2018, ജൂലൈ 26, വ്യാഴാഴ്‌ച

പുഴവാത് ശ്രീ വൈകുണ്ഠേശ്വര സന്താനഗോപാലമൂർത്തി ക്ഷേത്രം,ചങ്ങനാശ്ശേരി



പുഴവാത് ശ്രീ വൈകുണ്ഠേശ്വര സന്താനഗോപാലമൂർത്തി ക്ഷേത്രം
കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി നഗരത്തിൽ പുഴവാതിൽ സ്ഥിതിചെയ്യുന്ന പുരാതനവും ചരിത്രപ്രസിദ്ധവുമായ ക്ഷേത്രമാണ് പുഴവാത് ശ്രീ വൈകുണ്ഠേശ്വര സന്താനഗോപാലമൂർത്തി ക്ഷേത്രം ആയില്യം തിരുനാൾ ഗൗരി ലക്ഷ്മി ബായി തിരുവിതാംകൂറിന്റെ മഹാറാണിയായിരിക്കുന്ന കാലത്തണ (ഭരണകാലം 1811-1815) ക്ഷേത്രനിർമ്മാണം നടത്തിയത്‌. മഹാറാണി ആയില്യം തിരുനാൾ ഗൌരി ലക്ഷ്മി ബായി ഒരു ആൺകുഞ്ഞിനു ജന്മം നൽകാനായി ഭർത്താവ് [രാജരാജ വർമ്മ വലിയ കോയിത്തമ്പുരാൻ] ചങ്ങനാശ്ശേരി ലക്ഷ്മിപുരം കൊട്ടാരത്തിന്റെ അടുത്ത് പണിതുയർത്തിയ ക്ഷേത്രമാണിത്. അതിനെ തുടർന്ന് ജനിച്ച പുത്രനാണ് വിശ്വപ്രസിദ്ധനായ തിരുവിതാംകൂർ മഹാരാജാവ്‌ സ്വാതിതിരുനാൾ. ഇതര ക്ഷേത്രങ്ങളെ അപേക്ഷിച്ച് വളരെ വ്യത്യസ്തമായ പ്രതിഷ്ഠയാണ് ഇവിടുത്തെത്. കൈകളിൽ കുഞ്ഞിനെയെടുത്ത് ശംഖു-ചക്രധാരിയായ മഹാവിഷ്ണുവിനെ സന്താനഗോപാലമൂർത്തി സങ്കല്പത്തിൽ ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നു. കുട്ടികളില്ലാത്ത ദമ്പതികൾ ഇവിടെ വന്നു പ്രാർത്ഥിച്ചാൽ സന്താന സൌഭാഗ്യം ലഭിക്കും എന്നാണ് വിശ്വാസം.
ചങ്ങനാശ്ശേരി ലക്ഷ്മീപുരം കൊട്ടാരത്തിനോട് ചേർന്ന് പുഴവാതിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തിരുവിതാംകൂർ രാജവംശത്തിന്റെ സംഭാവനയാണ് പുഴവാത് ശ്രീ വൈകുണ്ഠേശ്വര സന്താനഗോപാലമൂർത്തി ക്ഷേത്രം. ലക്ഷ്മീപുരം കൊട്ടാരം നേരിട്ട് ക്ഷേത്രഭരണം നടത്തിയിരുന്നതിനാലും കൊട്ടാരത്തിലെ പരദേവതാമൂർത്തി കുടികൊള്ളുന്നതിനാലും പുഴവാത് കൊട്ടാരം ക്ഷേത്രം എന്നറിയപ്പെടുന്നു. ലക്ഷ്മീപുരം കൊട്ടാരത്തിന്റെ പ്രശസ്തിക്ക് ഉതകുന്നവണ്ണമുള്ള നിർമ്മാണ ശൈലി ക്ഷേത്ര നിർമ്മിതിയിൽ കാണാം. ക്ഷേത്ര മതിലകം വിശാലമാണ്.
സമചതുരാകൃതിയിലാണ് ഇവിടുത്തെ ശ്രീകോവിൽ നിർമ്മിച്ചിരിക്കുന്നത്. മൂന്നടി പൊക്കമുള്ള സിംഹാസനസ്ഥനായി കിഴക്കു ദർശനത്തോടെ മഹാവിഷ്ണു പ്രതിഷ്ഠ. രണ്ടു കൈകളിൽ ശംഖും സുദർശനചക്രവും, മറ്റു രണ്ടു കൈകളിൽ കിടക്കുന്ന ഒരു കുഞ്ഞുമായി സന്താനഗോപാലമൂർത്തി സങ്കല്പത്തിൽ പ്രതിഷ്ഠ നടത്തിയിരിക്കുന്നു. ഭാരതത്തിൽതന്നെ അത്യഅപൂർവ്വമാണ് ഈ പ്രതിഷ്ഠ.

