2018, ഓഗസ്റ്റ് 4, ശനിയാഴ്‌ച

പത്തിയൂർ ദേവീക്ഷേത്രം ആലപ്പുഴ ജില്ലയിലെ കായംകുളത്തിനടുത്തു പത്തിയൂർ പഞ്ചായത്തിൽ



പത്തിയൂർ ദേവീക്ഷേത്രം ആലപ്പുഴ ജില്ലയിലെ കായംകുളത്തിനടുത്തു പത്തിയൂർ പഞ്ചായത്തിൽ 
ഇതിഹാസങ്ങളുടെ കാലത്തോളം പഴക്കമുള്ളതും പരശുരാമനാല്‍ പ്രതിഷ്ഠിക്കപ്പെട്ടതും, ഭാരതത്തിലെ പ്രസിദ്ധമായ 108 ദുര്‍ഗ്ഗാദേവീക്ഷേത്രങ്ങളിലോന്നുമാണ് "മേജര്‍പത്തിയൂര്‍ ശ്രീ ദുര്‍ഗ്ഗാദേവീക്ഷേത്രം". ഭയഭക്തിവിശ്വാസത്തോടുകൂടി ഭജിച്ചാല്‍ ആയുരാരോഗ്യവും സമ്പദ് സമൃദ്ധിയും മനഃശാന്തിയും പ്രദാനം ചെയ്യുന്ന ക്ഷിപ്രപ്രസാദിയായ ദേവിയാണ് ഭക്തജനങ്ങള്‍ക്ക് ദര്‍ശനമരുളി ശ്രീകോവിലില്‍ കുടികൊള്ളുന്നത്.
മഹാഭാരതത്തിലെ ഖാണ്ഡവദഹനം കഥയുമായി ബന്ധപ്പെട്ടത്താണ് പത്തിയൂര്‍ ക്ഷേത്രത്തിന്‍റെ ഉല്പത്തി. അഗ്നിഭാഗവാന്‍ ബ്രാഹ്മണവേഷധാരിയായി കാളീ തീരത്തു താമസിക്കുന്ന അര്‍ജുനന്‍റെ മുന്നില്‍ വന്ന്, കഠിനമായ വിശപ്പു മൂലം അവശനായ തനിക്ക് മതിയാവുവോളം ഭക്ഷണം നല്‍കണമെന്ന്‍ അഭ്യര്‍ഥിച്ചു. വിശന്നു വന്ന ബ്രാഹ്മണന് ഭക്ഷണം നല്‍കേണ്ടത് തന്‍റെ കടമയാണെന്ന് തോന്നിയ അര്‍ജുനന്‍ സസന്തോഷം ഭക്ഷണം നല്‍കാമെന്ന് സമ്മതിച്ചു. ഖാണ്ഡവവനമാണ് അഗ്നിഭഗവാന്‍ ഭക്ഷണമായി ആവശ്യപ്പെട്ടത്. തക്ഷകന്‍റെ ആവാസ സ്ഥലമായ അവിടെ എപ്പോഴും മഴ പെയ്യുന്നതിനാല്‍ ദിവ്യാസ്ത്രങ്ങളെക്കൊണ്ട് ഒരു ശരകുടമുണ്ടാക്കി തന്‍റെ ആഗ്രഹം സാധിച്ചു തരണമെന്നും അഗ്നിഭഗവാന്‍ പറഞ്ഞു. അര്‍ജുനന്‍റെ അപേക്ഷപ്രകാരം ശ്രീകൃഷ്ണഭഗവാന്‍ ദിവ്യാസ്ത്രങ്ങള്‍ എയ്ത് ശരകൂടമുണ്ടാക്കുകയും അഗ്നിദേവന്‍റെ ആഗ്രഹം സഫലമാക്കുകയും ചെയ്തു. ദിവ്യാസ്ത്രങ്ങള്‍ 'എയ്ത ഊര്' 'ഏവൂര്‍' എന്ന് പില്‍ക്കാലത്ത് അറിയപ്പെട്ടു. ആഗ്നി 'കത്തിയ ഊര് ' കത്തിയൂരായി. കത്തിയൂര്‍ ക്രമേണ "പത്തിയൂരായി"ത്തീര്‍ന്നു. തെക്കേയറ്റത്ത്‌ പത്തിയൂരും വടക്ക് കുമാരനല്ലൂരും ശക്തിസ്വരൂപിണിയായ കര്‍ത്യായനിദേവിയുടെ പ്രതിഷ്ഠകള്‍ നടത്തപ്പെട്ടതിനാല്‍ അഗ്നി അതിനുള്ളില്‍ മാത്രം ഒതുങ്ങി നിന്നു. ഈ രണ്ടു ദേവീക്ഷേത്രങ്ങളും ഒരേ ദിശയിലാണ് സ്ഥിതിചെയ്യുന്നത്. പുരാതനകാലത്ത് ഈ ക്ഷേത്രത്തിനു ചുറ്റും ധാരാളം വനങ്ങള്‍ ഉണ്ടായിരുന്നുവെന്നും ഖാണ്ഡവദഹനത്തില്‍പ്പെട്ടു പോയതുമാണെന്നുള്ളതിന്‍റെ തെളിവാണ് ക്ഷേത്ര സമീപത്തെ പല ഭാഗങ്ങളും കുഴിക്കുമ്പോള്‍ മണ്ണിനടിയില്‍ നിന്നു കിട്ടുന്ന കത്തിയ വന്‍ മരങ്ങളുടെ അവശിഷ്ടങ്ങള്‍....
എണ്ണൂറോളം വര്‍ഷങ്ങള്‍ക്കു മുന്‍പ് ക്ഷേത്രത്തിന് അഗ്നി ബാധയുണ്ടായി. വിഗ്രഹം ഇളക്കിയെടുത്ത്‌ രക്ഷിക്കാനായി തന്ത്രിയും പൂജരിയുമുള്‍പ്പടെ നാല് ബ്രാഹ്മണര്‍ ശ്രീകോവിലിനുള്ളില്‍ കയറി ശ്രമിച്ചെങ്കിലും ബിംബം ഇളകി വന്നില്ല. ഇതു കണ്ട സമീപവാസിയായ ഒരാളും ശ്രീകോവിലിലേക്ക് ഓടിക്കയറി. ഇവരഞ്ചുപേരും അഗ്നിയില്‍പ്പെട്ടു മരിച്ചു. ഇളക്കിയെടുക്കുവാനുള്ള ശ്രമത്തിനിടയില്‍ വൈകല്യം സംഭവിച്ച വിഗ്രഹം മാറ്റി, 1139 കുംഭം 12-ന് തന്ത്രിമുഖ്യന്‍ തിരുവല്ല പരംബൂരില്ലത്ത്‌ ചിങ്ങന്‍ നാരായണന്‍ ഭട്ടതിരിയുടെ പ്രധാന കാര്‍മികത്വത്തില്‍ പുനഃപ്രതിഷ്ഠ നടന്നു. അഗ്നിയില്‍പ്പെട്ടു മരിച്ച അഞ്ചുപേരേയും ഇതോടൊപ്പം നാലമ്പലത്തിനു പുറത്ത് രക്ഷസുകളായും പ്രതിഷ്ഠിച്ചു.
ചെമ്പുമേഞ്ഞ വൃത്താകൃതിയിലുള്ള ശ്രീകോവിലില്‍ കിഴക്കോട്ട് ദര്‍ശനമായി ഉദ്ദേശം മൂന്നരയടി പൊക്കമുള്ള ശ്രീദുര്‍ഗ്ഗാഭഗവതിയുടെ ചതുര്‍ബഹുക്കളോടുകൂടിയ വിഗ്രഹം പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. നമസ്ക്കാരമണ്ഡപം, ചുറ്റമ്പലം, ബലിക്കല്‍പ്പുര, കൊടിമരം, സേവപ്പന്തല്‍, ഗോപുരം, ക്ഷേത്രക്കുളങ്ങള്‍ മുതലായ ക്ഷേത്രഭാഗങ്ങളുണ്ട്. നമസ്ക്കരമണ്ഡപവും ബാലിക്കല്‍പ്പുരയുടെ മച്ചും കമനീയമായ ദാരുശില്‍പ്പങ്ങളാല്‍ അലംകൃതമാണ്. കായംകുളം രാജകുടുംബവുമായി വളരെയടുപ്പമുണ്ടായിരുന്ന ശ്രീ കളീക്കല്‍ പണിക്കരായിരുന്നു പഴയകൊടിമരവും ഊട്ടുപുരയും പണികഴിപ്പിച്ചത്. ജീര്‍ണ്ണിച്ച കൊടിമരം മാറ്റി പഞ്ചലോഹനിര്‍മ്മിതമായ പുതിയ കൊടിമരം പ്രതിഷ്ഠിച്ചത് 1129 കുംഭം 13 ന് ആയിരുന്നു.
ഭഗവതിക്കുപുറമെ നാലമ്പലത്തിനുള്ളില്‍ ഗണപതി, ശിവന്‍, ഹനുമാന്‍ എന്നീ ഉപദേവന്‍മാരേയും നാലമ്പലത്തിനു പുറത്ത് ശ്രീകൃഷ്ണന്‍, ശാസ്താവ്, രക്ഷസുകള്‍, നാഗരാജാവ്, നാഗയക്ഷി, യക്ഷിയമ്മ, ശിവന്‍ എന്നീ ഉപദേവതകളേയും പ്രതിഷ്ഠിച്ചിരിക്കുന്നു.

എണ്ണൂറോളം വര്‍ഷങ്ങള്‍ക്കു മുന്‍പ് ക്ഷേത്രത്തിന് അഗ്നി ബാധയുണ്ടായി. വിഗ്രഹം ഇളക്കിയെടുത്ത്‌ രക്ഷിക്കാനായി തന്ത്രിയും പൂജരിയുമുള്‍പ്പടെ നാല് ബ്രാഹ്മണര്‍ ശ്രീകോവിലിനുള്ളില്‍ കയറി ശ്രമിച്ചെങ്കിലും ബിംബം ഇളകി വന്നില്ല. ഇതു കണ്ട സമീപവാസിയായ ഒരാളും ശ്രീകോവിലിലേക്ക് ഓടിക്കയറി. ഇവരഞ്ചുപേരും അഗ്നിയില്‍പ്പെട്ടു മരിച്ചു. ഇളക്കിയെടുക്കുവാനുള്ള ശ്രമത്തിനിടയില്‍ വൈകല്യം സംഭവിച്ച വിഗ്രഹം മാറ്റി, 1139 കുംഭം 12-ന് തന്ത്രിമുഖ്യന്‍ തിരുവല്ല പരംബൂരില്ലത്ത്‌ ചിങ്ങന്‍ നാരായണന്‍ ഭട്ടതിരിയുടെ പ്രധാന കാര്‍മികത്വത്തില്‍ പുനഃപ്രതിഷ്ഠ നടന്നു. അഗ്നിയില്‍പ്പെട്ടു മരിച്ച അഞ്ചുപേരേയും ഇതോടൊപ്പം നാലമ്പലത്തിനു പുറത്ത് രക്ഷസുകളായും പ്രതിഷ്ഠിച്ചു.


