2013, ജൂൺ 29, ശനിയാഴ്‌ച

മലയാളം ഗ്രന്ഥങ്ങള്‍




മലയാളം ഗ്രന്ഥങ്ങള്‍

 

 

മലയാളം ഗ്രന്ഥങ്ങള്‍ ഡിജിറ്റൈസ് ചെയ്ത് പബ്ലിക്‌ ഡൊമൈനില്‍ ലഭ്യമാക്കുന്നതില്‍ സ്തുത്യര്‍ഹസേവനമനുഷ്ടിക്കുന്ന http://www.malayalamebooks.org/-ല്‍ ലഭ്യമായ ഡൌണ്‍ലോഡ് ലിങ്കുകള്‍ താഴെ കൊടുക്കുന്നു.

1.     ആദിഭാഷ ശ്രീ ചട്ടമ്പിസ്വാമികള്‍

2.     ക്രിസ്തുമതനിരൂപണം ശ്രീ ചട്ടമ്പിസ്വാമികള്‍

3.     വേദാധികാരനിരൂപണം ശ്രീ ചട്ടമ്പിസ്വാമികള്‍

4.     നിജാനന്ദവിലാസം ശ്രീ ചട്ടമ്പിസ്വാമികള്‍

5.     ജീവകാരുണ്യ നിരൂപണം ശ്രീ ചട്ടമ്പിസ്വാമികള്‍

6.     ശ്രീചക്രപൂജാകല്പം ശ്രീ ചട്ടമ്പിസ്വാമികള്‍

7.     പ്രാചീന മലയാളം ശ്രീ ചട്ടമ്പിസ്വാമികള്‍

8.     പ്രാചീന മലയാളം ഭാഗം 2 ശ്രീ ചട്ടമ്പിസ്വാമികള്‍

9.     ദേവീ മാനസപൂജാ സ്തോത്രം ശ്രീ ചട്ടമ്പിസ്വാമികള്‍

10.   ചട്ടമ്പിസ്വാമികളുടെ ലഘുകൃതികള്‍ ശ്രീ ചട്ടമ്പിസ്വാമികള്‍

11.    അഥര്‍വ്വവേദം മലയാളം വി. ബാലകൃഷ്ണന്‍ & ആര്‍. ലീലാദേവി

12.   108 ഉപനിഷത്തുകള്‍ (അര്‍ത്ഥസഹിതം) വി. ബാലകൃഷ്ണന്‍ & ആര്‍. ലീലാദേവി

13.   ഹിന്ദു ഇയര്‍ ബുക്ക് ഡോ. ആര്‍. ലീലാദേവി

14.   ഗീതാപ്രവചനം വിനോബാ ഭാവേ മലയാളം പരിഭാഷ വി. ബാലകൃഷ്ണന്‍



17.   വിദുരനീതി അര്‍ത്ഥസഹിതം

18.   പഞ്ചതന്ത്രം മഹാകവി കുഞ്ചന്‍ നമ്പ്യാര്‍

19.   മുണ്ഡകോപനിഷത് അര്‍ത്ഥസഹിതം


21.   ശ്രീരാമോദന്തം അര്‍ത്ഥസഹിതം

22.  അഷ്ടാവക്രഗീതാ അര്‍ത്ഥസഹിതം

23.  യക്ഷപ്രശ്നം അര്‍ത്ഥസഹിതം

24.  നാരദ ഭക്തി സൂത്രം അര്‍ത്ഥസഹിതം

25.  സൗന്ദര്യലഹരി സ്തോത്രം അര്‍ത്ഥസഹിതം ശങ്കരാചാര്യര്‍

26.  ശിവാനന്ദലഹരീ സ്തോത്രം അര്‍ത്ഥസഹിതം ശങ്കരാചാര്യര്‍

27.  ശ്രീമദ് നാരായണീയം അര്‍ത്ഥസഹിതം

28.  ചാണക്യനീതി അര്‍ത്ഥസഹിതം

29.  ആത്മബോധം അര്‍ത്ഥസഹിതം


31.   ഭജഗോവിന്ദം അര്‍ത്ഥസഹിതം

32.  ഈശാവാസ്യ ഉപനിഷത് അര്‍ത്ഥസഹിതം


34.  ശ്രീമദ് ഭഗവദ് ഗീത അര്‍ത്ഥസഹിതം

35.  പാതഞ്ജലയോഗസൂത്രം അര്‍ത്ഥസഹിതം


37.  ഗുരുഗീത അര്‍ത്ഥസഹിതം


39.  ദേവീമാഹാത്മ്യം പദ്യപരിഭാഷ കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍


41.   കേരളോല്പത്തി തുഞ്ചത്തു രാമാനുജന്‍ എഴുത്തച്ഛന്‍

42.  ഷോഡശ സംസ്കാരങ്ങള്‍ സ്വാമി പരമേശ്വരാനന്ദ സരസ്വതി

43.  വൈരാഗ്യശതകം ഭര്‍തൃഹരി

44.  നീതിശതകം ഭര്‍തൃഹരി

45.  ഐതിഹ്യമാല ഭാഗം 1, ഭാഗം 2, ഭാഗം 3, ഭാഗം 4, ഭാഗം 5, ഭാഗം 6, ഭാഗം 7, ഭാഗം 8 കൊട്ടാരത്തില്‍ ശങ്കുണ്ണി

46.  ഹിന്ദുധര്‍മ്മ പരിചയം സ്വാമി പരമേശ്വരാനന്ദ സരസ്വതി

47.  ഭഗവദ്ഗീതയും ഇടമറുകും ശ്രീ ഹര്‍ഷവര്‍ദ്ധനന്‍

48.  ഈശ്വരകാരുണ്യം ശ്രീ പുരുഷോത്തമാനന്ദസ്വാമികളുടെ ആത്മകഥ

49.  പാതഞ്ജലയോഗസൂത്രം അര്‍ഥസഹിതം


ശ്രേയസ്സില്‍ ടൈപ്പ്സെറ്റ്ചെയ്തു എടുത്തതും, മറ്റു വെബ്സൈറ്റുകളില്‍ നിന്നും ബ്ലോഗ്ഗുകളില്‍ നിന്നും വ്യക്തികളില്‍ നിന്നും സമാഹരിച്ചതുമായ മലയാളം പി ഡി എഫ്‌ (PDF) ബുക്കുകളാണ് ഇവിടെ കൊടുത്തിരിക്കുന്നത്. നിങ്ങളുടെ അഭിരുചിക്കനുസരിച്ച് അവ ഡൗണ്‍ലോഡ്‌ ചെയ്തു വായിക്കുകയും, താല്‍പ്പര്യമുള്ള മറ്റുള്ളവരുമായി പങ്കു വയ്ക്കുകയും ചെയ്യും എന്നു കരുതട്ടെ.



 

വ്രതങ്ങള്‍ അനുഷ്ഠിക്കുക




വ്രതങ്ങള്‍ അനുഷ്ഠിക്കുക


ഹൈന്ദവജീവിതത്തില് വ്രതാനുഷ്ടാനങ്ങള്‍ക്ക് വളരെയേറെ പ്രാധാന്യം ആചാര്യന്മാര്‍ കല്പിച്ചിരിക്കുന്നു. മനസ്സിനെയും അതുവഴി വികാരങ്ങളെയും നിയന്ത്രിക്കുവാന്‍ വ്രതാനുഷ്ടാനങ്ങള്‍കൊണ്ടു സാധിക്കും. ആരോഗ്യപരിപാലനത്തില്‍ വ്രതാനുഷ്ടാനങ്ങള്‍ക്ക് പരമപ്രാധാന്യമാണുള്ളത്‌ എല്ലാ വ്രതാനുഷ്ടാനങ്ങള്‍ക്കും ഒരേ ഫലമല്ല. "ആണ്ടില്‍ രണ്ട്, മാസം രണ്ട്, ആഴ്ചയില്‍ രണ്ട്, ദിവസത്തില്‍ രണ്ട് ", എന്നൊരു ചൊല്ലുണ്ട്. അതിനര്‍ത്ഥം ആണ്ടില്‍ രണ്ട് ക്ഷൌരം, മാസം രണ്ട് ഏകാദശി, ആഴ്ചയില്‍ രണ്ട് തേച്ചുകുളി, ദിവസം രണ്ടു ശരീരശുദ്ധിവരുത്തല്‍ എന്നാണ്.

