ഭാഗവത ഹംസം എന്ന് പറയുന്നതിന്റെ പൊരുള എന്താണ് ?
ശ്വാസ നിയന്ത്രണത്തിലൂടെ സാധിക്കുന്ന യോഗസാധനകളിലൊന്നാണു ഹംസയോഗം .രേചക, പൂരക,കുംഭകങ്ങൾ, എന്നീ ശ്വാസനിയന്ത്രണത്തിനു മൂന്നു അവസ്തകളുണ്ട് .ഭാഗവതം ഭക്തിമാർഗത്തേയും, രേചക ധ്യാനത്തെയും, ഹസവാദത്തെയും ഉൾക്കൊള്ളു ന്ന കർമാനുഷ്ടാനങ്ങൾക്കു പ്രാധാന്യം കല്പ്പിക്കുന്നു. ഭാഗവത സപ്തതാഹം മോക്ഷപ്രദമായ മഹായജ്ഞമാണ് .ഇതിൽ മോക്ഷത്തിനു വേണ്ടി ഒന്പത് ഘടകങ്ങൾ ഉണ്ടു.
അവയെ കർമ്മാനുഷ്ഠാനമായി സ്വീകരിച്ചു രേചകധ്യാനത്തിലൂടെ കേവല കുംഭകം സാധിച്ചു ഭാഗവത കർമ്മാനുഷ്ടാനസാധനയ്ക്കു സ്വയം അധികാരിയാകുന്ന ആളാണു ഭാഗവതഹംസം
ഇങ്ങനെ ഹംസത്വത്തിൽ എത്തിയ ആ വ്യക്ത്തി ചെയ്യുന്നതെല്ലാം പൂജനീയവും പറയുന്നതെല്ലാം ഈശ്വരവചങ്ങളും ആകുന്നു, അദ്ദേഹത്തിനു മാത്രമേ ഭാഗവത ഉപദേശത്തിനു അധികാരമുള്ളൂ എന്നാണു ശാസ്ത്രവിധി.