2018, ഓഗസ്റ്റ് 13, തിങ്കളാഴ്‌ച

ശ്രീ അടുക്കത്ത്‌ ഭഗവതിക്ഷേത്രം കാസർഗോഡ് ജില്ല



ശ്രീ അടുക്കത്ത്‌ ഭഗവതിക്ഷേത്രം


Jump to navigationJump to search
ശ്രീ അടുക്കത്ത്‌ ഭഗവതിക്ഷേത്രം
അടുക്കത്ത് ഭഗവതിക്ഷേത്രം
അടുക്കത്ത് ഭഗവതിക്ഷേത്രം

കാസർഗോഡ് ജില്ലയിലെ ബേഡടുക്ക ഗ്രാമപഞ്ചായത്തിൽപ്പെട്ട മോലോതുംകാവ് പ്രദേശത്തു സ്ഥിതി ചെയ്യുന്ന അതി പുരാതനമായ ദേവീക്ഷേത്രമാണ് ശ്രീ അടുക്കത്ത്‌ ഭഗവതി ക്ഷേത്രം. കാസർഗോഡ്‌-കാഞ്ഞങ്ങാട് ഹൈവേ റൂട്ടിലെ പൊയിനാച്ചി ജംഗ്ഷനിൽ നിന്നും 15 കിലോമീറ്റർ കിഴക്ക് ബന്തടുക്ക റോഡിലെ വേലക്കുന്ന് ബസ്‌ സ്റ്റോപ്പിൽ നിന്നും 3 കിലോമീറ്റർ തെക്കു മാറിയാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. വിശാലമായ ഒരു മൈതാനപ്രദേശത്ത് കാട്ടുമരങ്ങളാലും സമൃദ്ധമായ ഒരു കാവ് (കൊച്ചുവനം) കാണാം. ഈ വനത്തിന്റെ നടുവിലായാണ് ക്ഷേത്രം. കാവിൽനിന്നും അല്പം തെക്കുഭാഗത്തായി നൂറുകണക്കിന് ആമകൾ ഉള്ള ആമക്കുളവും ഉണ്ട്.



മഹിഷാസുരമർദ്ദിനി ദേവി

മഹിഷാസുരമർദ്ദി‍നിയായിട്ടാണ് ശ്രീ അടുക്കത്ത്‌ ഭഗവതിയുടെ സങ്കൽപം. ശംഖ്, ചക്രം, വില്ല്, അമ്പ് എന്നീ ദിവ്യായുധങ്ങൾ നാല് തൃക്കൈകളിൽ ധരിച്ച്, കിരീടമണിഞ്ഞ്, ത്രിനേത്രയായി മഹിഷാസുരന്റെ തലയിൽ ചവിട്ടിനില്ക്കുന്നരൂപത്തിലുള്ള ദുർഗ്ഗയാണ് ഇവിടത്തെ പ്രതിഷ്ഠ.

ദേവിയുടെ ആവിർഭാവ കഥ

പണ്ട് ദേവസുരയുദ്ധത്തിൽ ഇന്ദ്രനെ പരാജയപ്പെടുത്തി മഹിഷാസുരൻ ദേവലോകവും ഇന്ദ്രസിംഹാസനവും കൈയടക്കി വാണു. മഹിഷാസുരന്റെ പരാക്രമണം കാരണം ദേവന്മാരും മുനിമാരും മനുഷ്യരും പൊറുതിമുട്ടി. ദേവന്മാർ ബ്രഹ്മദേവനോട് കൂടി മഹാവിഷ്ണുവിനെയും ശ്രീ പരമേശ്വരനെയും ശരണം പ്രാപിച്ച് കാര്യങ്ങൾ ഗ്രഹിപ്പിച്ചു. മഹിഷാസുരന്റെ പരാക്രമ വൃത്താന്തം കേട്ട് കോപിഷ്ടരായ വിഷ്ണു ശിവന്മാരുടെ മുഖങ്ങളിൽ നിന്നും ഒരു അത്ഭുത തേജസ്സ് ഉദ്ഭൂതമായി. ബ്രഹ്മാവിന്റെയും മറ്റു ദേവന്മാരുടെയും മുഖങ്ങളിൽ നിന്നും വെവ്വേറെ തേജസ്സുകൾ പൊങ്ങിവന്നു. എല്ല തേജസ്സുകളും ഒന്നായി ചേർന്ന് ഒരു സ്‌ത്രീരൂപമായി ആദിപരാശക്തി അവതരിച്ചു. മഹാലക്ഷ്മി എന്നു പേരായ ആ ശക്തി സ്വരൂപിണിക്ക് മഹാവിഷ്ണു ചക്രായുധവും ശ്രീ പരമേശ്വരൻ ത്രിശൂലവും നൽകി. മറ്റു ദേവന്മാരും അവരവരുടെ ആയുധങ്ങൾ ദേവിക്ക് കൊടുത്തു. ഹിമവാൻ വാഹനമായി സിംഹത്തേയും നൽകുകയുണ്ടായി. അനേകം ദിവ്യായുധങ്ങളുമേന്തി സിംഹവാഹനയായി ഘോരരൂപിണിയായി അട്ടഹസിച്ചുകൊണ്ട് ദേവി മഹിഷാസുരനോട് യുദ്ധത്തിന് പുറപ്പെട്ടു. ദേവിയുടെ നിശ്വാസത്തിൽ നിന്നും ഉദ്ഭവിച്ച ഭൂതഗണങ്ങളും യുദ്ധത്തിന് അണിനിരന്നു മഹിഷാസുരനും അസുരന്മാരും അനേകായിരം പടയോടുകൂടി ദേവിയുമായി യുദ്ധം ചെയ്തു. 9 ദിവസം അതിഘോരമായ യുദ്ധം നടന്നു. ദേവിയും ഭൂതഗണങ്ങളും വാഹനമായ സിംഹവും ചേർന്ന് അസുരപ്പടകളെയും അവസാനം മഹിഷാസുരനെയും കൊന്നു വീഴ്ത്തി. യുദ്ധം നടന്ന 9 ദിവസങ്ങളെ നവരാത്രിയായും വിജയം ആഘോഷിച്ച 10-ാം ദിവസത്തെ വിജയദശമിയായും ആഘോഷിച്ചു വരുന്നു. മഹിഷ വധാനന്തരം ഘോരരൂപിണിയായ ദേവി മഹിഷാസുരന്റെ മസ്‌തകത്തിൽ കയറി നിന്നപ്പോൾ ദേവന്മാരും മഹർഷിമാരും ഭക്തരായ മനുഷ്യരും ദേവിയെ വാഴ്ത്തി സ്തുതിച്ചു. സംപ്രീതയായ ദേവി ശാന്തസ്വരൂപിണിയായി കയ്യിൽ ശംഖചക്രങ്ങളും വില്ലും അമ്പും ധരിച്ച് അനുഗ്രഹഭാവത്തിൽ നിലകൊണ്ടു. അങ്ങനെ ദേവിക്ക് മഹർഷിമാർ ബഹുമാനപുരസ്സരം സ്ഥാനം നൽകി ആരാധിച്ച പുണ്യസങ്കേതങ്ങളിൽ ഒന്നാണ് ശ്രീ അടുക്കത്ത് ഭഗവതി ക്ഷേത്രം.

