2018, ഓഗസ്റ്റ് 3, വെള്ളിയാഴ്‌ച

ആരോഗ്യത്തിനു പകരം ആരോഗ്യം മാത്രം!



ആരോഗ്യത്തിനു പകരം ആരോഗ്യം മാത്രം!

 എത്ര പണം പകരം വെച്ചാലും ആരോഗ്യത്തിനു പകരമാവില്ല. നിത്യജീവിതത്തിൽ കണിശമായി പാലിക്കാനുള്ള ആറ്റിക്കുറുക്കിയ ചില നിർദ്ദേശങ്ങൾ:
🍀01. നമ്മുടെ സമ്പത്ത് മുഴുവൻ ഡയാലിസിസിന് വേണ്ടി ചിലവാക്കാതിരിക്കാൻ ഡോളും, പെനഡോളും പോലുള്ള കിഡ്നിയെ നശിപ്പിക്കുന്ന ആന്റി ബയോട്ടിക്കുകൾ ബാഗിന്റെ അറകളിൽ നിന്നും എടുത്തു വലിച്ഛെറിയുക.
🍀02. എണ്ണയുടെ ഉപയോഗം പാടേ കുറക്കുക. എണ്ണപ്പലഹാരങ്ങളും കരിച്ചതും പൊരിച്ചതു ഭക്ഷിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തുക.
🍀03. വെറും വയറ്റിലും അല്ലാതേയും തെളിഞ്ഞ പച്ചവെള്ളം ധാരാളമായി കുടിക്കുക. ഉലുവയോ കരിഞ്ചീരകമോ ചേർത്ത് തിളപ്പിച്ച വെള്ളം കുടിക്കാതിരിക്കുക.
🍀04. നടത്തം കൂടുതൽ ആക്കുക. നിങ്ങൾ പോകാൻ ഉദ്ധേശിക്കുന്ന സ്ഥലങ്ങൾ അടുത്താണെങ്കിൽ മാക്സിമം നടക്കാൻ ശ്രമിക്കുക.
🍀05. ചിക്കൻ ഒഴിവാക്കു
🍀06. പച്ചക്കറികളും ഫ്രൂട്സുകളു ഭക്ഷിക്കുന്നതിന് മുമ്പ് അര മണിക്കൂറെങ്കിലും മഞ്ഞൾ വെള്ളത്തിൽ ഇട്ട് വെക്കുക. അതിനുമുമ്പ് ടാപ്പിനുതാഴെ ഒഴുക്ക് വെള്ളത്തിൽ കഴുകൂ. അതിലുള്ള വിശാംഷങ്ങളെ ഒരു പരിധി വരെ ഇതു തടയുന്നതാണ്.
🍀07. ഫ്രിഡ്ജിൽ വെച്ചത് വീണ്ടും ചൂടാക്കി കഴിക്കുന്ന പ്രവണത ഒഴിവാക്കാൻ കഴിയുന്നവർ മാക്സിമം ഒഴിവാക്കുക.
🍀08. രാവിലെ ഒരു കാരണവശാലും പ്രാതൽ കഴിക്കാതിരിക്കരുത് . കഴിക്കാതിരുന്നാൽ കുടൽപുണ്ണും അൾസറും ഉണ്ടാവാൻ സാധ്യത വളരെ കൂടുതൽ ആണ്.
🍀09. കഴിയുന്നവർ എന്നും ഒരേ സമയം കൃത്യമായി ഭക്ഷണം കഴിക്കാൻ ശ്രമിക്കുക.
🍀10. മൊബൈലിന്റെയും കമ്പ്യൂട്ടറിന്റെയും ടി.വി.യുടേയും ഉപയോഗം നിശ്ചിത ടൈമിൽ കർശനമായി നിയന്ത്രിക്കുക.
ഇതിനൊക്കെ വേണ്ടി ഉറക്കമിളക്കുന്നത് ഒഴിവാക്കുക.
🍀11. പച്ചക്ക് തിന്നുന്ന ഇലകളായ ജർജീർ, കസ്സ്‌ പോലെയുള്ള ഇലകൾ ധാരാളമായി കഴിക്കുക അതും കഴിക്കുന്നതിന്റെ 20 മിനിറ്റ് മുമ്പെങ്കിലും ടാപ്പിനുതാഴെ ഒഴുക്ക് വെള്ളത്തിൽ കഴുകൂ. അതിലുള്ള വിഷാംശങ്ങളെ ഒരു പരിധി വരെ ഇതു തടയുന്നതാണ്. വീണ്ടും വിഷാംശം പോവുന്നതിന് വേണ്ടി മഞ്ഞൾ പൊടി കലർത്തിയ വെള്ളത്തിൽ ഇട്ട് വെക്കുക.
🍀12. പൊറാട്ട പാടേ ഒഴിവാക്കുക.
🍀13. എരിവ്, പുളി, ഉപ്പ്, പഞ്ചസാര എന്നിവ കൂടുതൽ ആവാതിരിക്കാൻ ശ്രമിക്കുക (മാക്സിമം ഒഴിവാക്കുക).
🍀14. കോളകളും എനർജി ഡ്രിങ്കുകളും പാക്കറ്റ് പൾപ്പ് ജ്യൂസുകളും, ടാങ്കും ഒഴിവാക്കുക ദാഹം ശുദ്ധമായ പച്ച വെള്ളം കൊണ്ട് മാത്രം ശമിപ്പിക്കുക.
🍀15. ഭക്ഷണത്തിന്റെ 60 മിനിറ്റ് മുമ്പോ പിമ്പോ വെള്ളം കുടിക്കുക. ഭക്ഷണത്തിന്റെ കൂടെ വെള്ളം കുടിക്കരുത്.
🍀16. പൗഡർ ഇടുന്നവർ അതൊഴിവാക്കുക.
🍀17. ചൂടുള്ള ഭക്ഷണം സുപ്രയിൽ ഒന്നായിട്ട് കൊട്ടി ഭക്ഷിക്കരുത്. അത് കൊണ്ട് ഒരുപാട് ദൂഷ്യ ഫലങ്ങൾ ഉണ്ട്
അത് പല രോഗങ്ങൾക്കും കാരണമായേക്കാം.
🍀18. പുകവലി ഒഴിവാക്കുക. അത് നിങ്ങൾക്ക് മാത്രമല്ല നിങ്ങളേക്കാൾ മറ്റുള്ളവരുടെ ആരോഗ്യത്തിനും ഹാനികരമാണ്.
