2018, ജൂലൈ 3, ചൊവ്വാഴ്ച

സ്വര്‍ഗ്ഗാരോഹണം. ശ്രീമദ് ഭാഗവത മാഹാത്മ്യം





സ്വര്ഗ്ഗാരോഹണം.
ശ്രീമദ് ഭാഗവത മാഹാത്മ്യം

ശ്രീകൃഷ്ണന് പതിനാറായിരത്തെട്ടു ഭാര്യമാര്ഉണ്ടല്ലോ. ഓരോ പത്നിയിലും പത്തു പുത്രന്മാര്വീതം ഉണ്ടായിരുന്നു. ഒരു ദിവസം കശ്യപന്‍, ഭൃഗു, ഭരദ്വാജന്‍, വസിഷ്ഠന്ഇത്യാദി മുനിസത്തമന്മാര്ശ്രീകൃഷ്ണനെ കണ്ട് മടങ്ങുകയായിരുന്നു. ശ്രീകൃഷ്ണപുത്രന്മാര്ക്ക് ഒരു തമാശ തോന്നി, മുനിമാരെ പറ്റിക്കാന്തന്നെ തീരുമാനിച്ചു. അവരില്ഒരാള്‍ (സാംബന്‍) ഒരു ഗര്ഭിണിയുടെ വേഷം ധരിച്ച് നിന്നു.
മറ്റുചിലര്മുനിമാരോട് ചോദിച്ചു, " നില്ക്കുന്ന ഗര്ഭിണി പ്രസവിക്കുന്ന കുട്ടി ആണോ പെണ്ണോ എന്ന് പറയാമോ?". മുനിമാര്
എല്ലാവരെയും മാറി മാറി നോക്കി. എന്നിട്ട് പറഞ്ഞു. " ഇവള്കഠിന വേദനയനുഭവിച്ച് പ്രസവിക്കും. അത് ഒരു
ഇരുമ്പു ലക്കയായിരിക്കും . അതുകൊണ്ടായിരിക്കും നിങ്ങളുടെ വംശത്തിന്റെ നാശവും". ഇതൊന്നും കാര്യമാക്കാതെ കൃഷ്ണപുത്രന്മാര്
മുനിമാരെ പരിഹസിച്ചു ചിരിച്ചു.
കളി കാര്യമായി. സാംബന്ഒരിരുമ്പുലക്കയെ നൊന്തു പ്രസവിച്ചു. ഇതു കൊണ്ട് വംശനാശം സംഭവിക്കുമെന്ന് ഭയന്ന്
ഇരുമ്പുലക്കയെ രാവി പൊടിയാക്കി സമുദ്രത്തില്കലക്കി. അവസാനം ഒരു ചെറിയ കഷണം ബാക്കിയായതിനെ അവര്കടലിലെറിഞ്ഞു. തിരയടിച്ച് ഇരുമ്പുപൊടിയെല്ലാം കരക്കടിഞ്ഞു മുളച്ചു. അങ്ങനെയാണ് എയ്യാമ്പുല്ല് (ഏരകപ്പുല്ല് ) ഉണ്ടായത്.
കടലിലെറിഞ്ഞ ഇരുമ്പു കഷണം ഒരു മത്സ്യം വിഴുങ്ങി. മത്സ്യത്തെപ്പിടിച്ച മുക്കുവന് കഷണത്തെ ഒരു വേടനു കൊടുത്തു. വേടന്അതുകൊണ്ട് ഒരമ്പുണ്ടാക്കി.

നാരദമുനി വസുദേവര്ക്ക് ആത്മജ്ഞാനോപദേശം കൊടുത്ത് അനുഗ്രഹിച്ചു. ബ്രഹ്മാവും ശിവനും ദേവന്മാരും മുനിമാരും ഭൂതഗണങ്ങളും ശ്രീകൃഷ്ണനെ സന്ദര്ശിച്ച് നമസ്കരിക്കുകയും സ്തുതുതിക്കുകയും ചെയ്തു.
ദ്വാരകയില്പിന്നീട് പല ദുര്ന്നിമിത്തങ്ങളും കണ്ടു. ശ്രീകൃഷ്ണന്റെ നിര്ദ്ദേശപ്രകാരം എല്ലാവരും തേരുകളില്കയറി പ്രഭാസത്തിലേക്ക് യാത്ര തുടങ്ങി. അവിടെ തീര്ത്ഥസ്നാനം ചെയ്ത് പിതൃതര്പ്പണം നടത്തി. ബ്രാഹ്മണര്ക്ക് ദാനധര്മ്മങ്ങള്നടത്തി. ഭഗവാന്റെ ഉത്തമ ഭക്തനായ ഉദ്ധവര്ക്ക് പരമജ്ഞാനം ഉപദേശിച്ചുകൊടുത്തു. ഭഗവത് സായൂജ്യത്തിനുള്ള ഉത്തമ മാര്ഗ്ഗം സ്വീകരിച്ച് ഉദ്ധവര്ഭഗവാന്റെ നിര്ദ്ദേശപ്രകാരം ബദരികാശ്രമത്തിലേക്ക് പോയി.
യാദവര്പ്രഭാസതീര്ത്ഥത്തിലെത്തി തീര്ത്ഥസ്നാനം ചെയ്തു. അവര്ക്ക് മദ്യപാനത്തില്ആസക്തിയുണ്ടാവുകയും മദ്യലഹരിയില്വഴക്കുണ്ടാക്കി ആയുധങ്ങള്പ്രയോഗിച്ച് യുദ്ധം തുടങ്ങുകയും ചെയ്തു. ആയുധങ്ങള്തീര്ന്നപ്പോള്എയ്യാമ്പുല്ല് പറിച്ചെടുത്ത്
തമ്മിലടിച്ച്എല്ലാവരും മരിച്ചുവീണു. ബലരാമന്സമുദ്രതീരത്ത് ചെന്നിരുന്ന് ധ്യാനിച്ച്യോഗാഗ്നിയില്ദേഹം വെടിഞ്ഞ് സ്വര്ഗ്ഗം പൂകി.

