2018, ഫെബ്രുവരി 12, തിങ്കളാഴ്‌ച

12 ശിവ ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങള്‍


ഭാരതത്തില്സ്ഥിതിചെയ്യുന്ന 12 ശിവ ജ്യോതിര്ലിംഗ ക്ഷേത്രങ്ങള്
സോംനാഥ് ക്ഷേത്രം
——————————
ഗുജറാത്തിലെ സൗരാഷ്ട്രയിൽ സ്ഥിതി ചെയ്യുന്ന ഒരു പുരാതനക്ഷേത്രമാണ് സോംനാഥ് ക്ഷേത്രം.പത്താം നൂറ്റാണ്ടിൽ സോളങ്കി രാജാക്കന്മാരാലാണ് ഇത് നിർമ്മിക്കപ്പെട്ടത്. ദ്വാദശജ്യോതിർലിംഗങ്ങളിൽ മുഖ്യസ്ഥാനം ഇതിനുണ്ട്. രുദ്രമാല എന്ന സോളങ്കി വാസ്തു ശില്പകലാ രീതിയാണ് ക്ഷേത്രനിർമ്മാണത്തിന് അവലംബിച്ചിരിക്കുന്നത്.
മഹാകാലെശ്വര്ക്ഷേത്രം
————————————–
ഇന്ത്യയിലെ പ്രസിദ്ധമായ പന്ത്രണ്ട് ജ്യോതിര്ലിംഗങ്ങളില്ഒന്നാണ് മധ്യപ്രദേശിലെ ഉജ്ജൈനില്സ്ഥിതി ചെയ്യുന്ന മഹാകാല ക്ഷേത്ര൦. പണ്ടു കാലത്ത് ഉജ്ജൈനിലെ ജനങ്ങള്ദൂഷന്എന്ന രാക്ഷസനെ കൊണ്ട് പൊറുതിമുട്ടിയപ്പോള്അവര്ശിവനെ പ്രാര്ത്ഥിക്കുകയും ശിവ ഭഗവാന്ദൂഷനെ വധിക്കുകയും ചെയ്തുവെന്നാണ് വിശ്വാസം.
ശിവഭഗവാന്ദിവ്യമായ വെളിച്ചത്തിന്റെ രൂപത്തിലാണത്രേ ഭക്തര്ക്ക് ദര്ശനം നല്കിയത്. രാക്ഷസനെ വധിച്ച ഭഗവാന്ഭക്തരുടെ അഭീഷ്ട പ്രകാരം ജ്യോതിര്ലിംഗ രൂപത്തില്ഉജ്ജൈനില്കുടിയിരിക്കുകയും ചെയ്തു.
മല്ലികാർജ്ജുന ക്ഷേത്രം
————————————–
ആന്ധ്രാപ്രദേശിലെ ശ്രീശൈലത്തുള്ള മല്ലികാർജുനസ്വാമി ജ്യോതിർലിംഗക്ഷേത്രം.. ആന്ധ്രാപ്രദേശിലെ ഒരു സുപ്രധാന തീർത്ഥാടനകേന്ദ്രംകൂടിയാണ് ക്ഷേത്രം.
ഓംകാരേശ്വര ക്ഷേത്രം
————————————–
മധ്യപ്രദേശില്നര്മ്മദ നദീ തീരത്താണ് ശ്രീ ഓംകാരേശ്വര ക്ഷേത്രം. പുരാണത്തില്ഓംകാരേശ്വരനെ കുറിച്ചും മാമലേശ്വരനെ കുറിച്ചും സ്തുതിക്കുന്നുണ്ട്.