പനച്ചിക്കാട് ക്ഷേത്രം (ദക്ഷിണ മൂകാംബിക),കോട്ടയം



പനച്ചിക്കാട് ക്ഷേത്രം (ദക്ഷിണ മൂകാംബിക)
കോട്ടയം ജില്ലാ തലസ്ഥാനത്തു നിന്നും 18 കിലോമീറ്റർ അകലെയാണ് പനച്ചിക്കാട് ക്ഷേത്രം. തെക്കിന്റെ മൂകാംബിക എന്ന് അർത്ഥം വരുന്ന ദക്ഷിണ മൂകാംബിക എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നു.പ്രധാന പ്രതിഷ്ഠ മഹാവിഷ്ണുവിന്റേതാണെങ്കിലും, സരസ്വതീ ക്ഷേത്രമായാണ്‌ ഇത് അറിയപ്പെടുന്നത്.
സരസ്വതീപൂജയ്ക്ക് പ്രശസ്തമാണ് ഈ ക്ഷേത്രം. ഹിന്ദുമത വിശ്വാസപ്രകാരം അറിവിന്റെയും ജ്ഞാനത്തിന്റെയും കലകളുടെയും കരകൌശലത്തിന്റെയും ദേവിയാണ് സരസ്വതി. പ്രതിഷ്ഠ ഒരു കുഴിയുടെ ഉള്ളിൽ വെള്ളത്തിൽ മുങ്ങിക്കിടക്കുന്നു. ഇതുകൊണ്ട് പ്രതിഷ്ഠയെ കാണാൻ കഴിയുകയില്ല. മലമുകളിൽ നിന്ന് ഒലിച്ചുവരുന്ന ഒരു നീർച്ചാലിൽ നിന്നാണ് ഈ കുഴിയിലേക്ക് വെള്ളം ലഭിക്കുക. ഈ നീർച്ചാൽ കിഴക്കോട്ടൊഴുകി ഒടുവിൽ ഒരു നദിയിൽ ലയിക്കുന്നു. ഒരു കാട്ടുവള്ളിയും പടർന്നു നിൽക്കുന്നതു കൊണ്ട് ദേവീവിഗ്രഹം മനുഷ്യനേത്രങ്ങളിൽ നിന്ന് പൂർണ്ണമായും മറഞ്ഞിരിക്കുന്നു.
ഈ ക്ഷേത്രത്തിലെ പ്രധാന ഉത്സവം സരസ്വതീപൂജയാണ്. മലയാള മാസം (കൊല്ലവർഷം) തുലാം മാസത്തിലാണ് സരസ്വതീപൂജ നടക്കുന്നത്. (സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിലായി ആണ് ഈ മലയാള മാസം വരുന്നത്). ഒൻപതു ദിവസം നീണ്ടു നിൽക്കുന്ന നവരാത്രി ഉത്സവത്തിന് ധാരാളം ഭക്തജനങ്ങൾ ദേവിയെ തൊഴാൻ എത്തുന്നു.
നവരാത്രിയുടെ അവസാന ദിവസമായ വിജയദശമി നാളിൽ കുട്ടികളെ എഴുത്തിനിരുത്തുന്ന വിദ്യാരംഭം ചടങ്ങ് നടക്കുന്നു. ഉത്സവത്തിന്റെ ഒൻപതു ദിവസവും ശാസ്ത്രീയ സംഗീത-നൃത്തങ്ങളുടെ ഒരു സാംസ്കാരിക മേളതന്നെ ക്ഷേത്രത്തിൽ നടക്കുന്നു.
പണ്ട് കൊല്ലൂർ മൂകാംബിക ദേവിയുടെ ഭക്തനായ ഒരു ബ്രാഹ്മണൻ ഇവിടെ ജീവിച്ചിരുന്നു. അദ്ദേഹം എല്ലാ വർഷവും കൊല്ലൂർ ക്ഷേത്രം സന്ദർശിക്കാറുണ്ടായിരുന്നു. പ്രായമായി അദ്ദേഹത്തിന്റെ ആരോഗ്യം ക്ഷയിച്ചപ്പോൽ എല്ലാ വർഷവും ഇനി കൊല്ലൂർ മൂകാംബികാ ക്ഷേത്രം സന്ദർശിക്കുവാൻ സാധിക്കുകയില്ല എന്ന് അദ്ദേഹത്തിനു ബോധ്യമായി. അവസാനമായി കൊല്ലൂർ സന്ദർശിച്ച അദ്ദേഹം തിരിച്ചുവന്നപ്പോൾ അദ്ദേഹത്തിന്റെ ഓലക്കുടയുടെ മുകളിൽ കയറി മൂകാംബികാ ദേവി ഇവിടെ വന്ന് പനച്ചിക്കാട് ക്ഷേത്രം ഇന്നു നിൽക്കുന്ന സ്ഥലത്ത് കുടികൊണ്ടു എന്നാണ് വിശ്വാസം.