യാദവരെല്ലാം തല്ലി മരിച്ചശേഷം ഭഗവാന്ചതുര്ഭാഹുവായ ശ്രീ മഹാവിഷ്ണുവിന്റെ രൂപം പൂണ്ടു. വിജനമായ സ്ഥലത്ത് ഒരു അരയാലിന്ചുവട്ടില്വലതു കാല്പാദം ഇടതു തുടയില്കയറ്റിവച്ച് ചമ്രം പടിഞ്ഞ്യോഗസ്ഥനായി ഇരുന്നു. അപ്പോഴുണ്ട് വേടന്കാട്ടില്മൃഗങ്ങളെ തേടി അലയുമ്പോള്ദൂരെനിന്ന് ഭഗവാന്റെ പാദം ഒരു മാനാണെന്ന് കരുതി അമ്പേയ്തു. അത് വന്ന് തറച്ചത് ഭഗവാന്റെ തൃപ്പാദത്തിലായിരുന്നു. മാനിനെ എടുക്കാനായി ആല്ച്ചുവട്ടില്എത്തിയപ്പോഴാണ് അത് മാനായിരുന്നില്ല, മറിച്ച്
ഭഗവാന്റെ തൃപ്പാദമായിരുന്നു എന്ന് വേടനു ബോധ്യമായത് . സമസ്താപരാധങ്ങളും പൊറുത്ത് മാപ്പ് തരേണമെന്നു പറഞ്ഞ് വേടന്ഭഗവാന്റെ തൃക്കാല്ക്കളില്വീണ് കേണപേക്ഷിച്ചു. ശ്രീകൃഷ്ണഭഗവാന്വേടനെ ഇങ്ങനെ സമാധാനപ്പെടുത്തി "ശ്രീരാമാവതാരകാലത്ത് ഞാന്ഒളിയമ്പയച്ച് നിഗ്രഹിച്ച ബാലിയാണ് ജന്മത്തില്വേടനായിത്തീര്ന്ന നീ.കര്മ്മഫലം അനുഭവിക്കാതെ തരമില്ല!
താന്താന്നിരന്തരം ചെയ്യുന്നതൊക്കെയും
താന്താന്അനുഭവിച്ചീടുകെന്നേ വരു!’
അതുകൊണ്ട് നീ ദുഃഖിക്കേണ്ട, നിനക്കു നന്മവരട്ടെ!!!" അപ്പൊഴേക്കും സ്വര്ഗ്ഗത്തില്നിന്നും വന്ന ദേവ വിമാനത്തില്വേടനെ ഉടലോടുകൂടിത്തന്നെ സ്വര്ഗ്ഗത്തിലെത്തിച്ചു.

ഭഗവാന്റെ തേരാളിയായ ദാരുകന്തേരുമായി അവിടെയെത്തി. ഭഗവാന്ദാരുകനോട് വേഗം തന്നെ ദ്വാരകയില്ചെന്ന് വിവരം അറിയിക്കാനും, ദ്വാരക ജലത്തിനടിയില്ആകാന്പോകുന്നുവെന്നും,എല്ലാവരും അവരുടെ പത്നിമാരെയും മക്കളെയും കൂട്ടി അര്ജ്ജുനന്റെ കൂടെ ഹസ്ഥിനപുരത്തിലേക്ക് പോകാനും നിര്ദ്ദേശിച്ചു. " ഇതോടെ നീയും എന്നെ സ്മരിച്ച് പരമപദം പൂകുന്നതാണ്‌" എന്നരുളിച്ചെയ്തു. ദാരുകന്ഭഗവത് പാദങ്ങളില്വീണ് നമസ്കരിച്ച് ഭഗവാനെ പ്രദക്ഷിണം ചെയ്ത് തൊഴുത്ദ്വാരകയിലേക്ക് ഗമിച്ചു.

