2021, മേയ് 28, വെള്ളിയാഴ്‌ച

മുണ്ടേശ്വരി ക്ഷേത്രം,ഒ‍ഡീഷയിലെ കൈമൂര്‍ ജില്ല

 പുരാതന ക്ഷേത്രങ്ങൾ 







മുണ്ടേശ്വരി ക്ഷേത്രം,ഒ‍ഡീഷയിലെ കൈമൂര്‍ ജില്ല


ഇന്ത്യയിലെ ഏറ്റവും പുരാതനമായ, ഇന്നും പൂജകളും ആരാധനകളും കൃത്യമായി നടത്തുന്ന ക്ഷേത്രമാണ് മുണ്ടേശ്വരി ക്ഷേത്രം. ഒ‍ഡീഷയിലെ കൈമൂര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം മറ്റു ക്ഷേത്രങ്ങള്‍ക്കില്ലാത്ത പ്രത്യേകതകളാല്‍ സമ്പന്നമാണ്. പുരാതന ക്ഷേത്രങ്ങളെന്ന് അവകാശപ്പെടുന്ന പല ക്ഷേത്രങ്ങളുമുണ്ടെങ്കിലും ചരിത്രം സാക്ഷ്യപ്പെടുത്തിയ പുരാതന ക്ഷേത്രം മുണ്ടേശ്വരി ക്ഷേത്രമാണ്.


സിഇ 625 ല്‍ ഇവിടെ നിന്നും ലഭിച്ച തെളിവുകളനുസരിച്ച് സിഇ 625 ല്‍ ആണ് ഈ ക്ഷേത്രം നിര്‍മ്മിച്ചത് എന്നാണ് കരുതപ്പെടുന്നത്. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ നടത്തിയ പഠനങ്ങളില്‍ സിഇ 635 ലെ എന്നു കരുതപ്പെടുന്ന ലിഖിതങ്ങളും മറ്റും ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ മറ്റു ചില പഠനങ്ങള്‍ അനുസരിച്ച് എഡി നാലാം നൂറ്റാണ്ടിനും മുന്‍പേ ഈ ക്ഷേത്രം ഇവിടെയുണ്ട് എന്നാണ് പറയുന്നത്. 1915 മുതല്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ കീഴിലാണ് ഈ ക്ഷേത്രം സംരക്ഷിക്കപ്പെടുന്നത്.

കഥ ഇങ്ങനെ ക്ഷേത്രത്തിന്‍റെ ഉത്ഭവത്തെക്കുറിച്ച് നിരവധി കഥകള്‍ ഇവിടെ പ്രചാരത്തിലുണ്ട്. അതിലൊന്ന് മഹിഷാസുര മര്‍ദ്ദിനിയുമായി ബന്ധപ്പെട്ടതാണ്. മഹിഷാസുരന്റെ കീഴിലെ പ്രധാനപ്പെട്ട ചുമതലകള്‍ വഹിക്കുന്ന ചന്ദ എന്നും മുണ്ഡ എന്നും പേരായ രണ്ടു സഹോദരങ്ങളായിരുന്നു ഇവിടുത്തെ ഭരണാധികാരികള്‍. ദുര്‍ഗ്ഗാ ദേവി മഹിഷാസുുരനെ കൊന്നുകഴിഞ്ഞപ്പോള്‍ സഹോദരന്മാര്‍ ചേര്‍ന്ന് രണ്ടു ക്ഷേത്രം നിര്‍മ്മിക്കുകയുണ്ടായി. മുണ്ഡ മുണ്ഡേശ്വരി ഭവാനി ക്ഷേത്രവും ചന്ദ ചന്ദേശ്വരി ഭവാനി ക്ഷേത്രവും നിര്‍മ്മിച്ചു എന്നാണ് വിശ്വാസം