🍀19. ചെറിയ ചെറിയ അസുഖങ്ങക്ക് വേദനസംഹാരി ഗുളികകൾ പാരസിറ്റമോൾ പോലുള്ളവ ഒരു കാരണവശാലും കഴിക്കരുത്.
🍀20. Mobile ഉപയോഗിക്കുമ്പോൾ Display Brightness Maximum കുറക്കുക. മൊബൈൽ ഫോണുകളുടെ ഡിസ്പ്ലേകളിൽ Black Sticker ഒട്ടിക്കാൻ ശ്രമിക്കുക.. ഇത് കണ്ണിന് സുരക്ഷ നൽകും.
🍀21. റൂമിലും കാറുകളിലും Full Time Air Freshener Spray ഉപയോഗിക്കരുത്.
🍀22. A/C യുടെ ഉപയോഗം മാക്സിമം കുറക്കുക.
A/C യിലും നല്ലത് Fan ആണ്.
🍀23. നിന്ന് കൊണ്ട് ഭക്ഷിക്കരുത്; കുടിക്കരുത്.
🍀24. കഴിവതും നിന്ന് കൊണ്ട് മൂത്രം ഒഴിക്കരുത്.
🍀25. A/C യുടെ കാറ്റ് എത്തുന്നിടത്ത് നേരെ ചുവട്ടിൽ കിടക്കരുത്. A/C റൂമിൽ ബ്ലാങ്കറ്റ് ഇല്ലാതെ കിടക്കരുത്.
🍀26. 'നെറ്റ് കോളുകൾ' ചെയ്യുമ്പോൾ Head Phone ഉപയോഗിക്കുക.
Bluetooth Headset ഒരു കാരണവശാലും ഉപയോഗിക്കരുത്.
🍀27. കഴിയുന്നവർ ഹോട്ടൽ, മെസ്സ് എന്നിവയിൽ നിന്നും ഒഴിയാൻ ശ്രമിക്കുക. ഹോട്ടലുകളിൽ ഭക്ഷണത്തിൽ ടേസ്റ്റ് കൂട്ടാൻ ഉപയോഗിക്കുന്ന മാരക വിഷമായ അജീന മോട്ടോ സ്ഥിരമായി കഴിച്ചാൽ ഉണ്ടാവുന്ന പ്രത്യാകാതം വലുതാണ് (ഹോട്ടൽ ജീവനക്കാർ ക്ഷമിക്കുക).
🍀28. ഭക്ഷണത്തിന് ടേസ്റ്റ് കൂട്ടാൻ ഉപയോഗിക്കുന്ന സോസുകൾ മറ്റു കൃതൃമ കൂട്ടുകൾ ഒഴിവാക്കുക.
ഭക്ഷണത്തിന് എത്ര രുചി കുറക്കാൻ പറ്റുമോ അത്രയും രുചി കുറച്ചിട്ട് ഭക്ഷിക്കാൻ ശ്രമിക്കുക. രസക്കൂട്ടുകൾ വേണ്ട.
🍀29. ഓർക്കുക, ഭക്ഷണത്തിന് എത്ര ടേസ്റ്റ് കൂടുന്നുവോ അത്രയും നമ്മുടെ ശരീരത്തിന് ഹാനികരമാണ്.
🍀30. സുർക്കയുടേയും അച്ചാറുകളുടെയും ഉപയോഗം മാക്സിമം കുറക്കുക.
🍀31. Head Phone Over Sound ൽ പാട്ട് കേൾക്കരുത്.
അത് ശ്രവണശേഷി കാലക്രമേണ നാം അറിയാതെ കുറക്കുന്നതാണ്.
🍀32. മാസത്തിൽ ഒന്നോ രണ്ടോ ദിവസമെങ്കിലും വ്രതമെടുക്കാൻ ശ്രദ്ധിക്കുക.
🍀33. രാത്രി പതിവായി ഒരു ഗ്ലാസ്സ് വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക. അത് ശരീരത്തിന് വളരെ നല്ലതാണ്. രാവിലെ എണീറ്റ ഉടനെയും.
🍀34. ബ്രോസ്റ്റിന്റെ കൂടെ ഒരു കാരണവശാലും കോള ഐറ്റംസ് ഒന്നും തന്നെ കുടിക്കരുത് (ബ്രോസ്റ്റ് തന്നെ മാരകം).
🍀35. പ്രാർത്ഥന മുറതെറ്റാതെ ചെയ്യുക. മാനസികാരോഗ്യത്തിനുള്ള ഒറ്റമൂലിയാണു ദൈവസാമീപ്യം നിലനിർത്തൽ.
സൂര്യോദയത്തിനു മുമ്പുതന്നെ ഉണരണം.
ഉണർന്ന് പ്രഭാതകർമ്മങ്ങൾ കഴിഞ്ഞ്‌ വീണ്ടും കിടക്കുന്നത്‌ ശരീരത്തെയും മനസ്സിനെയും പ്രതികൂലമായി ബാധിക്കും.📌പ്രപഞ്ചത്തിലെ സസ്യലതാദികളോടും എല്ലാ ജീവജാലങ്ങളോടുമൊപ്പം നാമും കണ്ണുതുറക്കണം, നമ്മുടെ പുതുദിനം തുടങ്ങണം!!📌 അല്ലാതെയുള്ള ഉറക്കം 100% വും ആരോഗ്യത്തെ പ്രതികൂലമായേ ബാധിക്കൂ.📌
ഓർക്കുക, ആരോഗ്യമാണ് നമ്മുടെ സമ്പത്ത് അതിൽ അനുഭവിക്കാനും സഹിക്കാനും ആരും തന്നെ ഉണ്ടാവില്ല നമ്മൾസൂക്ഷിച്ചാൽ നമുക്ക് നന്ന്.📌📌📌
വിജ്ഞാനം പകര്‍ന്നു നല്‍കല്‍ ഒരു കടമയാണു😊 അത് കൈമാറുന്തോറും പുണ്യം വർദ്ധിചുകൊണ്ടിരിക്കും😄 ഈ വിജ്ഞാനം നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക്കൂടി ഷെയര്‍ ചെയ്യാന്‍ മറക്കരുത്.
കടപ്പാട്
Dr. എം.എസ് സുനിൽ