സരസ്വതീപൂജയ്ക്ക് പ്രശസ്തമാണ് ഈ ക്ഷേത്രം. അറിവിന്റെയും ജ്ഞാനത്തിന്റെയും കലകളുടെയും കരകൌശലത്തിന്റെയും ദേവിയാണ് സരസ്വതി. എല്ലാ ദിവസവും വിദ്യാരംഭം നടക്കുന്ന ക്ഷേത്രമാണിത്. വിഷ്ണു ക്ഷേത്രത്തിന് തെക്ക് മാറി താഴെയൊരു കുളത്തിന് അരികിലാണ് സരസ്വതീ ദേവി കുടിയിരിക്കുന്നത്.പതിവ് ക്ഷേത്ര സങ്കൽപ്പത്തിലുള്ള ശ്രീകോവിലോ സോപാനമോ ഒന്നും ഇവിടെയില്ല. കുളവും പച്ചപ്പ് മാറാത്ത വള്ളിപ്പടർപ്പുമാണ് ആകെയുള്ളത്. ഈ വള്ളിപ്പടർപ്പിനകത്താണ് വിദ്യാദേവതയും സർവ്വാഭീഷ്ട സധ്വികയുമായ സരസ്വതീ ദേവിയുടെ മൂലവിഗ്രഹം കുടികൊള്ളുന്നത്. ഈ വിഗ്രഹത്തിന് എതിരെ സ്ഥാപിച്ച പ്രതിവിഗ്രഹത്തിലാണ് പൂജകളും മറ്റ് കർമ്മങ്ങളും നടത്തുന്നത്. വള്ളിപ്പടർപ്പും അതിനുള്ളിൽ കാണുന്ന തെളിനീരുറവയും ദിവ്യമായി കണക്കാക്കപ്പെടുന്നു. മൂലവിഗ്രഹത്തെ പൊതിഞ്ഞു നിൽക്കുന്ന ഒരു വള്ളി മറ്റെവിടെയും കാണാത്ത സരസ്വതീ ലതയാണെന്നാണ് വിശ്വാസം. പ്രതിഷ്ഠ ഒരു കുഴിയുടെ ഉള്ളിൽ വെള്ളത്തിൽ മുങ്ങിക്കിടക്കുന്നു. ഇതുകൊണ്ട് പ്രതിഷ്ഠയെ കാണാൻ കഴിയുകയില്ല.
ഈ ക്ഷേത്രത്തിലെ പ്രധാന ഉത്സവം സരസ്വതീപൂജയാണ്. മലയാള മാസം (കൊല്ലവർഷം) തുലാം മാസത്തിലാണ് സരസ്വതീപൂജ നടക്കുന്നത്. (സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിലായി ആണ് ഈ മലയാള മാസം വരുന്നത്). ഒൻപതു ദിവസം നീണ്ടു നിൽക്കുന്ന നവരാത്രി ഉത്സവത്തിന് ധാരാളം ഭക്തജനങ്ങൾ ദേവിയെ തൊഴാൻ എത്തുന്നു.
നവരാത്രിയുടെ അവസാന ദിവസമായ വിജയദശമി നാളിൽ കുട്ടികളെ എഴുത്തിനിരുത്തുന്ന വിദ്യാരംഭം ചടങ്ങ് നടക്കുന്നു. ഉത്സവത്തിന്റെ ഒൻപതു ദിവസവും ശാസ്ത്രീയ സംഗീത-നൃത്തങ്ങളുടെ ഒരു സാംസ്കാരിക മേളതന്നെ ക്ഷേത്രത്തിൽ നടക്കുന്നു. ദുർഗ്ഗാഷ്ടമി ദിവസം സരസ്വതീ സന്നിധാനത്തിൽ ഒരുക്കുന്ന രഥ മണ്ഡപത്തിൽ ഉൽക്കൃഷ്ടങ്ങളായ താളിയോല ഗ്രന്ഥങ്ങളും പുസ്തകങ്ങളും എഴുത്ത് സാമഗ്രികളും പൂജയ്ക്ക് വയ്ക്കാറുണ്ട്.
പനച്ചിക്കാട്ടെ പ്രധാന വഴിപാടുകളിൽ ഒന്നാണ് സാരസ്വതം നെയ്യ്. ബുദ്ധിക്കും വിദ്യയ്ക്കും ഉണർവ് നൽകുന്ന ഈ ഔഷധം സാരസ്വത സൂക്തം വിധിയാം വണ്ണം ജപിച്ച് ശുദ്ധവും പൂർണ്ണവും ആക്കിയതാണ്.

