2018, ഓഗസ്റ്റ് 3, വെള്ളിയാഴ്‌ച

തോട്ടുവ ശ്രീ ധന്വന്തരി മൂർത്തി ക്ഷേത്രം,,എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്ത്

എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്ത് 

തോട്ടുവ ശ്രീ ധന്വന്തരി മൂർത്തി ക്ഷേത്രം,
=================================
തോട്ടുവ ശ്രീ ധന്വന്തരി മൂർത്തി ക്ഷേത്രം
എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്ത് തോട്ടുവ എന്ന ഗ്രാമത്തിൽ സ്ഥിതി ചെയുന്ന പ്രസിദ്ധമായ ക്ഷേത്രമാണ് "തോട്ടുവ ശ്രീ ധന്വന്തരി മൂർത്തി ക്ഷേത്രം". പാലാഴിമ ഥനസമയത്ത് അമൃതകലശവുമായി അവതരിച്ച മഹാവിഷ്ണുവാണ് "ധന്വന്തരി ഭഗവാൻ". ആയുർവേദത്തിന്റെ ഭഗവാനാണ് ശ്രീ ധന്വന്തരി. ആയുർവ്വേദാധിപനായ ശ്രീധന്വന്തരീ മൂർത്തിയെ രോഗാതുരരും, ആതുരശുശ്രൂഷകരും ഒരുപോലെ വിശ്വസിച്ചാരാധിക്കുന്നു.
പരശുരാമനാൽ പ്രതിഷ്ി തമായ തോട്ടുവ ക്ഷേത്രത്തിലെ പ്രതിഷ്oക്കു 6 അടി ഉയരമുണ്ട്. ചതുർബാഹുവായ ഭഗവാന്റെ കൈകളിൽ ശംഖ്, ചക്രം, അട്ട, അമൃതകുംഭം എന്നിവയാണ്.പാൽ, വെണ്ണ, പൂവൻ പഴം, പാൽപ്പയാസം, കഥളിപഴം എന്നിവയാണ് പ്രധാന നൈവേദ്യങ്ങൾ. കൃഷ്ണതുളസി ആണ് പ്രധാന പുഷ്പം. തോട്ടുവ ക്ഷേത്രത്തിനോട് ചേർന്ന് കിഴക്കോട്ടു ഒഴുകുന്ന തോടിനു ഔഷധഗുണമുള്ളതായി കരുതപ്പെടുന്നു. തോട്ടുവ തോട്ടിൽ കുളിച്ച് തോട്ടുവ തേവരെ തൊഴുതാൽ സർവരോഗശമനത്തിനും ആയുരാരോഗ്യത്തിനും കാരണമാകും എന്ന് വിശ്വസിച്ചു പോരുന്നു . അയ്യപ്പൻ, ഗണപതി, ഭഗവതി, നാഗരാജാവ്, നാഗയക്ഷി, രക്ഷസ്സ്, ബ്രഹ്മരക്ഷസ്സ് എന്നിവരാണ്‌ ഉപദേവന്മാർ.വൃശ്ചിക മാസത്തിലെ ഏകാദശി ആണ് പ്രധാന ഉത്സവം. എല്ലാവർഷവും ധനു 1 മുതൽ 11 വരെ ദശാവതാരം ചന്ദനം ചാർത്തൽ നടത്തുന്നു. മേടമാസത്തിലെ പൂയം നാളാണ് പ്രതിഷ്ാദിനം. എല്ലാ മാസത്തിലെയും തിരുവോണനാളിൽ തോട്ടുവയിൽ നടത്തുന്ന തിരുവോണഊട്ട് വളരെ പ്രസിദ്ധമാണ്. രോഗശമനത്തിന് പേരുകേട്ട ഈ ക്ഷേത്രം കേരളത്തിലെ ചുരുക്കം ചില ധന്വന്തരി ക്ഷേത്രങ്ങളിൽ പ്രഥമസ്ഥാനത്താണ്.