ശിവതാണ്ഡവസ്തോത്രം



ശിവതാണ്ഡവസ്തോത്രം
======================
🔥
കൈലാസപര്‍വ്വതം പൂര്‍ണ്ണമായി ഉയര്‍ത്തികൊണ്ടുപോകാന്‍ ശ്രമിച്ച സാക്ഷാല്‍ രാവണന്‍റെ ഇരുകൈകളും ഭഗവാന്‍ പരമശിവന്‍ അവിടെ ഉറപ്പിച്ചുകളഞ്ഞു. വീരശൂരപരാക്രമിയായ രാവണന്‍ എത്ര ശ്രമിച്ചിട്ടും കൈലാസം ഉയര്‍ത്താനോ സ്വന്തം കൈകള്‍ വലിച്ചെടുക്കാനോ സാധിച്ചില്ല. അപകടം തിരിച്ചറിഞ്ഞ രാവണന്‍, അത്യന്തം കോപിഷ്ഠനായി നില്‍ക്കുന്ന മഹാദേവനെ പ്രീതിപ്പെടുത്താനായി ശിവതാണ്ഡവസ്തോത്രം ഭക്തിയോടെ ജപിച്ചു.
സാധാരണക്കാര്‍ക്ക് ജപിക്കാന്‍ വളരെയധികം പ്രയാസമുള്ള ഈ സ്തോത്രം ശിവക്ഷേത്രങ്ങളില്‍ പ്രദോഷനാളുകളില്‍ ജപിച്ചുകാണാറുണ്ട്‌. മഹാ ശിവന്റെ താണ്ഡവ താളത്തിലെഴുതിയ ഒരു സ്തോത്ര കൃതിയാണ്‌ ശിവതാണ്ഡവസ്തോത്രം. ഇതിലെ വാക്കുകളും അത്‌ ധ്വനിപ്പിക്കുന്ന പ്രതീതികളും അർത്ഥമറിയാതെ ചൊല്ലുന്നവനു പോലും ഒരു താണ്ഡവനടനാനുഭവം നൽകാൻ പോന്നതാണ്‌. തന്നേയുമല്ല, സ്തോത്രകൃതികള്‍ക്ക് അതിന്റെ ഫലസിദ്ധി കൈവരാന്‍ അര്‍ത്ഥമറിഞ്ഞുതന്നെ ചൊല്ലണം എന്ന നിര്‍ബന്ധവുമില്ല.
ജടാടവീഗളജ്ജലപ്രവാഹപാവിതസ്ഥലേ
ഗളേഽവലംബ്യലംബിതാം ഭുജംഗതുംഗമാലികാം
ഡമഡ്ഡമഡ്ഡമഡ്ഡമന്നിനാദവഡ്ഡമർവയം
ചകാരചണ്ഡതാണ്ഡവം തനോതു നഃ ശിവഃ ശിവം 1
ഡമഡ് ഡമഡ് എന്നിങ്ങനെ തുടർച്ചയായി ഡമരു ശബ്ദം പുറപ്പെടുവിക്കുമ്പോൾ ശിവന്റെ കാടുപിടിച്ച ജടയിലൂടെ ഊർന്നിറങ്ങിയ ഗംഗാപ്രവാഹത്തിനാൽ പവിത്രമാക്കപ്പെട്ട സ്ഥലത്ത് കഴുത്തിനെ അവലംബിച്ച് പൂമാലയെന്നപോലെ ഉഗ്രസർപ്പത്തേയും തൂക്കിയിട്ട് ഉഗ്രതാണ്ഡവം നടത്തുന്ന ശിവനേ ഞങ്ങൾക്ക് മംഗളത്തെ തന്നാലും. ശിവന്റെ കഴുത്തിലെ പാമ്പ് ശിവന്റെ കാഴ്ചയിൽ മാലയും മറ്റൂള്ളവർക്ക് സർപ്പവും ആകുന്നു. ‘രജ്ജു-സർപ്പ ഭ്രാന്തി‘യിൽ കയറിൽ തെറ്റിദ്ധരിച്ചു കണ്ട പാമ്പിനെ കയറായിത്തന്നെ തിരിച്ചറിഞ്ഞവന് കയറ് വെറും കയറായും അത് മനസ്സിലാകത്തവന് അത് മനസ്സിലാകാത്തിടത്തോളം കാലമത്രയും മാത്രം അത് പാമ്പെന്നും തോന്നലുണ്ടാകുമെന്ന ശങ്കരസിദ്ധാന്തം രാവണൻ മറ്റൊരു തരത്തിൽ അവതരിപ്പിച്ചിരിക്കുന്നു. കയറിനു പകരം പൂമാലയായി. പിന്നെ രാവണൻ പ്രാർത്ഥിക്കുന്നത് ഞങ്ങൾക്ക് മംഗളത്തെ പ്രദാനം ചെയ്യണേ എന്നാണ്. എനിക്കു മാത്രം തരണം എന്നു പറഞ്ഞില്ല എന്നു കൂടി ശ്രദ്ധിക്കുക.
ജടാകടാഹസംഭ്രമഭ്രമന്നിലിമ്പനിർഝരീ
വിലോലവീചിവല്ലരീ വിരാജമാനമൂർദ്ധനി
ധഗദ്ധഗദ്ധഗജ്ജ്വലല്ലലാടപട്ടപാവകേ
കിശോരചന്ദ്രശേഖരേ രതിഃ പ്രതിക്ഷണം മമ 2
ശിവന്റെ താണ്ഡവനടത്തിനിടക്ക് ശിവൻ കറങ്ങുമ്പോൾ ശിവന്റെ കടാഹം കണക്കെയുള്ള ജടയും കറങ്ങും, അതോടൊപ്പം അതിനുള്ളിലെ ദേവ നദിയായ ഗംഗയും തിരിയും, നെറ്റിയിലേക്ക് ഉതിർന്ന് വീഴുന്ന ജടാശകലങ്ങൾ ഇളകിയാടുന്ന മൂർദ്ധാവും, ധഗദ്ദകായെന്ന് കത്തിക്കൊണ്ടിരിക്കുന്ന പരന്ന നെറ്റിത്തടത്തിലെ തിളക്കവും ഒരു കൊച്ചു ചന്ദ്രക്കലചൂടിയ ശിരസ്സും കണ്ട് രാവണന് ക്ഷണം പ്രതി രതി തോന്നുന്നു. രതിയെന്ന വാക്കിന് ഇഷ്ടം പ്രിയം സന്തോഷം എന്നിങ്ങനെ വേറെയും അർത്ഥങ്ങളുണ്ട്.
ധരാധരേന്ദ്രനന്ദിനീ വിലാസബന്ധുബന്ധുര-
സ്‌ഫുരദ്ദിഗന്തസന്തതി പ്രമോദമാനമാനസേ
കൃപാകടാക്ഷധോരണീ നിരുദ്ധദുർദ്ധരാപദി
ക്വചിദ്ദിഗംബരേ മനോവിനോദമേതു വസ്തുനി 3
ശിവനോട് ഏറ്റവും ചേർന്നതും മനോഹരിയും ഹിമവൽ പുത്രിയുമായ പത്നിയോടൊത്ത് ഉള്ള താണ്ഡവനൃത്തത്തിൽ ചക്രവാളങ്ങൾ പോലും നടുങ്ങുന്നു, സന്തോഷത്തിന്റെ അലയൊലികൾ മനസ്സിലേക്ക് വരുന്നു. ആ കൃപാകടാക്ഷം ഒന്നു മാത്രം മതി എത്രയും ദുർഘടമായത് പോലും തരണം ചെയ്യുവാൻ അഥവാ ദുർഘടമായ ആപത്തിനെ പോലും മറികടക്കുവാൻ, ചിലപ്പോഴെങ്കിലും ദിഗംബരനായവന് ഈ മനോവിനോദ നൃത്തം ചെയ്യണമെന്ന തോന്നലുണ്ടാകുന്നു.