ഐതിഹ്യം

ശ്രീ കുണ്ടംകുഴി പഞ്ചലിംഗേശ്വര ക്ഷേത്രം, ശ്രീ വേലക്കുന്ന് ശിവക്ഷേത്രം, ശ്രീ അടുക്കത്ത്‌ ഭഗവതി ക്ഷേത്രം, ശ്രീ അരിചെപ്പ് മഹാവിഷ്ണു ക്ഷേത്രം എന്നിവ പുരാതന ഋഷീശ്വരന്മാരാൽ പ്രതിഷ്ഠിക്കപ്പെട്ട് പരസ്പരം ബന്ധങ്ങലോടുകൂടി ബേഡകം ഗ്രാമത്തിൽ പ്രശോഭിക്കുന്ന ശൈവ-ശാക്ത-വൈഷ്ണവ തേജസ്സുകളാണ്. കാലത്തിൻറെ ഒഴുക്കിനിടയിൽ മഞ്ഞുപോകാതെ നിലനിൽക്കുന ആധ്യാത്മിക ശ്രോതസ്സുകളാണ് ഈ പുണ്യ ക്ഷേത്രങ്ങൾ.നൂറ്റാണ്ടുകൾക്കു മുമ്പ് ചിറക്കൽ കോലത്തിരി രാജാക്കന്മാരുടെ രാജവാഴ്ചയുടെ കീഴിൽ 'കവയനാട് സ്വരൂപം' എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ ബേഡകം പ്രദേശവും ഇവിടത്തെ ക്ഷേത്രങ്ങളും "കവയനാട്ടായിരവാൻ"എന്ന സ്ഥാനപ്പെരോടുകൂടിയ 'മലയാളത്ത് കാമലോൻ' എന്ന സാമന്തന്മാരുടെ അധീനതയിലായിരുന്നു. ഈ സാമന്തന്മാരുടെ കുലപരദേവതയായിരുന്നു ശ്രീ അടുക്കത്ത്‌ ഭഗവതി. പിന്നീട് ഈ സാമന്ത കുടുംബക്കാർ സന്തനമില്ലാതെ ക്ഷയിക്കനിടയായ കാലഘട്ടത്തിൽ പ്രസ്തുത ക്ഷേത്രം 'അടുക്കത്ത്‌ വര്യർ'എന്ന വര്യർ കുടുംബത്തിൻറെ അതീനതയിലായി. സന്താനമില്ലാതെവന്ന സാമന്തകുടുംബക്കാർ വടക്ക് 'മതക്കത്ത്' എന്ന സ്ഥലത്തെ ബല്ലാൾ കുടുംബത്തിൽ നിന്നും ഒരു ബല്ലാൾ സ്ത്രീയെ ദത്തെടുക്കുകയുണ്ടായി. അതിലുണ്ടായ സന്തതി പരമ്പരകൾ നായന്മാരുടെ സന്പ്രദായം സ്വീകരിച്ച് പലസ്ഥലങ്ങളിലും താമസിച്ച് തങ്ങളുടെ പൂർവികരുടെ സ്ഥലമായ ബേഡകത്ത് എത്തിച്ചേരുകയും പ്രബലന്മാരായി വാഴുകയും ചെയ്തു. നീണ്ട ഇടവേളയ്ക്കു ശേഷം അടുക്കത്ത്‌ വാര്യർ കുടുംബത്തിൽ നിന്നും ക്ഷേത്രഭരണം ബേഡകം കാമലോൻ വലിയവീട് തറവാട്ടിലേക്ക്‌ തിരിച്ചുവരികയുണ്ടായി.
  'അടുക്ക' എന്ന് പേരായ ആദിവാസി സ്ത്രീ പുല്ല് വെട്ടാൻ പോയപ്പോൾ ഭഗവതി വിഗ്രഹം കണ്ടെത്തുകയും കാമലോൻ തറവാട്ടിൽ വിവരമറിയിക്കുകയും തുർന്നു അവിടെ ക്ഷേത്രനിർമ്മാണം നടത്തിയെന്നും അങ്ങനെയാണ് അടുക്കത്ത്‌ ഭഗവതി ക്ഷേത്രം ഉണ്ടായായതെന്നുമുള്ള ഒരു ഐതിഹ്യം വേറെയും ഉണ്ട്.

നാഗപ്രതിഷ്ഠ

ക്ഷേത്രത്തിന്റെ കിഴക്ക് ഭാഗത്തെ കാവിനുള്ളിൽ നാഗാലയം ഉള്ളത്. സർപ്പ ദോഷ പരിഹാരമായി ഇവിടെ പൂജകൾ നടത്തിവരുന്നു.