ആനപ്രാമ്പാൽ ധർമ്മശാസ്താക്ഷേത്രം 2.ആനിക്കാട്ടിലമ്മക്ഷേത്രം



ആനപ്രാമ്പാൽ ധർമ്മശാസ്താക്ഷേത്രം
ആലപ്പുഴ ജില്ലയിലെ തലവടി ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് ആനപ്രാമ്പാൽ ധർമ്മശാസ്താക്ഷേത്രം. ചക്കുളത്ത് കാവിൽ നിന്നും 3 കിലോമീറ്റർ അകലെയാണ് ഈ ക്ഷേത്രം ഉള്ളത്.
ശാസ്താവാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. മകരത്തിലെ ഉത്രം നാളിലാണ്‌ ഇവിടെ ഉത്സവം നടക്കുന്നത്.


ആനിക്കാട്ടിലമ്മക്ഷേത്രം
പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളി താലുക്കിൽ മല്ലപ്പള്ളി ബസ് സ്റ്റാൻഡിൽ നിന്നും 4 കി.മി. മാറി ആനിക്കാട് ഗ്രാമത്തിൽ സ്ഥിതി ചെയൂന്ന ഒരു ക്ഷേത്രമാണ് ആനിക്കാട്ടിലമ്മക്ഷേത്രം. മണിമലയാർ നദി ആനിക്കാട് ഗ്രാമത്തിന്റെ ഹൃദയഭാഗത്തുകൂടി ഒഴുകുന്നു. നദിയുടെ കരയിൽ പുല്ലുകുത്തി ജംഗ്ഷ്നൊട് ചേർന്നാണ് ഐശര്യപ്രദായിനി ആനിക്കാട്ടിലമ്മ കുടികൊള്ളുന്ന ശിവപാർവ്വതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.പ്രധാന ശ്രീകോവിനുള്ളിൽ ശിവനേയും പാർവ്വതിയേയും തുല്യപ്രാധാന്യത്തോടെ പ്രതിഷ്ടിച്ചിരിക്കുന്നു.ഈ ക്ഷേത്രത്തിന് 1600-ൽ പരം വർഷങ്ങളുടെ പഴക്കം ഉണ്ടന്ന് കരുതപ്പെടുന്നു .പ്രധാന ശ്രീകോവിൽ കൂടാതെ പടിഞ്ഞാറോട്ട് ദർശനം നൽകിയിട്ടുള്ള ശിവൻ,ഭദ്ര,രക്ഷസ്,നാഗരാജാവ്,യക്ഷിയമ്മ തുടങ്ങിയ ഉപദേവാലയൻങ്ങളും സ്ഥിതി ചെയ്യുന്നു. വെള്ളിയാഴ്ചകളിൽ മംഗല്യഭാഗ്യത്തിനായി നാരങ്ങാവിളക്ക് വഴിപാടും ശനിയാഴ്ചകളിൽ തൃശൂലപൂജയും നടത്തുന്നു. തുടർന്ന് നടത്തുന്ന അന്നദാനത്തിൽ ആയിരക്കണക്കിന് ഭക്തജനങ്ങൾ‌‌‌‌‌‌‌‌‌‌ പങ്കെടുക്കുന്നു. കുംഭമാസത്തിലെ പൂരം നാളിൽ ഈ ക്ഷേത്രത്തിൽ പൊങ്കാല നടത്തിവരുന്നു.‌‌
ദർശനസമയം
തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 5.30 മുതൽ 11വരെ.വൈകിട്ട് 5.30 മുതൽ 8 മണി വരെ.
വെള്ളി,ശനി,ഞായർ ദിവസങളിൽ രാവിലെ 5.30മുതൽ 12.30 വരെ. വൈകിട്ട് 5.30 മുതൽ 8മണി വരെ.
ക്ഷേത്രത്തിൽ എത്താനുള്ള വഴികൾ
തിരുവല്ലയിൽ നിന്നും മല്ലപ്പള്ളിയിൽ എത്തി നൂറൊന്മാവ് റോഡിൽ 4കി.മി.സഞ്ചരിച്ചാൽ പുല്ലുകുത്തി ജങ്ഷനിൽ‌‌‌‌‌‌ എത്താം‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌.പുല്ലുകുത്തി ജംഗ്ഷന് അടുത്തായി ക്ഷേത്രം സ്ഥിതി ചെയ്യൂന്നു.
കോട്ടയം, ചങ്ങനാശ്ശേരി ഭാഗത്തു നിന്നും വരുന്നവർ കറുകച്ചാലിൽ എത്തി വെട്ടികാവുങ്കൽ നീലമ്പാറ,നൂറൊന്മാവു വഴി പുല്ലുകുത്തി ജംഗ്ഷൻ.
കങ്ങഴ, നെടുംകുന്നം ഭാഗത്തു നിന്നും പള്ളിപ്പടി,ചേലകൊമ്പ്,നൂറൊന്മാവ് വഴി പുല്ലൂകുത്തി.
കാഞ്ഞിരപ്പള്ളി, മണിമല, റാന്നി, എരുമേലി, ചുങ്കപ്പാറ ഭാഗത്തുനിന്നും കുളത്തൂർമൂഴിയിൽ എത്തി ചെട്ടിമുക്ക് വായ്പുര് മഹദേവക്ഷേത്രം കാവനാൽകടവ് വഴി ക്ഷേത്രത്തിൽ എത്താം.