ലതാഭുജജംഗപിംഗളസ്‌ഫുരത്‌ഫണാമണിപ്രഭാ
കദംബകുങ്കുമദ്രവപ്രലിപ്തദിഗ്വധൂമുഖേ
മദാന്ധസിന്ധുരസ്‌ഫുരത്ത്വഗുത്തരീയമേദുരേ
മനോവിനോദമദ്ഭുതം ബിഭർതു ഭൂതഭർതരി 4
ജടയിലെ പാമ്പും അല്ലെങ്കിൽ വള്ളി പോലത്തെ പാമ്പും അതിന്റെ തവിട്ടൂ നിറം സ്ഫുരിക്കുന്ന പത്തിയും ആ പത്തിയിലുള്ള മാണിക്യത്തിന്റെ പ്രഭ കൊണ്ട് കൂട്ടത്തോടെ എല്ലാ ദിക്കിനെയും വധുവിന്റെ മുഖമെന്ന പോലെ കുംകുമച്ചാറിൽ മുക്കിയതുപോലെ പ്രകാശിപ്പിക്കുന്നതിനേയും രാവണൻ ചിത്രീകരിക്കുന്നു. തീർന്നില്ല, ശിവന്റെ ഉത്തരീയം മദം പൊട്ടിയ ആനയുടെ കട്ടിയേറിയ ചർമ്മം പോലെ പോലെ വിറയ്ക്കുന്നു, ആ നൃത്തത്തിൽ എന്റെ മനസ്സ് സന്തോഷവും അത്ഭുതവും കൊണ്ട് നിറയുന്നു.
സഹസ്രലോചനപ്രഭൃത്യശേഷലേഖശേഖര
പ്രസൂനിധൂളിധോരണീ വിധൂസരാംഘ്രിപീഠഭൂഃ
ഭുജംഗരാജമാലയാ നിബദ്ധജാടചൂടകഃ
ശ്രിയൈ ചിരായ ജായതാം ചകോരബന്ധുശേഖരഃ 5
ഇന്ദ്രനും പരിവാരങ്ങളും അറ്റമില്ലാത്ത നിരയായി വന്നു നിൽക്കുമ്പോൾ പൂക്കളെന്ന പോലെ പീഠഭൂമിയിൽ നൃത്തം ചവിട്ടുന്ന ശിവന്റെ മണ്ണിന്റെ നിറമായ പാദങ്ങളിൽ നിന്നും പൊടി പരത്തി അനുഗ്രഹം ചൊരിയുന്നു, ഒരു ഉഗ്രസർപ്പത്തെക്കൊണ്ട് ജടകെട്ടി വെച്ച് ചന്ദ്രനെ തലയിൽ ചൂടി നീണ്ടുനില്ക്കുന്ന ശ്രീത്വം പ്രദാനം ചെയ്യൂന്നു. ചകോരം ചന്ദ്രരശ്മിയെ പാനം ചെയ്യും എന്നണ് കവി സങ്കല്പം. അതുകൊണ്ടാണ് ചന്ദ്രൻ ചകോരബന്ധു ആയത്.
ലലാടചത്വരജ്വലദ്ധ്വനഞ്ജയസ്‌ഫുലിംഗഭാ
നിപീതപഞ്ചസായകം നമന്നിലിമ്പനായകം
സുധാമയൂഖലേഖയാ വിരാജമാനശേഖരം
മഹാകപാലിസമ്പദേ ശിരോജഡാലമസ്തു നഃ 6
നെറ്റിത്തടത്തിലെ തീപ്പൊരി ചിതറി ജ്വലിക്കുന്ന ഹോമകുണ്ഠത്തിൽ കാമദേവനെ മുക്കി ദേവനായകനെ നമിപ്പിച്ച് മധു തൂകുന്ന വിധുവിനെ തന്റെ ജടയിൽ വിരാജിപ്പിച്ച മഹാശിവന്റെ ജടയിലെ സമ്പത്ത് നമുക്കും ആയിത്തീരട്ടെ. ഒരു വരിയിൽ കാമദേവനെ ചുട്ടകഥ പറയുമ്പോൾ അടുത്ത വരിയിൽ ചന്ദ്രനെ വിശേഷിപ്പിക്കുന്നത് സുധാ മയൂഖ ലേഖ എന്നാണ്.
കരാളഫാലപട്ടികാധഗദ്ധഗദ്ധഗജ്ജ്വല-
ദ്ധനഞ്ജയാധരീകൃത പ്രചണ്ഡപഞ്ചസായകേ
ധരാധരേന്ദ്രനന്ദിനീ കുചാഗ്രചിത്രപത്രക-
പ്രകല്പനൈകശില്പിനി ത്രിലോചനേ രതിർമമഃ 7
കാമദേവനെ ബലിയർപ്പിച്ച കത്തിക്കാളുന്ന നെറ്റിത്തടവും അതേ സമയം ഹിമവൽ പുത്രിയുടെ മാറിടത്തിൽ ചിത്രം വരയ്ക്കാൻ കഴിയുന്ന ഏക വ്യക്തിയും ആയ മുക്കണ്ണനെ ഞാൻ സ്തുതിക്കുന്നു / ഇഷ്ടപ്പെടുന്നു / ഭക്തിയോടെ സമീപിക്കുന്നു. നേരത്തെയുള്ള ശ്ലോകത്തിൽ പറഞ്ഞത് പോലെ ഇവിടെയും ആദ്യഭാഗത്ത് കാമനെ ഹോമിച്ചവനെന്നും പിന്നീട് ഹിമവൽ പുത്രിയുടെ മാറിടത്തിൽ ചിത്രം വരയ്ക്കുന്ന കാര്യവും ഒരുമിച്ചു പറയുന്നു.
നവീനമേഘമണ്ഡലീ നിരുദ്ധദുർദ്ധരസ്‌ഫുരത്‌
കുഹൂനിശീഥിനീതമഃ പ്രബന്ധബദ്ധകന്ധരഃ
നിലിമ്പനിർഝരീ ധരസ്തനോതു കൃത്തിസിന്ധുരഃ
കലാനിധാനബന്ധുരഃ ശ്രിയം ജഗദ്ദുരന്ധരഃ 8
കരിനീല മേഘങ്ങൾ തടഞ്ഞുനിർത്തിയ അമാവാസി രാത്രി പോലത്തെ നിറം കഴുത്തിനു ചുറ്റും കെട്ടിവച്ച് ഗംഗയെ ധരിച്ച് ആനത്തോലുടുത്ത് മനോഹരമായ ചന്ദ്രക്കല ചൂടി ലോകനേതാവായി നിൽക്കുന്ന ശിവൻ ഐശ്വര്യം പ്രദാനം ചെയ്താലും.
പ്രഫുല്ലനീലപങ്കജപ്രപഞ്ചകാളിമപ്രഭാ-
വലംബികണ്ഡകന്ദലീരുചിപ്രബദ്ധകന്ധരം
സ്‌മരച്ഛിദം പുരച്ഛിദം ഭവച്ഛിദം മഖച്ഛിദം
ഗജച്ഛിദാന്തകച്ഛിദം തമന്തകച്ഛിദം ഭജേ 9
വിരിഞ്ഞ നീലത്താമരയെ അനുകരിക്കും പോലെ കാളകൂടവിഷത്തിന്റെ കട്ടപിടിച്ച നിറം കഴുത്തിനു ചുറ്റും ഭംഗിയോടെ കെട്ടി സ്മരനെ നശിപ്പിച്ചവനും, ത്രിപുരാസുരനെ നശിപ്പിച്ചവനും, വ്യാവഹാരിക ലോകത്തെ നശിപ്പിച്ചവനും, ദക്ഷന്റെ യാഗം നശിപ്പിച്ചവനും, ഗജാസുരനെ നശിപ്പിച്ചവനും, അന്ധകാസുരനെ നശിപ്പിച്ചവനും ആയിട്ടുള്ള ആ യമ നാശനെ ഭജിക്കുന്നു. ത്രിപുരങ്ങള്‍ ഒരു മനുഷ്യന്റെ ജീവിതത്തിലെ മൂന്ന് അവസ്ഥകളാണ്. ഉറക്കവും സ്വപ്നം കാണലും ഉണര്‍ന്നിരിക്കലും. ജീവനുള്ള ഒരുവന്‍ ജീവിക്കുന്നിടത്തോളം ഈ മൂന്ന് അവസ്ഥകളില്‍ ഏതെങ്കിലും ഒന്നില്‍ ആയിരിക്കും. ത്രിപുരാസുരന്‍ ഇങ്ങനെ മൂന്ന് പുരങ്ങളില്‍ മാറി മാറി വസിക്കുന്ന ആളാണ്. ഈ അസുരനെ നശിപ്പിക്കാന്‍ മൂന്ന് പുരങ്ങളും ഒന്നിച്ച് നശിപ്പിക്കേണ്ടിയിരിക്കുന്നു.