ആമക്കുളം

ആമകൾ വിശ്രമിക്കുന്നു
ശ്രീ അടുക്കത്ത് ഭഗവതിക്ഷേത്രം പല സ്ഥലങ്ങളിലും അറിയപ്പെടുന്നത് തന്നെ ഇവിടുത്തെ ആമകുളത്തിന്റെ പേരിലാണ്. മഹാവിഷ്ണുവിന്റെ കൂർമവതാര സങ്കൽപമുള്ള വിശേഷപ്പെട്ട ഒരു ജലാശയമാണ് ഇത്. നൂറുകണക്കിന് ആമകൾ ഇവിടെ ദൈവിക ചൈതന്യം ഉൾക്കൊണ്ട് ജീവിക്കുന്നത് കാണാം. ആമകൾക്ക് നൂറ്റമ്പതിൽപരം വർഷം ആയുസ്സുണ്ടെന്നാണ് വിശ്വാസം. ശ്രീ അടുക്കത്ത് ഭഗവതിയുടെ നൂറ്റാണ്ടുകളുടെ ചരിത്രം അറിയാവുന്ന ആമകൾ ആണ് ഇവിടെ ഉള്ളത്. ആമകൾക്ക് വേണ്ടി ക്ഷേത്രത്തിൽ പ്രത്യേകം നിവേദ്യങ്ങൾ ഒരുക്കാറുണ്ട്. ആനത്തഴമ്പ്, പാലുണ്ണി, മറ്റു മാറാ ത്വക്ക്-രോഗങ്ങൾ എന്നിവയ്‌ക്ക് പരിഹാരമായി ഇവിടെ ആമകൾക്ക് നിവേദ്യമർപ്പിക്കുന്ന ഒരു വഴപ്പാട് സങ്കൽപ്പം പണ്ട്മുതൽക്കേ ഉള്ളതാണ്. വിദൂര ദേശങ്ങളിൽ നിന്നുപോലും അനേകം ഭക്തന്മാർ ഈ ക്ഷേത്രത്തിലെത്തി ആശ്രിതവത്സലയായ ശ്രീ അടുക്കത്ത് ഭഗവതിയെ ദർശിച്ച്‌ ആമകൾക്ക് അന്നനിവേദ്യം നടത്തി രോഗശമനവും ആയുരാരോഗ്യസൗഖ്യവും നേടുന്നുണ്ട്. അതുപോലെ തന്നെ സ്ത്രീകളുടെ മലമുടി കൊഴിഞ്ഞു പോകുന്നതിന് പരിഹാരമായി ക്ഷേത്രനടയിൽ ഈർക്കിൽ കൊണ്ടുള്ള ചൂൽ സമർപ്പിക്കുന്ന പതിവും ഉണ്ട്.
അടുക്കത്ത് ഭഗവതീക്ഷേത്രത്തിലെ ആമക്കുളം
കൂർമവതാര വിഗ്രഹം

നാലമ്പല ദർശന പുണ്യം

   ശ്രീ അടുക്കത്ത് ഭഗവതീക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തന്മാർ കുണ്ടംകുഴി, വേലകുന്ന്, അരിച്ചെപ്പ് ക്ഷേത്രങ്ങളിൽ കൂടി ദർശനം നടത്തിവരുന്നത് അത്യുത്തമമാകുന്നു. ഈ നാലു ക്ഷേത്രങ്ങളിലും വഴിപാടുകൾ നടത്തി ആരംഭിക്കുന്ന എല്ലാ സംരംഭങ്ങളും ശുഭപര്യവസഹായിയായി ഭവിക്കുന്നതാണ്.

വേളാഴി വിഷ്ണുമൂർത്തി ദേവാലയം

ക്ഷേത്രത്തിൽ നിന്നും അര കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്ന ഈ ദേവാലയം എടപ്പണി ചേരിവി തറവാട് വകയാണ്. ധനു മാസം 10 മുതൽ 17 വരെ നടക്കുന്ന ഇവിടത്തെ കളിയാട്ട ഉത്സവത്തിന് ധാരാളം ഭക്തജനങ്ങൾ എത്തിച്ചേരാറുണ്ട്. കളിയാട്ടദിവസങ്ങളിൽ വിഷ്ണുമൂർത്തിയുടെ ദേവകോലം അടുകത്ത്‌ ഭഗവതിയുടെ തിരുനടയിൽ എഴുന്നള്ളി മൊഴിചൊല്ലുന്ന പതിവും ഉണ്ട്.

ശ്രീ അടുക്കത്ത് ഭഗവതി ക്ഷേത്രത്തിലെ സേവാവിശേഷങ്ങൾ

ആപത്തുനിവാരണത്തിനും അഭീഷ്ടകാര്യസിദ്ധിക്കുമായി ധാരാളം ഭക്തജനങ്ങൾ ഈ ക്ഷേത്രത്തിലെത്തി കരുണാമയിയായ അടുക്കത്ത് ഭഗവതിക്ക് പലവിധ സേവകൾ നടത്തി തങ്ങളുടെ ആഗ്രഹ സാഫല്യം നേടിവരുന്നു. നിറമാല, ചൊവ്വവിളക്ക് എന്നിവ പ്രധാനവഴിപാടുകളാണ്. ചൊവ്വവിളക്ക് ചൊവ്വാഴ്ചകളിൽ മാത്രമേ നടത്താറുള്ളൂവെന്നതിനാൽ മുൻകൂട്ടി ബുക്ക്ചെയ്യേണ്ടതാണ്. കൂടാതെ തുലാഭാരസേവ, കുങ്കുമാർച്ചന, തൃമധുര നിവേദ്യം, അരിവഴിപാട്, പായസം, അപ്പംനിവേദ്യം എന്നിവയും പ്രധാനവഴിപാടുകളാണ്. വിദ്യാഭ്യാസത്തിനായി സരസ്വതി സന്നിധിയിൽ പ്രത്യേകം തൃമധുര വിവേദ്യവും പുഷ്പാഞ്ജലിയും നടത്താവുന്നതാണ്. വനശാസ്താവിന് ശർക്കരപ്പായസം പ്രധാന വഴിപാടാണ്. കൂടാതെ ആമകൾക്ക് "ചോറൂട്ട്" വിവേദ്യം ഈ ക്ഷേത്രത്തിൽ മാത്രം പതിവുള്ള വിശേഷപ്പെട്ട വഴിപാടാണ്. മറ്റുക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ശ്രീ അടുക്കത്ത് ഭഗവതിക്ക് എരുമപ്പാൽ നിവേദികരുണ്ട്. ഈ ക്ഷേത്ര സന്നിധിയിൽ വെച്ച് ഭക്തന്മാർ ത്രികാല പൂജ(ഭക്തിസേവ) യും നടത്തിവരുന്നു.
ഈ ക്ഷേത്രത്തിന്റെ നാലമ്പലത്തിൽ വടുക്കു പടിഞ്ഞാറേ കോണിൽ സരസ്വതി ദേവിയുടെ പ്രതിഷ്ഠയുണ്ട്. ഈ ദേവിയുടെ ഉത്ഭവത്തെക്കുറിച്ച് ഒരു പുരാവൃത്തമുള്ളത് എങ്ങനെയാണ്. ക്ഷേത്രശ കുടുംബത്തിൽപ്പെട്ട കാമലോൻ കിഴക്കേവീട് തറവാട്ടിലെ ഒരു ഭക്തൻ കൊല്ലംതോറും കാൽനടയായി മൂകാംബികയിൽ പോയി നവരാത്രി ഭജനം നടത്തിവന്നിരുന്നു. പ്രായാധിക്യം കാരണം മൂകാംബികയിൽ യാത്ര സാധ്യമാകാതെ വരുമെന്ന സ്ഥിതി വന്നപ്പോൾ അദ്ദേഹം മൂകാംബികയിലെ സൗപർണികാ നദിയിൽ നിന്നും ഭക്തിപൂർവം ദേവി സങ്കല്പമായി ഒരു ശില കൊണ്ടു വരികയുണ്ടായി. തന്റെ ഭക്തന്റെ ആഗ്രഹപ്രകാരം മൂകാംബികാ ദേവി ആ ശിലയിൽ കുടികൊള്ളുകയും പിന്നീട് തന്ത്രി മുഖാന്തിരം ആ ശിലയെ മൂകാംബികാ സങ്കല്പത്തിൽ സരസ്വതിയായി ശ്രീ അടുക്കത്ത് ഭഗവതി ക്ഷേത്രത്തിനകത്ത് പ്രതിഷ്ഠിക്കുകയും ചെയ്തു. മലയാളികൾ സരസ്വതിയായിട്ടാണല്ലോ മൂകാംബികയെ സങ്കല്പിച്ചുവരാര്. പ്രസ്തുത മൂകാംബികാ ഭക്തന്റെ അനന്തരവകാശികളായ കിഴക്കേവീട് തറവാട്ടുകാർ സരസ്വതി ദേവിയുടെ നിത്യനിവേദ്യ ചെലവിന് വേണ്ടി എരിങ്ങിപുഴ എന്ന സ്ഥലത്ത് പ്രത്യേകം ദേവസ്വം ഭൂമിയും നീക്കിവെച്ചിട്ടുണ്ടായിരുന്നു. ഈ അടുത്ത കാലത്ത് സരസ്വതി ദേവിക്ക് പ്രത്യേക സ്വരൂപ ബിംബം ഉണ്ടാക്കി പ്രതിഷ്ഠ നടത്തിയിരിക്കയാണ്.

