2021, ഏപ്രിൽ 12, തിങ്കളാഴ്‌ച

ഭരണങ്ങാനം ശ്രീകൃഷ്ണക്ഷേത്രം കോട്ടയം ജില്ല

 


ഭരണങ്ങാനം ശ്രീകൃഷ്ണക്ഷേത്രം കോട്ടയം ജില്ല

==============================================



കോട്ടയം ജില്ലയിലെ ഭരണങ്ങാനം പഞ്ചായത്തിൽ .പാലാ-ഈരാറ്റുപേട്ട റൂട്ടിൽ . പ്രധാനമൂർത്തി ശ്രീകൃഷ്ണൻ .ധർമ്മപുത്രർ പ്രതിഷ്ഠിച്ചു എന്ന് ഐതിഹ്യം കിഴക്കോട്ടു ദര്ശനം രണ്ടു നേരം പൂജയുണ്ട്. തന്ത്രി ചേന്നാസ്സു .ഇവിടുത്തെ വിഗ്രഹം ചതുർബാഹുവാണ് .ക്ഷേത്രത്തിലെ ആദ്യത്തെ അഭിഷേകത്തിനു മീനച്ചിൽ ആറ്റിലെ  വെള്ളം ഉപയോഗിയ്ക്കണമെന്നു ചിട്ടയുണ്ടായിരുന്നു  മകര സംക്രമം കൊടി കയറി എട്ടു ദിവസത്തെ ഉത്സവം .അഷ്ടമിരോഹിണിയും ആഘോഷം. ഉപദേവത  ഗണപതി, ശാസ്താവ് , ദുർഗ്ഗ,വനദുർഗ്ഗ, വിഷുവിനു 

കാവടിയുണ്ട്. കുംഭത്തിലെ ശുക്ലപക്ഷ ദ്വാദശീ  പ്രതിഷ്ഠാദിനം ക്ഷേത്രത്തിലെ ഉച്ചപൂയ്ക്കുമുമ്പ് നമസ്കാര ഊട്ടു ഉണ്ട്. ഇത് ക്ഷത്രിയൻ പ്രതിഷ്ഠിച്ചതുകൊണ്ടോ മൂർത്തിയ്ക്കു ക്ഷത്രിയസ്ഥാനം കല്പിച്ചിരുന്നതുകൊണ്ടോ  ആകാം .ഇത് കോലത്തിരി കേരളത്തിലേയ്ക്കു കൊണ്ടുവന്ന  കർണ്ണാടക  ബ്രാഹ്മണർ ക്കിടയിലുള്ള ഒരു ആചാരമാണെന്നു തോന്നുന്നു. തലശ്ശേരി തിരുവങ്ങാട് ക്ഷേത്രത്തിലും ഇതുപോലെയാണ് ആചാരം .ക്ഷേത്രത്തിൽ കൊല്ലവർഷം 803 ൽ നടയ്ക്കൽ വച്ച ആൽവിളക്കുണ്ട് ഇത് കത്തിച്ചാൽ നിഴൽ ഉണ്ടാകില്ലത്രേ .ഈ വിളക്ക് വെങ്ങാരപ്പള്ളിയിലെ മൂശാരി നിർമിച്ചതാണന്ന്‌ പഴമ. കല്ലേറിൽ,എടയനിക്കാട് കടുമ്മത്തിൽ ,വട്ടോളിൽ ,കൊളഭാഗത്ത് ,ആമന്തൂർ ,മരുത്തശ്ശേരി,,വലയ്ക്കാമറ്റം ,കരിപ്പാമാറ്റം പാണ്ടത്തിൽ ഇല്ലക്കാരുടെ ക്ഷേത്രമായിരുന്നു .ഇപ്പോൾ ഭരണങ്ങാനം ,ഇടമറ്റം അമ്പാറ ,കീഴ്പറയാർ  കരക്കാരുടെ ക്ഷേത്രം 