ക്ഷേത്രത്തില്പ്രവേശിക്കണമെങ്കില്രണ്ട് മുറിയിലുടെ കടന്നു പോകേണ്ടതുണ്ട്. ഓംകാരേശ്വരന്റെ ജ്യോതിര്ലിംഗം നിലത്തുറപ്പിച്ചിട്ടില്ല. എന്നാല്‍, അത് സ്വാഭവികമായി അവിടെ തന്നെ സ്ഥാപിക്കപ്പെട്ടതാണ്. ജ്യോതിര്ലിംഗം എപ്പോഴും വെള്ളത്തില്ചുറ്റപ്പെട്ടിരിക്കും
കേദാർനാഥ്
——————–
ഉത്തരഖണ്ഡ് സംസ്ഥാനത്തെ കേദാർനാഥിൽ ഹിമാലയൻ ഗഡ്വാൾ പർവതനിരകളിൽ സ്ഥിതി ചെയ്യുന്ന ഒരു ക്ഷേത്രമാണ് കേദാർനാഥ് ക്ഷേത്രം
കാശിയില്പോയി ഗംഗാസ്നാനം നടത്തി മരിക്കാന്കഴിഞ്ഞാല്മുക്തി ലഭിക്കും. എന്നാല്കേദാര്നാഥില്പോയി കേദാരേശ്വര ദര്ശനം നടത്തി പൂജിക്കുന്നതുകൊണ്ടുമാത്രം മനുഷ്യന്മുക്തനായിത്തീരുന്നതാണ്‌.” എന്നു സ്കാന്ദ പുരാണത്തില്ഒരു പ്രസ്താവമുണ്ട്‌….
ഭീമശങ്കർ ക്ഷേത്രം
—————————-
മഹാരാഷ്ട്രയിലെ സഹ്യാദ്രി കുന്നുകളിൽ സ്ഥിതിചെയ്യുന്ന ഒരു ജ്യോതിർലിംഗ ക്ഷേത്രമാണ് ഭീമശങ്കർ ക്ഷേത്രം . പൂനെയ്ക്കടുത്തുള്ള ഘേദിൽനിന്നും 50കി.മീ വടക്ക്പടിഞ്ഞാറാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കൃഷ്ണയുടെ പോഷകനദിയായ ഭീമാനദി ഉദ്ഭവിക്കുന്നതും ഇവിടെനിന്നാണ്. പ്രഭവസ്ഥാനത്തുനിന്നും തെക്കുകിഴക്കോട്ടൊഴുകി കർണാടകത്തിലെ റായ്ച്ചൂറിൽ വെച്ച് ഭീമാനദി കൃഷ്ണയുമായി കൂടിച്ചേരുന്നു.
കാശി വിശ്വനാഥക്ഷേത്രം
—————————————-
ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ശിവക്ഷേത്രമാണ് ഉത്തർപ്രദേശിലെ വാരണാസിയിൽ (കാശി/ബനാറസ്) സ്ഥിതി ചെയ്യുന്ന കാശി വിശ്വനാഥ ക്ഷേത്രം . ഗംഗയുടെ പടിഞ്ഞാറൻതീരത്ത് സ്ഥിതിചെയ്യുന്ന ക്ഷേത്രത്തിന് ദ്വാദശജ്യോതിർലിംഗങ്ങളിൽ പ്രമുഖസ്ഥാനമുണ്ട്. ശിവൻ ഇവിടെ വിശ്വനാഥൻ അഥവാ വിശ്വേശ്വരൻ എന്ന പേരിലാണ് അറിയപ്പെടുന്നത്. പ്രാചീനകാലം മുതൽക്കേ ക്ഷേത്രം ഹിന്ദുത്വവുമായും ശിവപുരാണങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു.
ത്രയംബകേശ്വർ ക്ഷേത്രം
—————————————
മഹാരാഷ്ട്രയിലെ നാസിക്കിൽ സ്ഥിതിചെയ്യുന്ന ഒരു ജ്യോതിർലിംഗ ക്ഷേത്രമാണ് ത്രയംബകേശ്വർ ..
ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും ദൈർഘ്യമേറിയ നദിയായ ഗോദാവരിയുടെ ഉദ്ഭവസ്ഥാനത്താണ് ശിവക്ഷേത്രം സ്ഥിതിചെയ്യുന്നത്.
