2018, ഫെബ്രുവരി 12, തിങ്കളാഴ്‌ച

ഗുരുതി അഥവാ ശംഖു തീർത്ഥം



ഗുരുതി അഥവാ ശംഖു തീർത്ഥം -
(ശ്രീ അനിൽ വൈദിക്കിന്റെ വളരെ വിജ്ജാനപ്രദമായ ലേഖനം... വായിക്കാതെ വിട്ടുകളയരുത്....)
കക്കകൾ നീറ്റിയെടുക്കുന്ന ചുണ്ണാമ്പിനും ചുണ്ണാമ്പു കൊണ്ടു നിർമ്മിക്കുന്ന ഗുരുതിക്കും രക്തം ശുദ്ധികരിക്കാനുള്ള കഴിവുണ്ട്.
ശംഖുകൾ കടലിന്റെ അടിത്തട്ടിൽ വളരുന്നു അവിടം ഇവക്കു ജീവിക്കാൻ സാധിക്കുന്നു സംരക്ഷകനായി കടുത്ത പുറംതോടുള്ളത് കാരണം ജലത്തിന്റെ മർദ്ധം കൊണ്ട് ശരീരം തകരുന്നില്ല.
നമ്മുടെ പരിസരം ദുർഗന്ധം വമിച്ചാൽ കുമ്മായം വിതറി ശുദ്ധിയാക്കാം കുമ്മായമെന്നാൽ ഇത് പോലെയുള്ള കക്കകൾ നീറ്റിയെടുക്കുന്നതാണല്ലോ ?
ഇതു പോലെ കടലിനടിത്തട്ടും കക്കകളുടെ അവശിഷ്ട്ടം കൊണ്ട് നിറഞ്ഞിരിക്കുന്നു കടലിനടിത്തട്ടിൽ ഇവയുടെ പുറംതോട് കുമ്മായമായി തീരുന്നു അങ്ങിനെ അവിടം ശുദ്ധമാകുന്നു.
സൂര്യ കിരണങ്ങൾ ജലത്തെ ശുദ്ധമാക്കും. പക്ഷേ സുര്യ പ്രകാശ രശ്മികൾക്ക് വളരെ താഴെയുള്ള അടിത്തട്ടു വരെ ഇറങ്ങി ചെന്ന് ശുദ്ധികരണം നടത്താൻ സാദിക്കില്ല. കടൽ ജലം ശുദ്ധികരിക്കാനും ഒരു മാർഗ്ഗം പ്രകൃതീദേവി സീകരിച്ചു. അങ്ങിനെ പ്രകൃതി സീകരിച്ച വിദ്യയാണ് കക്കകൾ. കിണർ ജലം നിശ്ചലമായി കിടന്നാൽ മലിനമാകുന്നു. ബക്കറ്റു ഉപയോഗിച്ചു വെള്ളം കോരിയെടുത്താൽ പായലു കെട്ടി ദുഷിക്കില്ല. ജലം ഇളകി കൊണ്ടിരിക്കണം. എങ്കിലേ അമൃത് രസമുള്ള ജലം ലഭിക്കൂ. മത്സ്യങ്ങൾ വാലാട്ടി നീന്തുന്നതു വഴി ജലം ശുദ്ദമാകുന്നു. സൂര്യരശ്മികൾ കടലിനു മീതെയുള്ള ജലത്തിനെ ചൂട് കൊടുത്ത് മലിനമുക്തം ആക്കുമ്പോൾ ചൂട് അധിക മാകാതിരിക്കാൻ കടൽത്തിരകൾ തണുത്ത ജലത്തെ മുകളിലെത്തിക്കുന്നു. അങ്ങിനെ സൂര്യതാപമേറ്റ് ജലജീവികൾ മരിക്കാതിരിക്കാനും പ്രകൃതി ചില താളത്തിൽ നൃത്തം ചെയ്യുന്നു.
പക്ഷേ ആഴത്തിലുള്ള കടലിനടിത്തട്ടു ശുദ്ധമാക്കാൻ സൂര്യരശ്മികൾക്കു സാധിക്കുന്നില്ല . സൂര്യ താപം അവിടം വരെ എത്തുന്നില്ല. അതിനു വേണ്ടി ഇശ്വരൻ കുമ്മായം വഹിക്കുന്ന ജീവികളെ അടിത്തട്ടിൽ വളർത്തി. മർദ്ദം ഏറ്റു പൊട്ടാതിരിക്കാൻ അവയ്ക്കു ശക്തമായ പുറം തോടും നല്കി. പുറം തോടുകൾ കടുത്ത അസ്ഥികളെന്നു തന്നെ പറയാം. കഠിന ബലമുള്ള അസ്ഥികളുള്ളതു കൊണ്ട് മാത്രമാണ് ശംഖ് കടലിന്റെ അടിത്തട്ടിൽ കഴിയുന്നത്. അവിടെയെത്തുന്ന അഴുക്കുകൾ അവ ഭക്ഷണമാക്കുന്നു. അസ്ഥികൾ കക്കകളുടെ മരണ ശേഷം കടൽത്തട്ടിൽ തന്നെ കിടക്കും. ജലം മലിനം ആകാതിരിക്കാൻ ഒടേതമ്പുരാൻ കാട്ടികുട്ടിയ വിദ്യകളാണിവ.
