2018, ഓഗസ്റ്റ് 4, ശനിയാഴ്‌ച

ലാലൂർ കാർത്ത്യായനി ക്ഷേത്രം തൃശ്ശൂർ





ലാലൂർ കാർത്ത്യായനി ക്ഷേത്രം
പരശുരാമൻ സ്ഥാപിച്ച 108 ദുർഗ്ഗാക്ഷേത്രങ്ങളിൽ ഒന്നാണ് ലാലൂർ കാർത്ത്യായനി ക്ഷേത്രം. യാഗങ്ങളുടെ ഭൂമി എന്നറിയപ്പേട്ടിരുന്ന സ്ഥലമാണ് പിന്നീട് ലാലൂരായത്. കാർത്ത്യാനി ദേവിയാണ് പ്രതിഷ്ഠ. വടക്കുംനാഥൻ ക്ഷേത്രത്തിലെ ശ്രീരാമന്റെ ശ്രീകോവിലിന്റെതു പോലുയുള്ള കൊത്തുപണികളാണ് ഇവിടെ കാണുന്നത്. ഉപദേവതമാരുടെ പ്രതിഷ്ഠകളൊന്നും ഇവിടെ ഇല്ലെന്നൊരു പ്രത്യേകതയും ഉണ്ട്. കല്ലിൽ കൊത്തിയ പ്രതിഷ്ഠയാണ് ഇവിടെയുള്ളത്. ക്ഷേത്രകവാടത്തിലെ ബലിക്കല്ലിന് എട്ട് അടിയോളം ഉയരമുണ്ട്. പ്രതിഷ്ഠയുടെ കാൽ പദത്തോളം ഉയരമെ ബലിക്കല്ലിന് പാടുള്ളു എന്നാണ് നിയമം. ലാലൂർ ഭഗവതിയും കാരമുക്ക് ഭഗവതിയും സഹോദരിമാരാണെന്നാണ് വിശ്വാസം.[2]

ലാലൂർ പൂരം

തൃശ്ശൂർ പൂരത്തിലെ ഒരു ഘടക പൂരമാണിത്. കാലത്തു് 6.00ന് മൂന്നാനകളോടും മേളത്തോടും കൂടി വടക്കും നാഥനിലേക്ക് പുറപ്പെടും. കോട്ടപ്പുറത്തെത്തുമ്പോൾ ആനകൾ അഞ്ചും നടുവിലാലിൽ വച്ച് ആനകൾ ഒമ്പതും ആവും. പത്ത് മണിയോടെ വടക്കുംനാഥനെ വന്ദിച്ച് ദേവി ലാലൂരേക്ക് തിരിക്കും. വൈകീട്ട് ആറിനു് വടക്കുംനാഥനിലേക്ക് പുറപ്പെടുന്ന ദേവി 10.00 മണിക്ക് തിരിച്ചു പോന്നു് 11.30 ക്ഷേത്രത്തിലെത്തും.