പാവക്കുളം മഹാദേവക്ഷേത്രം എറണാകുളം




പാവക്കുളം മഹാദേവക്ഷേത്രം എറണാകുളം
=======================================
ദക്ഷിണേന്ത്യയിൽ എറണാകുളം ജില്ലയിൽ കൊച്ചി നഗരത്തിനടുത്തുള്ള കലൂരിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ഒരു ക്ഷേത്രമാണ് പാവക്കുളം മഹാദേവക്ഷേത്രം. നടരാജഭാവത്തിലുള്ള ശിവനും പാർവ്വതിയുമാണ് ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠകൾ. കലൂർ ജംക്ഷനിൽ ബസ് സ്റ്റാൻഡിന്റെ സമീപം സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രം ശിവകുടുംബസാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമാണ്. ധനുമാസത്തിൽ തിരുവാതിരയോടനുബന്ധിച്ചുള്ള കൊടിയേറ്റുത്സവം, കുംഭമാസത്തിലെ ശിവരാത്രി, മേടമാസത്തിലെ പൗർണ്ണമി പൊങ്കാല എന്നിവയാണ് ഈ ക്ഷേത്രത്തിലെ വിശേഷദിവസങ്ങൾ. ഉപദേവതകളായി ഗണപതി, ദക്ഷിണാമൂർത്തി, അയ്യപ്പൻ, സുബ്രഹ്മണ്യൻ, ഭദ്രകാളി, സർപ്പദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ് എന്നിവർ ഈ ക്ഷേത്രത്തിൽ കുടികൊള്ളുന്നു. വിശ്വ ഹിന്ദു പരിഷത്തിന്റെ കീഴിലാണ് ക്ഷേത്രഭരണം

2018, ഓഗസ്റ്റ് 11, ശനിയാഴ്‌ച

തൃപ്പേക്കുളം ശിവക്ഷേത്രം

Thrippekulam Temple
തൃപ്പേക്കുളം ക്ഷേത്ര ഗോപുര കവാടം
തൃശൂർ ജില്ലയിൽ, മുകുന്ദപുരം താലൂക്കിൽപുത്തൻചിറ എന്ന ഗ്രാമത്തിൽ ആണ് തൃപ്പേക്കുളം ശിവക്ഷേത്രം സ്ഥിതി ചെയുന്നത് പുത്തൻചിറ എന്ന വലിയ പഞ്ചായത്തിലുള്ള ഏക ശിവക്ഷേത്രം ഇതാണ്.

    പ്രതിഷ്ഠ

    മുഖ്യ പ്രതിഷ്ഠ പരമശിവൻ ആണ്. മഹാദേവന്റെ ധ്യാനം അഥവാ തപസ്സു ചെയ്യുന്ന ഭാവം ആണ് സങ്കൽപം. സ്വയംഭൂവായ ശിവലിംഗം പടിഞ്ഞാറോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു.

    ഉപദേവപ്രതിഷ്ഠകൾ:

    ഐതിഹ്യം

    പുത്തൻചിറ ദേശത്ത് അതിപുരാതന കാലം മുതൽക്കേ പ്രശസ്തി ആർജിച്ചതാണ് തൃപ്പേക്കുളം ശിവക്ഷേത്രം. വർഷങ്ങൾക്കുമുൻപ് വെള്ളത്താൽ ചുറ്റപ്പെട്ട കുറ്റിക്കാടുകൾ നിറഞ്ഞ ഉപയോഗ ശൂന്യമായിക്കിടന്ന ഏകദേശം 12 ഏക്കറോളം വരുന്ന ഭൂവിഭാഗം , ഒരുകൂട്ടം പ്രയത്നശാലികളായ മനുഷ്യർ നിലംതിരിച്ചിടുകയും അതിൽ കൃഷി ചെയ്തുപോരുകയും ചെയ്തു. അങ്ങിനെ ഒരു ദിവസം ഒരു ഹരിജൻ സ്ത്രീ കൃഷിക്കാവശ്യമായ പച്ചിലകൾ വൃക്ഷത്തലപ്പുകളിൽനിന്നും അരിഞ്ഞെടുക്കുകയായിരുന്നു. അരിവാൾ മൂർച്ച കൂട്ടുവാനായി അവൾ കാടിനുള്ളിൽ കണ്ട ഒരു കല്ലിൽ ഉരയ്ക്കുകയും ഉരച്ച ഭാഗം തേയുകയും കല്ലിൽ നിന്നും രക്തം പ്രവഹിക്കുകയും ചെയ്തു. അതുകണ്ട് ഹരിജൻ സ്ത്രീ ഉറഞ്ഞു തുള്ളുകയും അവിടെ നിന്ന് ഒരു മൈൽ അകലെ താമസിക്കുന്ന കുഴിക്കാട്ട് നമ്പൂതിരി ഇല്ലത്ത്‌ ചെന്ന് പറയുകയും, അന്നത്തെ കുഴിക്കാട്ട് ഇല്ലത്തെ കാരണവരും അടുത്തു താമസിച്ചിരുന്ന കുടുപ്പിള്ളി ഇല്ലത്തെ കാരണവരും കൂടി കുന്നത്തുമനയ്ക്കലും മരത്തോപ്പിള്ളി മനയ്ക്കലും ചെല്ലുകയും നാട്ടുകാരിൽ ചിലരും കൂടി ഈ പ്രദേശത്തു വന്ന് ദേവപ്രശ്‍നം നടത്തുകയും ചെയ്തു. പ്രശ്നത്തിൽ ശ്രീപരമേശ്വരൻ സ്വയംഭൂവായി ഇവിടെ കുടികൊള്ളുന്നുണ്ടെന്നും കണ്ടു. ഉടൻ തന്നെ ക്ഷേത്രം പണിത് പൂജാദി കർമ്മങ്ങൾ മുടക്കം കൂടാതെ നടത്തണമെന്നും കണ്ടു. മൂന്നു പുണ്യതീർത്ഥങ്ങളുടെ സംഗമസ്ഥാനമാണിതെന്നും തൃപ്പേക്കുളം എന്ന പേര് വളരെ അർത്ഥവത്തതാണെന്നും, ക്ഷേത്രവും കുളവും പരിസരവും വൃത്തിയായും ശുദ്ധമായും സൂക്ഷിക്കണമെന്നും കണ്ടു. മുൻപറഞ്ഞ നമ്പൂതിരി ഇല്ലങ്ങളിലെ കാരാണവർമാരും നാട്ടുകാരും അത്ഭുതാവഹമായ സംഭവങ്ങൾ അമ്പലത്തിന്റെ പണി മുതൽ പ്രത്യക്ഷമായിത്തുടങ്ങി. ഏത് വരൾച്ചയിലും വറ്റാത്ത ക്ഷേത്ര മതിൽക്കെട്ടിനകത്തെ തീർത്ഥതക്കുളം ഇവിടുത്തെ പ്രത്യേകതയാണ്. സ്വയംഭൂവായ ദേവൻ മാനും മഴുവും ധരിച്ചുകൊണ്ട് ഈ പ്രദേശത്തുള്ളവർക്ക് ക്ഷേമവും ഐശ്വര്യവും പ്രദാനം ചെയ്യുന്നു എന്ന് ഭക്തർ വിശ്വസിക്കുന്നു.