പണ്ടൊക്കെ വീടിനു വെള്ള പൂശണം എന്നേ പഴമക്കാർ പറയുമായിരുന്നുള്ളൂ വെള്ള പൂശലിനു കുമ്മായം ആണുപയോഗിച്ചിരുന്നത്. വീടിനകം ശുദ്ധമാകാൻ പഴമക്കാർ കണ്ടു പിടിച്ച സൂത്രങ്ങൾ ഇന്നും നശിക്കാത്ത ശാസ്ത്രങ്ങൾ തന്നെ. കുമ്മായം പൂശുന്ന ഭിത്തിയിൽ കൃമി കീടങ്ങൾ പെറ്റ് പെരുകുന്നില്ല. പല്ലിയും പാറ്റയും വരെ വീട്ടിൽ കുറയുന്നു .
എന്നു വെച്ചാൽ ജലം ശുദ്ധീകരിക്കാൻ ശംഖിനു കഴിവുണ്ട്. അതു പോലെ വിഷം കുറക്കാനും ചുണ്ണാമ്പ് നൂറിന് കഴിവുണ്ട്. അത് സർപ്പക്കാവിൽ തളിക്കാറുണ്ട്.
നൂറും പാലും ചടങ്ങ് ഭൂമിയിലെ വിഷം കുറക്കാനുള്ള പൂജയാണ്. പൂജയെ നൂറും പാലും കൊടുക്കൽ എന്ന് പറയുന്നു. കാവിന്റെ പരിസരം മലിനമാകാതിരിക്കാൻ കുമ്മായം കലക്കി ഒഴിക്കാം. ഭക്തിയുടെ ഭാഷയിൽ നൂറുംപാലും തളിക്കൽ എന്ന് പറയാം.
നമ്മുടെ വാട്ടർ അതോറിറ്റിയുടെ ക്ലോറിന് എന്ന വെളുത്ത പൊടിയിൽ 80%ശതമാനം കുമ്മായമാണ്.
അപ്പോൾമറ്റൊന്ന് നമ്മുടെ സിരയിൽ ഓടുന്ന രക്തത്തില് 80% വെള്ളമാണ്. അതും ശങ്കുകൊണ്ട് ശുദ്ധ്മാക്കാം അതാണല്ലോ അമ്പലത്തിൽ നിന്നും ശംഖു തീർത്ഥം തരുന്നത്.
മൂന്നും കൂട്ടി മുറുക്കി തുപ്പിയ ഒരുത്തനും കാൻസർ വന്നിട്ടില്ല. പഴമക്കാരുടെ പല്ലുകളും മരണം വരെ നില നില്ക്കുന്നു. നാം കാണാത്ത ചുണ്ണാമ്പിന്റെ മഹത്തരങ്ങൾ.
പണ്ട് നമ്മുടെ അമ്പലങ്ങളിൽ ശംഖുകളിൽ ജലം നിറച്ചു അൽപ്പം കൈ കുടന്നയിൽ ഒഴിച്ച് തരുമായിരുന്നു/ എന്തുകൊണ്ടോ ഇന്നത് സ്റ്റീൽ പാത്രത്തിലായി എന്നു മാത്രം.
പലരും വാസ്തവം അറിയാതെ ഷേക്ത്രങ്ങളിലെ ശംഖുകളെടുത്തു മാറ്റി. ശംഖു തീർത്ഥം ഔഷധമാണെന്ന് നമ്മളറിയണം. ഭക്തർക്ക് തീർത്ഥം കൊടുക്കാനുള്ള പാത്രങ്ങൾ ഇല്ലാത്തത് കൊണ്ടല്ല ശംഖു ഉപയോഗിച്ചത്. ഒട്ടു മിക്ക ഷേക്ത്രങ്ങളിലും പൂജാ പാത്രങ്ങൾ പ്രക്രുതിയോടിണങ്ങുന്നവ ആയിരിക്കും . മറിച്ചു വാങ്ങുവാൻ പണമില്ലാത്തതു കൊണ്ടോ ദാരിദ്രം കാരണമോ അല്ല ഇവ അമ്പലങ്ങളിൽ വന്നു ചേർന്നത്.
