2013, മേയ് 16, വ്യാഴാഴ്‌ച

കര്‍ത്തവ്യം എന്നാല്‍ എന്ത്?




കര്‍ത്തവ്യം എന്നാല്‍ എന്ത്?

 

കര്‍മ്മയോഗത്തെപ്പറ്റി മനസ്സിലാക്കുന്നതിനു കര്‍ത്തവ്യമെന്നാലെന്ത് എന്നറിയേണ്ടത് ആവശ്യമാകുന്നു. ഞാന്‍ വല്ലതും ഒന്നു ചെയ്യണമെന്നുണ്ടെങ്കില്‍, അത് എന്റെ കര്‍ത്തവ്യമാണെന്ന് ആദ്യം അറിയേണ്ടിയിരിക്കുന്നു; എങ്കില്‍ പിന്നെ അതു ചെയ്യാന്‍ എനിക്കു സാധിക്കും. കര്‍ത്തവ്യത്തെക്കുറിച്ച് ഓരോ ജനതയ്ക്കുമുള്ള ബോധം ഓരോ വിധത്തിലാണ്. ഒരു മുഹമ്മദീയന്‍ പറയും, തന്റെ ഗ്രന്ഥമായ ഖുറാനില്‍ എഴുതിയിട്ടുള്ളത് തന്റെ കര്‍ത്തവ്യമാണെന്ന്. വേദങ്ങളില്‍ വിധിച്ചിട്ടുള്ളതാണ് തന്റെ കര്‍ത്തവ്യമെന്നു ഹിന്ദുവും, ബൈബിളിലെ ശാസനങ്ങളാണ് തനിക്കു കര്‍ത്തവ്യമെന്നു ക്രിസ്ത്യാനിയും പറയും. ജീവിതത്തിലെ അവസ്ഥാഭേദങ്ങളനുസരിച്ചും ചരിത്ര പരമായ കാലഘട്ടങ്ങളുടെ വ്യത്യാസമനുസരിച്ചും ജനവര്‍ഗ്ഗങ്ങളുടെ ഭേദമനുസരിച്ചും കര്‍ത്തവ്യത്തെക്കുറിച്ചുള്ള ധാരണകള്‍ക്കു വൈവിധ്യമുള്ളതായി കാണുന്നു. സാര്‍വ്വലൗകികവും കേവലം സൂക്ഷ്മാര്‍ത്ഥ വാചിയുമായ മറ്റേതു പദത്തേയുംപോലെ കര്‍ത്തവ്യം എന്ന പദവും വ്യക്തമായി നിര്‍വ്വചിക്കാന്‍ സാധ്യമല്ലാത്ത ഒന്നാകുന്നു. അതിന്റെ പ്രവര്‍ത്തനരീതികളേയും ഫലങ്ങളേയും അറിഞ്ഞ് തദ്ദ്വാരാ അതിനെക്കുറിച്ച് ഒരാശയം നേടുവാനേ നമുക്കു കഴിയൂ.

നമ്മുടെ മുമ്പാകെ ചില സംഭവങ്ങള്‍ നടക്കുമ്പോള്‍, അവയെ സംബന്ധിച്ച് ഒരു പ്രത്യേക രീതിയില്‍ പ്രവര്‍ത്തിക്കാനുള്ള ഒരു ഉള്‍പ്രേരണ നമുക്കെല്ലാവര്‍ക്കും സ്വഭാവേനയോ പരിശീലനം ഹേതുവായിട്ടോ ഉണ്ടാകുന്നുണ്ട്. ഈ പ്രേരണയുണ്ടാകുമ്പോള്‍ മനസ്സ് ആ അവസ്ഥാവിശേഷത്തെക്കുറിച്ച് ആലോചിക്കാന്‍ തുടങ്ങുന്നു. നിലവില്‍വന്ന പരിതോവസ്ഥ കളില്‍, ഒരു പ്രകാരം പ്രവര്‍ത്തിക്കുന്നതു നല്ലതാണെന്ന് മനസ്സിനു ചിലപ്പോള്‍ തോന്നും; മറ്റു സന്ദര്‍ഭങ്ങളില്‍ അതേ പരിതഃസ്ഥിതിക ളില്‍ത്തന്നെ, അതേ പ്രകാരം പ്രവര്‍ത്തിക്കുന്നതു തെറ്റാണെന്നു തോന്നും. കര്‍ത്തവ്യത്തെക്കുറിച്ച് സാധാരണമായുള്ള ധാരണ, സജ് ജനങ്ങളെല്ലാം അവരവരുടെ മനഃസാക്ഷിയുടെ നിയോഗത്തെ ആദരി ച്ചു പ്രവര്‍ത്തിക്കുന്നു എന്നുള്ളതാണ്. എന്നാല്‍ ഒരു കര്‍മ്മത്തെ കര്‍ത്തവ്യമാക്കിത്തീര്‍ക്കുന്നതെന്താണ്? (വിശന്നിരിക്കുന്ന) ഒരു ക്രിസ്ത്യാനിക്ക് ഒരു കഷണം ഗോമാംസം കിട്ടിയാല്‍ അയാള്‍ സ്വപ്രാണ രക്ഷാര്‍ത്ഥം അതു ഭക്ഷിക്കാതിരിക്കുകയോ, അല്ലെങ്കില്‍ മറ്റൊരുവന്റെ പ്രാണരക്ഷാര്‍ത്ഥം അതു കൊടുക്കാതിരിക്കുകയോ ചെയ്യുന്നപക്ഷം താന്‍ തന്റെ കര്‍ത്തവ്യം നിറവേറ്റിയില്ലെന്ന് അയാള്‍ക്കു തീര്‍ച്ചയായും തോന്നും; എന്നാല്‍ ഒരു ഹിന്ദു ആ മാംസക്കക്ഷണം ഭക്ഷിക്കാനോ മറ്റൊരു ഹിന്ദുവിനു കൊടുക്കാനോ ധൈര്യപ്പെടുന്നുവെങ്കില്‍ കര്‍ത്തവ്യം നിറവേറ്റിയില്ല എന്ന് അയാള്‍ക്കും അതുപോലെ തീര്‍ച്ചയായും തോന്നും; ഹിന്ദുവിന്റെ ശിക്ഷണപരിശീലനങ്ങള്‍ അയാളെക്കൊണ്ട് അങ്ങനെ തോന്നിപ്പിക്കുന്ന വിധത്തിലുള്ളവയാണ്. കഴിഞ്ഞ നൂറ്റാണ്ടില്‍ ഇന്ത്യയില്‍ തഗ്ഗുകള്‍ എന്നു വിളിക്കപ്പെട്ടിരുന്ന പ്രസിദ്ധ കവര്‍ച്ചസംഘക്കാര്‍ ഉണ്ടായിരുന്നു. കഴിയുന്നവരെയൊക്കെ കൊന്ന് അവരുടെ സ്വത്ത് അപഹരിക്കുന്നതു തങ്ങളുടെ കര്‍ത്തവ്യ മാണെന്ന് അവര്‍ വിചാരിച്ചിരുന്നു. എത്രയും കൂടുതലാളുകളെ കൊല്ലുന്നുവോ അത്രയ്ക്കും തങ്ങള്‍ക്കു നന്മയാണെന്ന് അവര്‍ വിചാരിച്ചിരുന്നു.