2018, ജൂലൈ 25, ബുധനാഴ്‌ച

പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലുക്കിലെഓതറ പുതുക്കുളങ്ങര ദേവി ക്ഷേത്രം




ഓതറ പുതുക്കുളങ്ങര ദേവി ക്ഷേത്രം
പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലുക്കിലെ ഓതറ എന്ന ഗ്രാമത്തിലെ ഒരു ദേവി ക്ഷേത്രമാണ് ഓതറ പുതുക്കുളങ്ങര ദേവീക്ഷേത്രം. ക്ഷേത്രത്തിലെ തന്ത്രം താഴമൺ മഠത്തിലെക്കാണ്.
108 ദുർഗ്ഗാലയങ്ങളിൽ ഒന്നായ പാലക്കാട് ആലത്തൂർ പുതുക്കുളങ്ങരദേവി ക്ഷേത്രം ഉൾപ്പെടുന്ന പ്രദേശത്ത് പറപ്പാറ്റയുടെ ശല്യവും മറ്റു ദുരിതങ്ങളാലും ആ ഗ്രാമത്തിലെ ഒരുപറ്റം ആളുകൾ ഒരു ബ്രാഹ്മണ ശ്രേഷ്ഠൻറെ നേതൃത്വത്തിൽ പെരിയാർ കടന്നു തിരുവിതാംകൂറിലേക്ക് പലായനം ചെയ്തു. ഇവർ ഓതറയിൽ കുടിയേറി തങ്ങളുടെ പരദേവതയായ പുതുക്കുളങ്ങര അമ്മയെ പഴയകവിൽ ക്ഷേത്രം പണിതു പ്രതിഷ്ഠിച്ചു ഉപസിച്ചു പോന്നു. പിന്നീട് പഴയകവിൽ നിന്നും ക്ഷേത്രം പമ്പാനദിക്കരയിലെ ഇപ്പോഴത്തെ സ്ഥലത്തേക്ക് മാറ്റുകയും ചെയ്തു.
വിഗ്രഹപ്രതിഷ്ഠ ദ്വന്ദഭാവത്തിലാണ് മുല്ലപ്പന്തൽ ശ്രീകോവിലും ,തൃപ്പാദശിലയും ശ്രീകോവിലിനുള്ളിലെ സാളഗ്രാമ പ്രതിഷ്ഠയും ഇവിടുത്തെ പ്രത്യേകതയാണ്. നാലബലതിനുള്ളിൽ ഉപദേവന്മാരായ് ബ്രഹ്മരക്ഷസ്സ്‌, യക്ഷിയമ്മ, മഹാഗണപതി, ധർമ്മശാസ്താവ്, മഹാദേവൻ എന്നിവരും പുറത്ത് യക്ഷിയബലവും ഉണ്ട്. കായ്ക്കാത്ത ഇലഞ്ഞിയും ഇലഞ്ഞിത്തറയിലെ വട്ടെഴുത്തും ഇവിടുത്തെ പ്രത്യേകതയാണ്. മരങ്ങൾ നിറഞ്ഞ ഒരു കാവ് ക്ഷേത്ര പശ്ചാത്തലത്തിൽ നിലനിൽക്കുന്നു.
വിനായക ചതുർത്ഥിക്ക് മഹാഗണപതിഹോമവും ആനയുട്ടും നവരാത്രി കാലങ്ങളിൽ പത്തുദിവസം രംഗവേദിയിൽ പ്രത്യേക പൂജകളും മണ്ഡലം ചിറപ്പ് ആഘോഷവും ലക്ഷാർച്ചന പുനപ്രതിഷ്ഠ ദിനാഘോഷം ധനുമാസ സംക്രമം മുതൽ തുടർച്ചയായി അഞ്ചു സംക്രമം എഴുന്നള്ളത്തും കളമെഴുത്തും പാട്ടും വിഷു ദർശനം പടയണി സപ്താഹം വേലൻപാട്ട് ഇവ ഇവിടുത്തെ അനുഷ്ടനങ്ങളാണ്. മീന മാസത്തിലെ തിരുവാതിര നാളാണ് തിരുവുത്സവം കാളകെട്ട്, ഘോഷയാത്ര, കരക ഘോഷയാത്ര, പഞ്ചവാദ്യം, കൊടികളുടെ അകമ്പടിയോടെയുള്ള കാഴ്ച ശ്രീബലി എഴുന്നള്ളത്തും സേവ, കേളി,വേലകളി, വണിയക്കോലം തുടങ്ങി വിവിധ പരിപാടികളോടെ ആർഭാടത്തോടെ കൊണ്ടാടുന്നു. പടയണി അവതരണത്തിൻറെ ഏറ്റവും വലിയ രംഗാവിഷ്ക്കാരം പുതുക്കുളങ്ങരയിലാണെന്ന് പറയപ്പെടുന്നു.1001 പാളയിൽ തിർക്കുന്ന മഹാത്ഭുതം അന്യാദൃശ്യമായ ഒരു കാഴ്ചയാണ്.