                  പത്തിയൂർ ദേവിക്ഷേത്രത്തിലെ കുളം



ചെമ്പുമേഞ്ഞ വൃത്താകൃതിയിലുള്ള ശ്രീകോവിലില്‍ കിഴക്കോട്ട് ദര്‍ശനമായി ഉദ്ദേശം മൂന്നരയടി പൊക്കമുള്ള ശ്രീദുര്‍ഗ്ഗാഭഗവതിയുടെ ചതുര്‍ബഹുക്കളോടുകൂടിയ വിഗ്രഹം പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. നമസ്ക്കാരമണ്ഡപം, ചുറ്റമ്പലം, ബലിക്കല്‍പ്പുര, കൊടിമരം, സേവപ്പന്തല്‍, ഗോപുരം, ക്ഷേത്രക്കുളങ്ങള്‍ മുതലായ ക്ഷേത്രഭാഗങ്ങളുണ്ട്. നമസ്ക്കരമണ്ഡപവും ബാലിക്കല്‍പ്പുരയുടെ മച്ചും കമനീയമായ ദാരുശില്‍പ്പങ്ങളാല്‍ അലംകൃതമാണ്. കായംകുളം രാജകുടുംബവുമായി വളരെയടുപ്പമുണ്ടായിരുന്ന ശ്രീ കളീക്കല്‍ പണിക്കരായിരുന്നു പഴയകൊടിമരവും ഊട്ടുപുരയും പണികഴിപ്പിച്ചത്. ജീര്‍ണ്ണിച്ച കൊടിമരം മാറ്റി പഞ്ചലോഹനിര്‍മ്മിതമായ പുതിയ കൊടിമരം പ്രതിഷ്ഠിച്ചത് 1129 കുംഭം 13 ന് ആയിരുന്നു.



പത്തിയൂർ ദേവിക്ഷേത്രത്തിലെ ആറാട്ടുചിറ




  ഭഗവതിക്കുപുറമെ നാലമ്പലത്തിനുള്ളില്‍ ഗണപതി, ശിവന്‍, ഹനുമാന്‍ എന്നീ ഉപദേവന്‍മാരേയും നാലമ്പലത്തിനു പുറത്ത് ശ്രീകൃഷ്ണന്‍, ശാസ്താവ്, രക്ഷസുകള്‍, നാഗരാജാവ്, നാഗയക്ഷി, യക്ഷിയമ്മ, ശിവന്‍ എന്നീ ഉപദേവതകളേയും പ്രതിഷ്ഠിച്ചിരിക്കുന്നു.


                     പത്തിയൂർ ദേവിക്ഷേത്രത്തിലെ ആറാട്ടുപുര


 മീനമാസത്തിലെ മകം നക്ഷത്രത്തില്‍ സന്ധ്യയ്ക്ക്‌ ദീപരാധനക്കുശേഷമുള്ള തൃക്കൊടിയേറ്റോടുകൂടിയാണ് പത്തുദിവസം നീണ്ടു നില്‍ക്കുന്ന ഉത്സവാഘോഷങ്ങള്‍ ആരംഭിക്കുന്നത്. രണ്ടാം ഉത്തസവ ദിനമായ പൂരം നാള്‍ മുതലുള്ള ആറാട്ടുകടവിലെ രാവിലത്തെ പൂരംകുളിയും നാലാം നാള്‍ മുതല്‍ തിരുഃആറാട്ടു വരെ സേവക്കു ശേഷം ആറാട്ടു കളിത്തട്ടിലുള്ള മാത്രകൊട്ടും, വിളക്കിനെഴുന്നള്ളിപ്പും ആറാട്ടുകടവില്‍നിന്നു വരുന്ന വഴി സഹോദരി കുടികൊള്ളുന്ന കുറ്റിക്കുളങ്ങര ക്ഷേത്രത്തെയും പിന്നീട് ദേവി ആദ്യം കുടികൊണ്ട ഇല്ലത്തെയും നോക്കിയുള്ള യാത്രാമൊഴി, ഉത്സവത്തിന്‍റെ അഞ്ച്, ഏഴ് ദിവസങ്ങളില്‍ രാവിലെയും ആറാട്ടുദിവസം സന്ധ്യയ്ക്കും ഇല്ലത്തുള്ള ഇറക്കിപ്പൂജയും, ഏഴാം തിരുഃഉത്സവദിവസം കൂട്ടംകൊട്ടുകഴിഞ്ഞു വരുന്ന കന്യകയായ ദേവിയുടെ അഭൌമസൗന്ദര്യത്തില്‍ ആകൃഷ്ടനായി ദേവിയെ പാണീഗ്രഹണം ചെയ്യുവാനുള്ള ആഗ്രഹത്തോടെ നദീതീരത്തു നില്‍ക്കുന്ന ഹരിപ്പാട്‌ ശ്രീ സുബ്രഹ്മണ്യ സ്വാമിയെക്കണ്ട് ദേവി ആറാട്ടുകടവിലേക്ക് തിരിഞ്ഞോടുന്നതും, ആറാട്ടുകുളത്തിലിറങ്ങി ദേഹശുദ്ധി വരുത്തിയ ദേവി ഒറ്റയ്ക്ക് തിരിച്ചെഴുന്നള്ളുവാനുള്ള ഭയം മൂലം മറ്റു ദേവിമാരുടെ അകമ്പടിയോടുകൂടി ക്ഷേത്രസന്നിധിയിലേക്ക് തിരിച്ചെഴുന്നള്ളുന്നതും ദേവസ്വം വക അന്‍പൊലി സ്വീകരിച്ച് ദേവി സംതൃപ്തയാകുന്നതും തിരുഃഉത്സവദിനങ്ങളെ ധന്യമാക്കുന്ന ആചാരങ്ങളാണ്. തിരുഃആറാട്ടുദിവസം രാവിലെ കൊടിയിറക്കിനു ശേഷമുള്ള ദെവീദര്‍ശനം പിന്‍വാതിലിലൂടെയാണ്. അസ്തമയ സൂര്യനെ സാക്ഷിയാക്കിയന്ന് കരനാഥന്‍മാരും ഭക്തജനങ്ങളും ദേവിയ്ക്ക് പട്ടും വളയും നയ്ടക്കുവെയ്ക്കുന്നു. കൂടാതെ ചിങ്ങമാസത്തിലെ മകം നക്ഷത്രത്തിലും പട്ടും വളയും നടക്കു വയ്ക്കുന്നുണ്ട്. ദുരിതരോഗനിവാരണത്തിനും മംഗല്യയോഗത്തിനും സത്പുത്രലബ്ധിക്കുമായി ഭക്തജനങ്ങള്‍ ആറാട്ടുദിവസം ആറാട്ടുകടവില്‍ സൂര്യാസ്തമയത്തിനു ശേഷം നടത്തുന്ന പൊങ്കാലയും ഈ ക്ഷേത്രത്തില്‍ മാത്രമുള്ള ആചാരങ്ങളാണ്.

                                                  ത്രിക്കൊടിയേറ്റ്


കുംഭമാസത്തിലെ ആദ്യത്തെ ചൊവ്വാഴ്ച ആരംഭിച്ച് വെള്ളിയാഴ്ച കൊണ്ട് അവസാനിക്കുന്നതായിരുന്നു ആദ്യകാല പറക്കെഴുന്നള്ളത്ത്‌. എന്നാല്‍ ദിനംപ്രതി വര്‍ദ്ധിച്ചു വരുന്ന ഭക്തരുടെ അഭ്യര്‍ത്ഥന പ്രകാരം ഒമ്പത് ദിവസങ്ങളിലായാണ് ഇപ്പോഴത്തെ പറയെടുപ്പ്. കരകളില്‍ മാത്രമുള്ള പറയെടുപ്പ് നടത്തിയിട്ടും വര്‍ഷംതോറും പറ സമര്‍പ്പണത്തിന്‍റെ എണ്ണം  ക്രമാനുഗതമായി വര്‍ദ്ധിക്കുന്നതിനാല്‍ ഇനിയും പറയെടുപ്പ് ദിനങ്ങള്‍ വര്‍ദ്ധിപ്പിക്കേണ്ട അവസ്ഥയാണ്.

                                                              പറയെടുപ്പ്





ചിങ്ങമാസത്തിലെ തിരുവോണം, വൃശ്ചികത്തിലെ തൃക്കാര്‍ത്തിക എന്നീ ദിവസങ്ങളില്‍ ദേവിയെ ജീവതയില്‍ പുറത്തെഴുന്നള്ളിക്കുകയും വിശേഷാല്‍ പൂജകള്‍ നടത്തുകയും ചെയ്യാറുണ്ട്. വൃശ്ചികമാസത്തിലെ കാര്‍ത്തിക നാളില്‍ ഭക്തര്‍ ദേവിക്ക് ക്ഷേത്രസന്നിധിയില്‍ വെച്ച് പൊങ്കാല സമര്‍പ്പിക്കുന്നു. മണ്ഡലകാലം, രാമായണ മാസം എന്നിവയും സമുചിതമായി ആചരിച്ചുപോരുന്നു. നാദസ്വര വിദ്വാന്‍ ശ്രീ. തിരുവിഴ ജയശങ്കറിനെപ്പോലെയുള്ള അനുഗ്രഹീത കലാകാരന്മാര്‍ അരങ്ങേറ്റം കുറിച്ച ഈ തിരുനടയില്‍ ദേവീഭക്തരുടെ സഹായസഹകരണത്താല്‍ നവഹയജ്ഞവും നവരാത്രി സംഗീതോത്സവവും കൊടിയേറ്റുത്സവത്തേക്കാള്‍ പ്രൌഢ ഗംഭീരമായി നടത്തുന്നു. നവാഹ ദിനത്തില്‍ ചെട്ടികുളങ്ങര അമ്മയുടെ സാന്നിധ്യമുണ്ടായതും ദേവപ്രശ്നത്തില്‍ ഇക്കാര്യം പരാമര്‍ശിക്കപ്പെട്ടതും നവാഹദിനങ്ങളെ കൂടുതല്‍ ധന്യമാക്കുന്നു.


                                                          പൊങ്കാല



അഭീഷ്ട സിദ്ധിക്കായി ഭക്തര്‍ ദേവിയ്ക്ക് "പന്തിരുന്നാഴി തെരളി" നടത്തുന്നു. 'ചതുര്‍ശത നിവേദ്യവും' ഭഗവതി സേവ, കഥകളി എന്നിവയും ദേവിയുടെ ഇഷ്ട്വഴിപാടുകളാണ്. ദേവിക്ക് മലര്‍ നിവേദ്യം, മുഴുക്കാപ്പ്, ചുറ്റുവിളക്ക്, ശാസ്താവിന് മകരസംക്രമസദ്യ, രക്ഷസിനും ശ്രീകൃഷ്ണനും പാല്‍പ്പായസം, നാഗങ്ങള്‍ക്ക് മഞ്ഞള്‍ അഭിഷേകം, യക്ഷിയമ്മയ്ക്ക് വറപൊടി, കരിയ്ക്ക് നിവേദ്യം, കരിവളയണിയിയ്ക്കല്‍, ഹനുമാന്‍ സ്വാമിയ്ക്ക് അവില്‍ നിവേദ്യം, ശിവന് വില്വദളമാല എന്നിവയും ഇവിടുത്തെ മറ്റു പ്രധാന വഴിപാടുകളാണ്. ദേവസ്വം വകയായി പാലഭിഷേകവും മലര്‍ നിവേദ്യവും നിത്യേന ദേവിയ്ക്ക്‌ നടത്തുന്നുണ്ട്.