 

എല്ലാ ഹൈന്ദവാചാരങ്ങളും അനുഷ്ടാനങ്ങളും മറ്റു വിധികളും മനുഷ്യന്ടെ ആരോഗ്യത്തെയും ബുദ്ധിവികാസത്തെയും ഐശ്വര്യപൂര്‍ണമായ ജീവിതത്തെയും ലക്ഷ്യംവച്ച് പൌരാണികാചാര്യന്മാര്‍ നിര്‍ണയിചിട്ടുള്ളതാണ്.

 

ആണ്ടില്‍ ഒരിക്കല്‍മാത്രം അനുഷ്ടിക്കേണ്ട വ്രതം മുതല്‍ ആഴ്ചയില്‍ ഏഴു ദിവസവും അനുഷ്ടിക്കേണ്ട വ്രതങ്ങള്‍ വരെ അവര്‍ ഉപദേശിച്ചിട്ടുണ്ട്.

 

ശനിദോഷത്തിന് ശനീശ്വരപൂജ




ശനിദോഷത്തിന് ശനീശ്വരപൂജ

 

നൈഷ്ഠി ബ്രഹ്മചര്യത്തിന്റെ പ്രതീകമാണ് ശ്രീധര്‍മ്മശാസ്താവ്. അയ്യപ്പനും ധര്‍മ്മശാസ്താവും രണ്ടാണ്. മഹാവിഷ്ണുവിന്റെ മോഹിനിരൂപത്തെ കാമിച്ച് മഹേശ്വരനുണ്ടായ പുത്രനാണ് ധര്‍മ്മശാസ്താവ്. ധര്‍മ്മശാസ്താവിന്റെ അംശാവാതാരമാണ് ശ്രീഅയ്യപ്പന്‍. തീരാദുരിതങ്ങള്‍ക്കും ശനിദോഷശമനത്തിനുമായി കലിയുഗവരദനായ അയ്യപ്പനെ ശരണം പ്രാപിക്കാം... ഈ ഭൂമിയില്‍ പിറന്നുവീണ എല്ലാ മനുഷ്യരുടെ ജീവിതത്തിലും ശനിദോഷം കടന്നുവരും. ജനനസമയം അനുസരിച്ച് ശനിദോഷത്തിന്റെ ശക്തി കൂടിയും കുറഞ്ഞുമിരിക്കും. ചിലരുടെ ജീവിതത്തിലെ പ്രധാനസംഭവങ്ങളെല്ലാം നടക്കുന്നത് ഒരു പക്ഷെ ഈ കാലഘട്ടത്തിലായിരിക്കും. യൌവനത്തിലെ ശനിദശയ്ക്കയിരിക്കും കാഠിന്യം. ബാല്യത്തിലും വാര്‍ദ്ധ്യക്യത്തിലും വരുന്ന ശനിദശയ്ക്ക് ശക്തികുറവായിരിക്കും. എന്നാല്‍ ചില വ്യക്തികളെ ഈശ്വരാനുഗ്രഹം കുറവായ സന്ദര്‍ഭങ്ങളില്‍ ശനിദോഷം ശരിക്കും ബാധിക്കുകയും കഷ്ടപ്പെടുത്തുകയും ചെയ്യും. ഒരുവന്റെ പൂര്‍വ്വ ജന്മ പ്രാരാബ്ധങ്ങളെല്ലാം അവനവന്‍ അനുഭവിച്ചു തന്നെ തീര്‍ക്കണം. എന്നിരുന്നാലും നവഗ്രഹ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളില്‍ ശനീശ്വരപൂജ ചെയ്യുന്നതും അയ്യപ്പസ്വാമിക്ക് എള്ള്തിരി കത്തിക്കുന്നതും എള്ള്പായസം കഴിക്കുന്നതും അതിലുപരി അയ്യപ്പസ്വാമിക്ഷേത്രങ്ങളില്‍ ശനിയാഴ്ചകളില്‍ ദര്‍ശനം നടത്തുന്നതും ശനിദോഷശാന്തിക്ക് ഉത്തമമാണ്. ധര്‍മ്മശാസ്താവിന് മുമ്പില്‍ മുട്ടിയുടച്ച നാളികേരം മുറിയില്‍ എണ്ണയൊഴിച്ച് നീരാഞ്ജനം കത്തിക്കുന്നത് അത്യന്തം ശ്രേയസ്കരമാണ്.

