നീണ്ടൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം ,കോട്ടയം ജില്ല
==================================================
കേരളത്തിലെ തന്നെ അതീവ ശ്രേഷ്ഠമായ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രങ്ങളിലൊന്നായാണ് കോട്ടയത്തെ നീണ്ടൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തെ വിശേഷിപ്പിക്കുന്നത്. താരകാസുരനെ വധിച്ചശേഷം അത്യുഗ്രഭാവത്തിൽ നിൽക്കുന്ന സുബ്രഹ്മണ്യനാണ് ഇവിടുത്തെ പ്രതിഷ്ഠ.
പ്രത്യേകതകള്‍ ഏറെയുണ്ട് കോട്ടയം ജില്ലയിലെ നീണ്ടൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന്. മനുഷ്യ ജീവിതത്തിലെ എല്ലാ നന്മകള്‍ക്കും സുബ്രഹ്മണ്യനെ ഭജിച്ചാല്‍ മതിയെന്നാണ് വിശ്വാസം. സന്താനങ്ങളുടെ ഗുണത്തിനും സര്‍പ്പദോഷ പരിഹാരത്തിനും എല്ലാ വിശ്വാസികള്‍ എന്നും ആശ്രയിക്കുന്നത് സുബ്രഹ്മണ്യ ക്ഷേത്രങ്ങളെയാണ്. അത്തരത്തില്‍ പ്രസിദ്ധവും പുരാതനവുമായ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രമാണ് കോട്ടയം ജില്ലയിലെ നീണ്ടൂരില്‍ സ്ഥിതി ചെയ്യുന്ന സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം. തങ്ങളുടെ നിരാശകളില്‍ ഇരുകയ്യും നീട്ടി വിശ്വാസികള്‍ ഓടിയെത്തുന്ന നീണ്ടുര്‍ സുബ്രഹ്മണ്യ ക്ഷേത്രത്തിന്റെ വിശേഷങ്ങളിലേക്ക്
പവിത്രമായ സ്ഥാനം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം എന്നതിനോടൊപ്പം തന്നെ വേറേയും പ്രത്യേകതകല്‍ ഈ ക്ഷേത്രത്തെ വിശിഷ്‌ടമാക്കുന്നു. അഗസ്ത്യ മുനിയാണ് ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തിയത് എന്നാണ് വിശ്വസിക്കപ്പെടുന്നത്. വേദവ്യാസനും വില്യമംഗലത്തു സ്വമിയാരുമെല്ലാം ഈ സന്നിധിയില്‍ എത്തിയിട്ടുണ്ടെന്നും ക്ഷേത്ര വിശ്വാസങ്ങള്‍ പറയുന്നു.
വേല്‍ തലകീഴായി പിടിച്ച സുബ്രഹ്മണ്യന്‍ മറ്റൊരു സുബ്രഹ്മണ്യ ക്ഷേത്രങ്ങളിലും കാണുവാന്‍ സാധിക്കാത്ത പല പ്രത്യേകതകളും ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠയില്‍ കാണാം. കിഴക്കോട്ട് ദര്ഞസനമായാണ് സുബ്രഹ്മണ്യനെ ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. സാധാരണ പ്രതിഷ്ഠകളില്‍ നിന്നും വ്യത്യസ്തമായി താരകാസുരനിഗ്രഹഭാവത്തിൽ പടച്ചട്ടയണിഞ്ഞു നിൽക്കുന്നതും അത്യപൂർവമായി വേൽ തലകീഴായി പിടിച്ചും രൗദ്രഭാവത്തിൽ ഉത്തരീയം കൈത്തണ്ടയിൽ വീണു കിടക്കുന്നതുമായിട്ടാണ് ഇവിടുത്തെ ശിലാവിഗ്രഹമുള്ളത്. മറ്റൊരിടത്തും ഇത്തരത്തിലൊരു വിഗ്രഹവും പ്രതിഷ്ഠയും കാണുവാന്‍ സാധിക്കില്ല.