അല്പം ജലം കൊടുക്കാനുള്ള പാത്രം പോലും വാങ്ങാനില്ലാത്തത്ര ദാരിദ്രം അമ്പലങ്ങൾക്കു വന്നു അതു കൊണ്ടാണ് ശംഖുകൾ പണ്ട് സീകരിച്ചത് എന്നും ചില ഭക്തർക്കു തോന്നി. അതൊക്കെ വിശ്വസിച്ചു നാലു പുത്തൻ കയ്യിലുള്ള ഭക്തശിരോമണികളുടെ മനസ്സലിഞ്ഞു. അവർ സ്വർണ്ണം കൊണ്ടുള്ള ശംഖ് നിർമ്മിച്ച് ഷേക്ത്രത്തിന് സംഭാവന നല്കി.
സ്വർണ്ണ ശംഖിനു അമ്പലത്തിൽ പുലവാലായ്മ വന്നു. കാരണം കപട ഭക്തന്റെ കണ്ണ് ശംഖിൽ പതിഞ്ഞു. കള്ളനെ പേടിച്ച് അത്തരം ശംഖുകൾക്കു പിന്നീട് നിലവറക്കുള്ളിലെ ജയിലിൽ സ്ഥാനം കിട്ടി. പകരം സ്റ്റീല് പാത്രം ശംഖിന്റെ സ്ഥാനം ഏറ്റെടുത്തു.
മുന്പെല്ലാം അമ്പലങ്ങളിൽ കണ്ടിരുന്ന പല നല്ല കാഴ്ചച്ചകളും നിലച്ചു. അഥർവ്വം പഠിച്ചാൽ കുറെ സത്യങ്ങൾ മനസ്സിലാക്കാം. ഗുരുതിയിൽ ചക്കര ചേർക്കാറുണ്ട്. ഇന്ന് ചക്കരക്ക് പകരം അമ്പലങ്ങളിൽ പഞ്ചസാരയാണ് ഗുരുതിയിൽ കൊടുക്കുന്നത്. പഞ്ചസാര കൊടുക്കുന്നതിൽ തെറ്റില്ല.
എന്താണ് പഞ്ചസാര ?
ലന്തപ്പഴം / ഇരിപ്പക്കാതൽ / ഇരട്ടി മധുരം/ ഈന്തപ്പഴം/ തളി മാതളം/ എന്നീ അഞ്ചു പഴങ്ങളുടെ സത്ത് നീറ്റിയെടുക്കുന്നതിനെയാണ് പഞ്ചസാര എന്ന് വിളിക്കുന്നത്. ഇതാണ് ഗുരുതിയിൽ ചേർക്കേണ്ടത്. പകരം ശർക്കര ചേർക്കാം; മറ്റൊന്നും ഉപയോഗിക്കാതെ ഇരിക്കുന്നതാണ് നല്ലത്. എല്ല് പൊടി കൊണ്ട് ശുദ്ധമാക്കുന്ന പഞ്ചസാര ശുദ്ധമല്ല .വേദ പഠനം നിലച്ചു. പകരം തന്ത്രം മാത്രം പഠിപ്പിക്കുന്നു വൈദിക ശാസ്ത്രം കൂടി അമ്പലത്തിൽ പഠിപ്പിച്ചാൽ എന്തെങ്കിലും കുഴപ്പമുണ്ടാകുമോ?.
ശംഖിലെ ജലത്തിന് രക്ത ശുദ്ധിവരുത്താൻ കഴിവുണ്ട് നിങ്ങൾ തിങ്കളാഴ്ച ദിവസം ശംഖിൽ ഒരു മണിക്കൂർ നേരം ജലം സൂക്ഷിക്കുക. അതു കുടിക്കുക; മൺകലത്തിൽ ശംഖുകൽ ഇട്ടു വെക്കുക; ആവശ്യത്തിനു കോരി കുടിക്കുക; ബ്ലെഡ് കാൻസർ ഉള്ളവർക്കും സോറിയാസിസ് വന്നവർക്കും എന്നും കൊടുക്കുക, ഇതു കൊടുത്താൽ ഗുണം ഉണ്ടാകും. കൂടെ അൽപ്പം ചുണ്ണാബും ശർക്കരയും സമം എടുത്തു കലക്കിയാൽ ചോരയുടെ നിറമാകും അതിൽ അൽപ്പം മഞ്ഞൾപ്പൊടി ചേർക്കുക (ഗുരുതി എന്നാണ് മരുന്നിന്റെ പേര് )
ഇതും രോഗികൾക്കു (അല്ലാത്തവർക്കും ) കൊടുക്കുക ഫലം ഉറപ്പ്.
ആർത്തവം നിലക്കുന്ന അവസ്ഥയിൽ സ്ത്രീകൾക്ക് അസ്ഥി വേദനയും ഒടിയലും ഉണ്ടാകുന്നു. നമ്മുടെ എല്ലുകൾ കുമ്മായം (കാത്സ്യമാണ്) ആണെന്ന് നിങ്ങളും അറിയുക. രോഗത്തിന് ഗുരുതി ഉണ്ടാക്കി കഴിക്കുനത് വളരെ നല്ലതാണ്.
