ഞണ്ടുപാറ ഗുഹാക്ഷേത്രം തിരുവനന്തപുരം ജില്ല
=================================================
ഞണ്ടുപാറ ഗുഹാ ക്ഷേത്രം കുട്ടമല
തിരുവനന്തപുരം ജില്ലയിൽ അമ്പൂരി പഞ്ചായത്തിൽ കുട്ടമല (നെയ്യാർഡാമിന് 8 കിലോമീറ്റർ മാറി)
ഞണ്ടുപാറ ഗുഹാ ക്ഷേത്രം.സ്ഥിതിചെയ്യുന്നു ...തിരുവനന്തപുരം നിവാസികൾക്കു പോലും അപരിചിതമായ ഒന്നാണിത് .തിരുവനന്തപുരത്ത് ഇനിയും സഞ്ചാരികൾക്കു മുന്നിൽ അറിയപ്പെടാതെ കിടക്കുന്ന നൂറുകണക്കിനിടങ്ങളിലൊന്നാണ് തിരുവനന്തപുരം കുട്ടമലയ്ക്ക് സമീപമുള്ള ഞണ്ടുപാറ ഗുഹാ ക്ഷേത്രം. വിശ്വാസങ്ങളും ഐതിഹ്യങ്ങളും അധികമൊന്നും അറിയില്ലെങ്കിലും കണ്ടും കേട്ടുമറിഞ്ഞ് ഇവിടെ കുന്നും മലകളും താണ്ടി സഞ്ചാരികളെത്താറുണ്ട്. തിരുവനന്തപുരത്തിന്‍റെ കാണാക്കാഴ്ചകളുമായി കാത്തിരിക്കുന്ന ഞണ്ടുപാറയുടെയും ഇവിടുത്തെ ഗുഹാ ക്ഷേത്രത്തിന്‍റെയും വിശേഷങ്ങളിലേക്ക്.നമുക്കൊന്ന് സഞ്ചരിയ്ക്കാം .
ഞണ്ടുപാറ തിരുവനന്തപുരത്തിന്‍റെ ചരിത്രത്തോട് ചേർന്നു കിടക്കുന്ന ഇടങ്ങളിലൊന്നായ അമ്പൂരിയ്ക്ക് തൊട്ടടുത്തു കുട്ടമലയ്ക്ക് സമീപത്തായാണ് ഞണ്ടുപാറ സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരത്തിനു പുറത്ത്, ഒന്നു കൂടി വ്യക്തമാക്കിയാൽ അമ്പൂരിയ്ക്ക് പുറത്ത് ഈ സ്ഥലത്തെക്കുറിച്ച് അറിയുന്നവർ ഏറെയൊന്നുമില്ല എന്നതാണ് യാഥാർഥ്യം.
ഞണ്ടുപാറ ഗുഹാ ക്ഷേത്രം
ഞണ്ടുപാറയുടെ പ്രകൃതി മനോഹരമായ കാഴ്ചകൾ മാറ്റി നിർത്തിയാല്‍ ഇവിടുത്തെ പ്രധാന ആകർഷണം ഞണ്ടുപാറ ഗുഹാ ക്ഷേത്രമാണ്. കുന്നിനു മുകളിൽ ഒരു ചെറിയ ട്രക്കിങ്ങ് നടത്തി മാത്രം എത്തിപ്പെടുവാൻ പറ്റിയ ഒരു ഗുഹാ ക്ഷേത്രം. ഞണ്ടിന്‍റെ വായയുടെ ആകൃതിയിലുള്ള പാറയിൽ നിന്നുമാണ് ഈ ക്ഷേത്രത്തിന് ഞണ്ടുപാറ ഗുഹാ ക്ഷേത്രം എന്ന പേരുവന്ന്ത്. .ഗുഹയുടെ വായ്ഭാഗത്ത് മൂന്നു പ്രതിഷ്ഠകൾ ഇവിടെ കാണാം. അതിലൊന്ന് അയ്യപ്പനാണ്. ഇത് കൂടാതെ ഗുഹയ്ക്കകത്ത് എത്ര വേനലിലും ഒരു കാലത്തും വറ്റാത്ത ഒരു നീരുറവയുണ്ടെന്നും അതിനുള്ളിൽ സ്വർണ്ണ നിറത്തിലുള്ള ഒരു ഞണ്ട് ജീവിക്കുന്നു എന്നും വിശ്വസിക്കപ്പെടുന്നു.
ഒരു മണിക്കൂർ നടക്കാനുള്ള കയറ്റം താഴെ നിന്നും മുകളിലേക്ക്, അതായത് ക്ഷേത്രം സ്ഥിതി ചെയ്യുന്ന പാറയിലേക്ക് നടന്നെത്തുവാൻ മാത്രമേ സാധിക്കൂ. കുന്നും മലയും കയറി കിതച്ചിരുന്നും പുല്ലുകൾ വകഞ്ഞു മാറ്റിയും കല്ലുകൾ നിറഞ്‍ വഴിയിലൂടെ കയറണം. കയറിത്തുടങ്ങിയാൽ പിന്നെ രസമാണ്.. എങ്ങനെയും തീർത്ത് മാത്രമേ താഴേക്കിറങ്ങൂകയുള്ളു ... കുത്തനെയുള്ള പാറ കയറിയും ചരിവുകൾ സൂക്ഷിച്ചു കയറിയുമൊക്കെ ഏതാണ്ട് ഒരുമണിക്കൂർ സമയം വേണ്ടിവരും ഞണ്ടുപാറയുടെ മുകളിലെത്തുവാന്‍.