കല്ലൂപ്പാറ ശ്രീ ഭഗവതി ക്ഷേത്രം. 2.തകഴി ശ്രീ ധർമശാസ്താക്ഷേത്രം ആലപ്പുഴ



കല്ലൂപ്പാറ ശ്രീ ഭഗവതി ക്ഷേത്രം


തകഴി ശ്രീ ധർമശാസ്താക്ഷേത്രം
ആലപ്പുഴ ജില്ലയിലെ തകഴി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന പഴക്കം ചെന്ന ഒരു ക്ഷേത്രമാണ്‌ തകഴി ശ്രീ ധർമശാസ്താക്ഷേത്രം. ഇവിടെ പ്രതിഷ്ഠിച്ചിട്ടുള്ളത് ധർമശാസ്താവിന്റെ വിഗ്രഹമാണെന്ന് ക്ഷേത്രത്തിന്റെ പേരുതന്നെ സൂചിപ്പിക്കുന്നു.
ഒരു കാലത്ത് കേരളത്തിന്റെ കിഴക്കുഭാഗത്തുള്ള ഒരു മലമ്പ്രദേശത്ത് പ്രതിഷ്ഠിച്ചിരുന്ന വിഗ്രഹം മഴവെള്ളത്തിൽ ഒലിച്ചുവന്ന് കുട്ടനാട്ടെ ചെളിയിൽ പുതഞ്ഞുകിടന്നുവെന്നും അതിനെ വില്വമംഗലം സ്വാമിയാർ കണ്ടെടുത്ത് ഉദയർക്കമുനിയെ ഏല്പിച്ചുവെന്നും അദ്ദേഹം ആ വിഗ്രഹം തകഴിയിൽ പ്രതിഷ്ഠിച്ചുവെന്നും പറയുന്ന ഒരു ഐതിഹ്യം പ്രചാരത്തിലുണ്ട്. മഴവെള്ളത്തിൽ ഒലിച്ചുവരുന്നതിനു മുൻപ് ഈ വിഗ്രഹം ഓതറമലയിൽ ആണ് പ്രതിഷ്ഠിച്ചിരുന്നത് എന്നും, ആ പ്രതിഷ്ഠ നടത്തിയത് പരശുരാമൻ ആയിരുന്നുവെന്നും കൂടി ഐതിഹ്യകഥ നീളുന്നു. ഒരുകാലത്ത് ഇത് ഒരു ബുദ്ധവിഗ്രഹം ആയിരുന്നു എന്നും വിശ്വസിച്ചുപോരുന്നു. കിഴക്കൻ മലയിൽ പരശുരാമൻ പ്രതിഷ്ഠിച്ച പലശാസ്താവിഗ്രഹങ്ങളിൽ ഒന്നാണ് ഇതെന്നും ഭക്തജനങ്ങൾ കരുതുന്നു. മലമ്പ്രദേശത്തെ ശാസ്താവിഗ്രഹങ്ങളെല്ലാം ആദ്യകാലത്ത് ബുദ്ധവിഗ്രഹങ്ങളായിരുന്നുവെന്ന സാമാന്യവിശ്വാസം ഇതിന് ഉപോത്ബലകമാണ്. ശങ്കരാചാര്യരുടെ ജീവിതകാലത്തിനുമുൻപ് കേരളത്തിന്റെ എല്ലാഭാഗത്തും ബുദ്ധ ജൈനമതങ്ങൾ പ്രബലമായിരുന്നു. ശങ്കരാചാര്യർ ബുദ്ധമതപണ്ഡിതൻമാരെ വാദപ്രതിവാദത്തിൽ പരാജയപ്പെടുത്തി വീണ്ടും ഹിന്ദുമതം പ്രചരിപ്പിച്ചു എന്ന അഭിപ്രായം ഇത്തരുണത്തിൽ ഗണനാർഹമാണ്. കേരളത്തിലെ പല ശാസ്താവിഗ്രഹങ്ങൾക്കും ശ്രീബുദ്ധന്റെ വിഗ്രഹങ്ങളോടുള്ള സാദൃശ്യം ക്ഷേത്രകലാവിദഗ്ദ്ധർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. തകഴി ക്ഷേത്രത്തിലെ വിഗ്രഹം ചെളിയിൽ നിന്ന് വീണ്ടെടുത്ത് തഴുകി ശുദ്ധിവരുത്തി പ്രതിഷ്ഠിച്ചതിനാലാണ് തകഴി എന്ന സ്ഥലപ്പേര് ഈ പ്രദേശത്തിനു സിദ്ധിച്ചതെന്ന് ഒരു വിശ്വാസമുണ്ട്. വിഗ്രഹപ്രതിഷ്ഠ കഴിഞ്ഞ് അചിരേണ ചെമ്പകശ്ശേരി രാജാക്കന്മാർ ക്ഷേത്രം പണികഴിപ്പിച്ചു എന്നാണ് നാട്ടുകാർ വിശ്വസിക്കുന്നത്.
ഈ ക്ഷേത്രത്തിലെ ശാസ്താവിഗ്രഹം ഒരുകാലത്ത് ശ്രീബുദ്ധന്റേതായിരുന്നുവെന്ന വിശ്വാസത്തോട് ഈ ഔഷധനിർമ്മാണത്തെ പഴമക്കാർ ബന്ധപ്പെടുത്തുന്നു. കേരളത്തിൽ ഒരുകാലത്ത് ആയുർവേദ വിജ്ഞാനം പ്രചരിക്കുകയും വികസിക്കുകയും ചെയ്യുന്നതിന് ബുദ്ധമതപണ്ഡിതന്മാർ അനുഷ്ഠിച്ച സേവനം ഇവിടെ സ്മർത്തവ്യമാണ്. ബുദ്ധമതം കേരളത്തിൽ നിന്ന് നിർമാർജ്ജനം ചെയ്യപ്പെട്ടപ്പോൾ കേരളീയ ബ്രാഹ്മണർ ബുദ്ധമതസന്ന്യാസിമാരെ വിരോധികളാക്കുന്നതിനു പകരം അനുനയങ്ങളിലൂടെ ഹൈന്ദവ വിശ്വാസത്തിലേക്കു പരിവർത്തനം ചെയ്തുകൊണ്ടിരുന്നു എന്ന വിശ്വാസത്തിന് ചരിത്രപരമായ പ്രാബല്യം ലഭിച്ചിട്ടുണ്ട്. അതോടൊപ്പം അവർ ബുദ്ധമതസന്ന്യാസിമാരിൽ നിന്ന് ആയുർവേദം, ജ്യോതിഷം തുടങ്ങിയ ശാസ്ത്രങ്ങൾ സ്വായത്തമാക്കിയിരുന്നു എന്നും കരുതാവുന്നതാണ്.