ഗുരുതി അമ്പലങ്ങളിൽ കൊടുക്കട്ടെ അങ്ങിനെ കുറെ രോഗങ്ങൾക്ക് ശമനം ഉണ്ടാകട്ടെ. പ്രായ മാകുന്ന അവസ്ഥയിൽ ജീവൻ നിലനിർത്താൻ ശരീരം എല്ലുകളിൽ നിന്നും കാത്സ്യമെടുക്കുന്നു അവസ്ഥയുടെ ദോഷമാണ് മുട്ട് വേദനയായ എല്ലുതേയാൽ എന്ന രോഗം ഇതിനും രക്ത ശുദ്ധിക്കും ഗുരുതി ചികിത്സ ആണ് ഉത്തമം.
ശംഖിലും കക്കകളിലും ഒരേ വസ്തുക്കൾ അല്ല രണ്ടും തമ്മിൽ അകൽച്ചയുണ്ട്. കറുത്ത തോടുള്ള ഒരിനവും ഔഷധമായി പരിഗെണിക്കില്ല. കവിടികളിൽ ''കക്ക'' കായൽ പ്രദേശത്തും കവിടികൾ ആഴമില്ലാത്ത കടലിലും കണ്ടേക്കാം. എന്നാൽ വരകളോ കുറികളോ ഇല്ലാത്ത വെളുത്ത ശംഖുകൾ ആണ് ഔഷധമായി എടുക്കുന്നത്.
ശംഖുകൾ നീറ്റി അതുകൊണ്ടുള്ള ഗുരുതിയാണ് ഏറെ ഫലം ചെയ്യുന്നത്.
പ്രകൃതിയുടെ എല്ലാ ഫലത്തിലും കാത്സ്യം എന്ന കുമ്മായം ഉണ്ട്. പക്ഷികൾ മായം കലരാത്തവ ഭക്ഷിക്കുന്നു. അവയുടെ കാഷ്ട്ടത്തിലും വെളുത്ത കുമ്മായം കാണുന്നു. ദഹനത്തിനും വിസർജ്ജനത്തിനും ചുണ്ണാമ്പ് വേണം. അത്താഴം കഴിച്ച് മുറുക്കിതുപ്പിയ പഴയ തലമുറയുടെ ശാസ്ത്രം ആരറിയുന്നു.
കുട്ടത്തിൽ തന്നെ അപുർവ്വമായ വലം പിരിശംഖുകൾ ഇവയിൽ ചില വിശിഷ്ട്ട ഗുണങ്ങളുണ്ട്. ഭക്തി പ്രസ്ഥാനങ്ങളായ ചില പരസ്യകമ്പനികൾ പറയുന്ന ദിവ്യ ശക്തിയൊന്നും വലം പിരി ശംഖിനില്ല. രീതിയിൽ ആരും അത് വാങ്ങരുത്.
പണ്ടൊക്കെ വേനൽക്കാലത്ത് കുളം വറ്റിച്ചു പുതു വെള്ളത്തിനു രൂപം കൊടുക്കും. പിറ്റേ ദിവസം അടക്ക മരത്തിന്റെ ഓലതുഞ്ചും അല്പ്പം കുമ്മായവും കുളത്തിൽ വിതറും. ജലം ശുദ്ധീകരിക്കാൻ ഇലകൾക്കും ഇതിന്റെ പൂംങ്കുലക്കും കഴിവുണ്ട്.
( പോസ്റ്റ് സോറിയാസിസ് രോഗികൾക്കും വന്ധ്യത പ്രശ്നമുള്ളവർക്കും വേണ്ടി എഴുതുന്നതാണ്. രക്തം ദുഷിക്കുന്ന അവസ്ഥയാണ് സോറിയാസിസ്. അതു പോലെ തന്നെയാണ് വന്ധ്യതയും. വെക്തമായി വിവരിചില്ലെങ്കിൽ പലർക്കും മനസിലാകില്ല

അറുപത്തിനാല് തന്ത്രങ്ങൾ


അറുപത്തിനാല് തന്ത്രങ്ങൾ
64 തന്ത്രങ്ങളെകുറിച് പറയാമോ എന്ന് ചോദിച്ചു ഒരു പോസ്റ്റ് കുറച്ചു നാളുകൾക്കു മുൻപ് കണ്ടിരുന്നു. അപ്പോഴാണ് ഈ താന്ത്രിക പദ്ധതികളെ കുറിച്ചു ഒന്നു എഴുതിയാലോ എന്നു മനസ്സിൽ തോന്നിയത് മന്ത്രപ്രയോഗങ്ങളുടെ അനന്തമായ സാധ്യതകൾ ഈ 64 താന്ത്രികഗ്രൻഥങ്ങളിൽ വിവരിച്ചിരിക്കുന്നു. തറവാട്ടിൽ പഴയ മാന്ത്രിക ഗ്രൻഥങ്ങളിലും മറ്റു മാന്ത്രികപാരമ്പര്യമുള്ള തറവാട്ടുകളിലെ താളിയോലഗ്രൻഥങ്ങളിലും ഈ താന്ത്രികപദ്ധതികളിലെ പ്രയോഗവിധികളുടെ കോമ്പിനേഷൻസ് ഒരുപാട് കണ്ടിട്ടുണ്ട്. ഇതൊക്കെ സത്യമോ മിഥ്യയോ എന്നത് അവരവരുടെ യുക്തിഅനുസരിച് തീരുമാനിക്കേണ്ട വിഷയം ആണ്.