ഒരാള്‍ തെരുവീഥിയിലേയ്ക്ക് ഇറങ്ങി മറ്റൊരാളെ വെടിവെച്ചുകൊന്നാല്‍ അതിനെപ്പറ്റി താന്‍ ഒരു തെറ്റു ചെയ്തുപോയല്ലോ എന്നു വിചാരിച്ച് സാധാരണയായി പശ്ചാത്തപിക്കാനിടയുണ്ട്. എന്നാല്‍, അതേ ആള്‍ തന്നെ സൈന്യത്തില്‍ ഒരു ഭടന്റെ നിലയില്‍ ഒന്നല്ല, ഇരുപതു പേരെ കൊന്നാലും തന്റെ കര്‍ത്തവ്യം സവിശേഷം നിര്‍വ്വഹിച്ചു എന്നു വിചാരിച്ച് അത്രയ്ക്ക് ആഹ്ലാദിക്കുകയേയുള്ളുവെന്നു തീര്‍ച്ച. അതിനാല്‍, ചെയ്യപ്പെടുന്ന കര്‍മ്മത്തിന്റെ ബാഹ്യ രൂപത്തെ ആസ്പദമാക്കി കര്‍ത്തവ്യത്തെ നിര്‍വ്വചിക്കാവുന്നതല്ല എന്നു കാണുന്നു. കര്‍ത്തവ്യത്തിനു വസ്തുനിഷ്ഠമായ ഒരു നിര്‍വ്വചനം നല്കുക കേവലം അസാദ്ധ്യം തന്നെ. എന്നാല്‍ കര്‍ത്തൃനിഷ്ഠമായി (കര്‍മ്മം ചെയ്യുന്ന ആളിനെ ആസ്പദമാക്കി) കര്‍ത്തവ്യം ഉണ്ട്. നമ്മെ ഈശ്വരങ്കലേയ്ക്കു നയിക്കുന്ന ഏതൊരു കര്‍മ്മവും സത്കര്‍മ്മമാകുന്നു; അതു നമ്മുടെ കര്‍ത്തവ്യവുമാണ്. നമ്മെ അധഃപതിപ്പിക്കുന്ന ഏതൊരു കര്‍മ്മവും ദോഷമാകുന്നു; അതു നമുക്കു കര്‍ത്തവ്യമല്ല താനും. കര്‍ത്തൃനിഷ്ഠമായി നോക്കുമ്പോള്‍, ചില കര്‍മ്മങ്ങള്‍ നമ്മുടെ സ്വഭാവത്തിനു മേന്മയും ഔത്കൃഷ്ട്യവും ചേര്‍ക്കുന്നതിനു പര്യാപ്തങ്ങളാണെന്നും മറ്റു ചില കര്‍മ്മങ്ങള്‍ നമ്മെ അധഃപതിപ്പിക്കന്നതിനും നമ്മിലെ മൃഗീയത വളര്‍ത്തുന്നതിനും സഹായിക്കുന്നവയാണെന്നും കാണാന്‍ കഴിയും. എന്നാല്‍ പല പരിതഃസ്ഥിതിയിലും വര്‍ത്തിക്കുന്നവരായ നാനാജനങ്ങളെ സംബന്ധിച്ചും ഇന്നയിന്ന കര്‍മ്മങ്ങള്‍ക്ക് ഇന്നയിന്ന പ്രകാരത്തിലുള്ള പ്രവണതയാണുള്ളതെന്നു സൂക്ഷ്മമായി നിര്‍ണ്ണയിക്കുക സാധ്യമല്ല. എങ്കിലും കര്‍ത്തവ്യത്തെക്കുറിച്ച്, സര്‍വരാജ്യങ്ങളിലും സര്‍വ്വകാലങ്ങളിലും സര്‍വ്വസമ്പ്രദായങ്ങളിലുംപെട്ട മനുഷ്യര്‍ പൊതുവെ അംഗീകരിച്ചിട്ടുള്ള ഒരാശയം മാത്രമുണ്ട്; അതിനെ സംസ്‌കൃതത്തിലുള്ള ഒരു വാക്യത്തില്‍ ഇങ്ങ നെ സംക്ഷേപിച്ചിരിക്കുന്നു; ഒരു ജീവിയേയും ഹിംസിക്കാതിരിക്കുക. പരോപകാരം പുണ്യവും പരപീഡനം പാപവും ആകുന്നു.
വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം



അവരവരുടെ കര്‍ത്തവ്യങ്ങള്‍സന്തോഷപൂര്‍വ്വം അനുഷ്ഠിക്കുക


അവരവരുടെ കര്‍ത്തവ്യങ്ങള്‍ സന്തോഷപൂര്‍വ്വം അനുഷ്ഠിക്കുക (11

ഉയര്‍ച്ചയ്ക്ക് ഒരു വഴിയേയുള്ളു: അത്, നമ്മുടെ അടുത്തെത്തിയ കര്‍ത്തവ്യം നിര്‍വ്വഹിച്ചു ശക്തിയാര്‍ജ്ജിച്ചുകൊണ്ട് അത്യുച്ചപദത്തിലെത്തുന്നതുവരെ മുന്നോട്ടു പോവുകയാകുന്നു. ഒരു യുവസന്ന്യാസി വനത്തില്‍ പോയി അവിടെയിരുന്നു ധ്യാനപൂജാദികള്‍ നടത്തുകയും ദീര്‍ഘകാലം യോഗം അഭ്യസിക്കയും ചെയ്തു. അനേകസംവ ത്‌സരക്കാലത്തെ കഠിനപ്രയത്‌നത്തിനും അഭ്യാസത്തിനും ശേഷം, ഒരു ദിവസം അയാള്‍ ഒരു മരച്ചുവട്ടില്‍ ഇരിക്കുകയായിരുന്നു. കുറെ ഉണങ്ങിയ ഇലകള്‍ അയാളുടെ തലയില്‍ വന്നുവീണു. മേലേ്പാട്ടു നോക്കിയപ്പോള്‍ വൃക്ഷാഗ്രത്തില്‍ ഒരു കാക്കയും കൊക്കും തമ്മില്‍ പൊരുതുന്നതു കണ്ടു. അയാള്‍ക്കു കോപമുണ്ടായി. എന്ത് എന്റെ തലയില്‍ ഉണക്കയിലകള്‍ വീഴ്ത്തുവാന്‍ നിങ്ങള്‍ക്കു ധൈര്യം വന്നോ? ഇങ്ങനെ പറഞ്ഞുകൊണ്ട് അയാള്‍ ആ പക്ഷികളെ ക്രോധത്തോടെ നോക്കി. അപ്പോള്‍, അയാളുടെ ശിരസ്സില്‍നിന്ന് ഒരു അഗ്‌നിജ്വാല പുറപ്പെട്ടുചെന്ന് ആ പക്ഷികളെ ദഹിപ്പിച്ചു. അയാളുടെ യോഗശക്തി അത്രയ്ക്കുണ്ടായിരുന്നു. യോഗശക്തിയുടെ ഈ പൗഷ്കല്യത്തില്‍ - ഒരു നോട്ടംകൊണ്ട് കാക്കയേയും കൊക്കിനേയും ഭസ്മീകരിക്കാന്‍ തനിക്കു കഴിഞ്ഞില്ലേ! - അയാള്‍ സന്തുഷ്ടനായി, ആഹ്ലാദത്താല്‍ ഏതാണ്ടു മതിമറന്നു.