 

" നീലാഞ്ജന സമാഭാസം - രവിപുത്രം യാമാഗ്രജം ച്ഛായ

മാര്‍ത്താണ്ഡസംഭൂതം തം നമാമി ശനൈശ്ചര്യം."

 

ശനിയാഴ്ച കാക്കയ്ക്ക് പച്ചരിയും എള്ളും കലര്‍ത്തി നനച്ച് കൊടുക്കാം. പാവപ്പെട്ടവര്‍ക്ക് ഒരു നേരത്തെ ആഹാരം കൊടുക്കുന്നതും കറുപ്പോ നീലയോ വസ്ത്രം ദാനം ചെയ്യുന്നതും നല്ലതാണ്.

 

എന്തിനാണ് ഭൂമി തൊട്ട് ശിരസ്സില്‍ വയ്ക്കുന്നത്?


രാവിലെ എണീക്കുന്നതിന് മുമ്പ് എന്തിനാണ് ഭൂമി തൊട്ട് ശിരസ്സില്‍ വയ്ക്കുന്നത്?


എണീറ്റുണര്‍ന്ന് കിടക്കയിലിരുന്ന് രണ്ടു കൈപ്പടങ്ങളും നിവര്‍ത്തി ധനത്തിനും വിദ്യയ്ക്കും ശക്തിക്കുമായി ലക്ഷ്മീദേവിയേയും സരസ്വതീദേവിയേയും പാര്‍വ്വതീദേവിയേയും പ്രാര്‍ഥിച്ചശേഷം കിടക്കയില്‍ നിന്നും പാദങ്ങള്‍ ഭൂമിയില്‍ വയ്ക്കുന്നതിനുമുമ്പ് ഭൂമാതാവിനെ തൊട്ട് ശിരസ്സില്‍ വച്ച് ക്ഷമാപണമന്ത്രം ചൊല്ലണമെന്ന് ആചാര്യന്മാര്‍ വിധിച്ചിട്ടുണ്ട്.

 

"സമുദ്രവസനേ ദേവീ

പര്‍വ്വതസ്തന മണ്ഡലേ

വിഷ്ണുപത്നീ നമസ്തുഭ്യം

പാദസ്പര്‍ശം ക്ഷമസ്വമേ"

 

ഇങ്ങനെ ചൊല്ലിയാണ് ഭൂമി തൊട്ട് ശിരസ്സില്‍ വയ്ക്കേണ്ടത്.

 

ചിലരെങ്കിലും ഈ വിശ്വാസത്തെ അന്ധവിശ്വാസമെന്ന് പരിഹസിച്ച് തള്ളാനാണ് താല്പര്യം കാണിക്കുന്നത്. എന്നാല്‍ ഇതിന്റെ മഹത്തായ ശാസ്ത്രീയവശം പരിശോധിക്കാവുന്നതാണ്.

 

ഒരു വ്യക്തി ഉറങ്ങികിടക്കുമ്പോള്‍ അയാളുടെ ശരീരത്തിനകത്ത് കുടികൊള്ളുന്ന ഉര്‍ജ്ജത്തെ സ്റ്റാറ്റിക് എനര്‍ജി അഥവാ പൊട്ടന്‍ഷ്യല്‍ എനര്‍ജി എന്നാണ് വിളിക്കുന്നത്. എന്നാല്‍ എഴുന്നേല്‍ക്കുന്ന സമയത്ത് അത് ഡൈനാമിക് അഥവാ കൈനറ്റിക് എനര്‍ജിയായി മാറുന്നു.