64 തന്ത്രങ്ങൾ
1)    മഹാമായാശംബരം - ഈ പ്രപഞ്ചത്തിൽ മറ്റൊരു മായാപ്രപഞ്ചം നിർമിക്കുന്ന തന്ത്രം, പാഞ്ചേന്ദ്രീയങ്ങളെ പദാർത്ഥരൂപത്തെ മറച്ചു മറ്റൊന്നായി കാണിക്കുന്ന വിദ്യ. മാമ്പഴം പാമ്പാക്കുക, കല്ല് സ്വർണമാക്കുക പോലത്തെ തന്ത്രങ്ങൾ
2) യോഗിനീജാലശംബരം - മായകൊണ്ടു പുതിയതായി പലതും കാണിച്ചുകൊടുക്കുന്ന കൺകെട്ട് വിദ്യ. യോഗിനിസമൂഹമായി ബന്ധപ്പെട്ട് ആണ് വിദ്യകൾ അധികവും. (ശ്മശാനത്തിൽ ചെയ്യണ്ട കർമ്മവിധികൾ ആണ് അധികവും)
3) തത്വശംബരം - ഭൂമി തുടങ്ങി പഞ്ചഭൂതങ്ങ(പഞ്ചതത്വങ്ങൾ)ളുടെ ശംബരം, മഹേന്ദ്രജാലവിദ്യ വിവരിക്കുന്നത് ഈ തന്ത്രത്തിൽ ആണ്
4) മുതൽ 11) വരെയുള്ള തന്ത്രങ്ങൾ
ഭൈരവാഷ്ടകം എന്ന കൃതിയിലാണ് ഉള്ളത്., കങ്കാളഭൈരവൻ, കാലഭൈരവൻ, കാലാഗ്നിഭൈരവൻ, സിദ്ധാഭൈരവൻ, വടുകഭൈരവൻ യോഗിനിഭൈരവൻ, മഹാഭൈരവൻ, ശക്തിഭൈരവൻ തുടങ്ങി എട്ടു ഭൈരവന്മാരുടെ ഉപാസനാതത്വവും പ്രയോഗവിധികളും ഇതിൽ പറയുന്നു. നിധിദർശനം, മായാജാലപ്രയോഗങ്ങൾ, ഒരുപാട് പ്രയോഗവിധികൾ ഇതിൽ പറയുന്നു
12) മുതൽ 19) വരെയുള്ള തന്ത്രങ്ങൾ ഉൾപ്പെട്ട ബഹുരൂപാഷ്ടക തന്ത്ര.ബ്രാഹ്മി, മഹേശ്വരി, കൗമാര, വൈഷ്‌ണവി, വാരാഹി, മഹേന്ദ്രി, ചാമുണ്ഡ, ശിവദൂതി എന്നീ എട്ടു ദേവതകളുടെ താന്ത്രികപദ്ധതികൾ ആണ് ഇതിൽ വിവരിക്കുന്നത്
20) മുതൽ 27) വരെയുള്ള തന്ത്രങ്ങൾ ഉൾപ്പെട്ടതാണ്. യമള യമളാഷ്ടകം എന്ന കാമസിദ്ധയോഗിനിയുടെ മന്ത്രതന്ത്രപ്രയോഗങ്ങൾ ആണ് ഇതിൽ വിവരിക്കുന്നത്. വശ്യം, ആകർഷണം എന്നിവയിൽ ഒരുപാട് പ്രയോഗവിധികൾ പറയുന്നു
28) ചന്ദ്രജ്ഞാനം - ഒരുപാട് ദുർമന്ത്രപ്രയോഗ വിധികൾ ഇതിൽ പറഞ്ഞിരിക്കുന്നു
29) മാലിനീവിദ്യതന്ത്ര - സമുദ്രത്തിനു അടിയിലുള്ള നിധികൾ എങ്ങനെ കണ്ടെത്താം, സമുദ്രത്തിനടിയിൽ ചെന്ന് അത് സ്വന്തമാക്കണ്ട രീതി അങ്ങനെ ഒരുപാട് കാര്യങ്ങളെ കുറിച് പറയുന്ന ഗ്രൻഥമാണ് ഇത്
30) മഹാസമോഹനം - ഉണർന്നിരിക്കുന്നവരെ മയക്കത്തിലാക്കുന്ന തന്ത്രം, ഒരാളെ തൊട്ടു ലക്ഷകണക്കിന് ആളുകളെ മയക്കാൻ ഉള്ള തന്ത്രവിദ്യകൾ ഇതിൽ പറഞ്ഞിരിക്കുന്നു.