കുറച്ചു കഴിഞ്ഞ് ഭിക്ഷയെടു ക്കുവാന്‍ അയാള്‍ക്ക് നഗരത്തിലേയ്ക്കു പോകേണ്ടിയിരുന്നു. അവിടെച്ചെന്ന് ഒരു വീട്ടിനു പുറത്തുനിന്ന് ഭവതി, ഭിക്ഷാംദേഹി എന്നു പറഞ്ഞു. കുറച്ചു നില്‍ക്കൂ മകനേ എന്ന് വീട്ടിനുള്ളില്‍നിന്നും മറുപടി കിട്ടി. എടീ നീചേ, നീ എന്നെ നിറുത്തിത്താമസിപ്പിക്കയോ! എന്റെ ശക്തി നീ അറിഞ്ഞിട്ടില്ല, എന്നിങ്ങനെ ആ യുവയോഗി തന്നത്താന്‍ വിചാരിച്ചു. ഈ വിചാരം അയാളുടെ ഉള്ളില്‍ക്കൂടി കടന്നുപോകുന്നതിനിടയില്‍ വീട്ടിനുള്ളില്‍നിന്ന് ശബ്ദം വീണ്ടും കേള്‍ക്കാറായി; കുഞ്ഞേ, നീ വലിയ കേമനായിപ്പോയെന്നുതന്നത്താന്‍ വിചാരിക്കരുത്. ഇവിടെ കാക്കയും കൊക്കും ഒന്നുമില്ല. അയാള്‍ ആശ്ചര്യപ്പെട്ടു: പിന്നേയും കാത്തുനിന്നു. ഒടുവില്‍ സ്ത്രീ പുറത്തേയ്ക്കു വന്നു. അയാള്‍ അവരുടെ കാല്ക്കല്‍ വീണു നമസ്‌കരിച്ചുകൊണ്ട്, അമ്മേ, നിങ്ങള്‍ അതെങ്ങനെ അറിഞ്ഞു? എന്നു ചോദിച്ചു. അവര്‍ മറുപടി പറഞ്ഞു; കുട്ടീ, എനിക്കു നിന്റെ യോഗമോ അഭ്യാസമോ ഒന്നും അറിഞ്ഞുകൂടാ. ഞാന്‍ ഒരു സാധാരണസ്ത്രീ. എന്റെ ഭര്‍ത്താവിനു സുഖമില്ല. ഞാന്‍ അദ്ദേഹത്തെ പരിചരിക്കയായിരുന്നു. അതു കൊണ്ടാണ് നിന്നോട് അല്പം കാത്തുനില്ക്കാന്‍ പറഞ്ഞത്. ജീവിതകാലം മുഴുവന്‍ എന്റെ കര്‍ത്തവ്യങ്ങള്‍ നിറവേറ്റുവാന്‍ ഞാന്‍ പണിപ്പെട്ടു യത്‌നിച്ചിട്ടുണ്ട്. വിവാഹിതയാകുന്നതിനുമുമ്പ് ഞാന്‍ മാതാപിതാക്കളോടുള്ള കര്‍ത്തവ്യം നിര്‍വ്വഹിക്കുകയുണ്ടായി. ഇപ്പോള്‍ വിവാഹിതയായിരിക്കെ, ഞാന്‍ എന്റെ ഭര്‍ത്താവിനോടുള്ളു ധര്‍മ്മം അനുഷ്ഠിച്ചുകൊണ്ടിരിക്കുന്നു. ഞാന്‍ അഭ്യസിക്കുന്ന യോഗം ഇതു മാത്രമാണ്. എന്നാല്‍ ഈ ധര്‍മ്മാനുഷ്ഠാനം മുഖേന ഞാന്‍ പ്രബുദ്ധയായിരിക്കുന്നു. അതിനാല്‍ നീ ഉള്ളില്‍ വിചാരിച്ചതും കാട്ടില്‍വെച്ചു ചെയ്തതും എനിക്കറിയാന്‍ കഴിഞ്ഞു. എന്നാല്‍ ഇതിലും ഉപരിയായി എന്തെങ്കിലും നിനക്കറിയണമെന്നുണ്ടെങ്കില്‍, മിഥിലാനഗരിയില്‍ ചെല്ലുക: അവിടെ ചന്തയില്‍ നീ ഒരു വ്യാധനെക്കാണും. നീ അറിയാന്‍ ആഗ്രഹിക്കുന്ന ചിലതെല്ലാം അയാള്‍ പറഞ്ഞുതരും.