അഖർവസർവമംഗളാകലാകദംബമഞ്ജരീ
രസപ്രവാഹമാധുരീ വിജൃംഭണാമധുവ്രതം
സ്‌മരാന്തകം പുരാന്തകം ഭവാന്തകം മഖാന്തകം
ഗജാന്തകാന്ധകാന്തകം തമന്തകാന്തകം ഭജേ 10
ഒട്ടും കുറഞ്ഞുവരാത്ത സര്‍വ്വ മംഗളങ്ങളും സകല കലകളുടെയും ഒഴുക്കും മധു രസ പ്രവാഹവും നുകര്‍ന്ന് വളര്‍ന്ന വണ്ടായി കാമനെ കൊന്നവനും ത്രിപുരാസുരനെ കൊന്നവനും വ്യാവഹാരിക ലോകത്തെ കൊന്നവനും ദക്ഷന്റെ യാഗം കൊന്നവനും ഗജാസുരനെ കൊന്നവനും അന്ധകാസുരനെ കൊന്നവനും ആയിട്ടുള്ള ആ യമന്റെയും അന്തകനെ ഭജിക്കുന്നു.
ജയത്വദഭ്രവിഭ്രമഭ്രമദ്ഭുജംഗമശ്വസ-
ദ്വിനിർഗ്ഗമത്‌ക്രമസ്ഫുരറ്റ്കരാളഭാലഹവ്യവാട്
ധിമിദ്ധിമിദ്ധിമിദ്ധ്വനന്മൃദംഗതുംഗമംഗള-
ധ്വനിക്രമപ്രവർത്തിത പ്രചണ്ഡതാണ്ഡവഃ ശിവഃ 11
അംഗങ്ങള്‍ ഇളകിയാടിയുള്ള താണ്ഡവ ചലനങ്ങളോടെയും അതോടൊപ്പം തിരിയുന്ന/ഇളകുന്ന പാമ്പിനോടു കൂടിയും കത്തിക്കാളി നിഗ്ഗമിക്കുന്ന ഭയങ്കരമായ നെറ്റിത്തടത്തിലെ ഹോമകുണ്ഠത്തോടെയും മൃദംഗത്തിന്റെ ധിമിധ്ധിമി എന്നുയര്‍ന്നു കേള്‍ക്കുന്ന താളത്തില്‍ ആ താളത്തിനനുസരിച്ച് ഉഗ്ര താണ്ഡവ നടനമാടുന്ന ശിവന്‍ ജയിക്കട്ടെ.
സ്പൃഷദ്വിചിത്രതൽപ്പയോർഭുജംഗമൗക്തികസ്രജോർ-
ഗരിഷ്ഠരത്നലോഷ്ഠയോഃ സുഹൃദ്വിപക്ഷപക്ഷയോഃ
തൃണാരവിന്ദചക്ഷുഷോഃ പ്രജാമഹീമഹേന്ദ്രയോഃ
സമം പ്രവർത്തയൻമനഃ കദാ സദാശിവം ഭജേ 12
പാറയും തല്പവും സര്‍പ്പവും മാലയും രത്നവും മണ്ണാങ്കട്ടയും ഒരുപോലെ കണ്ട്, സ്വപക്ഷത്തുള്ളവനേയും സ്വപക്ഷത്തില്ലാത്തവനേയും (ശത്രു-മിത്ര ഭേദമില്ലാതെ) ഒരു പോലെ സുഹൃത്തായിക്കണ്ട്, പുല്ലും താമരയും ഒരേ കണ്ണുകൊണ്ട് ഒരു പോലെ കണ്ട് (ഭംഗിയും അഭംഗിയും എന്ന വേര്‍തിരിവില്ലാതെ), പ്രജയും മഹനീയ രാജാവും ഒരു പോലെ കണ്ട് എന്നു ഞാന്‍ സദാശിവനെ ഭജിക്കും. രാവണന്റെ ഉള്ളിലിരുപ്പ് എത്ര സാത്വികമാണെന്നു നോക്കുക. ഏറ്റവും ചുരുങ്ങിയത് ഇങ്ങനെ പ്രാര്‍ത്ഥിക്കാനെങ്കിലും തോന്നിയില്ലേ.
കദാ നിലിമ്പനിർഝരീ നികുഞ്ജകോടരേ വസൻ
വിമുക്തദുർമതിഃ സദാ ശിരസ്ഥമഞ്ജലിം വഹൻ
വിമുക്തലോലലോചനോ ലലാമഫാലലഗ്നകഃ
ശിവേതി മന്ത്രമുച്ചരൻ കദാ സുഖീ ഭവാമ്യഹം 13
എന്നാണു ഞാന്‍ ഗംഗാ തീരത്തെ നികുഞ്ജത്തിനകത്ത് ഒരു ഗുഹയില്‍ എല്ലാ ചീത്ത വിചാരങ്ങളില്‍ നിന്നും മുക്തനായി ശിരസ്സില്‍ കൂപ്പുകൈയ്യ് വഹിച്ചുകൊണ്ട് കഴിയുക. എന്നാണു ഞാന്‍ നെറ്റിയ്ക്കു മദ്ധ്യഭാഗത്തായി തൊടുകുറി തൊട്ട് ശിവന്‍ എന്ന മന്ത്രവും ഉരുവിട്ട് ധ്യാനനിരതനായി സുഖമുള്ളവനായി ഭവിക്കുക
ഇദംഹി നിത്യമേവ മുക്തമുത്തമോത്തമം സ്‌തവം
പഠൻസ്‌മരൻബ്രുവന്നരോ വിശുദ്ധിമേതി സന്തതം
ഹരേ ഗുരൗ സുഭക്തിമാശു യാതി നാന്യഥാഗതിം
വിമോഹനം ഹി ദേഹിനാം സുശങ്കരസ്യ ചിന്തനം
ഇതിനാല്‍ തന്നെ ഇപ്രകാരം വിശുദ്ധിയോടെ ഹരനെന്ന ഗുരുവില്‍ നല്ല ഭക്തിയോടെ ഉത്തമത്തിലും ഉത്തമമായി പറഞ്ഞ സ്തോത്രം മാത്രം എന്നും നിരന്തരം പഠിച്ചും സ്മരിച്ചും പറഞ്ഞും ജീവിക്കുന്നവര്‍ ദേഹമെന്ന മായാമോഹം അകന്ന് ശിവനിലേയ്ക്ക് നയിക്കപ്പെടും, മറ്റൊരു ഗതി ഉണ്ടാകില്ല.
ഇനി വസന്തതിലകത്തിലെഴുതിയ അവസാ‍ന ഭാഗം: ഇതാണ് ഫലശ്രുതി
പൂജാവസാനസമയേ ദശവക്ത്രഗീതം യഃ
ശംഭുപൂജനപരം പഠതി പ്രദോഷേ
തസ്യ സ്ഥിരാം രഥഗജേന്ദ്രതുരംഗയുക്താം
ലക്ഷ്മീം സദൈവ സുമുഖീം പ്രദദാതി ശംഭുഃ
ഇതി ശ്രീരാവണകൃതം ശിവതാണ്ഡവസ്‌തോത്രം സമ്പൂർണം