    ഉത്സവം

    കുംഭമാസത്തിലെ തിരുവാതിര ആറാട്ട് എന്ന കണക്കിന് എല്ലാ വർഷവും 8 ദിവസത്തെ ഉത്സവം ആഘോഷിച്ചു വരുന്നു. നിർമാല്യദർശനവും തൃപ്പുകയും ഉത്സവബലിയും ആറാട്ടുദിവസത്തെ കൊടിക്കൽപറയും ദേവചൈതന്യം വിളിച്ചോതുന്നു. ദേവന്റെ ഇഷ്ട വഴിപാട് കൊടിക്കൽപറ ആണ്. പ്രധാന വഴിപാട് ധാരയും പിന്നിൽ നെയ്‌വിളക്കും കൂവളത്തിലമാല ചാർത്തലും ആണ്. വീടില്ലാത്തവർ വിവാഹം നടക്കാത്തവർ സന്താനമില്ലാത്തവർ ദുരിതമനുഭവിക്കുന്നവർ തുടങ്ങി എല്ലാവരും ആറാട്ട് ദിവസം കൊടിക്കൽ പറ നടത്തി സകല ഐശ്വര്യങ്ങളും നേടിവരുന്നു.

    തൊട്ടിപ്പാൾ ഭഗവതിക്ഷേത്രം തൃശൂർ ജില്ല

    108 ദുർഗ്ഗാലയങ്ങളിൽ ഒന്നായ തൊട്ടിപ്പാൾ ഭഗവതി ക്ഷേത്രം തൃശൂർ ജില്ലയിലെ തൊട്ടിപ്പാളിൽ പറപ്പുക്കര പഞ്ചായത്തിൽ ആണ് സ്ഥിതി ചെയ്യുന്നത്. പ്രധാന മൂർത്തി ദുർഗ്ഗ. കിഴക്കോട്ട് ദർശനമായ ദുർഗ്ഗയ്ക്ക് മൂന്ന് പൂജയുണ്ട്.
    ദ്വാരപാലകന്മാർക്ക് പകരം ദ്വാരപാലികമാരാണ്. ഗണപതിയും ആലിങ്കൽ ഭഗവതിയും ഉപദേവതമാരാണ്. മീനത്തിൽ പൂരം. ആറാട്ടുപുഴ പൂരം പങ്കാളിയാണ്. ആറുനാട്ടിൽ പ്രഭുക്കന്മാരിലെ ചങ്കരംകോത കർത്താവിന്റെ കൈവശമായിരുന്നു ക്ഷേത്രം കൊല്ലവർഷം 1112-ൽ കൊച്ചി ദേവസ്വം ബോർഡ് ഏറ്റെടുത്തു.

    നാങ്കുളം കരിപ്പൂക്കാവ് ക്ഷേത്രം തൃശൂർ ജില്ലയിലെ ഒല്ലൂർ പട്ടണത്തിൽ



    നാങ്കുളം കരിപ്പൂക്കാവ് ക്ഷേത്രം

    കേരളത്തിൽ തൃശൂർ ജില്ലയിലെ ഒല്ലൂർ പട്ടണത്തിൽ നിന്നും രണ്ടു കിലോമീറ്റർ പടിഞ്ഞാറു മാറി അവിണിശ്ശേരി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ്‌ നാങ്കുളം കരിപ്പൂക്കാവ് ക്ഷേത്രം. ഐതിഹ്യപ്രശസ്തമായ കല്ലൂർ മന, മുല്ലനേഴി മന എന്നിവയുടെ സമീപപ്രദേശത്താണു് ഈ ക്ഷേത്രസമുച്ചയം. മൂന്ന് ക്ഷേത്രങ്ങളുടെ ഒരു സമുച്ചയത്തിലുള്ള ഒരു ക്ഷേത്രമാണിത്. കിഴക്കോട്ട് ദർശനമായി ശാസ്താക്ഷേത്രം, പടിഞ്ഞാറ് ദർശനമായി വിഷ്ണു ക്ഷേത്രം, അല്പം മാറി പടിഞ്ഞാറ് ദർശനമായി നാങ്കുളം കരിപ്പൂക്കാവ് ഭഗവതി ക്ഷേത്രം.
    ഈ ക്ഷേത്രസമുച്ചയത്തിന്ന് ചുരുങ്ങിയത് 600 വർഷത്തെയെങ്കിലും പഴക്കം ഉള്ളതായി ചരിത്രകാരന്മാർ രേഖപ്പെടുത്തിയിരിക്കുന്നു.[1]ക്ഷേത്രച്ചുവരുകൾ ചുവർചിത്രങ്ങളാൽ അലംകൃതമണ്. നാങ്കുളം ശാസ്താവ് ആറാട്ടുപുഴ-പെരുവനം പൂരങ്ങളിൽ പ്രധാന പങ്ക് വഹിയ്ക്കുന്നു.[2]മീനമാസത്തിൽ അത്തം നാളിൽ കൊടിക്കൽ പൂരം ആണ്‌ പ്രധാന ആഘോഷം.

