2018, ഓഗസ്റ്റ് 8, ബുധനാഴ്‌ച

മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം





മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം

ആലപ്പുഴ ജില്ലയില്‍ മാവേലിക്കരക്കടുത്ത് അച്ചന്‍കൊവിലാരിനു തെക്കുമാറി  സ്ഥിതിചെയ്യുന്ന ചരിത്ര പ്രസിദ്ധമായ ക്ഷേത്രമാണ് പ്രസിദ്ധമായ മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം. ക്ഷേത്രത്തിനു മുമ്പിലെ പേരാലിന്റെ ചുവട്ടിലെ ബുദ്ധപ്രതിമ കാരണം ആ കവല ബുദ്ധജംഷൻ എന്നറിയപ്പെടുന്നു. മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പ്രധാന സവിശേഷതകളിലൊന്നാണ് ക്ഷേത്രനടയിലെ സ്തംഭവിളക്കിലെ ഡച്ചുപോരാളികളുടെ കാവൽശില്പം.




9,10 നൂറ്റാണ്ടുകളിൽ ഈ പ്രദേശം ബുദ്ധജനപദമായിരുന്നുവെന്ന വാദത്തിന് ഉദാഹരണമാണ് ക്ഷേത്രത്തിന്‍റെ  കിഴക്കേ നടയിലെ ധ്യാനബുദ്ധന്‍റെ  പ്രതിമ. വലിപ്പമുള്ള ധ്യാനബുദ്ധൻ കേരളത്തിൽ അപൂർവമാണ്.18-ആം  നൂറ്റാണ്ടിൽ തിരുവിതാംകൂറിലെ രാഷ്ട്രീയ സാമൂഹ്യമാറ്റങ്ങൾക്കു തെളിവാണിത്.




ഡച്ച് രീതിയിൽ ഒരുവശം മടക്കി വച്ച വലിയതൊപ്പിയും ധരിച്ച് കൈയ്യിൽ തോക്ക് പിടിച്ച് കാവൽ നിൽക്കുന്ന ശില്പം ഡച്ച് പടനായകനായിരുന്ന ഡിലനോയിയിലേക്കാണ് എത്തിച്ചേരുന്നത്.1746 -ൽ മാർത്താണ്ഡവർമ്മ മാവേലിക്കര പ്രദേശം തന്റെ അധീനതയിലാക്കി.തുടർന്ന് മാർത്താണ്ഡവർമ്മയും ഡച്ചുകാരും തമ്മിൽ സമാധാന സൗഹൃദ ഉടമ്പടിയുണ്ടാക്കി.എ.ഡി 1753 ആഗസ്റ്റ് 15 നാണ് ചരിത്രപ്രസിദ്ധമായ ഈ ഉടമ്പടി ഒപ്പുവച്ചത്.ഈ സൗഹൃദത്തിന്റെയും ഉടമ്പടിയുടെയും സ്മരണയ്ക്കായി ഡച്ചുകാർ സംഭാവനയായി നിർമ്മിച്ച് നൽകിയതാണ് ഈ സ്തംഭവിളക്ക്.




 ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ ആനയാണ് മാവേലിക്കര ഉണ്ണികൃഷ്ണന്‍ . കോടനാട് ആനവളർത്തൽ കേന്ദ്രത്തിൽ നിന്നും വാങ്ങിയതാണ് ഈ ആനയെ. പെട്ടെന്ന് ഭയപ്പെടുന്ന പ്രകൃതക്കാരനായ ഉണ്ണികൃഷ്ണൻ പണ്ട് ഓട്ടത്തിന് പ്രസിദ്ധനായിരുന്നു . സഹ്യപുത്രനായ് ഇവൻ അഴകളവുകൾക്ക് പ്രസിദ്ധനാണ്. (കേരളത്തിൽ ഇന്നുള്ള നാട്ടാനകളിൽ സഹ്യപുത്രന്മാർ ചുരുക്കം ആണ്). അതുകൊണ്ട് തന്നെ ഗജരത്നം , കളഭരത്നം  എന്നീ പട്ടങ്ങൾ ലഭിച്ചിട്ടുണ്ട്.

ഭഗവതി ക്ഷേത്രം ,വിഴിഞ്ഞം BHAGAVATHI TEMPLE VIZHINJAM



 
അതി പുരാതനവും ചരിത്ര പ്രസിദ്ധവുമായ ഈ ഭഗവതി ക്ഷേത്രം കേരളത്തിന്‍റെ തലസ്ഥാന  നഗരത്തിനു സമീപം സ്ഥിതിചെയ്യുന്നു . ഈ ക്ഷേത്രം ആര് നിര്‍മിച്ചു എന്നതില്‍ ഇന്നും വ്യക്തമായ ഒരു നിഗമനത്തിലെത്താന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം . ചോള രാജ വംശമാണോ അതോ പാണ്ട്യ രാജ വംശമാണോ എന്ന സംശയം നിലനില്‍ക്കുന്നു .  എന്നാല്‍ വിശ്വാസം ഈ ക്ഷേത്രം നിര്‍മ്മിച്ചത് ആയീ രാജവംശമാണെന്നാണ്. ഈ ക്ഷേത്രത്തിന്‍റെ നിര്‍മ്മാണരീതി ഏകദേശം 8 ആം നൂറ്റാണ്ടിലെതാണെന്നാണ് പുരാവസ്തു ഗവേഷകരുടെ അഭിപ്രായം .                                                                                                                            



ദേവി ക്ഷേത്രത്തിനു സമീപത്തുതന്നെ ഒരു ശിവ ക്ഷേത്രവും ഉണ്ട് ഈ ക്ഷേത്ര നിര്‍മ്മാണ ശൈലിയും കേരളത്തിന്‍റെ ശൈലിയല്ല . 1966 ല്‍ ഈ ക്ഷേത്രം പുരാവസ്തു വകുപ്പ്  സംരക്ഷിത ചരിത്ര സ്മാരകമായി  പ്രഖ്യാപിച്ചു. എന്നാലും ക്ഷേത്രത്തിന്‍റെ ഭരണം തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് നാണ്. മുഖ്യ പ്രതിഷ്ഠ ദേവി ആണെങ്കിലും ശിവനും തുല്യ പ്രാധാന്യം ആണിവിടെ. ദേവി വടക്കോട്ടും ശിവന്‍ പടിഞ്ഞാറോട്ടും ദര്‍ശനം ആയിട്ടാണ് പ്രതിഷ്ഠ ചെയ്തിരിക്കുന്നത് . എന്നാല്‍ ഈ ക്ഷേത്രം അറിയപ്പെടുന്നത് വിഴിഞ്ഞം ഭഗവതി  ക്ഷേത്രമെന്നാണ് . ഈ ക്ഷേത്രം സപ്ത മാതാക്കള്‍ക്ക്‌ സമര്‍പ്പിചിരിക്കുന്നതായിട്ടാണ് സങ്കല്‍പം .  കേരളത്തില്‍ അപൂര്‍വമായിട്ടുള്ളഒരു ഉപാസനാ രീതിയാണ്‌ ഇവിടുള്ളത്‌  ''രുരുജിത്ത് '' രീതിയിലാണ്‌ ഇവിടത്തെ ആരാധന. ദിവസേന ഒരു പൂജ മാത്രമേ നടക്കുന്നുള്ളൂ .വൃചികമാസത്തിലെ കാര്‍ത്തികയില്‍ കൊണ്ടാടപ്പെടുന്ന കാര്‍ത്തിക മഹോത്സവമാണ് മുഖ്യ  ഉത്സവം. ക്ഷേത്രം സ്ഥിതിചെയ്യുന്നത് തിരുവനന്തപുരത്തിന് തെക്കുവശം കോവളം ബീച്ചിനു സമീപം . ഏകദേശം 16 കിമി ദൂരം ( തിരുവനന്തപുരം ബസ്‌ നിലയത്തില്‍ നിന്നും )



ശ്രീ രംഗനാഥസ്വാമി ക്ഷേത്രം ,ശ്രീ രംഗപട്ടണം



ശ്രീ രംഗനാഥസ്വാമി ക്ഷേത്രം ,ശ്രീ രംഗപട്ടണം

കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയിലെ ചരിത്രപരമായും സാംസ്‌കാരികപരമായും വളരെ പ്രധാനപ്പെട്ട ഒരു സ്ഥലമാണ് ശ്രീരംഗപട്ടണം. കാവേരി നദിയുടെ രണ്ട് ശാഖകള്‍ക്കിടയിലാണ് 13 സ്‌ക്വയര്‍ കിലോമീറ്റര്‍ വിസ്തീര്‍ണത്തിലായി ശ്രീരംഗപട്ടണം സ്ഥിതിചെയ്യുന്നത്. കര്‍ണാടക സംസ്ഥാനത്തെ പ്രധാന നഗരങ്ങളില്‍ ഒന്നായ മൈസൂരിന്റെ തൊട്ടടുത്തായാണ് ശ്രീരംഗപട്ടണത്തിന്റെ കിടപ്പ്.