ശ്രീലങ്കയില്‍ നിന്നും വന്ന തീര്‍ഥാടകര്‍ മുണ്ടേശ്വരിയില്‍ നിന്നും ലഭിച്ച ലിഖിതങ്ങളും മറ്റും ചരിത്രത്തോട് ചേര്‍ത്തു വായിച്ചപ്പോള്‍ തീര്‍ത്തും വ്യത്യസ്തമായ ഒരു കഥയാണ് വന്നത്. ഇവിടെ നിന്നും ഗവേഷണത്തില്‍ ലഭിച്ച രാജകീയ മുദ്രയാണ് പുതിയ ചരിത്രത്തിലേക്ക് വെളിച്ചം വീശിയത്. ശ്രീലങ്കയില്‍ നിന്നും വന്ന ഒരു കൂട്ടം സന്യാസിമാരുടെ കയ്യില്‍ നിന്നും ഇവിടെയെത്തിയ രാജകീയ മുദ്ര ശ്രീലങ്കന്‍ ചക്രവര്‍ത്തിയായിരുന്ന മഹാരാജു ദത്താഗമാനിയുടെ (101-77ബിസി)കാലത്തുള്ളതാണെന്ന് ചരിത്രം പറയുന്നു. അതുകൊണ്ടു തന്നെ അത്രത്തോളം പഴക്കം ക്ഷേത്രത്തിനുണ്ടാകുമെന്നാണ് പറയപ്പെടുന്നത്


അഷ്ടഭുജാകൃതി ക്ഷേത്രങ്ങള്‍ക്ക് തീരെ അപൂര്‍വ്വമായ അഷ്ടഭുജാകൃതിയാണ് ഈ ക്ഷേത്രത്തിന്‍റെ നിര്‍മ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. നഗരരീതിയിലുള്ള നിര്‍മ്മാണമാണ് ക്ഷേത്രത്തിന്‍റേത്. ക്ഷേത്രഗോപുരങ്ങള്‍ നശിപ്പിക്കപ്പെട്ട നിലയിലാണുള്ള്. പുരാവസ്തു വകുപ്പിന്‍റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ക്ഷേത്രത്തിന് മേല്‍ക്കൂര നിര്‍മ്മിച്ചിട്ടുണ്ട്. ശിവലിംഗം ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചിട്ടുണ്ടെങ്കിലും മുണ്ഡേശ്വരി ദേവിയാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. ക്ഷേത്രത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഗീതജ്ഞരുടെയും കലാകാരന്മാരുടെയുമൊക്കെ രൂപങ്ങള്‍ കൊത്തിയിരിക്കുന്നതും കാണാം


2000 വര്‍ഷത്തിലധികമുള്ള പൂജ രാജ്യത്തെ ഏറ്റവും പുരാതനമായ ക്ഷേത്രമായാണ് ഈ ക്ഷേത്രത്തെ കണക്കാക്കുന്നത്. ഏകദേശം രണ്ടായിരത്തിലധികം വര്‍ഷമായി ഇവിടെ മുടങ്ങാതെ പൂജ നടക്കുന്നുണ്ട്. ഓരോ വര്‍ഷവും 12 ലക്ഷം മുതല്‍ 14 ലക്ഷം വരെ വിശ്വാസികളാണ് ഇവിടെ എത്തുന്നത്.


എത്തിച്ചേരുവാന്‍ പാട്ന, ഗയ, വാരണാസി തുടങ്ങിയ ഇടങ്ങളില്‍ നിന്നെല്ലാം ഇവിടേക്ക് എളുപ്പത്തില്‍ എത്തിച്ചേരാം. ക്ഷേത്രത്തില്‍ നിന്നും 22 കിലോമീറ്റര്‍ അകലെയുള്ള മൊഹാനിയ-ബാബുവ റെയില്‍വേ സ്റ്റേഷനാണ് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍.വാരണാസി ലാല്‍ ബഹദൂര്‍ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളമാണ് അടുത്തുള്ളത്. 102 കിലോമീറ്റര്‍ ദൂരമാണ് വിമാനത്താവളത്തില്‍ നിന്നും ക്ഷേത്രത്തിലേക്കുള്ളത്.