31) വാമജൂഷ്ടം - വാമമാർഗത്തിൽ ഉള്ള പൂജകൾ, അതിന്റെ വിധികൾ ഒക്കെ പറഞ്ഞിരിക്കുന്നു
32) മഹാദേവം - യോനീപൂജ സംബന്ധമായ കാര്യങ്ങൾ ഇതിൽ പറഞ്ഞിരിക്കുന്നു
33) മുതൽ 35) വരെ വാതുലോത്തമം, വാതുലം, കാമികം. ആകർഷണം തൊട്ടു ലിംഗപ്രതിഷ്‌ട്ട വരെ ഒരുപാട് കാര്യങ്ങൾ വിവരിക്കുന്നു
36) ഹൃദ്ഭേദതന്ത്രം - സഹസ്രസാരപ്രവേശം, പരകായപ്രവേശം തുടങ്ങിയവയുടെ പ്രയോഗവിധികൾ
37) തന്ത്രഭേദം 38) ഗുഹ്യതന്ത്രം
39) കലാവാദം -കലകൾ, ചപ്രകലകൾ എന്നിവയെ പ്രതിപാദിക്കുന്നു. നീചമായ ഒരുപാട് പ്രയോഗവിധികളും ഉൾപെടും. വാത്സ്യായന തന്ത്രം ഇതിൽ പെടുന്നതാണ്
40) കലാസാരം -
41) കുണ്ഡിതാമൃതം - ഘുടികാ സിദ്ധിയെ വിവരിക്കുന്നു,
42) മതോത്തരം - രസം (മെർക്കുറി) ഉപയോഗിച്ച് മന്ത്രവാദത്തിലെ പല രഹസ്യകൂട്ടുകളും ഉണ്ടാക്കുന്ന വിധി
43) വീണാഖ്യതന്ത്ര - വീണ എന്ന് പേരായ യോഗിനിയുടെ സിദ്ധി കിട്ടാൻ വേണ്ടിയുള്ള കാര്യങ്ങളും പ്രയോഗവിധികളും
44) ത്രോതലതന്ത്ര - നിധികാണാൻ ഉപയോഗിക്കുന്ന അഞ്ജനം, നിമിഷനേരംകൊണ്ട് നിരവധി യോജന സഞ്ചരിക്കുവാൻ സാധിക്കുന്ന പാദുകങ്ങൾ തുടങ്ങിയ കാര്യങ്ങളെ വിവരിക്കുന്നു
45) ത്രോതലോത്തരം - 64,000 യക്ഷികളുടെ ദർശനസിദ്ധിക്കുള്ളത്
46) പഞ്ചാമൃതം - പിണ്ടാണ്ഡ സംബന്ധികളായ പഞ്ചഭൂതങ്ങൾക്കു നാശം സംഭവിക്കാതിരിക്കുവാൻ ഉള്ള കാര്യങ്ങൾ വിവരിക്കുന്നു (ആത്മാവിനെ പിണ്ടാണ്ഡത്തിന്റെ സ്വഭാവവിശേഷത്തോട് കൂടി സൂക്ഷിക്കുന്ന തന്ത്രങ്ങൾ ഇതിൽ ഉണ്ട് ഇതിന്റെ വകബേധം ആവാം എസ്രയിലെ ഡിബുക്ക്)
47) മുതൽ 53) വരെ ഇതിന്റെ രൂപഭേദങ്ങൾ ആണ് (47) രൂപഭേദ,
48) ബുദ്ധോഡമര, 49) കുലസാര,
50
) കുലോഡിഷ, 51) കുലചൂഢാമണി,, 52) സർവജ്ഞാനോത്തര,
53)
മഹാകാളിമത)
54) അരുണേശ, 55) മോഡിനിശ
56) വികുന്തേശ്വര - ദിഗംബര സിദ്ധാന്ത തന്ത്രങ്ങൾ
57) പൂർവമ്‌നായ 58) പശ്ചിമാമ്‌നായ 59) ദക്ഷിണാംനായ, 60) ഉത്തരാമ്നായ 61) നിരുത്തരാമ്‌നായ
62) വിമല 63) വിമലോത്ത, 64) ദേവിമത
വടക്കേന്ത്യയിൽ ഇപ്പോഴും ഇവാ പ്രചാരത്തിൽ ഉണ്ട്, വാരണാസിയിലെ ഒരു യോഗിയിൽനിന്നും ആണ് സിദ്ധിയുള്ള താന്ത്രികഗുരുക്കന്മാരിൽനിന്നും മാത്രം അഭ്യസിക്കേണ്ടതും അതീവ അപകടസാദ്ധ്യതകൾ ഉള്ളതുമായ അവിടെ പ്രചാരത്തിൽ ഉള്ള ഈ താന്ത്രിക പദ്ധതികളെപറ്റി അറിയുന്നത് ഇവയെപറ്റി അറിയാം സിദ്ധിയുണ്ട് എന്ന് പറയുന്നവരിൽ 