ചരിത്രപരമായും സാംസ്‌കാരികപരമായും വളരെ പ്രധാന്യമുള്ള ഒരു വിനോദസഞ്ചാരകേന്ദ്രമാണ് ശ്രീരംഗപട്ടണം. രംഗനാഥസ്വാമി ക്ഷേത്രത്തില്‍ നിന്നാണ് ഈ നഗരത്തിന് പേര് ലഭിച്ചത് എന്നാണ് കരുതപ്പെടുന്നത്. ഹൊയ്‌സാല - വിജയനഗര ശില്‍പനിര്‍മാണ ചാതുര്യത്തിന്റെ മകുടോദാഹരണമായ ഈ മനോഹര ക്ഷേത്രം ഒമ്പതാം നൂറ്റാണ്ടിലാണ് നിര്‍മിച്ചത്.
സുല്‍ത്താന്‍ ഹൈദരലിയുടെയും മകന്‍ ടിപ്പുവിന്റെയും കാലത്ത് മൈസൂരിന്റെ തലസ്ഥാനമായി മാറിയതോടെയാണ് ശ്രീരംഗപട്ടണം പ്രശസ്തമാകുന്നത്. ടിപ്പു സുല്‍ത്താന്റെ കാലത്തു മൈസൂര്‍ രാജ്യത്തിന്റെ ആധിപത്യം തെക്കേ ഇന്ത്യ മുഴുവനും വ്യാപിക്കുകയും സ്വാഭാവികമായും ഏറ്റവും പ്രധാനപ്പെട്ട നഗരങ്ങളില്‍ ഒന്നായി ശ്രീരംഗപട്ടണം മാറുകയുമാണ് ഉണ്ടായത്. ടിപ്പു സുല്‍ത്താന്റെ കൊട്ടാരങ്ങളും കോട്ടകളും  ചരിത്രസ്മാരകങ്ങളും ഈ കാലഘട്ടത്തില്‍ നിര്‍മ്മിക്കപ്പെട്ടവയാണ്. ദാരിയ ദൗലത്ത്, ജുമാ മസ്ജിദ് തുടങ്ങിയവയാണ് അവയില്‍ ഇന്തോ - മുസ്ലിം നിര്‍മാണ വൈദഗ്ധ്യത്തിന്റെ കഥ പറയുന്ന ചിലത്.
പ്രകൃതി ദൃശ്യങ്ങള്‍ക്ക് പേരുകേട്ട വിനോദസഞ്ചാരകേന്ദ്രം കൂടിയാണ് ശ്രീരംഗപട്ടണം. ഇന്ത്യയിലെ പ്രധാന  വെള്ളച്ചാട്ടങ്ങളിലൊന്നായ ശിവാന സമുദ്രം ,സംഗമം തുടങ്ങിയവയും കാവേരി, കബിനി, ഹേമാവതി എന്നിവയും ശ്രീരംഗപട്ടണത്തിന് മോടികൂട്ടുന്ന ഘടകങ്ങളാണ്. ബാംഗ്ലൂരില്‍നിന്നും 127 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ശ്രീരംഗപട്ടണത്ത് എത്താം. മൈസൂരില്‍ നിന്ന് 19 കിലോമീറ്റര്‍ ദൂരമേയുള്ളു ഇവിടേക്ക്.



പഞ്ചരംഗ ക്ഷേത്രങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രമാണ് ശ്രീരംഗപട്ടണയിലെ ശ്രീരംഗനാഥ ക്ഷേത്രം. കരിങ്കല്ലില്‍ തീര്‍ക്കപ്പെട്ടതാണ് ശ്രീ രംഗനാഥസ്വാമി ക്ഷേത്രത്തിലെ മഹാവിഷ്ണുവിന്റെ പ്രതിഷ്ട. ശ്രീ രംഗനാഥസ്വാമിയായി അനന്തശായീ രൂപത്തില്‍ മന്ദഹസിച്ചുകൊണ്ട് മഹാവിഷ്ണു ഇവിടെ നിലകൊള്ളുന്നത്. ക്ഷേത്രത്തിന് ചുറ്റുമുള്ള 24 തൂണുകളിലായി മഹാവിഷ്ണുവിന്റെ 24 രൂപങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നു. 




ശ്രീനിവാസന്റെയും പഞ്ചമുഖ ആഞ്ജനേയന്റെയും ചിത്രങ്ങള്‍ ക്ഷേത്രത്തിന്റെ ഉള്‍ച്ചുമരുകളിലായി ചിത്രീകരിച്ചിരിക്കുന്നതായും കാണാം. കര്‍ണാടകത്തിലെ തന്നെ ഏറ്റവും ബൃഹത്തായ ക്ഷേത്രമായാണ് ശ്രീ രംഗനാഥ സ്വാമി ക്ഷേത്രം കണക്കാക്കപ്പെടുന്നത്.


ലക്ഷദീപോത്സവ എന്ന് വിളിക്കപ്പെടുന്ന സംക്രാന്തിനാളിലെ പ്രധാന ഉത്സവത്തിനാണ് രംഗനാഥ സ്വാമിയെ കാണാന്‍ ഭക്തര്‍ ഏറ്റവും കൂടുതല്‍ എത്തിച്ചേരാറുളളത്. വര്‍ഷം മുഴുവനും ഇവിടെ സന്ദര്‍ശനം സാധ്യമാണ്. രാവിലെ എട്ട് മുതല്‍ ഒമ്പതര വരെയും വൈകുന്നേരം ഏഴ് മുതല്‍ എട്ടുമണിവരെയുമാണ് പൂജാസമയങ്ങള്‍.


മണ്ഡലകാലത്ത്‌ ദർശനം നടത്താൻ തിരുവിതാംകൂറിലെ പ്രധാന അയ്യപ്പക്ഷേത്രങ്ങൾ




  മണ്ഡലകാലത്ത്‌ ദർശനം നടത്താൻ തിരുവിതാംകൂറിലെ പ്രധാന അയ്യപ്പക്ഷേത്രങ്ങൾ


ശരണം വിളികളോടെ പൊന്നു പതിനെട്ടാം പടികളിലേക്ക്‌ ഭക്തജനങ്ങൾ ഒഴുകുന്ന പുണ്യ മാസമായ വൃശ്ചികമാസം.. പന്തളരാജകുമാരൻ ശബരിമല വാസനായ കാലം മുതല്ക്ക്‌ നില യ്ക്കാത്ത ഭക്തജന പ്രവാഹം. ശരണം വിളിക ളോടെ നാം ഭജിക്കുന്ന ലോക വൈദ്യനായ ശ്രീ അയ്യപ്പനു അഞ്ച്‌ പ്രധാന ക്ഷേത്രങ്ങളാണ്‌ തിരു വിതാംകൂറിൽ ഉള്ളത്‌. ഈ ക്ഷേത്രങ്ങൾ എല്ലാം ഏകദേശം അടുത്തടുത്ത ദൂരത്താണ്‌, അതു കൊണ്ട്‌ മണ്ഡലകാലം അയ്യപ്പഭക്തർക്ക്‌ ഭക്തി യുടെ പുണ്യ ദിവസങ്ങൾ സമ്മാനിക്കുന്നു..