പൂനിലാർകാവ് ഭഗവതീക്ഷേത്രം,,തൃശ്ശൂർ ജില്ലയിൽ കൊടകര പഞ്ചായത്തിൽ




പൂനിലാർകാവ് ഭഗവതീക്ഷേത്രം
തൃശ്ശൂർ ജില്ലയിൽ കൊടകര പഞ്ചായത്തിൽ കൊടകര പട്ടണത്തിൽ നിന്നും അരകിലോമീറ്റർ വടക്ക് ഭാഗത്താണ് പൂനിലാർകാവ് ഭഗവതിക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
*ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ ‘വനദുർഗ്ഗ’യാണ് എന്നാണ് സങ്കല്പം*. 108 ദുർഗ്ഗാലയങ്ങളിൽ വച്ച് പ്രസിദ്ധമായ ‘*പൂണൂലിയമ്മ*’ എന്ന നാമവും ഈ ദേവിയ്ക്ക് ഉണ്ട്.
പ്രതിഷ്ഠാദിനം ഇടവമാസത്തിൽ മകയിരം നക്ഷത്രം ആണ്. *ഈ ക്ഷേത്രത്തിന് 2000 വർഷത്തെ പഴക്കമുണ്ട് എന്നാണ് പറയപ്പെടുന്നത്*.
*ഐതിഹ്യം*
ഈ ക്ഷേതത്തിന്റെ ഉൽപ്പത്തിയെപ്പറ്റി കേട്ടിട്ടുള്ളത് ഇങ്ങനെയാണ്: -
*അവതാരപുരുഷനായ ശ്രീപരശുരാമൻ തന്റെ യാത്രാ വേളയിൽ ഇന്ന് ഈ ക്ഷേത്രം നിൽക്കുന്ന സ്ഥലത്തുകൂടി പോകുന്ന സമയത്ത് അതിമനോഹരമായ ഒരു ദിവ്യ തേജസ്സ് കണ്ടു.
പ്രസ്തുത തേജസ്സ് ശൈവമോ, വൈഷ്ണവമോ, ശാക്തേയമോ എന്നറിയുന്നതിനായി അടുത്തുള്ള ഒരു പാറയിൽ ശില സ്ഥാപിച്ച് ശൈവമന്ത്രങ്ങളെ ഉരുവിട്ട് ആ തേജസ്സിനെ ആവാഹിച്ചു.
എന്നാൽ പ്രസ്തുത തേജസ്സിന് മാറ്റമൊന്നും കണ്ടില്ല. അനന്തരം വേറൊരു ശിലസ്ഥാപിച്ച് വൈഷ്ണവശക്തിയെ ആവാഹിച്ചു. അപ്പോഴും തേജസ്സിന് മാറ്റമൊന്നും കണ്ടില്ല. പിന്നീട് ഗണപതി, സുബ്രഹ്മണ്യൻ, ശാസ്താവ് എന്നീ ദേവന്മാരെയും ശിലയിൽ ആവാഹിച്ചു. *എന്നിട്ടും മാറ്റമൊന്നും കാണാതെ സാക്ഷാൽ പരാശക്തിയെ ധാനിച്ച് ഒരു ശിലയിലേക്ക് ആവാഹിച്ചു. ഉടൻ താൻ കണ്ടിരുന്ന തേജസ്സ് ശിലയിൽ ലയിക്കുകയും ഭൂമിയിൽ നിന്നു അതിശക്തയായി ജലം പൊന്തിവരുകയും അതോടെ സ്വയംഭൂവായി ദേവി പ്രത്യക്ഷപ്പെടുകയും ചെയ്തു*.
അങ്ങനെ ഭാർഗ്ഗവ രാമനാൽ പ്രതിഷ്ഠിച്ച ശിലകളെ അധികരിച്ച് ഇവിടെ ക്ഷേത്രം ഉണ്ടായതിനാൽ ഈ ക്ഷേത്രം “പൂനിലാർക്കാവ്” എന്നു പ്രസിദ്ധമായി.
മറ്റ് പ്രതിഷ്ഠകൾ*
ക്ഷേത്രമതിൽക്കകത്ത് തെക്ക് വശത്ത് ശ്രീ ധർമ്മശാസ്താ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. *ശ്രീ ഗണപതി ഭഗവാൻ ചുറ്റമ്പലത്തിനകത്ത് തെക്ക് പടിഞ്ഞാറ് ഭാഗത്ത് കുടികൊള്ളുന്നു*. *സുബ്രഹ്മണ്യ ക്ഷേത്രം കുന്നുംതൃകോവിൽ എന്ന കുന്നിന്റെ മുകളിൽ സ്ഥിതി ചെയ്യുന്നു*.
കുന്നതൃകോവിലിന്റെ പിൻവശത്ത് ശ്രീ മഹാദേവന്റെ ക്ഷേത്രമുണ്ട്. ശിവക്ഷേത്രത്തിന്റെ കിഴക്ക് ഭാഗത്ത് വിഷ്ണു ക്ഷേത്രം സ്ഥിതി ചെയ്യുന്നു. *വിഷ്ണു ക്ഷേത്രത്തിന്റെ മതിൽക്കകത്ത് പരശുരാമൻ കിടക്കാൻ ഉപയോഗിച്ച ഒറ്റപ്പാളിക്കല്ലും, തലയ്ക്ക് വച്ച ഉരുളൻ കല്ലും ഇന്നും കിടക്കുന്നു. പരശുരാമൻ ഇവിടെ കുറെ കാലം തപസ്സനുഷ്ടിക്കുകയുണ്ടായി. അദ്ദേഹം വസിച്ചിരുന്ന ഗുഹയും ‘*മുനിയറ*’ എന്ന പേരിൽ ഇന്നും പൂനിലാർക്കാവ് ക്ഷേത്രത്തിന്റെ കിഴക്കെ ഗോപുരത്തിന് തൊട്ട് തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്നു.
*പൂജകൾ*
പൂനിലാർക്കാവ് ദേവിക്ഷേത്രത്തിൽ ആണ്ട് വിശേഷങ്ങളിൽ മുഖ്യമായവ തൃക്കാർത്തിക, ആറാട്ടുപുഴ പൂരം പറപ്പുറപ്പാട്, ഉത്രം വിളക്ക്, നവരാത്രി, വാവാറാട്ട്, കൊടകര ഷഷ്ടി എന്നിവയാണ്.
*ഈ ക്ഷേത്രത്തിന്റെ തൊട്ട് പടിഞ്ഞാറ് ഭാഗത്ത് സർപ്പക്കാവ് സ്ഥിതി ചെയ്യുന്നു. കന്നി മാസത്തിൽ ബ്രഹ്മശ്രീ പാമ്പുംമേയ്ക്കാട് ജാതവേദൻ നമ്പൂതിരിപാടിന്റെ മുഖ്യകർമ്മികത്വത്തിൽ* “*സർപ്പബലി*” *നടത്തുന്നു*..

ലാലൂർ കാർത്ത്യായനി ക്ഷേത്രം തൃശ്ശൂർ





ലാലൂർ കാർത്ത്യായനി ക്ഷേത്രം
പരശുരാമൻ സ്ഥാപിച്ച 108 ദുർഗ്ഗാക്ഷേത്രങ്ങളിൽ ഒന്നാണ് ലാലൂർ കാർത്ത്യായനി ക്ഷേത്രം. യാഗങ്ങളുടെ ഭൂമി എന്നറിയപ്പേട്ടിരുന്ന സ്ഥലമാണ് പിന്നീട് ലാലൂരായത്. കാർത്ത്യാനി ദേവിയാണ് പ്രതിഷ്ഠ. വടക്കുംനാഥൻ ക്ഷേത്രത്തിലെ ശ്രീരാമന്റെ ശ്രീകോവിലിന്റെതു പോലുയുള്ള കൊത്തുപണികളാണ് ഇവിടെ കാണുന്നത്. ഉപദേവതമാരുടെ പ്രതിഷ്ഠകളൊന്നും ഇവിടെ ഇല്ലെന്നൊരു പ്രത്യേകതയും ഉണ്ട്. കല്ലിൽ കൊത്തിയ പ്രതിഷ്ഠയാണ് ഇവിടെയുള്ളത്. ക്ഷേത്രകവാടത്തിലെ ബലിക്കല്ലിന് എട്ട് അടിയോളം ഉയരമുണ്ട്. പ്രതിഷ്ഠയുടെ കാൽ പദത്തോളം ഉയരമെ ബലിക്കല്ലിന് പാടുള്ളു എന്നാണ് നിയമം. ലാലൂർ ഭഗവതിയും കാരമുക്ക് ഭഗവതിയും സഹോദരിമാരാണെന്നാണ് വിശ്വാസം.[2]

ലാലൂർ പൂരം

തൃശ്ശൂർ പൂരത്തിലെ ഒരു ഘടക പൂരമാണിത്. കാലത്തു് 6.00ന് മൂന്നാനകളോടും മേളത്തോടും കൂടി വടക്കും നാഥനിലേക്ക് പുറപ്പെടും. കോട്ടപ്പുറത്തെത്തുമ്പോൾ ആനകൾ അഞ്ചും നടുവിലാലിൽ വച്ച് ആനകൾ ഒമ്പതും ആവും. പത്ത് മണിയോടെ വടക്കുംനാഥനെ വന്ദിച്ച് ദേവി ലാലൂരേക്ക് തിരിക്കും. വൈകീട്ട് ആറിനു് വടക്കുംനാഥനിലേക്ക് പുറപ്പെടുന്ന ദേവി 10.00 മണിക്ക് തിരിച്ചു പോന്നു് 11.30 ക്ഷേത്രത്തിലെത്തും.

കരിക്കാട് സുബ്രഹ്മണ്യ - ധർമ്മശാസ്താക്ഷേത്രം,,കരിക്കാട് സുബ്രഹ്മണ്യ - ധർമ്മശാസ്താക്ഷേത്രം കരിക്കാട് സുബ്രഹ്മണ്യസ്വാമിക്ഷേത്രം കരിക്കാട് സുബ്രഹ്മണ്യസ്വാമിക്ഷേത്രം കരിക്കാട് സുബ്രഹ്മണ്യ - ധർമ്മശാസ്താക്ഷേത്രംകരിക്കാട് സുബ്രഹ്മണ്യ - ധർമ്മശാസ്താക്ഷേത്രം മലപ്പുറം ജില്ല



കരിക്കാട് സുബ്രഹ്മണ്യ - ധർമ്മശാസ്താക്ഷേത്രം


Jump to navigationJump to search
യിൽ മഞ്ചേരിയ്ക്കടുത്ത് സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് കരിക്കാട് സുബ്രഹ്മണ്യ-ധർമ്മശാസ്താക്ഷേത്രം. വളരെ പ്രത്യേകതകളുള്ളതാണ് ഒരു ക്ഷേത്രമാണിത്. പഴയപ്രൗഢി വിളിച്ചോതുന്ന വലിയ ആനപ്പള്ള ചുറ്റുമതിളാണുള്ളത്. ഗ്രാമക്ഷേത്രം എന്ന നിലക്കും പ്രധാന്യമുണ്ട് ഈ ക്ഷേത്രത്തിന്. കേരളത്തിലെ അറുപത്തിനാലുനമ്പൂതിരി ഗ്രാമങ്ങളിൽ യജുർവേദ പ്രധാനഗ്രാമങ്ങളിലൊന്നായ കരിക്കാട് ഗ്രാമത്തിലെ ക്ഷേത്രമാണിത്.[2]പ്രധാനമായി ബാലമുരുകൻ, വേലായുധസ്വാമി, അയ്യപ്പൻ എന്നീ ദേവന്മാരാണ് പ്രതിഷ്ടകൾ. മൂന്നു ദേവന്മാർക്കും കൊടിമരവും ഉണ്ട്. കൂടാതെ വെവ്വേറ തന്ത്രിമാരാണെന്നതാണ് ഏറ്റവും വിചിത്രം.

    ഐതിഹ്യം

    ബകവധവുമായും ഏകചക്രഗ്രാമവുമായും ബന്ധപ്പെട്ടതാണ് ഈ ഗ്രാമക്ഷേത്രത്തിന്റെ ഐതിഹ്യം. ബകനെ പേടിച്ച് ഏകചക്ര ഗ്രാമത്തിലെ (ഇന്നത്തെ എടക്കരയിൽ നിന്നും ജനങ്ങൾ അവരുറ്റെ പരദേവതയായ അയ്യപ്പനുമായി ഓടിപോന്ന് ഇവിടെ എത്തി താമസിച്ചു. സമീപത്തുള്ള ഒരു ബാലമുരുകാലയത്തിൽ ആ ദേവനെ പടിഞ്ഞാറ് മുഖമായി പ്രതിഷ്ഠിച്ചു. ആ ദേവനാണ് ഇവിടത്തെ അയ്യപ്പസ്വാമി.