ഞാന്‍ എന്തിന് ആ നഗരത്തില്‍ പോകുന്നു, അതും ഒരു വ്യാധന്റെ അടുക്കല്‍? എന്ന് സന്ന്യാസി വിചാരിച്ചു. എങ്കിലും താന്‍ കണ്ടേടത്തോളം കാര്യങ്ങള്‍കൊണ്ട് അയാളുടെ ബുദ്ധിക്ക് അല്പം വെളിവുണ്ടായി. അതിനാല്‍ പോകാന്‍ തന്നെ തീര്‍ച്ചയാക്കി, നഗരത്തിനടുത്തെത്തി: ചന്ത കണ്ടുപിടിച്ചു. അവിടെ കുറെ ദൂരെ, ഒരു തടിയന്‍ വ്യാധന്‍ ഇരുന്ന് വലിയ കത്തികള്‍ കൊണ്ട് മാംസം മുറിക്കുന്നതു കണ്ടു. അയാള്‍ പലരോടും സംസാരിക്കുകയും വിലപേശുകയും ചെയ്യുന്നുണ്ട്. ഈശ്വരോ രക്ഷതു! ഇയാളോടാണോ ഞാന്‍ ഉപദേശം വാങ്ങേണ്ടത്? ഇയാള്‍ ഒരു രാക്ഷസന്റെ അവതാരമല്ലാതെ മറ്റൊന്നുമല്ല. എന്നിങ്ങനെ വിചാരിച്ച് അയാള്‍ വ്യാധനെ സമീപിച്ചു. അപ്പോള്‍ വ്യാധന്‍ അയാളെ നോക്കി, ഓ സ്വാമി, ആ അമ്മയാണല്ലേ, നിങ്ങളെ ഇങ്ങോട്ടയച്ചത്? എനിക്കല്പം ജോലികൂടിയുള്ളതു തീരുന്നിടംവരെ അവിടെ ഇരുന്നാലും എന്നു പറഞ്ഞു. ഇവിടെ എന്തു സംഭവിക്കാന്‍ പോകുന്നു എന്നായി യോഗിയുടെ വിചാരം. അയാള്‍ ഇരുന്നു. വ്യാധന്‍ ജോലി തുടര്‍ന്നു. അതു പൂര്‍ത്തിയായപ്പോള്‍ അയാള്‍ അന്നു കിട്ടിയ പണവും എടുത്ത്, സ്വാമി, ഇനി നമുക്കു വീട്ടിലേയ്ക്കു പോകാം എന്നു പറഞ്ഞ് നടന്നു. വീട്ടില്‍ ചെന്ന് യോഗിക്ക് ഇരിപ്പിടം കൊടുത്തിട്ട് അയാളോട് അല്പം കാക്കുക എന്നു പറഞ്ഞ് തന്റെ വൃദ്ധരായ മാതാപിതാക്കളെ കുളിപ്പിച്ച് ഊണു കഴിപ്പിക്കുകയും, അവരുടെ പ്രീതിക്കുവേണ്ടി കഴിവതു ശുശ്രൂഷിക്കുകയും ചെയ്തശേഷം അയാള്‍ സന്ന്യാസിയുടെ അരികത്തു മടങ്ങിവന്ന്, സ്വാമി, അങ്ങ് എന്നെ കാണാന്‍ വന്നിരിക്കയാണല്ലോ. ഞാനെന്താണ് അങ്ങയ്ക്കു വേണ്ടി ചെയ്യേണ്ടത്? എന്നു ചോദിച്ചു. സന്ന്യാസി അയാളോട് ആത്മാവിനെക്കുറിച്ചും ഈശ്വരനെക്കുറിച്ചും ചില ചോദ്യങ്ങള്‍ ചോദിച്ചു. ഇതിനു മറുപടിയായി വ്യാധന്‍ ദീര്‍ഘമായ ഒരു പ്രഭാഷണം നടത്തി. (അതാണ് മഹാഭാരതത്തിലെ വ്യാധഗീത എന്നറിയപ്പെടുന്ന ഭാഗം. വേദാന്തത്തിലെ അത്യുച്ചതത്ത്വജ്ഞാനം നിറഞ്ഞതാണ് ഈ ഗീത.) വ്യാധന്റെ ഉപദേശം അവസാനിച്ചപ്പോള്‍ യോഗി അദ്ഭുതാധീനനായി. അദ്ദേഹം വ്യാധനോട്, അങ്ങ് എന്തിനാണ് ഈ ശരീരത്തിലിരിക്കുന്നത്? ഇത്ര വിശിഷ്ടമായ ജ്ഞാനവും വെച്ചുകൊണ്ട് ഒരു വ്യാധശരീരത്തിലിരുന്ന് ഇത്ര നിന്ദ്യവും നികൃഷ്ടവുമായ പണി ചെയ്യുന്നതെന്തിന്? എന്നു ചോദിച്ചു. വ്യാധന്‍ പറഞ്ഞു; വത്‌സാ, ഒരു ജോലിയും നികൃഷ്ടമല്ല, ഒരു ജോലിയും മലിനമല്ല. എന്റെ ജനനം എന്നെ ഈ പരിതഃസ്ഥിതിയിലും ചുറ്റുപാടിലും ആക്കി. ബാല്യകാലത്ത് ഞാന്‍ ഈ തൊഴില്‍ അഭ്യസിച്ചു. എനിക്കു കര്‍മ്മത്തില്‍ സക്തിയില്ല. കര്‍ത്തവ്യങ്ങള്‍ നന്നായി ചെയ്യാന്‍ ഞാന്‍ യത്‌നിക്കുന്നു. ഗൃഹസ്ഥന്റെ നിലയിലുള്ള കര്‍ത്തവ്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുന്നു: അച്ഛനമ്മമാരെ സന്തുഷ്ടരാക്കാന്‍ കഴിയുന്നതെല്ലാം ചെയ്യുന്നു. എനിക്ക് നിങ്ങളുടെ യോഗം അറിഞ്ഞുകൂടാ. ഞാന്‍ സന്ന്യാസി യായിട്ടില്ല: ലോകം ഉപേക്ഷിച്ചു കാട്ടിലേയ്ക്ക് പോയുമില്ല. എങ്കിലും നിങ്ങള്‍ ഇപ്പോള്‍ കണ്ടതും കേട്ടതും, എന്റെ സ്ഥാനത്തിന്ന് (വര്‍ണ്ണാശ്രമങ്ങള്‍ക്ക്) ചേര്‍ന്ന കര്‍ത്തവ്യങ്ങളെ നിഃസംഗനായി നിര്‍വ്വഹി ച്ചതുമൂലം, എനിക്കു സ്വയം സിദ്ധമായി.

മുന്‍പറഞ്ഞ കഥയില്‍ വ്യാധനും സ്ത്രീയും അവരവരുടെ കര്‍ത്തവ്യങ്ങള്‍ സന്തോഷപൂര്‍വ്വം സര്‍വ്വാത്മനാ അനുഷ്ഠിച്ചു: തത്ഫലമായി അവര്‍ക്ക് ജ്ഞാനോദയം ഉണ്ടായി. ജീവിതത്തിലെ ഏതൊരു നിലയോടനുബന്ധിച്ചും ഉള്ള കര്‍ത്തവ്യങ്ങള്‍, ഫലാസക്തിയില്ലാതെ ശരിയായി നിര്‍വ്വഹിക്കുന്നപക്ഷം, അതു നമ്മെ പരമമായ ആത്മ സാക്ഷാത്കാരത്തിലേയ്ക്കു നയിക്കുമെന്ന് തെളിയിക്കുന്നു
[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം

2012, ഡിസംബർ 21, വെള്ളിയാഴ്‌ച

ഒരുതിരുവാതിരകളി പാട്ട്

ഒരു തിരുവാതിര കളി പാട്ട്


çÎWMùOJçNçÆÕà ÍdƵÞ{à ÎçÙÖbøà

മേല്പറ മ്പ് പത്തമ്മേ ദേവി
ഭദ്രകാളി  മഹേശ്വരി
താല്‍പര്യത്തോടെ ഞങ്ങള്‍  വണ്ങ്ങിടുന്നേന്‍
ശ ങ്കര നന്ദിനിയാകും
ശ്രംഗാര മുള്ളോ രുദേവി
പങ്കജാക്ഷി മണിമൌലെ സ്തുതിച്ചിടുനേന്‍
ശ ങ്കരന്റെ പുത്രിയായിട്ടവതരിച്ചീടുന്നോരി
മങ്കമാരിലൊന്നാമത്തെ  ഭദ്രകാളിയാം