ആര്യങ്കാവ്‌, കുളത്തൂപ്പുഴ, അച്ചൻകോവിൽ, ശാസ്താംകോട്ട, ശബരിമല ഇവയാണ്‌ പ്രധാന ക്ഷേത്രങ്ങൾ.

മണ്ഡല കാലം വൃതാനുഷ്ടാനങ്ങളുടെ പുണ്യ മാസമാണ്‌. മനസിനും ശരീരത്തിനും.! വൃതം നോക്കുന്നവർ ദിവസവും ശരീരശുദ്ധി വരുത്തി സസ്യാഹാരം മാത്രം ഭക്ഷിച്ച്‌ പ്രാർത്ഥനകളോടു കൂടി അന്നദാനവും മറ്റ്‌ പുണ്യ കർമ്മങ്ങളും നടത്തുന്നു. മണ്ഡലകാലത്തെ ഏറ്റവും പ്രധാന പ്പെട്ട ഒരു കാര്യം കഞ്ഞിസദ്യ നടത്തുന്നതാണ്‌. കഞ്ഞിയോടൊപ്പം വിശേഷപ്പെട്ട കൂട്ടുകറിയും വിളമ്പും. സാധാരണയായി കന്നി അയ്യപ്പന്മാർ ശബരിമലയ്ക്ക്‌ പോകുമ്പോൾ നടത്തുന്ന ചടങ്ങായിരുന്നു ശബരിമല കഞ്ഞിസദ്യ, പക്ഷെ ഇപ്പോൾ അത്‌ ഒരു വഴിപാടായി ഒരുവിധം എല്ലാ അയ്യപ്പഭക്തരും നടത്താറുണ്ട്‌. കാർഷിക വിള കളുടെ, കാച്ചിൽ, ചേന, ചേമ്പ്‌ തുടങ്ങിയയുടെ വിളവെടുപ്പ്‌ കാലമായതിനാൽ ഇവയെല്ലാം യഥേഷ്ടം ചേർക്കുന്ന കൂട്ട്‌ കറി ഒരു വിശേഷപ്പെട്ട വിഭവം തന്നെയാണ്‌. പണ്ടൊക്കെ ശംഖ്‌ ഊതി ആയിരുന്നു ഈ കഞ്ഞിസദ്യയുടെ കാര്യം വിളിച്ചറിയിച്ചിരുന്നത്‌.
കറുപ്പോ നീലയോ ഉടുത്ത്‌ മലകയറുന്ന ഭക്തർക്ക്‌ പ്രീയപ്പെട്ടവയാണ്‌ മേൽപ്പറഞ്ഞ ക്ഷേത്രങ്ങൾ. മാലയിട്ട്‌ വൃതം നോറ്റ്‌ മലകയറുന്ന അയ്യപ്പഭക്ത ന്മാർ മണ്ഡലകാലത്തിന്‌ ഐശ്വര്യമാണ്‌. കലി യുഗവരദനെ വണങ്ങാൻ എത്രയോ ദൂരം താണ്ടി യും പലവിധ ത്യാഗങ്ങൾ സഹിച്ചും അയ്യപ്പന്മാർ എത്തുന്നത്‌, അദ്ദേഹത്തിലുള്ള വിശ്വാസവും ആ ശക്തിസ്വരൂപന്റെ കനിവും കാരണമാണ്‌.
ഈ പറഞ്ഞ 5 ക്ഷേത്രങ്ങളിലും അഞ്ച്‌ ഭാവങ്ങ ളിലാണ്‌ ഹരിഹരസുതന്റെ പ്രതിഷ്ഠ. ലോകത്തി ന്റെ പല ഭാഗങ്ങളിലും അയ്യപ്പക്ഷേത്രങ്ങൾ ഉണ്ട്‌ എങ്കിൽ തന്നെയും തിരുവിതാംകൂറിലെ ഈ അഞ്ച്‌ ക്ഷേത്രങ്ങൾക്കാൺ‍്‌ പ്രാധാന്യം കൽപ്പിച്ചു നൽകിയിരിക്കുന്നത്‌. അതുകൊണ്ട്‌ തന്നെ മണ്ഡലകാലമായാൽ, ഈ ക്ഷേത്രങ്ങ ളിൽ എല്ലാംതന്നെ ഇരുമുടി നിറച്ച്‌ മാലയിടാൻ തിരക്കു തന്നെ.
എല്ലാ അയ്യപ്പക്ഷേത്രങ്ങളിലും നീരാജനവും നെയ്‌ വിളക്കും എള്ളുപായസവും പ്രധാന വഴിപാട്‌ തന്നെ എന്നിരുന്നാലും ചില ക്ഷേത്ര ങ്ങൾ ചില പ്രത്യേക വഴിപാടുകൾക്ക്‌ പ്രശസ്ത മാണ്‌. ഉദാഹരണത്തിനു ശാസ്താംകോട്ടയിൽ അടയും ശബരിമലയിൽ അരവണയും അപ്പവും (ഉണ്ണിയപ്പം) പ്രശസ്തങ്ങളായ വഴി പാടുകൾ തന്നെ.
കേരളത്തിലെ പ്രശസ്തമായ എല്ലാ അയ്യപ്പ ക്ഷേത്രങ്ങളും പണ്ട്‌ ബുദ്ധമത കേന്ദ്രങ്ങളായി രുന്നു എന്നും വദന്തിയുണ്ട്‌. ശാസ്താവിനും ബുദ്ധനും പൊതുവായുള്ള ശരണം വിളി തന്നെ യാണിതിനു പ്രധാന കാരണം. കൂടാതെ ശാസ്‌ താവിനു അമരകോശത്തിൽ നൽകിയിരിക്കുന്ന ഒരു പര്യായം ശാക്യമുനി എന്നാണ്‌. ബുദ്ധനെ യും ശാക്യമുനി എന്നു വിളിക്കാറുണ്ട്‌.


ആര്യങ്കാവ്


കൊല്ലം – ചെങ്കോട്ട ദേശീയ പാതയുടെ സമീപം റോഡ്‌ നിരപ്പിൽ നിന്നും 35 അടി താഴ്ചയിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ്‌ ആര്യങ്കാവ്‌. ആര്യന്റെ കാവ്‌ പിന്നീട്‌ ആര്യങ്കാവായി എന്നാ ണ്‌ പറയപ്പെടുന്നത്‌. ശബരിമലയിലേത്‌ പോലെ തന്നെ ഗൃഹസ്ഥാശ്രമിയായ കൗമാര ശാസ്താ വാണ്‌ ഇവിടെ എന്നാണ്‌ വിശ്വാസം. മലയാളം – തമിഴ്‌ വിധിപ്രകാരമുള്ള പൂജകളാണ്‌ ഇവിടെ എങ്കിലും നാലമ്പലത്തിനുള്ളിലെ പൂജകൾ മലയാള താന്ത്രിക വിധിപ്രകാരമാണ്‌. ശബരിമല ശാസ്താവിൽ നിന്നും ആര്യങ്കാവ്‌ ശാസ്താവിനു ള്ള പ്രധാന വ്യത്യാസം ആര്യങ്കാവ്‌ ശാസ്താവിനെ വളർത്തിയത്‌ മധുരയിലെ പാണ്ഡി രാജാവാണ്‌. ശാസ്താവിന്റെ വിവാഹ നിശ്ചയമായ പാണ്ഡ്യൻ മുടിപ്പും തൃക്കല്യാണവും കുംഭാഭിഷേകവുമാണ്‌ ഇവിടുത്തെ പ്രധാന വിശേഷങ്ങൾ. സൗരാഷ്ട്ര മഹാജനസംഘം പ്രതിനിധികളും പെൺവീട്ടുകാരായി എത്തുന്ന ചടങ്ങിൽ തിരുവിതാംകൂർ ദേവസ്വം അധികൃതർ ഭഗവാന്റെ പ്രതിനിധികളാ കുന്നു വിവാഹ നിശ്ചയ ചടങ്ങിൽ. ഈ ക്ഷേത്രം കൊത്തുപണികളാലും ചുവർ ചിത്രങ്ങളാലും മനോഹരമാണ്‌. നീരാജനം, മുഴുക്കാപ്പ്‌, അഷ്ടാ ഭിഷേകം, മാവിളക്ക്‌ തുടങ്ങിയവ പ്രധാന വഴിപാടുകളാണ്‌.