വയനാട് ജില്ലയിലെ പ്രശസ്തമായ വിഷ്ണു ക്ഷേത്രമാണ് തിരുനെല്ലി

വയനാട് ജില്ലയിലെ പ്രശസ്തമായ വിഷ്ണു ക്ഷേത്രമാണ് തിരുനെല്ലി

കേരളത്തിലെ വയനാട് ജില്ലയിലെ പ്രശസ്തമായ വിഷ്ണു ക്ഷേത്രമാണ് തിരുനെല്ലി. ഐതീഹ്യങ്ങളിലും ചരിത്ര ഗ്രന്ഥങ്ങളിലും വിശിഷ്ട ദേവ സ്ഥാനം എന്ന നിലയിലാണ്‌ തിരുനെല്ലി പ്രതിപാദിക്കുന്നത്‌. ശ്രീ തിരുനെല്ലി ക്ഷേത്രത്തെ ഓർത്താൽ തന്നെ ഐശ്വര്യവും മോക്ഷവും ലഭിക്കുമത്രേ. ബ്രഹ്മഗിരി മല നിരകളിലെ കമ്പമല, കരിമല, വരഡിഗമല എന്നിവയാൽ ചുറ്റപ്പെട്ട തിരുനെല്ലി ക്ഷേത്രത്തിന് അമലക (നെല്ലിക്ക) ക്ഷേത്രം, സഹ്യമലക്ഷേത്രം, സിദ്ധക്ഷേത്രം എന്നീ പേരുകളുമുണ്ട്. മുപ്പത് കരിങ്കൽ തൂണുകളാൽ താങ്ങി നിറുത്തിയിരിക്കുന്ന തിരുനെല്ലി ക്ഷേത്രം ഒരു വാസ്തുവിദ്യാ വിസ്മയം ആണ്. ക്ഷേത്രത്തിന്റെ തറയിൽ വലിയ കരിങ്കൽ പാളികൾ പാകിയിരിക്കുന്നു. ദക്ഷിണകാശിയെന്നും ദക്ഷിണഗയയെന്നും അറിയപ്പെടുന്ന ഈ ക്ഷേത്രം പിതൃ ബലി തർപ്പണങ്ങൾക്ക് പ്രസിദ്ധമാണ് . മലയാള മാസങ്ങൾ ആയ കർക്കിടകം (ജൂലൈ-ഓഗസ്റ്റ്), തുലാം (ഒക്ടോബർ-നവംബർ), കുംഭം (ഫെബ്രുവരി-മാർച്ച്) എന്നീ മാസങ്ങളിലെ അമാവാസി (കറുത്തവാവ്) ദിവസങ്ങളിലാണ് ബലി ഇടുക
ക്ഷേത്രത്തിന്റെ ഉൽപ്പത്തിയെ പറ്റി പല ഐതിഹ്യങ്ങളും ഉണ്ട്. ചതുർ ഭുജങ്ങളുടെ രൂപത്തിൽ ബ്രഹ്മാവ് ഈ ക്ഷേത്രം നിർമ്മിച്ച് വിഷ്ണുവിനു സമർപ്പിച്ചുവെന്നും അതു കൊണ്ടാണ് ഈ ക്ഷേത്രത്തിനു ചുറ്റുമുള്ള മലനിരകൾ ബ്രഹ്മഗിരി എന്ന് അറിയപ്പെടുന്നുതെന്നുമാണ് ഒരു ഐതിഹ്യം. കുടക്‌ മലകളോട്‌ ചേർന്നു കിടക്കുന്ന ബ്രഹ്മഗിരിയുടെ ചേതോഹരയിൽ വന്നിറങ്ങിയ ബ്രഹ്മദേവൻ, അവിടുത്തെ സുമോഹന പ്രകൃതിയിൽ വിഷ്ണു സാന്നിധ്യം തിരിച്ചറിഞ്ഞു. മലയിൽ നിന്ന് കണ്ടെത്തിയ വിഷ്ണുശില ബ്രഹ്മഗിരിയുടെ താഴ്‌വാരപ്രദേശമായ തിരുനെല്ലിയിൽ പ്രതിഷ്ഠിച്ചു. ബ്രഹ്മാവിനു മുന്നിൽ പ്രത്യക്ഷപ്പെട്ട വിഷ്ണു ഭഗവാൻ ക്ഷേത്ര മാഹാത്മ്യം വിശദീകരിക്കുകയുംചെയ്തു. ഇവിടെ വിഷ്ണു ആദ്യമായി പ്രത്യക്ഷപ്പെട്ടത് ഒരു നെല്ലി മരത്തിലാണെന്നും അതിനാൽ ഈ സ്ഥലത്തിന് തിരുനെല്ലി എന്ന പേര് സിദ്ധിച്ചുവെന്നും ആ ഐതീഹ്യം തുടരുന്നു. മൈസൂരിലേക്ക് തീർത്ഥയാത്ര പോയ മൂന്നു മലയാളി നമ്പൂതിരിമാർക്ക് വഴിതെറ്റി വിശന്നു വലഞ്ഞ് ഇവിടെ കിടന്നു കറങ്ങിയപ്പോൾ ഇവർ ഒരു പുരാതന ക്ഷേത്രം കാടുപിടിച്ച് നിൽക്കുന്നത് കണ്ടു. അതിനടുത്തായി നിറയെ നെല്ലിക്കയുള്ള ഒരു നെല്ലിമരം കണ്ട് അവർ തങ്ങളുടെ പൈദാഹങ്ങൾ അകറ്റി. ഇവർ ഈ സ്ഥലത്തിന് തിരുനെല്ലി എന്ന് നാമകരണം ചെയ്തു എന്നാണ് മറ്റൊരു ഐതിഹ്യം. ക്ഷേത്രത്തിനു ചുറ്റുമുള്ള വനങ്ങളിൽ നെല്ലിമരങ്ങൾ ധാരാ‍ളമായി കാണാം. തൃശ്ശിലേരി, കാളിന്ദീ, പാപനാശിനി, പക്ഷിപാതാളം (ഋഷിപാതാളം) എന്നീ നാല്‌ ദിവ്യസ്ഥാനങ്ങൾ തിരുനെല്ലി ക്ഷേത്രത്തോട്‌ ചേർന്ന്‌ കിടക്കുന്നു. തൃശ്ശിലേരിയിലെ ശ്രീമഹാദേവന് വിളക്കു വച്ച്, പാപനാശിനിയിൽ ബലി തർപ്പണത്തിനുശേഷം, തിരുനെല്ലിയിൽ വിഷ്ണുവിനെ വണങ്ങുന്നതാണ് പഴയ ആചാരം. ഇന്ന് ചുരുക്കം ചില ഭക്തന്മാർ മാത്രമാണ് ഈ രീതി പിന്തുടരുന്നത്. തൃശ്ശിലേരിയിൽ ശ്രീപരമേശ്വരൻ ഗൃഹാവാസിയായി താമസിച്ചുവെന്ന്‌ പറയുന്നു. ഇത്‌ സ്വയംഭൂശിവനാണെന്ന്‌ കരുതുന്നു. തൃശ്ശിലേരിക്ക്‌ തിരുമത്തൂർ എന്നൊരു പേരും കൂടിയുണ്ട്‌. തിരുനെല്ലിയുടെ ശിരസ്സാണ്‌ തൃശ്ശിലേരി എന്നാണ്‌ ജ്ഞാനികളുടെ മതം. ശൈവ വൈഷ്ണവ സംഘർഷകാലത്ത്‌ തിരുനെല്ലിയിൽ നിന്ന്‌ മാറ്റി പ്രതിഷ്ഠിക്കപ്പെട്ട ശിവചൈതന്യമാണ്‌ തൃശ്ശിലേരി ക്ഷേത്രത്തിൽ സ്ഥിതി ചെയ്യുന്നത്‌ എന്ന് ചരിത്ര രേഖകൾ.
ബ്രഹ്മഗിരിയുടെ നിഗൂഢതകളിൽ എവിടെയോ നിന്നു ഉറവെടുക്കുന്ന ഋണമോചിനി, ഗുണിക, ശതബിന്ദു, സഹസ്രബിന്ദു, വരാഹ (ശംഖ, ചക്ര, ചെറു ഗദ, പത്മ, പാദ) എന്നീ തീർത്ഥങ്ങൾ ക്ഷേത്രത്തിന്റെ പടിഞ്ഞാറു ഭാഗത്തു പഞ്ചതീർത്ഥ കുളത്തിൽ ഒന്നിച്ചു ചേർന്ന് പാപ നാശിനി അരുവിയായി ഒഴുകുന്നു. പഞ്ചതീർത്ഥകുളത്തിന്റെ നടുവിൽ നെല്ലിക്കകൾ വീണ് കല്ലായി തീർന്നുവെന്ന് വിശ്വസിക്കുന്ന പിണ്ഡപാറയിൽ ശംഖ്, ചക്രം, ഗദ, പത്മം എന്നിവയും മഹാവിഷ്ണുവിന്റേതെന്ന സങ്കല്പത്തിൽ പാദമുദ്രയും കൊത്തിയിരിക്കുന്നു. ഇവിടെ നിന്നുകൊണ്ട് മഹാവിഷ്ണു ബ്രഹ്മാവിനു ദിവ്യോപദേശം നൽകി എന്നൊരു ഐതിഹ്യം പ്രചാരത്തിലുണ്ട്. ഔഷധ ഗുണ പ്രധാനങ്ങളായ അപൂർവ്വ സസ്യങ്ങളുടെ കേദാരം കൂടിയാണ്‌ ബ്രഹ്മഗിരി. എല്ലാ രോഗങ്ങളും നശിപ്പിക്കുവാനുള്ള ദിവ്യ ശക്തി പാപനാശിനിക്ക് ഉണ്ടെന്നും പാപനാശിനിയിലെ പുണ്യ ജലത്തിൽ ഒന്നു മുങ്ങിയാൽ ജന്മാന്തര പാപങ്ങളിൽ നിന്നും മോചിതരാവുമെന്നും വിശ്വസിക്കപ്പെടുന്നു. മരിച്ചവർക്കായി തിരു നെല്ലിയിൽ പിണ്ഡം വയ്ക്കുന്നത് പിണ്ഡപാറയിലാണ്. പിണ്ഡപാറയിൽ ശ്രാദ്ധമൂട്ടിയാൽ ഗയാ ശ്രാദ്ധത്തിന്റെ ഫലം ലഭിക്കുമെന്നും തീർഥ ജലത്തിൽ പതിച്ച് പിണ്ഡം ഒഴുകിപ്പോകുമ്പോൾ പരേതാത്മാവിനു മുക്തി ലഭിക്കും എന്നുമാണ് വിശ്വാസം. പരശുരാമനും ശ്രീരാമനും പാപനാശിനിയിൽ പിതൃകർമ്മം അനുഷ്ഠിച്ചിട്ടുണ്ടെന്നാണ് ഐതിഹ്യം.

കുട്ടികളിലേക്ക് പകർന്നു കൊടുക്കുക നമുടെ വരും തലമുറയ്ക്ക വേണ്ടി




കുട്ടികളിലേക്ക് പകർന്നു കൊടുക്കുക
========================================
നമുടെ വരും തലമുറയ്ക്ക വേണ്ടി എല്ലാവരിലും എത്തിക്കാൻ ശ്രമിക്കുക.......