 

ഭൂമിയില്‍ തൊടുന്നതോടെ ശരീരത്തിലെ മലിനോര്‍ജ്ജം (സ്റ്റാറ്റിക്ക് എനര്‍ജി) വിസര്‍ജ്ജിച്ച് ശുദ്ധോര്‍ജ്ജം ശരീരത്തില്‍ നിറയ്ക്കേണ്ടതുണ്ട്.

 

ഉണര്‍ന്നെണീക്കുമ്പോള്‍ കാലാണ് ആദ്യം തറയില്‍ തോടുന്നതെങ്കില്‍ ഊര്‍ജ്ജം കീഴോട്ടൊഴുകി ശരീരബലം കുറയുന്നു. എന്നാല്‍ കയ്യാണാദ്യം തറയില്‍ തൊടുന്നതെങ്കില്‍ ഊര്‍ജ്ജമാകട്ടെ മുകളിലോട്ട് വ്യാപിച്ച് കൈയിലൂടെ പുറത്തു പോകുന്നതോടെ ശരീരബലം ഇരട്ടിക്കുന്നു (കൂടുന്നു).

 

ഇത്തരത്തിലുള്ള ഒരു വലിയ ശാസ്ത്രീയ രഹസ്യം ഒളിഞ്ഞു കിടക്കുന്നതുകൊണ്ടാണ് ഭാരതത്തിലെ ആചാര്യന്മാര്‍ രാവിലെ ഭൂമിയെ തൊട്ടു ശിരസ്സില്‍ വച്ചശേഷമേ എണീക്കാവു എന്ന് പിന്‍തലമുറയെ ഓര്‍മ്മിപ്പിച്ചിരുന്നത്.

 

വിഗ്രഹത്തിന്റെ ഫോട്ടോ എടുക്കരുത്




വിഗ്രഹത്തിന്റെ ഫോട്ടോ എടുക്കരുത്.

ശ്രീകോവിലിലുള്ള മൂലവിഗ്രഹം താന്ത്രികവിധി അനുസരിച്ച് പ്രാണപ്രതിഷ്ഠ നടത്തപ്പെട്ടതാണ്
. തന്മൂലം വിഗ്രഹത്തിന് പ്രാണശക്തിയുണ്ടെന്നാണ് വിശ്വാസം. വിഗ്രഹത്തില്‍നിന്ന് എടുക്കപ്പെട്ട ഛായയോ നിഴലോ ആണ് ഫോട്ടോയെന്ന് പറയാം. ആ നിലയ്ക്ക് അതിനും ചെറിയൊരംശം ശക്തിയുണ്ട്. അതുകൊണ്ട് ആഗമവിധി അനുസരിച്ച് ഫോട്ടോ എടുക്കുന്നത് ദോഷംതന്നെയാകുന്നു. എന്നാല്‍ വിഗ്രഹത്തിന്റെ ചിത്രം വരച്ചു വെയ്ക്കുന്നതിന്ന് വിരോധമില്ല. ശീവേലിവിഗ്രഹത്തിന്റെ ഫോട്ടോ എടുക്കുന്നതിന്ന് വിലക്ക് കല്പിച്ച് കാണുന്നില്ല. എന്നാല്‍കൊടിമരത്തിനും ശ്രീകോവിലിനും സമീപത്തുവെച്ച് ഫോട്ടോ എടുക്കരുതെന്ന് പറയപ്പെടുന്നു. അവിടെ അനേകം ദേവതാശക്തികളെ മന്ത്രപുരസ്സരം പ്രതിഷ്ഠിച്ചതുകൊണ്ടായിരിക്കും അങ്ങനെ പറയപ്പെടുന്നത്. അതുകൊണ്ടാണല്ലോ ധ്വജത്തെയും വന്ദിച്ച് തൊഴുത് ദേവനെ വന്ദിക്കുന്ന ആചാരം ഉണ്ടായിട്ടുള്ളത്.