എങ്ങനെ എത്തിച്ചേരാം?

തിരുവനന്തപുരത്തുനിന്നും നെടുമങ്ങാട്‌, പാ ലോട്‌, കുളത്തൂപ്പുഴ, തെന്മല വഴിയും, കൊല്ല ത്തു നിന്നും കോട്ടയത്തു നിന്നും കൊട്ടാരക്കര, പുനലൂർ, തെന്മല വഴിയും ആര്യങ്കാവിലെത്താം. തമിഴ്‌ നാട്ടിൽ നിന്നും വരുന്നവർക്ക്‌ മധുര, തെങ്കാശി, ചെങ്കോട്ട, പുലിയൂർ വഴി ആര്യങ്കാ വിൽ എത്താം.




കുളത്തൂപ്പുഴ

കൊല്ലം ജില്ലയിൽ തന്നെ സ്ഥിതി ചെയ്യുന്ന, പരശുരാമൻ പ്രതിഷ്ഠ നടത്തിയ പ്രധാനപ്പെട്ട ധർമ്മശാസ്താക്ഷേത്രം. ഇവിടെ അയ്യപ്പന്റെ ബാലരൂപമാണ്‌ പ്രതിഷ്ഠ. കുളത്തൂപ്പുഴ കല്ലട യാറിന്റെ തീരത്താണ്‌ സ്ഥിതി ചെയ്യുന്നത്‌.കല്ലട യാറിൽ ഇവിടെ മാത്രം കാണാവുന്ന പ്രത്യേകത യാണ്‌ തിരുമക്കൾ എന്നറിയപ്പെടുന്ന മത്സ്യ ങ്ങൾ. രാസക്രീഡയിലൂടെ വശീകരിക്കാൻ ശ്രമിച്ച ജലകന്യകയെ ശാസ്താവ്‌ മത്സ്യ രൂപ ത്തിൽ കഴിഞ്ഞുകൊള്ളാൻ അനുവദിച്ചതായി ട്ടാണ്‌ ഈ തിരുമക്കളുടെ സങ്കൽപ്പം. ഈ മീനു കൾക്ക്‌ അരിയും ധാന്യങ്ങളും നൽകുന്ന പതി വുണ്ട്‌ ഇവിടെ, മീനൂട്ട്‌ എന്നാണ്‌ ഇത്‌ അറിയ പ്പെടുന്നത്‌. ഇവിടെ എത്തുന്ന എല്ലാ ഭക്തരും മത്സ്യങ്ങൾക്ക്‌ അരിയും ധാന്യങ്ങളും വാങ്ങി നല്‍്കാറുണ്ട്‌. ഈ മത്സ്യങ്ങൾ വളരെ അടുത്ത്‌ വന്നാൽപോലും ആരും ഇവയെ ഉപദ്രവിക്കാറില്ല. നീരാജനം, മീനൂട്ട്‌ പായസം, പുഷ്പാഭിഷേകം, പാൽപായ സം എന്നിവ പ്രധാന വഴിപാടുകൾ. മേടവിഷു വാണ്‌ ഇവിടുത്തെ പ്രധാന ഉൽസവ ദിവസം.



എങ്ങനെ എത്തിച്ചേരാം?

തിരുവനന്തപുരത്തുനിന്ന്‌ നെടുമങ്ങാട്‌ – പാലോ ട്‌ – മടത്തറ വഴിയും, കൊല്ലത്തു നിന്നും കോട്ട യത്തു നിന്നും കൊട്ടാരക്കര, പുനലൂർ, അഞ്ചൽ വഴിയും കുളത്തൂപ്പുഴയിൽ എത്തിച്ചേരാം. തമിഴ്നാട്ടിൽ നിന്നും തെങ്കാശി – ചെങ്കോട്ട – ആര്യങ്കാവ്‌ – തെന്മല വഴി കുളത്തൂപ്പുഴ എത്തി ച്ചേരാം.

അച്ചന്‍‌കോവില്‍

അച്ചൻകോവിലാറിന്റെ തീരത്ത്‌ സ്ഥിതി ചെയ്യു ന്ന ഇവിടെ അയ്യപ്പൻ ഗൃഹസ്ഥാശ്രമിയാണ്‌. പത്നിമാരായ പൂർണ്ണയും പുഷ്കലയുമായാണ്‌ ഇവിടെ കുടികൊള്ളുന്നത്‌. ഇതും പരശുരാമനാൽ പ്രതിഷ്ഠ നടത്തപ്പെട്ട പ്രധാനപ്പെട്ട ഒരു ശാസ്‌ താക്ഷേത്രമാണ്‌. അച്ചൻകോവിലിൽ ലോക വൈദ്യനായ അയ്യപ്പൻ വിഷ വൈദ്യനായാണ്‌ നിലകൊള്ളുന്നത്‌. അതിനാൽ തന്നെ സർപ്പദംശ മേറ്റ്‌ എത്തുന്നവർക്ക്‌ ഏത്‌ നേരത്തും, പകലാ യാലും രാത്രി ആയാലും ശ്രീകോവിൽ തുറന്ന്‌ ചന്ദനവും തീർഥവും നൽകും. പത്തനംതിട്ട ജില്ലയിൽ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തിൽ ധനു 1 മുതൽ 10 വരെ ഉൽസവം കൊണ്ടാടുന്നു. ഉൽസവത്തിനു ചാർത്താനുള്ള തിരുവാഭരണ ങ്ങൾ പുനലൂർ നിന്നും, അന്നക്കോടി കോന്നി ഐരവൺ പുതിയകാവ്‌ ക്ഷേത്രത്തിൽ നിന്നും ഉൽസവ ദിവസങ്ങളിൽ അച്ചൻകോവിൽ ക്ഷേത്രത്തിൽ എത്തിക്കും. ശാസ്താവിന്റെ പ്രധാന പോരാളിയായ കറുപ്പന്‌ ഇവിടെ പ്രത്യേക അമ്പലം ഉണ്ട്‌. ഉദ്ദിഷ്ടകാര്യസാധ്യത്തിനായി ഭക്തർ ഇവിടെ കറുപ്പനൂട്ട്‌ നടത്തുന്നത്‌ പതി വാണ്‌. കൂടാതെ ഉത്സവ നാളുകളിൽ ചമ്രം എഴുന്നള്ളത്തും കറുപ്പൻ തുള്ളലും പ്രത്യേക ചടങ്ങാണ്‌. ഒൻപതാം ഉൽസവ ദിവസത്തെ രഥോത്സവം മറ്റൊരു പ്രത്യേകതയാണ്‌. വരുണ പ്രീതിയ്ക്കായി അരി നനച്ചിടുക എന്നത്‌ ഒരു പ്രധാന വഴിപാടാണ്‌.


എങ്ങനെ എത്തിച്ചേരാം?

കൊല്ലത്തു നിന്നും കോട്ടയത്തു നിന്നും കൊട്ടാരക്കര – പുനലൂർ – ആലിമുക്ക്‌ വഴിയും, ആര്യങ്കാവിൽ നിന്നും തമിഴ്‌ നാട്ടിൽ നിന്നും ചെങ്കോട്ട – പൻപൊഴി – കുംഭാവുരുട്ടി വഴിയും ക്ഷേത്രത്തിൽ എത്താം.