പിന്നീട് ആല്ത്തറയിലിരിക്കുന്ന ഭാഗവാന്റെയടുത്ത് ബ്രഹ്മാവ്‌, പരമശിവന്‍, പാര്വ്വതി, മുനിമാര്‍, പ്രജാപതിമാര്‍, പിതൃക്കള്‍, സിദ്ധന്മാര്‍, ഗന്ധര്വ്വന്മാര്‍, വിദ്യാധരന്മാര്‍, കിന്നരന്മാര്‍, യക്ഷന്മാര്‍, ചാരണന്മാര്‍, മഹാനഗരങ്ങള്‍, അപ്സരസ്സുകള്‍, ദേവന്മാര്‍, ബ്രാഹ്മണര്എന്നിവരെല്ലാം വന്ന് ഭഗവാന്റെ നിര്യാണകാലം നിരീക്ഷിച്ച് ആകാശത്തുനിന്ന് പൂമഴ പൊഴിച്ചു. അവരെല്ലാം കൂട്ടത്തോടെ ഭഗവാനെ സ്തുതിച്ചു. ഭഗവാന്ഇതെല്ലാം കണ്ട് മനസ്സ് ആത്മാവിലുറപ്പിച്ച് കണ്ണുകളടച്ചു. മംഗളമായ യോഗധാരണ ധ്യാനം കൊണ്ട് സ്വന്തം ശരീരത്തെ ഭഗവാന്യോഗാഗ്നിയില്ദഹിപ്പിച്ചു. ദേവന്മാര്വാദ്യങ്ങള്മുഴക്കി പുഷ്പവര്ഷം ചൊരിഞ്ഞു ഭഗവാന്റെ സത്യം, ധര്മ്മം, ധൈര്യം, കീര്ത്തി, ശ്രീ എന്നീ ഗുണങ്ങളെ പ്രകീര്ത്തിച്ചുകൊണ്ടിരുന്ന ദേവസമീപം ഭഗവാന്റെ ആത്മാവ് സ്വധാമത്തില്പ്രവേശിച്ചത്അറിഞ്ഞതേയില്ല. ബ്രഹ്മാവാദിയായവര്യോഗഗതി കണ്ട് വിസ്മിതരായി സ്വസ്ഥാനങ്ങളിലേക്ക് മടങ്ങിപ്പോയി.

ദേവകിയും രോഹിണിയും വസുദേവരും പുത്രദുഖത്താല്കേണുകൊണ്ട് മരിച്ചുവീണു. അവരുടെ പുത്രവധുക്കളെല്ലാം ചിതയില്ചാടി ദേഹത്യാഗം ചെയ്തു. ശ്രീകൃഷ്ണപത്നിമാരെല്ലാം ശ്രീകൃഷ്ണനെ ധ്യാനിച്ചുകൊണ്ട് അഗ്നിയില്ചാടി മരിച്ചു. അര്ജ്ജുനന്ബാക്കിയുള്ളവരെയെല്ലാം പറഞ്ഞാശ്വസിപ്പിച്ചു .പിത്രുകര്മ്മങ്ങള്വഴിയാവണ്ണം ചെയ്തു. പിന്നെ അവരെയും കൂട്ടി ഇന്ദ്രപ്രസ്ഥത്തിലേക്ക് തിരിച്ചു. അപ്പോഴേക്കും ദ്വാരക സമുദ്രത്തിനടിയിലായിക്കഴിഞ്ഞു.

മനുഷ്യനായി ജനിച്ചാല്മരണം അനിവാര്യമാണെന്നുള്ള സത്യം ലോകത്തിനു വെളിപ്പെടുത്തിക്കൊടുക്കുകയാണ് ഭഗവാന്ചെയ്തത്.

നാല് തൃക്കൈകളില്ശംഖചക്രഗദാപത്മങ്ങള്ധരിച്ച്, മഞ്ഞപ്പട്ടുടുത്ത്, കാതില്മകരകുണ്ഡഃലങ്ങള്അണിഞ്ഞ്, ശിരസ്സില്‍, കനകകിരീടം ധരിച്ച്, മാറില്ശ്രീവത്സം എന്ന അടയാളത്തോടുകൂടി, രത്നമാലകളും, വനമാലകളും, കൌസ്തുഭവുമണിഞ്ഞ്‌, പാലാഴിയില്അനന്തനാകുന്ന ശയ്യമേല്പള്ളികൊള്ളുന്നവനും, ലക്ഷ്മീദേവിയാല്പാദശുശ്രൂഷചെയ്യപ്പെടുന്നവനുമായ സാക്ഷാല്മഹാവിഷ്ണു ഭഗവാന്ഞങ്ങളുടെ ഹൃദയത്തില്സദാ വസിക്കുമാറാകണമേ!

പൂര്ണ്ണമദ പൂര്ണ്ണമിദം

പൂര്ണ്ണാല്പൂര്ണ്ണമുദച്യതേ

പൂര്ണ്ണസ്യ പൂര്ണ്ണമാദായ

പൂര്ണ്ണ മേ വാവശിഷ്യതേ!

ഓം ശാന്തി! ശാന്തി! ശാന്തി!

പ്രിയ സജ്ജനങ്ങളെ, ഇവിടെ ശ്രീമദ് ഭാഗവത മാഹാത്മ്യ കഥകള്അവസാനിക്കുന്നു. ധാരാളം മാഹാത്മ്യങ്ങള്ഉണ്ടെങ്കിലും അവയെല്ലാം ചുരുക്കി പത്തൊമ്പതു ഭാഗങ്ങളാക്കി അവതരിപ്പിക്കാന്കഴിഞ്ഞത് ഈയുള്ളവന് കരുണാകടാക്ഷനായ സര്വ്വേശ്വരന്റെ അനുഗ്രഹം കൊണ്ടു മാത്രമാണ്.