വൈദ്യനാഥ ജ്യോതിർലിംഗം
————————————————

ജാര്‍ഖണ്ഡ് ദേവ് ഘറിലെ ഒരു പുരാതന ക്ഷേത്രമാണ് വൈദ്യനാഥ് ക്ഷേത്രം . പന്ത്രണ്ട് ജ്യോതിർലിംഗക്ഷേത്രങ്ങളിൽ ഒന്നായാണ് ഈ ക്ഷേത്രത്തെ കണക്കാക്കുന്നത്.ബാബാ ധാംബൈദ്യനാഥ് ധാം എന്നീ പേരുകളിലും ക്ഷേത്രം അറിയപ്പെടുന്നു. പ്രധാന ക്ഷേത്രത്തെ കൂടാതെ ആകെ 21 ക്ഷേത്രങ്ങൾ ചേർന്നതാണ് വൈദ്യനാഥ ക്ഷേത്രസമുച്ചയം.
ഹിന്ദു പുരാണമനുസരിച്ച് രാവണന്‍ ശിവനെ ആരാധിച്ചിരുന്നത് ഇവിടെവെച്ചാണ്. ഭഗവാന്‍ ശിവനോടുള്ള  ഭക്തിയാൽ തന്‍റെ  പത്തുതലകളും ഒന്നൊന്നായ് അറുത്ത് ശിവന് സമർപ്പിച്ചു എന്നാണ് വിശ്വാസം.
ഇതിൽ സംപ്രീതനായ ശിവൻ, ഭൂമിയിലെത്തി പത്ത് ശിരസ്സും നഷ്ടപ്പെട്ട രാവണനെ സുഖപ്പെടുത്തി എന്നാണ് വിശ്വാസം. മുറിവേറ്റ രാവണനെ സുഖപ്പെടുത്തിയതിനാൽ വൈദ്യന്മാരുടെ ദേവൻ എന്നർത്ഥത്തിൽ വൈദ്യനാഥൻ എന്ന് ഭഗവാൻ ശിവൻ അറിയപ്പെടുന്നു
നാഗേശ്വർ ജ്യോതിർലിംഗം
—————————————-
ഗുജറാത്തിലെ ജാംനഗര്എന്ന സ്ഥലത്താണ് നാഗേശ്വർ ജ്യോതിർലിംഗം കുടികൊള്ളുന്നത്ഭൂമിയിലെ ആദ്യത്തെ ജ്യോതിർലിംഗമാണ് നാഗേശ്വർ എന്നാണ് വിശ്വാസം.
രാമേശ്വരം
——————–
തമിഴ്നാട്ടിലെ രാമേശ്വരം ദ്വീപിനുള്ളിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ശിവക്ഷേത്രമാണ് രാമനാഥസ്വാമി ക്ഷേത്രം. ശ്രീരാമൻ ഇവിടെ വച്ച് രാമ-രാവണ യുദ്ധത്തിൽ താൻ അറിഞ്ഞോ അറിയാതെയോ ചെയ്തു പോയ പാപങ്ങളുടെ പരിഹാരത്തിനു വേണ്ടി ശിവനോട് പ്രാർത്ഥിച്ചു എന്നു വിശ്വസിക്കപ്പെടുന്നു. അതിനാൽ രാമേശ്വരം എന്ന പേരുവന്നു. ക്ഷേത്രം ഇന്ത്യയിലെ നാല് മഹത്തായ ഹൈന്ദവക്ഷേത്രങ്ങളിൽ (ചാര്ധാം) ഒന്നായി കണക്കാക്കുന്നു. കൂടാതെ ദ്വാദശ ജ്യോതിർലിംഗങ്ങളിൽ തെക്കേയറ്റത്തുള്ള ക്ഷേത്രവുമാണ് ഇത്.
ഗൃഷ്ണേശ്വര്ക്ഷേത്രം
————————————-
രാജസ്ഥാനിലെ വെരുള്എന്ന സ്ഥലത്താണ് ജ്യോതിര്ലിങ്കത്തിലെ 12-ആമത്തെയും അവസാനത്തെതുമായി കണക്കാക്കപ്പെടുന്ന ശിവക്ഷേത്രം സ്ഥിതിചെയ്യുന്നത്.


2018, ഫെബ്രുവരി 6, ചൊവ്വാഴ്ച

ജ്യോതിഷം / നിറപറ

ജ്യോതിഷം
നിറപറ:         മുഖ്യമായും ഈശ്വരപ്രീതിക്കുള്ള ഒരു വഴിപാടാണ് ഇത്. ക്ഷേത്രങ്ങളിലെ ചില പ്രത്യേക ചടങ്ങുകള്‍ക്ക് നിറപറ വയ്ക്കാറുണ്ട്. നിറപറക്ക് നെല്ലാണ് ...