ഷഷ്ഠിപൂര്‍ത്തിയുടെ പ്രാധാന്യം




ഷഷ്ഠിപൂര്‍ത്തിയുടെ പ്രാധാന്യം, ശതാഭിഷേകം


മനുഷ്യായുസ്സ് നൂറ്റിയിരുപതെന്ന് കണക്കാക്കിയിരുന്ന കാലത്ത് അറുപത് ഒരിടവേളയെ ഓര്‍മ്മിപ്പിക്കുന്നു. അറുപതു വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ജനനത്തെഓര്‍മ്മിക്കുന്നതുപോലെവരാനുള്ള മരണത്തെകുറിച്ച് ഓര്‍ക്കാനുള്ളഒരവസരവും.എന്നാല്‍ജനനസമയത്ത്സംഭവിച്ചതുപോലെതന്നെ ജ്യോതിര്‍ ഗൃഹനില ഉണ്ടാവുകയെന്ന സ്ഥിതിവിശേഷം കൂടിയുണ്ട്. മനസ്സിനെ ഏകാഗ്രതയിലും ആത്മാവിലും ഉറപ്പിച്ചുനിര്‍ത്തി ശിഷ്ടകാലം ജ്ഞാനലബ്ധിയുടെ മോക്ഷദായകമായി മുന്നോട്ടു പോകാനും കഴിയുന്നു.

 

അറുപതുപോലെ എഴുപതും എണ്‍പതും തൊണ്ണൂറുമൊക്കെ ചിലര്‍ക്ക് കിട്ടിയെന്നുവരാം. എണ്‍പത്തിനാലില്‍ ശതാഭിഷേകം ആചരിക്കുന്നു. നൂറ് ശരത് ഋതുക്കള്‍ കടന്നുപോകുന്ന അസുലഭ സന്ദര്‍ഭം. ഒരു മനുഷ്യന്‍ ആയിരം പൌര്‍ണ്ണമികള്‍ പൂര്‍ത്തിയാക്കുന്ന കാലം. എണ്‍പത്തിമൂന്നു വയസ്സ് തികഞ്ഞ് പിന്നെയും മൂന്നരമാസം കഴിയുമ്പോള്‍ ശതാഭിഷേകമായി.

 

ഷഷ്ഠിവ്രതം


ഷഷ്ഠിവ്രതം


സുബ്രഹ്മണ്യപ്രീതി,


, സന്താനങ്ങളുടെ ശ്രേയസ്സ്, സര്‍പ്പദോഷശാന്തി, ത്വക് രോഗശമനം, ഇഷ്ടമംഗല്യസിദ്ധി, ഉദ്ദിഷ്ടകാര്യസാദ്ധ്യം, കുജഗ്രഹശാന്തി തുടങ്ങിയ ഫലങ്ങളാണ് ഷഷ്ഠിവ്രതത്തിന് പറഞ്ഞിരിക്കുന്നത്.

 


സൂര്യോദയം

മുതല്‍ആറുനാഴികഷഷ്ഠിയുള്ള ദിവസമാണ്

വ്രതം അനുഷ്ഠിക്കേണ്ടത്


.പ്രഭാതസ്നാനശേഷം.സുബ്രഹ്മണ്യക്ഷേത്രദര്‍ശനവും നാമജപവുംസുബ്രഹ്മണ്യകഥാകഥനവും കഥാശ്രവണവുമായി കഴിയണം. ഒരു നേരം മാത്രം ഭക്ഷണം. ക്ഷേത്രത്തില്‍നിന്ന് നേദ്യം പ്രസാദമായി വാങ്ങി കഴിക്കുന്നത് വിശിഷ്ടം



 സുബ്രഹ്മണ്യപൂജ,പഞ്ചാമൃതം,പനിനീര്‍മുതലായവയാണ് വഴിപാടുകള്‍.


 

 വെളുത്ത  ഷഷ്ഠിയിലാണ് വ്രതം അനുഷ്ഠിക്കേണ്ടത്. കറുത്ത ഷഷ്ഠിയില്‍വ്രതമില്ല.


കന്നിയിലെഹലഷഷ്ഠി

(ബലരാമജയന്തി), വൃശ്ചികത്തിലെഷഷ്ഠി (സൂര്യഷഷ്ഠി),കുംഭത്തിലെശീതളാഷഷ്ഠി എന്നിവയ്ക്ക് വൈശിഷ്ട്യമേറും.