ലോകാ സമസ്താ സുഖിനോ ഭവന്തു!




മഹാഭാരതകഥ-1 (ശന്തനു, ഗംഗ-അഷ്ഠവസുക്കള്‍-ഭീഷ്മര്‍))


മഹാഭാരതകഥ-1 (ശന്തനു, ഗംഗ-അഷ്ഠവസുക്കള്‍-ഭീഷ്മര്‍))

മഹാഭാരത കഥയുടെ തുടക്കം ബ്രഹ്മാവിന്റെ സൃഷ്ടിയുടെ തുടക്കം പരിണാമങ്ങള്‍ ഒക്കെയാണ് .. ദേവന്മാരും മഹര്‍ഷിമാരും അസുരന്മാരും യാദവന്മാര്‍, മനുഷ്യര്‍ ഒക്കെ ഉണ്ടാകുന്ന കഥകള്‍.. എടുത്തുപറയത്തക്ക പലരുടെയും കഥകളുണ്ടെങ്കിലും മഹാഭാരത കഥയുടെ തുടക്കം ശന്തനുമഹാരാജാവിലൂടെയാണ്.. 

(ശന്തനു മഹാരാജാവിന്റെ പൂര്‍വ്വികരെപ്പറ്റി പറയുകയാണെങ്കില്‍ ചുരുക്കത്തില്‍ ബ്രഹ്മാവിന്റെ സൃഷ്ടിമുതല്‍ .. ബ്രഹ്മാവ് ആദ്യം സൃഷ്ടിച്ചവരെല്ലാം ദേവന്മാരും മഹര്‍ഷിമാരും ഒക്കെയായിരുന്നു.. (കുറെയൊക്കെ ഇവിടെയുണ്ട്) . മനുഷ്യവംശം പ്രചേതാക്കളൂടെ മകൻ ദക്ഷപ്രജാപതിയുടെ 50 പെണ്മക്കളിലൂടെ തുടരുന്നു... മനു, ഇളൻ, പുരൂരവാവ്, നഹുഷൻ, യയാതി, യദു, പൂരു... ദുഷ്യന്തന്‍... ഭരതനും...പ്രതീപനു ശിബിയുടെ മകൾ സുനന്ദയിൽ ജനിച്ചതാണ് ശന്തനു. ശന്തനുവിന്റെ വംശത്തിന്റെ പേര് കുരുവംശം എന്നും അദ്ദേഹത്തിന്റെ രാജ്യം ഹസ്തിനപുരം എന്നും അറിയപ്പെടുന്നു.)

ശന്തനുമഹാരാജാവിന്റെ കഥ

ശന്തനുമഹാരാജാവ് ഒരിക്കൽ ഗംഗാതീരത്തിലൂടെ നടക്കുമ്പോൾ അതിസുന്ദരിയായ ഒരു തരുണീമണിയെ കാണുന്നു. അത് മറ്റാരുമായിരുന്നില്ല സാക്ഷാൽ ഗംഗാദേവിയായിരുന്നു.
ദേവി ഭൂമിയിൽ വന്നത് അഷ്ഠവസുക്കളുടെ അപേക്ഷപ്രകാരം അവരുടെ അമ്മയാകാനായിരുന്നു.
അഷ്ഠവസുക്കൾക്ക് വസിഷ്ഠമഹര്‍ഷിയില്‍ നിന്ന് ഒരു ശാപം കിട്ടി ‘ഭൂമിയിൽ മനുഷ്യരായി ജനിക്കട്ടെ’ എന്ന ശാപം..

അഷ്ടവസുക്കള്‍ക്ക് ശാപം കിട്ടാൻ കാരണം...

ഒരിക്കൽ അഷ്ടവസുക്കള്‍ ഭാര്യമാരോടൊപ്പം വസിഷ്ഠമുനിയുടെ പർണ്ണശാലയ്ക്കരികിലൂടെ യാത്രചെയ്യവേ, വഷിഷ്ഠന് കശ്യപന്‍ ദാനം ചെയ്ത സുരഭി (കാമധേനു/നന്ദിനി) എന്ന പശുവിനെ കാണുന്നു. ചോദിക്കുന്നതെന്തും തരാൻ കഴിവുള്ള സുരഭിയെ വേണമെന്ന് വസുക്കളുടെ ഭാര്യയ്ക്ക് ഒരേ നിർബന്ധം. ദ്യോവിന്റെ ഭാര്യക്കായിരുന്നു ആഗ്രഹം. അഷ്ഠവസുക്കള്‍ മുനിയറിയാതെ സുരഭിയെ പിടിച്ചുകെട്ടി കൊണ്ടുപോകുന്നു. കോപം കൊണ്ട മുനി അവരെ ഭൂമിയിൽ പോയി മനുഷ്യരായി ജനിക്കാൻ ശപിക്കും. അഷ്ഠവസുക്കള്‍ മാപ്പിരക്കുമ്പോള്‍, ‘പശുവിനെ പിടിച്ചു കെട്ടാൻ മുൻകൈ എടുത്ത എട്ടാം വസുവായ ദ്യോവിന് ഭൂമിയിൽ വളരെക്കാലം ജീവിക്കേണ്ടിവരും മറ്റുള്ളവർക്ക് പെട്ടെന്ന് തിരിച്ചു വരാം’ എന്നും പറയുന്നു (എട്ടാം വസുവായ ദ്യോവാണ് ഭീക്ഷ്മരായി ജനിച്ച് വളരെക്കാലം ഭൂമിയിലെ ദുരിതങ്ങള്‍ അനുഭവിക്കേണ്ടിവരുന്ന ഭീക്ഷമര്‍) . അപ്രകാരം പെട്ടെന്ന് തങ്ങളെ തിരിച്ചയക്കാനായി തങ്ങളെ പ്രസവിച്ചയുടന്‍ തിര്‍ച്ചയക്കാനായി ഒരമ്മയ്ക്കായി അപേക്ഷയുമായി അവർ ഗംഗാദേവിയുടെ അരികില്‍ എത്തുന്നു.. ഗംഗാദേവി അവരുടെ അമ്മയായി ഭൂമിയില്‍ പോകാമെന്ന് സമ്മതിക്കുന്നു..