    കരിക്കാട്ട് അയ്യപ്പൻ

    കരിക്കാട്ട് അയ്യപ്പന്റെ ചുറ്റമ്പലം, മൂന്ന് കൊടിമരങ്ങൾ വ്യക്തമായി കാണാം
    ഗ്രാമപരദേവതയായി പശ്ചിമാഭിമുഖമായി അയ്യപ്പസ്വാമി കുടികൊള്ളുന്നു.ഗജപൃഷ്ഠ ആകൃതിയിലുള്ള ഈ ശ്രീകോവിൽ താരതമ്യേന പുതുതാണെന്നു കരുതുന്നു. ഇരിക്കുന്ന രൂപത്തിലാണെങ്കിലും ശബരിമലശാസ്താവിൽനിന്നുംവ്യത്യസ്തമായ രൂപത്തിലാണ് ഈ ക്ഷേത്രത്തില്പ്രതിഷ്ഠ. മലപ്പുറത്ത് മുടപ്പിലാപ്പള്ളി നമ്പൂതിരിയാണ് തന്ത്രി. ഉടച്ച നാളീകേരം ആണ് ഇഷ്ടവഴിപാട്. ഏകചക്ര ഗ്രാമത്തിൽ നിന്നും ഓടിപോന്ന് ആദ്യം മാങ്ങോട്ടിരി കാവിൽ വന്നു എന്നും നാളികേരം ഉടച്ച് നിവേദിച്ചു എന്നും സങ്കല്പം. തരിപ്പണം ആണ് പ്രധാന വഴിപാട്. മീനമാസത്തിൽ നാളികേരമേറും പ്രസിദ്ധമാണ്.
    കരിക്കാട്ട് അയ്യപ്പന്റെ വിഗ്രഹം, കയ്യിലെ താമരപ്പൂവും മറ്റെ കയ്യും ശ്രദ്ധിക്കുക

    ധ്യാനം

    ജീമൂതശ്യാമധാമാ മണിമയവിലസൽ കുണ്ഡലോല്ലാസി വക്ത്രം ഹസ്താഭ്യാം ദക്ഷമാത്രോത്പലം ഇതരഭുജം വാമജാനൂപരിസ്ഥം ബിഭ്രത് പത്മാസനസ്ഥ: പരികലിതതനു; യോഗപട്ടേന ജുഷ്ട; ശ്രീപൂർണ്ണാ പുഷ്കലാഭ്യാം പുരഹര മുരചിത് പുത്രകഃ പാതു ശാസ്താ

    വ്യാഖ്യാനം

    കാർമേഘത്തിന്റെ ശ്യാമവർണം, മണിയോടും കുണ്ഡലത്താലും ഊല്ലസിക്കുന്ന മുഖം, കൈകളിൽ കേവലം കാണാൻപാകത്തിന്ദ് താമര, മറ്റേക്കൈ ഇടത്തേകാൽമുട്ടിൽവച്ച്, പത്മാസനത്തിൽ ഇരുന്ന യോഗപട്ടകൊണ്ട ചുറ്റപ്പെട്ട് പൂർണാ പുഷ്കലാ എന്നീ ഭാര്യമാരോടും പുത്രകനോടുമൊത്തുള്ള ശാസ്താവ് രക്ഷിക്കട്ടെ) അയ്യപ്പന്റെ നാലമ്പലം ശിലാലിഖിതങ്ങളാലും ചുവർചിത്രങ്ങളാലും മറ്റു ചിത്രങ്ങളാലു അലംകൃതമാണ്.
    കരിക്കാട്ട് അയ്യപ്പന്റെ ശ്രീകോവിലിന്റെ നടവഴിയിൽ ഉള്ള ശിലാലിഖിതം
    .

    ശിലാലിഖിതം

    അയ്യപ്പന്റെ ശ്രീകോവിലിലേക്ക് പ്രവേശിക്കുന്ന നടവഴിയിൽ പാകിയ 3 കരിങ്കൽ പാളികളിൽ ലിഖിതം കാണ്മാനുണ്ട്.(പൂങ്കുഴി ഇല്ലത്ത് നിന്നും സ്ഥലം എഴുതിവച്ചതാണ് വിവരം എന്ന് എം ജി എസ് നാരായണൻ അഭിപ്രായപ്പെടുന്നു).കൂടുതൽ ചിത്രങ്ങൾ

    ചുമർചിത്രകല

    ഗജപൃഷ്ഠാകൃതികൊണ്ട് തന്നെ സവിശേഷ ശ്രദ്ധ ആകർഷിക്കുന്ന അയ്യപ്പന്റെ ശ്രീകോവിലിന്റെ ഇരുവശവും ചുവർചിത്രങ്ങളാൽ അലംകൃതമാണ്.

    മറ്റുചിത്രങ്ങൾ

    കരിക്കാട്ട് അയ്യപ്പന്റെ ശ്രീകോവിലിന്റെ ചുമരിൽ കുട്ടികൃഷ്ണമാരാർ വർച്ച ചിത്രം
    ചുവർചിത്രങ്ങൾക്കു പുറമേ സഹൃദയർ വരച്ച ചിത്രങ്ങളും ഇവിടെ ധാരാളം കാണാനുണ്ട്. മലയാളവിമർശനസാഹിത്യത്തിലെ കാരണവരായ കുട്ടികൃഷ്ണമാരാർ [3] കുട്ടിക്കാലത്ത് അയ്യപ്പന്റെ ശ്രീകോവിലിനു വശത്തായി വരച്ച ശ്രീകൃഷ്ണന്റെ ഒരു ചിത്രം ആണ് അതിൽ പ്രാധാന്യം അർഹിക്കുന്നത്. പൂജ തുറക്കാനായി സോപാനത്ത് വാദ്യത്തിനായി നിൽക്കുമ്പോഴാണത്രേ ഈ ചിത്രം രചിച്ചത്. ചുറ്റമ്പലത്തിനുള്ളിലെ ചുമരിൽ ഒരു പുലിയുടെയും ആനയുടെയും ചിത്രവും വരച്ചതായി കാണുന്നു.

    ബലിക്കല്ല്

    അയ്യപ്പന്റെ ശ്രീകോവിലിനു മുമ്പിലുള്ള ബലിക്കല്ലും ശിലാലിഖിതത്താലും മലയാളഭാഷയിലുള്ള ഒരു അറിയിപ്പും അടങ്ങിയതാണ്. '1110 ഇടവം 1നാണ് മൂന്ന് കൊടിമരങ്ങളും ഒന്നിച്ച സ്ഥാപിച്ചത്" എന്നാണ് മലയാളം ലിപിയിലെ എഴുത്ത്.

    ചിത്രശാല

    2018, ഓഗസ്റ്റ് 3, വെള്ളിയാഴ്‌ച

    ഏകേശ്വരവാദം ഭാരതത്തില്‍



    ഏകേശ്വരവാദം ഭാരതത്തില്‍
    ഈശ്വരനു അനേകം പേരുകളുണ്ട്‌. ഇന്ദ്രന്‍, മിത്രന്‍, വരുണന്‍, വിഷ്ണു, രുദ്രന്‍ എന്നിങ്ങനെ ഈ പേരുകളിലെല്ലാം അറിയപ്പെടുന്നത്‌ ഒന്നായ ഈശ്വരന്‍ മാത്രമാണ്‌. പലരും ഹിന്ദുക്കള്‍ക്ക്‌ കാക്കത്തൊള്ളായിരം ദേവന്മാരുണ്ടെന്നു കളിയാക്കാറുണ്ട്‌. എന്നാല്‍ ലോകത്തില്‍ ഏതെങ്കിലും ഒരു മതം ഏകേശ്വരവാദം ആദ്യമായി ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ടെങ്കില്‍ അതു വൈദിക ദര്‍ശനമാണ്‌. ‘ ഏകം സദ്‌ വിപ്രാ ബഹുധാവന്തി’ എന്നു ഋഗ്വാദത്തില്‍ പറയുന്നതു കേള്‍ക്കാം. ഒന്നായ സത്തിനെ വിശേഷപ്രജ്ഞ അഥവാ ബുദ്ധിയുള്ളവന്‍ (വിപ്രന്മാര്‍) പല പേരുകളില്‍ വിളിക്കുന്നു. ഇതു തന്നെയാണു “ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവില്‍” എന്നു ഹരിനാമകീര്‍ത്തനകാരന്‍ പാടിയതും. അങ്ങനെ നോക്കുമ്പോള്‍ ആ ഈശ്വരന്‍ തന്നെയാണു ഇവിടെയുള്ള മനുഷ്യര്‍ക്കു ആദ്യാറിവിന്റെ മധുരമധു പകര്‍ന്നു തന്നതും എന്നു അനുമാനിക്കേണ്ടിയിരിക്കുന്നു.
    വലതുകൈ കൊണ്ടു ചോറുണ്ണണമെന്നും, താമസിക്കാന്‍ വീടുവേണമെന്നും ആരാണു നമ്മെ പഠിപ്പിച്ചത്‌?നാം ഉത്തരം പറയും അച്ഛനമ്മമാരെന്ന്‌. പക്ഷേ അവരേയും അവരുടെ പിതാമഹന്‍മാരെയും ആരാണിതു പഠിപ്പിച്ചത്‌? നമുക്കറിയില്ല. നാം എന്തെങ്കിലും പഠിക്കണമെങ്കില്‍ ആരെങ്കിലും നമുക്കതു പറഞ്ഞുതരണം. അതായത്‌ ഒരു ഗുരു വേണമെന്നര്‍ത്ഥം. എത്രയോ ഗുരുക്കന്മാരെകുറിച്ച്‌ പുരാണങ്ങളില്‍ നാം വായിക്കാറുണ്ട്‌.
    പതഞ്ജലി എന്നൊരു മഹര്‍ഷിയുണ്ടായിരുന്നു. അദ്ദേഹം ഒരു മന:ശാസ്ത്ര ഗ്രന്ഥമെഴുതി. മനസ്സിന്റെ അവസ്ഥ മനസ്സിലാക്കി മോക്ഷം കൈവരിക്കാനുള്ള വഴിയാണ്‌ ഈ ഗ്രന്ഥത്തിലെ പ്രതിപാദ്യം. യോഗദര്‍ശനം എന്നാണു ഇതിന്റെ പേര്‌. കാലംകൊണ്ടു മുറിക്കാന്‍ കഴിയാത്ത ആദിഗുരുവുണ്ട്‌. അതാകട്ടെ ഈശ്വരനല്ലാതെ മറ്റാരുമില്ല. എല്ലാ അറിവുകളുടെയും ഉറവിടം ഈശ്വരനാണെന്നര്‍ത്ഥം. വേദമാകുന്ന അറിവിന്റെ കടലിനെ എല്ലായ്പ്പോഴും പ്രവഹിപ്പിക്കുന്നയാളാണു ഈശ്വരന്‍. അതുകൊണ്ടു തന്നെ ആ അര്‍ത്ഥത്തില്‍ ഈശ്വരന്റെ പര്യായമായി സരസ്വതിയെന്നു ഉപയോഗിക്കുന്നു. സരസ്വതി എല്ലായ്പ്പോഴും പ്രവഹിച്ചുകൊണ്ടിരിക്കുന്നു.
    ഗുരുവില്‍ നിന്നും ശിഷ്യരിലേക്കും, ജ്ഞാനിയില്‍ നിന്നു ജിജ്ഞാസുവിലേക്കും വിദ്യാദേവി പ്രവഹിക്കുന്നു. വേദത്തില്‍ സരസ്വതി നദിയെക്കുറിച്ചുള്ള വര്‍ണ്ണന കാണാം. അതു ഒരു നദിയുടെ പേരല്ല, അഥവാ ആലങ്കാരികമായി അറിവിന്റെ നദിയായി വര്‍ണ്ണിച്ചതാകാം. പിന്നീടത്‌ ഒരു നദിക്കും പേരുമാക്കി. ഋഗ്വോദത്തില്‍ പ്രശസ്തമായ സരസ്വതി സൂക്തം തന്നെയുണ്ട്‌. അറിവിന്റെ ദേവി നല്‍കുന്നവന്‌ നല്‍കാനുള്ള സാമര്‍ത്ഥ്യം നല്‍കുന്നു. എന്നിലും ആ പ്രവാഹമുണ്ടാക്കിയാലും എന്നാണു പ്രാര്‍ത്ഥന.
    അങ്ങനെ അറിവിന്റെ ഉറവിടം ഈശ്വരനാണെന്നു നാം കണ്ടു. അല്ലെങ്കില്‍ അങ്ങനെയാണു ഭാരതീയര്‍ അറിവിനെ കണക്കാക്കുന്നത്‌. അതുകൊണ്ടു തന്നെ, ഭാരതീയര്‍ അറിവിനെ ലോകോപകരാരാര്‍ത്ഥം ഉപയോഗിക്കും. ലോകത്തെ നശിപ്പിക്കാന്‍ അവര്‍ക്കാവില്ല. ഈ ലോകത്തു സമാധാനം വാണരുളാനാണു അവരുടെ ആഗ്രഹം. അറിവിന്റെ ലക്ഷ്യം അതിന്റെ ഉറവിടം തന്നെയാണ്‌. ഈശ്വരനില്‍ നിന്നും ഉറവയെടുത്ത്‌ മനുഷ്യരിലൂടെ ഒഴുകി മനുഷ്യരേയും കൂട്ടി ഈശ്വരനിലേക്കു കൊണ്ടെത്തിക്കുന്നു.
    ഭാരതത്തിലെ ഏതു ശാസ്ത്രവും എടുക്കുക. അതിന്റെ ലക്ഷ്യം മോക്ഷമായിരിക്കും അതിന്റെ ആരംഭം വേദവും. വേദം എന്ന വാക്കിനു തന്നെ അര്‍ത്ഥം അറിവെന്നാണ്‌. ലോകത്തിലെ ഒരു മതത്തിനും അവകാശപ്പെടാന്‍ കഴിയാത്ത ഒന്നാണിത്‌. മതഗ്രന്ഥത്തിന്റെ പേരുതന്നെ അറിവ്‌ ആയൂര്‍വേദം, ധനുര്‍വേദം (ആയുധങ്ങളുണ്ടാക്കാനുള്ള വിദ്യ) അര്‍ത്ഥവേദം (ശില്‍പങ്ങളുണ്ടാക്കാനുള്ള വിദ്യ)ഗാന്ധര്‍വ്വ വിദ്യ (പാട്ടു പാടാനുള്ള വിദ്യ) എന്നിവയെല്ലാം ഈ വേദത്തില്‍ നിന്നും ഉണ്ടായതാണ്‌. ഈ സങ്കല്‍പം യാഥാര്‍ത്ഥ്യമാവുന്നു. അതുകൊണ്ടുതന്നെ ഈ വിദ്യകള്‍, അറിവുകള്‍ തഴച്ചുവളര്‍ന്നു. അങ്ങനെ ഭാരതം അറിവിന്റെ നാടായി. ഒപ്പം സംസ്കാരത്തിന്റെയും
    സംസ്കാരമെന്നാല്‍ എന്താണെന്നറിയാന്‍ ഇന്ത്യയിലേക്ക്‌ പോകണമെന്ന്‌ വിദേശികള്‍ പറയുന്നതിന്‌ കാരണം ഇതാണ്‌. ഒരു സ്ത്രീയോടൊപ്പം ജീവിതം മുഴുവന്‍ എങ്ങനെ ഇന്ത്യക്കാര്‍ കഴിച്ചുകൂട്ടുന്നുവെന്ന്‌ വിദേശീയര്‍ അത്ഭുതം കൂറുന്നു. എന്നാല്‍ ഇന്ത്യക്കാരന്‍ സ്വയം താന്‍ അര്‍ദ്ധനാരീശ്വരനാണെന്ന്‌ കരുതുന്നു. തന്റെ ഭാര്യയെ ഈശ്വരനായി തന്നെ അവന്‍ കാണുന്നു. എവിടെ സ്ത്രീകള്‍ പൂജിക്കപ്പെടുന്നുവോ അവിടെ ദേവതകള്‍ രമിക്കുന്നുവെന്ന്‌ ഇവിടുത്തുകാരന്‍ ചിന്തിക്കുന്നു. ഈ സംസ്കാരം വികിസപ്പിച്ചത്‌ അറിവിന്റെ സങ്കല്‍പത്തിലൂടെയാണ്‌. അതുകൊണ്ട്‌ ഭാരതത്തില്‍ അനാഥകുട്ടികള്‍ പെരുകുന്നില്ല. ഒരു കാലത്ത്‌ ഇന്ത്യയില്‍ അത്തരമൊരു സംഗതിയേ ഉണ്ടായിരുന്നില്ല. ഇപ്പോള്‍ പെരുകുന്നുണ്ടെങ്കില്‍ അതിനു കാരണം ഭാരതം അതിന്റെ യഥാര്‍ത്ഥമായ സാംസ്കാരികധാരയില്‍ നിന്നും അകന്നതല്ലേ എന്നു ചിന്തിക്കാം.
    =---==-=-=--==--=-=-==-=-=--=-=-==-=-==