    കുടക്കുഴി അയ്യപ്പക്ഷേത്രം



    കുടക്കുഴി അയ്യപ്പക്ഷേത്രം


    തൃശ്ശൂർ ജില്ലയിൽ എരുമപ്പെട്ടിയ്ക്കു സമീപം കടങ്ങോട് ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന അമ്പലമാണ് കുടക്കുഴി അയ്യപ്പക്ഷേത്രം .

    കുറുമാലിക്കാവ് ഭഗവതി ക്ഷേത്രം


    കുറുമാലിക്കാവ് ഭഗവതി ക്ഷേത്രം


    പഴയ കൊച്ചിരാജ്യത്തെ പതിനെട്ടരക്കാവുകളിൽ ഒന്നാണെന്ന് കരുതപ്പെടുന്ന കുറുമാലിക്കാവ് ഭഗവതി ക്ഷേത്രം തൃശൂർ ജില്ലയിലെ പുതുക്കാട് പഞ്ചായത്തിൽ, തൃശൂർ-ചാലക്കുടി റൂട്ടിലാണ് സ്ഥിതി ചെയ്യുന്നത്. കുറുമാലിപ്പുഴയുടെ തീരത്താണ് ക്ഷേത്രം. അതുമൂലമാണ് ആ പേരുവന്നത്. പ്രധാന മൂർത്തി ഭദ്രകാളി. ആറടി ഉയരമുള്ള ദാരുവിഗ്രഹം കിഴക്കോട്ട് ദർശനം അരുളുന്നു. തന്ത്രം അണിയത്ത് മനക്കാർക്കാണ്.

    ഉപദേവത

    പ്രധാന മൂർത്തി ഭദ്രകാളി. ബ്രഹ്മരക്ഷസ്സ്, ദമ്പതി രക്ഷസ്സ്, പട്ടാളിസ്വാമി ഉപദേവതകളാണ്.

    വിശേഷങ്ങൾ

    കുംഭഭരണി നാളിലാണ് ഉലസവം. മകരച്ചൊവ്വയ്ക്ക് ഗുരുതിയും ചാന്താട്ടവും ഉണ്ട്. വസൂരി വന്ന വീടുകളിൽ ക്ഷേത്രത്തിൽ നിന്നും സങ്കടപ്പറയെടുത്തിരുന്നു. കൊടുങ്ങല്ലൂർ ഭഗവതിയുടെ അനുജത്തി എന്നാണ് ഐതിഹ്യം.

    കൈകുളങ്ങര ദേവീക്ഷേത്രംതൃശ്ശൂർ

    കൈകുളങ്ങര ദേവീക്ഷേത്രം

    KaiKulangara Devi Temple
    Kaikkulangara Devi Temple.jpg

    തൃശ്ശൂർ ജില്ലയിൽ എരുമപ്പെട്ടിയിൽ നിന്ന് 2 കി.മീ വടക്കു മാറി കടങ്ങോട് ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന അമ്പലമാണ് കൈകുളങ്ങര ദേവീക്ഷേത്രം .


      ഐതിഹ്യം

      ക്ഷേത്രത്തിലെ വിഗ്രഹം സ്വയംഭൂ ആയതിനാൽ ഭക്തജനങ്ങളിൽ ചിലർ ശിവനായും മറ്റു ചിലർ ഭഗവതിയായും സങ്കല്പിച്ച് ഇവിടെ ആരാധന നടത്തിയിരുന്നു.തൃശ്ശൂർ തെക്കേ മഠത്തിലെ സ്വാമിയാർമാർ ഇവിടെ പതിവായി ദർശനം നടത്താറുണ്ടായിരുന്നു. അക്കാലത്ത് ഇവിടം സന്ദർശിച്ച പണ്ഡിതശ്രേഷ്ഠനായ ഒരു സ്വാമിയാർ അമ്പലത്തിലെ മൂർത്തി ആരെന്ന കാര്യത്തിൽ തീർച്ച വരുത്താൻ വേണ്ടി 41 ദിവസത്തെ കഠിനവ്രതം ആരംഭിച്ചു. വ്രതം കഴിയുന്ന ദിവസം രാത്രിയിൽ അദ്ദേഹത്തിന് ഒരു സ്വപ്നദർശനം ഉണ്ടായി.പിറ്റേന്ന് രാവിലെ അമ്പലക്കുളത്തിൽ പോയി നോക്കിയാൽ പ്രശ്നത്തിന് സമാധാനം ഉണ്ടാവുമെന്ന് നിർദ്ദേശം ലഭിച്ചു.സ്വപ്നത്തിൽ അറിയിച്ചതനുസരിച്ച് കുളത്തിൽ ചെന്ന് നോക്കിയപ്പോൾ സ്വാമിയാർ ദിവ്യമായ ഒരു കാഴ്ച്ച കണ്ടു. വളകളും മോതിരങ്ങളും അണിഞ്ഞ ഒരു സ്ത്രീയുടെ മനോഹരമായ കൈ ജലത്തിൽ ഉയർന്നു നിൽക്കുന്നു.അടുത്ത നിമിഷം അത് അപ്രത്യക്ഷമായി.അമ്പലത്തിലെ ചൈതന്യം ഭഗവതിയുടേത് ആണെന്ന് സ്വാമിയാർ മനസ്സിലാക്കുകയും ആ വിവരം നാട്ടുകാരെ അറിയിക്കുകയും ചെയ്തു.ക്ഷേത്രത്തിനും സമീപപ്രദേശങ്ങൾക്കും കൈക്കുളങ്ങര എന്ന് സ്വാമിയാർ പുതിയ പേര് നൽകി.

      ചരിത്രം

      മല്ലിശ്ശേരി ഇളയതിന്റെ നേതൃത്വത്തിലായിരുന്നു പണ്ട് ക്ഷേത്രഭരണം. ഇത് പിന്നീട് എട്ടു വീട്ടിൽ നായന്മാരുടെ കീഴിലായി. അവർ തൃശ്ശൂർ തെക്കേമഠത്തിന് ഭരണം കൈമാറി. 1987ൽ ക്ഷേത്രപുനരുദ്ധാരണ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച നിർമ്മാണപ്രവർത്തനങ്ങൾ ഇന്നും തുടരുന്നു. 2007 ഡിസംബർ 21 മുതൽ ഈ കമ്മിറ്റിയുടെ മേൽനോട്ടത്തിലാണ് ഭരണം.