ഗംഗാദേവിയും ശന്തനുവും സംഗമിക്കാന്‍ മറ്റൊരു കാരണവും ഉണ്ട്..

ശന്തനു പൂര്‍വ്വജന്മത്തില്‍ ഇക്ഷ്വാകുവംശത്തിലെ മഹാഭിഷക് എന്ന ഒരു രാജാവായിരുന്നു. അദ്ദേഹം പതിനായിരം അശ്വമേധയാഗം നടത്തി ദേവേന്ദ്രനെ സന്തോഷിപ്പിച്ചു. ഒരിക്കല്‍ അദ്ദേഹം ദേവന്മാരും മഹര്‍ഷിമാരുമൊപ്പം ബ്രഹ്മാവിനെ കാണാന്‍ പോയി. സ്വര്‍ല്ലോകത്തില്‍ ചെല്ലുമ്പോള്‍ അവിടെ വച്ച് ഗംഗാദേവിയെ കാണുകയും കാറ്റില്‍ വസ്ത്രം ഇളകിപ്പോയ ഗംഗാദേവിയെ കണ്ട് കാമാതുരനായതുകണ്ട് ബ്രഹ്മാവ് കോപിച്ച് മഹാഭിഷക് ‘മനുഷ്യനായി ഭൂമിയില്‍ ജനിച്ച് തന്റെ അഭിലാക്ഷം പൂര്‍ത്തിയാക്കട്ടെ’ എന്നു ശപിക്കുന്നു.

അങ്ങിനെ അഷ്ഠവസുക്കളുടെ മോക്ഷപ്രാപ്തിക്കായി ഗംഗാദേവിയും, ശന്തനുവിന്റെ അഭീഷ്ടസിദ്ധിക്കായി ശന്തനുവും (മഹാഭിഷക്) സംഗമിക്കുന്നു..

അങ്ങിനെ സംഗമിച്ച അവര്‍ തമ്മില്‍ അനുരക്തരാവുന്നു. ഗംഗാദേവിയുടെ സൌന്ദര്യത്തിൽ മതിമറന്ന ശന്തനു ദേവിയോട് വിവാഹാഭ്യാർത്ഥന നടത്തുന്നു. ദേവി സമ്മതിക്കുന്നു പക്ഷെ ഒരു കണ്ടീഷൻ മാത്രം. ‘താൻ ചെയ്യുന്ന ഒരു പ്രവർത്തിയേയും ചോദ്യം ചെയ്യാൻ പാടില്ല! എന്നു ചോദ്യം ചെയ്യുന്നോ അന്നു നമ്മുടെ ദാമ്പത്യബന്ധം അവസാനിക്കും’ ശന്തനു വ്യവസ്ഥ സമ്മതിക്കുന്നു. അപ്രകാരം ശന്തനു ഗംഗാദേവിയെ വിവാഹം കഴിക്കുന്നു..

ഗംഗാദേവി ശന്തനുവിനെ അളവിലധികം സ്നേഹിക്കുമെങ്കിലും കുഞ്ഞുങ്ങളുണ്ടാകുമ്പോള്‍ ജനിച്ചയുടന്‍
ഗംഗാനദിയില്‍ കൊണ്ട് ഒഴുക്കുമായിരുന്നു. ഹൃദയഭേദകമായ ഈ കാഴ്ച ശന്തനുവിനെ വലിയ ആഘാതമേല്‍പ്പിച്ചുവെങ്കിലുംഗംഗാദേവിയോടുള്ള പ്രേമത്തില്‍ അന്ധനായ ശന്തനു ഗംഗാദേവിയെ ചോദ്യം ചെയ്യാന്‍ ഭയപ്പെട്ടു. ചോദ്യം ചെയ്താല്‍ ഗംഗാദേവിയെക്കൂടി തനിക്ക് നഷ്ടപ്പെട്ടുപോകുമോ എന്ന ഭയത്താല്‍.