2018, ജനുവരി 22, തിങ്കളാഴ്‌ച

Vishnu Sahasranamam Full

Shri Vighneshwar Suprabhatam With Lyrics - Early Morning Chant - Spiritual

Aigiri Nandini With Lyrics | Mahishasura Mardini | Rajalakshmee Sanjay |...

Sriman Narayaneeyam || Devotional Songs Jukebox|| Bombay Sisters ||

NJANAPPANA _ P Leela (ജ്ഞാനപ്പാന പി. ലീല) with malayalam sub-title.

2018, ജനുവരി 21, ഞായറാഴ്‌ച




ത്രിമൂര്ത്തികള്
~~~~~~~~~~~~~
മൂലപ്രകൃതിയില്നിന്ന്, ബ്രഹ്മസന്നിധാന വിശേഷത്താല് സത്ത്വം രജസ്സ്, തമസ്സ് ഇങ്ങനെ മൂന്നു വികൃതഗുണങ്ങള് ഉണ്ടായി.അവയില് സത്ത്വം ഉത്തമവും, രജസ്സ് മദ്ധ്യമവും, തമസ്സ് അധമവുമാകുന്നു.
സത്ത്വഗുണത്തിന്റെ നിറം വെളുപ്പും രജോഗുണത്തിന്റേത് ചുമപ്പും തമോഗുണത്തിന്റേതു കറുപ്പുമാണ്.
മൂന്നുഗുണങ്ങളും ഒന്നായിട്ട് ഒത്തിരുന്നാലും അവയില് ഏതെങ്കിലും ഒന്ന് അധികമായിരിക്കും. ഗുണങ്ങളെ മുമ്മൂന്ന് (ഒമ്പത്) ഭാഗങ്ങളായി വിഭജിക്കാം.
അവ, സത്ത്വത്തില് സത്ത്വം,
സത്ത്വത്തില് രജസ്സ്,
സത്ത്വത്തില് തമസ്സ്,
രജസ്സില് സത്ത്വം,
രജസ്സില് രജസ്സ്,
രജസ്സില് തമസ്സ്,
തമസ്സില് സത്ത്വം,
തമസ്സില് രജസ്സ്,
തമസ്സില് തമസ്സ് എന്നു വ്യവഹരിക്കപ്പെടുന്നു. സത്ത്വഗുണത്തിന്റെ സമഷ്ടിഭാവത്തെ മായയെന്നും രജോഗുണത്തിന്റെ സമഷ്ടിഭാവത്തെ അവിദ്യയെന്നും
തമോഗുണത്തിന്റെ സമഷ്ടിഭാവത്തെ താമസി എന്നും പറഞ്ഞു വരുന്നു.
അവയില് സത്ത്വത്തില് സത്ത്വം പ്രധാനമാകുമ്പോള് അതില് പ്രതിബിംബിച്ച ഈശ്വരന് ജഗത്തിനെ രക്ഷിക്കഹേതുവായിട്ട് വിഷ്ണുവെന്നും,
സത്ത്വത്തില്രജസ്സ് പ്രധാനമാകുമ്പോള് അതില് പ്രതിബിംബിച്ച ഈശ്വരന് ജഗത്തിനെ സൃഷ്ടിക്കഹേതുവാ
യിട്ട് ബ്രഹ്മാവെന്നും,
സത്ത്വത്തില് തമസ്സ് പ്രാധാനമാകുമ്പോള് അതില് പ്രതിബിംബിച്ച ഈശ്വരന് ജഗത്തിനെ സംഹരിക്കഹേതുവായിട്ട് രുദ്രനെന്നും പേരുകള് പറയപ്പെടുന്നു. ,
രജസ്സില് സത്ത്വത്തില് നിന്നു തത്ത്വജ്ഞാനികള്രജസ്സില് രജസ്സില് നിന്ന്കര്മ്മനി
ഷ്ഠന്മാര്,
രജസ്സില് തമസ്സില് നിന്ന് ആലസ്യം, നിദ്ര, മയക്കം, ഇവയോടുകൂടിയ മന്ദന്മാര് ഇങ്ങനെ മൂന്നു വക ജീവന്മാരും
തമസ്സില് സത്ത്വത്തില് നിന്ന് അന്തഃകരണങ്ങള്, ജ്ഞാനേന്ദ്രിയങ്ങള് ഇവയും,
തമസ്സില് രജസ്സില്നിന്ന് പ്രണാദിവായുക്കള്, കര്മ്മേന്ദ്രിയങ്ങള് ഇവയും,
തമസ്സില് തമസ്സില്നിന്ന് ആകാശാദിപഞ്ചമഹാഭ
ൂതങ്ങളും ഉണ്ടായി
കടപ്പാട്:- ശ്രീ ചട്ടമ്പിസ്വാമികൾ....