90% കള്ളനാണയങ്ങൾ. (ഈ വിദ്യകൾ വഴി അത്ഭുതപ്പെടുത്തിയ കുറച്ചു മനുഷ്യരും ഉണ്ട്) നിധി കുഴിച്ചെടുക്ക, നിധി ഇരിക്കുന്നത് പറഞ്ഞു കൊടുക്ക തുടങ്ങി ഒരുപാട് തട്ടിപ്പുകളെ കുറിച് നാം കേൾക്കാറുണ്ട് ഇപ്പോഴും കേട്ടുകൊണ്ടിരിക്കുന്ന. ഈ താന്ത്രിക പദ്ധതികളെ ആണ് ഈ തട്ടിപ്പുകാർ അതിലൂടെ ദുരുപയോഗം ചെയുന്നത്. വടക്കേന്ത്യയിൽ ഈ വക തട്ടിപ്പുകൾ യഥേഷ്ടം ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു


തന്നെ അറിയുന്നതിലൂടെ സര്വ്വംമ അറിയുകയാണ് ജ്ഞാനം

തന്നെ അറിയുന്നതിലൂടെ സര്‍വ്വം അറിയുകയാണ് ജ്ഞാനം 

പല ജന്മങ്ങളിലൂടെ പരമമായ ശാന്തിയെ പ്രാപിക്കും എന്ന് ഗീത പറയുന്നത് ഒരുപാട് അനുഭവങ്ങളിലൂടെ സത്യം അറിയും എന്നതിനെയാണ്. എന്തെങ്കിലും കാരണവശാല്‍ അറിയാനുള്ള ശ്രമത്തിനിടയില്‍ ഈ ദേഹം വെടിയേണ്ടി വന്നാല്‍ സൂക്ഷ്മ ശരീരം അടുത്ത ദേഹത്തിലൂടെയും ആ അന്വേഷണം തുടരും. ഈ ജന്മത്തില്‍ അപരിചിതമായ കാര്യങ്ങള്‍ ആദ്യകാഴ്ചയില്‍ തന്നെ പരിചിതമായി തോന്നുന്നത് അതിനാലാക‍ാം. ആത്മസാക്ഷാത്കാരത്തിനായുള്ള മാര്‍ഗ്ഗത്തോട് അങ്ങേയറ്റം നീതി പുലര്‍ത്തണം.

ആശ്രമത്തില്‍ വിദ്യയഭ്യസിച്ച മഹാബ്രാഹ്മണന്‍ കൗശികന്‍ പരംപൊരുളിനെ അറിഞ്ഞത് വീട്ടമ്മയില്‍ നിന്നും ഇറച്ചി വെട്ടുകാരില്‍ നിന്നുമാണ്. തന്നെ അറിയുന്നതിലൂടെ സര്‍വ്വം അറിയുകയാണ് ജ്ഞാനം. തന്നെത്തന്നെ ആശ്രയമായിക്കണ്ട് അങ്ങേയറ്റം ആസക്തിയോടെ സമഗ്രമായി ജ്ഞാനത്തെ അറിയണം. ഈശ്വരനെക്കുറിച്ച് കുറച്ചറിയല്‍ അസാധ്യമാണ്. ഉള്‍ക്കൊണ്ടതുമായി താദാത്മ്യം പ്രാപിച്ച് സ്വജീവിതത്തെ വ്യാപാരങ്ങളില്‍ അനുഭവിക്കുന്നവനായിത്തീരണം. അറിവിലും കര്‍മ്മത്തിലും ചേര്‍ച്ചയുണ്ടാകണം.
ഏത് അറിഞ്ഞിട്ട് ഇവിടെ വീണ്ടും വേറൊന്നും അറിയേണ്ടതായി ഇല്ലയോ ആ ജ്ഞാനത്തെ അനുഭവസഹിതം ഒന്നൊഴിയാതെ പറഞ്ഞു തരാമെന്ന് ഭഗവാന്‍ പറയുന്നു. അത് നീ തന്നെയാണ്. (തത്ത്വം അസി). ഇത് ഉപദേശവാക്ക്യമാണ്. ഇതു കേട്ടവര്‍ അറിവ് ബ്രഹ്മമാണെന്നും (പ്രജ്ഞാനം ബ്രഹ്മ) ആത്മാവ് ബ്രഹ്മമാണെന്നും (അയമാത്മാബ്രഹ്മ) മനനം ചെയ്യുന്നു. അവസാനം അനുഭവ വാക്യമായി അഹം ബ്രഹ്മാസ്മി ഞാന്‍ ബ്രഹ്മമാകുന്നു പുറത്തു വരുന്നു. ആയിരത്തില്‍ ഒരാളേ ഇതിനായി യത്നിക്കുന്നുള്ളൂ. അതില്‍ ആയിരത്തില്‍ ഒരാളേ താത്വികമായി, ശരിയ‍ാംവണ്ണം അറിയുന്നുള്ളൂ.