      പൂജകൾ

      ശ്രീചക്രപ്രതിഷ്ഠയുള്ള ഈ ക്ഷേത്രത്തിൽ രാവിലെ സരസ്വതി, ഉച്ചയ്ക് ദുർഗ്ഗ, വൈകുന്നേരം ഭദ്രകാളി എന്നിങ്ങനെ മൂന്നു ഭാവത്തിലാണ് പൂജകൾ നടക്കുന്നത്.ക്ഷേത്രത്തിലെ താന്ത്രികകർമ്മങ്ങൾ ചെയ്യുന്നത് പോർക്കുളം കരുവന്നൂർ വടക്കേടത്ത് മനക്കാരാണ്.

      ഉപദേവതകൾ

      അന്തിമഹാകാളൻ, അയ്യപ്പൻഗണപതി

      വിശേഷദിവസങ്ങൾ

      കന്നി മാസത്തിൽ നവരാത്രി, വൃശ്ചികത്തിൽ കാർത്തിക, ധനുവിൽ നിറമാല, മകരത്തിൽ മകരച്ചൊവ്വയും പറയരുവേലയും, കുംഭത്തിൽ കളം പാട്ട് , ഇടവത്തിൽ പ്രതിഷ്ഠാദിനം എന്നിവയാണ് പ്രധാനവിശേഷദിവസങ്ങൾ. ഉപദൈവങ്ങളായ അയ്യപ്പന് വിളക്കും അന്തിമഹാകാളന് വേലയും വിശേഷമാണ്.

      കൈനൂർ മഹാദേവക്ഷേത്രം തൃശ്ശൂർ ജില്ല



      കൈനൂർ മഹാദേവക്ഷേത്രം


      കൈനൂർ മഹാദേവക്ഷേത്രംതൃശ്ശൂർ ജില്ലയിൽ കൈനൂർ ഗ്രാമത്തിലാണ് മഹാദേവക്ഷേത്രം സ്ഥിതിചെയ്യുന്നത്. പരശുരാമൻ സ്ഥാപിച്ചു എന്നു വിശ്വസിക്കപ്പെടുന്ന 108 ശിവക്ഷേത്രങ്ങളിൽഒന്നാണിത്. മണലിപ്പുഴയുടെ കരയിലാണ് ഈ ക്ഷേത്രം.


        ഐതിഹ്യം

        പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ട നൂറ്റെട്ടു ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്.

        ക്ഷേത്രം

        കിഴക്കു ഭാഗത്ത് വലിപ്പമേറിയ ഗോപുരം ഉണ്ട്, അത് അടുത്തിടെ പണിതീർത്തതാണ്. പ്രധാന മൂർത്തിയായ ശിവൻ കിഴക്കോട്ട് ദർശനമായി കുടികൊള്ളുന്നു.

        ആചാരങ്ങളും, പൂജാവിധികളും

        മുൻപ് നിത്യേന മുറജപം നടത്താറുണ്ടായിരുന്നു ഇവിടെ. ഇടയ്ക്കെപ്പൊഴോ അതു നിന്നുപോയി. ഇവിടെ കൂടാതെ മുറജപം നടത്തിയിരുന്നത് തിരുവനന്തപുരം ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിൽ മാത്രമാണ്. അവിടെ ആറു വർഷത്തിലൊരിക്കൽ മാത്രമേ നടത്താറു പതിവുള്ളു. മുറജപത്തിനായി കേരളത്തിലെ പ്രശസ്തരായ വേദ പാണ്‌ഡിതർ ഇവിടെ ഒത്തു ചേർന്നിരുന്നു. മുറ എന്നാൽ ആദ്യം മുതൽ അവസാനം വരെയുള്ള വേദം എന്നാണർത്ഥം. വേദങ്ങൾ ആദ്യം മുതൽ അവസാനം വരെ തുടർച്ചയായി ജപിക്കുകയാണ്‌ മുറജപം എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്.

        ക്ഷേത്രത്തിൽ എത്തിചേരാൻ

        തൃശ്ശൂർ - പുത്തൂർ റൂട്ടിൽ കൈനൂരിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. മൂർക്കനിക്കരയിൽ നിന്നും എത്തിച്ചേരാവുന്നതാണ്

        ഉപദേവന്മാർ

        ചിറ്റിച്ചാത്തക്കുടം ശ്രീധർമ്മശാസ്താക്ഷേത്രം



        ചിറ്റിച്ചാത്തക്കുടം ശ്രീധർമ്മശാസ്താക്ഷേത്രം


        തൃശ്ശൂർ നഗരത്തിൽ നിന്ന് 10 കിലോമീറ്റർ തെക്കുമാറി നാഷണൽ ഹൈവേ 47-ൽ തലോർ ബൈപാസിൽനിന്ന് അരകിലോമീറ്റർ നീങ്ങി വിശാലമായ പാടത്താണ് ചിറ്റിച്ചാത്തക്കുടം ശ്രീധർമ്മശാസ്താക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പുരാതന ക്ഷേത്രങ്ങളിലൊന്നായ ഇതിന്റെ കാലപ്പഴക്കം നിർണ്ണയിക്കാൻ മതിയായ രേഖകളോ ശിലാലിഖിതങ്ങളോ ഇല്ല. ശ്രീകോവിൽചുറ്റമ്പലം മുതലായവയുടെ ഘടന, ബിംബത്തിന്റെ തേയ്മാനം മുതലായവ ഈ ക്ഷേത്രത്തിന്റെ പഴക്കത്തെ സൂചിപ്പിക്കുന്നു. ശാസ്താവാണ് പ്രധാന പ്രതിഷ്ഠ.

        ഐതിഹ്യം

        പരശുരാമൻ പ്രതിഷ്ഠ നടത്തിയ ക്ഷേത്രങ്ങളിൽ ഒന്നാണ് ചിറ്റിച്ചാത്തക്കുടം ക്ഷേത്രം എന്നാണ് ഐതിഹ്യം.

        പ്രധാന വിശേഷങ്ങൾ

        മകരമാസത്തിൽ മകയിരം നാളിലെ പ്രതിഷ്ഠാദിനവും മീനമാസത്തിലെ പൂരവുമാണ് പ്രധാനം. മീനമാസത്തിലെ മകയിരം നാളിൽ കൊടികയറി അത്തം നാളിൽ കൊടികുത്തോടെ ഒമ്പത് ദിവസം നീണ്ട് നിൽക്കുന്നു ഇവിടത്തെ പൂരക്കാലം. ഈ ഒമ്പത് ദിവസങ്ങളിൽ പെരുവനം-ആറാട്ടുപുഴപൂരങ്ങൾ ഉൾപ്പെടെ എല്ലാ പ്രധാന പൂരങ്ങളിലും ഈ ദേവൻ പങ്കെടുക്കുന്നുണ്ട്.