ഗണപതി




ഗണപതി 

ഗണാനാം ത്വാ ഗണപതിഹും
ഹവാമഹേ കവിം കവീനാം
ഉപമശ്രമശ്രമം

ജ്യേഷ്ടരാജം ബ്രഹ്മണാം
ബ്രഹ്മണസ്പത‌ആന ശൃണ്വന്നോ
ദിപി സീധസാദനം

ഓം ശ്രീ മഹാ ഗണപതയേ നമഃ 



സാധാരണയായി മഹാഗണപതിയെ വിഘ്നങ്ങളകറ്റുന്നവനായാണ് കണക്കാക്കുന്നത്.പൊതുവേ ഏതുകാര്യം തുടങ്ങുന്നതിനു മുന്‍പും ഗണേശ സ്മൃതി നല്ലതാണേന്നാണ് വിശ്വസിയ്ക്കുന്നത്. ബുദ്ധിയുടെയും സിദ്ധിയുടേയും ഇരിപ്പിടമായാണ് മഹാ ഗണപതിയെ കണക്കാക്കുന്നത്.

മനുഷ്യ ശരീരവും ആനയുടെ തലയും നാലു കയ്യുകളുമുള്ളതായാണ് ഗണപതിയെ വര്‍ണ്ണിച്ചിരിയ്ക്കുന്നത് ഒരു കൊമ്പ് ഒടിഞ്ഞതായി പറഞ്ഞിരിയ്ക്കുന്നു. രണ്ടു കൈകളില്‍ താമരയും മറ്റു രണ്ട് കൈകള്‍ അഭയമുദ്രയിലും വരദമുദ്രയിലും പിടിച്ചിരിക്കുന്നു.
പരമശിവന്റേയും പാര്‍വതിദേവിയുടേയും ആദ്യപുത്രനാണ് ഗണപതി. ശിവ ശക്തി സംഗമത്തിലൂടെ ആദ്യം പ്രണവവും പിന്നീട് തേജോരൂപിയായ സ്കന്ദനുമുണ്ടായെന്നാണ് കല്‍പ്പന. എലിയാണ് അദ്ദേഹത്തിന്റെ വാഹനം. ഗണേശന്‍, വിനായകന്‍, ബാലാജി,വിഘ്നേശ്വരന്‍ എന്നീ പേരുകളിലും ഗണപതി അറിയപ്പെടുന്നു. ശുഭകാര്യങ്ങളുടെ ഈശ്വരനായാണു ഗണപതി അറിയപ്പെടുന്നത്.

കുട്ടികളെ എഴുത്തിനിരുത്തുമ്പോള്‍

ഓം ഹരി ശ്രീ ഗണപതയേ നമഃ അവിഘ്നമസ്തു ശ്രീ ഗുരുഭ്യോ നമഃ
എന്നാണ് ഹൈന്ദവര്‍ എഴുതിയ്ക്കുന്നത്.

രൂപം
*
ആനയുടെ ശിരസ്സ് - ബുദ്ധിശക്തിയേയും നിത്യാനിത്യ വിവേകത്തിനേയും വളഞ്ഞ തുമ്പിക്കൈ പ്രണവാകാരത്തിനേയും കുറിയ്ക്കുന്നു
*
ഒറ്റക്കൊമ്പ് മാത്രമുള്ളത് അദ്വൈത ചിന്താ പദ്ധതിയെ സൂചിപ്പിയ്ക്കുന്നു.