ശ്രീ ഗോവിന്ദൻ കുളങ്ങര ദേവീക്ഷേത്രം 2.മുത്തൂർ ശ്രീ ഭദ്രകാളി ക്ഷേത്രം - മുത്തൂർ തിരുവല്ല



ശ്രീ ഗോവിന്ദൻ കുളങ്ങര ദേവീക്ഷേത്രം -മതിൽഭാഗം തിരുവല്ല
തിരുവല്ല ശ്രീവല്ലഭമഹാക്ഷേത്രത്തിന് സമീപത്തായിട്ടാണ് ഇ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.


മുത്തൂർ ശ്രീ ഭദ്രകാളി ക്ഷേത്രം - മുത്തൂർ തിരുവല്ല
തിരുവല്ല - ചങ്ങനാശ്ശേരി എം.സി റോഡിൽ തിരുവല്ല നഗരത്തിൽ നിന്നും ഏതാണ്ട് ഒരു കി.മി അകലെയായിട്ട് മുത്തൂർ ആൽത്തറ ജം ഗ് ഷ നിൽ നിന്നും റെയിൽവേ സ്റ്റേഷൻ -പായിപ്പാട് റോഡിന് അരികിലായിട്ടാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

തിരുവല്ല ശ്രീവല്ലഭമഹാക്ഷേത്രം



തിരുവല്ല ശ്രീവല്ലഭമഹാക്ഷേത്രം
പത്തനംതിട്ട ജില്ലയിലെ തിരുവല്ല പട്ടണത്തിലുള്ള പുരാതനമായ ക്ഷേത്രമാണ് തിരുവല്ല ശ്രീവല്ലഭമഹാക്ഷേത്രം. ക്രി മു 59ആം ആണ്ടിൽ നിർമ്മിച്ചു എന്നു വിലയിരുത്തപ്പെടുന്ന ഈ ക്ഷേത്രം കേരളത്തിലെ പഴക്കം കൊണ്ടും, വിസ്തീർണ്ണം കൊണ്ടും വലിയ ആരാധനാലയങ്ങളിൽ ഒന്നാണ്‌.
ഐതിഹ്യം:
ബ്രാഹ്മണരുടെ കുടിയേറ്റാരംഭത്തിൽ തിരുവല്ലയിലെ ഒരു പ്രധാന ബ്രാഹ്മണഗൃഹമായിരുന്നു ശങ്കരമംഗലത്ത്‌ മഠം. അവിടുത്തെ കുടുംബനാഥയായിരുന്ന ശ്രീദേവി അന്തർജ്ജനം, മഹാവിഷ്ണുവിനെ പ്രീതിപ്പെടുത്തുന്നതിന്‌ ഏകാദശിവ്രതം നോറ്റിരുന്നത്രെ. ഇതേ സമയം, ബ്രാഹ്മണകുടിയേറ്റത്തെ എതിർത്തിരുന്ന ആദിവർഗ്ഗ പരമ്പരയിലെ ഗോത്ര തലവനായിരുന്ന തുകലനുമായി(വിശ്വാസികൾക്ക്‌ തുകലാസുരൻ) ബ്രാഹ്മണർ ചെറുതല്ലാത്ത ഏറ്റുമുട്ടലുകൾ നടത്തിയിരുന്നത്രെ. "തുകലനും ബ്രാഹ്മണരും തമ്മിൽ ഉണ്ടായതായി പറയപ്പെടുന്ന സംഘട്ടനങ്ങൾ രണ്ട്‌ വ്യത്യസ്ത ജനതകളുടെ പ്രത്യയശാസ്ത്രപരമായ അഭ്പ്രായഭിന്നത മാത്രമായിരുന്നിരിക്കണം." തുകലൻ, വിഷ്ണുഭക്തയായിരുന്ന ശ്രീദേവി അന്തർജ്ജനത്തിന്റെ വ്രതം മുടക്കും എന്ന ഘട്ടത്തിൽ വിഷ്ണു ഒരു ബ്രാഹ്മണ ബാലന്റെ രൂപത്തിൽ പ്രത്യക്ഷപ്പെട്ട്‌ തുകലനെ നിഗ്രഹിച്ചു എന്നും, തന്റെ ആയുധമായ സുദർശന ചക്രം അവിടെ പ്രതിഷ്ഠിക്കുകയും ചെയ്തുവത്രെ. ഇത്‌ ക്രി മു 2998-ൽ ആണെന്നു കരുതുന്നു. പിന്നീട്‌ ക്രി മു 59 ൽ വിഷ്ണു പ്രതിഷ്ഠയും നടന്നു.
പ്രതിഷ്ഠ, പൂജാവിധികൾ:
കിഴക്കോട്ട് ദർശനമായി ശ്രീ വല്ലഭനേയും, പടിഞ്ഞാറേക്ക് ദർശനമായി സുദർശ്ശന മൂർത്തിയേയും പ്രതിഷ്ഠിച്ചിരിക്കുന്നു. കൂടാതെ മഹാലക്ഷ്മി, വരാഹമൂർത്തി, ദക്ഷിണാമൂർത്തി, ഗണപതി, ശാസ്താവ് എന്നീ പ്രതിഷ്ഠകളുമുണ്ട്. മുഖ്യപ്രതിഷ്ഠയായ മഹാവിഷ്ണുവിനെ അഞ്ച് വ്യത്യസ്ത രൂപങ്ങളിൽ സങ്കല്പിച്ച് അഞ്ച് പൂജകൾ നിത്യേന നടത്തി വരുന്നു. ഉഷഃപൂജയിൽ ബാലനായും എതൃത്തുപൂജയിൽ ബ്രഹ്മചാരിയായും പന്തീരടിപൂജയിൽ വനവാസിയായും ഉച്ചപൂജയിൽ ഗൃഹസ്ഥനായും അത്താഴപൂജയിൽ വിരാട്-പുരുഷനായുമാണ് സങ്കല്പിക്കുന്നത്. നിത്യവും അത്താഴപൂജയ്ക്കു ശേഷം ദുർവാസാവ് മഹർഷി ക്ഷേത്രത്തിൽ വരികയും പൂജ നടത്തുകയും ചെയ്യുന്നു എന്ന ഒരു വിശ്വാസം നിലവിലുണ്ട്. വിഷ്ണുവിഗ്രഹത്തിന് ആറടി ഉയരം വരും. നിൽക്കുന്ന രൂപത്തിലാണ് വിഗ്രഹം. സുദർശനമൂർത്തിയുടെ വിഗ്രഹവും ഏതാണ്ടിതേപോലെയാണ്. എന്നാൽ കൈകളുടെ എണ്ണത്തിലും അവയിൽ ധരിച്ചിരിയ്ക്കുന്ന ആയുധങ്ങളിലും വ്യത്യാസമുണ്ട്. വിഷ്ണുവിഗ്രഹം നാലുകൈകളിൽ ശംഖ്, ചക്രം, ഗദ, താമര എന്നിവ ധരിച്ചിരിയ്ക്കുമ്പോൾ സുദർശനവിഗ്രഹം എട്ടുകൈകളിൽ ശംഖ്, ചക്രം, അമ്പ്, വില്ല്, വാൾ, ത്രിശൂലം, ഉലക്ക, കയർ തുടങ്ങിയവ ധരിച്ചിരിയ്ക്കുന്നു

ഉള്ളന്നൂർ മലദേവർകുന്ന് മഹാദേവ ക്ഷേത്രം2,കഷായത്ത് ശ്രീ മഹാവിഷ്ണു (ധന്വന്തരി) ക്ഷേത്രം



കഷായത്ത് ശ്രീ മഹാവിഷ്ണു (ധന്വന്തരി) ക്ഷേത്രം -മുത്തൂർ ആൽത്തറ മുക്ക് ,തിരുവല്ല

ഉള്ളന്നൂർ മലദേവർകുന്ന് മഹാദേവ ക്ഷേത്രം
ആലപ്പുഴ- പത്തനംതിട്ട ജില്ലകളുടെ അതിര്ത്തി ഗ്രാമമായ കരയ്ക്കാട്- ഉള്ളന്നൂർ പ്രദേശത്ത് സ്ഥിതിചെയ്യുന്ന പുരാതനമായ ഇ ശിവക്ഷേത്രം സമുദ്രനിരപ്പിൽ നിന്നും ഏകദേശം 2000 അടി ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത് .ചെങ്ങന്നൂർ -പത്തനംതിട്ട റൂട്ടിൽ കോട്ട -മാന്തുക റോഡിൽ വടക്കേക്കരപ്പടി എന്ന സ്ഥലത്താണ് ഇ ക്ഷേത്രം.

ആനപ്രാമ്പാൽ ധർമ്മശാസ്താക്ഷേത്രം



ആനപ്രാമ്പാൽ ധർമ്മശാസ്താക്ഷേത്രം
ആലപ്പുഴ ജില്ലയിലെ തലവടി ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് ആനപ്രാമ്പാൽ ധർമ്മശാസ്താക്ഷേത്രം. ചക്കുളത്ത് കാവിൽ നിന്നും 3 കിലോമീറ്റർ അകലെയാണ് ഈ ക്ഷേത്രം ഉള്ളത്.
ശാസ്താവാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. മകരത്തിലെ ഉത്രം നാളിലാണ്‌ ഇവിടെ ഉത്സവം നടക്കുന്നത്.