അറിവിന്റെ ലക്ഷണം


അറിവിന്റെ ലക്ഷണം 


ഭഗവാന്‍ ഗീതയില്‍ ഗുണങ്ങളെ ജ്ഞാനലക്ഷണങ്ങളായി പറയുന്നു. മാനി എന്ന ഭാവം ഇല്ലായ്കയാണ് ഒന്നാമത്തേത്. ഞാനെന്നഭാവം മാറി വിനയാന്വിതരാകുക. ഫലസമൃദ്ധമാകുമ്പോഴാണ് വൃക്ഷങ്ങള്‍ ശിരസ്സുതാഴ്ത്തുന്നത്. ദംഭമില്ലായ്മയാണ് രണ്ടാമത്തെ ഗുണം. തനിക്കില്ലാത്ത ഗുണം ഉണ്ടെന്നു നടിക്കാതിരിക്കുക. അഹിംസ എന്ന ഗുണം ഒന്നിനേയും ഒരു പ്രകാരത്തിലും ഉപദ്രവിക്കാതിരിക്കല്‍ എന്നതിലുപരി ഞാന്‍ എന്നും, എന്റേത് എന്നും എണ്ണാതിരിക്കലാണ്. ആ എണ്ണലാണ് എല്ലാ ഹിംസയ്ക്കും കാരണം. ശാന്തി എന്ന ഗുണമുണ്ടാകുന്നത് ഏകാഗ്രതയിലാണ്. മനസ്സില്‍ പല ചിന്തകള്‍ വരുമ്പോള്‍ സമാധാനം നഷ്ടപ്പെടും. ആര്‍ജവം വക്രതയില്ലായ്മയാണ്. ഉള്ളത് നേരെ പറയാനുള്ള ധൈര്യം.
ഗുരുശുശ്രൂഷയില്ലാതെ ഒന്നും പൂര്‍ണമാകില്ല. എവിടെയെങ്കിലും അറിവിനായി സമീപിക്കുകയും അവിടെ പൂര്‍ണമായി സമര്‍പ്പിക്കുകയും വേണം. ഗുരുവായി സന്യാസിയേയോ അച്ഛനേയോ അമ്മയേയോ മക്കളേയോ സൂര്യനേയോ സമുദ്രത്തേയോ എന്തിനെ വേണമെങ്കിലും സ്വീകരിക്ക‍ാം. ജ്ഞാനത്തിന് വാക്ക്, ശരീരം, കര്‍മ്മം, കുലം, മനസ്സ് എന്നിവയുടെ ശുചിത്വം ആവശ്യമാണ്. ആത്മസംയമനവും ഇന്ദ്രിയവിഷയങ്ങളില്‍ വൈരാഗ്യവും സ്ഥിരതയും വേണം.
അഹങ്കാരമില്ലാതിരിക്കുക (ഞാനാണ് ചെയ്യുന്നതെന്ന ചിന്തയില്ലായ്മ); ജനനം, മരണം, ജര, വ്യാധി എന്നിവ ദുഃഖമായി കാണാതിരിക്കുക; പുത്രന്‍, ഭാര്യ, ഗൃഹം മുതലായവയില്‍ ഒട്ടലില്ലാതിരിക്കുക; ആസക്തിയില്ലാതിരിക്കുക; ഇഷ്ടമായോ അനിഷ്ടമായോ എന്തു വന്നാലും സമചിത്തത പാലിക്കുക; ഭഗവാനല്ലാതെ മറ്റൊരു ലക്ഷ്യവുമില്ലാത്ത, തെറ്റിപോകാത്ത ഭക്തിയുണ്ടാകുക; വിജനവാസം (മാസത്തിലൊരിക്കലെങ്കിലും മറ്റെല്ല‍ാംവിട്ട് ഏകാന്തതയിലിരിക്കുക); ജനക്കൂട്ടത്തിലിരിക്കാന്‍ ഇഷ്ടമില്ലായ്ക (നാട്ടുകാരുടേയും വീട്ടുകാരുടേയും എല്ലാ കാര്യങ്ങളുമറിയണം എന്ന നിര്‍ബന്ധമില്ലാതിരിക്കുക); ആത്മീയജ്ഞാനത്തില്‍ എപ്പോഴും മനസ്സിനെ നിര്‍ത്തുക, തത്വജ്ഞാനംകൊണ്ടുള്ള പ്രയോജനം അറിയുക. ഇതെല്ലാമാണ് ജ്ഞാനത്തിന്റെ ലക്ഷണങ്ങള്‍. മറ്റെല്ല‍ാം അറിവില്ലായ്മയാണ്.