    BC-8000 ലോ അതിനു മുന്‍പോ എഴുതപ്പെട്ടിരിക്കാം എന്ന് കരുതപ്പെടുന്ന ഋഗ്വേദം,



    BC-8000 ലോ അതിനു മുന്‍പോ എഴുതപ്പെട്ടിരിക്കാം എന്ന് കരുതപ്പെടുന്ന ഋഗ്വേദം, അവിടുന്ന്‍ ഇങ്ങോട്ട് AD-2000 വും ചേര്‍ത്ത് 10,000 വര്‍ഷത്തിലധികം പാരമ്പര്യമുള്ള ഒരു വേദസംസ്കൃതി ഈ നാട്ടില്‍ ഉണ്ടായിരുന്നു.സ്വതന്ത്ര ഭാരതത്തിലെ ദേശീയഗാനം, അത് രണ്ടോ മൂന്നോ നദികളെയും പര്‍വ്വതങ്ങളെയും കുറിച്ച് മാത്രം പറയുമ്പോള്‍, രണ്ടായിരമോ മൂവായിരമോ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഭാരതത്തെ കുറിച്ച് വ്യക്തമായ നിര്‍വചനം കൊടുത്തിരുന്നു.തം ദേവനിര്‍മ്മിതം ദേശം ഹിന്ദുസ്ഥാനം പ്രജക്ഷ്യതേ"ഹിമാലയത്തില്‍ നിന്നാരംഭിച്ച്, ഇന്ത്യന്‍ മഹാസമുദ്രം വരെ പരന്നു കിടക്കുന്ന ദേവനിര്‍മ്മിതമായ ദേശത്തെയാണ് ഹിന്ദുസ്ഥാനം എന്ന് പറയുന്നത്.വിന്ധ്യ ഹിമാചല എന്ന രണ്ടു പര്‍വ്വതങ്ങളെ മാത്രം പറഞ്ഞു ദേശീയ ഗാനം നിര്‍ത്തുമ്പോള്‍, ഭാരതത്തില്‍ പുരാതനകാലം മുതല്‍ക്കേ രചിക്കപെട്ട ഒരു സംസ്കൃതിയുടെ നാലു വരികള്‍, വിന്ധ്യ ഹിമാചലയില്‍ നിര്‍ത്താതെ വിന്ധ്യ പര്‍വ്വതവും ആരാവലിയും സഹ്യപര്‍വ്വതവും അതുപോലെയുള്ള ഭാരതത്തിലെ ഓരോ സംസ്ഥാനങ്ങളെയും പ്രതിനിധീകരിക്കുന്ന പര്‍വ്വതങ്ങളെക്കുറിച്ച് പറഞ്ഞിരുന്നു.ഗംഗ യമുന എന്നീ രണ്ടു ഉത്തരേന്ത്യന്‍ നദികളെക്കുറിച്ച് മാത്രം സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ അംഗീകരിച്ച ദേശീയഗാനത്തില്‍ പറയുമ്പോള്‍ ഭാരതത്തില്‍ രാവിലെ ക്ഷേത്രങ്ങളിലെ പൂജാരിമാര്‍ ശംഘുപൂരണം നടത്തി ആ ശംഘില്‍ തീര്‍ത്ഥമുണ്ടാക്കുമ്പോള്‍ ആവാഹിക്കുന്ന ഒരു മന്ത്രമുണ്ട്."ഗംഗേച്ച യമുനാചൈവ ഗോദാവരീ സരസ്വതീ,നര്‍മ്മദേ സിന്ധുകാവേരി ജലേസ്മിന്‍ സന്നിധിം ഗുരു"ഗോദാവരി ആന്ദ്രദേശത്തിലെ, കാവേരി കര്‍ണാടകയിലെ, നര്‍മ്മദ ഗുജറാത്തിലെ, സരസ്വതി രാജസ്ഥാനിന്‍റെ അപ്പുറത്ത്.ഈ നദികളെ മുഴുവനും ഒരുമിച്ച് ചേര്‍ത്ത് ഭാരതത്തെ ഒറ്റക്കെട്ടായി കാണാന്‍ അനവധി സഹസ്രാബ്ദങ്ങള്‍ക്ക് മുന്‍പ് ഭാരതീയര്‍ക്കു സാധിച്ചിരുന്നു.ഹസ്തിനപുരത്തിന്‍റെ അപ്പുറത്ത് നിന്നാരംഭിച്ച് മൌറീഷ്യസ് വരെ എത്തി നിന്നിരുന്ന ഒരു സംസ്കാരം അത് ചരിത്രത്തിന്‍റെ ഭാഗമാണ്.സിംഗപ്പൂര്‍ സിംഹപുരമായിരുന്നു, കംബോഡിയ കാംബോജ ദേശമായിരുന്നു, ബര്‍മ ബ്രഹ്മപ്രദേശമായിരുന്നു, ശ്രീലങ്ക ലങ്കയായിരുന്നു, വിദുരന്‍റെ ദേശമായ ഇറാന്‍ വൈഡൂര്യ ദേശമായിരുന്നു, കാണ്ഡഹാര്‍ ഗാന്ധാരിയുടെ സ്വദേശമായ ഗാന്ധാരമായിരുന്നു.ധൃതരാഷ്ട്രര്‍ ഗാന്ധാരിയെ സ്വീകരിച്ചതോട് കൂടി, ഭാരതത്തിന്‍റെ അതിര്‍ത്തി അഫ്ഗാനിസ്ഥാനും അപ്പുറം പോയി. സ്വാതന്ത്ര്യാനന്തര ഭാരതത്തിന്‍റെ വിസ്തൃതിയാണ് കുറഞ്ഞത്‌.ഗ്രീക്ക് സംസ്കാരം, മെസ്സപോട്ടോമിയന്‍ സംസ്കാരം, ബാബിലോണിയന്‍ സംസ്കാരം, ചൈനീസ് സംസ്കാരം, റോമന്‍ സംസ്കാരം തുടങ്ങിയ അനവധി സംസ്കാരങ്ങളെക്കുറിച്ച് നമ്മള്‍ പഠിച്ചിട്ടുണ്ട്. ഇവയില്‍ ഏതെങ്കിലും ഒരു സംസ്കാരം ഇന്ന് ഭൂമുഖത്ത് ജീവിച്ചിരിപ്പുണ്ടോ എന്ന് പരിശോധിച്ചാല്‍ നിങ്ങള്‍ക്ക് 'ഇല്ല' എന്ന ഉത്തരം കിട്ടും.എന്തുകൊണ്ട് ആ സംസ്കാരങ്ങളെക്കാളും അനേകായിരം വര്‍ഷങ്ങളുടെ പഴക്കമുള്ള നമ്മുടെ ഭാരതീയ സംസ്കാരം-ആര്‍ഷഭാരത സംസ്കാരം ഇന്നും നിലനില്‍ക്കുന്നത്.ഇംഗ്ലീഷുകാര്‍ ഇന്ത്യയെക്കാള്‍ 17 ഇരട്ടി വലിപ്പമുള്ള ആഫ്രിക്കന്‍ ഭൂഖണ്ഡം കീഴടക്കിയതിനു ശേഷം, വെറും 62 വര്‍ഷങ്ങള്‍ കൊണ്ട് ആഫ്രിക്കന്‍ സംസ്കാരത്തെ പൂര്‍ണമായും തുടച്ചു കളഞ്ഞിട്ടുണ്ട്.AD-997 ല്‍ മുഹമ്മദ്‌ ഗസ്നി ഭാരതത്തിലേക്ക് വന്ന്, ഗ്ലോറി വന്ന്, ഖില്‍ജി വന്ന്, ടൈമൂര്‍ വന്ന് ഇവിടെ ഭരിച്ച അടിമവംശം, തുഗ്ലക്ക് വംശം, മുഗള്‍ വംശം തുടങ്ങിയര്‍ പുറത്തു നിന്ന് നീണ്ട 600 വര്‍ഷങ്ങള്‍ ഭാരതത്തെ ആക്രമിച്ചു.അതിനു ശേഷം പോര്‍ച്ചുഗീസുകാര്‍, സ്പെയിന്‍കാര്‍, ഡച്ച്കാര്‍ പിന്നെ ഇംഗ്ലീഷുകാരും ഭാരതത്തെ ആക്രമിച്ചു.AD-997 മുതല്‍ 1947 ആഗസ്റ്റ്‌ പതിനഞ്ചാം തീയതി വരെ ഏതാണ്ട് 9 നൂറ്റാണ്ടില്‍ പരം കാലം വിദേശികള്‍ ആക്രമിച്ചിട്ടും ഭാരതീയസംസ്കാരത്തെ നശിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല, മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ നമ്മുടെ ഭാരതം മരിച്ചില്ല.എന്ത് കൊണ്ട് ഇത് സംഭവിച്ചു..?ഭാരതീയ സംസ്കാരത്തെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും വെറുതെ ഒന്ന് ചിന്തിക്കുക."ഭാരതീയാ സമസ്താ സുഖിനോ ഭവന്തു" എന്ന് നമ്മള്‍ പ്രാര്‍ഥിച്ചിട്ടില്ല.ഭാരതീയര്‍ പ്രാര്‍ഥിക്കാറുള്ളത്, "ലോകാ സമസ്താ സുഖിനോ ഭവന്തു" എന്നാണ്.ലോകത്തുള്ള എല്ലാവരും സുഖമായിരിക്കട്ടെ എന്ന് പ്രാര്‍ഥിക്കാന്‍ ഭാരതീയ സംസ്കൃതിക്ക് മാത്രമേ സാധിച്ചിട്ടുള്ളൂ.നമ്മള്‍ പ്രാര്‍ഥിച്ച "സഹനാ വവതു സഹനാ ഭുനതു..." എന്നു തുടങ്ങുന്ന വേദ മന്ത്രത്തിന്‍റെ അര്‍ത്ഥം, ഒരുമിച്ചു ജീവിക്കാം ഒരുമിച്ചു ഭക്ഷിക്കാം ഒരുമിച്ചു പ്രവര്‍ത്തിക്കാം അപ്രകാരം ഒരുമിച്ചു ചൈതന്യമുള്ളവരായി തീരാം. ഒരാളിലും ഒരാളോടും വിദ്വേഷമുണ്ടാവരുത് ഞങ്ങളിലേക്ക് നന്മ നിറഞ്ഞ ചിന്താധാരകള്‍ ലോകത്തിന്‍റെ എല്ലായിടത്തുനിന്നും വന്നു ചേരട്ടെ എന്നാണ്.ഭാരത സംസ്കാരം മാത്രമാണ് നല്ലതെന്ന് നമ്മള്‍ പറഞ്ഞിട്ടില്ല.ഏത് ഈശ്വരനെ വേണമെങ്കിലും ആരാധിക്കുക, അതെല്ലാം പരമമായ ചൈതന്യത്തിലേക്ക് എത്തിച്ചേരും.ആകാശത്തില്‍ നിന്നും വീഴുന്ന മഴത്തുള്ളികള്‍, ഒരുമിച്ചുചേര്‍ന്ന് ചാലുകളായ്‌ തോടുകളായ് നദികളായ് മഹാസഗരത്തിലേക്ക് പോകുന്നപോലെ, ഏത് ഈശ്വരനെ ആരാധിച്ചാലും പരമമായ കേശവനിലേക്ക് തന്നെ അത് എത്തിച്ചേരും എന്ന് പറഞ്ഞവരാണ് ഭാരതീയര്‍.നമ്മള്‍ എള്ള് പിടിച്ച് പിതൃദര്‍പ്പണം നടത്തുമ്പോള്‍ പോലും ലോകത്തിന്‍റെ നന്മയ്ക്ക് വേണ്ടി പ്രാര്‍ഥിക്കാറുണ്ട്.