1. സന്ധ്യാ നാമം

നമഃ ശിവായ, നാരായണായ നമഃ, അച്യുതായ നമഃ, അനന്തായ നമഃ, ഗോവിന്ദായ നമഃ, ഗോപാലായ നമഃ, ശ്രീരാമായ നമഃ, ശ്രീകൃഷ്ണായ നമഃ, വിഷ്ണുവേ ഹരി.

2. നക്ഷത്രങ്ങൾ : 27

അശ്വതി , ഭരണി, കാർത്തിക , രോഹിണി, മകയിരം , തിരുവാതിര, പുണർതം , പൂയം , ആയില്ല്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര , ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരുരുട്ടാതി, ഉത്രട്ടാതി, രേവതി

3. തിഥികൾ :

പ്രഥമ, ദ്വിതീയ, തൃതിയ, ചതുർത്ഥി, പഞ്ചമി, ഷഷ്ഠി, സപ്തമി, അഷ്ടമി, നവമി, ദശമി, ഏകാദശി, ദ്വാദശി, ത്രയോദശി, ചതുർദശി, വാവ് - പക്കം 15.

4. മലയാള മാസങ്ങൾ :

ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കർക്കടകം.

5. പഞ്ചഭൂതങ്ങൾ :

ഭൂമി, ജലം, വായു, അഗ്നി, ആകാശം

6. പഞ്ച മാതാക്കൾ :

അഹല്യ, ദ്രൗപദി, സീത, താര, മണ്ഡോദരി

7. സപ്തര്ഷികൾ :

മരീചി, അംഗിരസ്സ്, അത്രി, പുലസ്ത്യൻ , പുലഹൻ , വസിഷ്ഠൻ , ക്രതു

8. ചിരഞ്ജീവികൾ :

അശ്വത്ഥാമാവ്, മഹാബലി, വേദവ്യാസൻ, വിഭീഷണൻ, ഹനുമാൻ, കൃപർ, പരശുരാമൻ

9. നവഗ്രഹങ്ങൾ :

ആദിത്യൻ, ചന്ദ്രൻ, കുജൻ (ചൊവ്വ) , ബുധൻ, വ്യാഴം, ശുക്രൻ, ശനി, രാഹു, കേതു

10. നവരസങ്ങൾ :

ശൃംഗാരം, കരുണം, വീരം, രൗദ്രം, ഹാസ്യം, ഭയാനകം, ബീഭത്സം, അത്ഭുതം, ശാന്തം

11. ദശാവതാരം :

മത്സ്യം, കൂർമ്മം, വരാഹം, നരസിംഹം, വാമനൻ, പരശുരാമൻ, ശ്രീരാമൻ, ബലരാമൻ, ശ്രീകൃഷ്ണൻ, കൽക്കി

*12. ദശപുഷ്പങ്ങൾ :*

കറുക, നിലപ്പന, പൂവാംകുറുന്തല, കഞ്ഞുണ്ണി മുയല്ച്ചെവി, വിഷ്ണുക്രാന്തി, ഉഴിഞ്ഞ, ചെറൂള, മുക്കൂറ്റി, തിരുതാളി.

13. ദശോപനിഷത്തുകൾ :

ഈശം, കേനം, കഠം, പ്രശ്നം, മുണ്ഡം, മണ്ഡുക്യം, ഛാന്ദോക്യം, തൈത്തരീയം, ഐതരേയം, ബൃഹദാരണ്യകം.

ഹിന്ദുവിന്റെ അടിസ്ഥാന പ്രമാണ ഗ്രന്ഥം - വേദം

-----------------------------
14. വേദങ്ങൾ 4 :

ഋക്, യജൂസ്, സാമം, അഥര്വ്വം

15. ഉപവേദങ്ങൾ :

ആയുർവേദം, ധനുർവേദം, ഗാന്ധര്വ വേദം, അര്ത്ഥവേദം

16. വേദാംഗങ്ങൾ :

ശിക്ഷ, വ്യാകരണം, ഛന്ദസ്സ്,കല്പം, നിരുക്തം, ജ്യോതിഷം
17. വേദോപാംഗങ്ങൾ :*

യോഗം, സാംഖ്യം, വൈശേഷികം, ന്യായം, മീമാംസ വേദാന്തം

18. മഹാപുരാണങ്ങൾ :
പത്മം, വിഷ്ണു, നാരദീയം, ഭാഗവതം, ഗാരുഢം, വരാഹം, മത്സ്യം, കൂര്മ്മം, ലിംഗം, വായവ്യം, സ്കന്ദം, ആഗ്നേയം, ബ്രഹ്മാണ്ഡം, ബ്രഹ്മവൈവര്ത്തം, മാര്ക്കണ്ടേയം, ബ്രഹ്മ, ഭവിഷ്യത്ത്, വാമനം.

19. യമം :

അഹിംസ, സത്യം, അസ്തേയം, ബ്രഹ്മചര്യം, അപരിഗ്രഹം

20. നിയമം :

ശൌചം, സന്തോഷം, തപസ്, സ്വാദ്ധ്യായം

ലോകത്തിലെ ഏറ്റവും മഹത്തായ സംസ്കാരമായ സനാതന ധര്‍മ്മ സംസ്കൃതിയിലേക്ക് ഏവര്ക്കും സുസ്വാഗതം...!

ഭാരത സംസ്കാരം വീണ്ടെടുക്കുന്നതിന് വേണ്ടി നമുക്ക് ഒത്തു ചേരാം

തോട്ടുവ ശ്രീ ധന്വന്തരി മൂർത്തി ക്ഷേത്രം,,എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്ത്

എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്ത് 

തോട്ടുവ ശ്രീ ധന്വന്തരി മൂർത്തി ക്ഷേത്രം,
=================================
തോട്ടുവ ശ്രീ ധന്വന്തരി മൂർത്തി ക്ഷേത്രം
എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്ത് തോട്ടുവ എന്ന ഗ്രാമത്തിൽ സ്ഥിതി ചെയുന്ന പ്രസിദ്ധമായ ക്ഷേത്രമാണ് "തോട്ടുവ ശ്രീ ധന്വന്തരി മൂർത്തി ക്ഷേത്രം". പാലാഴിമ ഥനസമയത്ത് അമൃതകലശവുമായി അവതരിച്ച മഹാവിഷ്ണുവാണ് "ധന്വന്തരി ഭഗവാൻ". ആയുർവേദത്തിന്റെ ഭഗവാനാണ് ശ്രീ ധന്വന്തരി. ആയുർവ്വേദാധിപനായ ശ്രീധന്വന്തരീ മൂർത്തിയെ രോഗാതുരരും, ആതുരശുശ്രൂഷകരും ഒരുപോലെ വിശ്വസിച്ചാരാധിക്കുന്നു.
പരശുരാമനാൽ പ്രതിഷ്ി തമായ തോട്ടുവ ക്ഷേത്രത്തിലെ പ്രതിഷ്oക്കു 6 അടി ഉയരമുണ്ട്. ചതുർബാഹുവായ ഭഗവാന്റെ കൈകളിൽ ശംഖ്, ചക്രം, അട്ട, അമൃതകുംഭം എന്നിവയാണ്.പാൽ, വെണ്ണ, പൂവൻ പഴം, പാൽപ്പയാസം, കഥളിപഴം എന്നിവയാണ് പ്രധാന നൈവേദ്യങ്ങൾ. കൃഷ്ണതുളസി ആണ് പ്രധാന പുഷ്പം. തോട്ടുവ ക്ഷേത്രത്തിനോട് ചേർന്ന് കിഴക്കോട്ടു ഒഴുകുന്ന തോടിനു ഔഷധഗുണമുള്ളതായി കരുതപ്പെടുന്നു. തോട്ടുവ തോട്ടിൽ കുളിച്ച് തോട്ടുവ തേവരെ തൊഴുതാൽ സർവരോഗശമനത്തിനും ആയുരാരോഗ്യത്തിനും കാരണമാകും എന്ന് വിശ്വസിച്ചു പോരുന്നു . അയ്യപ്പൻ, ഗണപതി, ഭഗവതി, നാഗരാജാവ്, നാഗയക്ഷി, രക്ഷസ്സ്, ബ്രഹ്മരക്ഷസ്സ് എന്നിവരാണ്‌ ഉപദേവന്മാർ.വൃശ്ചിക മാസത്തിലെ ഏകാദശി ആണ് പ്രധാന ഉത്സവം. എല്ലാവർഷവും ധനു 1 മുതൽ 11 വരെ ദശാവതാരം ചന്ദനം ചാർത്തൽ നടത്തുന്നു. മേടമാസത്തിലെ പൂയം നാളാണ് പ്രതിഷ്ാദിനം. എല്ലാ മാസത്തിലെയും തിരുവോണനാളിൽ തോട്ടുവയിൽ നടത്തുന്ന തിരുവോണഊട്ട് വളരെ പ്രസിദ്ധമാണ്. രോഗശമനത്തിന് പേരുകേട്ട ഈ ക്ഷേത്രം കേരളത്തിലെ ചുരുക്കം ചില ധന്വന്തരി ക്ഷേത്രങ്ങളിൽ പ്രഥമസ്ഥാനത്താണ്.