*
സ്ഥൂല ശരീരം സ്ഥൂല പ്രപഞ്ചത്തിനെ ഉള്‍ക്കൊള്ളുന്നവനെന്ന് കാണിയ്ക്കുന്നു.
*
ഒരു കാലുയര്‍ത്തിയും ഒരു കാല് തറയ്ലുറപ്പിച്ചുമുള്ള നില്‍പ്പ് ലൗകിക ജീവിതത്തിലും അദ്ധ്യാത്മിക ജീവിതത്തിലുമുള്ള നിലനില്‍പ്പിനെ സൂചിപ്പിയ്ക്കുന്നു.
*
നാലു കയ്യുകള്‍ സൂക്ഷ്മ ശരീരത്തിന്റെ നാല് ഘടകങ്ങളാണ് മനസ്സ്, ബുദ്ധി, അഹംകാരം, ചിത്തം എന്നിവയാണവ.
*
കയ്യിലുള്ള മഴു ലൗകിക ജീവിതത്തില്‍ നിന്നും ആശകളില്‍ നിന്നുമുള്ള വിടുതലിനായുള്ള ആയുധമാണ്. മനസ്സിന്റെ തലത്തിലാണ് ആശകള്‍ ഉടലെടുക്കുക.
*
ചാട്ട ബുദ്ധിയുടെ ആയുധമാണ്. ശക്തിയായ വീശലില്‍ അത് വിഘ്നങ്ങളെ ഇല്ലാതെയാക്കി ബുദ്ധിയുടെ നേരായ ഒഴുക്കിനെ സഹായിയ്ക്കുന്നു.
*
സാധകന് അഭയം നല്‍കുന്നതാണ് മൂന്നാമത്തെ കയ്യ്..അത് സാധകനു നേരെ അനുഗ്രഹം ചൊരിയുന്നു.
*
പദ്മം ധ്യാനത്തിലെ ഒരു ഉയര്‍ന്ന അവസ്ഥയാണ്. മനുഷ്യന്റെ ഏറ്റവും ഉയര്‍ന്ന അവസ്ഥയായി സനാതന ദര്‍ശനം കണക്കാക്കുന്ന, അങ്ങേയറ്റത്തെ സമാധി അവസ്ഥയെ സൂചിപ്പിയ്ക്കുന്നതാണത്

ശിവനും പാര്‍വതിക്കും കാവല്‍ നിന്ന ഗണപതി ശിവനെ കാണാന്‍‌വന്ന പരശുരാമനെ തടഞ്ഞുനിര്‍ത്തിയെന്നും ഇതില്‍ ക്രുദ്ധനായ പരശുരാമന്‍ തന്റെ മഴുവെടുത്ത് ഗണപതിയുടെ ഒരു കൊമ്പ് അരിഞ്ഞുകളഞ്ഞുവെന്നും ഒരു കഥ പറയുന്നു. എന്നാല്‍ ആദി പരാശക്തിയായ ദേവി ഒരു കളിമണ്‍ പ്രതിമയുണ്ടാക്കി അതിനു ദിവ്യശക്തികൊണ്ടു ജീവന്‍ കൊടുത്തു. അവന്‍ ദേവിയുടെ സ്വന്തം ശരീരത്തിന്റെ പകര്‍പ്പു തന്നെയായിരുന്നു. ഈ പുത്രന്‍ അവന്റെ അമ്മയുടെ കാവല്‍ ഭടനായി ആജ്ഞകള്‍ അക്ഷരം പ്രതി അനുസരിച്ചു പോന്നു. ഒരിയ്കല്‍ കുളിക്കുന്ന സ്ഥലത്തിനു കാവലായി ബാലാജി നിര്‍ത്തി പാര്‍വതി ദേവി നീരാട്ടിനു പോയി. ഈ സമയത്തു ശിവന്‍ നന്ദിയെയും മറ്റു ഭൂതഗണങ്ങളെയും വിട്ടു പര്‍വതിയെ വിളിപ്പിയ്ക്കാന്‍ ശ്രമിച്ചു . ബാലാജി പക്ഷെ ആരെയും അനുവദിച്ചില്ല.