ഒടുവില്‍ 7 മക്കളെയും നദിയില്‍ ഒഴുക്കി, എട്ടാം വസു ജനിക്കുമ്പോള്‍ ശന്തനു ഒരു വിധം ധൈര്യം സംഭരിച്ച് ഗംഗാദേവിയെ തടുത്തു നിര്‍ത്തുന്നു. ‘എന്തിനാണ് നിരപരാധികളായ എന്റെ കുഞ്ഞുങ്ങളെ നീ ജനിച്ചയുടന്‍ കൊന്നുകളയുന്നത്?!, എന്റെ രാജ്യത്തിന് ഒരു അനന്തരാവകാശിയെങ്കിലും വേണം’ എന്നു പറഞ്ഞു കേഴുന്നു. ഗംഗാദേവി പുഞ്ചിരിയോടെ, ‘അങ്ങിതാ അങ്ങയുടെ വ്യവസ്ഥ ലംഘിച്ചിരിക്കുന്നു. ഇനി എനിക്ക് മടങ്ങിപ്പോകാമ്ല്ലൊ’ എന്നും പറഞ്ഞ് വസുക്കളുടെ കഥയും എട്ടാം വസുവായ ദ്യോവിനെ എല്ലാ വിദ്യയും അഭ്യസിപ്പിച്ച് തിരിച്ചു കൊണ്ടു തരാം എന്നും പറഞ്ഞ് മറയുന്നു.
ഗംഗാദേവിയേയും പുത്രനേയും പിരിഞ്ഞ വേദനയില്‍ മനം നൊന്ത് കഴിയുന്ന ശന്തനുവിന് ഗംഗാദേവി കുറച്ചു വര്‍ഷങ്ങള്‍ കഴിഞ്ഞ് പുത്രനെ ദേവവ്രതന്‍ എന്ന പേര്‍ നല്‍കി (ഭീഷ്മര്‍ ), ദേവഗുരുവായ ബൃഹസ്പതിയില്‍ നിന്നും വസിഷ്ഠമഹര്‍ഷിയില്‍ നിന്നും എല്ലാ ശാസ്ത്രവിദ്യകളും, ശസ്ത്രവിദ്യകളും പഠിച്ച് ഉത്തമനാക്കി തിരിച്ചു നല്‍കി വീണ്ടും സ്വര്‍ല്ലോകത്തേക്ക് പോകുന്നു.