ശാസ്താംകോട്ട

തിരുവിതാംകൂറിലെ മറ്റൊരു പ്രധാനപ്പെട്ട ധർമ്മശാസ്താ ക്ഷേത്രമാണ്‌ ശാസ്താംകോട്ട ശ്രീ ധർമ്മ ശാസ്താക്ഷേത്രം. കായംകുളം രാജാവിന്റെ അഭ്യർത്ഥന പ്രകാരം അയ്യപ്പൻ കാണിച്ചു നൽകിയ സ്ഥലത്താണ്‌ ക്ഷേത്രം പണിതിരിക്കുന്നത്‌. ശാസ്താവിന്റെ കോട്ട ശാസ്താംകോട്ടയായി നാമകരണം ചെയ്യപ്പെട്ടു. ഇവിടെ ശാസ്താവ്‌ ഭാര്യ പ്രഭയും മകൻ സത്യകനുമായാണ്‌ കുടികൊള്ളുന്നത്‌. രാമായണ കാലയളവായ ത്രേതായുഗത്തൊളം പഴക്ക മുള്ളതായിട്ടാണ്‌ ഈ ക്ഷേത്രത്തെ കണക്കാക്കു ന്നത്‌. ശ്രീരാമനും ലക്ഷ്മണനും രാവണയുദ്ധ വിജയത്തിനു ശേഷം സീതാ ദേവിയുമായി തിരിച്ച്‌ വാനരസേനയ്ക്കൊപ്പം അയോധ്യയ്ക്ക്‌ പോകും വഴി ശാസ്താവിനോടുള്ള ബഹുമാ നാർത്ഥം ശാസ്താംകോട്ടയിൽ വിശ്രമിച്ചതാ യും, മാനസ സരോവരത്തിലെ സൂര്യരാഗ തീർ ത്ഥത്തിനു തുല്യമായ ശാസ്താംകോട്ട കായലിൽ പിതൃ തർപ്പണം നടത്തിയതായും ഐതീഹ്യ ത്തിൽ കാണുന്നു. (അതുകൊണ്ട്‌ തന്നെ കർക്കി ടക വാവുബലി ഇവിടെ പ്രധാനമാണ്‌. ഇപ്പോൾ അനേകായിരങ്ങൾ പിതൃ തർപ്പണത്തിനായി ശാസ്താംകോട്ട കായൽ തീരത്ത്‌ എത്തിച്ചേരു ന്നുണ്ട്‌). അന്ന്‌ ശ്രീരാമന്റെയൊപ്പം ഉണ്ടായി രുന്ന വാനരസേനയിൽ നിന്നും നീലൻ എന്നു പേരുള്ള ഒരു വാനരനെ ഇവിടെ ധർമ്മശാസ്താ വിന്റെ സംരക്ഷകനായി നിർത്തുകയും അങ്ങനെയാണ്‌ ഈ ക്ഷേത്രത്തിൽ വാനരന്മാർ ഉണ്ടാ യതെന്നും പറയപ്പെടുന്നു. ശാസ്താംകോട്ട കായലിലെ ഏട്ട മൽസ്യം ശാസ്താവിന്റെ പ്രിയ തോഴരായി കണക്കാക്കി അവയ്ക്ക്‌ അരിയും ധാന്യങ്ങളും നൽകുക പതിവാണ്‌. അതുപോലെ തന്നെ വാനരന്മാർക്ക്‌ സദ്യ നൽകുന്നതും ഇവി ടുത്തെ ഒരു പ്രധാന നേർച്ചയാണ്‌. കുംഭത്തിലെ ഉത്രം നാളിലാണ്‌ ഇവിടുത്തെ ആറാട്ടുത്സവം.



എങ്ങനെ എത്തിച്ചേരാം?

കൊല്ലത്തു നിന്ന്‌ ചവറ വഴിയും, എറണാകുളത്ത്‌ നിന്ന്‌ കരുനാഗപ്പള്ളിയിൽ എത്തി ഇടത്തോട്ടു തിരിഞ്ഞും, ചെങ്കോട്ട നിന്ന്‌ പുനലൂർ – കൊട്ടാര ക്കര വഴിയും ശാസ്താംകോട്ടയിൽ എത്തിച്ചേരാം.


                                                                    ശബരിമല
പന്തളം കൊട്ടാരത്തിൽ വളർന്ന അയ്യപ്പൻ തന്റെ കിരീടവും ചെങ്കോലും അഴിച്ചുവച്ച്‌ കയറിയ താണ്‌ 18 പൂങ്കാവനങ്ങളുടെ സങ്കമവേദിയായ ശബരിമലയിൽ. ഇവിടെ ബ്രഹ്മചാരിയായാണ്‌ അയ്യപ്പൻ കുടികൊള്ളുന്നത്‌. തോഴനായ വാവ രും ഭക്തയായ മാളികപ്പുറത്തമ്മയ്ക്കുമൊപ്പ മാണ്‌ ശബരിമലയിൽ കാനനവാസന്റെ ചൈ തന്യം. ഇരുമുടിക്കെട്ടുമേന്തി ശരണം വിളിക ളോടെ അയ്യപ്പന്മാർ മണ്ഡലവൃതം നൊറ്റ്‌ എത്തു മ്പോൾ ശാസ്താവ്‌ സംഘടനയുടെയും ധർമ്മ ത്തിന്റെയും ആരാധനയുടെയും സന്ദേശം ഭക്തമനസ്സുകളിൽ ചൊരിയുന്നു. തത്വമസി (തത്‌ ത്വം അസി = അത്‌ നീ ആകുന്നു) എന്ന ഏറ്റവും വലിയ ഏകത്വ ചിന്ത ഭക്തർക്ക്‌ ശബരിമല അരുളുന്നു. മനസ്സും ബുദ്ധിയും വാക്കും ശരീരവും വൃതം നോറ്റ്‌ ശുദ്ധിയാക്കി ആത്മസാക്ഷാത്കാരം പുൽകുന്ന അയ്യപ്പന്മാർക്ക്‌ മനസ്സിൽ ഒരു ചിന്ത മാത്രം.. സ്വാമിയേ ശരണം..!!


അയ്യപ്പ ചരിതം 1 ആം ഭാഗം & ശ്രീ അയ്യപ്പ ചരിതം 2 ആം ഭാഗം ,,





 ഒന്നാം ഭാഗത്തിന്‍റെ തുടര്‍ച്ച......

ഒരുദിവസം പന്തളമന്നനായ രാജശേഖരപാണ്ഡ്യന്‍ അകമ്പടിക്കാരോടുകൂടി  പമ്പാനദിക്കരയിലുള്ള വനപ്രദേശത്ത് നായാട്ടിനായ് എത്തി.ആ സമയത്ത് ഒരു കുട്ടിയുടെ കരച്ചില്‍കേട്ട് നദീതീരത്ത് എത്തുകയും കഴുത്തില്‍ മനിമാലയണിഞ്ഞ തേജോമയനായ ഒരു കുട്ടിയെ കാണുകയും ചെയ്തു .പുത്രനില്ലാത്ത രാജാവിന് ആ കുട്ടി ദൈവാതത്തിന്‍റെ വരദാനമായാണ് തോന്നിയത്.                                                                                                           





പന്തളമന്നന്‍ അത്യാഹ്ലാദത്തോടുകൂടി കുട്ടിയേയുമെടുത്തു കൊട്ടാരത്തിലെത്തുകയും, തന്‍റെ രാജ്ഞിയോട് വനത്തില്‍ സംഭവിച്ചതെല്ലാം വിവരിക്കുകയും ചെയ്തു.പുത്രരില്ലാത്ത ആ രാജ ദമ്പതികള്‍ അതീവ വാത്സല്യത്തോടെ മണിഘണ്ഠനേ വളരെ ശ്രദ്ധയോടെ വളര്‍ത്തി.മണിഘണ്ഠന്‍റെ വരവോടെ പന്തളരാജ്യത്ത് ഐശ്വര്യവും അഭിവൃത്തിയും വര്‍ദ്ധിച്ചു.                                                                                        



വേദങ്ങള്‍ ,അസ്ത്രശാസ്ത്രങ്ങള്‍ ,തുടങ്ങിയവ അഭ്യസിക്കുന്നതിനായ് രാജാവ്  മണിഘണ്ഠനേ ഒരു ഗുരുവിന്‍റെ അടുത്തേക്കയച്ചു .മണിഘണ്ഠന്‍റെ ബുദ്ധിയിലും ,നൈപുണ്യത്തിലും അത്യതിശയം തോന്നിയ ഗുരുവിന് അദ്ദേഹത്തിന്‍റെ ദിവ്യത്വവും മനസ്സിലാക്കുവാന്‍ കഴിഞ്ഞു .ഗുരുദക്ഷിണയയെ ഗുരു  മണിഘണ്ഠനോട് ആവശ്യപ്പെട്ടത് തന്‍റെ അന്ധനും മൂകനും ആയ പുത്രന്‍റെ കാഴ്ചശക്തിയും സംസാരശേഷിയുമായിരുന്നു. മണിഘണ്ഠന്‍റെ അനുഗ്രഹത്താല്‍ ഗുരുപുത്രന് ഇവ രണ്ടും ലഭിച്ചു .                                                                                                                        