പിതൃദര്‍പ്പണം കൊടുക്കുമ്പോള്‍ പതിമൂന്നു വരികളുള്ള ഒരു വേദമന്ത്രം ചൊല്ലും അതിലെ അവസാനത്തെ വരി, "സപ്ത ദ്വീപനിവാസീനാം പ്രാണീനാം അക്ഷയ ഉപദിഷ്ടതു" എന്നാണ്.ഏഴു ഭൂഖണ്ടങ്ങളിലും ജീവിക്കുന്ന എല്ലാ ജീവജാലങ്ങള്‍ക്കും നന്മ വരുത്തേണമേ ജഗദീശ്വരാ എന്നാണതിനര്‍ത്ഥം.ലോകരാഷ്ട്രങ്ങള്‍ നമ്മുടെ സംസ്കാരം അംഗീകരിച്ചു വരികയാണ്.കാനഡയിലെ ടൊറന്റോ യുണിവേഴ്സിറ്റിയില്‍ ഹിന്ദൂയിസം എന്ന ഡിപ്പാര്‍ട്ട്മെന്‍റ് തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. രണ്ടായിരത്തോളം ഇന്ത്യാക്കാരല്ലാത്ത വിദ്യാര്‍ഥികള്‍ അവിടെ പഠിക്കുന്നുണ്ട്.എഞ്ചിനീയറിംഗ് സബ്ജക്റ്റ് മാത്രം പഠിപ്പിക്കുന്ന അമേരിക്കയിലെ MIT(Massachusetts Institute of Technology) യില്‍ ഇപ്പോള്‍ സംസ്കൃതം കൂടി പഠിപ്പിച്ചു തുടങ്ങിയിരിക്കുന്നു..അമേരിക്കയിലെ നാലായിരത്തോളം സ്കൂളുകളില്‍ രാവിലെ പതിനഞ്ചു മിനിറ്റ് നേരം ഭഗവത് ഗീത നിര്‍ബന്ധമായും(Compulsory) ചൊല്ലണം..അമേരിക്കയിലെ പെന്‍സിന്‍വാനിയ യുണിവേഴ്സിറ്റിയിലെ 70 സൈക്കോളജി പ്രൊഫസര്‍മാര്‍ നടത്തിയ പഠനത്തില്‍ നിന്ന്‍ തെളിയിച്ചിരിക്കുന്നത്, കുട്ടികള്‍ പതിവായി രാവിലെ പതിനഞ്ചു മിനിറ്റ് ഭഗവത് ഗീത ചൊല്ലുമ്പോള്‍ അവരുടെ പെരുമാറ്റരീതിയില്‍(Behaviour pattern) അസാധാരണമായ മാറ്റം സംഭവിക്കുന്നു എന്നാണ്.സൈക്കോളജി പ്രൊഫസര്‍മാരുടെ അഭിപ്രായത്തില്‍ ഭഗവത് ഗീത ഒരു മത ഗ്രന്ഥമല്ല, മറിച്ച് അതൊരു സൈക്കോളജിക്കല്‍ മാനേജ്മെന്‍റ് ബുക്കാണ്.ജര്‍മനിയിലെ സെന്‍റ് ജോര്‍ജ് യുണിവേഴ്സിറ്റിയില്‍ സംസ്കൃതം അറിയുന്നവര്‍ക്ക് മാത്രമേ അഡ്മിഷന്‍ ലഭിക്കുകയുള്ളൂ.ലോകത്തില്‍ തന്നെ സംസ്കൃതം നിര്‍ബന്ധമാക്കിയിട്ടുള്ള ഏക യുണിവേഴ്സിറ്റിയാണ് സെന്‍റ് ജോര്‍ജ് യുണിവേഴ്സിറ്റി.പതിനായിരക്കണക്കിനു പാറ്റേണ്‍ അമേരിക്കക്കാരും മറ്റു യൂറോപ്യന്‍ രാജ്യങ്ങളും ഭാരതീയ അറിവുകള്‍ ഉപയോഗിച്ച് എടുത്തുകഴിഞ്ഞു.ശൈശവ വിവാഹവും സതി സമ്പ്രദായവും ഈ നാടിന്‍റെ ശാപമാണെന്ന് പറയാറുണ്ട്.UGC അംഗീകരിച്ച ഒരു ഹിസ്ററി ടെക്സ്റ്റ്‌ ബുക്കില്‍ നിന്നും മനസിലാക്കാന്‍ സാധിക്കുന്നത് ടൈമൂര്‍ ഭാരത്തില്‍ വരുന്നതിനു മുന്‍പ് വരെ ഇവിടെ ശൈശവ വിവാഹവും സതി സമ്പ്രദായവും ഉണ്ടായിരുന്നില്ല എന്നാണ്.ഈ കാര്യം ഫാഹിയാന്‍ എന്ന ചൈനീസ്‌ സഞ്ചാരി അദ്ദേഹത്തിന്‍റെ ഒരു ഗ്രന്ഥത്തില്‍ ഉദാഹരണസഹിതം വ്യക്തമാക്കുന്നുണ്ട്.വിവാഹം കഴിച്ച സ്ത്രീകളെ ഒരു കാരണവശാലും ബലാല്‍സംഗത്തിനോ ചാരിത്ര്യഹീന പരമായ മറ്റ് കര്‍മത്തിനോ ഉപയോഗിക്കരുത് എന്ന് ഖുര്‍ആനില്‍ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ടൈമൂറിനെപോലെയുള്ളവരില്‍ നിന്ന്‍ രക്ഷനേടാന്‍ വേണ്ടിയാണ് ഭാരതീയര്‍ ശിശുവിവാഹം തുടങ്ങിയത്. സതീ സമ്പ്രദായം ഉണ്ടാകുവാനുള്ള കാരണവും ഇത് തന്നെയാണ്, ഭര്‍ത്താവ് മരിച്ച സ്ത്രീകളെ അടിമകളാക്കി ലൈംഗീക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം എന്നും ഇതേ വിശുദ്ദ ഗ്രന്ഥങ്ങളില്‍ പറയുന്നതുകൊണ്ട് നൂറു കണക്കിന് ഭര്‍ത്താക്കന്‍മാരെ വധിച്ച ശേഷം, അവശേഷിക്കുന്ന വിധവകളെ പട്ടാളക്കാര്‍ ഷെയര്‍ ചെയ്യുന്നതില്‍ നിന്നും രക്ഷനേടാന്‍ വേണ്ടിയായിരുന്നു ചാരിത്ര്യം സംരക്ഷിക്കാന്‍ ഭാരതസ്ത്രീകള്‍ സതീ സമ്പ്രദായം അനുഷ്ഠിച്ചു വന്നിരുന്നത്.1947 വരെ വിദേശികള്‍ നശിപ്പിച്ച നമ്മുടെ സംസ്കാരം, അതിനു ശേഷം നമ്മള്‍ തന്നെ നശിപ്പിക്കാന്‍ തുടങ്ങി. സതന്ത്ര്യം കിട്ടിയതിനു ശേഷം റീജീയണല്‍ റിസേര്‍ച് ലബോറട്ടറി ജമ്മുകാശ്മീരിലെ ശാസ്ത്രജ്ഞനായ ഡോക്ടര്‍ ചോപ്ര, ആയുര്‍വേദവും വെജിറ്റബിള്‍ ഫുഡും ആധാരമാക്കിമാക്കിയെഴുതിയ ഭാരതത്തിന്‍റെ ആരോഗ്യശാസ്ത്രത്തിന്‍റെ അടിസ്ഥാനം അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന്‍റെ മുന്നില്‍ സബ്മിറ്റ് ചെയ്തപ്പോള്‍, ഞാന്‍ ഫോളോ ചെയ്യുക കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയുടെ സിലബസ് ആയിരിക്കും എന്ന് പറഞ്ഞ് അദ്ദേഹം അത് തളളിക്കളഞ്ഞു.ഡോക്ടര്‍ ചോപ്ര എഴുതിയ ആ പുസ്തകം രണ്ടു വര്‍ഷത്തിനു ശേഷം മാവോ സെതുങ്ങ് ചൈനയില്‍ പ്രയോഗത്തില്‍ വരുത്തി. ഭാരതത്തില്‍ അത് നടപ്പിലാക്കിയില്ല.ചൈനയുടെ ബേസിക് ഹെല്‍ത്ത്‌ പോളിസി ഡോക്ടര്‍ ചോപ്ര എഴുതിയ ആ പുസ്തകമാണ്.അനവധികാലം അടിമത്തത്തില്‍ കഴിഞ്ഞ ഒരു രാഷ്ട്രം.അസാധാരണ വൈഭവശേഷിയുള്ള ഋഷിവര്യന്മാര്‍ക്ക് ജന്മം കൊടുത്ത ഒരു രാഷ്ട്രം.ശാസ്ത്രത്തിന്‍റെ മകുടോദാഹരണമായി വര്‍ത്തിച്ചെന്നു സര്‍ ആല്‍ബര്‍ട്ട് ഐന്‍സ്റീനിനെയും സ്റ്റീഫന്‍ ഹോക്കിന്‍സിനെയും പോലുള്ള പ്രഗല്‍ഭര്‍ പറഞ്ഞ രാഷ്ട്രം.ലോകജനതയ്ക്ക് സ്വര്‍ണതാംബാളത്തില്‍ വെച്ച് കൊടുക്കാന്‍ പാകത്തിന് സാങ്കേതിക വിദ്യകളുടെ പരമകാഷ്ടയില്‍ എത്തിയിരുന്ന ഒരു രാഷ്ട്രം.ആത്മീയതയില്‍ ലോകജനതയ്ക്ക് മാര്‍ഗനിര്‍ദേശം കൊടുത്ത ഒരു രാഷ്ട്രം.ആ ആത്മീയത, അത്യന്താധുനിക ശാസ്ത്രത്തിനു നേരെ കാര്‍പെറ്റ് വിരിച്ചു കൊടുക്കുന്ന ഒരു രാഷ്ട്രം.സാഹിത്യത്തില്‍ മറ്റേതു രാഷ്ട്രത്തിനും ചിന്തിക്കാന്‍ പോലും പറ്റാത്ത വിധത്തില്‍ ഭാരതീയ സാഹിത്യങ്ങള്‍, സാഹിത്യനിയമങ്ങള്‍ ഉദയം ചെയ്ത ഒരു രാഷ്ട്രം.സ്വാതന്ത്ര്യം കിട്ടി ഇത്രയും കാലം കഴിഞ്ഞതിനു ശേഷം, സ്വന്തം നാടിനെ കുറിച്ചും നാടിന്‍റെ പൈതൃകത്തെ കുറിച്ചും അറിയാത്തതും അറിയാന്‍ ശ്രമിക്കാതതുമായ ലോകത്തിലെ ഏക ജനത ചിലപ്പോള്‍ ഭാരതീയര്‍ മാത്രമായിരിക്കും.ഒരുപക്ഷെ ഭാവിയില്‍ ഭാരതീയര്‍ക്ക് വേദങ്ങളെക്കുറിച്ചും നമ്മുടെ സംസ്കാരത്തെക്കുറിച്ചും പഠിക്കാന്‍ പാസ്പോര്‍ട്ടും വിസയുമെടുത്ത് അമേരിക്കയിലേക്കും മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലേക്കും പോകേണ്ടിവരുന്ന കാലഘട്ടം വന്നാല്‍ പോലും അതില്‍ അല്‍ഭുതപെടാനില്ല എന്ന് വേദനയോടെ പറഞ്ഞു കൊണ്ട് നിര്‍ത്തട്ടെ .. 🌹 വായിച്ചതിനു ശേഷം ഷെയർ ചെയ്യുക