പാലാഴിമഥനം




പാലാഴിമഥനം

അമൃതം എടുക്കാനായി ദേവന്മാരും അസുരന്മാരും ചേർന്ന് പാലാഴി എന്ന കടൽ കടഞ്ഞുവെന്ന് ഹൈന്ദവ പുരാണങ്ങൾ പറയുന്നു. കടകോലായി മന്ദരപർവ്വതവും, കയറായി വാസുകി എന്ന നാഗശ്രേഷ്ഠനേയും ഉപയോഗിച്ചു. വാസുകിയുടെ തലഭാഗം അസുരന്മാരും, വാൽഭാഗം ദേവന്മാരും വലിച്ചു. പാലാഴിമഥനത്തെത്തുടർന്ന് അതിൽ നിന്നും നിരവധി ദിവ്യ വസ്തുക്കൾ പൊന്തിവന്നു. അവസാനമായി സ്വർണ്ണകുഭത്തിൽ അമൃതവുമായി ധന്വന്തരിദേവനും പൊങ്ങിവന്നുവെന്നാണ് ഐതീഹ്യം. നിരവധി പുരാണങ്ങളിൽ പാലഴിമഥനം പ്രതിപാദിച്ചിട്ടുണ്ട്. മഹാഭാരതത്തിലും, രാമായണത്തിലും, ഭാഗവതത്തിലും പാലഴിമഥനം വർണ്ണിച്ചിട്ടുണ്ട്
പരമശിവന്റെ അവതാരമായ അത്രി മഹർഷിയുടെ പുത്രൻ ദുർവാസാവ് മഹർഷിക്ക് ഒരിക്കൽ ദേവലോകത്തു വെച്ച് വിദ്യാധരസ്ത്രീകൾ ഒരു പാ‍രിജാതമാല സമർപ്പിച്ചു. സന്യാസിയായ തനിക്ക് ദിവ്യഹാരത്തിന്റെ ആവശ്യമില്ലാത്തതിനാൽ അദ്ദേഹം മാല ഐരാവതത്തിന്റെ പുറത്തേറി വരുന്ന ദേവേന്ദ്രനു സ്നേഹപൂർവ്വം സമ്മാനിച്ചു. ദേവേന്ദ്രൻ പാരിജാത പുഷ്പമാല കിട്ടിയ സന്തോഷത്തിൽ അതു തലയിൽ ചൂടാനായി മാല ഐരാവതത്തിന്റെ മുകളിൽ വച്ചു തലമുടി വൃത്തിയായി ഒതുക്കികെട്ടി തുടങ്ങി. അതിനോടകം പൂവിന്റെ വാസനയുടെ ഉറവിടം തേടി ധാരാളം വണ്ടുകൾ പാറിവന്നു ഐരാവതത്തിനു ചുറ്റും പറക്കാൻ തുടങ്ങി. വണ്ടുകളുടെ ശല്യം കൂടിവന്നപ്പോൾ ഐരാവതം പൂമാലയെടുത്ത് നിലത്തിട്ട് ചതച്ചുകളഞ്ഞു. ഇതു കണ്ട് കോപിഷ്ഠനായ ദുർവ്വാസാവ് ദേവേന്ദ്രനെ ഉൾപ്പെടെ എല്ലാ ദേവന്മാരെയും ശപിച്ചു. ജരാനര ബാധിക്കട്ടെ ! എന്ന്. ശാപമോക്ഷത്തിനായി അപേക്ഷിക്കയാൽ പാലാഴികടഞ്ഞ് അമൃതം കഴിച്ചാൽ ശാപമോക്ഷം കിട്ടുമെന്നും ഉപദേശിച്ചു.
ത്രിമൂർത്തിമാരുടെ അനുഗ്രഹാശിസ്സുകളോടെ ദേവന്മാർ അസുരന്മാരെയും പാലാഴിമഥനത്തിനു ക്ഷണിച്ചു. (ദേവന്മാർക്ക് തനിച്ചു സാധിക്കാഞ്ഞതിനാലാവാം അസുര സഹായം ആവശ്യപ്പെട്ടത്). കടക്കോലായി മന്ദരപർവ്വതത്തേയും കയറായി വാസുകി എന്ന നാഗശ്രേഷ്ഠനേയും നിശ്ചയിച്ചു. വാസുകിയുടെ തലഭാഗം അസുരന്മാരും, വാൽഭാഗം ദേവന്മാരും പിടിച്ചു വലിക്കാൻ തുടങ്ങി. വലിയുടെ ശക്തിയിൽ മന്ദരപർവ്വതം തഴ്ന്നുപോയി. താഴ്ന്നുപോയ പർവ്വതത്തെ ഉയർത്താൻ വിഷ്ണു തന്റെ രണ്ടാമത്തെ അവതാരം കൂർമ്മം ആയി അവതരിച്ചു. കൂർമ്മാവതാരം മന്ദരപർവ്വതത്തെ യഥാസ്ഥാനത്തേക്ക് ഉയർത്തി കൊണ്ടുവന്നു.
വീണ്ടും പാലാഴിമഥനം തുടർന്നു, കുറച്ചു നേരത്തെ പാലാഴി കടയലിൽ വാസുകി അസ്ഥാരസ്യം വന്നു ഛർദ്ദിക്കുകയും, കാളകൂടം എന്ന മാരകവിഷം പുറത്തുവരികയും ചെയ്തു. ലോകനാശകാരകമായ ആ വിഷം പരമശിവൻ പാനം ചെയ്തു. വിഷം അകത്തു പോകാതിരിക്കാൻ പാർവതി ശിവന്റെ കഴുത്തും പുറത്തേക്കു പോകാതിരിക്കാൻ വിഷ്ണു വായയും അടച്ചുപുടിച്ചു. മറ്റു ദേവന്മാർ പരമശിവനു വേണ്ടി പ്രാർത്ഥിച്ചു. അങ്ങനെ വിഷം പരമശിവന്റെ കണ്ഠത്തിൽ അടിഞ്ഞുകൂടി നീലനിറമായി. അതിലൂടെയാണ് ശിവന് നീലകണ്ഠൻ എന്ന പേര് ലഭിക്കുകയും ചെയ്തത് എന്നാണ് പറയപ്പെടുന്നത്. ഈ ദിവസമാണ് ശിവരാത്രിയായി ആചരിക്കുന്നത്.
വീണ്ടും പാലാഴിമഥനം തുടർന്നപ്പോൾ പലതരം ദിവ്യവസ്തുക്കളും ഉയർന്നുവന്നു. അവസാനം ധന്വന്തരി അമൃത് കുംഭവും കൊണ്ട് പുറത്തുവന്നു. ഉടനെ അസുരന്മാർ അമൃത് തട്ടിയെടുത്തുകൊണ്ട് പാതാളത്തിലേക്ക്‌ പോയി. ദേവന്മാർ രക്ഷിക്കുന്നതിനായി വീണ്ടും വിഷ്ണുവിന്റെ അടുത്തു അഭയംതേടി. വിഷ്ണു മോഹിനിരൂപത്തിൽ അസുരന്മാരുടെ അടുത്തെത്തി തന്ത്രപൂർവം അമൃത് കൈക്കലാക്കി ദേവന്മാർക്ക് കൊടുത്തു.
പാലാഴിമഥനം
പാലാഴി - സംസ്കാരമുള്ള മനസ്സ്
മന്ഥര പര്‍വ്വതം - വിവേകമാകുന്ന പര്‍വ്വതം
വാസുകി - പ്രാണന്‍റെ പ്രതീകം
അസുരന്‍ - നമ്മുടെ ദുര്‍ബല വികാരം
ദേവന്‍ - മനസ്സിലെ നല്ല വികാരം
കൂര്‍മം - ഇന്ദ്രിയങ്ങളെ സംയമനം ചെയ്തിരിക്കുന്ന അവസ്ഥ
കാളകൂടം - അഹങ്കാരം
അമൃതം - മരണമില്ലാത്ത അവസ്ത 