ഈ സമയം പന്തള രാജ്ഞി ഒരു പുത്രന്ജന്മം നല്‍കി രാജരാജനെന്നയിരുന്നു  ആ പുത്രന് നാമകരണം  ചെയ്തത്.സത്യസന്ധനും ധീരനുംമായിരുന്ന  മണികണ്ഠന്‍ പ്രജകള്‍ക്ക് പ്രിയപ്പെട്ടവനായി വളര്‍ന്നു . സര്‍വ്വഗുണങ്ങളും,കഴിവുകളുമുള്ള, മണികണ്ഠനെ രാജൃവകാശിയായി അഭിഷേകം ചെയ്യാന്‍ രാജാവ്‌ തീരുമാനിച്ചു  കിരീടധാരണത്തിനുള്ള  ഒരുക്കങ്ങളെല്ലാം  ചെയ്യുന്നതിന്   രാജാവ്മ ന്ത്രിയോട് ആജ്ഞാപിച്ചു 

 
മണികണ്ഠന്‍  രാജവാകുന്നതില്‍ അനിഷ്ടം ഉണ്ടായിരുന്ന മന്ത്രി അദ്ധേഹത്തെ ഇല്ലായ്മ ചെയ്യുന്നതിനുള്ള ഗൂഡതന്ത്രം ഒരുക്കി രാജരാജനെ രാജവാക്കിയാല്‍ തനിക്ക് യഥേഷ്ടം രാജ്യം ഭരിക്കാം എന്നുള്ള വ്യാമോഹമായിരുന്നു മന്ത്രിക്ക് ഉണ്ടായിരുന്നത് മന്ത്രി ശ്രമിച്ചെങ്കിലും മാരകമായ വിഷത്തിനുപോലും ദിവ്യ ശക്തിയുള്ള  മണികണ്ഠനെ കൊല്ലുവാന്‍  കഴിഞ്ഞില്ല.






രാജരാജന്‍ തനിക്കു വളരെ പ്രിയപ്പെട്ടവനാണെന്നും ,രാജ്ഞിയോട്  തനിക്കു വളരെ അനുകമ്പ ഉണ്ടെന്നുമുള്ള രീതിയിലാണ് മന്ത്രി രാജ്ഞിയോട് പെരുമാറിയത്, മണികണ്ഠനേ നിഗ്രഹിച്ചു രാജരാജനെരാജ്യാവകാശിയാക്കണമെന്നും മന്ത്രി രാജ്ഞിയോട് പറഞ്ഞ്‌ അവരെയും ഈ ഗൂഡാലോചനയില്‍  പങ്കാളിയാക്കി. മന്ത്രിയുടെ ഹീനമായ ഈ ഉപദേശപ്രകാരം രാജ്ഞി കഠിനമായ thalaവേദന  അഭിനയിച്ചു കിടപ്പായീ.രാജ്ഞിയുടെ അസുഖത്തിനു പുലിപ്പാല്‍ മാത്രമേ  ഓഷധമായീ ഉള്ളുവെന്നും കൊട്ടാര വൈദ്യന്‍ മന്ത്രിയുടെ സ്വാധീനത്താല്‍ രാജാവിനെ അറിയിച്ചു. പുലിപ്പാല്‍ കൊണ്ടുവരുന്നതിന് ധൈര്യമുള്ള ആരും പന്തള    രാജ്യത്തുണ്ടായിരുന്നില്ല. അമ്മയെ രക്ഷിക്കുകഎന്നുള്ളത് മകനായ തന്‍റെ   ധര്‍മ്മമാണെന്ന്  മണികണ്ഠന്‍ വിശ്വസിച്ചു.                                                                                                                                                         


പുലിപ്പാലിനായീ  മണികണ്ഠനേ വനത്തിലയക്കുന്നതിനോട് രാജാവിനു ഒരുയോജിപ്പും ഉണ്ടായിരുന്നില്ല എങ്കിലും മണികണ്ഠന്‍റെ ഉറച്ച തീരുമാനത്തിനു മുന്‍പില്‍  രാജാവിന് സമ്മതം നല്‍കേണ്ടി വന്നു.തലയില്‍ ഇരുമുടി കെട്ടും കൈയ്യില്‍ അമ്പും വില്ലുമായീ മണികണ്ഠന്‍ ഘോരവനത്തിലേക്ക് യാത്രയായീ.പുലിപ്പാലിനായീ അയ്യപ്പന്‍ താണ്ടിയ വഴിയെ ഇന്ന് പെരിയവഴിപ്പാത എന്നാണ് പറയപ്പെടുന്നത്‌.(മകരജ്യോതി സമയത്ത് ധാരാളം ഭക്തരെ ഈ വഴിയില്‍ കാണാം )


സ്വാമി അയ്യപ്പന്‍റെ ആഗമനം അറിഞ്ഞ ദേവേന്ദ്രനും ,ദേവന്മാരും,ഋഷികളും,പൊന്നമ്പലമേട്ടില്‍ വച്ച് അദ്ദേഹത്തിന്‍റെ പാദ പത്മങ്ങളില്‍  പുഷ്പാര്‍ച്ചന നടത്തുകയും മഹിഷിയുടെ ക്രൂരമായ പീഠനത്തില്‍ നിന്നും അവരെ രക്ഷിക്കണമെന്നും അപേക്ഷിച്ചു.അവിടെനിന്നും ടെവലോകത്ത്തിലേക്ക് യാത്രയായ സ്വാമി അയ്യപ്പന്‍  മഹിഷിയുമായീ യുദ്ധം ചെയ്യുകയും മഹിഷിയെ ടെവലോകതുനിന്നും ഭൂമിയിലേക്ക്‌ എടുത്ത് എറിയുകയും  ചെയ്തു . അഴുത നദിക്കരയില്‍ പതിച്ച മഹിഷിയുടെ  ശരീരത്തില്‍ ചവുട്ടി നൃത്തം ചെയ്തു മഹിഷിയെ വധിക്കുകയും ചെയ്തു .മഹാവിഷ്ണുവും , മഹാദേവനും  ഈ മഹിഷിവധത്തിനു ദൃക്സാക്ഷികളായത് കാളകെട്ടിയില്‍ നിന്നുകൊണ്ടാണ് .






ശ്രീമാന്‍ നാരായണന്‍റെ ദശാവതാരങ്ങളില്‍ ,നരസിംഹം. വാമണ, പരശുരാമന്‍ തുടങ്ങിയ മൂന്നവതാരങ്ങള്‍ ഉദ്ഭൂതമായ പുണ്യഭൂമിയാണ് കേരളം .പരശുരാമന്‍ ശ്രീ ധര്‍മശാസ്താ ക്ഷേത്രങ്ങള്‍ കേരളത്തിന്‍റെ ഗിരിശൃംഗങ്ങളിലും,ദേവീ ക്ഷേത്രങ്ങള്‍ തീരപ്രദേശങ്ങളിലും ആണ് സ്ഥാപിച്ചത് .അങ്ങിനെ പരശുരാമാനാല്‍ സ്ഥാപിതമായ ക്ഷേത്രങ്ങളില്‍ ശബരിമല  ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം വളരെ പ്രാധാന്യമ്മര്‍ഹിക്കുന്നു .  


