അതി പുരാതനവും ചരിത്ര പ്രസിദ്ധവുമായ ഈ ഭഗവതി ക്ഷേത്രം കേരളത്തിന്‍റെ തലസ്ഥാന നഗരത്തിനു സമീപം സ്ഥിതിചെയ്യുന്നു . ഈ ക്ഷേത്രം ആര് നിര്‍മിച്ചു എന്നതില്‍ ഇന്നും വ്യക്തമായ ഒരു നിഗമനത്തിലെത്താന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം . ചോള രാജ വംശമാണോ അതോ പാണ്ട്യ രാജ വംശമാണോ എന്ന സംശയം നിലനില്‍ക്കുന്നു . എന്നാല്‍ വിശ്വാസം ഈ ക്ഷേത്രം നിര്‍മ്മിച്ചത് ആയീ രാജവംശമാണെന്നാണ്. ഈ ക്ഷേത്രത്തിന്‍റെ നിര്‍മ്മാണരീതി ഏകദേശം 8 ആം നൂറ്റാണ്ടിലെതാണെന്നാണ് പുരാവസ്തു ഗവേഷകരുടെ അഭിപ്രായം .
ദേവി ക്ഷേത്രത്തിനു സമീപത്തുതന്നെ ഒരു ശിവ ക്ഷേത്രവും ഉണ്ട് ഈ ക്ഷേത്ര നിര്‍മ്മാണ ശൈലിയും കേരളത്തിന്‍റെ ശൈലിയല്ല . 1966 ല്‍ ഈ ക്ഷേത്രം പുരാവസ്തു വകുപ്പ് സംരക്ഷിത ചരിത്ര സ്മാരകമായി പ്രഖ്യാപിച്ചു. എന്നാലും ക്ഷേത്രത്തിന്‍റെ ഭരണം തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് നാണ്. മുഖ്യ പ്രതിഷ്ഠ ദേവി ആണെങ്കിലും ശിവനും തുല്യ പ്രാധാന്യം ആണിവിടെ. ദേവി വടക്കോട്ടും ശിവന്‍ പടിഞ്ഞാറോട്ടും ദര്‍ശനം ആയിട്ടാണ് പ്രതിഷ്ഠ ചെയ്തിരിക്കുന്നത് . എന്നാല്‍ ഈ ക്ഷേത്രം അറിയപ്പെടുന്നത് വിഴിഞ്ഞം ഭഗവതി ക്ഷേത്രമെന്നാണ് . ഈ ക്ഷേത്രം സപ്ത മാതാക്കള്‍ക്ക് സമര്‍പ്പിചിരിക്കുന്നതായിട്ടാണ് സങ്കല്‍പം . കേരളത്തില്‍ അപൂര്‍വമായിട്ടുള്ളഒരു ഉപാസനാ രീതിയാണ് ഇവിടുള്ളത് ''രുരുജിത്ത് '' രീതിയിലാണ് ഇവിടത്തെ ആരാധന. ദിവസേന ഒരു പൂജ മാത്രമേ നടക്കുന്നുള്ളൂ .വൃചികമാസത്തിലെ കാര്‍ത്തികയില്‍ കൊണ്ടാടപ്പെടുന്ന കാര്‍ത്തിക മഹോത്സവമാണ് മുഖ്യ ഉത്സവം. ക്ഷേത്രം സ്ഥിതിചെയ്യുന്നത് തിരുവനന്തപുരത്തിന് തെക്കുവശം കോവളം ബീച്ചിനു സമീപം . ഏകദേശം 16 കിമി ദൂരം ( തിരുവനന്തപുരം ബസ് നിലയത്തില്‍ നിന്നും )