    തിരുവനന്തപുരം നഗരത്തിൽ സ്ഥിതിചെയ്യുന്ന ശ്രീകണ്ഠേശ്വരം ക്ഷേത്രം (sreekandeswaram Temple)




    ശ്രീകണ്ഠേശ്വരം ക്ഷേത്രം (sreekandeswaram Temple)
    തിരുവനന്തപുരം നഗരത്തിൽ സ്ഥിതിചെയ്യുന്ന അതിപുരാതന ക്ഷേത്രമാണ് ശ്രീകണ്ഠേശ്വരം മഹാദേവക്ഷേത്രം. പരബ്രഹ്മസ്വരൂപനും പരമാത്മാവും മൃത്യുവിജയിയുമായ ഭഗവാൻ ശ്രീപരമേശ്വരൻ ആണ് പ്രധാന പ്രതിഷ്ഠ. ഈ ക്ഷേത്രത്തിന്റെ മൂലസ്ഥാനമായ പഴയ ശ്രീകണ്ഠേശ്വരം ക്ഷേത്രം തിരുവനന്തപുരത്തെ എസ് എം വി സ്‌ക്കൂളിന് എതിർവശം സ്ഥിതി ചെയ്യുന്നു. പഴയ ശ്രീകണ്ഠേശ്വരത്തെ ശിവനെ പ്രതിഷ്ഠിച്ചത് വിഷ്ണുഅവതാരമായ പരശുരാമൻ ആണെന്ന് വിശ്വസിക്കപ്പെടുന്നു. പുരാതന കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിൽ പറയുന്ന വഞ്ചിയൂരാണ് ഈ മഹാദേവക്ഷേത്രം.
    ഐതിഹ്യം
    കണ്വ മഹർഷിയുടെ തപോഭൂമി ആയിരുന്നു പഴയ ശ്രീകണ്ഠേശ്വരവും ചെട്ടികുളങ്ങരയും എന്നാണ് വിശ്വാസം. കൂടാതെ ഇവിടവുമായി ബന്ധപ്പെട്ട് പ്രസിദ്ധമായ മറ്റൊരു കഥയുമുണ്ട്.
    വഞ്ചിയൂർ അത്തിയറ മഠത്തിലെ തപസ്വിയായ ഒരു പോറ്റി പഴയ ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിൽ ജപിച്ചു കൊണ്ടിരിക്കുകയായിരുന്നു. ആ സമയത്ത് ക്ഷേത്രക്കുളത്തിൽ യുവാവും തേജസ്വിയുമായ ഒരു യാദവ രാജകുമാരൻ ഒരു ശൂദ്രതരുണിയുമായി ജലക്രീഡ ആരംഭിച്ചു. പിന്നീട് അവളുടെ ആഗ്രഹത്തിന് എതിരായി അവളെയും ചുമലിലേറ്റി രാജകുമാരൻ ക്ഷേത്രത്തിനുള്ളിൽ കടന്നു സംഭോഗത്തിന് മുതിർന്നു. തരുണിയുടെ ദീനരോദനം കേട്ട് അത്തിയറപ്പോറ്റി അവളുടെ സഹായത്തിന് എത്തുകയും രാജകുമാരനെ ശപിക്കുകയും ചെയ്തു. രാജകുമാരന്റെ അരയ്ക്കു കീഴ്‌പോട്ടു കുതിരയുടെ ഉടൽ ആകട്ടെ എന്നും അദ്ദേഹം അനവധി വർഷങ്ങൾ അടിമയായി പോകട്ടെ എന്നും ആയിരുന്നു പോറ്റിയുടെ ശാപം. രാജകുമാരൻ പോറ്റിയുടെ പാദങ്ങളിൽ വീണ് മാപ്പിരന്നു. രാജകുമാരൻ പുതിയ രൂപത്തിൽ പത്തു വർഷം ജീവിക്കുമെന്നും ആദ്യ ഒൻപതു വർഷം അടിമത്തം അനുഭവിച്ച ശേഷം പത്താമത്തെ വർഷം ശ്രീകണ്ഠേശ്വര കൃപയാൽ മോക്ഷം പ്രാപിക്കുമെന്നും മഹാബ്രാഹ്മണൻ അരുളിച്ചെയ്തു.
    നാലു കാലുള്ള കുതിരയുടെ ഉടലും കുതിരയുടെ കഴുത്തിന്റെ സ്ഥാനത്ത് രാജകുമാരന്റെ അരയ്ക്കു മേലോട്ടുള്ള ശരീരവും - ഇതായിരുന്നു ശാപത്തിന് ശേഷമുള്ള രൂപം. ഹൃദയം തകർന്ന അദ്ദേഹം കൊട്ടാരത്തിലേക്കു മടങ്ങില്ലെന്ന് ശപഥം ചെയ്തു. അദ്ദേഹത്തിന്റെ പുതിയ രൂപം കണ്ട മാത്രയിൽ തന്നെ തരുണി പ്രണയാതുരയായി.
    രാജകുമാരൻ തരുണിയുടെ സഹോദരനെക്കണ്ട് അവളെ വിവാഹം ചെയ്യാനുള്ള അനുവാദം ചോദിച്ചു. എന്നാൽ രാജകുമാരൻ തന്റെ അടിമയാകുമെങ്കിൽ മാത്രം വിവാഹം അനുവദിക്കാമെന്നായി സഹോദരൻ. രാജകുമാരൻ അതു സമ്മതിച്ചു. വിവാഹം നടന്നു. അതോടെ അവളുടെയും അവളുടെ സഹോദരന്റെയും പൂർണ്ണ നിയന്ത്രണത്തിലായി രാജകുമാരൻ. അടിമയായ രാജകുമാരനെ നിരന്തരം ദ്രോഹിക്കുന്നതിൽ ആനന്ദം കണ്ടെത്തിയിരുന്നു അദ്ദേഹത്തിന്റെ യജമാനൻ. ജീവിതത്തിൽ കൂടുതൽ കൂടുതൽ വിരക്തനായി തീർന്ന രാജകുമാരൻ ശിവ ഭക്‌തിയിൽ ദുഃഖങ്ങൾ മറന്നു. ഒടുവിൽ പത്താമാണ്ടായപ്പോൾ യജമാനന് മനംമാറ്റം ഉണ്ടാകുകയും രാജകുമാരനെ ദാസ്യത്തിൽ നിന്ന് മോചിപ്പിക്കുകയും ചെയ്തു.
    രാജകുമാരൻ അത്തിയറപ്പോറ്റിയെ കണ്ടെത്തി അനുഗ്രഹം വാങ്ങി. അത്തിയറപ്പോറ്റി രാജകുമാരനെ ശിഷ്യനായി സ്വീകരിച്ചു. രാജകുമാരൻ ശ്രീകണ്ഠേശ്വരനെ കാമേശ്വര ഭാവത്തിൽ ഉപാസിച്ചു. അദ്ദേഹത്തിന്റെ ഭക്തിയിൽ പ്രസാദിച്ച ശ്രീകാമേശ്വരൻ ലളിതാദേവിയോടൊപ്പം അദ്ദേഹത്തിന്റെ മുന്നിൽ പ്രത്യക്ഷനായി മോക്ഷം നൽകി അനുഗ്രഹിച്ചു.
    ഏകദേശം 700 വർഷങ്ങൾക്കുമുൻപ് പഴയ ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിലെ കഴകക്കാരിയായ ഒരു സ്ത്രീ തന്റെ കലവും ചൂലും പുതിയ ശിവക്ഷേത്രമിരിക്കുന്ന സ്ഥലത്ത് പതിവായി വയ്ക്കുമായിരുന്നു. ഒരു ദിവസം രാവിലെ ജോലി ചെയ്യാനായി കലമെടുക്കാൻ ശ്രമിച്ചപ്പോൾ അത് എടുക്കാൻ കഴിഞ്ഞില്ല. വളരെ ശക്തി ഉപയോഗിച്ച് കലം പൊക്കാൻ ശ്രമിക്കുമ്പോൾ അതിന്റെ അടിയിലുണ്ടായിരുന്ന കല്ലിൽ ചോര പുരണ്ടിരിക്കുന്നതായി കണ്ടു. ആ കല്ലിന് ശിവലിംഗരൂപമായിരുന്നു. സ്ത്രീ കണ്ട ഈശ്വരനായതിനാൽ ശ്രീകണ്ഠേശ്വരം എന്ന പേരു വന്നുവെന്നാണ് വിശ്വാസം. എന്നാലും കാളകൂടകണ്ഠസ്ഥിതനായ ശിവന്റെ കണ്ഠത്തെ സൂചിപ്പിക്കുന്നതും കൂടിയായിരിക്കാം ഈ നാമം.
    ചരിത്രം
    പതിനെട്ടാം നൂറ്റാണ്ടിലാണു പഴയ ശ്രീകണ്ഠേശ്വരത്തിനു പ്രാധാന്യം നഷ്ടമായത്. 1729 ൽ ശ്രീ അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ സിംഹാസനാരോഹണം ചെയ്തു. ഒരിക്കൽ അദ്ദേഹം കൊല്ലത്തു പോയ തക്കം നോക്കി നാടുനീങ്ങിയ രാമവർമ്മ മഹാരാജാവിന്റെ മകൻ ശ്രീ പദ്മനാഭൻ തമ്പി വേണാടിന്റെ തലസ്ഥാനമായ കൽക്കുളത്തിന്റെ ഭരണം പിടിച്ചെടുത്തു. എന്നിട്ടു ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ സ്വത്തുക്കൾ കൈക്കലാക്കാനായി തമ്പി കുതിരപ്പടയുമായി തിരുവനന്തപുരത്തേയ്ക്കു തിരിച്ചു. തമ്പി ശ്രീവരാഹത്തു താമസിച്ചപ്പോൾ കുതിരപ്പട പഴയ ശ്രീകണ്ഠേശ്വരത്തിനു സമീപമുള്ള കുതിരവട്ടത്താണു നിലയുറപ്പിച്ചത്. ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിനു ലഭിക്കേണ്ട പാട്ടക്കുടിശ്ശിക പിരിച്ചെടുത്തു സ്വന്തമാക്കാൻ തമ്പി ശ്രമിച്ചെങ്കിലും പള്ളിച്ചൽ പിള്ളയുടെയും നാട്ടുകാരുടെയും ശക്തമായ എതിർപ്പു മൂലം അതു നടന്നില്ല. രാജശത്രുവിന്റെ സൈന്യത്തിനു പഴയ ശ്രീകണ്ഠേശ്വരത്തിനു സമീപം നിലയുറപ്പിക്കാൻ സാധിച്ചതോടെയാണു പഴയ ശ്രീകണ്ഠേശ്വരത്തിന്റെ പ്രതാപം മങ്ങാൻ തുടങ്ങിയതത്രേ.