ഒരിക്കല്‍ കരംഭന്‍ , രംഭന്‍ എന്നും പേരുകളുള്ള രണ്ടു അസുര സഹോദരന്മാര്‍ ജീവിച്ചിരുന്നു .അതില്‍ രംഭന്‍റെ പുത്രനായ മഹിഷാസുരന്‍ ബ്രഹ്മദേവനെപ്രീതിപ്പെടുത്തുന്നതിനായ് കഠിനതപസ്സ് അനുഷ്ഠിച്ചു.തപസ്സില്‍ പ്രീതനായ ബ്രഹ്മദേവന്‍ ഇഷ്ടവരം ദാനം ചെയ്യുന്നതിനായ്‌        പ്രത്യക്ഷനായി.     മഹിഷാസുരന്‍      ബ്രഹ്മദേവനോട് അപേക്ഷിച്ചത് ,താന്‍                            ഭൂമിയിലുള്ള ആരാലും വധിക്കപ്പെടരുത് എന്ന വരം ആയിരുന്നു. ഈ വരപ്രാപ്തിയില്‍ അഹന്തപൂണ്ട  മഹിഷാസുരന്‍ ഭൂലോകത്തില്‍ മാനവരെയും ദേവലോകത്തില്‍ ദേവന്മാരെയും കഠിനമായി പീഠിപ്പിക്കുവാന്‍ ആരംഭിച്ചു .ഈ പീഠനം മാനവര്‍ക്കും ദേവന്മാര്‍ക്കും സഹിക്കാവുന്നതിലും അപ്പുറത്തായിരുന്നു .                            .                                                                                                                                                                                                                      


മഹിഷാസുരന്‍റെ പീഠനം സഹിക്കവയ്യാതെ , ബ്രഹ്മാവിഷ്ണു മഹേശ്വരന്മാരാല്‍ സൃഷ്ടിക്കപ്പെട്ട ദുര്‍ഗ്ഗാദേവിയുടെ അവതാരമായ ചണ്ഡികാദേവിയോട്  മഹിഷാസുര നിഗ്രഹം നടത്തണമെന്ന്  ദേവന്മാര്‍ അപേക്ഷിച്ചു. അങ്ങിനെ   ചണ്ഡികാദേവി        മഹിഷാസുര നിഗ്രഹം നടത്തി         ദേവന്മാരെയും മാനവരെയും അസുര പീഠനത്തില്‍ നിന്നും മുക്തരാക്കി .





കലവ മഹര്‍ഷിയുടെ മകളും , ദത്താത്രേയന്‍റെ പത്നിയുമായ ലീലാവതിക്ക് തന്‍റെ ഭര്‍ത്താവുമായുള്ള അഭിപ്രായ വ്യത്യാസം മൂലം ഒരിക്കല്‍ അദ്ദേഹത്തിന്‍റെ ശാപം ഏല്‍ക്കേണ്ടി വന്നു. മഹിഷമുഖിയായി അഥവാ എരുമയുടെ മുഖത്തോടുകൂടി ലീലാവതി ജനിക്കണം എന്നതായിരുന്നു ആ ശാപം . അങ്ങിനെ ലീലാവതി കരംഭന്‍റെ പുത്രിയായ മഹിഷി ആയി ജനിച്ചു .           
  

തന്‍റെ സഹോദരന്‍റെ മരണത്തിനു കാരണക്കാരായ ദേവന്മാരോട് പ്രതികാരം ചെയ്യുന്നതിനായ്‌ മഹിഷി ബ്രഹ്മദേവനെ കഠിന തപസ്സിലൂടെ പ്രസാദിപ്പിച്ചു .
സംപ്രീതനായ ബ്രഹ്മദേവനോട്  മഹിഷി അപേക്ഷിച്ചത് എന്തെന്നാല്‍ , ഹരിയുടെയും ഹരന്‍റെയും പുത്രനും,പന്ത്രണ്ടു വര്‍ഷം ബ്രഹ്മചര്യം അനുഷ്ഠിച്ചവനും,ഭൂമിയില്‍ ഒരു ക്ഷത്രിയനെ സേവിച്ചവനുമായ ഒരാള്‍ തന്‍റെ ശരീരത്തില്‍ നൃത്തം ചെയ്യുമ്പോള്‍ മാത്രമേ തനിക്കു മരണം സംഭവിക്കാവൂ എന്ന അപൂര്‍വ വരമായിരുന്നു. ഇഷ്ട വരദാനം ലഭിച്ച മഹിഷി അഹന്തയോടു കൂടി ദേവന്മാരോടു പ്രതിക്കാരം തുടങ്ങി .                                                                             







മുനീശ്വരനായ ദുര്‍വാസ്സാവിന്‍റെ ശാപത്താല്‍ ജരാനര ബാധിച്ച ദേവേന്ദ്രനും ദേവന്മാരും പാല്‍കടല്‍ കടഞ്ഞെടുത്താല്‍ ലഭ്യമാകുന്ന  അമൃതം പാനം ചെയ്‌താല്‍  ശാപമോചിതരാകുമെന്നു മനസ്സിലാക്കി , മഹാവിഷ്ണുവിന്‍റെ നിര്‍ദ്ദേശപ്രകാരം ദേവന്മാര്‍ അസുരന്മാരോട് ചേര്‍ന്ന് മഹാമേരു പര്‍വതത്തെ മത്തായും വാസുകിയെന്ന സര്‍പ്പത്തെ കയറായും ഉപയോഗിച്ച് പാലാഴിമഥനം നടത്തുകയും അതിലൂടെ ലഭിച്ച അമൃതം അസുരന്മാര്‍ കൈക്കലാക്കുകയും ചെയ്തു . മഹാവിഷ്ണു മോഹിനി രൂപം പൂണ്ട് അസുരന്മാരില്‍ നിന്നും അമൃതം തിരികെ വാങ്ങി ദേവന്മാര്‍ക്ക്  ശാപമോക്ഷം ലഭിക്കുന്നതിനായീ നല്‍കി .                                                                                                                                         


ദേവാദിദേവനായ മഹാദേവന്‍ മഹാവിഷ്ണുവിന്‍റെ മോഹിനി രൂപം കാണാനെത്തുകായും മോഹിനിയില്‍ ആകൃഷ്ടനാകുകയും തേജോമയനായ ഹരിഹരപുത്രന്‍ മീനമാസത്തിലെ പൌര്‍ണമി തിഥിയില്‍, ഉത്രം നക്ഷത്രത്തില്‍ മഹിഷിയെ നിഗ്രഹിക്കുവാനായീ ഭൂജാതനാവുകയും ചെയ്തു .ഹരന്‍റെ തപോഗുണവും,വൈരാഗ്ഗ്യബുദ്ധിയും,ഹരിയുടെ ദയാവായ്പ്പും ശാന്തതയും ഒത്തിണങ്ങിയ ബാലനായ അയ്യപ്പനെ കഴുത്തില്‍ ഒരു മണിയും ചാര്‍ത്തി  മഹാദേവന്‍ പമ്പാനദിയുടെ തീരത്ത് ഉപേക്ഷിച്ചു .

അക്കാലത്ത് പന്തളരാജ്യം  ഭരിച്ചിരുന്നത് പാണ്ഡ്യവംശജനായ രാജശേഖരപാണ്ഡ്യനായിരുന്നു.പുത്രന്മാരില്ലാതിരുന്നതിനാല്‍ അദ്ദേഹം അതീവ ദു:ഖിതനായിരുന്നു .പുത്ര സൗഭാഗ്യത്തിനായീ അദ്ദേഹവും രാജ്ഞിയും  മഹാദേവനെ  പ്രാര്‍ഥിച്ചു വന്നിരുന്നു.






 ഒന്നാം ഭാഗത്തിന്‍റെ തുടര്‍ച്ച......

