങള്‍
തഴുകുന്ന പനിനീരായ് തീര്‍ന്നില്ലല്ലോ കൃഷ്ണാ.
ഹൃദയത്തിന്‍ ശംഖില്‍ വാര്‍ന്നില്ലല്ലോ..അപ്പോഴും നീ കള്ള ചിരി ചിരിച്ചു..
അവില്‍ പൊതിയഴിച്ചൂ.. പുണ്യം പങ്കുവച്ചൂ.. (അണിവാക..)