ബാലികാമാരായീടുന്ന ഞങ്ങള്‍ക്കുള്ള വിജ്ഞാനങ്ങള്‍

ചാലവേ കെട്ടുകൊണ്ടുടന്‍ ക്ഷമിച്ചീടണം

മാലകറ്റി സുഖം നല്കും മഹേശ്വരി ഭഗവതി

ദാരികന്റെ ശത്രുവായി പിറന്നു പാരില്‍

സംഗീതത്തില്‍ വാസനയും ചിത്രത്തിങ്കല്‍ കടാക്ഷവും

ഉണ്മൂലിപ്പിക്കുന്ന മൂര്‍ത്തി ഭവാനീദെവി

മറവന്തുരുത്തിലാകും മലയാലത്തിന്റംശത്തില്‌

കുറവുകള്‍ തീര്ന്നുടനെ വികസിക്കുന്നു

ഇക്കണ്ട രോഗബീജങ്ങളൊക്കെയുണ്ടായിട്ടും പിന്നെ

ഇക്കരയിലെക്കൊന്നു കേറിയുമില്ല

മേല്പറ പത്തമ്മേ ദേവി

മേല്പറ പത്തമ്മേ എന്ന്

എപ്പോഴും ജപിച്ചീടുന്നവര്‌ക്കൂല്ലാസം നല്‍കും

കാളി മൂര്ത്തെ ഗൗരിപതെ ഭാവാനിയാം നാഥെ
കേവലം ഞങ്ങളെ ഇന്ന് തുണച്ചിടണം
കേവലം ഞങ്ങളെയിന്നു  തുനച്ചീടണം
ദേവി മുന്‍പില്‍ തിരുവാതിര പാട്ട് പാടി ടു വനായ്
കേവലം ഞങ്ങളെയിന്നു തുനച്ചീടണം

നിത്യം സ്തുതിക്കുന്നേന്‍ ഞങ്ങള്‍

നിത്യം സ്തുതിക്കുന്നേന്‍ ഞങ്ങള്‍

ഭക്തിയോടെ എന്നും ഞങ്ങള്‍ സ്തുതിച്ച്ചീടുന്നേന്‍

അമ്മെ ദേവി അമ്മ ദേവി എന്ന് ഞങ്ങള്‍ വിളിക്കുമ്പോള്‍

മെല്ലെ വന്നു കടാക്ഷിക്ക ഭഗവതിയെ

മെല്ലെ വന്നു കടാക്ഷിക്ക ഭഗവതിയെ

മേല്പറ പത്തമ്മേ ദേവി ...........................

2012, ഡിസംബർ 20, വ്യാഴാഴ്‌ച

നിത്യ ധ്യാനശ്ലോകങ്ങള്‍

നിത്യ ധ്യാന ശ്ലോകങ്ങള്‍ 

1. വിഘ്നേസ്വരന്‌ 
ഗജാനനം ഭൂതഗണാതി സേവിധം 
കപിത്ഥ ജംബു ഫലസാരഭക്ഷിതം  
ഉമാസുതം ശോകവിനാശകാരണം 
 നമാമി വിഘ്നേസ്വര പാദപങ്കജം
2.ദേവി
അന്നപൂര്ണ്ണ്‍  സദാ പൂര്‍ണ്ണ്‍ 
ശങ്കരപ്രാണവല്ലഭെ 
ജ്ഞാനവൈരാഗ്യ സിദ്ധ് ര്‍ത്ഥം 
ഭിക്ഷാം ദേഹി  ച  പാര്‍വതി
3.വിഷ്ണു
ശാന്താകാരം ഭുജഗ ശയനം 
പത്മനാഭം സുരേശം 
വിശ്വാധാരം  ഗഗനസദൃശം 
മേഘവര്ണം ശുഭാന്ഗം 
ലക്ഷ്മി കാന്തം കമലനയനം 
യോഗിഭിര്‍ ധ്യാനഗമ്യം  
വന്ദേ വിഷ്ണും ഭവഭയഹരം
സര്‍വ്വ ലോകൈകനാഥം  
4. മുരുകന്‍ 
ഭക്തി ഹസ്തം വിരൂപാക്ഷം 
ശിഖിവാഹം ഷഡാനനം 
ദാരുണം രിപു രോഗഘ്നം 
ഭജേഹം  കുക്കുട  ധ്വജം



 

2012, ഡിസംബർ 18, ചൊവ്വാഴ്ച

gaayathrikal /നിത്യംചൊല്ലേണ്ടഗായത്രികള്‍












ഓം വാക്ദേവൈയ് ച വിദ്മഹേ 
വിരിഞ്ച്ച്  പത്നൈയ് ധീമഹി
തന്നോ വാണീ:പ്രചോദയാത് 
                         ***
ഓം സര്‌പ്പരാജ്ഞേ ച വിദ്മഹേ 
നാഗരാജ്ഞേ ച ധീമഹി
തന്നോ അനന്ത: പ്രചോദയാത് 
                       *****













ഓം നാരായണായ വിദ്മഹേ
 വാസുദേവായ ധീമഹി  
തന്നോ വിഷ്ണു: പ്രചോദയാത്











ഓം മഹാസേനായ വിദ്മഹേ 
ഷ ഡാനനായ്  ധീമഹി 
തന്നോ സ്കന്ദ : പ്രചോദയാത്






 