ഒരുദിവസം പന്തളമന്നനായ രാജശേഖരപാണ്ഡ്യന്‍ അകമ്പടിക്കാരോടുകൂടി  പമ്പാനദിക്കരയിലുള്ള വനപ്രദേശത്ത് നായാട്ടിനായ് എത്തി.ആ സമയത്ത് ഒരു കുട്ടിയുടെ കരച്ചില്‍കേട്ട് നദീതീരത്ത് എത്തുകയും കഴുത്തില്‍ മനിമാലയണിഞ്ഞ തേജോമയനായ ഒരു കുട്ടിയെ കാണുകയും ചെയ്തു .പുത്രനില്ലാത്ത രാജാവിന് ആ കുട്ടി ദൈവാതത്തിന്‍റെ വരദാനമായാണ് തോന്നിയത്.                                                                                                           





പന്തളമന്നന്‍ അത്യാഹ്ലാദത്തോടുകൂടി കുട്ടിയേയുമെടുത്തു കൊട്ടാരത്തിലെത്തുകയും, തന്‍റെ രാജ്ഞിയോട് വനത്തില്‍ സംഭവിച്ചതെല്ലാം വിവരിക്കുകയും ചെയ്തു.പുത്രരില്ലാത്ത ആ രാജ ദമ്പതികള്‍ അതീവ വാത്സല്യത്തോടെ മണിഘണ്ഠനേ വളരെ ശ്രദ്ധയോടെ വളര്‍ത്തി.മണിഘണ്ഠന്‍റെ വരവോടെ പന്തളരാജ്യത്ത് ഐശ്വര്യവും അഭിവൃത്തിയും വര്‍ദ്ധിച്ചു.                                                                                        



വേദങ്ങള്‍ ,അസ്ത്രശാസ്ത്രങ്ങള്‍ ,തുടങ്ങിയവ അഭ്യസിക്കുന്നതിനായ് രാജാവ്  മണിഘണ്ഠനേ ഒരു ഗുരുവിന്‍റെ അടുത്തേക്കയച്ചു .മണിഘണ്ഠന്‍റെ ബുദ്ധിയിലും ,നൈപുണ്യത്തിലും അത്യതിശയം തോന്നിയ ഗുരുവിന് അദ്ദേഹത്തിന്‍റെ ദിവ്യത്വവും മനസ്സിലാക്കുവാന്‍ കഴിഞ്ഞു .ഗുരുദക്ഷിണയയെ ഗുരു  മണിഘണ്ഠനോട് ആവശ്യപ്പെട്ടത് തന്‍റെ അന്ധനും മൂകനും ആയ പുത്രന്‍റെ കാഴ്ചശക്തിയും സംസാരശേഷിയുമായിരുന്നു. മണിഘണ്ഠന്‍റെ അനുഗ്രഹത്താല്‍ ഗുരുപുത്രന് ഇവ രണ്ടും ലഭിച്ചു .                                                                                                                        


ഈ സമയം പന്തള രാജ്ഞി ഒരു പുത്രന്ജന്മം നല്‍കി രാജരാജനെന്നയിരുന്നു  ആ പുത്രന് നാമകരണം  ചെയ്തത്.സത്യസന്ധനും ധീരനുംമായിരുന്ന  മണികണ്ഠന്‍ പ്രജകള്‍ക്ക് പ്രിയപ്പെട്ടവനായി വളര്‍ന്നു . സര്‍വ്വഗുണങ്ങളും,കഴിവുകളുമുള്ള, മണികണ്ഠനെ രാജൃവകാശിയായി അഭിഷേകം ചെയ്യാന്‍ രാജാവ്‌ തീരുമാനിച്ചു  കിരീടധാരണത്തിനുള്ള  ഒരുക്കങ്ങളെല്ലാം  ചെയ്യുന്നതിന്   രാജാവ്മ ന്ത്രിയോട് ആജ്ഞാപിച്ചു 

  
മണികണ്ഠന്‍  രാജവാകുന്നതില്‍ അനിഷ്ടം ഉണ്ടായിരുന്ന മന്ത്രി അദ്ധേഹത്തെ ഇല്ലായ്മ ചെയ്യുന്നതിനുള്ള ഗൂഡതന്ത്രം ഒരുക്കി രാജരാജനെ രാജവാക്കിയാല്‍ തനിക്ക് യഥേഷ്ടം രാജ്യം ഭരിക്കാം എന്നുള്ള വ്യാമോഹമായിരുന്നു മന്ത്രിക്ക് ഉണ്ടായിരുന്നത് മന്ത്രി ശ്രമിച്ചെങ്കിലും മാരകമായ വിഷത്തിനുപോലും ദിവ്യ ശക്തിയുള്ള  മണികണ്ഠനെ കൊല്ലുവാന്‍  കഴിഞ്ഞില്ല.






രാജരാജന്‍ തനിക്കു വളരെ പ്രിയപ്പെട്ടവനാണെന്നും ,രാജ്ഞിയോട്  തനിക്കു വളരെ അനുകമ്പ ഉണ്ടെന്നുമുള്ള രീതിയിലാണ് മന്ത്രി രാജ്ഞിയോട് പെരുമാറിയത്, മണികണ്ഠനേ നിഗ്രഹിച്ചു രാജരാജനെരാജ്യാവകാശിയാക്കണമെന്നും മന്ത്രി രാജ്ഞിയോട് പറഞ്ഞ്‌ അവരെയും ഈ ഗൂഡാലോചനയില്‍  പങ്കാളിയാക്കി. മന്ത്രിയുടെ ഹീനമായ ഈ ഉപദേശപ്രകാരം രാജ്ഞി കഠിനമായ thalaവേദന  അഭിനയിച്ചു കിടപ്പായീ.രാജ്ഞിയുടെ അസുഖത്തിനു പുലിപ്പാല്‍ മാത്രമേ  ഓഷധമായീ ഉള്ളുവെന്നും കൊട്ടാര വൈദ്യന്‍ മന്ത്രിയുടെ സ്വാധീനത്താല്‍ രാജാവിനെ അറിയിച്ചു. പുലിപ്പാല്‍ കൊണ്ടുവരുന്നതിന് ധൈര്യമുള്ള ആരും പന്തള    രാജ്യത്തുണ്ടായിരുന്നില്ല. അമ്മയെ രക്ഷിക്കുകഎന്നുള്ളത് മകനായ തന്‍റെ   ധര്‍മ്മമാണെന്ന്  മണികണ്ഠന്‍ വിശ്വസിച്ചു.                                                                                                                                                         


പുലിപ്പാലിനായീ  മണികണ്ഠനേ വനത്തിലയക്കുന്നതിനോട് രാജാവിനു ഒരുയോജിപ്പും ഉണ്ടായിരുന്നില്ല എങ്കിലും മണികണ്ഠന്‍റെ ഉറച്ച തീരുമാനത്തിനു മുന്‍പില്‍  രാജാവിന് സമ്മതം നല്‍കേണ്ടി വന്നു.തലയില്‍ ഇരുമുടി കെട്ടും കൈയ്യില്‍ അമ്പും വില്ലുമായീ മണികണ്ഠന്‍ ഘോരവനത്തിലേക്ക് യാത്രയായീ.പുലിപ്പാലിനായീ അയ്യപ്പന്‍ താണ്ടിയ വഴിയെ ഇന്ന് പെരിയവഴിപ്പാത എന്നാണ് പറയപ്പെടുന്നത്‌.(മകരജ്യോതി സമയത്ത് ധാരാളം ഭക്തരെ ഈ വഴിയില്‍ കാണാം )


സ്വാമി അയ്യപ്പന്‍റെ ആഗമനം അറിഞ്ഞ ദേവേന്ദ്രനും ,ദേവന്മാരും,ഋഷികളും,പൊന്നമ്പലമേട്ടില്‍ വച്ച് അദ്ദേഹത്തിന്‍റെ പാദ പത്മങ്ങളില്‍  പുഷ്പാര്‍ച്ചന നടത്തുകയും മഹിഷിയുടെ ക്രൂരമായ പീഠനത്തില്‍ നിന്നും അവരെ രക്ഷിക്കണമെന്നും അപേക്ഷിച്ചു.അവിടെനിന്നും ടെവലോകത്ത്തിലേക്ക് യാത്രയായ സ്വാമി അയ്യപ്പന്‍  മഹിഷിയുമായീ യുദ്ധം ചെയ്യുകയും മഹിഷിയെ ടെവലോകതുനിന്നും ഭൂമിയിലേക്ക്‌ എടുത്ത് എറിയുകയും  ചെയ്തു . അഴുത നദിക്കരയില്‍ പതിച്ച മഹിഷിയുടെ  ശരീരത്തില്‍ ചവുട്ടി നൃത്തം ചെയ്തു മഹിഷിയെ വധിക്കുകയും ചെയ്തു .മഹാവിഷ്ണുവും , മഹാദേവനും  ഈ മഹിഷിവധത്തിനു ദൃക്സാക്ഷികളായത് കാളകെട്ടിയില്‍ നിന്നുകൊണ്ടാണ് .