2018, ഓഗസ്റ്റ് 2, വ്യാഴാഴ്‌ച

അയോദ്ധ്യാധിപതിയായിരുന്ന ദിലീപന്റെപുത്രനാണ് ഭഗീരഥൻ




ഭഗീരഥൻ
സൂര്യവംശ രാജാവ്. അയോദ്ധ്യാധിപതിയായിരുന്ന ദിലീപന്റെപുത്രനാണ് ഭഗീരഥൻ. ആകാശഗംഗയെ ഭൂമിയിലും പാതാളത്തിലും എത്തിച്ച് തന്റെ പൂർവ്വികരായ സഗരപുത്രന്മാർക്കു മോക്ഷം ലഭിക്കാൻ നിരവധി ത്യാഗങ്ങൾ അനുഭവിച്ച സൂര്യവംശരാജാവായിരുന്നു അദ്ദേഹം.ഭഗീരഥന്റെ ബഹുമാനാർത്ഥമാണ് ഗംഗാനദിയ്ക്ക് ഭാഗീരഥി എന്നപേർ ലഭിച്ചത്. ഗംഗാനദിയെ സ്വർഗ്ഗത്തിൽ നിന്നും ഭൂമിയിലെത്തിക്കാനായി അദ്ദേഹം നിരവധി വർഷങ്ങൾ ഗംഗദേവിയെ തപസ്സു ചെയ്തു. അവസാനം ഗംഗാദേവി പ്രത്യക്ഷയായി അനുഗ്രഹിച്ചു, എങ്കിലും ഭൂതലത്തിൽ പതിക്കുന്ന ഗംഗയെ താങ്ങാനുള്ള ശേഷി ശിവനുമാത്രമെയുള്ളു എന്ന് ഉപദേശിച്ച് അപ്രത്യക്ഷ്യയായി. പിന്നീട് ഭഗീരഥൻ ശിവനെ തപസ്സുചെയ്തു സംപ്രീതനാക്കി. ഭഗവാൻ ശിവന്റെ അനുവാദം വാങ്ങി വീണ്ടും ഗംഗയെ തപസ്സു ചെയ്ത്, ഗംഗാദേവിയെ പ്രത്യക്ഷ്യയാക്കി ഭൂമിയിലേക്ക് കൊണ്ടുവരുന്നതിനുള്ള അനുവാദം വാങ്ങി
ഭഗീരഥൻ
ഭഗീരഥന്റെ തപസ്സിൽ സംപ്രീതനായ ശ്രീപരമശിവൻ സിരസ്സിൽനിന്നും ഗംഗാനദിയെ പുറത്തേക്ക് ഒഴുക്കുന്നു,
ഗംഗ അത്യുഗ്രശക്തിയായി ഭൂമിയിലേക്കു നദിയായി പതിച്ചു. ഭഗവാൻ ഗംഗയെ തന്റെ ശിരസ്സിൽ താങ്ങിനിർത്തി. പക്ഷേ ഗംഗാനദി ശിവന്റെ ജടയിൽ നാലുവശത്തും തട്ടിതകർത്തൊഴുകാൻ ആരംഭിച്ചു. ഗംഗയുടെ അഹങ്കാരം മനസ്സിലാക്കിയ ശിവൻ ഗംഗയെ തന്റെ ശിരസ്സിനുള്ളിൽ ബന്ധിച്ചു. (ശിവൻ അങ്ങനെ ഗംഗാധരനായി). ഗംഗാനദി ഭൂമിയിലൂടെ പ്രവഹിക്കുവാനായി ഭഗീരഥൻ വീണ്ടും ശിവനെ തപസ്സു ചെയ്ത് പ്രീതിപെടുത്തി. താനായി തപസ്സാരംഭിച്ചു. ഭഗീരഥനിൽ അനുഗൃഹീതനായ ശിവൻ ഗംഗയെ മോചിപ്പിച്ചു. ശിവനിൽ നിന്നും മോചിതയായ ഗംഗ ശക്തിയായി ഹിമാലയത്തിലൂടെ താഴോട്ട് ഒഴുകി. ഹിമവത്സാനുവിൽ തപസ്സനുഷ്ഠിച്ചിരുന്ന ജഹ്നു മഹർഷിയുടെ ആശ്രമത്തിലൂടെ ഒഴുകിയ ഗംഗാനദിയിലെ വെള്ളത്തിൽ ആശ്രമം മുങ്ങി പോയി. കുപിതനായ ജഹ്നു മഹർഷി ഗംഗയെ മുഴുവനായും തന്റെ കമണ്ഡലുവിൽ ആവാഹിച്ചെടുത്തു പാനം ചെയ്തു. ഭഗീരഥൻ ജഹ്നുമഹർഷിയെ പ്രീതിപ്പെടുത്താനുള്ള ശ്രമം ആരംഭിച്ചു. ആദ്യം മഹർഷി ഭഗീരഥന്റെ അപേക്ഷ നിരസിച്ചെങ്കിലും, ഒടുവിൽ മറ്റു മുനീന്ദ്രന്മാരുടെ അഭ്യർത്ഥനയിൽ ജഹ്നു മഹർഷി ഭഗീരഥന്റെ അപേക്ഷ അംഗീകരിക്കുകയും ഗംഗയെ തന്റെ ചെവിയിലൂടെ പുറത്തേക്ക് ഒഴുക്കി. (ഗംഗ അങ്ങനെ ജാഹ്നവിയായി)
മഹാബലിപുരത്തെ ശിലാശില്പം-ഭഗീരഥ പ്രയത്നം
അവസാനം എല്ലാ തടസ്സങ്ങളും തരണം ചെയ്ത് ഗംഗാനദിയെ പാതാളത്തിൽ കപിലാശ്രമത്തിൽ എത്തിക്കുകയും സഗര പുത്രന്മാരായ തന്റെ പിതാമഹന്മാരെ പനഃരുജ്ജീവിപ്പിക്കുകയും ചെയ്തു. ഭഗീരഥനാണ് ഗംഗാനദിയെ സ്വർഗ്ഗത്തിൽ നിന്നും ഭൂമിയിലും, പിന്നീട് പാതാളത്തിലും എത്തിച്ചതെന്നാണ് ഹൈന്ദവ വിശ്വാസം. അതിനാൽ ഗംഗയ്ക്ക് ഭാഗീരഥി എന്ന് മറ്റൊരു പേർ കൂടി ലഭിച്ചു.
Smitha Manu എന്നയാളുടെ ഫോട്ടോ

2018, ഓഗസ്റ്റ് 1, ബുധനാഴ്‌ച

കേരളത്തിലെ ശാസ്താക്ഷേത്രങ്ങൾ 34





കേരളത്തിലെ ശാസ്താക്ഷേത്രങ്ങൾ 34