നിത്യം ചൊല്ലേണ്ട ഗായത്രികള്‍

 നിത്യജീവിതത്തിലെ ദോഷങ്ങള്‍ അകറ്റാന്  വേണ്ടി മനനം ചെയ്യേണ്ട ഗായത്രി മന്ത്രങ്ങള്‍     

നിത്യം ചൊല്ലേണ്ട ഗായത്രികള്‍








ഓം ഏകദന്തായ  വിദ്മഹേ 
വക്ര തുണ്ഡായ  ധീമഹി 
തന്നോ ദന്തി : പ്രചോദയാത് 
                     ***







                                                                                                            




ഓംമഹാദേവായ വിദ്മഹേ
രുദ്രമൂര്‌ത്തയേ ധീമഹി 
തന്നോശിവ : പ്രചോദയാത്

                  ****
















ഓം ഭൂതനാഥാ യ  വിദ്മഹേ 
മഹാശാസ്തായ ധീമഹി 
തന്നോ അയ്യപ്പ :പ്രചോദയാത്
                   ****
















ഓം ദക്ഷിണാമൂര്‌ത്തയേ വിദ്മഹേ 
ജ്ഞാനഹസ്തായ ധീമഹി
തന്നോ ഈശ :പ്രചോദയാത്
                   ****










ഓം ആജ്ഞനേയായ വിദ്മഹേ
വായുപുത്രായ ധീമഹി
തന്നോ ഹനുമാന്‍ പ്രചോദയാത്
                ****









ഓം മഹാസേനായ വിദ്മഹേ 
ഷടാനനായ ധീമഹി
തന്നോ സ്കന്ദ പ്രചോദയാത്
            ***



 

2012, ഡിസംബർ 12, ബുധനാഴ്‌ച

കുട്ടികള്‍നിത്യവുംചൊല്ലേണ്ടുന്നസ്തുതികള്:

കുട്ടികള്‍  നിത്യവും ചൊല്ലേണ്ടുന്ന സ്തുതികള്‍ :

തടസ്സങ്ങള്‍ നീങ്ങാന്‍

കലിയുഗത്തില്‍ ദൈവാനുഗ്രഹം ലഭിക്കുവാനുള്ള  എളിയ മാര്‍ഗ്ഗം  നാമസന്കീത്തനമാന്ണു .ഭഗവത സ്തുതികള്‍  ഭക്തി പൂര്‍വ്വം  മനസ്സറി ഞ്ഞു  ജപിച്ചാല്‍ മാത്രം മതി .ഇന്നത്തെ തിരക്ക് പിടിച്ച  യാന്ത്രിക ജീവിത ത്തില്‍ ഒന്നിനും  സമയം ലഭ്യമല്ലന്നാണ് എല്ലാവരുടെയും പരാതി.
നിത്യജീവിതത്തില്‍ അത്യന്താപേക്ഷിതമായി കുട്ടികള്‍ ചെയ്യേണ്ടതായ ദൈവ സ്മ രണ  എന്നാ മഹത്തായ കര്‍മ്മം രക്ഷിതാക്കള്‍  മറന്നു പോകുന്നു .
                            അര്‍ത്ഥം മനസ്സിലാക്കി  മുടങ്ങാതെ താഴെ പറയുന്ന നാമങ്ങള്‍ ജപിച്ചാല്‍ ഏറെ  ഫലപ്രദം.
1. വിഘ് നങ്ങളെ  തച്ചുട യ്ക്കുന്ന വിഘ് നെസ്വരനെ സ്തു തിച്ച്ചാല്‍  സര്‍വ്വ വിജയവും  ലഭിക്കും .
  ശു ക്ലാം ബരധരം വിഷ്ണും 
 ശശി വര്‍ണ്ണം  ചതുര്‍ഭുജം !
പ്രസന്നവദനം ധ്യാ യേത് 
സര്‍വ്വ വിഘ്നോപ ശാന്തയെ

2.ഗുരു ദക്ഷിണാമൂര്‍ത്തി

ഗുരുര്‍ ബ്രഹ്മാ ഗുരുര്‍ വിഷ്ണു 
   ഗുരുര്‍ ദേവോ  മഹേശ്വര:
ഗുരുവേ സാക്ഷാദ് പരബ്രഹ്മാ 
തസ്മൈ ശ്രീ  ഗുരവേ നമ:

ഉറക്കം ഉണരുമ്പോള്‍ ചൊല്ലേണ്ടുന്ന  കീര്‍ത്തനം 

3.ലക്ഷ്മി,ഗൌരി ,സരസ്വതി

കരാഗ്രേ വസതേ ലക്ഷ്മി :
കരമദ്ധ്യെ  സരസ്വതി :
കരമൂലെ  സദാ ഗൌരി :
പ്രഭാതേ കര ദരശ നം : 

ഭയം മാറാന്‍ .അകാരണങ്ങളില്‍  ഭയം  മാറാന്‍ 

ശ്രീ മഹാ ദേവന്‍ 

4.മൃത്യു ജ്ഞയായ  രുദ്രാ യ 
  നീലക ണ്‍ ടാ യ  ശം ഭവേ 
അമൃ തേ ശായ ശര്വ്വാ യ  
മഹാദേവായ  തേ  നമ:

പീഡാ മോചനത്തിനു

5.ശ്രീ മഹാവിഷ്ണു

കേശവായ നമ:
നാരായണായ നമ:
മാധവായ നമ:
 ഗോവിന്ദായ നമ:
വിഷ്ണുവേ നമ:
മധുസൂദനായ  നമ:
ത്രിവിക്രമായ നമ:
വാമനായനമ:
ശ്രീധരായ നമ:
ഋഷി കേശായ നമ:
പത്മനാഭായ നമ:
ദാമോദരായ നമ:

ശത്രുതയെ അതിജീവിയ്ക്കാന്‍

6.ബാലസുബ്രഹ്മണിയന്‍ 
ഷടാനനം കുംകുമ രക്ത വര്‍ണ്ണം 
മഹാമതിം ദിവ്യമയൂര വാഹനം 
രുദ്രസ്യ സൂനും  സുരസൈന്യ നാഥം
ഗുഹം സദാഹം ശരണം പ്രപദ്യേ  

ദാരിദ്ര്യം അകലാന്‍
7.സദാ ശിവലിംഗം
അഷ്ട ദലോപരി  വെഷ്ടിതലിംഗം 
സര്‍വ്വ സമുദ് ഭവകാരണ ലിംഗം 
അഷ്ട ദരിദ്രവിനാശകലിംഗം 
തത് പ്രണമാമി  സദാശിവ  ലിംഗം 
 
ജീവിതം മംഗളകരമാക്കാന്‍

8.ഗൌരീ നാരായണീ
 സര്‍വ്വ മംഗള മാഗല്യെ  ശിവേ  സര്വ്വാത്ഥ സാധികേ 
 ശ രണ്യെ ത്രം ബികേ  ഗൌരീ നാരായണീ നമോസ്തുതേ 
ആയുര്ദേഹി  ധനം ദേഹി  വിദ്യാം ദേഹി മഹേശ്വരി 
സമസ്തം  അഖി ലാം ദേഹി  ദേഹിമേ  പരമേശ്വരി  

ആത്മ വിശ്വാസം ആര്‍ജിക്കാന്‍
9. മഹാമാരുതി
മനോജവം മാരുത തുല്യവേഗം 
ജിതെന്ദ്രിയം ബുധിമതാം വരിഷ്ടം 
വാതാത്മജം വാനരയൂഥ മുഖ്യം 
ശ്രീ രാമാദൂതം  ശി രസാ നമാമി 

ജ്ഞാനാസിദ്ധിയ്ക്കായ്

10.സരസ്വതി ദേവി 

 സരസ്വതി നമസ്തുഭ്യം വരദേ കാമരൂപിണി 
വിദ്യാരംഭം കരിഷ്യാമി സിദ്ധിര്‍ ഭവതുമേ  സദാ 
ചന്ദ്രാര്‍ക്കാനല കോടി കോടി സദൃശ്രീ 
ചന്ദ്രാം ശു  ബിമ്ബാധരീ 
ചന്ദ്രാര്‍ക്കാഗ്നി  സമാന കുണ്ഡ് ല
ധരീ ചന്ദ്രാര്‍ക്ക വര്ണ്ണ്‍ശ്വ രീ 
മാലാ പുസ്തക പാശങ്കുശ ധരീ 
കാശി പുരാധീശ്വരീ 
ഭിക്ഷാം ദേഹി കൃപാവലംബനകരി 
മാതാന്ന പൂര്‍ണ്ണ്‍ശ്വ രി ‍ 

11.പരീക്ഷയ്ക്കു  പോകുമ്പോള്‍ 

ഗുരുവായൂര്‍ വാഴും ഗുരുവായൂരപ്പാ 
ഗുരുവേ വന്നെന്നെ രക്ഷിച്ചീ ടെണം 
ഗുണഭേ ദങ്ങളെ  ഗവനമായി ഞാന്‍ 
ഗണിതം ചെയ്യുവാന്‍ അരുളിടെണം 
                       ***
ബുധിര്‍ബലം യശോ  ധൈര്യം 
നിര്‍ഭയത്വം  അരോഗതാം 
അജാഡ്യം  വാക്പടുത്വം ച 
ഹനുമത് സ്മരണാത്  ഭവേത്‌ 
                      ***
കൃഷ്ണ കൃഷ്ണ  മഹായോഗിന്‌ 
ഭക്താനാം അഭയം കര 
ഗോവിന്ദ പരമാനന്ദ 
കൃഷ്ണം വന്ദേ ജ്ഗദ്ഗുരും 
                    ***
12.ഓര്‍മ്മ ശക്തിക്ക് 
ജ്ഞാനാനന്തമയം  ദേവം 
നിര്‍മ്മല സ്പടികാകാരം 
സര്‌വ്വവിദ്യാനാം  ഹയഗ്രീവ ഉപാസ് മരെ 

                          ----***--------
13.സര്‍വ്വരക്ഷയ്ക്ക് 

ദക്ഷിണാമൂര്‍ത്തി 

ഗുരവേ സര്വ്വലോകാനം 
ഭിഷജേ ഭവ രോഗിണാം  
നിധയെ സര്‍വ്വ വിദ്യാനാം 
ദക്ഷിണാമൂര്‌ത്തയേ  നമ:.
                   *****
14.ചോറ്റാനിക്കര  ഭഗവതി

ഓം ത്രയംബകം യജാമഹേ 
സുഗന്ധിം പുഷ്ടി വര്ധിനം 
ഉര്വ്വാരുക മിവ ബന്ധനാത് 
മൃത്യോര്മുക്ഷീയമാളമൃതാത് 

15.രോഗമോചന മന്ത്രം
ശ്രീ ശങ്കരന്‍ 

ശങ്കരം ശ്വാശ്വതം ശൈലജാവല്ലഭം
 സര്‌വ്വലോകേശ്വരം സര്‌വ്വചേതോഹരം 
ശര്മദം  നിര്‍മലം കര്‌മ്മദൊഷാപഹം
വൈദ്യ രാജം  ശിവം വാമദെവം  ഭജേ
                             ****