ഭരണങ്ങാനം എന്ന പേരുവന്നത് ഇവിടെയുള്ള ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ ചിരപുരാതന ചരിത്രവുമായി ബന്ധപ്പെട്ടാണ്. പാണ്ഡവന്മാരുടെയും പാഞ്ചാലിയുടെയും വനവാസകാലത്ത് യുധിഷ്ഠിരൻ ഇവിടെ വിഷ്ണുപൂജ നടത്തിയിരുന്നു. കുംഭമാസത്തിലെ ശുക്ലപക്ഷ ദ്വാദശിനാളിൽ അദ്ദേഹം ദ്വാദശിപൂജ നടത്താൻ തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ പക്കൽ കൃഷ്ണവിഗ്രഹമൊന്നും ഉണ്ടായിരുന്നില്ല. തന്റെ ഭക്തന്റെ ബുദ്ധിമുട്ടു മനസ്സിലാക്കിയ കൃഷ്ണദേവൻ വിഷ്ണുവിന്റെ ഒരു സുന്ദരവിഗ്രഹം വേദവ്യാസമുനിയെയും നാരദമുനിയെയും ഏല്പിച്ച് യുധിഷ്ഠരനുവേണ്ടി പൂജ നടത്താൻ നിയോഗിച്ചു. യുധിഷ്ഠരനുവേണ്ടി വിഷ്ണുപൂജ നടത്തിയ അവർ അനുയോജ്യമായ സ്ഥലം കണ്ടെത്തി വിഗ്രഹപ്രതിഷ്ഠ നടത്തുകയും ചെയ്തു. മുനിമാർ അഭിഷേകം നടത്തിയത് ഇപ്പോൾ മീനച്ചിലാറ് എന്നറിയപ്പെടുന്ന ഗൗനാനദിയിലെ ജലം ഉപയോഗിച്ചായിരുന്നു. പാണ്ഡവരും പാഞ്ചാലിയും അവരുടെ വ്രതം അവസാനിപ്പിച്ച് പാരണവീടൽ നടത്തിയത് ഇവിടെ വച്ചായിരുന്നു. പാരണവീടൽ നടത്തിയ കാട് എന്ന അർഥത്തിൽ പാരണാരണ്യം അഥവാ പാരണകാനനം എന്ന് ഈ സ്ഥലത്തിന് പേരിട്ടത് അവരാണ്. കാലക്രമത്തിൽ പാരണംകാനമായിത്തീർന്ന സ്ഥലപ്പേര് നൂറ്റാണ്ടുകൾ കൊണ്ടാണ് ഭരണങ്ങാനമായി മാറിയത്.അവർ ഇവിടെ ഏതാനും ദിവസം താമസിച്ച് പൂജകൾ നടത്തി. സ്ഥലത്തുണ്ടായിരുന്ന ഒരു ബ്രാഹ്മണനെ ഒരു ക്ഷേത്രമുണ്ടാക്കാനും നിത്യവും പൂജകൾ നടത്താനും നിയോഗിച്ചശേഷമാണ് അവർ ഇവിടെനിന്നു പോയത്. അപ്പോൾ പൂജകൾ നടത്താൻ വേണ്ടത്ര വെള്ളം പുഴയിലില്ലായിരുന്നു. അതിനാൽ ഭീമൻ തന്റെ ഗദയുപയോഗിച്ച് വിഗ്രഹത്തിനു സമീപം ഒരു കിണർ കുഴിച്ചു. നൂറ്റാണ്ടുകൾ കഴിഞ്ഞെങ്കിലും ആദ്യത്തെ അഭിഷേകം മീനച്ചിലാറ്റിലെ ജലമുപയോഗിച്ചും തുടർന്നുള്ള അഭിഷേകങ്ങൾ കിണർവെള്ളമുപയോഗിച്ചുമാണ് ഇന്നും നടത്തുന്നത്.