ശിവന്‍ നേരിട്ടു വന്നെങ്കിലും ശിവനെയും ബാലനായ ഗണപതി കടത്തിവിട്ടില്ല. ഇതില്‍ ക്രുദ്ധനായ ശിവന്‍ ബാലാജിയുമായി ഘോരമായ യുദ്ധം ചെയ്യുകയും അവസാനം അവന്റെ തലവെട്ടിക്കളയുകയും ചെയ്തു. പാര്‍വതി കുളികഴിഞ്ഞു വരുമ്പോഴാണു സംഗതികള്‍ ശിവനു മനസ്സിലാവുന്നതു തന്നെ. യുദ്ധ ശേഷം ശിവനും തളര്‍ന്നു പോയിരുന്നു. എന്നാല്‍ ആദിപരാശക്തിയായ ദേവിയുടെ പുത്രദു:ഖത്താലുള്ള കോപഗ്നി ഇതിനുള്ളില്‍ ജ്വലിച്ചു തുടങ്ങിയിരുന്നു. ബ്രഹ്മാവും വിഷ്ണുവും മറ്റു ദേവകളും ചേര്‍ന്ന് ശിവന്റെ അഭിപ്രായപ്രകാരം തെക്കോട്ട്‌ നടക്കുകയും ആദ്യം കാണുന്ന ജീവിയുടെ തല വെട്ടി തലയില്ലാത്ത ബാലാജിയില്‍ ഉറപ്പിക്കുകയും ചെയ്തു എന്ന്‍‌ ഒരു ഐതിഹ്യ കഥ.

ശുഭ കാര്യങ്ങള്‍ക്കു മുമ്പ് ഗണപതിഹോമം നടത്തുക ഹൈന്ദവര്‍ക്കിടയില്‍ പതിവാണ്. വിഘ്ന നിവാരണം, ഗൃഹപ്രവേശം, കച്ചവട ആരംഭം, ദോഷ പരിഹാരം എന്നിവക്കെല്ലാം ഗണപതിഹോമം മുഖ്യ ഇനമായി നടത്തി വരുന്നു. ഉദ്ദിഷ്ടകാര്യങ്ങള്‍ക്കായി പ്രത്യേക തരത്തിലും ഗണപതി ഹോമം നടത്താം.

കുബേരന്റെ അഹങ്കാരവും ഗണപതിയുടെ വിശപ്പും ശമിച്ചതെങ്ങനെ?*




കുബേരന്റെ അഹങ്കാരവും ഗണപതിയുടെ വിശപ്പും ശമിച്ചതെങ്ങനെ?*
(ഒരു കഥ അതിൽ ഒര് തത്ത്വമുണ്ട് മനസിലാക്കാൻ )
അഹങ്കാരിയായിരുന്നു കുബേര മഹാരാജാവ്. മറ്റുള്ളവരെ പരിഹസിക്കുന്നതില്‍ അയാള്‍ ഒരു പിശുക്കും വരുത്തിയിരുന്നില്ല. എന്നു മാത്രമല്ല, കിട്ടുന്ന അവസരങ്ങളില്‍ മറ്റുള്ളവരെ തരംതാഴ്ത്തി സംസാരിക്കാനും പ്രവര്‍ത്തിക്കാനും സമര്‍ഥനുമായിരുന്നു.
ഒരിക്കല്‍ കുബേരന്‍ പരമശിവനെ കാണാന്‍ കൈലാസത്തിലെത്തി. ഒരു വലിയ പഴക്കുലയുമായിട്ടായിരുന്നു കുബേരന്‍ എത്തിയത്. പഴക്കുല കണ്ടതും ബാലനായ ഗണപതി ഓടിയെത്തി. എന്നിട്ട് അതുമായി അവിടെനിന്നും സ്ഥലംവിട്ടു.