മഴ പെയ്യുവാൻ പണ്ടു കാലത്ത് താഴെയുള്ള പ്രദേശങ്ങൾ അതികഠിനമായ വരൾച്ചയിൽ ബുദ്ധിമുട്ടുമ്പോള് നാട്ടുകാർ കുന്നുകയറി ഞണ്ടുപാറ ക്ഷേത്രത്തിലെത്തിയിരുന്നു . ഇവിടെ ഗുഹയ്ക്കുള്ളിലെ ഉറവയിൽ നിന്നും വെള്ളമെടുത്ത് പൊങ്കാല സമർപ്പിക്കുമ്പോൾ അതേ സമയം തന്നെ താഴെ മഴ പെയ്യും എന്നൊരു വിശ്വാസമുണ്ട്..മുകളിലെത്തിയാൽ അതുവരെയുള്ള ക്ഷീണത്തെയെല്ലാം മാറ്റിമറിക്കുന്ന കാഴ്ചയാണ് കാണുവാനുള്ളത്. നോക്കെത്താത്ത ദൂരത്തോളം പരന്നു കിടക്കുന്ന പച്ചപ്പും മലകളുടെയും കുന്നുകളുടെയും കാഴ്ചയും ഒക്കെ മനസ്സിനെ തണുപ്പിക്കും. പ്രാദേശികമായി ഈ സ്ഥലത്തെക്കുറിച്ച് കേട്ടറിഞ്ഞ് വിശ്വാസികളും സഞ്ചാരികളും എത്താറുണ്ട്.
പോകുവാൻ പറ്റിയ സമയം
പടിഞ്ഞാറോട്ട് ദർശനമുള്ള ക്ഷേത്രമാണ് ഇത്. ഇവിടേയ് ക്കുള്ള യാത്രകള്‍ വൈകുന്നേരമാക്കുന്നതാണ് നല്ലത്. പകൽ സമയത്ത് കനത്ത വെയിലായതിനാൽ വെയിലാറുമ്പോള്‍ കയറുന്നതായിരിക്കും നല്ലത്. പുലർച്ചെയോ അല്ലെങ്കിൽ വൈകുന്നേരങ്ങളോ യാത്രയ്ക്കായി തിരഞ്ഞെടുക്കാം
എത്തിച്ചേരുവാന്‍ തിരുവനന്തപുരത്തു നിന്നും ഏകദേശം 45 കിലോമീറ്റർ അകലെയാണ് അമ്പൂരി സ്ഥിതി ചെയ്യുന്നത്. അമ്പൂരിക്ക് തൊട്ടടുത്ത് കുട്ടമലയും കുട്ടമലയോട് ചേർന്ന് ഞണ്ടുപാറയും സ്ഥിതി ചെയ്യുന്നു. അമ്പൂരി- കുട്ടമല റോഡിൽ എസ്എൻഡിപി ഓഫീസിന് എതിർവശത്തുള്ള കവാടത്തിലൂടെ മുകളിലോട്ട് കയറിയാൽ മതി
ഞണ്ടുപാറ ഗുഹാക്ഷേത്രം
യാത്രകൾ എന്നും ഒരനുഭൂതിയാണ് ചില യാത്രകൾ മാനസിക ഉന്മേഷത്തിനും ചില യാത്രകൾ ശാരീരികോന്മേഷത്തിനും വഴിയൊരുക്കുന്നു എന്നാൽ ഇവ രണ്ടും ഒത്തുചേരുന്ന യാത്രകൾ അപൂർവ്വമാണ് ആ അപൂർവ്വത തന്നെയാണ് .
ഇവിടം. പഞ്ചായത്തിലെ ഒരു പ്രധാന തീർത്ഥാടന കേന്ദ്രമാണ് ഇവിടുത്തെ ഗുഹാക്ഷേത്രം ഇവിടെ എല്ലാ വർഷവും ഉത്സവം നടത്തി വരുന്നു നാടിന് ഐശ്വര്യത്തിന്റെ പ്രതീകമായാണ് നാട്ടുകാർ ഗുഹാക്ഷേത്രത്തെ കാണുന്നത് ക്ഷേതത്തിലെ ഗുഹയിൽ ഒരിക്കലും വറ്റാത്ത നീരുറവയുണ്ട് ഉറവയിൽ സ്വർണ്ണ നിറമുള്ള ഒരു ഞണ്ട് കാണപ്പെടുന്നു എന്നാണ് വിശ്വാസം അതിനാലാണ് ഈ പാറയ്ക്ക് ഞണ്ടുപാറ എന്ന പേര് ലഭിച്ചത് എന്നാണ് ഐതിഹ്യം. പണ്ടുകാലത്ത് വരൾച്ചയിൽ പ്രദശമാകെ ബുദ്ധിമുട്ടുമ്പോൾ നാട്ടുകാർ പാറയുടെ മുകളിലെത്തി ഗുഹയിൽ നിന്ന് വെള്ളമെടുത്ത് അവിടെ പൊങ്കാല അർപ്പിക്കുമായിരുന്നു ആ സമയം തന്നെ പ്രദേശത്ത് മഴ ലഭിച്ചിരുന്നു എന്നാണ് കേട്ടറിവ് ഇത് വെറുമൊരു കെട്ടുകഥയല്ല നാടിന്റെ നിലനിൽക്കുന്ന ഐതിഹ്യമാണ്. ഏതൊരു സഞ്ചാരിയെയും തൃപ്തിപ്പെടുത്താൻ 100% ഈ നാടിന് കഴിയും എന്നാണ് വിശ്വാസം നാടിന്റെ വളർച്ചയ്ക്കായി നമുക്ക് കാത്തിരിയ്ക്കാം
കടപ്പാട്