    കോവിലുവിള എന്ന പുരാതനമായ നായർ കുടുംബത്തിൻറെ കാരണവരായിരുന്നു പഴയ ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിന്റെ ഊരാളൻ. പിന്നീടു ക്ഷേത്രഭരണം തിരുവിതാംകൂർ ദേവസ്വം ബോർഡ് ഏറ്റെടുത്തു.
    ക്ഷേത്രനിർമ്മിതി
    ക്ഷേത്രം ഇന്നു കാണുന്നതു പോലെ നിർമ്മിക്കപ്പെട്ടത്‌ തിരുവിതാംകൂർ രാജാക്കന്മാരുടെ കാലത്താണ്. കേരളീയ വാസ്തു ശൈലിയുടെ ഉത്തമ ഉദാഹരണമാണ് ശ്രീകണ്ഠേശ്വരം ക്ഷേത്രം. വിസ്താരമേറിയ ക്ഷേത്ര മതിൽക്കകം. ക്ഷേത്രമതിലിനു പുറത്തുള്ള ക്ഷേത്രക്കുളം വളരെ വിസ്താരമേറിയതാണ്. ഈ കുളം "ജാതകുണ്ഡതീർത്ഥം" എന്നപേരിൽ അറിയപ്പെടുന്നു. മതിൽക്കെട്ടിന്റെ രണ്ടുഭാഗത്തും മനോഹരങ്ങളായ ഇരുനില ഗോപുരങ്ങളുണ്ട്‌.
    വെട്ടുകല്ലിൽ പടുത്തുയർത്തിയ നാലമ്പലത്തിൽ തന്നെ വിളക്കുമാടം പണിതീർത്തിരിക്കുന്നു. ഇവിടുത്തെ വൃത്താകൃതിയിലുള്ള ശ്രീകോവിലിൽ കിഴക്കു ദർശനാമായി ശിവലിംഗ പ്രതിഷ്ഠ. ഉഗ്രമൂർത്തിയായതിനാൽ കിഴക്കുവശത്തു തീർത്ഥക്കുളം നിർമ്മിച്ചിരിക്കുന്നു. രൗദ്രഭാവത്തിനു ശമനം ഉണ്ടാക്കാനാണത്രേ തിരുമുൻപിലായി തീർത്ഥക്കുളം നിർമ്മിച്ചിരിക്കുന്നത്. തമിഴ്ശൈലിയിൽ കരിങ്കല്ലിൽ പണിതുയർത്തിയതാണ് കിഴക്കേ ആനക്കൊട്ടിൽ. ആ ആനക്കൊട്ടിലിനുള്ളിലായിട്ടാണ് ഭഗവദ്വാഹനമായ നന്തിയെ ശിരസ്സിലേറ്റുന്ന കൊടിമരം പ്രതിഷ്ഠിച്ചിരിയ്ക്കുന്നത്. പടിഞ്ഞാറുവശത്ത് മതിൽക്കെട്ടിനു പുറത്തും അകത്തുമായി രണ്ട് ആനക്കൊട്ടിലുകൾ വേറെയും പണിതീർത്തിരിക്കുന്നു. മാറി മാറി വന്ന രാജാക്കന്മാരുടെ ആശയങ്ങൾ ഇങ്ങനെ പലതും ഇവിടെ നിർമ്മിച്ചിരിക്കുന്നു.
    പൂജാവിധികൾ
    പൂജാ വിധികൾ മറ്റ് ക്ഷേതത്തിലെ പോലെയാണെങ്കിലും ഇവിടെ പൂജകളിൽ പ്രധാനം അഭിഷേകം, ജലധാര, ക്ഷീരധാര എന്നിവയ്ക്കാണ്. ശിവരാത്രിയ്ക്ക് മാത്രമാണ് ശിവലിംഗത്തിൽ നെയ്യ് കൊണ്ട് ധാര നടത്തുന്നത്. ശിവരാത്രി പുലർച്ചെ മുതൽ പിറ്റേന്ന് സൂര്യോദയം വരെയാണ് നെയ്യ് ധാര നടക്കുക. മറ്റൊരു പ്രത്യേകത എല്ലാ ക്ഷേത്രങ്ങളിലും ഉത്സവത്തിന് ആറ് ദിവസം മുൻപ് ചെയ്യാറുള്ള ക്രിയകൾ ഇവിടെ ശിവരാത്രി ദിവസമാണ് ചെയ്യാറുള്ളത് എന്നതുമൊരു പ്രത്യേകതയാണ്. 108 കുടം വെളളമോ, പാലോ, നെയ്യോ നിരന്തരം ശിവലിംഗത്തിൽ വീണുകൊണ്ടിരിക്കുന്നതാണ് ധാര.
    നിത്യപൂജകൾ
    നിത്യേന അഞ്ചുപൂജകൾ നടത്താറുണ്ടിവിടെ;
    ഉഷഃപൂജ
    എതൃത്തപൂജ
    പന്തീരടിപുജ
    ഉച്ചപൂജ
    എട്ടുകൂട്ടം വിഭവങ്ങളോടുകൂടിയതാണ് ഇവിടുത്തെ ഉച്ചപൂജാനേദ്യം
    അത്താഴപുജ
    ശിവഭജനം
    ക്ഷേത്രത്തിൽ നിത്യേന ഭജനം നടത്താറുണ്ട്. ക്ഷേത്രത്തിലെ ഈ ശിവഭജനവും, ഹരിനാമകീർത്തനപാരായണവും സാമ്പ്രാണിത്തിരി എന്ന് പേരുള്ള ഒരു സ്വാമി തുടങ്ങിവച്ചതാണ്. ഇവിടെ 41 ദിവസം രാവിലെ കുളിച്ച് നിർമാല്യം തൊഴുത് ഭജനമിരിക്കുന്നവർക്ക് എന്ത് അഭീഷ്ടവും സാധിക്കുമെന്നാണ് വിശ്വാസം. ഇവിടെ 41 ദിവസം നിർമാല്യം തൊഴുത ടി. ശങ്കരൻ തമ്പി ആദ്യം വിശാഖം തിരുനാൾ മഹാരാജാവിന്റെ സേവകനാവുകയും പിന്നീട് ശ്രീ മൂലം തിരുനാൾ മഹാരാജാവിന്റെ കാലത്ത് തിരുവിതാംകൂർ ദിവാനെക്കാൾ ശക്തനായ കൊട്ടാരം മാനേജർ ആകുകയും ചെയ്തു. വളരെ ദൂരെ നിന്ന് പോലും അനേകം പേർ വന്ന് ഇവിടെ ഭജനമിരിക്കാറുണ്ട്.
    വിശേഷങ്ങൾ
    ഉത്സവം
    ധനു മാസത്തിലാണ് ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിൽ ഉത്സവം കൊടിയേറുന്നത്. തിരുവാതിര ദിവസമാണ് ആറാട്ട്. ധനുവിലെ പൂത്തിരുവാതിര മഹോത്സവം ചേർന്നുള്ളതാണ് ഉത്സവം.
    ശിവരാത്രി
    ശിവരാത്രി നാളിൽ 24 മണിക്കൂറും ക്ഷീരധാരയുണ്ട്. ഉച്ചയ്ക്ക് തോരൻ, പരിപ്പ്, മോര്, ശർക്കരപായസം, പുളിശ്ശേരി, കണ്ണിമാങ്ങ, മെഴുക്കുപുരട്ടി, എന്നിവയാണ് നിവേദ്യങ്ങൾ. ഇത് എട്ടു കുഴിയുളള കിണ്ണത്തിലാണ് നിവേദിക്കുന്നത്.
    ഉപദേവന്മാർ
    അയ്യപ്പൻ
    ഗണപതി
    ശ്രീകൃഷ്ണൻ
    നാഗരാജാവ്
    ഹനുമാൻ
    സുബ്രഹ്മണ്യൻ
    കളരി ഭഗവതി
    ഭൂതത്താൻ (യക്ഷി ആണെന്ന് മറ്റൊരു പക്ഷം)
    ക്ഷേത്ര തന്ത്രി പരമ്പര
    മണലിക്കര മനയിലെ നമ്പൂതിരിമാർക്കാണ് ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിന്റെ തന്ത്രാവകാശമുണ്ടായിരുന്നത്. പിന്നീട് അത്തിയറ മഠത്തിന് കൈമാറി. തുളു ബ്രാഹ്മണരാണ് ഇപ്പോൾ ഇവിടെ നിത്യ ശാന്തികർമ്മങ്ങൾ ചെയ്യുന്നത്. മലയാള തന്ത്രവിധിപ്രകാരമനുസരിച്ചാണ് അവരിത് അനുഷ്ഠിക്കുന്നതെന്ന് ഒരു പ്രത്യേകതയാണ്.
    ക്ഷേത്രത്തിൽ എത്തിച്ചേരാൻ
    തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ, ബസ്സ് സ്റ്റേഷനിൽ നിന്നും 2 കീലോമീറ്റർ .
    ഓം നമ ശിവായ