കുടജാദ്രി അംബാവനത്തിലെ ശങ്കരപീഠം




കുടജാദ്രി അംബാവനത്തിലെ ശങ്കരപീഠം


കുടജാദ്രിയിൽ ദേവി സാനിദ്യം മനസ്സിലാക്കിയ ശ്രീ ശങ്കരൻ കുടജാദ്രിശ്രിങ്ങത്തിൽ ഇവിടെയിരുന്നാണ് തപസ്സനുഷ്ടിച്ചത് എന്നാണ് പറയപ്പെടുന്നത്. സഞ്ചാരയൊഗ്യമല്ലാത്ത കുത്തനെയുള്ള കയറ്റങ്ങാളാണ് കുടജാദ്രിയിൽ ഏറെയും . ഇന്നും ഭക്തർ വളരെയേറെ പ്രയാസപ്പെട്ടാണ് ഈ അപകടം പതിയിരിക്കുന്ന കുന്നുകൾ താണ്ടി ഇവിടം സന്ദർശിക്കുന്നത്. വലിയ വലിയ കല്ലുകളാൽ നിർമ്മിതമായിട്ടുള്ള ഈ ക്ഷേത്രം ശ്രീ ശങ്കരൻ തന്റെ തപോശക്തിയാൽ സ്വയംബൂവായി തീരത്തിട്ടുള്ളതാനെന്നാണ് ഐതീഹ്യം. ശ്രീ ശങ്കരന്റെ തപോശക്തിയിൽ പ്രസന്നയായ ദേവി ഇവിടെയാണ് അദ്ധ്യേഹത്തിന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടുതെന്നാണ് പറയപ്പെടുന്നത്. ആഗ്രഹങ്ങൾ അരുളി ചെയ്യുവാൻ കല്പ്പിച്ച ദേവിയോട് ശ്രീ ശങ്കരൻ ഒരേ ഒരു കാര്യം മാത്രം ആവശ്യപ്പെട്ടുവത്രെ. ലോകനൻമ്മക്കായി ദേവി ഇവിടം വിട്ടു തന്നോടൊപ്പം വരണമെന്നും ദേവീ ചൈതന്യം ലോകനന്മക്കായി ഉപകാരയോഗ്യമാക്കണമെന്നും ഉള്ള തന്റെ ആഗ്രഹം ശ്രീ ശങ്കരൻ ദേവിയെ ധരിപ്പിച്ചു. സമ്മതിച്ച ദേവി ഒരു കാര്യം ശ്രീ ശങ്കരനോട് വ്യക്തമാക്കിയത്രേ..അതിപ്രകാരം ആകുന്നു.....കൂടെ ചെല്ലാം പക്ഷെ തിരിഞ്ഞു നോക്കരരുത്., ഏതെങ്കിലും കാരണവശാൽ തിരിഞ്ഞു നോക്കിയാൽ പിന്നീട് അവിടെ നിന്നും ഒരടിപോലും താൻ മുന്നോട്ടു വരില്ല എന്നും അവിടെ തന്നെ കുടികൊള്ളും എന്നും ദേവി കൽപ്പിച്ചു. സമ്മദം മൂളിയ ശ്രീ ശങ്കരൻ മുന്നോട്ടു നടക്കുകയും പിന്നിൽ ചിലങ്കയുടെ ശബ്ദത്തോടു കൂടി ദേവിയും സഞ്ചാരം ആരംഭിച്ചു. ഏറെ നേരം ദേവിയുടെ ചിലങ്കയുടെ ശബ്ദം പുറകിൽ നിന്നും കേട്ടുകൊണ്ടിരുന്ന ശങ്കരന് പെട്ടെന്ന് അത് നിലച്ചത് പോലെ തോന്നി. എങ്കിലും ദേവിയുടെ വാക്കുകളെ മാനിച്ചു കൊണ്ട് തിരിഞ്ഞു നോക്കാതെ ബഹുദൂരം പിന്നെയും താണ്ടി. എന്നാൽ ഏറെ നേരം കഴിഞ്ഞും ചിലങ്കയുടെ ശബ്ദം കേൾക്കാതായപ്പോൾ ശ്രീ ശങ്കരന് നേരിയൊരു സംശയമുണ്ടായിയെന്നും സംശയനിവാരണത്തിനായി തിരിഞ്ഞു നോക്കിയെന്നും പറയപ്പെടുന്നു. ദേവിയുടെ നിബന്ധനയിൽ ഭംഗം വരുത്തിയതിനാൽ തുടർന്ന് ശ്രീ ശങ്കരനോടോത്ത് മുന്നോട്ടു പോകാൻ ദേവി വിസ്സമ്മതിച്ചുവെന്നും ആ ഭാഗത്ത് തന്നെ (ഇന്നത്തെ മൂലസ്ഥാനം എന്നറിയപ്പെടുന്ന സ്ഥലം) കുടിയിരുന്നു എന്നും പറപ്പെടുന്നു. അവിടെനിന്നും കാലക്രമേണ കൊലൂരിൽ പ്രതിഷ്ഠ നടത്തിയെന്നുമാണ് ഐതീഹ്യം. അതാണ് ഇന്നത്തെ പ്രസിദ്ധമായ മൂകാംബിക ക്ഷേത്രം..വിധ്യാരംബത്തിനു ഏറെ പ്രാധാന്യം കല്പ്പിക്കുന്ന കലാകാരന്മാർ ഉപാസിക്കുന്ന സരസ്വതിദേവിയുടെ ക്ഷേത്രം