        ചൂരക്കോട്ടുകാവ് ഭഗവതിക്ഷേത്രം



        ചൂരക്കോട്ടുകാവ് ഭഗവതിക്ഷേത്രം


        Jump to navigationJump to search

        ചൂരക്കോട്ടുകാവ് ഭഗവതിക്ഷേത്രം
        ചൂരക്കോട്ടുകാവ് ഭഗവതിയുടെ പൂരയാത്ര
        ചൂരക്കോട്ടുകാവ് ഭഗവതിയുടെ പൂരയാത്ര
        നിർദ്ദേശാങ്കങ്ങൾ:10.559567°N 76.177383°E

        പണ്ട് നിറയെ ചൂരൽക്കാടായിരുന്ന ചൂരക്കാട്ടുകരയിലെ ഭഗവതിക്ഷേത്രമാണ് ചൂരക്കോട്ടുകാവ്. ദേവി മഹിഷാസുരമർദ്ദിനി ഭാവത്തിലാണ് ഇവിടെ കുടികൊള്ളുന്നത്. യാഗഭൂമിയായിരുന്ന സ്ഥലത്ത് സ്വയംഭൂവാണ് ഈ ഭഗവതി. വനദുർഗ്ഗ സങ്കൽപ്പമായതിനാൽ ഇവിടത്തെ ശ്രീകോവിലിന് മേൽക്കൂരയില്ല.
        കാർത്തിക മഹോത്സവവും തൃശ്ശൂർപൂരാഘോവുമാണ് പ്രധാന ആഘോഷപരിപാടികൾ. എല്ലാ കൊല്ലവും ഈ ദേശക്കാർ മുടങ്ങാതെ തൃശ്ശൂർപ്പൂരത്തിൽ പങ്കുകൊള്ളുന്നു

          കാർത്തിക മഹോത്സവം

          തൃശ്ശൂർപൂരം

          തൃശ്ശുർപൂരം കൊടികയറുന്നതിന്റെ അന്നുതന്നെ വൈകീട്ട് ഈ ക്ഷേത്രത്തിലും പൂരം കൊടികയറും. തട്ടകത്തിലെ പ്രധാന നായർ കുടുംബങ്ങൾക്കാണ് കൊടിയേറ്റാനുള്ള അവകാശം. പൂരം കൊടികയറി കഴിഞ്ഞാൽ പിന്നെ ആറാം ദിവസം തൃശ്ശൂർപൂരവും അതിന്റെ പിറ്റേന്ന് ക്ഷേത്രത്തിൽ വച്ച് കൊടിക്കൽ പൂരവും.
          പൂരം കൊടികയറി കഴിഞ്ഞാൽ ദിവസവും ഒരാനപ്പുറത്ത് മേളത്തോടെ ആറാട്ടും ശീവേലിയും ഉണ്ടാകും. ഉച്ചതിരിഞ്ഞ് തട്ടകത്തിലെ വിവിധഭാഗങ്ങളിലേക്ക് പറയെടുക്കാനായി ഭഗവതി എഴുന്നള്ളൂം. രാത്രിയിൽ ക്ഷേത്രകലകളും കൂടാതെ നാടകം, നൃത്തപരിപാടികളും നടക്കും.
          തൃശൂർ പൂരത്തിന് 14 ആനകളോടെ എഴുന്നെള്ളുന്ന ഏക ഘടകപൂരം ഇതാണ്.
          കാലത്ത് ആറരയോടെ ഒരാനപ്പുറത്ത് നാദസ്വരവും നടപ്പാണ്ടിയുമായി, പറകൾ ഏറ്റുവാങ്ങി, ദേവി വടക്കുംനാഥനെ ദർശിക്കാൻ പുറപ്പെടും.നടുവിലാലിലെത്തിയാൽ ഇറക്കിപൂജയുണ്ട്. പൂങ്കുന്നം, കോട്ടപ്പുറം വഴി നടുവിലാലിൽ എത്തുന്നു. ആപ്പോൾ അവിടെ 14 ആനകൾ നിരക്കും. നൂറിൽ കൂടുതൽ വിദ്വാന്മാർ നിരക്കുന്ന പാണ്ടിമേളം ശ്രീമൂലസ്ഥാനത്ത് നടക്കും.പതിനൊന്നു മണിയോടെ വടക്കുനാഥന്റെ പടിഞ്ഞാറെ നടവഴി അകത്തു കടന്ന് തെക്കേ ഗോപുരം വഴി പുറത്തു കടന്ന് പന്ത്രണ്ടു മണിയോടെ പാറമേക്കാവിൽഇറക്കി പൂജ. ചൂരക്കോട്ടുക്കാവു് ഭഗവതി എത്തിയ ശേഷം മാത്രമെ പാറമേക്കാവ് ഭഗവതി പുറപ്പെടുകയുള്ളു. ആനകളുടെ ബാഹുല്യംകൊണ്ടും ആചാരപ്രകാരമുള്ള ചടങ്ങുകളുടെ പ്രത്യേകതകൊണ്ടും മേളക്കാരുടെ എണ്ണംകൊണ്ടും ചൂരക്കോട്ടുകാവ് ഭഗവതിയുടെ പൂരം മറ്റ് ഘടകപൂരങ്ങളിൽ നിന്ന് വേറിട്ട് നില്ക്കുന്നു.
          രാത്രി പന്ത്രണ്ടരയോടെ പാറമേക്കാവിൽ നിന്ന് പൂറപ്പെടുന്ന ദേവി വടക്കുംനാഥനെ വണങ്ങി 12 മണിയോടെ ചൂരക്കാട്ടുകരക്ക് പുറപ്പെട്ട് പുലർച്ചെ മൂന്നുമണിക്ക് ക്ഷേത്രത്തിലെത്തും.
          അന്നേദിവസം രാത്രി മൂന്നാനപ്പുറത്ത് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ ക്ഷേത്രസന്നിധിയിൽ കൊടിക്കൽ പൂരം. പൂരാവസാനം ആന കൊടിമരം വലിച്ച് താഴെയിടുന്നതോടെ ഒരാഴ്ച് നീണ്ട പൂരം ചടങ്ങുകൾക്ക് പരിസമാപ്തിയാവും.

          ചിത്രശാല