അതുകണ്ട് കുബേരന്‍ പറഞ്ഞു.കഷ്ടം! ഈ ഗണപതി ഒരു കൊതിയനാണല്ലോ. എല്ലാവരുംകൂടി ഒരു ദിവസം എന്റെ കൊട്ടാരത്തിലേക്ക് വരൂ... ഞാന്‍ ഉഗ്രനൊരു സദ്യ തരാം. ഇവന്റെ വയറും നിറയ്ക്കാം... കുബേരന്റെ ക്ഷണം പരമശിവന്‍ സ്വീകരിച്ചു.
അടുത്തദിവസം പരമേശ്വരനും പാര്‍വതിയും മക്കളായ സുബ്രഹ്മണ്യനും ഗണപതിയും കൂടി കുബേരന്റെ കൊട്ടാരത്തിലെത്തി. കുബേരനും കുടുംബവും അവരെ സന്തോഷത്തോടെ സ്വീകരിച്ചു. വരൂ.. നമുക്ക് വല്ലതും കഴിച്ചശേഷം സംസാരിക്കാം.
കുബേരന്‍ അവരെ ഭക്ഷണത്തിന് ക്ഷണിച്ചു. ആദ്യം കുട്ടികള്‍ക്ക് കൊടുക്കൂ. അവര്‍ കഴിച്ചശേഷം ഞങ്ങള്‍ കഴിച്ചോളാം. പരമേശ്വരന്‍ പറഞ്ഞു. അങ്ങനെ ഗണപതിക്കും സുബ്രഹ്മണ്യനും കുബേരന്‍ നേരിട്ട് ഭക്ഷണം വിളമ്ബി. നിമിഷനേരംകൊണ്ട് ഗണപതി പാത്രങ്ങളെല്ലാം കാലിയാക്കി.
അതുകണ്ട് കുബേരന്‍ അത്ഭുതപ്പെട്ടു. ഹോ.. എന്തൊരു കൊതിയാണിവന്.. കുബേരന്‍ വീണ്ടും ഭക്ഷണവുമായെത്തി. അതെല്ലാം ഗണപതിക്കുതന്നെ നല്‍കി. അതും അവന്‍ ക്ഷണനേരംകൊണ്ട് തീര്‍ത്തു. വീണ്ടും വീണ്ടും പാത്രങ്ങളില്‍ വിഭവങ്ങള്‍ നിരന്നു. അപ്പോള്‍ത്തന്നെ അതെല്ലാം ഗണപതി തീര്‍ത്തുകൊണ്ടുമിരുന്നു.
അങ്ങനെ സദ്യയ്ക്കായി ഒരുക്കിയ ഭക്ഷണമെല്ലാം തീര്‍ന്നു. എന്നിട്ടും ഗണപതിയുടെ വിശപ്പടങ്ങിയില്ല. അതോടെ ഗണപതിയ്ക്കു ദേഷ്യമായി. അവിടെയുണ്ടായിരുന്ന പാത്രങ്ങള്‍ ഓരോന്നായി കക്ഷി അകത്താക്കാന്‍ തുടങ്ങി. വൈകാതെ പാത്രങ്ങളും തീര്‍ന്നു. പിന്നീട് എനിക്ക് വിശക്കുന്നേ..
എന്നുപറഞ്ഞ് കുബേരന്റെ പിന്നാലെ ഓടാന്‍ തുടങ്ങി. പേടിച്ചുപോയ കുബേരന്‍ പരശ്വേരന്റെ കാല്‍ക്കല്‍ വീണു. ഭഗവാനേ.. അടിയനോട് പൊറുക്കണം. എങ്ങനെയെങ്കിലും അടിയനെ രക്ഷിക്കണം.. ഉടന്‍ പാര്‍വതി ഒരു കുടത്തില്‍ കുറച്ചു പാലെടുത്ത് ഗണപതിക്കു നല്‍കി.

അതു കുടിച്ചതോടെ ഗണപതിയുടെ വിശപ്പു മാറി. ആ നിമിഷം കുബേരന്റെ സര്‍വഅഹങ്കാരവും അസ്തമിച്ചു. കുബേരനെ അനുഗ്രഹിച്ചശേഷം പരമേശ്വരനും കുടുംബവും മടങ്ങി.