തിരുമറയൂര്‍ ക്ഷേത്രം,എറണാകുളം ജില്ല
========================================
നിരവധി വിശ്വാസങ്ങളാല്‍ സമൃദ്ധമായ ക്ഷേത്രമാണ് തിരുമറയൂര്‍ ക്ഷേത്രം. എറണാകുളം ജില്ലയില്‍ പിറവം പേപ്പതിക്കു സമീപമാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 800 വര്‍ഷത്തിലധികം പഴക്കമുള്ളതായി പറയപ്പെടുന്നു .ഈ ക്ഷേത്രത്തില്‍ പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ ശ്രീരാമനാണ് പ്രതിഷ്ഠ
പട്ടാഭിഷേക രൂപത്തില്‍ ശ്രീരാമന്‍റെ പട്ടാഭിഷേക രൂപത്തിലാണ് പ്രതിഷ്ഠയുടെ ഭാവമുള്ളതിനാല്‍ രാമനൊപ്പം സഹോദരന്മാരായ ലക്ഷ്മണന്റെയും ഭരതന്റെയം ശത്രുഘനന്‍റെയും ഒപ്പം സീതാദേവിയുടെയും സാന്നിധ്യം ക്ഷേത്രത്തിലുണ്ട് എന്നാണ് വിശ്വസിക്കുന്നത്
പേരുവന്ന വഴി
രാമായണത്തിലെ പലസംഭവങ്ങള്‍ക്കും സാക്ഷിയായ പ്രദേശമാണിതെന്ന് വിശ്വസിക്കപ്പെടുന്നു. വനവാസക്കാലത്ത് രാമന്‍ സീതയോടും ലക്ഷ്മണനോടും കൂടി ഇതുവഴി യാത്ര ചെയ്തു പോയിരുന്നുവത്രെ. ഇവിടെ വെച്ചുതന്നെയാണ് മാരീചന്‍ മാനിന്റെ രൂപത്തിലെത്തിയതും അതിനെ ശ്രീരാമന്‍ അമ്പെയ്തു വീഴ്ത്തിയതും. മറഞ്ഞിരുന്ന് അമ്പെയ്ത ഇടമായതിനാലാണ് പ്രദേശത്തിന് തിരുമറയൂര്‍ എന്ന പേരു വന്നതത്രെ
ഹനുമാന്‍റെ സാന്നിധ്യം ലോകത്തിലെ ഏക ഹനുമത് പൂജിത ശ്രീരാമസ്വാമി ക്ഷേത്രമാണ് ഇതെന്നാണ് വിശ്വാസം. തൻറെ നാഥനായ രാമനെ സ്ഥിരമായി ഹനുമാന്‍ പൂജചെയ്യുമത്രെ
പൂജ ചെയ്യുവാനെത്തുന്ന ഹനുമാന്‍
ഹമുനാന്‍റെ സാന്നിധ്യം എല്ലാ ദിവസവും ഇവിടെ ഉണ്ടാകുമെന്നാണ് വിശ്വാസികള്‍ പറയുന്നത്. എല്ലാ ദിവസവും പുലര്‍ച്ചെ 3.30 ന് ഹനുമാന്‍ ശ്രീരാമന് പൂജ ചെയ്യുവാനായി ക്ഷേത്ര സന്നിധിയില്‍ എത്തുമത്രെ. അതിനു തെളിവായി പൂജ ചെയ്യുമ്പോളുള്ള ശംഖുവിളിയും മണിയുടെ ശബ്ദവുമെല്ലാം കേള്‍ക്കുമത്രെ. ഇതു കേട്ടതായി പരിസരത്തുള്ള പലരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അതിനു തെളിവായി പലരും പിറ്റേന്ന് പുലര്‍ച്ചെ പൂജയുടെ ഭാഗമായ പൂക്കളും തുളസിയുമെല്ലാം ഇവിടെ കാണുവാൻ സാധിയ്‌ക്കും
പുനര്‍ജനനത്തിനായെത്തുന്നവരുടെ ക്ഷേത്രം!
വിഗ്രഹത്തില്‍ സ്പര്‍ശിക്കുവാന്‍ അനുമതി നാലുപേര്‍ക്കു മാത്രം
കുന്നിന്‍ചെരുവിലെ ക്ഷേത്രം
പ്രകൃതി സൗന്ദര്യം നിറഞ്ഞു നില്‍ക്കുന്ന ഗ്രാമീണതയുള്ള ഒരു സ്ഥലത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പാടത്തിനു നടുവിലെ ഒരു ചെറിയ കുന്നിന്‍മുകളില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിലേക്ക് നിരവധി ആളുകള്‍ എത്താറുണ്ട്. കര്‍ക്കിടക മാസത്തിലാണ് ഇവിടെ കൂടുതലും വിശ്വാസികള്‍ എത്തുന്നത്.